നീലത്താമര💙: ഭാഗം 9

neelathamara

രചന: തൻസീഹ് വയനാട്

"അയാളുടെയൊരു ഒലിപ്പിക്കൽ,,,,വേറെ ആളെ കിട്ടാഞ്ഞിട്ടാണല്ലോ തന്നെ പോലൊരു നസ്രാണിയെ സ്വീകരിക്കേണ്ട അവസ്ഥ,,,,,,എന്റെ ദേഹത്തെങ്ങാനും തൊട്ടാൽ തൊട്ട കൈ പിന്നെ താൻ കാണില്ല.... ജീവിതം തന്നോളാ പോലും.. മാക്രി " അവള് പുച്ഛിച് എന്നെ തേച്ചൊട്ടിച്ചെന്നു തന്നെ പറയാം... കർത്താവേ ഒറ്റനോട്ടത്തിൽ പ്രേമം തോന്നിപോയി ഇല്ലെങ്കി ചവിട്ടിയരച്ചു കളഞ്ഞേനെ..... "എന്താടോ....മേലേക്ക് നോക്കി പിറുപിറുക്കുന്നെ.. മുഖത്തു നോക്കി പറയടോ കള്ള നസ്രാണി..." "ടീ ടീ മോളെ.....വേണ്ട വേണ്ടാ... എന്നതാടി ഞങ്ങൾ നസ്രാണിമാർക്കൊരു കുറവ്.... പറയടി പച്ചക്കറി തിന്നുന്ന പോത്തും കുട്ടി.... വേണ്ട കുട്ടി വേണ്ട..... പറയടി കാട്ടു പോത്തേ.... എന്നാ ഞങ്ങൾക്കൊരു കുറവ്..." "ഒരു കുറവൂല്യാ... മാംസം തിന്നു തിന്നു മൃഗങ്ങളെ കൂട്ടായ തന്നെ പോലുള്ള ജന്തുക്കളെ കാര്യമാ പറഞ്ഞെ,,,,,അവരെ മുഴുവനായും ഞാൻ ആക്ഷേപിച്ചില്ല്യാലോ....." രണ്ടു കയ്യും കെട്ടി മുഖം കോട്ടി അവളതു പറഞ്ഞതും കാലേവാരി നിലത്തെറിയാനാ തോന്നിയെ...

കർത്താവെ വീണ്ടും ക്ഷമ തരൂ..... "കാണിച്ചു തരാടി നിന്നെ... അയാൾ പറഞ്ഞതിൽ ഒരു കാര്യം നടക്കും എനിക്ക് ഉറപ്പാ... അവസാനിക്കുമെന്ന്,,,,,പക്ഷെ നമ്മളല്ല.. നീ,,,,,നീ മാത്രം....ഈ കാട്ടിൽ വഴിയറിയാതെ വിശന്നു കുടൽ കത്തി നീ തീരുമെടീ നോക്കിക്കോ... ഇതൊരു പാലാക്കാരൻ അച്ചായന്റെ ശാപമാ..." അത്രയും പറഞ്ഞു ഞാനവളെ തിരിച്ചൊന്നു പുച്ഛിച്ചു വന്ന വഴിയേ നടന്നു നീങ്ങി. ഒന്നു തിരിഞ്ഞു പോലും നോക്കിയില്ല. മനസ് ശൂന്യമായിരുന്നു....വളരെ വേഗത്തിൽ ഞാൻ ബൈക്ക് നിറുത്തിയ സ്ഥലം അന്വേഷിച്ചു നടന്നു... നടന്നു നടന്നു കിതക്കാൻ തുടങ്ങി. തളർച്ച അനുഭവപെട്ടപ്പോൾ കൂറ്റൻ മരത്തിലെ തണലിൽ ചാഞ്ഞിരുന്നു ഞാൻ... നീട്ടിയൊരു ശ്വാസമെടുത്തു ഞാൻ മുഖത്തേ വിയർപ്പു തുടച്ചു നീക്കി നെഞ്ചിലെ രോമങ്ങളിലേക്ക് വീശിയൂതി.... വഴിയറിയാതെ അവിടെ കിടക്കട്ടെ...അവളെ ഇവിടെ എത്തിച്ച ദേവിയൊ ദേവനോ വേണേൽ ആ അശരീരി വൃദ്ധനോ രക്ഷിച്ചോളും...അഹങ്കാരി......ഇവളുമായി ഒന്നിക്കുമെന്ന് എന്നാ കണ്ടിട്ടാണാവോ അയാൾ പറഞ്ഞെ..

പിന്നേയ്... മുൻജന്മ ബന്ധം ഉള്ളവർ ഒന്നിക്കും പോലും,,,,കണ്ടാൽ പിന്നെ പ്രണയ മഴ അങ്ങ് തിമിർത്തു പെയ്യാൻ കാത്തു നിൽകുവല്ലേ.... ചുമ്മാ ഓരോ കെട്ടുകഥ... ദേവിയും താമരയും മാത്രമേ സത്യമുള്ളൂ.. ബാക്കിയൊക്കെ ഏതോ കള്ള മന്ത്രവാദികൾ പറഞ്ഞുണ്ടാക്കിയതാകും... വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ...അയാളെയെന്റെ കയ്യിൽ മട്ടും കിടച്ചാൽ ഓംകാരനടനമാടിടുവേ... അത്യാവശ്യം കന്നടയൊക്കെ എനിക്കുമറിയാം... ( അവനെന്തൊക്കെയോ പിറുപിറുത്തു കൂട്ടി.. പെട്ടെന്നുണ്ടായ കോപത്താൽ അവളെ അവിടെ ഉപേക്ഷിച്ചതിന്റെ മനസിലെ ആധിയവൻ കുറക്കാൻ പണിപെടുകയായിരുന്നു അവൻ പോലുമറിയാതെ.. ) പെട്ടെന്നൊരു പൊട്ടിചിരിയുയർന്നു.. പടർന്നു പന്തലിച്ച മരചുവടാകെ പൊട്ടിച്ചിരി വീണ്ടും മുഴങ്ങി കേട്ടു... ഞാനാകെ ഞെട്ടി വിറച്ചു പരിസരം ചുറ്റും നോക്കി... ഇളം കാറ്റിൽ ആടിയുലയുന്ന ധാവണിയുടെ തുമ്പുകൊണ്ട് വിയർപൊലിപ്പിച്ച നെറ്റിത്തടം അമർത്തിതുടച്ചുകൊണ്ട് അവൾ പൊട്ടി പൊട്ടി ചിരിച്ചുകൊണ്ടെന്നെ നോക്കി... "എന്തോകെയാടോ.. വിളിച്ചു കൂവുന്നത്.. വട്ടായോ നസ്രാണിയെ...? "

അവളുടെ ദാവണി കാറ്റിൽ ഇളകിയാടുമ്പോൾ പരിസരം മറന്നു നഗ്നമായ വയറിൽ കൈവെച്ചു അവൾ വീണ്ടും വീണ്ടും ചിരിച്ചു... "നീയോ...? " പെട്ടെന്ന് അവളെ കണ്ട അത്ഭുതം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... "അതേ ഞാൻ... " "നീയിത്രപെട്ടെന്നു എങ്ങനെ? ഇവിടെ..? " "ഞാനോ പറന്നു വന്നതാ.. എന്തെ..? " "അല്ലെങ്കിലും നീ യക്ഷിയാണോന്നൊരു ഡൗട്ട് എനിക്ക് പണ്ടേ ഉണ്ടെടീ.. " "ഹാഹാഹാ നന്നായി.. " "പറയെടി.. എങ്ങനാ നീ ഇവിടെ..? " ശബ്ദം കുറച്ച് ഉച്ചത്തിലായപ്പോൾ അവൾ ഒന്നടങ്ങി. "ഞാനോ.. അതു പിന്നെ വലിയൊരു കഥയാണ്....ഒരു നരഭോജി എന്നെ കാട്ടിൽ എറിഞ്ഞു പോയി.. അപ്പോൾ ആ നരഭോജി കരുതി ഞാനവിടെ പേടിച്ചരണ്ടിരിക്കുമെന്ന്.. പക്ഷെ ഞാനാരാ മോൾ.., തിരിഞ്ഞു നോക്കാതെ ഓടിയ നരഭോജിയെ പിന്തുടർന്ന് ഞാനിങ്ങു പോന്നു.. ഇവിടെ വന്നപ്പോൾ നരഭോജി ഒറ്റക്കിരുന്ന് എന്തൊക്കെയോ മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നു. അത് കേട്ടു ഞാൻ ചിരിക്കുന്നു.. "

"നരഭോജി നിന്റെ അപ്പനാടി....കാട്ടു പോത്തേ..." "ദേ... എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ..? " കൈചൂണ്ടി അവളതു പറഞ്ഞതും നെറ്റി ചുളിച്ചുകൊണ്ട് ഞാനവളുടെ നേർക് നടന്നു.. "പറഞ്ഞാൽ നീയെന്ന കോപ്പ് ചെയ്യുടി...? " വലതു ഭാഗത്തെ മീശ പിരിച്ചു മുകളിലോട്ടാക്കി ഞാൻ അവളുടെ നേർക് ചെന്നു. പെട്ടെന്നു പിന്നോട്ടാഞ്ഞതും മരത്തിന്റെ വേരിൽ കാലു തട്ടി അവൾ പിന്നോട്ട് വീഴാൻ പോയി... നിലം പതിച്ചില്ല.. അടുത്ത നിമിഷം ഞാനവളുടെ ഇടുപ്പിൽ പിടിത്തമിട്ടു. കാറ്റത്തു തെന്നിമാറിയ അവളുടെ ധാവണിക്കിടയിലൂടെ എന്റെ ഉള്ളം കയ്യമർന്നത് അവളുടെ നഗ്നമായ വെളുത്ത വയറിൽ...കറണ്ടടിച്ച പ്രതീതിയായിരുന്നു എനിക്കുണ്ടായത്....ഒപ്പം അവളും പിന്നോട്ടേക്കാഞ്ഞ അവൾ എന്റെ നെഞ്ചിലെ രോമങ്ങൾക്കിടയിലേക്ക് മുഖം പൂഴ്ത്തി.... പെട്ടെന്നായിരുന്നു എല്ലാം, വളരെ പെട്ടെന്ന്. എന്ത് ചെയ്യണമെന്നറിയാതെ ഞാനൊരു നിമിഷം പകച്ചു നിന്നു...കൈവെച്ച സ്ഥലത്തു നിന്ന് എടുത്തുമാറ്റാൻ മനസ് പറയുന്നുണ്ടെകിലും എനിക്കതിനു കഴിയുന്നില്ല..

ഒരുപക്ഷെ ഞാൻ കയ്യെടുത്താൽ അവളെന്റെ നെഞ്ചിൽ നിന്നും അകലുമോ എന്ന എന്റെ ഉൾഭയം. വിയർപ്പിനാലൊട്ടിയ എന്റെ വിരലുകൾ അവളുടെ ഉദരത്തിൽ പശപശപോടെ പറ്റിച്ചേർന്നു നിന്നു...അവളുടെ ശ്വാസത്തിന്റെ ഗതി എനിക്ക് ഒരു തരം വീർപ്പുമുട്ടൽ ഉളവാക്കി....അതെന്റെ ശ്വാസവുമായി ചേർന്നെങ്കിൽ എന്ന് തോന്നിപോയി....ശരീരം മുഴുക്കെ ഒരു തരിപ്പ്.,,,ഒരു കുളിർമ...അവളുടെ മുടിയിഴകൾ കാറ്റടിച്ചപ്പോൾ എന്റെ താടിരോമങ്ങളിൽ കുടുങ്ങി...അതെടുത്തുമാറ്റാനെന്നോണം ഞാൻ അവളുടെ തോളിൽ നിന്നും മുടിയിഴകളെ നീക്കി.... അവളുടെ വെളുത്ത മുല്ലപ്പൂവിന്റെ ഇതൾ പോലുള്ള പിൻകഴുത്തിലൂടെ മുടിയിഴകൾ നീങ്ങിയതും... പെട്ടെന്ന് സ്വബോധം വന്നത് പോലെ അവളെന്നെ വിട്ടകന്നു. ഞാനും പെട്ടെന്ന് മായികലോകത്തു നിന്നും തിരുച്ചു ഭൂമിയിൽ ചവിട്ടി.. പെട്ടെന്ന് ഉണ്ടായ ചമ്മലു മാറ്റാനെന്നോണം ഞാൻ അവളെ തുറുപ്പിച്ചു നോക്കി. "ഇതാണോടി നിങ്ങൾ നമ്പൂതിരിമാരുടെ ലക്ഷണം..

കണ്ടയുടനെ ഒരുത്തന്റെ തോളേൽ കേറുന്നത്..?" എന്നേ ചോദ്യം ചെയ്യാൻ നിൽക്കുന്ന അവളിലേക്ക് കുറ്റം ചാർത്തിയതും അവളുടെ മുഖം വല്ലാതായി വിളറി വെളുത്തു....ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ ഞാനങ്ങു എറിഞ്ഞു.... "ഞ.. ഞാ.. ഞാനോ...? " "അല്ലടീ നിന്റെ പ്രേതം... അവളാണല്ലോ ഇപ്പോ എന്റെ നെഞ്ചത്തൂന്ന് ഇറങ്ങിപോയെ... " "അത്.. അത്.. പെട്ടെന്ന് വീഴാൻ പോയപ്പോൾ... ഒരു പിടിത്തം കിട്ടാൻ... അല്ലാതെ... " അവളാകെ പതറി... കർത്താവെ ഏറ്റു.. ഇനി ഇതേ പിടിച്ചു കേറാം... "വീഴാൻ പോയപ്പോ എന്റെ നെഞ്ചത്തെ രോമം കണ്ടപ്പോ കാട്ടു വള്ളിയാണെന്ന് തോന്നിയോടി കേറി പിടിക്കാൻ. യൂദാസേ... " "സൊ.. സോറി.. അറിയാതെ... " "ഹോ.. എനിക്ക് കണ്ട്രോൾ ഉള്ളത് ഭാഗ്യം.. അല്ലേൽ എന്നാ ആയേനെ... യ്യോ എന്റെ ചാരിത്ര്യം... കർത്താവു കാത്തു..." അത്രയും പറഞ്ഞു ഞാൻ ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് മുൻപോട്ടു നടന്നു.. അവളെന്റെ പിന്നാലെയും... "എന്റീശോ..." (നടത്തത്തിനിടയിൽ പെട്ടെന്ന് എന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടി വിറച്ചു. ) "ന്നാലും.. ഇതിനെയൊക്കെ വിശ്വസിച്ചു എങ്ങനെ കൂടെ നടക്കും... എനിക്ക് കണ്ട്രോൾ ഉള്ളോണ്ട്.. അല്ലേൽ... "

അവളാകെ ചമ്മി ഇല്ലാതായി എന്റെ ഓരോ വാക്കിലും.. പോകുന്ന വഴിയിലൊക്കെ ഞാൻ അവളെ കളിയാക്കികൊണ്ട് നടന്നു.. എന്റെ കൺട്രോളിനെയും പൊക്കി പറഞ്ഞു കൊണ്ട്... ഒടുവിൽ റോഡിലെത്താനായി.... ദൂരെ നിന്നും മരത്തിൽ ചാരി വെച്ച എന്റെ ബൈക്ക് കണ്ടു... ഹോ ആശ്വാസമായി... നടത്തം വേഗത്തിലാക്കി... വേഗം ജീൻസിന്റെ പോക്കറ്റിൽ നിന്നും കീ തപ്പി നോക്കി.. ഹാവൂ ഭാഗ്യം നഷ്ടപ്പെട്ടിട്ടില്ല... കീ എടുത്തു ബൈക്കിൽ കയറി., സ്റ്റാർട്ടാക്കി... അവളുടെ മുഖം കണ്ടാൽ പാവം തോന്നുന്നുണ്ടോ... ഉണ്ടോ അല്ല ഉണ്ട്.. എന്റെ കളിയാക്കലിൽ തന്നെ പാതി ജീവനായിട്ടുണ്ട്.. ഇനി കൂട്ടാതെ പോയാൽ ബാക്കി ജീവൻ പോകും ഉറപ്പാ.. പക്ഷെ ഒറ്റയടിക്ക് കേറിക്കൊന്ന് പറഞ്ഞാൽ എന്റെ വെയ്റ്റ് അങ്ങു പോകും... കൂടെ വരട്ടെ എന്നവൾ ചോദിച്ചാൽ കൊണ്ട് പോകാം... ഈ ജാട ചോദിക്കുമോ..? ചാൻസു കാണുന്നില്ല.. ഒരു വഴിയുണ്ട്. ബൈക്ക് ഒന്നുകൂടെ ആക്സിലറേറ്റർ കൊടുത്ത് ഞാൻ അവളുടെ നിസ്സഹായത നിറഞ്ഞ മുഖത്തേക്ക് നോക്കി...

അവിടുന്ന് എന്റെ പിന്നാലെ വന്ന പോലെ ബൈക്കിനു പിന്നിൽ കൂടെ ഓടി എത്തുമോ..? അവളെന്നെ നോക്കി കണ്ണു നിറച്ചു.. സഹിക്കുന്നില്ല....ആ മുഖം വാടുന്നത് "എന്നെ.. എന്നെകൂടെ കൊണ്ട് പോകാവോ..?" ഒട്ടും പ്രതീക്ഷിച്ചില്ല ആ ചോദ്യം, അപ്പോൾ മാന്യത ഒക്കെ അറിയാം... "ഹാ കേറ്.., പക്ഷെ എന്റെ ദേഹത്തു നോ ടച്ചിങ്‌സ്,,,,കാരണം എനിക്ക് തന്നെ തീരെ വിശ്വാസമില്ല..." ഹും, അവൾ പല്ല് കടിച്ചു കൊണ്ട് ബാക്കിൽ ചാടിക്കേറി... "ഓ... പൊളിക്കുവോ.. നാട്ടിലെത്തേണ്ടതാ...." അവളൊന്നും മിണ്ടിയില്ല. "പറഞ്ഞത് ഓർമയുണ്ടല്ലോ,, വിട്ടിരുന്നോണം..ഞാനെത്ര കണ്ട്രോൾ ഉണ്ടെന്ന് പറഞ്ഞാലും വശീകരിച്ചു പിടിച്ചാലോ.. കർത്താവെ എന്റെ ചാരിത്ര്യം.." "ഛീ നിർത്തഡോ..." അവൾ കേറിയ പോലെ ഇറങ്ങി.. "കൊറേ നേരമായല്ലോ തുടങ്ങീട്ട്. തനിക്കത്രക്ക് കണ്ട്രോൾ ഉണ്ടായിരുന്നേൽ എന്റെ വയറിൽ കയറി പിടിചതെന്തിനാ..? " അവളുടെ പെട്ടെന്നുള്ള ചോദ്യത്തിൽ ഞാനാകെ ഇല്ലാതായി പോയി... "അ.. ത്.. അത്..."

"പറയടോ... ഇത്രേം നേരം തുറന്ന വായ അടഞ്ഞുപോയോ...? " "ഞാൻ പിടിച്ചതല്ല, പിടിച്ചു പോയതാ... " "ഓഹോഹോ.. അപ്പോ തന്റെ കൺട്രോൾ എവിടെയായിരുന്നു....???" "അതെ കുട്ടീ..മതി.. താനെന്നെ പിടിച്ചു.. ഞാൻ നിന്നെയും....പോരെ കഴിഞ്ഞത് കഴിഞ്ഞു.. " "പോരാ... സോറി പറയണം...." "സോറിയോ,,,,,എന്റെ പട്ടി പറയും..." "അപ്പോ താനെന്നെ മനഃപൂർവം കയറിപിടിച്ചെയാണെന്ന് ഞാനങ്ങു കരുതും വഷളൻ, നാണം ഇല്ലാത്തവൻ ഛെ.. !" "ടീ ടീ... ഞാനങ്ങനത്തെ ഒരാളല്ല.. സൂക്ഷിച്ചു സംസാരിക്കണം... " "എങ്കിൽ സോറി പറ.. മാപ്പാക്കണം എന്ന് വാ തുറന്നു പറ..." "ഓഊ.... കുരിശ്,.....സോറി..." "പോരാ.. മാപ്പാക്കണമെന്ന് തന്നേ പറയണം.." കയ്യും കെട്ടി നിന്നു എന്നേ കൊണ്ട് സോറി പറയിപ്പിച്ചിട്ട് ഇപ്പോ മലയാളത്തിൽ പറയണമെന്നോ.... "ടീ കോപ്പേ... നീ എന്റെ മാപ്പു കേട്ടിട്ട് നാട്ടിലേക്ക് നടന്നു പോരെ... ഞാൻ പോകുവാ....| അത്രയും പറഞ് വണ്ടി എടുത്ത് ഞാൻ മുന്നോട്ട് നീങ്ങി... അവളാകെ പതറി.. എന്ത് ചെയ്യണമെന്നറിയാതെ ഒരു നില്പായിരുന്നു.

നിന്ന നിൽപ് ഞാൻ ഗ്ലാസിലൂടെ കാണുന്നുണ്ടായിരുന്നു. അകന്നു പോകുംതോറും എന്റെ ജീവനെ കളഞ്ഞു പോകുന്ന പോലെ തോന്നി... ഞാൻ പെട്ടെന്ന് ബൈക്ക് ബ്രേക്കിട്ടു തിരിഞ്ഞു നോക്കി. മുഖത്തു പ്രകാശം പരത്തി അവളെന്റെ അടുക്കലേക്ക് ഓടി വന്നു.. കിതപ്പോടെ എന്റെ മുഖത്തേക്ക് നോക്കി... "മാപ്പാക്ക... ണ... " അവളുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ മുഴുവിക്കാൻ അനുവദിക്കാതെ ഞാൻ കൈകൊണ്ട് മിണ്ടരുതെന്ന് കാണിച്ചു കേറാൻ കണ്ണുകൊണ്ട് പറഞ്ഞു. അവൾ മറ്റൊന്നും ആലോചിക്കാതെ പിന്നിലോട്ടു കയറി.... വിശന്നു കുടൽ കരിയുന്നുണ്ട്. പോകുന്ന വഴിയിൽ കരിക്ക് വെട്ടി വിൽക്കുന്നത് കണ്ടപ്പോൾ അവിടെ ബൈക്ക് നിർത്തി. "ചേട്ടാ.. രണ്ട്.. കരിക്ക്.. " ഒരു മധ്യവയസ്‌കൻ അയാളെന്നെയും അവളെയും മാറി മാറി നോക്കി... വീണ്ടും കരിക്ക് വെട്ടാൻ തുടങ്ങി...

"ഏഹ്.. ഇയാളെന്താ പൊട്ടനാണോ... " "ചേട്ടാ... രണ്ട് കരിക്ക്... വിശന്നു കുടൽ തന്തക്ക് വിളിക്കുന്നുണ്ട്...." അയാൾ വീണ്ടും മൗനം. "ടോ... " ഞാൻ കുറച്ച് ഉച്ചതിൽ വിളിച്ചു.. അയാൾ തലയുയർത്തി.. ചിരിച്ചു കൊണ്ടു "నాకు మీ భాష అర్థం కాలేదు సార్( i dont understand what u r saying sir )" "ശ്ശേ...ഇത് മറ്റതായിരുന്നോ... പുല്ല്.. വാ കേറിയിരി.. വേറെ വല്ല തെങ്ങിലും കേറി കുടിക്കാം..." ഞാനവളോട് പറഞ്ഞു... ബൈക്ക് സ്റ്റാർട്ടാക്കി... അവൾ കേറാതെ അയാളോട് ചെന്നു സംസാരിക്കാൻ തുനിഞ്ഞു... ഹ്മ്മ്.. പെണ്ണുങ്ങൾ ചിരിച്ചു കാട്ടിയാൽ കരിക്കല്ല ആ തെങ്ങുംതോപ് വരെ ആരും കൊടുക്കും... ഞാൻ പിറുപിറുത്തു... അതവൾ കേട്ടെന്നെ തുറിച്ചു നോക്കുകയും ചെയ്തു.. തിരിച്ചു ഞാനവളെ പുഛിക്കുകയും... "నాకు ఒక మామయ్య ఇవ్వండి(give me a one uncle)" അവളെന്തോ പറഞ്ഞതും അയാള് ഒരെണ്ണം എടുത്ത് വെട്ടി വെടിപ്പാക്കി അവള്കു കൊടുത്തു... അവളെന്റെ മുഖത്തു നോക്കി അത് "ഗ്ലമ്മ് ഗ്ലo "എന്ന് കുടിച്ചു തീർത്തു.... എനിക്ക് പിടിച്ചു നിൽക്കാനായില്ല വിശപ് അത്രക്കും വലുതായിരുന്നു...

പൈസ എന്റെ കയ്യിലുളാണുള്ളത്..... അറിവുണ്ടെൽ കൊള്ളാം... മാത്രമല്ലാ തിരിച്ചെന്റെ വണ്ടീലെ പോകാൻ കഴിയു... മറക്കണ്ടാ...ഞാൻ അവളെ നോക്കാതെ ആകാശത്തേക്ക് നോക്കി ഹെൽമെറ്റ്‌ കയ്യിൽ പിടിച്ചു കറക്കി... പെട്ടെന്ന് ബോധം വന്ന പോലെ അവൾ രണ്ടാമതും അയാളോടെന്തോ പറഞ്ഞു ഒരെണ്ണം എനിക്കും വെട്ടികൊണ്ടു വന്നു.. ഞാനാർത്തിയോടെ കുടിച്ചു തീർത്തു... ഒരെണ്ണം കൂടെ അവളെക്കൊണ്ട് പറയിച്ചു മേടിച്ചു വീണ്ടും കുടിച്ചു. വയറു നിറഞ്ഞ ആശ്വാസത്തിൽ പോക്കറ്റിൽ നിന്നു കിട്ടിയ കാശും അയാൾക്കു കൊടുത്ത് ഞങ്ങൾ തിരിച്ചു പോന്നു... ഇത് വരെ പ്രകൃതിയൊന്നും നോക്കിയില്ല... വയറു നിറഞ്ഞപ്പോൾ നാട്ടിൻപുറത്തിന്റെ ഭംഗി മനസ്സുനിറച്ചു...ഇഷ്ടപ്പെട്ട പെണ്ണിനേം പിന്നിലിരുത്തിയുള്ള ബൈക്ക് യാത്ര സുഖമുള്ള ഏർപ്പാടാണെന്ന് ലവന്മാർ പറഞ്ഞപ്പോൾ ഇത്രക്ക് പ്രതീക്ഷിച്ചില്ല... പുറകിലിരിക്കുന്ന സാധനത്തിനു വല്ല ചിന്തയും ഉണ്ടോ ആവോ..? കർത്താവിനറിയാം....

മിറിറിലൂടെ അവളെയൊന്ന് ഒളികണ്ണിട്ടു നോകിയപ്പോൾ.. മറ്റെന്തോ ചിന്തയിൽ അവൾ ദൂരേക്ക് കണ്ണും നട്ടിരിപ്പാണ്...പകൽ വെളിച്ചത്തിൽ അതി സുന്ദരിയായിരിക്കുന്നു അവൾ. ചെമ്പൻ കണ്ണുകൾ അതെ കൃഷ്ണമണിയുടെ നിറത്തിലുള്ള മുടിയിഴകൾ...സ്വഭവം മാത്രം.. യീശോ.... മുന്നിൽ ഗട്ടറുള്ളത് ഓരോന്ന് ആലോചിച്ചു വണ്ടിയിടിച്ചപ്പോൾ കണ്ടില്ല.... ചെന്നു ചാടിക്കൊടുത്തു.... ബൈക്ക് മറിയാഞ്ഞതു ഭാഗ്യം.. തിരിഞ്ഞു നോക്കിയപ്പോൾ എന്നെ വട്ടം പിടിച്ചു കൊണ്ടവൾ എന്റെ പുറത്ത് അള്ളിപിടിച്ചിരിപ്പുണ്ട്... ഒറ്റ നോട്ടത്തിൽ ചിരി വന്നു.... ഞാൻ തൊണ്ടയനക്കി അവളെ സൂക്ഷിച്ചു നോക്കി. പെട്ടെന്നവൾ എന്നിൽ നിന്നും വിട്ടു മാറി, മറ്റൊന്നും ചോദിക്കാതെ ഞാൻ മുന്നോട്ടു നീങ്ങി... ആ വൃദ്ധനെ ആദ്യമായ്‌ കണ്ട സ്ഥലത്തിലൂടെയാണ് വണ്ടി പോയികൊണ്ടിരിക്കുന്നത്.. വീണ്ടും കാണുമെന്ന പ്രതീക്ഷയിൽ ഞാൻ ആ മരച്ചുവട്ടിൽ അയാളെ തിരഞ്ഞു.... മറ്റൊന്നിനുമല്ല ഈ സാധനത്തിനെ തന്നെയാണോ എനിക്ക് വേണ്ടി വിധിച്ചതെന്ന് ഒന്നുകൂടെ സൂക്ഷിച്ചു നോക്കി പറയാമോ എന്ന് ചോദിക്കാൻ... പക്ഷെ കണ്ടില്ല.... പോയി പോയി കാടു കഴിയാറായി.. പ്രതീക്ഷയറ്റു... ഞാൻ നേരെ നോക്കി വണ്ടി ഓടിച്ചു.... പെട്ടെന്ന്..., "നീ അവളുടെ കറുത്ത മുന്തിരി മുത്തിൽ നിന്റെ അധരങ്ങൾ ചേർക്കാത്തിടത്തോളം കാലം അവൾ നിന്നെ തിരിച്ചറിയുകയില്ല..... "!!!! .... തുടരും...

എല്ലാ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this story