നീലത്താമര💙: ഭാഗം 7

neelathamara

രചന: തൻസീഹ് വയനാട്

അവളുടെ താമരക്കണ്ണുകൾ ഉറക്കത്തിൽ നിന്നെന്ന പോലെ മെല്ലെ മെല്ലെ തുറന്നു,,,,,,,മയക്കം വിട്ടെഴുന്നേൽക്കുന്ന കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത നിറഞ്ഞ ആ മുഖം എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർത്തി....എന്റെ ഹൃദയത്തിന്റെ മിടിപ്പ് വർധിച്ചു വന്നു....ഞങ്ങളുടെ മുഖം തമ്മിൽ ഒരു വിരൽ അകലം മാത്രമേ ഉണ്ടായിരുന്നുള്ളൂ....അവളുടെ കറുത്ത മുന്തിരികളെ തോൽപ്പിക്കുന്ന കൃഷ്ണമണികൾക്കുള്ളിൽ അവളെ തന്നെ നോക്കി നിക്കുന്ന എന്റെ മുഖം തെളിഞ്ഞു വന്നു.......... "ആാാാ.............. " എന്റെ അനുഭൂതിയുടെ കെട്ടുപൊട്ടിച്ചുകൊണ്ട് അവളുടെ പെട്ടെന്നുള്ള അലർച്ച എന്നെ ഞെട്ടിച്ചു കളഞ്ഞു...നിലവിളി കേട്ടിട്ട് ചെവി പൊട്ടി രക്തം വരെ ഒഴുകി പോവുമെന്നു തോന്നി.....അടുത്ത നിമിഷം അവളുടെ മേലുള്ള എന്റെ പിടുത്തം വിട്ടു എന്റെ കയ്യിൽ നിന്നും അവൾ താഴേക്ക് വീണു..... "പ്ധോം.... " " അമ്മേ.........." "ഈശോയേ..... " ഇരുകൈ കൊണ്ടും ചെവി പൊത്തിപ്പിടിക്കാൻ നോക്കിയതാ,,,,

കയ്യിൽ കിടന്ന അവൾ വീണു പോവുമെന്നു ഓർത്തില്ല... ഊരയടിച്ചു മലർന്നു കിടക്കുന്ന എന്നെ ഭയത്തോടെ നോക്കുന്ന അവളെ ഞാൻ പിടിച്ചെഴുന്നേല്പിക്കാൻ ശ്രമിച്ചു.... എഴുന്നേല്പിക്കാൻ വേണ്ടി കൈകളിൽ പിടിച്ച എന്റെ വലതു കയ്യിൽ അടുത്ത നിമിഷം ഞാൻ ചിന്തിക്കാത്ത തരത്തിലായിരുന്നു അവളുടെ ചെറുക്കൽ.... അതെ അടുത്ത നിമിഷം അവളുടെ മുല്ലമൊട്ടുപോലുള്ള പല്ലുകൾ എന്റെ കണങ്കയ്യിൽ അമർന്നു... "എന്റെ മാതാവ....... കടി.. കടിക്കല്ലേ...... " കടിച്ചു പിടിച്ച അവളുടെ പല്ലുകൾ അമരുകയല്ലാതെ.. അയഞ്ഞതേയില്ല.... വേദനകൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കിടന്നു പുളഞ്ഞു.....വേദനിച്ചു കുനിഞ്ഞു നിൽക്കുന്ന എന്റെ കഴുത്തിൽ പിടിച്ചവൾ നിലത്തേക്കിട്ടു... സകല നാഡികളും വേദനകൊണ്ട് തളർന്ന പോലെ ആയതുകൊണ്ട് തന്നെ ഞാൻ പിടിച്ചു നില്കാൻ കഴിയാതെ നിലത്തേക്ക് വീണു.... മലർന്നു കിടക്കുന്ന എന്റെ മീതേക്ക് അവൾ ഒരു കൊടുങ്കാറ്റു വരുന്ന പോലെ കയറി... ഈശോയേ... ഇവളിതെന്തിനുള്ള പുറപ്പാടാണ്...? മിന്നൽ പിണർപുകൾ ആകാശത്തു പടരുന്ന പോലെ ആയിരുന്നു അവളുടെ ഓരോ പ്രവർത്തിയും...

അവളുടെ വെളുത്ത കൈകൾ രണ്ടും എന്റെ നെഞ്ചു ലക്ഷ്യമാക്കി നീണ്ടു വന്നു....കർത്താവെ.... ഈ യക്ഷി എന്റെ ഹൃദയം മാന്തി പൊളിച്ചെടുക്കാൻ പോകുവാണോ...... വീശിയെറിഞ്ഞു എനിക്ക് നേരെ നീട്ടികൾ എന്റെ കഴുത്തിനെ ചുറ്റി വരിഞ്ഞു. മരണമുറപ്പിച്ചു കൊണ്ട്, ഞാനെന്റെ കണ്ണുകൾ ഇറുക്കിയടച്ചു. അവളുടെ കൈകൾ തടഞ്ഞു വെക്കാനെനിക്ക് മനസ് വന്നില്ല... എന്തുകൊണ്ട്..? അവളുടെ കൈകൊണ്ട് തീരട്ടെ... ( എന്തുകൊണ്ട് ഇങ്ങനെ ചിന്തിക്കുന്നു..? ഒരു ഉറുമ്പ് പോലും എനിക്ക് നേരെ വന്നാൽ ചവിട്ടിയരക്കുന്ന എനിക്ക്.. എന്തുകൊണ്ട് ഇവളെ തടയാൻ മനസ് വരുന്നില്ല...? ) പെട്ടെന്ന് രംഗം ശാന്തം നിശബ്ദം.. എന്ത് സംഭവിച്ചു.? എന്റെ ശരീരത്തിലെ ഭാവം പതുക്കെ കുറഞ്ഞു... ഞാനെന്റെ കണ്ണുകൾ പതുക്കെ തുറന്നു.. അർദ്ധ നഗ്നയായിരുന്നവൾ ധാവണിയുടുത്തുകൊണ്ട് എനിക്ക് നേരെ രൂക്ഷമായി നോക്കുന്നു. പ്രതികാര ദാഹിയെ പോലെ ആ കണ്ണുകൾ ചുവന്നു നില്പുണ്ട്. കഴുത്തിൽ ചുറ്റിയ ശീല അവൾ വലിച്ചെടുത്തതാണ് ഇപ്പോൾ കഴിഞ്ഞ അംഗത്തിന്റെ ഉദ്ദേശലക്ഷ്യമെന്ന് അപ്പോഴാണ് മനസിലായത്... ഞാനെന്റെ ദേഹം മുഴുക്കെ ഒന്ന് പരതി നോക്കി... ഇല്ല...

അവയങ്ങൾക്കൊന്നും സ്ഥാനമാറ്റം സംഭവിച്ചിട്ടില്ല... ഞാൻ കിടന്നിടത്തു നിന്ന് അവൾക്കു നേരെ ചാടിയെഴുന്നേറ്റു... സകല അരിശത്തോടും കൂടി അവൾക്കു നേരെ അലറി.... "ഡീ..... " !ടപ്പേ.... "?? !! അടുത്ത നിമിഷം കരണം പുകഞ്ഞു.. അവളുടെ അല്ല എന്റെ... ആദ്യമായൊരാളെന്റെ നേർക് കയ്യുയർത്തി... നല്ല രസികൻ നക്ഷത്രമെണ്ണിക്കുന്ന അടി.... കർത്താവെ ക്ഷമ തരു.. ഇല്ലേൽ ഞാനിവളെ പേസ്റ്റ് ആക്കും... അടി കിട്ടിയ കവിളിൽ കൈ വെച്ച് ഞാൻ മേൽപൊട്ടു നോക്കി... "ഇങ്ങോട്ട് നോക്കടാ തെണ്ടി . " ഏഹ്.. അതാരാ..? ഞാൻ ചുറ്റും നോക്കി.. "താനെന്താടോ കിട്ടിയ അടിയിൽ പാറി പോയ കിളികളെ തിരയുവാണോ...? " "ഏഹ്.. നീ മലയാളിയാളിയാണല്ലേ..? !!!" ( അടി കിട്ടിയപ്പോൾ ഉണ്ടായതിനേക്കാൾ വലിയ തരിപ്പ് ആയിപോയി അവളുടെ കിളിനാദം കേട്ടപ്പോൾ.. ) "അല്ലടാ ഹിന്ദികാരി..." "ഓ ഇപ്പോ ഹിന്ദി മലയാളത്തിലാക്കിയോ...അറിഞ്ഞില്ല.. " "കൂടുതൽ വിളചിലെടുക്കാതെ.. സത്യം പറഞ്ഞോ...?

ആരാടാ നീ. " "ഏഹ്.. ഇത് ഞാനല്ലേഡി നിന്നോട് ചോദിക്കണ്ടെ... യൂദാസേ... " "യൂദാസാരാടാ തന്റെ ഇല്ലത്തേ ഓപോളോ...?" "അല്ലെടീ നിന്റെ കുഞ്ഞമ്മേടെ നായർ... " "നീ പോടാ തെണ്ടി... " "ടീ മോളെ.. വേണ്ട.. വേണ്ടാ.. നിനക്ക് അറിയില്ലാ... നല്ല ക്രിസ്ത്യാനി ചുവയിൽ നാലു തെറി ഞാൻ അങ്ങു കാച്ചിയാലുണ്ടല്ലോ... നീ നിന്ന നില്പിൽ താഴ്ന്നു പോകും.. കേട്ടോടി യക്ഷി... " "ഓ പിന്നേ.. എന്റെ നാവു പണയം വെച്ചെയല്ലേ കാലാ... തട്ടിപ്പുകാരാ... " "തട്ടിപ്പോ....?" "അല്ല... നിഷ്കളങ്കൻ...എന്തിനാടോ താനെന്നേ തട്ടിക്കൊണ്ടു വന്നേ..." "വാട്ട്‌ ദ ... സ്റ്റോപ്പ്‌ യൂ ബ്ലഡി... bitc...." പെട്ടെന്നെന്തോ ഓർത്ത പോലെ ഞാൻ നാവടക്കി.... "പറയടോ.. പറയാൻ.. " "ടീ മോളെ...ഇംഗ്ലീഷ് കേട്ട അറിയാത്ത നിന്നെ ഓമനപേര് വിളിച്ചേ ആണെന്നു നീ കരുതിയാലോ.. അതുകൊണ്ട് മലയാളത്തിൽ തന്നേ വിളിക്കാടി തേപരാച്ചി... " "ഷട് അപ്പ്‌ യൂ.. idiot...##@^##@#@@&..... " കേട്ടാൽ തലോയോടു പിളർത്തി പുക പോവുന്ന തരത്തിൽ അറഞ്ചം പുറഞ്ചം അവൾ ഇംഗ്ലീഷിൽ നല്ല വെറൈറ്റി തെറികൾ അങ്ങ് പറഞ്ഞു.....പലതിന്റെയും അർത്ഥം ഡിക്ഷണറിയിൽ നോക്കി ചിക്കി ചികഞ്ഞെടുക്കേണ്ടി വരും......

രണ്ട് കണ്ണുകളും വിടർത്തി മുഖം ചുളിച്ചു കൊണ്ടവളുടെ വായിൽ നിന്ന് ഇംഗ്ലീഷും കൂടെ കേട്ടപ്പോൾ എനിക്ക് തൃപ്തിയായി.... പ്രേതങ്ങളൊക്കെ വളരെ വളരെ മുന്നോട്ടു പോയിരിക്കുന്നു... ( അവന്റെ മുറുമുറുപ് അവൾ ചെവിയോർത്തു കേട്ടു...) പറയെടാ... താനെന്തിനാ എന്നെ തട്ടിക്കൊണ്ടു വന്നേ... ഇല്ലെങ്കി തന്നെ ഞാൻ ഈ കാട്ടിൽ ഇട്ട് കത്തിക്കും... ചൂണ്ടു വിരൽ ഉയർത്തി അവളതു പറഞ്ഞതും ഒന്നും മറച്ചു വെച്ചിട്ട് കാര്യമില്ല.. നിലത്തു വീണപോൾ ബോധം പോയ്‌ മറന്നതാകാം എന്ന് കരുതി എല്ലാം പറഞ്ഞു അവൾക് ബോധം വരുത്തിക്കാമെന്നു കരുതി ഞാൻ എല്ലാ കാര്യവും തുറന്നു പറഞ്ഞു. "എന്റെ കൊച്ചേ.. നിന്റെ ഈ തുള്ളൽ കണ്ടു പറയുവാണെന്ന് കരുതണ്ട... ഞാൻ നിന്നെ തട്ടിയും തടഞ്ഞും കൊണ്ടുവന്നതൊന്നുമല്ല... നിന്നെ ഞാൻ ഇവിടുന്ന് കണ്ടതാ... നീലത്താമര തേടി വന്നതാണ് ഞാൻ... ഇവിടെ വന്നപ്പോൾ എനിക്ക് വഴി കാണിച്ചത് നീയും.. " "ആഹാ കേൾക്കാൻ കൊള്ളാവുന്ന നല്ല മനോഹരമായ കള്ളകഥ... നീലത്താമര പോലും...

കാലങ്ങളായി സത്യമോ മിഥ്യയോ എന്ന് പോലും നിശ്‌ചയമില്ലാത്ത കഥയിലെ ആരും കാണാത്ത താമര കാണിക്കാൻ ഞാൻ ഇയാളെ കൊണ്ട് വന്നെന്ന്...മാര്യാദക്കു സത്യം പറഞ്ഞോ... ഇല്ലെങ്കി കൊല്ലും പട്ടി..." ഇത്തവണ അവളുടെ തിളപ്പിൽ ക്ഷമിച്ചു നില്കാൻ എനിക്ക് കഴിഞ്ഞില്ല... "നിർത്തെടീ.. ഇനി നീ മിണ്ടിയ നിന്നെ ഞാനാവും കൊല്ലുക...." കണ്ണുകൾ ചുമന്നു ദേഷ്യത്തിൽ ഞാനത് പറഞ്ഞതും അവളൊന്നടങ്ങി.. തിളച്ചു നിന്ന അവളുടെ കണ്ണുകൾ കലങ്ങി... ഉറവ പൊട്ടാനെന്ന വണ്ണം കണ്ണുകൾ നിറഞ്ഞു.... ചുണ്ടുകൾ വിതുമ്പി... ഇരു കൈകളും പൊത്തി അവൾ പൊട്ടിക്കരഞ്ഞു. കണ്ടപ്പോൾ എനിക്ക് സഹിച്ചില്ല... ഇടനെഞ്ചിൽ ഒരു കുത്തൽ... യാന്ത്രികമായി ഞാനവളുടെ അടുത്തേക്ക് നീങ്ങി.... തേങ്ങി കരയുന്ന അവളുടെ അടുത്തേക് ചേർന്നു നിന്നു... "ടോ... ഞ..ഞാ... ൻ ചുമ്മാ പറഞ്ഞതാ.... കരയല്ലേ... " തേങ്ങി തേങ്ങി കരഞ്ഞുകൊണ്ട് കരച്ചിലിന്റെ ശക്തി കൂടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.... "ഇനി ഞാൻ എങ്ങനെ..

എന്റെ അച്ഛനെ കാണും... എന്തിനാ എന്നോടി ചതി... ഞാൻ എന്ത് തെറ്റു ചെയ്തു തന്നോട്.... അവൾ വീണ്ടും പൊട്ടിക്കരയുക തന്നെ... " "ടോ.. ഞാൻ എന്ത് ചെയ്തെന്നാ.. ജീവിതത്തിൽ ആദ്യമായി കാണുകയാണ് തന്നെ... ആ ഞാൻ എന്തിനാണ് തന്നെ... ചതിക്കുന്നത്..? " "കള്ളം പറയരുത് ... " "കർത്താവാണെ ഞാൻ ആദ്യമായി കാണുകയാണ്.. സത്യം.. " "അപ്പോ അന്ന് എന്നെ കാട്ടിൽ വെച്ച് ഇടിചിട്ടത് താനല്ലേ... കാവിൽ വിളക്ക് വെക്കാൻ പോയ എന്നെ പിന്തുടർന്ന് വന്നത് താനല്ലേ.... എന്നിട്ട് കണ്ടിട്ടില്ലെന്നോ... " അവളുടെ ഓരോ വാക്കും ഞാൻ ഒരുതരം ഞെട്ടലോടെ ആണ് കേട്ടു നിന്നത്... കാട്ടിലോ...? അതെ അപ്പൂപ്പൻ കാട്ടിൽ സർപ്പകാവിനുള്ളിൽ അന്ന് രുദ്രയുടെ ഏട്ടനെ കണ്ടത് കൊണ്ടാണ് ഞാനവിടുന്നു ഓടി അകന്നത്.... അപ്പോൾ.. അന്ന് ഞാൻ കണ്ട വെളുത്ത ധാവണിക്കാരി അതു ... ഇയാളാണോ... എന്റെ ഉറക്കം കെടുത്തിയ പ്രേതസുന്ദരി..? "പ്രേതമോ..? " "സോറി.. അന്ന് ഞാൻ കരുതി അത് യക്ഷിയാണെന്ന്... "

അവൾ മൗനം പാലിച്ചു നിന്നു മുഖം പൊത്തി വീണ്ടും കരയാൻ തുടങ്ങി... "ടോ.. താനിങ്ങനെ കരയല്ലേ... കാര്യം പറയു.." "ഞാൻ ഇനി എന്റെ അച്ഛനെ എങ്ങനെ കാണും..എങ്ങനെ എന്റെ ദേവിയെ... താനെന്നെ ഇന്നലെ ഒരൊറ്റ രാത്രി കൊണ്ട് എന്റെ പവിത്രത നശിപിച്ചു. ദേവി വിഗ്രഹം കാണാൻ വൃതം നോറ്റു ഇന്നലെ നടയിൽ ദക്ഷിണ വെച്ച് കിടന്ന എന്നെ...." അവൾ വീണ്ടും വിതുമ്പി കരഞ്ഞു... "ടോ... സത്യം.. ഞാൻ തന്നെ ഒന്നും ചെയ്തിട്ടിലാ.. ഞാൻ ഇന്നലെ നീലത്താമര വിരിഞ്ഞ കുളത്തിൽ നിന്ന് ഈറനോടെ കയറി വന്നപോഴാണ് തന്നെ ഞാൻ കാണുന്നത്.. പിന്നീട് ശക്തി ആയി ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ഒരനക്കവും ഇല്ലാതെ നിന്ന നീയാണ് എനിക്ക് രക്ഷ ആയത്.. എന്നിട്ട് നമ്മളിരുവരും ചേർന്ന് ദേവിയെ തൊഴുതത്... എല്ലാം ഒരൊറ്റ രാത്രി കൊണ്ട് താൻ മറന്നോ..?

അതോ അഭിനയിക്കുകയാണോ..? " "അഭിനയമോ..? ഞാനീ സ്ഥലം പോലും ആദ്യമായി കാണുകയാണ്.. ആ ഞാൻ തനിക്ക് എങ്ങിനെ വഴി കാണിച്ചു എന്നാണ്? കേട്ടു മറന്ന കഥകളിൽ കാണാൻ കൊതിച്ച ദേവി രൂപം വർണമാർന്ന താമര എല്ലാം ഞാൻ തനിക് കാണിച്ചു തന്നു എന്നോ..? ഒരിക്കലുമില്ല... പച്ച കള്ളം പറയുകയാണ് നിങ്ങൾ... എന്റെ ദാവണി ശീല തന്റെ കഴുത്തിൽ എങ്ങനെ ചുറ്റി പിണഞ്ഞു..? എന്നെ ചതിച്ചില്ലേ...." എന്നെ പിന്നിലേക്ക് ആഞ്ഞു തല്ലികൊണ്ടവൾ മുട്ടുകുത്തി നിന്ന് വീണ്ടും മുഖം പൊത്തി കരഞ്ഞു... അവൾക്കു എങ്ങനെ പറഞ്ഞു മനസിലാക്കി കൊടുക്കണമെന്നറിയാതെ ഞാൻ നിസ്സഹായൻ ആയി നിന്നു ... പെട്ടെന്ന്...... "ഹ ഹ ഹ........... " പിന്നിൽ നിന്ന് ആരുടെയോ അട്ടഹാസം ഞങ്ങളെ ഇരുവരെയും പിന്തിരിപ്പിച്ചു അതെ അയാൾ തന്നെ.......... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story