നീലത്താമര💙: ഭാഗം 68

neelathamara

രചന: തൻസീഹ് വയനാട്

 "ചിന്നൂ... !!!"" ആൽവിയുടെ കഴുത്തിൽ പിടിച്ചു മുകളിലേക്കുയർത്തുന്ന മാത്രയിൽ ജനലഴികളിൽ നിന്നും ദേവു അലറി വിളിച്ചു.. ചിന്നുവിന്റെ ശ്രദ്ധ മുറിയിലെ തുറന്നിട്ട ജനാലക്കരികിലേക്ക് ആയ നിമിഷം ആൽവി അവളുടെ കൈരണ്ടും മുറുകെ പിറകിലേക്ക് പിടിമുറുക്കി.. "വ്.. വി.. വിടെ.. ന്നെ..." അവളലറി.. ആൽവി അവളിലെ പിടിമുറുക്കികൊണ്ട് അടുത്ത് കണ്ട മരമേശക്കരികിലേക്ക് അവളെയും പിടിച്ചു വലിച്ചു നീങ്ങി... ഒരു കൈകൊണ്ട് അവളുടെ പിടയുന്ന കരങ്ങളമർത്തി പിടിച്ചുകൊണ്ടു ബെഡിൽ വിരിച്ചിട്ട ബെഡ്ഷീറ്റ് മറ്റൊരു കൈകൊണ്ട് വലിച്ചെടുത്തു. "ആഹ്... വ്.. വി.. വിടാൻ... !!!" സർവശക്തിയും ഉപയോഗിച്ചുകൊണ്ട് കുതറിത്തെറിക്കുന്ന അവളുടെ കൈകളെ അവൻ മേശയുടെ കാലിൽ ബന്ധിച്ചു കെട്ടു മുറുക്കി.. അവൾ നിന്നു കുതറി.. അവളുടെ അരിശം മൂത്ത മുഖം കണ്ടതും ആൽവി ഒരെണ്ണം കൂടി അവളുടെ കാരണം നോക്കി പൊട്ടിച്ചു. "ആൽവീ.. കതകു തുറക്ക്..." ആദിയും വിച്ചുവും മത്സരിച്ചു വാതിലിൽ മുട്ടി.. ഉടനെ ചെന്നവൻ കതകിന്റെ സാക്ഷയിൽ കൈവെച്ചതും.. പെട്ടെന്ന് അവളുടെ അലർച്ച നിശബ്ദമായി. പെട്ടെന്നെന്താണ് സംഭവിച്ചതെന്നറിയാൻ അവൻ തിരിഞ്ഞു നോക്കിയതും.

"എടാ... !!! "എന്നലറി വിളിച്ചു കൊണ്ട് ആ കനമുള്ള മരമേശയും വലിച്ചെടുത്തു കൊണ്ടവൾ അവനു നേരെ രക്തരക്ഷസിനെ പോലെ കുതിച്ചു ചെന്നു.. ആശ്ചര്യത്തോടെ ചിന്നുവിന്റെ ഭാവമാറ്റം ആൽവി സ്തംഭിച്ചു നോക്കി നിന്നു. അടുത്ത നിമിഷം അവൾ അവളെ ബന്ധിച്ച കൈകളിൽ അതിശക്തിയോടെ വട്ടം കറക്കാൻ തുടങ്ങി.. മേശ ശക്തിയോടെ ആൽവിയുടെ കാലിൽ ചെന്നു ഭയങ്കരമായ ശബ്ദത്തോടെ ചെന്നടിച്ചു. അവൻ നിലതെറ്റി വീണു. ചോര ഒലിക്കുന്ന കൈകളോടെ അവൾ അവനേ നോക്കി അട്ടഹസിച്ചു. പുറത്തു നിന്നുള്ള ദേവുവിന്റെ അലർച്ചകളോ കരച്ചിലോ അവൾ കേട്ടതായി ഭാവിച്ചില്ല. ശക്തമായി അടികൊണ്ട് നിലത്തേക്ക് തെറിച്ചു വീണ ആൽവി നെറ്റിയിൽ ചോര ഒലിപ്പിച്ചുകൊണ്ട് എഴുന്നെൽക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവൾ ഞെരുക്കത്തോടെ എഴുന്നെൽക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്ന ആൽവിയെ കണ്ടതും പെട്ടെന്ന് ചിന്നുവിന്റെ രൗദ്ര ഭാവം പെട്ടെന്ന് മറഞ്ഞു പോയി.. ഉടനെ.. അവൾ തിടുക്കത്തോടെ.. അയഞ്ഞ കെട്ടുകളിൽ നിന്നും കരങ്ങളെ മോചിപ്പിച്ചെടുത്തു കൊണ്ട് വെപ്രാളത്തോടെ അവന്റെ അടുത്തേക് ഓടി ചെന്നു. "അ.. ആ.. ആൽവി... നി... നിനക്ക്.. നിനക്ക്.. കു.. കു.. കുഴപ്പമില്ലല്ലോ.. വ്. വേദനിച്ചോ... !!"

അവളുടെ ഭാവമാറ്റം അവനെയുo സ്തംബ്ധനാക്കി.. "വ്.. വാ... എ . എണീക്ക്... വ്.. വാ.."! അവളൊരു കൊച്ചു കുഞ്ഞിനെ പോലെ അവനേ പിടിച്ചെഴുന്നേല്പിച്ചു... "അ.. യോ... ച്.. ചോ.. ചോര.." അവളുടനെ നിലത്തു പരന്നു കിടന്ന ബെഡ്ഷീറ്റെടുത്തു കൊണ്ട് അവന്റെ നെറ്റിയിൽ ഒപ്പിക്കൊടുത്തു... അവളുടെ ചോരക്കയ്യാൽ.. അവളാ ഷീറ്റ് വലിച്ചു കീറാൻ ശ്രമിച്ചു കൊണ്ടിരുന്നു. വാതിലിനോട് ചേർന്നു നിന്നുകൊണ്ട് ഒരുതരം വിഭ്രാന്തിയോടെ അവൾ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഉടനെ അവൻ വാതിലിന്റെ സാക്ഷ എടുത്തു... ഉടനെ പുറത്തു നിന്നും വിച്ചുവും ആദിയും അകത്തേക്ക് കയറി അവളെ വട്ടം പിടിച്ചു വെച്ചു.. പെട്ടന്നായതിനാൽ അവൾ കിടന്നു കുതറി വിറക്കാൻ തുടങ്ങി... ആൽവി ഉടനെ അടുത്ത് കണ്ട ഇരുമ്പ് കസേരയെടുത്തു കട്ടിലിനോട് ചേർത്തു കെട്ടി.. ആ കസേരയിൽ അവളെ ദേവു പെട്ടെന്ന് കിതച്ചോടികൊണ്ടു കൊടുത്ത കയറെടുത്തു അവളെ ബന്ധിച്ചു... അത്ര പെട്ടെന്നൊന്നും ഇനി അവൾക് ആ കെട്ടഴിക്കാൻ സാധിക്കില്ല... ഉടനെ അവൾ വീണ്ടും ശാന്തയായി...

പെട്ടെന്ന്... പ്രതികാരം തിങ്ങിയ മുഖം സങ്കടം കൊണ്ട് വാടാൻ തുടങ്ങി... അവൾ പൊട്ടിക്കരയാൻ തുടങ്ങി. ഉറക്കെയുറക്കെ.. അലറി കരയാൻ... കണ്ടു നിൽക്കുന്നവർ പേടിച്ചു പോകുന്നത് പോലെ ചിരിയും കരച്ചിലും അവളുടെ മുഖത്ത് മാറി മാറി വന്ന നിമിഷങ്ങൾ... "വി.. വീ.. വീണ്ടും ൻ...നീ.. ന്നോട് പാപം ചെയ്തു ആൽവീ... " അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു.. "നീ കുറെ നേരായല്ലോടി പുല്ലേ നിന്നോട് പാപം ചെയ്തു ചെയ്തു പറയുന്നു... നിന്റെ ഭ്രാന്തു പിടിച്ച കളിയൊന്നും എന്നോട് വേണ്ട... സത്യo പറഞ്ഞോ.... എന്നാ.. നിന്റെ ഉദ്ദേശം... പറയടി... ശവമേ.. !!"ആൽവി അലറി. "ഹഹ.. ഹ.... നി... നിനക്കറിയില്ലേ.." അവളുടെ ഭയപ്പെടുത്തുന്ന ഭാവങ്ങൾ ദേവുവിനെ വിറപ്പിച്ചു അവൾ ആൽവിയുടെ കൈകളിൽ മുറുകെ പിടിച്ചു. ആൽവി ദേവുവിനെ ചേർത്തു പിടിച്ചു കവിളിൽ തട്ടി.. "ടീ... !!!" ചിന്നു അലറി... "മ.. മാറിക്കോ...അവനെന്റെ.... എന്റെയാ... കുറെ ക്.. കാലമായി...ഒ ഒ.. ഒട്ടി.. ഒട്ടി നടക്കുന്നു... നി.. നിനക്കു... കോ.. കോളേജിൽന്നു... തന്നതു കു.. കു.. കുറഞ്ഞു പോയി....

അ.. ന്നത്തെ.. ആ.. ആാാ... ക്‌സിഡന്റിൽ... തീർക്കണമായിരുന്നു.... " ചിന്നുവിന്റെ നാവിൽ നിന്നും വരുന്ന മൂർച്ചയേറിയ സത്യങ്ങൾ കേട്ടതും എല്ലാവരും ഒന്നിച്ചു അമ്പരന്നു.. "ചിന്നു.. നീയാണോ.. അന്നെന്നെ...?" (ദേവു അവിശ്വാസത്തോടെ ചോദിച്ചു ) "അ.. അതു.. മാത്രമല്ലാ... ത്... തീർക്കാൻ.. നു.. നോക്കിയതാ... ൻ.. നീ അവനേ കെട്ടിപുണർന്നത് ഓര്മയുണ്ടോടി.... അ.. അ.. അന്ന്... ന്.. നിന്നെ... പ്... ബാത്‌റൂമിൽ വെച്ച്.. ക്ലോറോഫോം തന്ന് മ..മയക്കി... ന്.. നിന്റെ... കൈകളിൽ... ഇ.. ഇസ്തിരി... പെട്ടി വെച്ചമർത്തിയതും..കി.. .കിച്ചണിൽ കൊണ്ട് ഇട്ടതും ഒ.. ഒക്കെ.. ഞ.. ഞാനാ... !"" അവൾ അമ്പരന്നു കൊണ്ട് ചിന്നുവിനെ നോക്കി വിറച്ചു നിന്നു... അന്ന് പൊള്ളലേറ്റ കൈകളെ ആൽവിയുടെ ചാരത്തു നിന്ന് നോക്കി.. കനമുള്ള ഇരുമ്പുദണ്ട്‌ പോലെന്തോ വെച്ചമർത്തിയതാണെന്ന് ദേവിയുടെ അച്ഛൻ പറഞ്ഞത് ഓരോരുത്തരും ഓർത്തെടുത്തു... "നിർത്തടി പുല്ലേ... !!!" അരിശത്തോടെ... ആദി... അട്ടഹസിക്കുന്ന അവളെ നോക്കി അലറി..

"ന്.. നീ.. നീയും മിണ്ടരുത്.. നിന്നെയും ഞാൻ ഉ...ഉന്നം വ്.. വെച്ചതാ... അന്ന് രാത്രി... രു.. രുദ്രയുമായി.. സല്ലപിക്കാൻ.. ക.. കഴിയാതെ.. ഇറങ്ങിപോയപ്പോൾ... നിന്റെ പുറകിൽ വന്നു മുന്പിലോട്ടുന്തി എന്റെ കയ്യിലുണ്ടയിരുന്ന പിന്നുകൊണ്ടു കൊ.. കൊത്തി വലിച്ചതും.. ഈ.. ഈ.. ഞ.. ഞാനാടാ... ഹ ഹാ... " എന്തിനെന്ന രീതിക്ക് സ്തബ്ധനായികൊണ്ട് ആദി അവളെ വീക്ഷിച്ചു.. "ന്.. നോകണ്ടാ.... ദ്.. ദേവിയെയും... ആൽവിയെയും.. ഒ.. ഒന്നിപ്പിക്കാൻ കൂട്ടു.. നിൽക്കുമെന്ന് പ്.. പറഞ്ഞതിന.ആ നാവു ഞൻ പിളർത്തി ഹ ഹ ... " അവളുടെ ഓരോ വാക്കുകളും ഞെട്ടലോടെ എല്ലാവരും ശ്രവിച്ചു കൊണ്ടിരുന്നു... "അപ്പോ.. അന്ന് ദേവിക്കും...??" (വിച്ചുവിന്റെ നാവിൽ നിന്നും അറിയാതെ വന്ന വാക്കുകൾ.. ) "ഹ ഹ... സ.. സംശയമെന്ത്... ആൽവി കാരണം... നിലത്തടിച്ചു വീണ അവൾക്.. വെള്ളത്തിൽ വി.. വിഷം കലർത്തി കൊടുത്തത് ഞാനാടാ... ഹ ഹ.. " "എന്നിട്ടും... ആരും പഠിച്ചില്ല.. വീണ്ടുമവനെയും അവളെയും ഒന്നിപ്പിക്കാനുള്ള സ്... ശ്ര...ശ്രമങ്ങൾ..... കല്യാണവും ഹ്.. ഹൽദിയും... കോപ്പും.... തീയിട്ടു... ക.. കല്യാണപ്പന്തലിൽ... ആ.. ആരും കാണാതേ.... തീപടർത്തി... അവരുടെ.. ഒരു.... ടുഎട്..... ഹ ഹാ....

അവളുടെ അ...അച്ഛ... ച്ഛൻ വന്നു ഇവനൊന്നു കൊടുത്തു... കൊണ്ട് ഇ.. ഇറങ്ങിപോയപ്പോൾ... സന്തോഷിച്ചു... ആഹ്ലാദിച്ചു... " "പക്ഷെ... എ.. ന്നെ... ഇ.. ഇവൻ... ഇവൻ.. ച്.. ചതിച്ചു... വീണ്ടും... ആരോടും പറയാതെ... ന.. നാട് വിട്ടു... സങ്കടം സഹിക്കാൻ കഴിയാതെ.... മുറിച്ചെടുത്തു ഞാനെന്റെ ഞരമ്പുകൾ.... അവനില്ലാതെ ഞാനെന്തിനാണ്... ആആഹ്ഹ.... "! "പി... പി.. പിറ്റേന്ന് തന്നെ മടങ്ങി വന്ന ആൽവി... എന്നെ കാണാൻ വന്നതാനെന്നു കരുതി... ഞ.. ഞാൻ... അവന്റെ കാലൊച്ചകേട്ടപ്പോൾ... എഴുനേറ്റു.. വന്നു..... അപ്പോഴാണ് അവന്റെ.... തമ്പുരാൻ കഥ.... അതുകൊണ്ട് ഒരുപകാരം ഉണ്ടായി..... ആ.. ശങ്കരൻ.... ആ ദേവിയെ.. ഇവന് കൊടുക്കില്ലെന്ന് പറഞ്ഞ്... ഹ ഹ...." "സന്തോഷം കൊണ്ട് അസുഖം പാതി മാറിയത് പോലെ... ഉടനെ... അവനേ... അവനെ മാത്രം കാണാൻ ഞാൻ.. എല്ലാം മറന്ന് കൂടെ ഇറങ്ങി... എന്നെയൊന്നു നോ... നോക്കി.. പോ... പോലുമില്ലല്ലോ... നീ...." (വീണ്ടുമവൾ ആർത്തു കരഞ്ഞു.... ) "എ.. എന്നുമെന്നെ.. നീ.. കാണില്ല... കണ്ടിട്ടില്ലാ.... ന്റെ.. സ്.. സ്നേഹം...

.നിന്നോടുള്ള... സ്നേഹം.. കൊ.. കൊണ്ട് മാത്രമാണ്... കോളജിൽ..ഞ.. ഞാൻ... നിന്റെ കൂടെ കൂടിയത്.... അതിനു ശേഷം.. വന്നവരാണിവരൊക്കെ... അന്നാദ്യമായ്‌... കൂടെ കൂടിയപ്പോൾ എന്നെ... വിളിച്ചത്... ച്.. ചിന്നൂട്ടൻ.. !"പിന്നേ എന്നെ നീ ഇവൾ വ വന്നപോൾ... ആ വിളി...മറന്ന്.. എന്നെ മറന്ന്.... ഒരു.. ബ്.. ബാല്യകാല സഖി.... അയൽവാസിയെ പിടിച്ചു... സ്വന്തം കോളജിൽ ചേർത്തിരിക്കുന്നു... എന്നിട്ടെന്നെ മറന്നു.... " എല്ലാവരും... അവളുടെ വാക്കുകളെ നിസ്സഹായതയോടെ... ഭീതിയോടെ ആശ്ചര്യത്തോടെ അമ്പരപ്പോടെ കേട്ടു നിന്നു... വീണ്ടും സങ്കടം തളംകെട്ടിയ മുഖo കോപത്താൽ ജ്വലിച്ചു കൊണ്ടവൾ..... "റയാൻ....... ഹാ... ഒരിക്കലും ഒന്നിക്കില്ലെന്നു വിധിയെഴുതിയവരെ... അവൻ ഒന്നിപ്പിച്ചു.... ഹാ..... കൊല്ലണ്ടേ.... ഞാൻ അവനേ... " "ഒരുക്കിയ മണിയറയിലേക്ക് ഞാൻ ഓടിയെത്തിയപ്പോഴേക്കും നീ അവളെ ത്.. താലി ചാർത്തിയിരുന്നു.... സഹിക്കാൻ കഴിയാതെ ഹൃദയം മുറിഞ്ഞു ഞാൻ നോക്കി നിന്നു.... ആദ്യരാത്രി ആഘോഷിക്കുന്നതിനു മുൻപേ കഴുത്തു ഞെരിച്ചു കൊല്ലാൻ ഓടി വന്ന എന്നെ...

റയാൻ തടഞ്ഞു... മാറിപോകാൻ ആയിരം പ്രാവശ്യം ഞാൻ പറഞ്ഞതാ... കേട്ടില്ല... " "എന്റെ ഈ മുഖം അവൻ കണ്ടതൊക്കെ മറന്ന് ഓടിപ്പോകാൻ ഞാൻ പറഞ്ഞതാ... അവൻ കേട്ടില്ല.... തടഞ്ഞു എന്നെ... ശക്തിയോടെ അവനേ ഞാൻ എടുത്തു വലിച്ചെറിഞ്ഞു.പിന്നെയും ഓടിവരാൻ നോക്കിയ എന്റെ കാലുകളിൽ അവൻ പിടിച്ചു വച്ചു. പാതി ജീവനിൽ അവനെന്നെ തടഞ്ഞു... കരഞ്ഞു കാലു പിടിച്ചു.... അരിശം മൂത്തവന്റെ തല ഞാൻ പിടിച്ചു കല്ലിലടിച്ചു..... വീണ്ടും നിങ്ങളുടെ അടുത്തേക്ക് ഓടിവരാൻ നോക്കിയ എന്നെ അവൻ ഞെരുക്കത്തോടെ തടയലും... നിങ്ങളുടെ ശാന്തിമുഹൂർത്തം ധന്യമായ അടയാളം... ആ ദേവിയുടെ വേദന കലർന്ന കരച്ചിലും നിന്റെ അഹങ്കാരത്തോടെയുള്ള പരിഹാസച്ചിരിയും കേട്ടതും...... " "റയാൻ.. അവനോട്...എനിക്ക് അടങ്ങാത്ത പക ആയിരുന്നു..... അവൻ കാരണം അതും മുടക്കാൻ കഴിഞ്ഞില്ല... നി.. ഈ... അവളെ സ്വന്തമാക്കി.... " "അപ്പോഴും പുഞ്ചിരിച്ചു നിൽക്കുന്ന അവന്റെ മുഖം, ല... ലക്..ലക്ഷ്യം പൂർത്തീകരിച്ച.. എ.. എന്നെ തോൽപിച്ച പരിഹാസം... സഹിക്കുമോ ഞാൻ.. ഒരു നരഭോജിയെപോലെ അവന്റെ കഴുത്തു ഞാൻ മാന്തിപ്പറിച്ചു.... അരിശം തീരുന്നത് വരെ...... അവസാനം കുളത്തിലേക്ക് എടുത്തെറിഞ്ഞു...... ".... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story