നീലത്താമര💙: ഭാഗം 61

neelathamara

രചന: തൻസീഹ് വയനാട്

 "അല്ലെടീ നീയെന്തിനാ ആൽവിടെ കൂടെ ഇങ്ങു വന്നേ, അതുo ഈ വയ്യാത്ത കയ്യും വച്. അതിരിക്കട്ടെ എങ്ങനെയാ നിന്റെ കൈ മുറിഞ്ഞത്..? ഈ ശബ്ദകോലാഹങ്ങൾക്കിടയിൽ ഇതൊക്കെ മറന്നു എന്ന് കരുതിയോ.. നീ.. പറ ചിന്നു.. " എല്ലാമൊന്ന് കെട്ടടങ്ങിയപ്പോൾ എല്ലാവരും വിച്ചുവിന്റെ മുറിയിൽ ഒത്തു കൂടി. ആ സന്ദർഭത്തിലാണ് ദേവു ചിന്നുവിനോട് കാര്യങ്ങൾ അന്വേഷിക്കുന്നത് . "അത് പോട്ടെ ഈ വയ്യാതിരിക്കുമ്പോൾ എന്തിനാ നീ അവളെ ഇങ്ങു കൊണ്ടുവന്നത്..? അവൾക്കൊ ശ്രദ്ധയില്ല നീയെങ്കിലും നോക്കണ്ടേ.. ആൽവി..." ചിന്തകൾ കുമിഞ്ഞു കൂടിയ നിലയിൽ മറ്റു കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാതെ മറ്റേതോ ലോകത്താണ് ആൽവിയുടെ ഇരുപ്പ്. "ടാ.. ! " അവനൊന്നുo ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോൾ റയാൻ ആൽവിയെ ശബ്ദമുയർത്തി വിളിച്ചു. "ഏഹ്.. എന്നാ.. " ഒരു സ്വപ്നത്തിൽ നിന്നുണർന്ന പോലെ ആൽവി അവനു നേരെ നോട്ടമുന്നയിച്ചു കൊണ്ടു ചോദിച്ചു. "ഇയ്യെത് ലോകത്താട തമ്പുരാനെ..ദേവു ചോദിച്ചത് കേട്ടില്ലേ...? " "എന്ന..? " "നീ എന്തിനാ ചിന്നൂനേം പൊക്കി കൊണ്ടുവന്നേ എന്ന്..? " (ദേവു ) "ഓ അതോ.. എനിക്കൊന്നുമറിയത്തില്ല ഇവിടെ എത്തിയപ്പോൾ ആണ് അവൾ കാറിൽ ഉണ്ടായിരുന്ന കാര്യം പോലും ഞാൻ അറിഞ്ഞത്.. " ആൽവി കൈമലർത്തി.

"ഏഹ്.. " (എല്ലാവരും ഒന്നിച്ചു ) "ആ.. " (ആൽവി ) "ഓ നിങ്ങൾ തർക്കിക്കേണ്ട. അവന്റെ കഥനകഥകളൊക്കെ കേട്ട് അവനേതോ അവസ്ഥയിൽ ആണ് ദേവിയുടെ വീട് വിട്ടിറങ്ങിയേ.. അതുകൊണ്ട് ഞാൻ എഴുന്നേറ്റതും അമ്മച്ചിയുടെ കൂടെ കാറിൽ കയറിയതും ഒന്നും അവനറിഞ്ഞിട്ടില്ല.. " (ചിന്നു യാതൊരു ഭാവവ്യത്യാസവുമില്ലാതെ പറഞ്ഞു തീർത്തു. ) "അപ്പോ നിനക്കെപ്പോഴാ ബോധം വന്നേ.. ഇവന്റെ ഫ്ലാഷ് ബാക്കൊക്കെ നീയും കേട്ടോ അപ്പോൾ.. " (വിച്ചു ) "ഇവൻ വന്നിറങ്ങിയപ്പോഴേ ഞാൻ കണ്ണു തുറന്നിരുന്നു.. ഇവനെ കാണാതായ ഭയത്തിൽ ഇരിക്കുവല്ലായിരുന്നോ.. അപ്പോ പിന്നേ അവന്റെ ശബ്ദം കെട്ടാൽ ഉണരാതിരിക്കുവോ..? " (ചിന്നു ) "അതില്ല" (റയാൻ ) "അവൻ വരുന്നത് കാത്തു കുറച്ചു നേരം മുറിയിൽ ഇരുന്നു ഞാൻ, കാണാതായപ്പോൾ എങ്ങിനെയൊക്കെയോ എഴുന്നേറ്റു അവനെ കാണാൻ വേണ്ടി അവരുടെ അടുത്തേക് ചെന്നു. അപ്പോഴാണ് കഥയുടെ ചുരുൾ അഴിയുന്നത്. എല്ലാം കേട്ട് അവൻ അന്തം വിട്ടിറങ്ങുമ്പോൾ അവരുടെ കൂടെ ഞാനും ഇറങ്ങി.. പത്മ തടഞ്ഞതാണ് പക്ഷെ ഭേദമായെന്നും പറഞ്ഞു ഞാൻ അമ്മച്ചിയുടെ കൂടെ പോന്നു. സംശയമുണ്ടേൽ അമ്മച്ചിയോടു ചോദിക്ക്. "(ചിന്നു ) "ഓ ഒരു സംശയവുമില്ല നീ പോയി ഇനിയേലും ഒന്ന് റസ്റ്റ്‌ എടുക്ക് എന്റെ ചിന്നു..

"(ദേവു അപേക്ഷ രൂപത്തിൽ പറഞ്ഞു ) "ഓക്കേ.." എന്ന് പറഞ്ഞു ചിരിച്ചു കൊണ്ടവൾ അടുത്ത മുറിയിലേക്ക് പോകുവാൻ തുനിഞ്ഞു. "അങ്ങനെ പോകാൻ വരട്ടെ.. എങ്ങനെയാ നിന്റെ കൈമുറിഞ്ഞത്..?" (ആൽവി ) അപ്പോഴാണ് അവൾക് ആപത്തു പറ്റിയതിന്റെ കാരണം ആരും അറിഞ്ഞിട്ടില്ലല്ലോ എന്ന് എല്ലാവരും ചിന്തിച്ചത്.. "എനിക്കറിയില്ല ആൽവി.. ബാത്‌റൂമിൽ പോകുവാൻ എഴുന്നേറ്റതെ എനിക്ക് ഓര്മയുള്ളു.. ആരോ പിന്നിൽ നിന്നു തള്ളിയത് പോലെ തോന്നി. നേരെ ചെന്നിടിച്ചത് ചുമരിലെ ആണിയിലാണ്.. "(അതു പറയുമ്പോൾ ചിന്നുവിന്റെ മുഖത്തു ഭീതി നിറഞ്ഞിരുന്നു ) "അതിനവിടെ ആണി ഇല്ലാലോ.. "(വിച്ചു ) "അല്ലാ ഉണ്ട് നിന്റെ കല്യാണത്തിന് പൂവ് കെട്ടാൻ ഞാൻ അവിടെ ഒരെണ്ണം തറച്ചിരുന്നു . "(ആൽവി ചിന്നുവിനെ നോക്കി പറഞ്ഞു ) "അപ്പോൾ ആരാ അവളെ തള്ളിയിട്ടത്..?" (വിച്ചു ) "വിച്ചുവേട്ടാ.... ഇങ്ങു വന്നേ.. ദേ.. അമ്മയ്ക്ക്.." ! വിച്ചുവിന്റെ ചോദ്യത്തിനുള്ള ഉത്തരം ചിന്നു പറയാൻ തുടങ്ങിയതും താഴെ നിലയിൽ നിന്നും വൈശുവിന്റെ വിളി...

എല്ലാവരും ഭയത്തോടെ മുഖത്തോട് മുഖം നോക്കി വീണ്ടും ആപത്താണോ എന്ന ചിന്തയിൽ ഭയത്തോടെ ഇരുന്ന ഇരുപ്പിൽ നിന്നുമെഴുന്നേറ്റു പുറത്തേക്ക് ഇറങ്ങാൻ നോക്കിയതും വൈശു കിതച്ചു കൊണ്ടു മുകളിലെത്തിയിരുന്നു. "എന്താ.. എന്ത അമ്മക്ക്..?? " കിതപ്പിനെ ശമിപ്പിച്ചു കൊണ്ടു വൈശു കൈരണ്ടും വിടർത്തി.. നെഞ്ചിൽ കൈ വച്ചു തുടർന്നു. "പേ.. പേടിക്കണ്ട.. അമ്മക്ക് എന്തോ തളർച്ച പോലെ തോന്നുന്നു എന്ന്.. ഒന്ന് ഹോസ്പിറ്റൽ കൊണ്ടുപോകാമെന്ന് കരുതി വിളിച്ചതാണ്. " "ഹോ.. എന്റെ പെണ്ണേ നീയെന്റെ നല്ലജീവൻ അങ്ങു കളഞ്ഞു.. ഇതിനാണോ കാറി പൊളിച്ചത് "! "അത് സോറി.. അവളൊന്നു ചിരിച്ചു കാണിച്ചു " "സോറിയോ.. ഈ ഇളകി ഓടി വന്ന ആൾക്കൂട്ടത്തെ നീ എന്ത് പറഞ്ഞു തിരികെ അയക്കും? വൈശു.. ചെയ്‌ത്തായി പോയി.. "(റയാൻ മൂക്കുപിഴിഞ്ഞു ) "ഓ.. ഇളകിയത് തേനീച്ച ഒന്നുമല്ലല്ലോ വന്നപോലെ തിരിച്ചു പോകാലോ..". (ചിന്നു ) "ഓ.. ന്നാ ഞങ്ങൾ തിരിച്ചിളകിക്കോളാം, ഇയ്യാ കയ്യേടേം തട്ടിക്കാണ്ട് പോയി റസ്റ്റ്‌ ട്ടാ.."(റയാൻ ) "ടാ വിച്ചു ഞാൻ കൂടെ വരാം, അമ്മയെ കാണിക്കാൻ. "(.. ആദി )

"വേണ്ടളിയോ ഞാനും എന്റെ പെണ്ണും അച്ഛനും പോയി വരാം.. നീ പെങ്ങളെ നോക്കിയ മതി അവളു മയങ്ങുവാ.. "(വിച്ചു അവനേ ആക്കി പറഞ്ഞു ) അവനാകെ ചമ്മി ഉള്ളിലോട്ടു കയറി. വിച്ചുവും വൈശുവും താഴോട്ട് അമ്മയെ കാണിക്കാൻ വേണ്ടി ഹോസ്പിറ്റലിലേക്ക് വണ്ടിയെടുത്തു. ചിന്നു മയങ്ങാൻ പോയി.. മുറിയിൽ ആൽവിയും ദേവുവും റയാനും ആദിയും. ആൽവി ജീൻസിൽ ഒളിപ്പിച്ച പൊതി (റയാൻ കൊടുത്ത )വലതു കൈകൊണ്ട് തടവി കൊണ്ട് ഒരു ദീർഘനിശ്വാസത്തെ കൂട്ടു പിടിച്ചു കൊണ്ടു കട്ടിലിൽ ഇരുന്നു. "ഒരു കണക്കിന് വിച്ചു പോയെ നന്നായി "(റയാൻ ) അവന്റെ പെട്ടെന്നുള്ള സംസാരം എല്ലാവരെയും അവനിലേക്ക് ശ്രദ്ധ തിരിപ്പിച്ചു. "അതെന്താ..?" (ആദി ) "അതോ.. ഇവിടെ കുറച്ചു രഹസ്യങ്ങളുടെ ചുരുൾ അഴിക്കാൻ ഉണ്ട് "(റയാൻ ) "രഹസ്യോ..?" (ദേവു ) "അതൊക്കെ ഉണ്ട് മോളേ... നമ്മളറിയാതെ വിച്ചുവിന്റെ പെങ്ങളെ ഇവൻ നോക്കിയതിന്റെ രഹസ്യം ആരേലും അറിഞ്ഞോ..? "(റയാൻ ) "ആാാ... അതു നേരാ...." (ദേവു ) "ആ അതേന്നെ.. ന്നാ പിന്നേ ആ ചുരുൾ അങ്ങിട്ടു അയിചോ.. വേഗം വേഗം... "(റയാൻ തിടുക്കം കാണിച്ചു ) "ഏഹ്.." (ആദി ഞെട്ടി ) "നീയല്ല ഞങ്ങള ഞെട്ടിയെ.. അതോണ്ട് ബിഗിനിംഗ് മുതൽ എന്റ് വരെ പറഞ്ഞോ... വേഗം... "

"അതൊക്കെ നിനക്കും അച്ചായനും അറിയുന്നേ അല്ലെ..? "(ആദി വെപ്രാളപെട്ടു ) "ഞങ്ങൾക്കും കഥ അറിയില്ലല്ലോ എവിടെ എങ്ങനെ എപ്പോ..? പറഞ്ഞോ.. " "അതേ.. എന്നാ എന്നതാ വച്ച വേഗം തുടങ്ങിക്കോ.. അവരിങ്ങെത്തും മുൻപ് തീർക്കണം.." (ആൽവി ) "യെസ് ഗെറ്റ് റെഡി സ്റ്റാർട്ട്‌..." (ദേവു ) "ആക്ഷൻ" (റയാൻ ) "ടാ.. "(ആദി ) "ടാ.. അല്ല ടീ.. രുദ്രാദി... തൊടങ്ങിക്കോ.. " (ആൽവി ) "അല്ലടാ... രുദ്രാദി അല്ല "ആദിരുദ്ര.. "! അവിടെ ആണ് തുടക്കം. (ആദി പറഞ്ഞു തുടങ്ങി, എല്ലാവരും അതിശയത്തോടെ കാതു കൂർപ്പിച്ചിരുന്നു ) ആദി, ആദ്യം തുടക്കം... അതേ രുദ്രയിലേക്കുള്ള എന്റെ ഇഷ്ടത്തിന്റെ തുടക്കം ഇവിടെ നിന്നല്ല..പഠിക്കുന്ന കാലത്തു തന്നെ വിശാലിന്റെ വാക്കുകളിൽ നിറഞ്ഞു നിന്ന അവളുടെ സംസാരങ്ങൾ.. അവന്റെ ഫോണിലൂടെ ഞാൻ കേട്ടു കൊതിച്ച അവളുടെ മധുര സംഗീതം... അവിടെയാണ്. അവളോടുള്ള പ്രിയം തുടങ്ങുന്നത്. "വിച്ചുവിന്റെ വിവാഹത്തിന് മുൻപേ എനിക്ക് അവളെ കാണാൻ വല്ലാത്തൊരു ഭ്രമം, കൊതി.. തന്നെ ആയിരുന്നു. അങ്ങിനെ ഇരിക്കെ ആണ് അവന്റെ വിവാഹം നിശ്ചയിച്ചതും ഇങ്ങോട്ടു വരാൻ സന്ദർഭം ഒത്തതും. " "ആരും വരുന്നില്ലെങ്കിലിം വിവാഹത്തിന് ഞാൻ വരുമെന്ന് മുൻപേ തീരുമാനിച്ചതാണ്. അവളെ ഒന്ന് കാണാൻ.

പ്രിയ പാട്ടുകാരിയുടെ ശബ്ദം നേരിട്ടൊന്ന് ആസ്വദിക്കാൻ വേണ്ടി മാത്രം. " "ഇവിടെ എത്തി ആദ്യം തിരഞ്ഞതും അവളെ ആണ്. പക്ഷെ അന്നവൾ വന്നു കേറിയതും ഇവിടില്ല എന്ന് കേട്ടപ്പോൾ നിരാശനായ ഞാൻ അമ്പലത്തിൽ പോയ അവളെ കൂട്ടികൊണ്ടു വരാൻ വിച്ചു പോകുവാണെന്നു കേട്ടതും ഞാനും കൂടെ ചാടി പുറപ്പെട്ടത് എനിക്ക് അവളെ കാണാനുള്ള അതിശയോക്തി കൊണ്ടു തന്നെ ആണ്. " "പക്ഷെ, ഒരു വലിയ ഗായികയെ ഒരു പെൺകുട്ടിയെ ആരാധനയോടെ കാണാൻ ചെന്ന ഞാൻ കണ്ടത്, അമ്പലത്തിൽ വച്ചു കൂട്ടുകാരികളുടെ ഇടയിൽ നിന്നു വിച്ചുവിനോട് പരാതി പറയുന്ന കുറുമ്പത്തിയെയാണ്. പക്വത ഉള്ള ഒരു ഗായികയെ കാണാൻ വന്ന ഞാൻ കണ്ടത് ഒരു സുന്ദരി നാടൻ പെൺകൊടിയേ... അന്ന് തന്നെ അവളെന്റെ ഹൃദയത്തിൽ പിടിച്ചുകയറിയതാണ്." "പ്രിയം പ്രണയമായത് ഒറ്റ നോട്ടത്തിൽ തന്നെയാണ്... പിറ്റേന്ന് തന്നെ അവളോട് അതു തുറന്നു പറയണമെന്ന് വല്ലാത്ത ആഗ്രഹമായിരുന്നു..." "അതുകൊണ്ടാണ് മൂക്കിടിച്ചു ചോര വര്ത്തിയ പെണ്ണിനെ കാണാൻ ആൽവി തുനിഞ്ഞിറങ്ങിയപ്പോൾ അവളെയും നിർബന്ധിച്ചു കൂട്ടിയത്.. " "അതുകൊണ്ടാണ് നിങ്ങളെ തനിച്ചു വിട്ട് ഞാൻ തിരിച്ചു കാറിനടുത്തേക്ക് പോയത്. നിങ്ങൾ ഓർക്കുന്നുണ്ടോ എന്നെനിക്കറിയില്ല ഞാൻ തിരിച്ചു പോയത്. "

(അതു കേട്ടപ്പോൾ എല്ലാവരും അത്ഭുദത്തോടെ മുഖത്തോട് മുഖം നോക്കി.. ) "അന്ന് കാറിൽ നിന്നു ചിന്നുവും ദേവുവും ഒന്ന് പുറത്തേക്ക് ഇറങ്ങിയതും ഞാൻ കാറിനകത്തു നിന്നും അവളോട് എന്റെ ഇഷ്ടം തുറന്നു പറയുകയും ചെയ്തു. അമ്പരപ്പോടെ അവൾ കേട്ടു വിച്ചുവിനെ കുറിച്ച് പറഞ്ഞു പിന്തിരിഞ്ഞെങ്കിലും അവന്റെ സമ്മതത്തോടെയേ ഞാൻ എല്ലാം തീരുമാനിക്കുക ഉള്ളു എന്ന് അവൾക്ക് വാക്ക് നൽകി... " "അന്ന് വൈകുന്നേരം തന്നെ അവളെന്നോട് ഇഷ്ടമാണെന്ന് മറുപടിയും പറഞ്ഞു.. " "ഏറെനാൾ സ്വപ്നം കണ്ട നിധി കയ്യിൽ കിട്ടിയ സന്തോഷവും ആഹ്ലാദവും ആയിരുന്നു മനസ് നിറയെ.. അവളുടെ കൂടെ തന്നെ നിൽക്കാൻ മിണ്ടാൻ കൊതിതീരെ കണ്ടുകൊണ്ടിരിക്കാൻ മനസ് വെമ്പുകയായിരുന്നു. പിറ്റേന്ന് തന്നെ വിച്ചുവും അമ്മയും അച്ഛനും വിവാഹം ക്ഷണിക്കാൻ പോകുവാണെന്നു കേട്ടപ്പോൾ മനസ് ആഹ്ലാദിക്കുവായിരുന്നു. അവളോട് ഒന്ന് അടുത്ത് സംസാരിക്കാമല്ലോ എന്ന് കരുതി കാത്തു നില്കുവായിരുന്നു..." "പക്ഷെ അന്ന് രാവിലേ ആൽവി എവിടേക്കോ പറയാതെ പോയി, വൈകുന്നേരം വരെ ക്ഷീണം ആയതുകൊണ്ട് നിങ്ങളെല്ലാവരും കിടന്നുറങ്ങി.. അന്ന് മതിവരുവോളം സംസാരിച്ചു പകൽ മുഴുവൻ... ഒരുപാട് അടുത്ത് കുറഞ്ഞ നിമിഷങ്ങളിലൂടെ തന്നെ..

അവളുടെ കുറുമ്പും വാശിയും എല്ലാം എന്റേത് മാത്രമായ അസുലഭ നിമിഷങ്ങൾ... " "നിങ്ങൾ എല്ലാവരും ഉണർന്നു തുടങ്ങിയപ്പോൾ ഞങ്ങൾ അകന്നു.. അന്ന് ആൽവി വന്നില്ല. സന്ധ്യ കഴിഞ്ഞിട്ടും പിറ്റേന്ന് നേരം വെളുത്തിട്ടും ആൽവിയെ കാണാതെ എല്ലാവരും ഭയപ്പെട്ടു.. " "അന്ന് റയാനും ദേവുവും ചിന്നുവും കൂടെ അവൻ ചിലപ്പോ മൂക് ഇടിച്ച പെണ്ണിനെ കാണാൻ പോയതാകുമെന്ന് കരുതി തിരഞ്ഞു പോയ സമയം ഇല്ലേ സന്ധ്യക്ക്‌..." "അന്ന് എനിക്ക് ഒരു മെയിൽ വരാൻ ഉള്ളത് കൊണ്ടു ഞാൻ ഇവിടെ തന്നെ നിന്നു, രുദ്ര ഫ്രണ്ടിന്റെ വീട്ടിൽ പോയി തിരിച്ചു വന്നതും അവൾ കാവിലേക്ക് വിളക്കു വെക്കാൻ പോയി..." "അല്പം കഴിഞ്ഞു മെയിൽ ചെക് ചെയ്തു കഴിഞ്ഞിട്ടും നിങ്ങൾ എത്തിയില്ല. എങ്കിൽ പിന്നേ അവളെ കാവിൽ ചെന്നു കാണാമെന്നു കരുതി ഞാൻ അങ്ങോട്ടേക്ക് ചെന്നു.. കുളക്കടവിലൂടെ ഞാൻ നടന്നു കാവിലേക്ക് നോക്കിയതും താണു പോകുന്ന അവളുടെ കുപ്പിവള കയ്യാണ് ഞാൻ കണ്ടത്.. " "മനസും ശരീരവും നിശ്ചലമായി ഒരു നിമിഷം നിന്നെങ്കിലും ഞാൻ കുളത്തിലേക്ക് എടുത്തു ചാടി.. ഒരു വിധം അവളുടെ മുടിയിൽ എനിക്ക് പിടിത്തം കിട്ടി.. അതിൽ പിടിച്ചു വലിച്ചെടുത്തു കരക്കെത്തിച്ചു... " "ബോധം ഉണ്ടായിരുന്നില്ല. കുടിച്ച വെള്ളം എങ്ങിനെയൊക്കെയോ ഞാൻ വയറു ഞെക്കി കളഞ്ഞു..

എന്നിട്ടും അബോധവസ്ഥയിൽ തന്നെ ആയിരുന്നു.. വീണ്ടും ശ്രമത്തിനിടയിൽ അവൾ കുരച്ചു തുപ്പി... ജീവനാപത്തൊന്നും ഇല്ലെന്ന് കണ്ടപ്പോൾ ഞാൻ പകുതി ആശ്വാസത്തോടെ അവളെയും എടുത്തു പൊക്കി തറവാട്ടിലേക്ക് നടന്നു.." "കരഞ്ഞു കൊണ്ടും വിറച്ചു കൊണ്ടുമാണ് ഞാൻ അവളെയും കൊണ്ടു വീടെത്തിയത്.. അപ്പോഴും നിങ്ങൾ എത്തിയിരുന്നില്ല. " "ഉടനെ അവളെ മുറിയിലേക്ക് കിടത്തി. പെട്ടെന്ന് അവൾ പാതി മയക്കത്തിലും പല്ല് കൂട്ടിക്കടിച്ചു വിറക്കാൻ തുടങ്ങി.. എന്ത് ചെയ്യണമെന്ന് എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു. " "ഒന്നും നോകീല.. നനഞ്ഞ അവളുടെ ദാവണി ഞാൻ കണ്ണടച്ച് കൊണ്ടു ഊരി മാറ്റി.. പുതപ്പെടുത്തു പുതച്ചു കൊടുത്തു.. കയ്യും കാലും ഉരസി കൊടുത്തു.. ഒരു മാറ്റവും കണ്ടില്ല. " "ചൂട് പിടിക്കാമെന്ന് കരുതി വെള്ളം ചൂടാക്കാൻ എഴുന്നേറ്റോടി.. റബർ പില്ലോ (വാട്ടർ പിൽലോ ) അടുക്കളയിൽ തന്നെ തൂക്കി വെച്ചിട്ടുണ്ടായിരുന്നു. കുറച്ചു വെള്ളം തിളപ്പിച്ചു ഞാൻ അതിൽ നിറച്ചു, ഓടി വന്നു അവളുടെ മരവിച്ച ശരീരത്തിന് പുറത്തു കൂടെ ചൂട് പിടിപ്പിച്ചു.. "

"ഒരുവിധം വിറയൽ നിന്നു മരവിപ്പ് മാറിയപ്പോൾ ഞാൻ എന്റെ നനഞ്ഞ വസ്ത്രം മാറി വേറൊന്ന് ധരിച്ചു വന്നു.." "അപ്പോഴാണ് ഓർത്തത്. അവൾക് ഡ്രെസ് ധരിപ്പിക്കണമെന്ന് നിങ്ങൾ പെട്ടെന്ന് വന്നാൽ തെറ്റുധരിക്കുമെന്ന് കരുതി എങ്ങനെയൊക്കെയോ അവളുടെ മുറിയിൽ ചെന്നു അവൾക്കുള്ള ദാവണി എടുത്ത് വന്നു. " "കണ്ണടച്ച് പുതപ് മാറ്റി വസ്ത്രം ധരിപ്പിക്കാൻ തുടങ്ങിയപ്പോൾ... അവളെന്നെ പെട്ടെന്ന് മുറുകെ പുണർന്നു... " "വിവസ്ത്രയായി എന്റെ പെണ്ണ്.. അവളെന്നെ ചേർത്തു പിടിച്ചപ്പോൾ... ഒന്നു ചേര്ന്നു കിടന്നു വിളർത്ത ചുണ്ടുകളെ ഏറെക്കൊതിപ്പിച്ച കുഞ്ഞു അധരങ്ങളെ ഞാൻ കൊതിതീരെ ചുംബിച്ചു. അത്രയെ കരുതിയിരുന്നുള്ളു.. " "പക്ഷെ..???.... " "കൈവിട്ടു പോയി.. സംഭവിച്ചു പോയി.. " "പിന്നീടങ്ങോട്ട് കുറ്റബോധത്തിന്റെ നാളുകൾ തന്നെ ആയിരുന്നു. വിച്ചുവിനെ ഓർത്തു അവളെ ഓർത്തു..

" "ദിവസങ്ങളോളം അവളെന്നെ കണ്ടു മൗനം നടിച്ചും, അകറ്റിയും നടന്നു.. സഹിക്കാൻ കഴിയാതെ ആയപ്പോഴാണ്. അന്ന് രാത്രി ഞാൻ അവളെ കാണാൻ പുറപ്പെട്ടത്.. അന്നാണ് ആൽവി കണ്ടത്...." "അവൾ കരഞ്ഞു കൊണ്ടു ഇനി അവളുടെ മുൻപിൽ പോലും ചെല്ലരുത് എന്ന് പറഞ്ഞു ഓടി മറഞ്ഞപ്പോൾ ഹൃദയം നുറുങ്ങി നിറഞ്ഞ കണ്ണുകളാൽ പടി ഇറങ്ങിയപ്പോഴാണ് നിലതെറ്റി ഞാൻ വീണതും നാവു മുറിഞ്ഞതും..." "അതുകൊണ്ട് നന്നായി.. മിണ്ടാതെ നടന്നവൾ അപകടം സംഭവിച്ചപ്പോൾ ഓടി വന്നു. എന്നെ കാണാൻ.. " "ആദി എല്ലാം പറഞ്ഞു കൊണ്ടു കണ്ണു തുടച്ചു കൊണ്ടു എല്ലാവരെയും ഒരു നിശ്വാസത്തോടെ നോക്കി.. " "എടാ.. ഭയങ്കരാ....." (റയാൻ അവനേ കെട്ടിപിടിച്ചു.. ) കീ കീ... പെട്ടെന്ന് പുറത്തു നിന്നും കാറിന്റെ ഹോൺ മുഴങ്ങി... വിച്ചു ആകുമെന്ന് കരുതി പുറത്തേക് ദേവു ബാൽക്കണിയിലേക്ക് ഓടി എത്തി നോക്കിയതും....? ..... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story