നീലത്താമര💙: ഭാഗം 59

neelathamara

രചന: തൻസീഹ് വയനാട്

 "ആദീ... !!" ആൽവിൻ പരിസരം മറന്നലറി വിളിച്ചു.. "ഓനിവ്ടെ ഇല്ലാ.. .. !! "റയാൻ ഒരു തരം മന്ദിപ്പോടെ പറഞ്ഞു... അകത്തു നിന്നും തേങ്ങലുകളും അടക്കിപ്പിടിച്ച വിതുമ്പലുകളും റയാന്റെ വാക്കുകൾ കേട്ടതും ഉയർന്നു പൊങ്ങി... രുദ്രയുടേതാണെന്നുറപ്പിക്കാം.. "എങ്കിൽ അവൻ തന്നയ.." (കൂട്ടത്തിൽ അപശ്രുതി.. പരന്നു ) "അച്ചായാ... നീ എന്തിനാണ് ഇവരുടെ വാക്ക് കേട്ട് അവനേ സംശയിക്കുന്നത്... എന്റെ പെങ്ങളെ എന്നേക്കാൾ നിങ്ങളോരോരുത്തരും സുരക്ഷിത ആയി നോക്കുമെന്ന് ആർക്കും അറിയില്ലെങ്കിലും എനിക്കറിയാം... ചതിച്ചത് അവളാ... !!! " ആൽവിൻ നിസ്സഹായതയോടെ നിറകണ്ണുകളോടെ അവന്റെ തോളിൽ കനം പിടിച്ചു നിക്കുന്ന വിച്ചുവിനെ നോക്കി.. ചങ്കു തകരുന്ന കാഴ്ച... സത്യങ്ങൾ അറിയുമ്പോൾ ഞാനും അവനും റയാനും ഒരുപോലെ തെറ്റുകാരാണ്.... ആലോചിക്കുമ്പോൾ പ്രാണൻ പോകുന്നത് പോലെ... "ടാ.. നീ വിഷമിക്കല്ലേ.. എല്ലാം സംഭവിച്ചു.. ഇനി?? "(ആൽവിക്ക് ഏതു വാക്കുപയോഗിച്ചു കൊണ്ടു അവനേ സമാധാനിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥ.

ആദിയെ കയ്യിൽ കിട്ടിയാൽ ചുട്ടെരിക്കാനുള്ള ദേഷ്യവും അമർഷവും അവന്റെ ഉള്ളിൽ നുരഞ്ഞു പൊന്തി. ) "ഇനി..?? ഇനിയെന്ത് ചെയ്യണമെന്നെനിക്കറിയാം.. ആൽവീ.. " എന്ന് പറഞ്ഞു കൊണ്ടു കണ്ണുകൾ ചുമപ്പിച്ചു കൊണ്ടു വിച്ചു പല്ല് കടിച്ചു കൊണ്ടു രുദ്രയുടെ മുറിയിലേക്ക് ശരവേഗത്തിൽ നടന്നു പോയി... ഐറയും ദേവുവും ചിന്നുവും അവരുടെ അരികിൽ പൊട്ടിക്കരഞ്ഞുകൊണ്ട്‌ മുട്ടിനിടയിൽ തലകുനിച്ചു വച്ചിരിക്കുന്ന രുദ്രയെ ആശ്വസിപ്പിക്കാൻ വാക്കുകൾക്ക് പരതുകയാണ്. "ടീ.. !!" വിവരമറിഞ്ഞ നിമിഷം മുതൽ വിച്ചു അവളുടെ അടുത്തേക്ക് ചെന്നിട്ടില്ല.. കയറി ചെന്നതും അവന്റെ അലർച്ച കേട്ടു അവൾ ഞെട്ടി തരിച്ചു കൊണ്ടു തലയുയർത്തി നോക്കി.. അവന്റെ നില്പിൽ ഭൂമി നിലത്തേക്ക് അമർന്നു പോകുവാൻ അവൾ ഉള്ളിൽ ആഗ്രഹിച്ചു... അവനെ കണ്ടതും ഉടനെ കട്ടിലിൽ നിന്നും അവൾ എഴുന്നേറ്റു മാറി നിന്നു... കണ്ണുകളിൽ നിന്നും ധാരധാരയായി മിഴിനീർ ഒലിച്ചിറങ്ങി... വിയർപ്പിന്റെയും കണ്ണുനീരിന്റെയും ഉപ്പുകലർന്ന ദ്രാവകം പടർന്നു...

ദാവണി നനഞ്ഞു... പൊതിർന്ന അവസ്ഥ. ! അവനേ ഭയന്ന് അലമാരയുടെ അരികിൽ ചെന്നു വിറച്ചു നിൽക്കുന്ന അവളുടെ മുഖം കണ്ടതും അമർഷത്തോടെ അവൻ അവളുടെ കൈ പിടിച്ചു വലിച്ചു അവനു നേർക്കു നിർത്തി മുഖമടക്കി ഒരൊറ്റ അടി.. !!!! "എ... ഏട്ടാ.. " "വേ.. വേണ്ട... ആഹ്..." വിറച്ചു വിറച്ചു പുറത്തേക്കു വന്ന അവളുടെ വാക്കുകൾ പൂർണമാകുന്നതിനു മുൻപേ അതിനു തടയിട്ടു കൊണ്ടു അവന്റെ കൈപ്പത്തി അവളുടെ വലതു കവിളിൽ പതിഞ്ഞിരുന്നു. നിലത്തേക്ക് കമിഴ്ന്നു കൊണ്ടു നിലതെറ്റി വീഴാൻ പോയ അവൾ ആരുടെയോ കരങ്ങളിൽ സുരക്ഷിതമായിരുന്നു... "വിച്ചുവേട്ട.. അവളെ അടിക്കല്ലേ... വയ്യാത്തതാണു.. " ഒന്നുകൂടെ കൊടുക്കാൻ കയ്യോങ്ങിയ അവനേ പിന്നിൽ നിന്നും വൈഷ്ണവി വന്നു പിടിച്ചു... നിലത്തു വീഴാതെ അവളെ തടഞ്ഞു വെച്ച ആളെ അവൻ കണ്ണുയർത്തി നോക്കിയപ്പോൾ നേരെ കണ്ടത്... ആദിയെ... !! "വേണ്ടടാ... ആദി.. അവൾ നശിച്ചത...അവളെ തൊടണ്ട... അവൾ.... അവ... അആഹ്.... " വിച്ചുവിന്റെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി ഇടറി...

അവൻ കരഞ്ഞു പോയ്‌.. അവന്റെ കരച്ചിൽ കണ്ടതും വൈഷ്ണവിക്ക് സഹിച്ചില്ല... "വിച്ചുവേട്ട..... "എന്നു വിളിച്ചു കരഞ്ഞു കൊണ്ടവൾ അവനേ ചേർത്തു പിടിച്ചു.. "വൈശു.. എന്ത് കുറവാടി അവൾക് ഇവിടെ.. ആദി.. നീ പറയടാ... എന്തിനാ.. എന്നോട്. നമ്മുടെ അച്ഛൻ.. അമ്മ... ആരെയേലും സ്നേ... സ്നേഹിക്കുന്നേൽ.. ഒരു. . ഒരു... വാക്ക്.. എന്നോട്.. " "അല്ലെൽ... എന്നിട്ടും.. ആഹ്ഹ..." അവൻ പൊട്ടിക്കരഞ്ഞു.. കണ്ണുകൾ രണ്ടു കൈകൊണ്ടും തുടച്ചു നീക്കി.. കൊച്ചുകുട്ടികളെ പോലെ... "വിച്ചു.. ഞ.. " ആദി രുദ്രയെ ചേർത്തു പിടിച്ചുകൊണ്ടു വിച്ചുവിന്റെ അടുക്കലേക്ക് നീങ്ങിയതും... ഒട്ടും പ്രതീക്ഷിക്കാതെ അവന്റെ പിൻഭാഗത്തു ആരുടെയോ ബലിഷ്ഠമായ കാലുകൾ പതിഞ്ഞു... രുദ്രയുടെ മേലുള്ള പിടിവിട്ടു കൊണ്ടു അവൻ കമഴ്ന്നുകൊണ്ട് നിലം പതിച്ചു.. !! എല്ലാവരും ആ പ്രവൃത്തിയുടെ ഉടമസ്ഥനെ ഉറ്റു നോക്കിയതും മുഖം കനപ്പിച്ചു പല്ല് കടിച്ചമർത്തി ഇരു കൈകളുടെയും മുഷ്ടി ചുരുട്ടിപിടിച്ചു കൊണ്ട്... രോഷാകുലനായി... ആൽവി !! വിച്ചു സ്തംഭിച്ചു പോയി.. "പറഞ്ഞു പറ്റിച്ചില്ലേ..?? ഈ എന്നെ.. ദാ.. ചങ്കു പറിച്ചു തന്ന അവനേ... ഈ കുടുമ്പത്തെ... എന്തിനാടാ... ശവമേ.. സ്നേഹിച്ചത് തെറ്റല്ല... അത് അന്തസായി കെട്ടി വീട്ടിൽ കൊണ്ടുപോകാനാകണം... അല്ലാതെ..

ആണത്തം തെളിയിച്ചു വയറ്റിലുണ്ടാക്കി ഒരു കുടുമ്പം ഇല്ലാതാക്കിയല്ല... " ആൽവി അലറി... എല്ലാവരും അവന്റെ വാക്കുകളിൽ തരിച്ചു നിൽക്കുന്ന അവസ്ഥ.. നിലത്തു കിടക്കുന്ന ആധിയുടെ മേൽ വലതു കാലെടുത്തു പൊക്കി അവന്റെ നെഞ്ച് നോക്കി ചവിട്ടാൻ ഉയർന്നു പൊങ്ങിയ ആൽവിയുടെ കാലുകൾ ആരോ പിടിച്ചു.. രുദ്ര. !! "വേ.. വേണ്ട.. ഏട്ടാ...യീ.. ഞ.. ഞാനാണ്... ആധിയേട്ടനെ ഒന്നും ചെയ്യല്ലേ... " എന്നു പറഞ്ഞുകൊണ്ടവൾ പൊട്ടിക്കരഞ്ഞു. "രുദ്രേ.. കയ്യെടുത്തു മാറിക്കോ.. നിന്റെയും ഇവന്റെയും തോന്നിവാസത്തിനു കൂട്ടുനിൽക്കാനല്ലേ എന്നെ കരുവാക്കിയത് പലപ്പോഴും.. എല്ലാം അറിഞ്ഞിട്ടും പവിത്രത ഉള്ള പ്രണയമല്ലേ എന്ന് കരുതി കൂട്ടു നിന്നപ്പോൾ... നിങ്ങൾ കണ്ടത്... അതിൽ ഒരു നിമിഷത്തെ സു..... " "ചെ.. വേണ്ട വിട്ടോ.. മുൻപിൽ നിന്ന് മാറിക്കോ...നിന്നെയല്ല നിന്റെം ഇവന്റേം കർമഫലമായ ഒരു ജീവൻ നിന്റെ ഉള്ളിൽ ഉള്ളതോണ്ടാ... പെണ്ണാണെന്നു നോക്കാതെ ഞാൻ പ്രവർത്തിച്ചു പോകും.. " അവൾ അവന്റെ വാക്കുകൾക്ക് ചെവി കൊടുത്തില്ല കാലു പിടിവിടാതെ അതിനു മുകളിൽ മുഖമമർത്തി കരച്ചിൽ തുടർന്നു. പക്ഷെ... ഉടനെ വീണു കിടക്കുന്ന ആദി അവളുടെ കരങ്ങൾ അവന്റെ കാലിൽ നിന്നടർത്തി മാറ്റി അവളോട് മാറി നിൽക്കാൻ പറഞ്ഞു...

"അവരെന്നെ കൊന്നാലും അതെനിക്ക് സ്വീകാര്യമാണ്.. നീ ഇടപെടേണ്ട.. " ആദി അവളെ നോക്കി പറഞ്ഞു. "നീ എന്താടാ വീണ്ടും നിന്നു ചിലക്കുന്നത്..?? " എന്ന് പറഞ്ഞു കൊണ്ടു ആൽവി അവന്റെ ഷോൾഡറിൽ പിടിച്ചു പൊക്കി... ചെകിടo നോക്കി ഒരണ്ണം പൊട്ടിച്ചു.. അവന്റെ ചുണ്ട് പൊട്ടി ചോര തെറിച്ചു... അവൻ ചെന്നു വീണത് സ്തംഭിച്ചു നിൽക്കുന്ന വിച്ചുവിന്റെ മുൻപിൽ... നിസ്സഹായതയോടെ അവൻ വിച്ചുവിനെ നോക്കി. "ടാ.. വി.... " ആദി അവനേ വിളിക്കാൻ തുനിഞ്ഞതും വിച്ചു ഒരുതരം അറപ്പുളവാക്കുന്ന തരത്തിൽ ആധിയുടെ നേർക് ചൂണ്ടു വിരൽ ഉയർത്തി. ഒന്നും പറയാനില്ലെന്ന തരത്തിൽ അവൻ ഒരുതരം നോട്ടം ആധിയുടെ നേർക്ക് നോക്കി.. ഉടനെ അവൻ പിന്തിരിഞ്ഞു നിന്നു. എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ഓരോരുത്തരും നിശബ്ദമായി കാലുറപ്പിച്ചു നെഞ്ഞിടിപ്പോടെ നോക്കി നിന്നു.. അടുത്ത നിമിഷം... ചാട്ടവറോങ്ങുന്ന ശക്തിയിൽ വിച്ചു അവന്റെ ബലിഷ്ഠമായ കൈ സ്തമ്പിച്ചു തലകുനിച്ചു നിൽക്കുന്ന ആധിയുടെ മേലേക്ക് ആഞ്ഞു ഓങ്ങി പിടിച്ചുകൊണ്ടു അതേ സമയം കാലുകളും ഉയർത്തി അവന്റെ നെഞ്ച് നോക്കി ചവിട്ടി.... കൈകൾ കൊണ്ടു അവന്റെ തോളിലും തള്ളി.. തലയടിച്ചു നിലത്തേക്ക് വീണ ആദി ഒരല്പനേരത്തെക്ക് നിലതെറ്റി ചുറ്റും കറങ്ങുന്ന അവസ്ഥയിൽ...

"എന്നോട്... വേണ്ടായിരുന്നു.. ഈ.. എന്നോട്.. " "ഒരു വാക്ക്... ഒരൊറ്റ വാക്ക്... " "എന്റെ കെട്ടിന് മുൻപേ നടത്തിത്തരുമായിരുന്നു... " തല പിടിച്ചു നിലത്തമർന്നു കിടക്കുന്ന ആദിയെ നോക്കി അവൻ വാക്കുകൾ മുറിച്ചു കൊണ്ടു പറഞ്ഞു തീർത്തു. ഉടനെ വിച്ചു ആൽവിയുടെ ഷർട്ടിൽ പിടിത്തമിട്ടു.. "എല്ലാം അറിഞ്ഞിട്ടും.. ചതിക്കാൻ കൂട്ടു നിന്നു അല്ലെ.. "? "ടാ.. അത്.. ഞ " "ശ്.... " വിച്ചു ചൂണ്ടുവിരൽ ചുണ്ടിനോട് ചേർത്തു. "കൊന്നൂടായിരുന്നോ എന്നെ..?? " വിച്ചു ചുണ്ട് കടിച്ചു പിടിച്ചു കൊണ്ടു പറഞ്ഞു.. അവസാനം ഒരു ദീർഘനിശ്വാസത്തോടെ അവൻ ആൽവിയുടെ മേലുള്ള പിടി അയച്ചു.. "ഇതുവരെ എല്ലാം നിങ്ങളുടെ ഇഷ്ടം അല്ലായിരുന്നോ.. ഇനി എന്റെ ഇഷ്ടം. " എന്ന് പറഞ്ഞുകൊണ്ടവൻ അവനേ വിട്ടു അകന്നു കൊണ്ടു ചുറ്റിനും നോക്കി... എല്ലാവരെയുo നോക്കി.. "ഇന്നിറങ്ങിക്കോണം.. കുടുമ്പക്കാരും ബന്ധുക്കാരും കൂടെ നിന്നു ചതിച്ചു കൊന്നവരും... " "എല്ലാവരും ഇറങ്ങിയിട്ടൊന്നു ശുദ്ധികലശം നടത്തണം... ഉടനെ...

" അവൻ അലറി... അടുത്ത നിമിഷം പിറുപിറുത്തുകൊണ്ട് എല്ലാവരും രംഗം വിട്ടു. വൈഷ്ണവിയും വിച്ചുവും അമ്മയുടെയും അച്ഛന്റെയും മുറിയിലേക്ക് കയറി വാതിലടച്ചു. നിലതെറ്റി കിടക്കുന്ന ആദിയെ ഉടനെ ചെന്നു റയാൻ പിടിച്ചു പൊക്കി.. "ടാ... കൊയ്‌പോന്നുല്ലലോ... ഐറാ.. ഒന്നു നോക്കിയ.. " റയാൻ തിടുക്കപ്പെട്ടു. ഐറാ അവന്റെ പൾസ്‌ നോക്കാൻ തുനിഞ്ഞതും "വേണ്ട... ! ചതിച്ചു തിന്നുന്നവന് മണ്ണു പോലും തിന്നാൻ കൊടുക്കരുതെന്നാണ്.. എന്നിട്ടാണ് ശുശ്രൂഷ..." "റയാനെ ദേവു ചിന്നു.. എല്ലാരും പൊ... പോയി ഇറങ്ങാൻ നോക്ക്... ഇനിയും ഈ തറവാട്ടിൽ നിൽക്കാൻ യാതൊരു അവകാശവും നമുക്കില്ല.. " എന്നു പറഞ്ഞു കൊണ്ടവൻ മുറി വിട്ടു.. അവനു പുറകെ മറ്റുള്ളവരും. പോകുന്ന പോക്കിൽ ഐറായോട് ആദിയെ നോക്കാൻ അവർ കണ്ണു കൊണ്ടു കാണിച്ചു... അവൾ ഒരു പുഞ്ചിരിയോടെ അവനേ നോക്കി. രുദ്രയും ആദിയും ഐറയും ഒരു മുറിയിൽ..... ഇനി? ...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story