നീലത്താമര💙: ഭാഗം 66

neelathamara

രചന: തൻസീഹ് വയനാട്

 "ഐറാ.. കഹാ ഹെ തു.... !!" "ആ.. ഇഥർ ഹെ മാ... " "നീ എന്റ ചെയുന്നെ... വാ വന്നു ബ്രേക്ഫാസ്റ് ഖാനാ.. " "ആ മാ... ജസ്റ്റ്‌ 5 മിനുട്സ്... " "ഉമ്മ്... വല്ലപ്പോയും കിച്ചൻ മെ ആവോ.. മരന്ന് പോകണ്ട... തുമരാ മാരേജ് ഫിക്സഡ് ഹെ .. വോ ബേട്ടാ റയാൻ പറ്റിനി ആകും നിന്നെ കെറ്റിയാൽ... " "അരെ ബാപ് രെ.. വോ മേരാ ക്യൂട്ട് റയാൻ മാ.. നാനെന്ത് പരഞ്ഞാലും ചെയ്താലും എന്റെ റയാൻ ഒന്നും പറയില്ല... അരിയമോ പഞ്ചാബി ഉമ്മച്ചി... " ഐറാ അവളുടെ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചുകൊണ്ടു കണ്ണടച്ച് കൊണ്ട് പറഞ്ഞു.. "ആഹാ... നീ ഇപ്പോലെ മലയാലി അയോ... ഉമ്മച്ചി വിലിക്കുന്നു... " അമ്മ അത്ഭുതത്തോടെ അവളെ നോക്കികൊണ്ട് പറഞ്ഞു. "പിന്നേ ആകാടെ... നാനൊരു മലയാലി പെൻകൊറ്റി ആകാൻ പോകുവാ... " "അരെ വാഹ്.. ബേട്ടി... മാരേജ് നമുക് കേരല സ്റ്റൈലിൽ ചെയാം.. " ഭക്ഷണം കഴിച്ചു കഴിഞ്ഞു മുകളിലേക്ക് കയറി വന്ന അവളുടെ പിതാവ് പറഞ്ഞു കൊണ്ട് ഐറയുടെ അടുത്തേക് നടന്നടുത്തു.. "ആം.. ബാബ... നാനും തിങ്ക് ചെയ്റ്റു.. " 🎵🎵ആതി ഹെ വോ എസി ചൽഹെ ജെസെ ജന്നത് ഹെ.. 🎶🎶

അവർ സംസാരിച്ചിരിക്കുമ്പോഴാണ് ഐറയുടെ ഫോൺ റിങ് ചെയ്തത്. ടീപ്പോയുടെ മുകളിൽ അവളുടെ മൊബൈലിൽ റയന്റെ മുഖം തെളിഞ്ഞു വന്നു. RAYAN calling... ഉടനെ അവളുടെ മുഖം വിടർന്നു.. അച്ഛനും അമ്മയും അവളുടെ മുഖം കണ്ടപ്പോൾ ഇനിയിപ്പോഴൊന്നും അവൾ ഫ്രീ ആകില്ലെന്ന് നിനച്ചു രണ്ടുപേരും താഴേക്കിറങ്ങി.. അവളോടി ചെന്നു മൊബൈൽ എടുത്തു ആൻസർ ബട്ടൺ ക്ലിക്ക് ചെയ്തു.. "ഓയ്... റയാൻ... അസ്സലാം.. എവിറ്റെ ആയിരുന്നു. ഇന്നലെ വാട്സ്ആപ് ചെയ്റ്റു, ടെക്സ്റ്റ്‌ ചെയ്റ്റു... ഉരങ്ങി പോയി അല്ലേടാ... ഫൂൾ.. നിനക്ക് അരിയമോ ഇവിടെ മാരേജ് കാര്യങ്ങൾ തീരുമാനിച്ചു റ്റുടങ്ങി നീയിങ്ങനെ ഉരങ്ങി നടന്നോ... !!" ഫോൺ എടുത്ത ഉടനെ ഐറ പരിഭവം പറഞ്ഞു തുടങ്ങി.. "ഹലോ..ഡോക്ടറെ... ഇത് റയാൻ അല്ല. " റയാന്റെ മറുപടി പ്രതീക്ഷിച്ച അവളുടെ കർണപടത്തിൽ പതിഞ്ഞത് മറ്റൊരു പരുഷ ശബ്ദമായിരുന്നു. അബദ്ധം പിണഞ്ഞ അവൾ തലയ്ക്കു കൈകൊടുത്തു കൊണ്ട്. "ഊപ്സ്.. സോറി... നിങ്ങൾ ആരാണ്.. ഇത് രയാന്റെ നമ്പർ ആനല്ലോ.."

"മാഡം.. മറ്റാരെങ്കിലുമുണ്ടോ അടുത്ത് നിങ്ങളോട് പറയാൻ ബുദ്ധിമുട്ടുണ്ട് അതുകൊണ്ടാണ്.. !" എന്റ... പറയു.. " അതുവരെ തെളിഞ്ഞ മുഖവുമായി നിന്നവൾ ആകുലതയോടെ സംസാരിച്ചു തുടങ്ങി.. അത്... മാഡം... " നോ.... !!!!!! *************** ആളു കൂടിയ തറവാടിന് മുൻപിൽ വെളുത്ത കാറു ചെന്നു നിന്നു. പുറകിലെ വാതിൽ തുറന്നു പുറത്തിറങ്ങിയ സ്ത്രീ വലിയൊരലർച്ചയോടെ പുറത്തേക്കിറങ്ങി ഓടി... "നൈനാ... !!" അവർക്കു പിറകിൽ ഒരു മധ്യവയസ്കനായ മനുഷ്യനും കൂടിനിന്നവർക്കിടയിൽ നിന്നും തൂണിനു ചേർന്നു മുഖം പൊത്തി കരയുന്ന ദേവു അവരുടെ അലർച്ചയിൽ തലപൊക്കി. "വാ....പ്പുമ്മി.. !!!" തേങ്ങലോടെ അവളുടെ നാവിൽ നിന്നും പുറത്തേക്കു വന്ന വാക്കുകൾ കേട്ടതും... കൂടിനിന്ന മൗനികളായി തുടരുന്നവർക് വന്നവർ റയാന്റെ മാതാപിതാക്കളാണെന്ന് തിരിച്ചറിയാൻ നിമിഷ നേരം മതിയായിരുന്നു. മകനെ നിലവിളിച്ചുകൊണ്ടോടുന്ന റയാന്റെ ഉമ്മ പടിക്കൽ എത്തിയതും നിലതെറ്റി വീണു.. "നൈനാ...!! "പുറകെ വന്ന റയാന്റെ പിതാവും കൂടിനിന്നവരും മലർന്നടിച് വീണ അവരെ എടുത്തു പൊക്കി.. "ന്റെ മോനെടെ... !!ഇന്കോനെ കാണണം.. !! "അവർ പുലമ്പികൊണ്ട് കരഞ്ഞു.. "ഉമ്മീ..!!!. "

ഇരുന്ന ഇരുപ്പിൽ ദേവു എഴുന്നേറ്റു അവരുടെ അടുത്തേക്ക് ഓടി.. "മോളേ...ന്റെ കുട്ടി എവടെ ..വെറുതെ ഓരോന്ന് വിളിച്ചു പറഞ്ഞ് ന്നോട്... ആരൊക്കെയോ.... എവടെ ന്റെ കുട്ടി..?? " "വാപ്പു.... !!!റ...യാൻ... " ഉമ്മീയെയും വാപ്പുനെയും .... പൊത്തിപിടിച്ചു കൊണ്ട് അവൾ പൊട്ടിക്കരഞ്ഞു.. "കേറുന്ന ഇടത്തു നിന്നും നിങ്ങളിങ്ങനെ കൂട്ടം കൂടി കരയാതെ.. ഇവരെ അകത്തേക്ക് കൂട്ടികൊണ്ടു പോകു..ആംബുലൻസ് എത്താറായി.. അവർക് വഴിയൊരുക്കണം.. !" പരിചയമില്ലാത്തൊരാൾ തിടുക്കപ്പെട്ടു. വിവരമറിഞ്ഞു വന്ന നാട്ടുകാരനാകണം. അതു കേട്ടതും വീണ്ടും കരച്ചിലിന്റെ തോതുയർന്നു.. ഓരോ മുറിയിൽ നിന്നുമുയരുന്ന സ്ത്രീശബ്ദങ്ങൾ..വിച്ചു ആൽവി ആദി.. എല്ലാവരും പോസ്റ്റ്മോർട്ടത്തിന് കൊണ്ട് പോയ റയാന്റെ ശരീരത്തിനു കാവലിരിക്കുകയാണ്. മരണത്തിൽ ദുരൂഹതയുള്ളതുകൊണ്ട് തന്നെയാണ് പോലീസിൽ അറിയിച്ചതും, പോസ്ട്ട്മോർട്ടത്തിനാവശ്യപെട്ടതും. അവന്റെ ശരീരം ജീവനറ്റു കണ്ടപ്പോൾ തന്നെ എല്ലാവരും ചേർന്നു ആശുപത്രിയിലെത്തിച്ചിരുന്നു. ഇപ്പോൾ മണിക്കൂർ മൂന്നായി അവനേ കീറിമുറിച്ചു പരിശോധിക്കുന്നു.

ഒടുവിൽ എല്ലാത്തിനുമോടുവിൽ അവന്റെ ശരീരം വിട്ടു കിട്ടി എന്നും റിപ്പോർട്ട്‌ പിന്നീട് അറിയിക്കുമെന്നും ഹോസ്പിറ്റലുകാർ ഒപ്പിട്ടു നൽകി ബോഡി വിട്ടയച്ചെന്നു വീട്ടിലേക് വിളിച്ചു പറഞ്ഞിരിക്കുന്നു അവർ. ആംബുലൻസിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും. പത്തു നിമിഷം കഴിഞ്ഞപ്പോഴേക്കും ശബ്ദമുണ്ടാക്കി വരുന്ന പോലീസ് ജീപ്പിനു പിന്നിൽ ആംബുലൻസ് തറവാട്ടിന് മുൻപിൽ എത്തിനിന്നു. ഒരു നിമിഷത്തേക് തറവാട് നിശബ്ദമായി. പോലീസ് ജീപ്പ് സൈഡിലേക്ക് ഒതുക്കിയിട്ടു. ഉടനെ ആംബുലൻസിന്റെ ഡോർ അകത്തുനിന്നും തുറക്കപ്പെട്ടു. കൂടിനിന്നവർ എല്ലാവരും ആംബുലൻസിനകത്തേക്കു നിശബ്ദതയോടെ വീക്ഷിച്ചു. സ്ട്രെക്ചറ്‌റിനു മുകളിൽ വെളുത്ത തുണി പുതച്ച ശരീരം കിടത്തിയിരിക്കുന്നു. വെള്ളം കുടിച്ചു ജീർണിച്ച പൊങ്ങുപോലെയുള്ള ശരീരം അവന്റെ ശരീരാകൃതി തന്നെ മാറ്റിയിരിക്കുന്നു. കാഴ്ച്ചയിൽ മെലിഞ്ഞ ശരീരമുള്ള അവന്റെ ചലനമറ്റ ശരീരത്തിന് ഇന്നല്പം തടി തോന്നിക്കുന്നു.. മുൻപിൽ വിശാലും പിന്നിൽ ആൽവിയും കണ്ണുനീർ വാർത്തുകൊണ്ട് വിറയ്ക്കുന്ന ചുണ്ടുകളെ പല്ലുകൾ കൊണ്ട് കടിച്ചു പിടിച്ചു വേദനയടക്കിപിടിച്ചുകൊണ്ട് നിക്ഷചലനായ റയാനെ എടുത്തു പൊക്കി തറവാടിന് മുൻപിലെ നടുത്തളത്തിലേക്ക് കൊണ്ട് ചെന്നു. *"ടാ..റയാനെ താടിക്കാൻ കൊറച്ചു പഴഞ്ചോറിൽ പച്ചമുളക് പിച്ചിതിന്ന മതി... "

"അയ്യൻ്റെ മോനെ.. അങ്ങനെ പശൂന്റെ അവകാശം കൂടി തട്ടിയെടുത്തുന്നു പറഞ്ഞു പാല് കുടിക്കുമ്പോ അതിന്നെ പൊറകിലെന്ന് വന്നു കുത്തുന്നെ അനക് കാണണം ലെട കുരിപ്പെ ആദി..." അവസാനമായി ആംബുലൻസിൽ നിന്നിറങ്ങി അവരെ പിൻതുടരുമ്പോൾ ആദി അവന്റെ ശരീരം നോക്കി വിതുമ്പികൊണ്ട് റയാൻ പറഞ്ഞത് കണ്ണിൽ കണ്ടുകൊണ്ട് കാലുറക്കാതെ നടന്നു. അച്ചായോ.. ഇന്നേ ഒന്ന് ഒറക്കി തരോ.. ഒരു പാട്ടു പാടീട്ട്.. ഈ മൂക്കും വെച്ച് പാടുന്ന കേൾക്കാൻ കൊതി ആയിട്ടാ... അലാവുദ്ധീൻ അച്ചായോ.. ആൽവി വിറയ്ക്കുന്ന കരങ്ങളാൽ അവന്റെ ശരീരത്തെ ചേർത്തു പിടിച്ചു കൊണ്ട് നടന്നു. വിച്ചു.. വൈശുനു മഞ്ഞ മണിയറ പിടിച്ചില്ലേ.. ക്രെഡിറ്റ്‌ ഇന്കാ... നിറഞ്ഞ കണ്ണുനീരിന്റെ മറവിൽ വിച്ചുവിന് മുൻപിൽ റയാൻ മാത്രം... ഒടുവിൽ.. പൊട്ടിക്കരഞ്ഞു കൊണ്ട് അവർ അവനേ നടുവിലേക്ക് എടുത്ത് കിടത്തി. "മോനേ...!!! ഉമ്മാടെ പൊന്നു മോനെ... " "നീക്കേടാ... " "ന്റെ ശുംഭൻ പറ്റിക്കാൻ കിടക്കുവാ... ഇപ്പോ എഴുന്നേൽക്കും.. ന്നെ വഴക്കു പറയാൻ.." (വിച്ചുവിന്റെ കാർന്നോർ വിക്കി വിക്കി പറഞ്ഞ്. )

"ഏട്ടനിക്കാകാ..." (രുദ്ര അലറി വിളിച്ചു.. ) ഗർഭിണി ആയ അവളെ ആരും അവനടുത്തേക് പറഞ്ഞ് വിട്ടില്ല... നിലത്തു പിടിച്ചിരുത്തി സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു ആരൊക്കെയോ.. "റയൂട്ടാ..... "!!! ചിന്നു അലറി കരഞ്ഞു കൊണ്ടോടിയടുത്തു. ഓടുന്ന ഓട്ടത്തിൽ അവളുടെ മുറിവ്‌ കെട്ടിയ കൈകൾ ചുമരിൽ ചെന്നിടിച്ചു ചോര പടർന്നു വെളുത്ത കെട്ടിൽ... കൂടി നിന്നവർ അവളെയും തടഞ്ഞു നിർത്തി.. ഒടുവിലൊരു ചുമന്ന കാറു വന്നു നടുമിറ്റത്തു നിറുത്തി... വണ്ടി ബ്രേക്കിടുന്നതിനു മുൻപേ ഐറാ ഡോർ തുറന്നു ഇറങ്ങിയോടി... "ബേട്ടാ... !!!" അവളുടെ അച്ഛൻ പിറകിൽ നിന്നുമലറി.. മലർന്നടിച്ചു നിലത്തു ചുരുണ്ടു വീണെങ്കിലും ആളുകൾ എഴുന്നേല്പിക്കാൻ തുനിയുന്നതിനു മുൻപേ അവൾ അവന്റെ അടുത്തെത്തിയിരുന്നു.. "റയാൻ... വോ ദേഖോ... മെ... തുമരാ ഐറാ... " "എന്റിനാണ് അവനേ പുടപിച്ചത്... അവൻ.. ഉരങ്ങുംപോ പുടപ് ഇസ്ടമല്ലാ..... റയാൻ... ദേഖോ മെ ആയി... റയാൻ... !! " പരിസരം മറന്നോരോന്നു പറഞ്ഞവൾ അലറി കൊണ്ടിരുന്നു... ദുപ്പട്ട വഴിയിൽചെളിപുരണ്ടു വീണു പോയതൊന്നും അവളറിഞ്ഞില്ല.. വിറച്ചുകൊണ്ട്, പൊട്ടിക്കരഞ്ഞുകൊണ്ട്. നിശബ്ദമായി.. പല പല ഭാവത്തിൽ അവൾ അവനോട്‌ ചേർന്നിരുന്നു..

അവനേ കാണാൻ വരുന്നവരെ ആട്ടിയകറ്റി അവൾ സ്വയം ഓരോന്ന് പിറുപിറുത്തു. ഒരു കൊച്ചുകുഞ്ഞിനെ നോക്കുന്നതു പോലെ അവന്റെ ശരീരത്തെ അവൾ പുതപ്പിച്ചു കൊടുത്തു, പൊടിപറ്റാതെ നോക്കി.. ആരും അവളെ വിലക്കിയില്ല. കണ്ടു നിൽക്കുന്നവർ പോലും കരഞ്ഞു പോകുന്നു. മീൻകൊത്തി വലിച്ചു വീർത്ത ചുണ്ടുകളുo കണ്ണുകളും ഒരുപാട് നേരം സൂക്ഷിച്ചു നോക്കി.. ശേഷം അലറി വിളിച്ചു കൊണ്ട് മുറിവുണങ്ങാത്ത കറുത്ത ചുണ്ടുകളിൽ ആരെയും നോക്കാതെ... ഇടയ്ക്കിടെ ചുംബിച്ചു കൊണ്ടിരുന്നു. അവന്റെ ജീവനറ്റ വിരലുകളെ വേദനിപ്പിക്കാതെ അവൾ അവളുടെ കൈകളിൽ ചേർത്തു പിടിച്ചു. ചിലർ തടയാൻ നോക്കിയപ്പോൾ റയാന്റെ ഉപ്പ അവരെ തടഞ്ഞു വെച്ചു. പ്രകൃതി പോലും കണ്ണീർവാർത്തു... ഇടിച്ചു കുത്തിയ മഴ തിമിർത്തു പെയ്തു. കാവിലെ ഇരുട്ട് മൂടിയ വനപ്രദേശം എന്തൊക്കെയോ കണ്ട ദൃക്‌സാക്ഷികളെ പോലെ ഓരോന്ന് വിളിച്ചു പറയാൻ വെമ്പൽ കൊള്ളുന്ന പോലെ കാറ്റിൽ ആടിയുലഞ്ഞു... അലസമായ കാറ്റും കോളും... അടുത്തുള്ള ഏക മുസ്ലിം പള്ളിയിലെ ഉസ്താദുമാർ പള്ളി മൈതാനിയിൽ അവനെ അടക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തു. നിസ്കാരത്തിനു ആളെ വിളിച്ചു കൂട്ടി. നട്ടുച്ചയിലും വെയിലുദിക്കാത്ത ഇരുട്ട് മൂടിയ കാലാവസ്ഥ.ആകെ ബഹളമയം.

ബഹളങ്ങൾക്കിടയിൽ വിവരമറിഞ്ഞെത്തിയ ദേവിയെയും അവളുടെ അച്ഛനെയും ആരും ശ്രദ്ധിച്ചില്ല. കൂടിനിൽക്കുന്നവരിൽ കണ്ണുനിറച്ചു തകർന്ന മനസുമായി പത്മജ ആൽവിയെ നോക്കി. അവൻ തിരിച്ചും നിസ്സഹായനായി കൊണ്ട്. ഞാൻ കാരണം എന്നുറക്കെ വിളിച്ചു പറയാൻ അവന്റെ നാവു പൊങ്ങി. ഉടനെ ദേവി അവനടുത്തേക്ക് ചെന്നു നിന്നു. അവന്റെ ശരീരം എല്ലാവരും ചേർന്നു എടുത്തുപൊക്കി പള്ളിയിലേക്ക് കൊണ്ടുപോകുവാൻ തുനിഞ്ഞു. വീണ്ടും പ്രിയപ്പെട്ടവന്റെ ശരീരവും ആത്മാവും മടങ്ങുന്നതോർത്തുകൊണ്ടുള്ള അലർച്ചകൾ.. ഐറാ ബോധമറ്റു എപ്പോഴേ നിലം പതിച്ചു. !l ആൽവിയും കരഞ്ഞുകൊണ്ടവനെ എടുത്തുയർത്താൻ തുനിഞ്ഞതും അടുത്ത് നിന്ന പത്മ അവന്റെ വലതു കയ്യിൽ അമർത്തി പിടിച്ചു. ! വല്ലാത്തൊരുതരം അസഹനീയമായ മുറുക്കത്തോടെ. അവനുടനെ തലചെരിച്ചു കൊണ്ടവളെ നോക്കിയപ്പോൾ കണ്ട കാഴ്ച. മുഖം കരുവാളിച്ചു കൊണ്ട്,രക്തവര്ണമായ കണ്ണുകൾ തുറപ്പിച്ചു പ്രതികാരാഗ്നിയോടെ പല്ലുകൾ അമർത്തി റയാന്റെ ശരീരത്തിലേക്ക് നോക്കുന്ന പത്മ. !!!!

"ഒരുപാട് ബാക്കിവെച്ചുകൊണ്ടാണവൻ യാത്രയായത് !വിഷണ്ണതയോടെ നോക്കിനിൽക്കരുത് !!കടമകൾ ഉണ്ട് നിനക്കിനി.." ആൽവി മാത്രം കേൾക്കുന്ന ശബ്ദത്തിൽ പത്മ പറഞ്ഞ് തീർത്തു. ചുറ്റുമുള്ളവർ അവളെ ഈ അവസ്ഥയിൽ കാണരുതെന്ന് കരുതി അവൻ അവളെ അമ്പരപ്പോടെ വെപ്രാളത്തോടെ തട്ടിവിളിച്ചുകൊണ്ടിരുന്നു.. അടുത്ത നിമിഷം ആൽവിയുടെ ഫോൺ റിങ് ചെയ്തു. അവൻ ഇടതു കൈകൊണ്ട് ഫോണെടുത്തു ദേവിക്ക് നേരെ നോക്കിയതും... അവളവനുമുന്പിലില്ല !!! ആശ്ചര്യത്തോടെ... അമ്പരപ്പോടെ ഭീതിയോടെ ചെവിയിലേക്ക് അവൻ പോലുമറിയാതെ മൊബൈൽ അമർന്നു. "ഹലോ.. സർ..,,.. " തുടർന്നു ഫോണിലൂടെ അവന്റെ കാതുകളിൽ മുഴങ്ങിയ വാക്കുകൾ കേട്ടതും..... ഉടനെ അവൻ മുൻപിൽ കണ്ട ബൈക്ക് എടുത്തു ശരവേഗത്തിൽ പായിച്ചു. അപ്പോഴും അലസമായ കാറ്റിൽ കാവിലെ ദേവി വിഗ്രഹം രക്തവര്ണത്തോടെ തിളങ്ങുകയായിരുന്നു.വിഗ്രഹത്തിനു കുറുകെ ഒലിച്ചിറങ്ങുന്ന റയാന്റെ രക്തം തിളക്കുകയായിരുന്നു..... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story