നീലത്താമര💙: ഭാഗം 62

neelathamara

രചന: തൻസീഹ് വയനാട്

ദേവു എത്തി നോക്കിയപ്പോൾ ബ്ലാക്ക് നിറത്തിലുള്ള സ്വിഫ്റ്റ് കാറിൽ നിന്നും സൈഡ് രണ്ടിലേയും ഡോർ ഒരുമിച്ച് ഓപ്പൺ ആയി. അവൾ കാറിൽ നിന്നിറങ്ങുന്നവരെ സൂക്ഷിച്ചു നോക്കി. രണ്ടു ഭാഗത്തു നിന്നും ഒരുമിച്ച് രണ്ട് പേർ ഇറങ്ങി വന്നു. പഞ്ചാബി മോഡലിൽ മുൻപോട്ടു സാരി ചുറ്റിക്കൊണ്ട് ഒരു മധ്യവയസ്‌ക ആയ സ്ത്രീയും മറു സൈഡിൽ നിന്നും ഏകദേശം സ്ത്രീയേക്കാൾ പ്രായം തോന്നിക്കുന്ന ഒരു സേട്ടും ഇറങ്ങി വന്നു.. "ടാ.. അച്ചായാ.. ഇതാരാ നോക്കിയെ..?? " ദേവു അകത്തേക്കു നോക്കി വിളിച്ചു പറഞ്ഞു. "എന്നാടി.." ആൽവി മുറിക് പുറത്തേക്ക് ഇറങ്ങി ദേവുവിന്റെ തോളിൽ കൈവെച്ചു താഴേക്ക് എത്തി നോക്കി. "എന്താടി.. ദജ്ജാലാണോ വന്നേ... ഇങ്ങനെ അമ്പരക്കാൻ "(റയാനും കൂടി ) ആദിയും തലയിട്ടു നോക്കി താഴേക്ക്.. "ഏഹ്.. ഞമ്മൾ ഗുജറാത്തിലാണോ.. "റയാൻ അവരെ നോക്കിയതും അമ്പരപ്പോടെ പറഞ്ഞു "ഒന്നു പോയെടാ... വാ പോയി നോകാം.." (ആദി ) ഉടനെ എല്ലാവരും താഴേക്ക് ഇറങ്ങി.

മുൻവശത്തേ വാതിൽ തുറന്നു കൊണ്ടു ആൽവി മുറ്റത്തു തുളസിത്തറയ്ക്കു മുൻപിൽ ആരെങ്കിലുമുണ്ടോ എന്ന് ചുറ്റിനും തിരയുന്ന അവരെ നോക്കി പുഞ്ചിരിച്ചു. "വോ ദേഖോ.. " ആൽവിയെ കണ്ടതും അയാൾ ഭാര്യയെ ചൂണ്ടി കാണിച്ചു കൊണ്ടു പറഞ്ഞു. "ആരാ..? "(ആൽവി ) "മേം അമിത് സിംഗ് യേ മേരാ പത്നി.. "അയാൾ പുഞ്ചിരിയോടെ അവനേ നോക്കി പറഞ്ഞു. കാണുന്ന അത്ര ഗർവ് ശബ്ദത്തിലില്ല. ഒരു പാവത്തെ പോലെ. അവർ രണ്ടു പെരും അവനേ കണ്ടതും കൈകൂപ്പി. ആൽവിയും സംഘവും പുറത്തേക്ക് ഇറങ്ങി. "അട മോനെ വശമില്ലാത്ത ഭാഷയ പറയുന്നേ.. എനി എന്താകും ഗൂഗിൾ ചേച്ചിയെ വിളിക്കണോ അച്ചായാ..?? "(റയാൻ ) "മിണ്ടാതിരി ശവമേ.. രണ്ടും കല്പിച്ചു ക്യാ ബാത്ത് ഹെ ചോദിച്ചാലോ..? ""(ആദി ) "ഏയ്‌ അവരെ കണ്ടാൽ കുളിക്കാത്തവരാണെന്ന് തോന്നുന്നില്ല, ഇത്രയും വൃത്തിയുള്ളവരോട് ബാത്ത് ചെയ്തോ ചോദിച്ചാൽ അതു മോശമല്ലേ.. ഞാൻ ചേച്ചിയെ വിളിക്കും അതേന്നെ വഴി.. "(റയാൻ ) "ദേവു നീ ഇവരെ രണ്ടിന്റേം വാ ഒന്ന് അടക്കി പിടി ഞാൻ കാര്യങ്ങൾ ചോദിച്ചേച്ചും വരാം.. "(ആൽവി അവരുടെ അടുത്തേക്ക് നടന്നു ) ദേവു ഓക്കേ പറഞ്ഞു കൊണ്ടു ആദിയെം റയനേം അമർത്തിപ്പിടിച്ചു. ആൽവി ചെന്നു അവരോട് കുറച്ചു സമയം സംസാരിച്ചു.

ശേഷം അവൻ ഒന്ന് തിരിഞ്ഞു റയാനെ നോക്കി ഒരാക്കിയ ചിരി ചിരിച്ചു കൊണ്ടു നഖം കടിച്ചു. ആൽവിയുടെ നോട്ടം കണ്ട് അവൻ ഒന്നും അറിയാത്ത കണക്ക് ആധിയുടെയും ദേവുവിന്റെയും മുഖത്തേക്ക് നോക്കി. "ഹാ.. നിന്നെ പിടിക്കാൻ വന്നതാ ഗുജറാത്തിലെ രാജാക്കന്മാർ.. "(ആദി റയാനോട് ) "ഏഹ്.. ന്നെയോ.. ന്തിന്..? "(റയാൻ പതറി വിറച്ചു ) "ആൽവി തമ്പുരാനല്ലേ നിന്നെ അവിടുത്തെ മന്ത്രിയാക്കാനാകും.. "(ആദി ) "ഭാഷ അറിയാത്ത ന്നെ അവിടുത്തെ മന്ത്രി ആക്കീട്ട് കുത്തി നിർത്താൻ ആണോ.." (റയാൻ ) "കണ്ടിട്ട് ബുദ്ധിയില്ലാത്തവരാണെന്ന് തോന്നുന്നു. അവർക് നിന്നെ പോലെ ഉള്ളവനെ മതിയാകും. "(ദേവു അവനേ കളിയാക്കി ) "പ്ഫാ... തെണ്ടികളെ.. മനുഷ്യനെ പേടിപ്പിക്കുന്നോ" (റയാൻ മൂക്ക് പിടിക്കാൻ കയ്യുയർത്തിയപ്പോൾ ദേവു പിടിച്ചു വേച്ചു.. ) "ചീറ്റട്ടെ കുരിപ്പെ മൂക്ക്.." (റയാൻ ) "ആ നീ പിടിച്ചു വെച്ചോ.. സാരമില്യ.." (ദേവു ) "ആഹാ.. ഒരു മൂക്ക് പിടിക്കാൻ പോലും അനുവാദമില്ല ഇന്ക് ഇവിടെ.. കാണിചേരാം.." എന്ന് പറഞ്ഞു അവനേ നോക്കി ചിരിക്കുന്ന ആധിടെ ഷർട്ടിൽ അവൻ മൂക്കും മുഖവും ഉരസി... "അയ്യേ... ന്റെ ഷർട്ട്‌...കാല.." (ആദി ) റയാൻ അതു കഴിഞ്ഞു ദേവൂനെ നോക്കിയതും അവൾ പിടിവിട്ടു അകന്നു നിന്നു ഇളിച്ചു കാണിച്ചു.. "ന്തെടി പിടിക്കണില്ലേ..." (റയാൻ)

"ഏയ്‌.. ഞാൻ നന്നായി.. "(ദേവു ) "ടാ മതി മതി.. നിനക്കുള്ളതാ വന്നത്, "അവരുടെ ചളിക്കിടയിൽ ആൽവി സംസാരം കഴിഞ്ഞു തിരിച്ചെത്തി റയനോട് പറഞ്ഞു. "ഇൻകോ.. " "ആ നിനക്കു തന്നെ..." (ആൽവി കൈകെട്ടി കൊണ്ടു പറഞ്ഞു ) "ന്നെ മന്ത്രിയാക്കണ്ട ആൽവീ ഞാൻ നിന്റെ അടിമയായി ഇവിടെ നിന്നോണ്ട്.." (റയാൻ ) "എന്നാ.. മന്ത്രിയോ..? " "ആ.. ഇന്നേ മന്ത്രിയാക്കാൻ. അല്ലെ. ഞാൻ അറിഞ്ഞു.. ആാാ സാരല്ല അഡ്ജസ്റ്റ് ചെയ്യാം.. അന്റെ ആഗ്രഹല്ലേ ലെ.. ദേവു.. " അവൻ നിസ്സംഗതയോടെ പറഞ്ഞു. "ഈ വട്ടനെ കൊണ്ടു എങ്ങനെയാ ഞാൻ അവരെ മകൾക് നിന്നെ കെട്ടിച്ചു കൊടുക്കുവാ കർത്താവെ. "(ആൽവി മുകളിലേക്ക് നോക്കി കുരിശു പിടിച്ചു ) "ഏഹ് കെട്ടിക്കാനോ.. "(മൂന്നുപേരും ഒന്നിച്ചു ചോദിച്ചു. "ആ.. അവരുടെ മകൾക് ഇവനോട് പ്രേമാണെന്ന്. കെട്ടിച്ചു കൊടുക്കാൻ പറഞ്ഞു കുടുമ്പത്തിൽ വാശി പിടിച്ചെന്ന്.. അങ്ങനെയാണ് അവർ പറയുന്നേ. അതുകൊണ്ട് ഇവന്റെ തിരുമോന്ത ദർശിക്കാൻ വന്നതാണ് കൊച്ചിന്റച്ഛനും അമ്മയും, പഞ്ചാബികളാണ്. " "ഏഹ്.. പഞ്ചബോ...?" (റയാൻ ഞെട്ടി )

"ടാ നീ അവിടെ പോയി കിളികളെ വീഴ്ത്തിയിട്ട്.. ഹമ്പട സ്ത്രീ വിരുദ്ധാ... "(ആദി അവനേ പൊക്കി ) "ഏയ്‌.. ന്തെല്ലാ പറയണേ.. ഇന്ക് ആരേം അറീല.. കള്ളം പറയാണ് അവർ" (റയാൻ അല്പം ഗൗരവത്തിൽ പറഞ്ഞു ) "ആ എന്നാ ആണേലും നല്ല കൊച്ചായിരിക്കും, എന്നായാലും കെട്ടണം.. അതീ കൊച്ചിനെ ആയെന്നല്ലേ ഉള്ളു.. നിനക്കണേൽ പ്രണയവും കോപ്പും ഒന്നുമില്ലല്ലോ.. അതുകൊണ്ട് ഇതങ്ങു ഉറപ്പിക്കാം.. നീ നിന്റെ വാപ്പിയെം ഉമ്മിയേം വിളിച്ചു കാര്യങ്ങൾ പറ.." (ആൽവി നിസാര ലാഗവത്തോടെ പറഞ്ഞു ) "അയയ്ഷ്.. ന്തൊക്കെ പറയണേ.. ന്റെ കാര്യം ഇങ്ങളും ഒരുമാണോ തീരുമാനിക്കിയ.". (റയാൻ ദേഷ്യത്തോടെ ) ആൽവി അവൻ കാണാതെ ആധിയെയും ദേവുവിനെയും നോക്കി എന്തോ ആംഗ്യത്തിൽ കണ്ണുകൊണ്ട് കാണിച്ചു. ദേവു ഉടനെ അവരെ അകത്തേക്ക് ക്ഷണിച്ചു.. അവർ റയാനെ നോക്കി കൈകൂപ്പി കൊണ്ടു അകത്തേക്ക് കയറി. അവൻ അവരെ നോക്കിയത് വല്ലാത്തൊരു ഭാവത്തോടെ ആയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത അവസ്ഥയിൽ അവൻ നിന്നു വിയർത്തു.

ദേവു അവർക് കുടിക്കാൻ എടുക്കുവാൻ പോയി.. ആദിയും ആൽവിയും അവരോട് വിവാഹ കാര്യങ്ങളെയും റയാന്റെ കുടുമ്പതിനെ കുറിച്ചും സംസാരിച്ചു.. ഇതൊന്നും റയാനു ഇഷ്ടപെടുന്നുണ്ടായിരുന്നില്ല. അവൻ അവസാനം സഹികെട്ടു ആൽവിയെ വിളിച്ചു.. ആൽവി ഒരു ഏക് മിനിറ്റ് എന്ന് പറഞ്ഞുകൊണ്ട് അവരുടെ അടുത്ത് നിന്നും മാറി അവന്റെ അടുക്കലേക്ക് ചെന്നു. " നീ എന്നാടാ ഈ മാറിനിക്കുന്നെ.. വളരെ മോശമാണ്.. അച്ഛന്റേം അമ്മേടേം സ്ഥാനത്തു കാണേണ്ടവരാണ്. എന്നിട്ടിങ്ങനെ മാറി നിന്നാലോ.." "ആൽവി നീ എന്താ ഇന്റെ ഭാഗം അലോയ്കതേ.. ഇതെന്താ സിനിമെ നാടകോ.. പൊട്ടിമുളച്ച പോലെ രണ്ടാൾകാർ വര കല്യാണം ആലോയ്ക.. പറ്റിപ്പ് ആണ്.. ഇയ്യെന്താ ഭുദ്ധില്ലാത്ത കളി കളിക്കണേ.. " "ഇത് പറ്റിപ് ഒന്നുമല്ലടാ ഉവ്വേ.. ഇപ്പോ ആ കൊച്ചു വരും അപ്പോ അറിയാമല്ലോ പറ്റിപ് ആണോ അല്ലയോ എന്നൊക്കെ.. " "ആര്..? " "നിനക്ക് പറഞ്ഞുറപ്പിച്ചവൾ.. ഇപ്പോ വരുമെന്ന്.. " "ശ്ശേ.. ഇന്ക് പറ്റുല.. ഞാൻ പോകാ നാട്ടിൽക്.. ഓളെ ഇയ്യെന്നെ കെട്ടിക്കോ.

. "റയാൻ ചൂടായി പുറത്തേക്ക് ഇറങ്ങാൻ നോക്കി.. "ടാ.. നിക്കേടാ.. ഇങ്ങനെ ഇഷ്ടമല്ല പറയാൻ നീ പെണ്ണിനെ കണ്ടിട്ടില്ലല്ലോ..? " ."ലോക സുന്ദരി ആണേലും മാണ്ട " "അതെന്താ.. നിനക്ക് വേറെ ആരോടെങ്കിലും..? " "ആ ഉണ്ട്.. " "ഏഹ്.. ആരോട്..? " "അത്.. ഐറയോട്. " "ഏഹ്..? " "ആഹ്.. " "അവൾക്കറിയുമോ..? " "ഇല്ലാ.. പറയണമെന്ന് കരുതി നിക്കാണ്.. " "അടിപൊളി.. എങ്കിൽ പറഞ്ഞോ.. " "ആരോട്.. " "ദേ... നിക്കുന്ന ഐറാ റയാനാ ബത്തൂലിനോട്.. നിന്നെ കെട്ടാൻ മുട്ടി നിക്കുവ അവളും.. അവളുടെ പഞ്ചാബി അപ്പനും അമ്മയുമാണ് ആ ഇരിക്കുന്നെ... " ഒരിത്തിരി പിന്നിലോട്ടു മാറി നിന്ന് ഐറയെ ചൂണ്ടി കാണിച്ചു കൊണ്ടു ആൽവി റയാനോട് പറഞ്ഞു... റയാൻ അത്ഭുതത്തോടെ ആശ്ചര്യത്തോടെ ആൽവി ചൂണ്ടിയിടത്തേക്ക് നോക്കിയപ്പോൾ രുദ്രയുടെ മുറിയിൽ നിന്നും റയാനു നേരെ പകുതി മുഖം പുറത്തേക്ക് കാണിച്ചു കൊണ്ടു ഒരു പുഞ്ചിരിയോടെ ഐറാ അവനേ നോക്കി ഒരു കണ്ണടച്ച് കാണിച്ചു ചിരിച്ചു നിൽകുന്നു....... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story