നീലത്താമര💙: ഭാഗം 58

neelathamara

രചന: തൻസീഹ് വയനാട്

"തമ്പുരാൻ കുറച്ചു വൈകിയാണെങ്കിലും അങ്ങു സത്യങ്ങൾ തിരിച്ചറിയണം. കാണാമറയത്തു കാത്തു നിൽക്കുന്ന അങ്ങേക്കു മാത്രം സ്വന്തമായ നിധികുംഭങ്ങൾ സ്വന്തമാക്കണം...". ശങ്കരൻ ഭവ്യതയോടെ പറഞ്ഞു തുടങ്ങി.. "ഓക്കേ.. നിങ്ങളൊക്കെ എന്നെ കബളിപ്പിക്കുക അല്ലെ... അതങ്ങിനെ അല്ലെന്ന് ഞാൻ ഈ നിമിഷം തെളിയിച്ചു കാണിച്ചു തരാം.. "ഉടനെ എല്ലാം കേട്ടു കൊണ്ടു സ്തബ്ധയായി നിൽക്കുന്ന പത്മയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് അവൻ അവന്റെ തോളോട് അവളെ ചേർത്തു പിടിച്ചു. "ഞാൻ തമ്പുരാനല്ലേ.. നിങ്ങളുടെ അതേ അല്ലെങ്കിൽ നിങ്ങളെക്കാൾ ഉയർന്ന ജാതി... ഈ നിമിഷം എനിക്കിവളെ നൽകുക നിങ്ങൾ... എനിക്ക് സ്വന്തമായി.. !!എങ്കിൽ നിങ്ങൾ പറഞ്ഞത് മുഴുവൻ തൊണ്ട തൊടാതെ ഞാൻ വിഴുങ്ങാം.. "" അരിശത്തോടെയും വാശിയോടെയും അവളെ നെഞ്ചോടു ചേർത്തു കൊണ്ടു അവൻ പറഞ്ഞത് കേട്ടതും അപ്പനും അമ്മച്ചിയും നമ്പൂതിരിയും ഒന്നാകെ ഞെട്ടി... ഇരുന്നിടത്തു നിന്നും അവർ പൊടുന്നനെ എഴുനേറ്റു.. "അരുത്.. എന്റെ മകൾ..?? !!"

ശങ്കരന്റെ നാവിൽ നിന്നും നിസ്സഹായതയുടെ വാക്കുകൾ പുറന്തള്ളി... "എന്നാ.. പറ്റത്തില്ലേ... അതെന്ന.. ഞാൻ തമ്പുരാനല്ലിയോ... !!നട്ടാൽ കുരുക്കാത്ത കള്ളം വിളിച്ചു പറയുമ്പോൾ ഓർക്കണമായിരുന്നു ഞാനിവളെ പ്രാണന് തുല്യം സ്നേഹിക്കുന്ന കാര്യo, ജാതിയുടെ പേരിൽ നിങ്ങൾ അകറ്റിയ ഞങ്ങളെ കൂട്ടിച്ചേർക്കുവാൻ മാത്രം പോന്നതാണ് നിങ്ങളുടെ കള്ളമെന്ന്..." അവൻ അവളെ വിട്ടകന്നു കൊണ്ടു അയാളെ നോക്കി പരിഹസിച്ചു. "ശങ്കര..?? " ആനി നിസ്സഹായതയോടെ തലകുനിച്ചു നിൽക്കുന്ന അയാളെ വിളിച്ചു. "പറഞ്ഞതൊക്കെ സത്യമാണെന്നു തെളിയിക്കാൻ ഈ അവസരം നല്ലതല്ലേ.." ആനി പറയുന്നതിന് മുൻപേ അവരുടെ മനസറിഞ്ഞു അപ്പച്ചൻ പറഞ്ഞു. അതു കേട്ടതും ആൽവി ഒന്നുകൂടെ തരിച്ചു നിന്നു... കേട്ടതൊക്കെയും സത്യമാകുക തന്നെ ആണെന്ന് അവന്റെ ഉള്ളം മന്ദ്രിച്ചു തുടങ്ങി. "അങ്ങുന്നേ... ഈയുള്ളവന്റെയും എന്റെ മകളുടെയും ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കാണുന്നു ഇതിനെ... നാട് വാഴുന്ന തമ്പുരാൻ ഈ അടിയന്റെ മകളെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന് കേൾക്കുന്നതിൽ പരം സന്തോഷം എനിക്ക് മറ്റെന്താണ്..??? " പക്ഷെ... സ്വന്തം മകളെ ഒരു വിധവ "ആയോ അല്ലെങ്കിൽ ജഡമായൊ കാണാൻ ഒരച്ഛൻ ആഗ്രഹിക്കുമോ..??? "

"നിന്ന നില്പിൽ സ്വർഗ്ഗലോകത്തേക്കു കൊണ്ടുപോകാമെന്ന് പറഞ്ഞാൽ പോലും ജീവൻ കൊണ്ട് പോകല്ലേ എന്നല്ലേ ഏതൊരു പിതാവും ആഗ്രഹിക്കുക ഉള്ളു.... നിങ്ങൾ പറയു... ഞാൻ എന്ത് ചെയ്യും... എനിക്കവളെ ഉള്ളു... എന്റെ ജീവനെടുത്തിട്ട് കൊണ്ടുപോയിക്കൊള്ളൂ... എന്റെ സമ്മത പ്രകാരം ജീവനോടെയുള്ളപ്പോൾ ഞാൻ അനുവദിക്കില്ലാ....അആഹ്... """ ഒറ്റ ശ്വാസത്തിൽ അയാളുടെ മനസിന്റെ ദണ്ണം പറഞ്ഞു കൊണ്ടയാൾ അലറി വിളിച്ചു കരഞ്ഞു... അയാളുടെ നിസ്സഹായാവസ്ഥയും മുറിഞ്ഞ വാക്കുകളും കേട്ടതും അവളും വാ പൊത്തി പൊട്ടിക്കരഞ്ഞു. കേൾവിക്കാരായ അപ്പനും അമ്മച്ചിയും ഞെട്ടലോടെ അയാൾ പറഞ്ഞതിന്റെ പൊരുളറിയാതെ നിന്നു. ആൽവി തലകുനിച്ചു കൊണ്ടു കണ്ണു നിറച്ചു. എല്ലാം സത്യമാണെന്നു അവനും അറിയുന്ന കാര്യമാണല്ലോ. "ശങ്കര..??? !എന്തൊക്കെയാണ് നിങ്ങൾ പറയുന്നത്..? എന്റെ മകനെ വിവാഹം ചെയ്താൽ ദേവി എങ്ങനെ വിധവ ആകുമെന്നാണ്..?" ആനി ഉച്ചത്തിൽ ചോദിച്ചു. "അതങ്ങനെയാണ്. തമ്പുരാന്റെ ജീവിതരേഖയിൽ വിടാതെ പിന്തുടരുന്ന ഒരു ദുഷ്ട ശക്തിയുണ്ട് മനുഷ്യനോ, മറുതയോ എന്നറിയില്ല. പക്ഷെ ഒന്നറിയാം.. തമ്പുരാനെ ഒരു സ്ത്രീശരീരം സ്വന്തമാക്കുന്നത് സഹിക്കാൻ കഴിയാതെ ,

തമ്പുരാനെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരെ ഒക്കെ ആ ശക്തി നശിപ്പിക്കും... അതുറപ്പ..." കണ്ണുകളിൽ ഭീതി നിറച്ചു കൊണ്ടു അയാൾ പറഞ്ഞു "എന്ന് വച്ചാൽ?? !"(ആനിയും അപ്പനും ). "തമ്പുരാനെ ഒരു സ്ത്രീ സ്വന്തമാക്കിയാൽ ഒരു പക്ഷെ ആ ശക്തി സ്വയം ഉരുകി തീരും, അല്ലെങ്കിൽ തമ്പുരാനെയോ സ്വന്തമാക്കിയ സ്ത്രീയെയോ ഇല്ലാതാക്കും.. അതുമല്ലെങ്കിൽ ഒന്നടങ്കം ചുട്ടെരിക്കും.അങ്ങിനെയാണ് നിമിത്തം !!" ആനി പതറി വിറച്ചു.. ആൽവിയുടെ അടുത്തേക്ക് ഓടി ചെന്നു നെറുകിൽ തലമുട്ടിച്ചു കൊണ്ടു കരഞ്ഞു. "ന്റെ കുഞ്ഞേ... !!" അവർക് വാക്കുകൾ പൂര്ണമായില്ല... അവനേ പുണര്ന്നു കൊണ്ടു തേങ്ങി.. "ഒരുപക്ഷെ ആൽവിയുടെ വിവാഹം കഴിഞ്ഞാൽ അത് സ്വയം നശിച്ചാലോ ശങ്കര... അപ്പോൾ ദേവിയെ അവനു വിവാഹം ചെയ്തുകൂടേ..? " (അപ്പച്ചൻ ഭീതിയോടെ ) " ഒരു അഗ്നിപരീക്ഷണത്തിനെന്റെ കുഞ്ഞിനെ ഞാൻ വിട്ടു കൊടുക്കണമെന്നാണോ.... നടക്കില്യ... ഞാനും എന്റെ മോളും ഈ നാട് വിട്ടോടിക്കോളം തമ്പുരാനെ ദിക്കരിച്ചെന്ന പഴിക്കുള്ള ശിക്ഷ ആയി അത് സ്വീകരിച്ചു കൊള്ളാം.. എങ്കിലും ഇതിനു ഞാൻ എന്റെ ജീവനുള്ളപ്പോ അനുവദിക്കില്യ... നിങ്ങൾക്കു മടങ്ങാം... "! അയാൾ കൈകൂപ്പിക്കൊണ്ട് അവർ മൂവരോടും കൈമലർത്തി.

. "ശങ്കര.. എന്റെ മോനെ.. രക്ഷിക്കണം... അപേക്ഷയാണ്... പ്രസവിച്ചില്ലെങ്കിലും അവനെന്റെ സ്വന്തം മകൻ തന്നെയാ.. അവനെ ഒരു മുള്ളു കുത്തുന്നത് എനിക്ക് സഹിക്കില്ല..." ( ആനി അയാൾക്കു നേരെ കൈകൂപ്പി ) "എന്റെ കുഞ്ഞിനെ വച്ചല്ലാതെ മറ്റോരു പോംവഴി ലഭിക്കയാണെങ്കിൽ നാം തീർച്ചയായും അറിയിക്കാം.. !" ഒരിറ്റു പ്രതീക്ഷയുടെ കണിക പോലും അവശേഷിപ്പിക്കാതെ നിശബ്ദരായി കൊണ്ടു അവരാ പടിയിറങ്ങി. നനഞ്ഞു പൊതിർന്ന കരിയിലകളിൽ ചവിട്ടിയമർത്തി കൊണ്ടു അമ്മച്ചിയുടെ വിതുമ്പലുടെ അകമ്പടിയിൽ ആൽവി അവളെ ഒന്ന് പിന്തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ വിച്ചുവിന്റെ വീട്ടിലേക്ക് മടങ്ങി. നിശ്ശബ്ദത തളം കെട്ടിയ മരണവീട് പോലെ ആ വാഹനത്തിൽ അവർ തറവാടിന് മുന്പിലെത്തുന്നത് വരെ തുടർന്നു. നേരം വെളുത്തിട്ടുണ്ട്. ഉദയ സൂര്യൻ ഭൂമിയെ തൊട്ടു വണങ്ങികൊണ്ട് അനന്തപുരത്തെ മനോഹാരിയാക്കികൊണ്ട് കടന്നു വന്നു. തിരിച്ചറിവിന്റെ വെട്ടം മനസ്സിൽ തെളിഞ്ഞത് കൊണ്ടാകാം അവന്റെ മനസ്സിൽ കരടുകുടുങ്ങിയ അവസ്ഥയിലും അഗ്നിദേവന്റെ രക്തം സിരകളിൽ ശക്തി പകർന്നത്. ഒടുവിൽ തറവാടിന് മുൻപിൽ വാഹനം നിറുത്തി അവർ പുറത്തേക്കിറങ്ങി. കൂടിനിൽകുന്ന ജനക്കൂട്ടം...

അതു കണ്ടപ്പോഴാണ് ആൽവിക്ക് രുദ്രക്ക് ആപത്തു സംഭവിച്ചതോർമ വന്നത്... അവന്റെ ഉള്ളൊന്ന് പതറി... ഇനി അവൾക്കും..??? അവൻ അമ്മച്ചിയേയും അപ്പനെയും നോക്കാതെ ഉള്ളിലോട്ടു ഓടി കയറി... കൂടി നിന്നവരെ വകഞ്ഞു മാറ്റി ഉള്ളിലോട്ട് തലയിട്ടു നോക്കിയപ്പോൾ കണ്ട കാഴ്ച തലയിൽ കൈകൊടുത്തു നിസ്സഹാനായി കസേരയിൽ ഇരിക്കുന്ന വിച്ചുവിനെ. "വിച്ചൂ...?? " അവൻ വിളിച്ചു "ദാ വന്നല്ലോ.. അടുത്ത ആള്... ചോദിച്ചു നോക്... ഇനി ഇവനാണോ ഉത്തരവാദി എന്ന്.. കല്യാണ തലേന്ന് ഒളിച്ചോടിയത് ഇതറിഞ്ഞാണെങ്കിലോ...? " കൂടിനിന്ന ബന്ധുക്കളിൽ ഒരാൾ ഉള്ളിൽ നിന്നും പരിഹാസചുവയോടെ വിളിച്ചു പറഞ്ഞു... "കണ്ണിൽ കണ്ട ആൺപിള്ളേരെ കുടുമ്പത്തിൽ വലിച്ചു കെറ്റുമ്പോൾ ആലോചിക്കണo... പ്രായം തികഞ്ഞ പെൺകുട്ടികൾ ഉണ്ടെന്ന്...

അല്ലെങ്കിൽ ഇങ്ങനെ കേറ്റി സത്കരിച്ചാൽ പെങ്ങൾക് വയറ്റിലാക്കി നാട് വിടും... " (മറ്റൊരാൾ.. ) അവരുടെ വായയിൽ തോന്നിയ വർത്തമാനം കേട്ടതും ആ പറഞ്ഞു ചിരിച്ചവന്റെ കോളറിൽ ആൽവി കയറി പിടിച്ചു.. "വയസിനു മൂത്തതാണെന്നൊന്നും കരുതില്ല.., തോന്നിവാസം പറഞ്ഞാൽ ഉണ്ടല്ലോ... "! അവൻ പല്ല് കടിച്ചു അയാളെ അടിക്കാൻ കയ്യുയർത്തി.. അയാൾ പതറി... "പറഞ്ഞതിന കുറ്റം കൊച്ചിന് വയറ്റിൽ ഉണ്ടാക്കിയതിനില്ല... അല്ലേടാ...? " അയാൾ കയർത്തു സംസാരിച്ചപ്പോൾ അടിക്കാൻ ഓങ്ങിയ അവന്റെ കൈ അയാളുടെ ചെകിടിൽ പതിക്കാൻ ആഞ്ഞതും... ആരോ ആൽവിയുടെ കൈ പിടിച്ചു വേച്ചു. തടഞ്ഞ കാര്യങ്ങളുടെ ഉടമസ്ഥനെ അരിശത്തോടെ ആൽവി നോക്കിയതും.... ആളെ കണ്ട് അവൻ കരങ്ങൾ അയച്ചു. "റയാൻ.. !!" "വേണ്ട അച്ചായാ... ഓരു പറയുന്നേ ഒക്കെ നേരാണ് " "ടാ...? ! " "അതേടാ .അവളു ചതിച്ചു... " (വിച്ചു അലറി കരഞ്ഞു ) "ആദീ " ......!!!!!! ആൽവി അരിശത്തോടെ ഉറക്കെ വിളിച്ചു.... തറവാട് കിടുങ്ങി വിറയ്ക്കുന്ന വണ്ണം...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story