നീലത്താമര💙: ഭാഗം 60

neelathamara

രചന: തൻസീഹ് വയനാട്

"ടപ് ടപ്... !!!!" വിച്ചുവിന്റെ മുറിയുടെ മരവാതിൽ ശക്തിയായി ആരോ മുട്ടുന്ന ശബ്ദം.. തലകുനിച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന വിച്ചുവിനെ ആശ്വസിപ്പിക്കുകയാണ് വൈശു. അച്ഛൻ നിശ്ചലനാണ്. അമ്മ വിവരം കേട്ട നിമിഷം കിടന്നതാണ് പറയുവാനോ കരയുവാനോ കഴിയാത്ത അവസ്ഥയിൽ... പുറത്തു നിന്നും ശക്തിയായി മുട്ടുന്നത് കേട്ടപ്പോൾ വിച്ചു തലയുയർത്തി വൈശുവിനെ നോക്കി. അവനോട് എഴുന്നേൽക്കണ്ട അവൾ ചെന്നു നോക്കാമെന്ന് ആംഗ്യം കാണിച്ചു കൊണ്ടു വാതിലിനടുത്തേക്ക് അവൾ നടന്നു നീങ്ങി. വിച്ചുവിനെ ഒന്നുകൂടെ തിരിഞ്ഞു നോക്കികൊണ്ട് വൈശു സാക്ഷ എടുത്തു വാതിലു തുറന്നു. ആൽവിയെയും മറ്റുമാണ് അവൾ മുന്നിൽ പ്രതീക്ഷിച്ചത്, പക്ഷെ വാതിൽ തുറന്നപ്പോൾ മുൻപിൽ കണ്ടത്... ഐറയെ.. ! "എനിക്ക് അകറ്റേക്ക് വരാൻ കായിയുമോ..? " ചെറു മന്ദഹാസത്തോടെ അവൾ വൈശുവിനോട് ചോദിച്ചു. "വരു. " വാതിൽ പൊളിയിൽ നിന്നും കയ്കളെടുത്തുകൊണ്ട് വൈശു അവൾക് അകത്തേക്കു കയറുവാൻ അനുവാദം നൽകി. ഐറാ അകത്തേക്കു കയറി..

അവളെ കണ്ടതും വിച്ചു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. " വിച്ചു ഒന്നു എനിക്ക് അല്പം സംസാരിക്കാൻ വേന്റി ആന് ബുദിമുറ്റില്ലേങ്കിൽ... " "പറയു.. " അവൻ മുഖം കൈകൾകൊണ്ട് തുടച്ചു നീക്കികൊണ്ട് പറഞ്ഞു.. "നാൻ ആദിയുമായി സംസാരിച്ചു. !" "വേണ്ട ഡോക്ടറെ അവനു വേണ്ടി വക്കാലത്തു പറയാനാണെങ്കിൽ വേ.. !" "ഇല്ലാ.. വിച്ചു.. നാൻ ഒന്ൻ പറന്നോട്ടെ.. പ്ലീസ്.. !" "വിച്ചുവേട്ട.. ഐറക്കു പറയാനുള്ളത് കേൾക്.. സമാധാനമായിട്ടിരിക്ക്.. " വൈശു അവനേ തടഞ്ഞു.. "നിങ്ങളുടെ സങ്കടം എനിക്ക് മനസിലാക്കാൻ കായിയും.. പക്സേ നിങ്ങൾ.. പ്രണയം നടിച്ചു അവൻ അവലെ ചീറ്റ് ചെയ്റ്റു എന്ന് കരുതരുത്.. " അവൻ ഐറയെ നോക്കി പല്ല് കടിച്ചുകൊണ്ട് ക്ഷമിച്ചു നിന്നു അരിശം മൂർദ്ധാവിൽ എത്തി നിൽക്കുന്ന സന്ദർഭം. !! "അവലെ സഹായിച്ചറ്റ് ആന് അവൻ.. ഇങ്ങനെ സംഭവിച്ചു പോയി എന്ന് മാത്രം. " "ഐറാ പ്ലീസ്.. വിൽ യു പ്ലീസ് ഗെറ്റ് ഔട്ട്‌.. !!"വിച്ചു അലറി.. അവന്റെ നില തെറ്റുന്നു എന്ന് കണ്ട ഐറാ..പെട്ടെന്ന് അവനേ നോക്കി പറഞ്ഞ വാക്കുകൾ കേട്ടതും മുറിയിലുള്ള സകലരും ഞെട്ടി വിറച്ചു.

"വീടിനു പിന്നിലെ കുലത്തിൽ കാലു തെറ്റി വീന രുദ്രയെ അവൻ രക്ഷിച്ചതാന്. കാവിൽ വിലക്കു വെക്കാൻ പോയ അവൽ വെല്ലത്തിൽ വീന് മരവിച്ചു പോയപ്പോൽ അവന് തോന്നിയ അബദ്ധം.. ! അറ്റ് ഇങ്ങനെ ആകുമെന്ന് അവൻ അരിഞ്ഞില്ലാ... " അവളുടെ വാക്കുകൾ കേട്ടതും വിച്ചു സ്തംഭിച്ചു പോയി. ഒപ്പം മറ്റുള്ളവരും. വീണ്ടും ഐറാ തുടർന്നു. "അറ്റേ വിച്ചു.. അന്ന് ആരും വീറ്റിൽ ഉണ്ടായിരുന്നില്ല. ആൽവിയെ ഇവിടെ വന്ന ഫസ്റ്റ് നാലിൽ കാണാതായിരുന്നില്ലേ... അന്ന് നീയും അമ്മയും അങ്കിളും വിവാഹം ക്ഷണിക്കാൻ പോയിരുന്നു എന്നാണ് അവൻ പറഞ്ഞറ്റ്.. " റയാനും ചിന്നുവും ദേവുവും ആൽവിയെ തിരഞ്ഞു പോയെന്ന് പാരാഞ്ഞു..അന്നാന് സംഭവം.. " ഐറാ പറഞ്ഞു പൂർത്തിയാക്കുമ്പോഴേക്കും വിച്ചു ശരവേഗത്തിൽ മുറിവിട്ടിറങ്ങി... രുദ്രയും ആദിയും ഉള്ള മുറിയിലേക് നടന്നു.. അടുത്ത വഴക്കിനുള്ള തുടക്കം ആണെന്ന് കരുതി ഐറയും വൈശുവും അച്ഛനും ഭയന്ന് ഉടനെ കൊണ്ടു അവനേ പിന്തുടർന്നു. മുറിയുടെ അരികിൽ എത്തിയതും അടച്ചിട്ട മുറിക്കു മുൻപിൽ വിച്ചു ഒന്നു നിശ്ചലനായി. അകത്തു നിന്നും ആധിയുടെ ശബ്ദം.. "മാപ്പ് തരണം നീയെനിക്ക് "! "ആധിയേട്ടാ.. " "നിന്നെ മറന്നു ജീവിക്കും എന്നല്ല..

നീയില്ലാതെ ഒരു ജീവിതം എനിക്ക് ഇനി ഇല്ലതാനും.. പക്ഷെ അവനേ ചതിച്ചു എന്ന ഭാരം കൊടിയ ചതിയുടെ ഭാരം പേറി നിന്നെ ഞാൻ സ്വീകരിച്ചാൽ... അതൊരു തീരാ വേദന ആകും. " "അപ്പോ.. ഇനി ഞാൻ എന്ത് ചെയ്യും..? അന്ന് വെള്ളത്തിൽ വീണപ്പോൾ അവിടെ കിടന്നു ചത്ത മതിയായിരുന്നു... മരവിച്ചു ബോധം പോയ എന്നെ എന്തിനാ ചൂട് തന്ന് രക്ഷിച്ചേ... ആഹ്ഹ്... " അവൾ പൊട്ടിക്കരഞ്ഞു... "രുദ്ര.. ഞാൻ....സംഭവിച്ചു പോയതാണ് മനഃപൂർവ്വമല്ല.. എനിക്ക് നിന്നെക്കാൾ വലുത് അവനാണ്.. അവസാനിപ്പിക്കാം ഞാൻ എന്നെത്തന്നെ.. അല്ലാതെ വേറൊരു മാർഗവുമില്ല.. " "അപ്പോൾ ഞാനോ..? ഈ കുഞ്ഞിനെ കുരുതി കൊടുത്ത് ഞാനും വരാം ആ മാർഗത്തിലേക്ക്.. " "രുദ്ര... !!" ആദി ഉറക്കെ വിളിച്ചതും വിച്ചു നിറകണ്ണുകളോടെ വാതിൽ തള്ളിത്തുറന്നു.. അവനേ കണ്ടതും ആദി തലതാഴ്ത്തി... ഒപ്പം അവളും.. ഇരു കവിളിലും ചോരയൊലിപ്പിച്ചു നിൽക്കുന്ന ആധിയുടെ നേർക് വിച്ചു നടന്നു ചെന്നു. രൂക്ഷമായി നോക്കി.. "ടപ്പേ... !!" ഒരടി കൂടി ആധിയുടെ വലതു കവിളിൽ... വിച്ചു കൊടുത്തു.. "നീ അവളെ കളഞ്ഞു പോകുവോട ശവമേ..?? " ഒറ്റ ചോദ്യമായിരുന്നു. വിച്ചുവിന്റെ വാക്ക് കേട്ടതും കുനിഞ്ഞ തല പൊക്കി ആദി ഞെട്ടലോടെ അവനേ നോക്കി...

അവളുടെ കണ്ണുകളും വിടർന്നു വന്നു... "ടാ.. !! " ആദി വിച്ചുവിനെ അത്ഭുദത്തോടെ നോക്കി.. "അങ്ങനെ പോയാൽ നിന്റെ അവസാനം എന്റെ കൈ കൊണ്ടായിരിക്കും. " എന്നു പറഞ്ഞു കൊണ്ടു വിച്ചു അവനേ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു കരഞ്ഞു.. പിന്നേ ഒരു പൊട്ടിക്കരച്ചിലിന്റെ ആരംഭമായിരുന്നു. അതുവരെ പെയ്തൊഴിഞ്ഞ സങ്കടകടലിനെ നികത്തി ആനന്ദക്കണ്ണുനീരിന്റെ തിരയിളക്കം... കെട്ടിപിടുത്തവും കരച്ചിലും എല്ലാം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൾ കെട്ടും കെട്ടി തറവാടിന്റെ പടിയിറങ്ങി വരുന്ന നാൽവർ സംഘo. ഇനി മേലിൽ എന്റെ അനുവാദമില്ലാതെ ഒരുത്തനും പടികടക്കരുതെന്ന് വിച്ചു ആജ്ഞാപിച്ചതും എല്ലാം വന്ന സ്പീഡിൽ തിരിച്ചോടി.. മുറുമുറുത്ത കുടുമ്പ ബന്ധുക്കൾ ഇറങ്ങി പോയി... ഉടനെ തന്നെ ആളും ബഹളവുമില്ലാതെ ആദിരുദ്ര മംഗല്യം നടത്തണമെന്ന് അച്ഛനും അമ്മയും വിച്ചുവും തീരുമാനിച്ചു. അങ്ങനെ എല്ലാത്തിനും ശുഭസമാപ്തിയിൽ ഇരിക്കുമ്പോഴാണ് റയാന്റെ നാവു ചലിച്ചത്.. "അച്ചായൻ നമ്പൂതിരി ആയിരുന്നേൽ ഇവന്റേം ദേവീടേം കൂടെ കെട്ടു ഒന്നിച്ചു ആക്കമെയ്‌ന് ലെ..? "

അതു കേട്ടതും അതു വരെ സന്തോഷത്തോടെ ഇരുന്ന ആൽവി മുറി വിട്ടു പുറത്തേക്ക് പോയി.. കൂടി നിന്നവർ അവന്റെ പ്രവർത്തിയിൽ വിഷമത്തോടെ അവൻ പോയ വഴിയേ നോക്കി നിന്നതും ആൽവിയുടെ അപ്പൻ കഴിഞ്ഞ കഥകളുടെ കെട്ടഴിച്ചു.. കേട്ടു കൊണ്ടിരിക്കുന്നവരെ കോരിത്തരിപ്പിക്കുന്ന ആൽവിയുടെ പിതാവിന്റെയും മാതാവിന്റെയും ചരിത്രo കേട്ടതും... അത്ഭുതസ്തബ്ധരായി കേട്ടിരുന്നു. "അതെ... അനന്തപുരം നാടിന്റെ തമ്പുരാനാണ് എന്റെ മകൻ ആൽവിൻ.. !!" "ഹല്ലോഹ്... അച്ചായൻ ത്ത... ത്ത... ത്തമ്പുരാനോ.... ലാ ഹൌലാ വലാ.... !!" "പടും.. !" ചക്ക വീഴുന്ന പോലെ ഒരു ശബ്ദം കേട്ടതും എല്ലാവരും തരിച്ചിരിക്കുന്ന അവസ്ഥയിൽ നിന്നും സ്വബോധത്തിലേക്ക് വന്നു ശബ്ദം കേട്ടിടത്തേക്ക് നോക്കി.. അപ്പോഴതാ.. റയാൻ രണ്ടും കാലും പൊക്കി ബോധം പോയി കിടക്കുന്നു.. "അല്ലാഹ്... റയാൻ.. !!!" ഐറാ ഓടി ചെന്നു. "അത് ഫ്ളാഷ്ബാക് കേട്ടു ബോധം പോയതാ..." ആദി അവളോട് പറഞ്ഞു.. കേട്ടു നിന്ന എല്ലാവരുo അത്ഭുതത്തോടെ നിന്നപ്പോൾ പുറത്തേക്ക് ബാൽക്കണിയിൽ നിന്നും ദൂരെക് കണ്ണും നട്ടു ചിന്തയിൽ മുഴുകിയ ആൽവിയെ ആഹ്ലാദത്തോടെ ഓടി ചെന്നു പിന്നിൽ നിന്നും വാരി പുണർന്നു. "ആൽവി തമ്പുരാനേ.... "

എന്ന് വിളിച്ചു കൊണ്ടു അവനേ വീണ്ടും വീണ്ടും മുറുകെ പിടിച്ചു.. "ഹയ്യമ്മ.. അപ്പോ ഇനി ദേവിയെ പുഷ്പം പോലെ പോയി രാജകീയമായി കൈപിടിച്ചോണ്ട് വാടാ അച്ചായൻ തമ്പുരാനെ... " വിച്ചു ഉറക്കെ പറഞ്ഞു "ഛെ .... ഒന്ന് ശല്യം ചെയ്യാതെ പോകുവോ. ദേവു. എന്ന് പറഞ്ഞു അരിശത്തോടെ അവൻ അവളെ അടർത്തി മാറ്റിക്കൊണ്ട് താഴേക്കിറങ്ങി.. " "ഏഹ്.. ഇവനെന്താ പറ്റിയെ..?" (ചിന്നു.. ) "അത് ഈ നാട് എങ്ങനെ ഭരിച്ചു കൊളമാക്കാം എന്നാലോചിചുള്ള ടെൻഷൻ ആകും.. " ബോധം വന്ന റയാൻ അന്ധം വിട്ടു കൊണ്ടു പറഞ്ഞു.. "അല്ല.. അവളെ ഒരിക്കലും അവനു സ്വന്തമാക്കാൻ കഴിയില്ല കുട്ടികളെ.. അതുകൊണ്ടാണ് അവൻ അങ്ങനെ " അതു കേട്ടതും എല്ലാവരുടെയും മുഖം വീണ്ടും മങ്ങി.. "കാരണം" (ചിന്നു ) അപ്പൻ, നമ്പൂതിരി പറഞ്ഞതൊക്കെയും അവരോടു പറഞ്ഞു... എല്ലാവരും നിസ്സഹായതയോടെ വീണ്ടും തലചെരിച്ചു മുറി വിട്ടിറങ്ങി.

"ഛെ.. !!"(റയാൻ അമർഷത്തോടെ ശബ്ദമുണ്ടാക്കി ) രംഗം ശാന്തമായി... ഒരുപോലെ ആഹ്ലാദവും ആകുലതയും നിറഞ്ഞ തറവാട് ഇരുട്ടിനെ വരവേറ്റു കൊണ്ടു ആഠ്യത്തത്തോടെ ഉയർന്നു നിൽക്കവേ... വീണ്ടും, പരക്കെ പാലപ്പൂവിന്റെ ഗന്ധം പരന്നു.. പക്ഷെ ആ ഗന്ധത്തിൽ അലിഞ്ഞു ചേർന്നത് പ്രതികാരത്തിന്റെ മണമല്ല.... ആഹ്ലാദത്തിന്റെ പ്രണയത്തിന്റെ വിജയത്തിന്റെ ലക്ഷ്യ പൂർത്തീകരണത്തിന്റെ മാസ്മരിക ഗന്ധം.. പക്ഷെ..?, "അച്ചായാ... ഇയ്യ്‌ ഒന്നും നോക്കണ്ട.., ആരും അറിയേം മാണ്ട.. . ദേവി സെറ്റ് ആണ്‌ . ഇയ്യ്‌ നാളെ ചെല്ലുന്നു കാര്യം കയ്കുന്നു പോരുന്നു... നാളെ അന്റെ ശത്രുവിന്റെ ജഡം മുന്നിൽ ഉണ്ടാകും നോക്കിക്കോ.. !!!!" റയാൻ സ്വകാര്യത്തോടെ ആൽവിയുടെ കയ്യിൽ ഒരു പൊതിയെല്പിച്ചു കൊണ്ട് പറഞ്ഞു... ആൽവി സന്തോഷത്തോടെ ആ പൊതി തുറന്നതും... അതിന്റെ ഉള്ളിൽ..??? ..... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story