നീലത്താമര💙: ഭാഗം 63

neelathamara

രചന: തൻസീഹ് വയനാട്

 അമ്പരപ്പോടെ നിൽക്കുന്ന റയാന്റെ നാണം കൊണ്ട് ചുമന്ന മുഖം കണ്ടതും ഞങ്ങളെല്ലാവരുo അവനെ കളിയാക്കി തൊലി പൊളിച്ചു. സ്ത്രീവിരുദ്ധം, അവരെ വിശ്വാസമില്ല എന്തൊക്കെ ആയിരുന്നു വിടുവായത്തം ഇപ്പോ എന്നാ ആയി.. അവനും പെണ്ണായി.വെറും പെണ്ണല്ല.. നല്ല ഒരസ്സൽ പഞ്ചാബി പെണ്ണ്. ഇതിനിടയിൽ അവന്റെ വാപ്പിയേയും ഉമ്മിയെയും വീഡിയോ കാൾ ചെയ്തു കാര്യങ്ങൾ ഞങ്ങൾ എല്ലാവരും കൂടെ അങ്ങു വാക്കാൽ എല്ലാം ഉറപ്പിച്ചു. തുടക്കത്തിൽ അവരൊന്നു വിസമ്മതിച്ചെങ്കിലും ഏകമകന്റെ ഇഷ്ടത്തിനവർ എതിരു നിന്നില്ല. രണ്ടു ദിവസം കഴിഞ്ഞു ഐറയെ കാണാൻ അവരിങ്ങോട്ട് വരാമെന്നു പറഞ്ഞവർ പിരിഞ്ഞു. അങ്ങിനെ ബാച്ലേഴ്‌സ് ആയി അനന്തപുരത്തു കാലുകുത്തിയവരൊക്കെ.... ഇപ്പോൾ കമ്മിറ്റഡ് ആയി.. "സിംഗിൾ പസങ്കേ...റിങ് ട്യൂൺ ഒക്കെ മാറ്റാനായി എന്ന് അല്ലെ അച്ചായോ.". (ചിന്നു ) "ആന്നെ.. എല്ലാവരും എത്ര പെട്ടെന്ന മിoഗ്ൾ പസങ്കേ ആയി.. മാറിയത്.." (ദേവു ) ഐറ അവളുടെ പപ്പയുടെയും അമ്മയുടെയും കൂടെ പോയി.

വിച്ചുവും വീട്ടുകാരും തിരിച്ചു വന്നു, അമ്മക്ക് കുഴപ്പമൊന്നുമില്ലെന്ന് കേട്ടപ്പോൾ എല്ലാവർക്കും ആശ്വാസമയി. വീണ്ടുo സന്തോഷം കെട്ടടങ്ങിയ വിച്ചുവിന്റെ തറവാട്ടിൽ ആനന്ദത്തിന്റെ തിരി തെളിഞ്ഞു. രുദ്രയ്ക് എല്ലാവരുമായും സംസാരിക്കാനും ഇടപഴകാനും ചെറിയ ഭീതിയും ലജ്ജയുമുണ്ടായിരുന്നെങ്കിലും പോകെ പോകെ എല്ലാം ശെരിയായി വന്നു. എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്ന ഒരു സായംസന്ധ്യ അന്തിച്ചോപ് മായ്ചുകൊണ്ട് കടന്നു വന്നു. ദേവു, ചിന്നു, രുദ്ര, വൈശു, അമ്മ, അച്ഛൻ, വിച്ചു, റയാൻ, ആദി, ആൽവി, ആൽവിടെ അപ്പച്ചനും അമ്മച്ചിയും എല്ലാവരും ഒരു കടുംകാപ്പി കുടിച്ചു സൊറ പറഞ്ഞിരുന്നുകൊണ്ട് മധുരമുള്ള ഉണ്ണിയപ്പം കടിച്ചു കൂട്ടി ഇരിക്കുകയാണ്. "ഇനിയിപ്പോ മക്കളുടെ വിവാഹo പെട്ടെന്ന് ആക്കണം.. !" ചാരുകസേരയിൽ മലർന്നു കിടന്നുകൊണ്ട് വിച്ചുവിന്റെ അച്ഛൻ. "ആളും ബഹളവും ഒന്നും വേണ്ട അമ്പലത്തിൽ പോയി നിർമാല്യം തൊഴുക ശേഷം ഒരു താലികെട്ട് അതിനു ശേഷം രണ്ടു തുളസിമാല കൈമാറുക അതുമതി...

"(അമ്മ ശ്വാസമെടുത്തുവലിച്ചുകൊണ്ട് പറഞ്ഞു ) "ഉവ്വ്.. "(വിച്ചു സമ്മതം മൂളി ) രുദ്ര ആധിയുടെ മുഖത്തേക്ക് നാണത്തോടെ തലയുയർത്തി നോക്കിയപ്പോൾ ആഹ്ലാദത്തോടെ കണ്ണു തിളങ്ങുന്ന അവനു പകരം വിഷണ്ണത കലർന്ന മുഖമാണ് അവൾ കണ്ടത് അതവളിൽ ഭീതിയുളവാക്കി. "അല്ലാ.. മോന്റെ വീട്ടുകാരെ അറിയിക്കേണ്ടെ..?? "അച്ഛൻ പെട്ടെന്ന് ബോധോദയം വന്നത് പോലെ ചോദിച്ചു. "അതൊന്നും ആരും പേടിക്കേണ്ട.. എല്ലാം ഞാൻ സെറ്റ് ആക്കിയിട്ടുണ്ട്.." പെട്ടെന്ന് രണ്ട് ഉണ്ണിയപ്പം എടുത്തു വായിലിട്ടുകൊണ്ട് അച്ചായൻ പറഞ്ഞു തീർത്തു. ഉടനെ ആശ്ചര്യത്തോടെ ആദി അവനേ നോക്കി. "അതേടാ ആദി ചേട്ടാ.. അച്ഛനും അമ്മയും സമ്മതിച്ചു. പക്ഷെ എല്ലാം വിശദമായൊന്നും ഞാൻ പറഞ്ഞില്ല. അവർക്കും ആഘോഷമാക്കണമെന്നൊന്നുമില്ല. പക്ഷെ മകൻ മരുമകളുടെ കഴുത്തിൽ താലികെട്ടുന്നത് കാണണം എന്ന നിർബന്ധമുണ്ട്. അതുകൊണ്ട് തിയതി നിശ്ചയിച്ച് എല്ലാം റെഡി ആക്കിയിട്ടു അവരെ വിവരം അറിയിക്കാൻ പറഞ്ഞു എന്നോട്. "

"ഏഹ്.. അപ്പോ അവർ വിളിച്ചന്വേഷിക്കുന്നൊന്നും ഇല്ലേ,? മോളേ കണ്ടത് പോലുമില്ലല്ലോ..?" അച്ഛൻ സന്ദേഹത്തോടെ ചോദിച്ചു. "അറുപിശുക്കനായ അവന്റെ അച്ഛൻ ആ കാണാൻ വരുന്ന കാശുകൂടി ലഭിച്ചുകാണും ഹു ഹു ഹു... "റയാൻ ഉറക്കെ പറഞ്ഞു കൊണ്ട് ഊറിച്ചിരിച്ചു. ആദി ഒരു ചമ്മിയ നോട്ടത്തോടെ എല്ലാവരെയും നോക്കി ചിരിച്ചു. "അച്ഛനങ്ങനാ... " ആദി പല്ലിളിച്ചു. "അച്ഛന്റെ പിശുക്കുകൊണ്ട് അവനു സുഖായി, ഇതിപ്പോൾ താലികെട്ടും ഇവ്ട്ന്നാണെങ്കിൽ സന്തോഷം.. കാരണം ചിലവ് വേണ്ടല്ലോ... ഹ ഹ ഹ.. " റയാൻ വീണ്ടും പറഞ്ഞു ചിരിച്ചുകൊണ്ട് മൊരിഞ്ഞ ഉണ്ണിയപ്പം വായിലേക്കിട്ടു. "അച്ഛൻ പിശുക്കനാ പറഞ്ഞിവൻ എന്നും ഗ്ലൂമി ആയിരുന്നു ഇപ്പോൾ അതുപകാരപ്പെട്ടപ്പോൾ സന്തോഷായില്ലേ ഗോപിയേട്ടാ.." (ചിന്നു ) "ഏയ്‌.. വിച്ചുവിന്റെ ഫാമിലിയെ കുറിച്ചും രുദ്രയെക്കുറിച്ചും അവർക്കറിയാമല്ലോ.. അതുകൊണ്ട് ആകും കണ്ണടച്ചത്.." (ദേവു ) "ഉവ്വ് ചിന്നമ്മേ... "(അവൻ ചിന്നുവിനെ നോക്കി തിരിച്ചു കൈകൂപ്പി ) "പോടാ തെണ്ടി" (ചിന്നു ) "ടീ... "(ആദി സടകുടഞ്ഞെഴുന്നേറ്റു ) "ആ മക്കളെ.. നിങ്ങൾ കളിച്ചിരിക്ക്.. ഇരുട്ടായി.. ഞങ്ങൾ കഴിച്ചു കിടക്കട്ടെ എന്നാല്.. നല്ല ക്ഷീണം... " അച്ഛനും അമ്മയും പതുക്കെ എഴുന്നേറ്റു പറഞ്ഞുകൊണ്ട് ഉള്ളിലേക്ക് നടന്നു.കൂടെ അമ്മച്ചിയും അപ്പനും നീങ്ങി.

"ടാ ആദി.. വേഗം കെട്ടി ആദ്യരാത്രി കഴിച്ചോ.. അല്ലേൽ പെണ്ണിന് ദിവ്യ ഗർഭമാണെന്ന് കരുതും അച്ഛനും അമ്മയും.. " അവർ ഉള്ളിലേക്ക് പോയതും റയാൻ കേറി പറഞ്ഞു.. "അതുപറഞ്ഞപോഴാ... നിങ്ങളുടെ ആദ്യരാതിയൊക്കെ സുഗമമായില്ലേ.. വൈശൂ...??? "!(ആദി ഒന്നാക്കിചിരിച്ചുകൊണ്ട് ) "ഫ്പാ... " (വിച്ചു ഒരാട്ടായിരുന്നു ) ആദി മുഖം പൊത്തികൊണ്ട് നിന്നു . "കുടതെരുവോ.. " വൈശുവിനെ നോക്കി റയാൻ പറഞ്ഞു "എന്തിനാ.." (വൈശു അമ്പരന്നു ) "ഈ കോര്പറേഷന് ചാറ്റൽ മഴ തടയാന്... ചായയിൽ വെള്ളം കൂടി അതോണ്ടാ.." (റയാൻ വിച്ചുവിനെ ചൂണ്ടി പറഞ്ഞു. ) അപ്പോഴാണ് മനസിലായത് വിച്ചു ആട്ടിയപ്പോൾ റയാന്റെ ചായയിലേക്ക് അവന്റെ ഉമിനീർ തെറിച്ചെന്നു. വിച്ചു ഇളിച്ചു കാട്ടി നിന്നു. "അല്ലടാ.. ആദ്യരാത്രിയെ കുറിച്ചല്ലേ അവൻ ചോദിച്ചേ.. അല്ലാതെ നിന്റെ അന്ധ്യകൂദാശയെ കുറിച്ചല്ലല്ലോ.. ഇമ്മാതിരി ആട്ടാട്ടാൻ... "ആൽവി സന്ദേഹത്തോടെ ചോദിച്ചു. "നിന്നെ കാണാതായ വിഷമത്തിൽ എന്ത് ആദ്യരാത്രി.. നീയേത് കോ...." "വിച്ചു നോ... സ്ത്രീകൾ.. "(റയാൻ വിച്ചു പറയാൻ വന്ന വാക്കുകളെ തടഞ്ഞു )

"ഓക്കേ.. ഓക്കേ... ഏതു കോത്താഴത്തേക്കാണെടാ അന്ന് മുങ്ങിയെ.. ശവമേ... പോരെ റയൂ.." (വിച്ചു) "വോകെ" (റയാൻ ) "ടാ.. അത്.. എന്റെ നശിച്ച സാമീപ്യം കൊണ്ട് കല്യാണം മുടങ്ങുമെന്ന് ദേവിയുടെ അച്ഛൻ പറഞ്ഞപ്പോ.. ഞാനങ്ങു മാറി നിന്നു.. "(ആൽവി ) "എല്ലാം ഒന്നു കെട്ടടങ്ങി വന്നു.. ഒന്നു കണ്ണടച്ചപ്പോൾ ഒഴുകിയില്ലേ.." (വിച്ചു തലയ്ക്കു കൈവെച്ചു ) "എന്ത്..?" (റയാൻ ) "ഈ മാക്രിയുടെ ചോരപ്പുഴ "(വിച്ചു ചിന്നുവിനെ ചൂണ്ടി ) അവൾ ഇളിച്ചു കാണിച്ചു. "ആ അതു പറഞ്ഞപോഴാ.. ഇനിയേലും ഒന്നു പറയേന്റെ കൊച്ചേ കൈകെന്ത് പറ്റീതാ" (വൈശു ചിന്നുവിനോട് ) "ഓ.. മൂത്രമൊഴിക്കാൻ എണീറ്റപ്പോ ആരോ ഉന്തി.. ഞാൻ പറഞ്ഞില്ലേ..." (ചിന്നു തലയിൽ കൈവെച്ചു ) "ആര്..? "(വൈശു ) "അതറിഞ്ഞാൽ ഞാൻ ഇവിടെ ഇങ്ങനെ നിക്കുമോ അവനേ കൊന്നല്ലേ നിക്കുള്ളൂ വൈശു" ചിന്നു കയ്യിലെ മുറിവ് നോക്കികൊണ്ട് പറഞ്ഞു. "ഓ ചളി.. അയ്നീടെ ആളുണ്ട് കുട്ട്യേ... "(റയാൻ കൈപൊക്കി ) അവൾ അവനേ നോക്കി ചിരിച്ചു.. "ആ.. എന്നാല്.. ഞാൻ കിടക്കുവാ.. വാ വൈശു.. ഇനിയേലും ഒന്നു ആർമാദിക്കാം...

"വിച്ചു മുണ്ട് മടക്കിക്കുത്തി.. "ഉമ്മ്.. ഇങ്ങുവാ.. ഓടിക്കും ഞാൻ.." വൈശു അവനേ നോക്കി സാരിത്തുമ്പ് ഇടുപ്പിൽ കുത്തി. "അപ്പോ ഇന്നത്തെ കാര്യവും ഗുദഹവാ ലെ.. "(വിച്ചു നിസ്സംഗതയോടെ പറഞ്ഞു. ) "എന്നാല് ഞാൻ പോകുവാ കിടക്കാൻ.. ഹും.." എന്ന് പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് കയറി.. വൈശു മറ്റുള്ളവരെ നോക്കി കണ്ണടച്ചുകൊണ്ട് അവന്റെ പിറകെ ഓടി.. "എന്നാപ്പിന്നെ ഞങ്ങളും.. "ആദി രുദ്രയെ നോക്കി പറഞ്ഞു. "ഫപാ... മര്യാദക്ക് രണ്ടും രണ്ടു വഴിക്ക് വിട്ടോണം.. നീ ഒരു വട്ടം നോക്കിയതിന്റെ പാടാണ് അവളുടെ വീർത്ത വയറു.. ഹും "( റയാൻ ) "വീർത്തൊ.." ആദി കണ്ണുതുറിപ്പിച്ചുകൊണ്ട് രുദ്രയെ നോക്കി.. അവൾ ധാവണികൊണ്ട് മറച്ചു പിടിച്ചു നിന്നു... "വീർത്തില്ല വീഴാൻ പോകുന്നത്... മര്യാദക് ഓടിക്കോ. വേണേൽ ചിന്നുവിനെ കൂട്ടിക്കോ "(റയാൻ ) "എങ്കി.വാ ഈനാംപേച്ചി നമുക്ക് പോകാം.. "ആദി ചിന്നുവിനേം കൊണ്ട് മേലേക്ക് പോയി. "എന്നാപ്പിന്നെ ഞങ്ങളുo പോയി ചൂടൻ ചളിയാ... "ദേവു ആൽവിയെയും റയാനെയും നോക്കി പറഞ്ഞു... "പോയിവരു ലോകത്തോൽവി.. " റയാൻ അവളെ രണ്ടു കൈകളും പൊക്കി ആശിർവദിക്കുന്ന പോലെ നിന്നു. അങ്ങനെ എല്ലാവരും പിരിഞ്ഞു പോയ പൂമുഖം. ആൽവിയും റയാനും മാത്രം ബാക്കിനില്കവേ..

ദേവുവും മടങ്ങുന്നത് നോക്കി നിന്ന റയാൻ അവളും രുദ്രയും കണ്മുന്നിൽ നിന്നു മറയുന്നത് വരെ ആ നിൽപ് തുടർന്നു. അവർ പോയ ആ നിമിഷം റയാൻ ഒരുതരം ചിരിയോടെ പിന്തിരിഞ്ഞുകൊണ്ട് ആൽവിയെ നോക്കി പിരികം പൊക്കി. ആൽവി തിരിച്ചവനെ ഭീതിയോടെ വീക്ഷിച്ചു. റയാൻ ഇരുകണ്ണുകളും അടച്ചു കൊണ്ട് ആശ്വസിപ്പിക്കുന്നവണ്ണം അവനോട് കണ്ണുകൊണ്ട് എന്തോ ആംഗ്യത്തിൽ കാണിച്ചു. അപ്പോൾത്തന്നെ ആൽവി ജീന്സിന്റെ പോക്കറ്റിൽ നിന്നും അവൻ കൊടുത്ത പൊതിയെടുത്തു കയ്യിൽ പിടിച്ചു. ഉടനെ ഉമ്മറത്തെ വാതിൽ പതുക്കെ ചാരി വെച്ചുകൊണ്ട് റയാൻ ആൽവിയെയും കൊണ്ട് കാവിനടുത്തേക്ക് അവന്റെ കൈമുറുകെ പിടിച്ചുകൊണ്ടു ഓടി... കറുത്ത കാട്ടിനുള്ളിലൂടെ വശ്യമായ സുഗന്ധം പരത്തുന്ന ചന്ദനമരങ്ങളുടെ ഇടയിലൂടെ നിലാവിന്റെ വെളിച്ചത്തിൽ അവരിരുവരും ഓടി... ഓടിയോടിയൊടുവിൽ അവർ തറവാട്ടിലെ കാവിലെ വിഗ്രഹതിനു മുൻപിൽ എത്തി നിന്നു. കിതച്ചുകൊണ്ട് ആൽവി റയാനെ സംശയത്തോടെ നോക്കി. ഇരുട്ടിൽ വെളുത്ത പല്ലുകൾ കാണിച്ചു ചിരിച്ചുകൊണ്ട് റയാൻ വിഗ്രഹത്തിനു പിന്നിലേക്ക് കൈചൂണ്ടി. അവന്റെ ചൂണ്ടുവിരലിനെ പിന്തുടർന്ന ആൽവിയുടെ കണ്ണുകൾ മുൻപിൽ കണ്ട കാഴ്ച വിശ്വസിക്കാതെ പകച്ചു നിന്നു. ഒടുവിൽ ആഹ്ലാദത്തോടെ റയാനെ വാരിപ്പുണർന്നു......... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story