നീലത്താമര💙: ഭാഗം 65

neelathamara

രചന: തൻസീഹ് വയനാട്

ക്ലിപ്ച്ചലിം... !" ദീർഘനേരത്തെ മയക്കത്തിനു വിടവുണ്ടാക്കികൊണ്ട് പെട്ടെന്നെന്തോ ഒരു ജീവി ശബ്ദമുണ്ടാക്കി ചെവിക്കരികിലൂടെ ഓടിയിറങ്ങി.. മയക്കത്തിൽ നിന്നു ഞെട്ടിയുണർന്നു ശിരശു കുലുക്കി ഞാൻ ചുറ്റിനും നോക്കി. അണ്ണാൻ ആണ്.... ഹുആ.... !! നീട്ടിയൊരു കോട്ടുവായെടുത്തു ഞെളിഞ്ഞമര്ന്നു കൊണ്ട് ഞാൻ അരികിൽ പതിഞ്ഞു കിടക്കുന്ന എന്റെ പെണ്ണിനെ നോക്കി. നല്ല മയക്കത്തിലാണ്. നല്ല തണുപ്പുണ്ട് മഴ ചാറ്റൽ തുടരുന്നു. ചുറ്റും ഇരുട്ട് തന്നെയാണ്. അവളുടെ മാറികിടന്ന ധാവണിശീലയെ അവളുടെ വെളുത്ത നഗ്നമേഗ്നിയിലേക്ക് ഞാൻ വിടർത്തി പുതച്ചുകൊടുത്തു. ബട്ടണഴിഞ്ഞ ഷർട്ട്‌ ഞാൻ നേരെയിട്ടു. മൊബൈൽ എടുത്തു സമയം നോക്കി. 3.45 നേരം വെളുക്കാൻ ആയികൊണ്ടിരിക്കുന്നു. പത്മയെ വീട്ടിലെത്തിക്കണം. ഇതുവരെ ആപത്തൊന്നും ആർക്കും പിണഞ്ഞിട്ടില്ല എന്നുറപ്പ് ആണ്. അപ്പോൾ ഇനി അങ്ങോട്ടും അങ്ങിനെ തന്നെ ആകും. തിരിഞ്ഞു കിടന്നവളുടെ നെറ്റിയിൽ ഒരു ചുടുചുമ്ബനം കൂടി നൽകി ഞാൻ എഴുന്നേറ്റു നിന്നു.

എന്റെ താടിരോമം മുഖത്തുരസി അവളുടെ ഉറക്കത്തിൽ വിള്ളൽ വീണു. അതുകൊണ്ടാകാം കൂമ്പിയടഞ്ഞ വാടിയ താമരകണ്ണുകൾ അവൾ പതുക്കെ വലിച്ചു തുറന്നത്. മുന്നിൽ പുഞ്ചിരിച്ചു നിൽക്കുന്ന എന്നെ കണ്ടതും വെപ്രാളത്തോടെ എഴുന്നേറ്റുകൊണ്ടവൾ വസ്ത്രം നേരെയാക്കി. നാണവും ലജ്ജയും കലർന്ന ചിരി.. ! എന്റെ പെണ്ണേ.. നീ വീണ്ടും വീണ്ടുമെന്നെ കൊതിപ്പിക്കുന്നു.. !!" അവൾ മൗനിയായി തലകുനിച്ചു നിന്നു. പതുക്കെ അവളുടെ അടുത്തേക്ക് ചെന്നു നിന്നു.. പോണ്ടേ..? " ഉമ്മ്.. ! പോണോ..? സംശയത്തോടെയുള്ള എന്റെ ചോദ്യം കേട്ടതും അവൾ ആശ്ചര്യത്തോടെ തലയുയർത്തി എന്നെ നോക്കി. ശ്ശോ.. നേരം കുറച്ചുകൂടെ പതുക്കെ പോയാൽ മതിയായിരുന്നു... !" വിഷണ്ണനായുള്ള എന്റെ സംസാരം കേട്ടതും അവൾ കുലുങ്ങി ചിരിച്ചു. അടുത്ത നിമിഷം ഞാനവളുടെ മാറിൽ ചുരുണ്ടു കിടക്കുന്ന മഞ്ഞച്ചരടിനെ എടുത്തു പിടിച്ചു. അച്ഛൻ കാണാത്ത സൂക്ഷിക്കണം. ഉടനെ ഞാൻ വന്നു കൊണ്ട് പോകും എന്റെ പെണ്ണിനെ. !" എന്റെ വാക്കുറപ്പിൽ അവൾ ഒട്ടും പ്രതീക്ഷിക്കാതെ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

ഞാനും ചേർത്തു പിടിച്ചു. കുറച്ചധികം നേരമാ നിൽപ് തുടർന്നങ്ങിനെ നിന്നു. ദൂരെ നിന്നും പുള്ളുവൻ ശബ്ദമുണ്ടാക്കിയപ്പോൾ, ഞാൻ അവളിൽ നിന്നുമകന്നു. ഇനിയും വൈകിയാൽ അച്ഛൻ അമ്പലത്തിൽ പോകുവാൻ എഴുന്നേൽക്കും.." ഉടനെ അവളുടെ കൈപിടിച്ചു ഞാൻ തറവാട്ടിന് മുറ്റത്തേക്ക് കുറുക്കുവഴി ചാടിയിറങ്ങി. ബൈക്കിനു മുകളിൽ തന്നെ റയാൻ താക്കോൽ വെച്ചിരുന്നു. പതുക്കെ ന്യൂട്രൽ ഇട്ടു ബൈക്ക് റിവേഴ്‌സ് എടുത്തു ശബ്ദമുണ്ടാക്കാതെ മുന്നോട്ടെടുത്തു. ഗേറ്റ് കഴിഞ്ഞതും അവളെയും പിന്നിൽ കയറ്റി, ഞാൻ അപ്പൂപ്പൻ കാവ് ലക്ഷ്യം വച്ചു ബൈക്ക് മുന്നോട്ടെടുത്തു. പോകുന്ന വഴിയിൽ ഒരു കുഞ്ഞു അപ്പൂപ്പൻ താടി പറ്റികിടക്കുന്നതു പോലെ അവളെന്റെ പിന്നിൽ പറ്റിപിടിച്ചു ഇരുന്നു. ഒടുവിൽ കാവിനു മുൻപിൽ ബൈക്ക് സൈഡ് ആക്കി അവളുടെ വീട്ടിലേക്ക് നടന്നു നീങ്ങി. നടക്കുവാൻ അവൾക്കു ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നു. നാരകത്തിന്റെ ചുവട്ടിൽ എത്തിയതും ഞാൻ പെട്ടെന്ന് നിശ്ചലനായി. എന്താ പെട്ടെന്ന് നിന്നു കളഞ്ഞത്..? വേദന ഉണ്ടല്ലേ..? ഏയ്‌ കുഴപ്പമൊന്നുമില്ല.. "

എന്നാലേ എനിക്കുണ്ട്.. " ഏഹ്.. " ആഹ്.. വാടി എന്റെ ദേവി പെണ്ണേ... " അടുത്ത നിമിഷം ഞാനവളെ എടുത്തു പൊക്കികൊണ്ട് നടക്കാൻ തുടങ്ങി. ആശ്ചര്യത്തോടെയും ആനന്ദത്തോടെയും അവളുടെ കണ്ണുകൾ നിറയുന്നത് എനിക്ക് നടത്തത്തിനിടയിൽ കാണാമായിരുന്നു. അവളെന്നെ നോക്കി എന്റെ കൈക്കുള്ളിൽ കിടന്നു. ഒടുവിൽ നടന്നു നടന്നു അവളുടെ വീടിന്റെ മുൻവശത്തെത്തിയതും ഞാൻ അവളെ നോക്കി. നിലത്തു ഇറങ്ങാൻ തയാറായിക്കൊണ്ടവൾ എന്നെ നോക്കിയതും അവളുടെ അധരങ്ങളെ ഒന്നുകൂടെ ഞാൻ കവർന്നെടുത്തു. മനോഹരമായ ചുമ്പനം.. പതുക്കെ ചുംബനം അവസാനിപ്പിക്കാതെ ഞാൻ അവളെ നിലത്തു നിറുത്തി. അവൾ പോലുമറിഞ്ഞില്ല അവളുടെ പാദം മണ്ണിലമർന്നത്. ഒടുവിൽ കണ്ണുകടച്ചു നിൽക്കുന്ന അവളുടെ ചെവിയ്ക്കരികിൽ ചെന്നു അദരങ്ങളടർത്താതെ തന്നെ ഞാൻ വിരൽ ഞൊടിച്ചു.. ഒരു സ്വപ്നലോകത്തു നിന്നും ഉണരുന്നത് പോലെ അവൾ ഞെട്ടി കണ്ണുകൾ തുറന്നു.

അവളെ തന്നെ വീക്ഷിച്ചു കൊണ്ട് അവളുടെ അധരങ്ങളുടെ മധുരം നുകരുന്ന എന്നെ കണ്ടതും ലജ്ജയോടെ, വെപ്രാളത്തോടെ അവൾ എന്നെ പിന്നിലേക്ക് തള്ളിയിട്ടു. പിന്തിരിഞ്ഞു നോക്കാതെ വീട്ടിലേക്ക് ഓടിമറഞ്ഞു. ഒരു പുഞ്ചിരിയോടെ ഞാനും പിരിഞ്ഞു. പിന്നേ വളരെ വേഗത്തിൽ ഞാൻ തിരിച്ചു വന്നു. വരുന്ന വഴിയിക്കൊക്കെയും അവളുടെ സാമീപ്യം വളരെയധികം നഷ്ടപ്പെടൽ അനുഭവപ്പെടുത്തി...ഉടനെ തന്നെ പൂർണമായും അവളെ എന്റെ സ്വന്തമാക്കണം. കൂടെകൂട്ടണം. ആ ചിന്തയെ ഉള്ളിൽ ഉണ്ടായിരുന്നുള്ളു. ഇരുട്ടിൽ യാത്ര ചെയ്തപ്പോൾ വളരെ പെട്ടെന്ന് തറവാട്ടിൽ എത്തിയത് പോലെ തോന്നി പക്ഷെ.. അങ്ങോട്ട് പോകുമ്പോഴാണ് ഇതിനേക്കാൾ ദൂരക്കുറവ് തോന്നിയത്. അതങ്ങിനെയാണല്ലോ.. അവസാനിക്കരുതെന്ന് കരുതുന്ന നിമിഷങ്ങൾ പെട്ടെന്ന് കഴിഞ്ഞു പോകും... ഓരോന്നലോജിച് ഗേറ്റ് കടന്നത് ഓർത്തില്ല മുറ്റം വരെ എത്തി തുളസി തറ കണ്ടപ്പോഴാണ് ബോധോദയം ഉണ്ടായത്. പെട്ടെന്ന് എഞ്ചിൻ ഓഫാക്കി ഞാൻ ചുറ്റിനും നോക്കി. ഹാവൂ.. ആരും കേട്ടില്ലാ ഭാഗ്യത്തിന്. ഇനി അഥവാ കെട്ടാൽ റയാൻ മുത്തു തന്നെ ശരണം കള്ളം കണ്ടുപിടിക്കാൻ.. എന്തിനു പുറത്തു ഈ നേരത്തു പോയെന്നുള്ള ചോദ്യത്തിന് അവൻ തന്നെ ഉത്തരം കണ്ടെത്തേണ്ടി വരും..

കാരണം എനിക്കിപ്പോൾ തലച്ചോറിൽ ബുദ്ധിയൊന്നും വരുന്നില്ല... ചുറ്റിനും.. എന്റെ പെണ്ണ് മാത്രമാണ്. കഴിഞ്ഞു പോയ നല്ല നിമിഷങ്ങളുടെ ഓർമ്മകൾ മാത്ര... ആഹാ..... ഞാനൊരു മന്ദഹാസത്തോടെ അകത്തേക്ക് ശ്വാസം വലിചെടുത്തു..... എന്തോ... പ്രകൃതിയുടെ സുഗന്ധതിനത്ര സൗരഭ്യo ഇല്ലാത്തതു പോലെ... ഹ എന്തേലും ആകട്ടെ... ഇനി അകത്തു ചെന്നു അയവിറക്കാo.. എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ഉമ്മറത്തെ വാതിലിൽ തള്ളി നോക്കി... ലോക്ക് അല്ല.. കള്ളൻ റയാൻ പറഞ്ഞത് പോലെ ചെയ്തിരിക്കുന്നു. ഇനിയിപ്പോ അവനേ വിളിക്കണോ.. ഉറങ്ങുവായിരിക്കും. പാവം ഒരുപാട് ജോലി ചെയ്തതല്ലേ നേരം വെളുക്കുമ്പോൾ കാണാം ഇനി അവനേ ശല്യപെടുത്തണ്ട... എന്ന് കരുതി.. ഞാൻ നേരെ മുറിയിൽ ചെന്നു കുളിച്ചു ഫ്രഷ് ആയി... വിസ്തരിച്ചൊന്ന് മയങ്ങാൻ തീരുമാനിച്ചു. അവളുടെ ഓർമകളെ കെട്ടിപുണർന്നുകൊണ്ട്. !!!!! ടാ.. അച്ചായാ... എല്ലാം സെറ്റ് ആയിലെ..?? " ആയി മുത്തേ... നീ ഇല്ലായിരുന്നേൽ.. ഒന്നും നടക്കിലായിരുന്നു.. താങ്ക്യൂ ടാ.. " ഹഹ.. " നീ ചിരിക്കണ്ട.. നോക്കിക്കോ. നിന്റെം ഐറടേം വിവാഹം ഞാൻ ഇതിലും മനോഹരമാക്കും. ! ആണോ..? അതേലോ.. നീ നോക്കിക്കോ പൊളിച്ചടുക്കുo" ന്റേം ഓളേം കല്യാണത്തിന് ഇയ്യരെയൊക്കെ വിളിക്കും..? "

ഈ നാടും നിന്റെ നാടും അവളുടെ നാടും മുഴുക്കെ വിളിക്കും.. " എന്നിട്ടോ..? " എന്നിട്ട് പന്തലിനു നടുക്ക് നിന്നെ ഒരു രാജകുമാരനെ പോലെ ഒരുക്കി നിർത്തി ഞാനും മറ്റവരും കൂടെ ഒപ്പന കളിക്കും.. ന്നെ നടുക്കിരുത്തോ..? " പിന്നേ നീയല്ലേ ചെറുക്കൻ.. അപ്പോ നീയല്ലേ നടുക്ക്.. ബുദൂസ്.. " ഞാൻ റയന്റെ ചെവിക്കു പിടിച്ചു. ആട നടുക്ക് ന്നെ കിടത്തണം... ആദ്യം അവളെ വിളിക്കണം.. ന്നിട്ട് ഒരു മുത്തം ന്റെ നെറ്റിയിൽ ഓളെ കൊണ്ട് തെരീക്കണം.. ഇതെന്റെ ആഗ്രഹമാണ്, ഇയ്യ്‌ നടത്തിത്തരണം.. ട്ടൊ.. " അതു പറയുമ്പോൾ അവന്റെ തെളിഞ്ഞ മുഖം മങ്ങിയത് പോലെ.. എന്താടാ റയാനെ.. ഇങ്ങനെ..? എന്നാ പറ്റി നിനക്ക്..? നീയെന്താ കരുവാളിച്ചിരിക്കുന്നെ..? " ഞാനോ.. ഞാൻ.. ഞാനിങ്ങനെന്നെ അല്ലെ.. ആൽവീ.. " അതു പറഞ്ഞവസാനിപ്പിച്ചതും അവന്റെ മുഖം ചോര നിറമായിരുന്നു. റയാനെ... ന്താടാ ഇത്..? വികൃതമായിക്കൊണ്ടിരിക്കുന്ന അവന്റെ നിഷ്കളങ്ക മുഖം കണ്ട് ഞാൻ അലറി വിളിച്ചു... റയാൻ.... !!!! അവന്റെ കണ്ണുകൾ പെട്ടെന്ന് ചോര നിറമായി, മുഖം രക്തം കൊണ്ട് നിറഞ്ഞു അപ്രത്യക്ഷമായി.....

ആൽവീ... അവനലറി റയാനെ..... !!! ആഹ്.. !!!! പെട്ടെന്ന് അലറി വിളിച്ചുകൊണ്ടു ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റു...ചുറ്റും ഒരുതരം തരിപ്പോടെ ഭയത്തോടെ നോക്കി... ഹോ.. സ്വപ്നമായിരുന്നു... !!! ഭയന്ന് പോയെന്റെ കർത്താവെ... ഉടനെ കയ്യെടുത്തു പിടിച്ഛ് കുരിശിൽ മുത്തികൊണ്ട് എഴുന്നേറ്റു ഞാൻ തലകുലുക്കി... ഹൂഫ്‌ ! ആകെ ഭയന്നു പോയി.. ഒടുക്കത്തെ സ്വപ്നം !കോപ്.. പുറത്തേക്കുള്ള ജനലഴിയിൽ പിടിച്ചു കൊണ്ട് എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ഞാൻ... പെട്ടെന്ന്... ഏമാനെ......വടക്കു ഭാഗത്തുള്ള കുളത്തിലൊരു ശവം പൊങ്ങിയ്....... !!" തെങ്ങുകയറ്റക്കാരൻ കൂനന്റെ അലറിച്ച ചെവിയിൽ ഒരു ഞെട്ടലോടെ ഞാൻ ശ്രവിച്ചു.. ഉടനെ... കേട്ടപാതി ഞാൻ ഇറങ്ങിയോടി... കൂടെ എല്ലാവരും... കിതച്ചുകൊണ്ട് കരിയിലകൾ ചവിട്ടി മെതിച്ചു കൊണ്ട് ഞാൻ മുന്നോട്ടോടുമ്പോഴൊക്കെ മനസ് മുഴുക്കെ ഞാൻ കണ്ട സ്വപ്നമായിരുന്നു.... കർത്തവേ... വേണ്ടാത്ത ചിന്തകൾ മനസ്സിൽ കുമിഞ്ഞു കൂടുന്നു.... ഒന്നുമുണ്ടാകല്ലേ... എല്ലാവരും ഓടി ഓടി... കുളക്കടവിലെത്തി കൂടിനിന്ന നാട്ടുകാരെ വകഞ്ഞു മാറ്റിക്കൊണ്ട് ഞാൻ കടവിലെ പടിയിലേക്ക് എത്തി നോക്കിയതും...... മുന്നിൽ കണ്ടത്... !!! മീനുകൾ കൊത്തിപ്പറിച്ച, വികൃത മുഖവുമായി, മുഖമില്ലാത്തവനായി... വിളർത്ത ശരീരവുമായി മലർന്നു കിടക്കുന്ന...... എന്റെ.... എൻ... എന്റെ.... റയാൻ... !!!!! ആആആഹ്ഹ്ഹ്ഹ്ഹ്....... !!!!!!!!! ...... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story