നീലത്താമര💙: ഭാഗം 67

neelathamara

രചന: തൻസീഹ് വയനാട്

നിസ്കാരം കഴിഞ്ഞു. റയാൻ മണ്ണോടു ചേർന്നു. കരഞ്ഞു പിറന്നവൻ കരയിച്ചു യാത്രയായി.. അറിഞ്ഞവരൊക്കെയുo നെഞ്ചോടു ചേർത്ത കൂട്ടുകാരൻ സഹോദരൻ അങ്ങിനെയാരെല്ലാമൊ ആയി തീർന്നവൻ ഒരുപാട് ചിരിപ്പിച്ചു ഒരുപാട് ബാക്കി വെച്ചുകൊണ്ടവൻ ഒരുപാട് വേദന സഹിച്ചുകൊണ്ട് യാത്രയായി..... ************** നിങ്ങളെന്തൊക്കെയാണ് പറയുന്നത്.. നഖമോ?? ! ഹോസ്പിറ്റൽ വരാന്തയിൽ റയാനയുടെ അടുത്ത ഫ്രണ്ട് ആയ മലയാളിയായ ഡോക്ടർ അക്സറിനോട് പരിഭ്രമത്തോടെ അമ്പരപ്പോടെ ചോദിച്ചു. "അതേ.. ആൽവി.. റിപ്പോർട്ട്‌ എസ് ഐ സാറിനു കൈമാറി. പക്ഷെ വിവരങ്ങൾ നിങ്ങളു കൂടെ അറിഞ്ഞിരിക്കണമെന്നു തോന്നി അതുകൊണ്ടണ് പോസ്റ്റ്മോർട്ടo റിപ്പോർട്ട്‌ അറിഞ്ഞയുടൻ ഞാൻ താങ്കളെ വിളിച്ചത്.മരിച്ചത് ഐറ ഡോക്ടറുടെ വുഡ്ബി ആണെന്ന് അറിയാവുന്നതുകൊണ്ട്. കേസൊക്കെ നടന്നു വരുമ്പോഴേക്കും സത്യങ്ങൾ മറഞ്ഞു പോകരുതല്ലോ കാലത്തിന്റെ ഗതി അതാണല്ലോ.." അക്‌സർ നിർവികാരതയോടെ പറഞ്ഞ് തീർത്തു.

"പക്ഷെ അക്‌സർ.. നഖം??? വിശ്വസിക്കാൻ കഴിയുന്നില്ല." ആൽവി തളർന്നു കൊണ്ട് മറുപടി നൽകി. "ഞങ്ങൾക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല പക്ഷെ കണ്ടതും കേട്ടതും സത്യമാണ്. ഓപ്പറേഷൻ റൂമിൽ കണ്ടെത്തിയത്, റയാന്റെ അന്നനാളത്തിൽ നിന്നും മൂന്ന് നീണ്ട നഖങ്ങളാണ്. " "മതി.. മതി അക്‌സർ.. കഴിയുന്നില്ല കേട്ടു നിൽക്കാൻ.. " "സോറി ആൽവിൻ. പക്ഷെ മരണകാരണം അതാവണമെന്നില്ല. തലച്ചോറിന്റെ മെനിഞ്ചസിനേറ്റ കടുത്ത പ്രഹരം കാരണം ബ്ലഡ്‌ ക്ലോട് ആയതാണ്. ഒരുപക്ഷെ കൊലപതകത്തിനു ശേഷമോ അതിനു മുൻപോ അയാളുടെ മരണം ഉറപ്പു വരുത്താൻ വേണ്ടി അതല്ലെങ്കിൽ പരമാവധി വേദനിപ്പിച്ചു കൊല ചെയ്യുവാൻ വേണ്ടി നഖങ്ങൾ ഉപയോഗിച്ചു. " അക്സറിന്റെ ഓരോ വാക്കുകൾ കേൾക്കുംതോറും തന്റെ മനസും ശരീരവും തളരാതെ പിടിച്ചു നിൽക്കാൻ ആൽവി പരിശ്രമിക്കുകയായിരുന്നു. "മൃഗമല്ലാ.. മനുഷ്യന്റേതാണ്. !!" അതുകൂടി കേട്ടപ്പോൾ അവൻ നിലതെറ്റി വീഴുമെന്ന അവസ്ഥയിലായി. കാലുകൾ തളർന്നത് പോലെ തോന്നിയപ്പോൾ അവൻ അരികിൽ കണ്ട ഇരുമ്പു കസേരയിൽ ഇടം പിടിച്ചു. "ആൽവി.. കൂൾ ഡൌൺ.. ഞാനിതൊക്കെ തന്നെ വിഷമിപ്പിക്കുവാൻ വേണ്ടി അറിയിച്ചതല്ല തളർത്തുവാനുമല്ല. ഇവിടെത്തെ നീതി പീഠം ഏതുവരെ കേസ് കൊണ്ടുപോകുമെന്ന് എനിക്ക് അറിവുള്ളതുകൊണ്ടാണ്.

ഒരുപക്ഷെ തനിക്കോ തന്റെ ഫ്രണ്ട്സിനോ എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ആയിക്കോട്ടെ എന്ന് കരുതിയാണ്. എനിക്കൊരു എമർജൻസി ഓപ്പറേഷൻ കൂടി ഉണ്ട്. താങ്കൾ സമാധാനിക്കു. " അത്രയും പറഞ്ഞവസാനിപ്പിച്ചു കൊണ്ട് മുഖം പൊത്തിയിരിക്കുന്ന ആൽവിയുടെ ഷോൾഡറിൽ കൈവെച്ചു തട്ടിക്കൊണ്ടയാൾ മുൻപോട്ടു നടന്നു നീങ്ങി. ഹോസ്പിറ്റൽ വരാന്തയിൽ ഒരു നൂറു ചോദ്യങ്ങളുടെ നടുക്ക് അവൻ വിറയാർന്ന കരങ്ങളും മനസും കൊണ്ട് അൽപനേരം ഇരുന്നു. ഇതിനിടയിൽ അവന്റെ ഫോൺ റിങ് ചെയ്തപ്പോഴാണ് അവൻ ആ ഇരിപ്പിൽ നിന്നുമുണർന്നത്.. !! "ഹലോ..? " "ആൽവി എവിടെയാടാ..? "(ദേവു ശബ്ദമൊക്കെ മാറിയിരിക്കുന്നു. കരഞ്ഞിട്ടാകാം ) "വരുവാ.. " ആ മൂന്നുവാക്കുകളിൽ ഒരുപാട് മൗനം തീർത്തുകൊണ്ട് ഫോൺ താഴെവെച്ചു. മെയ്യും മനസും ആർത്തിരമ്പുന്ന സമുദ്രം പോലെ ക്ഷമനമില്ലാതെ ആടിയുലയുന്നു. തന്നെ കാണാതേ പരിഭ്രമിച്ചിരിക്കുന്നവരെ ഇനിയും വേദനിപ്പിക്കേണ്ടെന്നു കരുതി അവൻ ഹോസ്പിറ്റൽ വിട്ടു. പക്ഷെ തറവാട്ടിലേക്കുള്ള വഴിയിലേക്ക് വണ്ടി വളഞ്ഞു കയറിയപ്പോൾ മുതൽ മനസസ്വസ്ഥമാകുന്നു. അവനില്ലാത്ത അവിടേക്ക്?? !! ഓരോ നിമിഷവും.. അച്ചായാ.. എന്നവൻ ദൂരെ നിന്നും വിളിക്കുന്നത്‌ പോലെ.... നിറഞ്ഞു വരുന്ന കണ്ണുകൾ ഒരു കൈകൊണ്ട് തുടച്ചു നീക്കികൊണ്ട് ഇരുൾ വീണ വഴിയിലൂടെ അവൻ മുൻപോട്ടു സഞ്ചരിച്ചു.

ഗേറ്റ് കടന്നു.. ആളൊഴിഞ്ഞ തറവാട്ടിൽ നിശബ്ദത മാത്രം തളംകെട്ടി നിൽക്കുന്നു. "അച്ചായോ... ശത്രുവിന്റെ ശവം കാണണ്ടേ..?? !!" നിശബ്ദമായി സ്വകാര്യം പറയുന്നത് പോലെ... ഒരശരീരി പെട്ടെന്ന് ശ്രദ്ധ വിട്ടു പോയി വണ്ട് മൂളുന്നത് പോലെ ചെവിയിലേക്ക് പെട്ടെന്ന് എന്തോ വന്നടിച്ചു... ബൈക്ക് ബ്രേക്ക്‌ പിടിക്കാൻ പറ്റിയില്ല.. മറിഞ്ഞു വീണു.. കൈമുട്ടുരസി.. "ആഹ്.. !! "നീറ്റൽ അനുഭവപെട്ടു. മുറ്റമെത്തിയില്ല.. ഇന്നലെ അവളെയും കൊണ്ട് കുറുക്കു ചാടിയ വഴിയിലേക്കാണ് ബൈക്ക് മറിഞ്ഞത്.. ചുറ്റിനും ഇരുട്ട് പടർന്നിരിക്കുന്നു. സമയം എത്ര ആയെന്ന് മൊബൈൽ എടുത്തു നോക്കി. 6.34... ദൂരെ നിന്നും ബാങ്കിന്റെ അലയൊലി ആ നിമിഷം ചെവിയിൽ പതിച്ചു. എന്തൊക്കെയോ പന്തികേട് പോലെ, മനസ്സിൽ ഒരുതരം ഭീതി... പെട്ടെന്ന് തറവാട്ടിലേക്ക് പോകാം എന്ന് നിനച്ചു കൊണ്ട് ബൈക്ക് നേരെ വച്ചു. "ശഹ്ഹ്..... !!" ഒരുതരം മൂളൽ.. ആരുടെയോ തേങ്ങൽ കേൾക്കുന്നത് പോലെ.. "ഉമ്മ്മ്മ്മ്... ഷഹ്ഹ്ഹ്... !!" ഉള്ളിലേക്ക് കണ്ണേത്തിച്ചു ആരുടെയോ നിഴലനക്കം... "ആരാ... എന്നാ..?? " ശബ്ദമുയർത്തികൊണ്ട് ഞാൻ ചോദിച്ചു. ഇരുളിലേക്ക് കണ്ണെത്തിച്ചു കൊണ്ട് വള്ളിച്ചെടികൾ ഇളകിയാടുന്ന കാവിലേക്ക് ആ നിഴൽ എന്റെ ശബ്ദം കേട്ടോടി മറയുന്നത് ഞാൻ ഒരു മിന്നായം പോലെ കണ്ടു..

ഒന്നും നോക്കിയില്ല യാന്ത്രികമായി എന്റെ കാലുകൾ ആ നിഴലിനു പിറകെ തന്നെ പാഞ്ഞു.. ഞാൻ പിന്നിൽ ഉണ്ടെന്ന് അതിനു മനസിലായിരിക്കുന്നു... അതേന്നേക്കാൾ വേഗത്തിൽ ഓടുന്നു. ഇതുവരെ സ്ത്രീയോ പുരുഷനോ എന്ന് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല.. അതിനെ പിന്തുടർന്ന് ഞാൻ ഇന്നലെ ഞങ്ങള്ക്ക് അവൻ ഒരുക്കിയ വൈക്കോൽ അറ ഉണ്ടായിരുന്നിടത്തെത്തി. പക്ഷെ.. അതാകെ അലങ്കോലമായി കിടക്കുന്നു. അരിശം തീർത്ത പോലെ കുഴച്ചു മറച്ചിട്ടിരിക്കുന്നു..... ആളുകൾ ഓടികൂടിയപ്പോൾ സംഭവിച്ചതാകുമെന്ന് കരുതി മുൻപോട്ടു കാലെടുത്തു വെച്ചപ്പോൾ... മുൻപിൽ ഓടിമറഞ്ഞ നിഴലനക്കo അവസാനിച്ചിരിക്കുന്നു. അതെന്റെ കൈപ്പിടിയിൽ നിന്നും വീണ്ടും തെന്നിമാറിയിരിക്കുന്നു, ഇനിയും അതിനെ വിട്ടുകൂട....ഉറപ്പായും അതിനിയും എന്റെയോ എനിക്ക് പ്രിയപെട്ടതിന്റെയോ ജീവനെടുക്കുമെന്ന് തീർച്ചയാണ്. ഇന്നതിനെ ഞാൻ പിടികൂടും... തീർച്ചയാണ്. മുൻപോട്ടു വീണ്ടും നടന്നു പോകവേ.. എന്റെ വെളുത്ത ഷർട്ടിൽ വഴിയിൽ പടർന്നു പന്തലിച്ച പച്ചിലകൾക്കിടയിൽ നിന്നും നനവ് പടർന്നു. മഴ പെയ്ത നനവാകുമെന്ന് കരുതി മുൻപോട്ടു പോകവേ കൈകൊണ്ട് അത് ഞാൻ തുടച്ചു നീക്കി... തറവാട്ടിൽ നിന്നും അല്പം വെളിച്ചമെത്തുന്ന കാവിന്റെ നടുഭാഗത്തെത്തി നിന്നു.

അവിടെ എത്തിയപ്പോൾ കണ്ട മറ്റൊരദ്ഭുദം കാവിലെ കാൽവിഗ്രഹത്തിൽ വിളക്കു തെളിഞ്ഞു കിടക്കുന്നു. മരണം സംഭവിച്ചതിനാൽ ആരെങ്കിലും തെളിയിച്ചതാകും.. വെളിച്ചത്തിനരികിലെത്തിയപ്പോൾ ഞാനെന്റെ കൈകൊണ്ട് മുഖത്തെ വിയർപ്പു തുടച്ചു നീക്കി.. നാസികത്തുളയിലേക്ക് വിരലിനറ്റം തട്ടിയപ്പോൾ.. മണം.. !!! ചോരയുടെ മണം.. !! ഞാൻ എന്റെ കൈകളിലേക്ക് നോക്കി.. ചോര.. !! ഇതെങ്ങിനെ.. വെപ്രാളത്തോടെ ഞാൻ എന്റെ ഷർട്ടിൽ നോക്കിയപ്പോഴാണ്.. കാണുന്നത്.. മഴവെള്ളമല്ല ചോരയാണ് എന്റെ ഷർട്ടിൽ പടർന്നിരിക്കുന്നത്... ഞാൻ മൊബൈലിന്റെ ടോർച് ഓൺ ആക്കി കാവ് മുഴുക്കെ തിരഞ്ഞു.. എന്തിനു വേണ്ടിയാണെന്നറിയില്ല.. തിരയാൻ മനസ് പറയുന്നത് പോലെ... ഒരുപാട് സമയം തിരഞ്ഞു.. ഇല്ല... ഒരവശേഷിപ്പും ഇല്ല... അടുത്ത നിമിഷം എന്റെ മൊബൈൽ ടോർച് ഓഫായി ഫോൺ റിങ് ചെയ്തു. റയാൻ എന്ന പേര് തെളിഞ്ഞു അവന്റെ മുഖവും.. !!! അവന്റെ നമ്പറിൽ നിന്നാണ്. വിറച്ചുകൊണ്ട് ഞാൻ ഫോണെടുത്തു.

ദേവുവോ ആധിയോ ആകും.. അവന്റെ ഫോൺ അവരുടെ കയ്യിൽ ഉണ്ടാകും.. "ഹ.. ഹലോ.. " "ഹലോ... നീ തിരയുന്നത് എന്നെയാണ് !! പക്ഷെ എന്നെ നിനക്ക് കിട്ടില്ല. !! റയാൻ മരണം ചോദിച്ചു വാങ്ങിയതാണ്. !! എന്റെ പിറകെ വരരുത്. നീ എന്നോട് പാപം ചെയ്തു കൊടിയ പാപം. !!" പരുഷമായ ശബ്ദത്തിൽ അവന്റെ നമ്പറിൽ നിന്നും ആരോ ഒരാൾ എന്നോട് സംസാരിച്ചു.. "ഹ.. ഹലോ... ആരാടാ.. നീ... !ന്റെ റയാനെ നീ... " കണ്ണു നിറച്ചു പല്ല് കടിച്ചുകൊണ്ട് സകല അരിശവും തീർത്തു ഞാൻ പറഞ്ഞ് തീർത്തു. "ഞാനല്ല.. നീ.. നീ കാരണം.. !!" ഉടനെ ഫോൺ കട്ടായി.... തലപെരുക്കുന്നത് പോലെ... ഞാൻ നിന്നിടത്തു നിന്നും തറവാട്ടിലേക്ക് ഓടി മറഞ്ഞു... മനുഷ്യനാണെന്ന് ഉറപ്പിച്ചു... ഇതിനൊക്കെ കാരണം ഒരു മനുഷ്യൻ തന്നെ.. മൃഗത്തിന്റെ സ്വഭാവവും മനുഷ്യഗണവുമുള്ള ആരാണവൻ..?? വേഗത്തിൽ കിതച്ചു കൊണ്ട് ഞാൻ തറവാട്ടിൽ കയറി.. എല്ലാവരും തളർന്നു കിടക്കുകയാണ്. ആകെ ഉറങ്ങികിടക്കുന്ന തറവാട്. തേങ്ങലുകൾ ഇപ്പോഴും നിശബ്ദമായി കേൾകാം.. ദേവുവിനെ കണ്ടു, മറ്റാരോടും സംസാരിക്കാതെ ഞാൻ മുകളിലെ മുറിയിലേക്കു കയറി.. ഫ്രഷ് ആയി ഷർട് മാറ്റി. ചിന്നുവും വയ്യാതെ ഇരിക്കുവല്ലേ അവളെയും ഒന്ന് കണ്ട് കളയാം എന്ന് കരുതി അവളുടെ മുറിയിലേക്ക് കയറി ചെന്നു.

ടേബിളിൽ കഴിക്കാനുള്ള കഞ്ഞി ആറി തണുത്തു പാട കെട്ടികിടക്കുന്നുണ്ട്. അതേ ടേബിളിൽ തലവെച്ചു മുഖം പൊത്തി കിടക്കുകയാണ് അവളും. ഞാൻ പതുക്കെ ചെന്നു അവളുടെ തോളിൽ കൈവെച്ചു. "ചിന്നൂട്ടാ.. !!" അവൾ മയക്കത്തിൽ നിന്നുണരുന്നത് പോലെ തലയുയർത്തി. കരഞ്ഞു മുഖമൊക്കെ വീർത്തിരിക്കുന്നു. "ന്താടാ.. ഇത്.. നിനക്ക് വയ്യാതെ ഇരിക്കുവല്ലേ... കഴിക്കാതെ മരുന്ന് കുടിക്കാൻ പറ്റുവോ..? " "ആൽവി.. റയാൻ... "എന്ന് പറഞ്ഞുകൊണ്ട് എന്റെ വയറിനു വട്ടം പിടിച്ചവൾ പൊട്ടിക്കരഞ്ഞു.. "അറിയാട... !! അവൻ നമുക്കെല്ലാവർക്കും ഒരു അനിയനെ പോലെ അല്ലായിരുന്നോ..? പോയവർ പോയി.. കേസ് അന്വേഷിക്കുന്നുണ്ട്.. നോകീട്ടു കാര്യമില്ല. !നീ ഇങ്ങനെ ഇരുന്നാൽ നിനക്കും എന്തേലും സംഭവിക്കും... അതെനിക് സഹിക്കുവോ..? " അവൾ തലയുയർത്തി കൊണ്ടെന്നെ നോക്കി.. "ആൽവീ... !!" "ന്താടാ... !!" ഞാനവളുടെ കവിൾത്തടം കയ്യിൽ കരങ്ങളാൽ എടുത്തു പിടിച്ചു.. "ഒക്കെ ശെരിയാകും.. നീയിങ്ങനെ തളരരുത്... സഹിക്കില്ല എനിക്ക്.. !!

എന്നും എല്ലാവർക്കും വേണ്ടി കരഞ്ഞിട്ടല്ലേ ഉള്ളു നീ.. ഞാനത് ശ്രദ്ധിക്കാതെ പോയി.. എപ്പോഴും ദേവൂനെ മാത്രം പരിഗണിക്കുമ്പോൾ നിന്നെ ഞാൻ കണാറില്ലായിരുന്നു.. ഇന്ന് നിന്റെ വിഷമം കാണുമ്പോൾ.. എനിക്ക് സഹിക്കാൻ കഴിയുന്നില്ല.. !!" എന്റെ ഓരോ വാക്കുകളിലും അവളുടെ മുഖം .വിടരുന്നത് കണ്ടപ്പോൾ എനിക്കും ഉള്ളിൽ ആഹ്ലാദത്തിമിർപ്പായിരുന്നു. "ദേവി വന്നില്ലല്ലോ..?? " (ചിന്നു കണ്ണുകൾ തുടച്ചു നീക്കി ) "എന്തിനാണിപ്പോ അവളുടെ കാര്യം പറയുന്നത്..? നീയും ഞാനും മതി.. !" "അപ്പോൾ നിങ്ങളുടെ സ്നേഹബന്ധം? വിവാഹം? " "എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയുവാനുണ്ട് ചിന്നു,, ആരും അറിയരുത്.. " ഭീതിയോടെ ഞാൻ അവളോട് തുടർന്നു. വേഗം നടന്നു ചെന്നു വാതിൽ സാക്ഷയിട്ടു.. "ആൽവി.. നീ എന്താ ഈ ചെയ്യുന്നേ.. " "ചിന്നൂട്ടാ.. എനിക്കവളുടെ ശരീരം വേണമായിരുന്നു. വല്ലാത്ത ഒരു ആസക്തി ആയിരുന്നു. എന്റെ മൂക്കിടിച്ചു പരത്തിയവളുടെ, എന്നെ നാണം കെടുത്തിയവളെ ഇഞ്ചിഞ്ചായി ഇല്ലാതാക്കാൻ ഞാൻ കണ്ടെത്തിയ മാർഗമാണ് ഈ പ്രണയം !" "ആൽവീ... "" "അതേ.. എനിക്കവളെ സ്വന്തമാക്കാൻ റയാനെ ഞാൻ കൂട്ടുപിടിച്ചപ്പോൾ, അവൻ ചതിക്കു കൂട്ടുനിന്നത് കൊണ്ടാകാം അവനേ ദേവി കൊന്നത്..??

എനിക്ക് പേടി ആകുന്നു ചിന്നുട്ടാ... ദേവി ചൈതന്യം ഉള്ള അവളെ ചതിച്ചതുകൊണ്ട് റയാനു അകാല മരണം സംഭവിച്ചു.. അതു പോലെ എനിക്കും.. !!" ഭീതിയോടെ വിറയാർന്ന ചുണ്ടുകളാൽ ഞാൻ അവളുടെ കരങ്ങൾ എന്റെ കരങ്ങളിൽ ചേർത്തു പറഞ്ഞതും... അവളെന്റെ അധരങ്ങൾ ഉടനെ പൊത്തി.. "ഇ... ഇല്ല.. ആൽവീ... ഒ... ഒ.. ഒരു... ഒരു.. മ.. മ.. മരണം... മരണത്തിനും നി.. നിന്നേ ഞ... ഞാൻ.. വി.. വിട്ടു.. കൊ.. കൊടുക്കില്ല.. !!!!" "നി.. നീ... ന്റെയ... എന്റെ.. !!" "ചിന്നൂട്ടാ.. നീയെന്താ വിക്കുന്നെ.. " "വി.. വി.. വിക്ക്... നി.. നിക്ക്.. പ്... പണ്ടേ... ഉ.. ഉണ്ട്... നി... നീ.. അറി... ഞ്ഞി... ൽ..ല്ലാ.. ന്നു. മ.. മാത്രം.. "" വിയർത്തു കുളിച്ചു കൊണ്ട് ഇരു കണ്ണിലും തീക്ഷണത നിറച്ചുകൊണ്ടു അവൾ എന്നോട്.. തുടർന്നു.. "ആ..ആൽവി.. ന്.. ന്നീ... പെ.. പേ.. പേടിക്കണ്ട.. ആ.. അവൻ.. ര... റ.. റയാൻ.. അവനേ കൊ.. കൊന്നത്.. ദേ.. ദേ.. ഏവിയല്ല... !!" "പിന്നേ... ഞ... ഞാ.. ഞാനാ...ന്..നി ന... ക്ക് വേ.. " "ടപ്പേ... !!!" അവളുടെ വാക്കുകൾ പൂർത്തീകരിക്കുന്നത് വരെ ആൽവിക്കു പിടിച്ചു നിൽക്കാൻ ആയില്ല...

കൊടുത്തു മുഖമടക്കി ഒരൊറ്റ ഒരെണ്ണം.. "പ്പ.. മൃഗമേ.. !!!"(അവനലറി ) കമഴ്ന്നടിച്ചു ചുണ്ട് നിലത്തു കുത്തിയവൾ മുഖമടിച്ചു നിലം പതിച്ചു. വീണ വീഴ്ചയിൽ... അവളുടെ കയ്യുടെ കെട്ടഴിഞ്ഞു വീണു.., ചോര തെറിക്കുന്ന നഖങ്ങളില്ലാത്ത മൂന്നു വിരലുകൾ കണ്ടവന്റെ കാഴ്ച മങ്ങി... "എടാ... !!! """" അറപ്പോടെ അവളെ നോക്കുന്ന അവന്റെ മുന്നിലേക്ക് ഒരു മായാജാലക്കാരൻ പ്രത്യക്ഷപ്പെടുന്നത് പോലെ നിലം പതിച്ച അവൾ വന്നു നിന്നു. അത്രപെട്ടെന്ന് അവൾ എഴുന്നേറ്റു വന്നത് കണ്ടപ്പോൾ ആൽവി പകച്ചുപോയി.. അവളുടെ മുഖം മാറി... രോഷാകുലമായ ഭയപ്പെടുത്തുന്ന മുഖം.. മുറിവേറ്റ കൈകൊണ്ടവൾ അവന്റെ കഴുത്തിനു പിടിച്ചമർത്തി. ചുമരിനോട് ചേർത്തു പിടിച്ചവനെ ഒറ്റകൈക്കൊണ്ടു മുകളിലേക്കുയർത്താൻ തുടങ്ങി... "അ.. അ... തേ.. " "ഞ .ഞാ.. ഞാനാ... ച്.. ച്.. ചിന്നു.... ന്... നി.. നിന്റെ... നി.. ന്റെ.. മ.. ആ.. മാ..ത്രo.. ച്ച്.. ചി.. ചിന്നുട്ടൻ.. " .... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story