നീലി: ഭാഗം 2

neeli

രചന: റിഷാന നഫ്‌സൽ

''ഡാ നോക്ക്..'' കാശി കാണിച്ച ഭാഗത്തേക്ക് നോക്കിയതും വിക്കി കണ്ടു ബാല്കണിയുടെ റൈലിങ്ങിന് പുറത്തായി രണ്ടു പുരുഷന്മാർ പരസ്പരം പുണർന്നു നിക്കുന്നു. ''ഹേ സ്റ്റോപ്പ്'' എന്ന് പറയലും അവർ താഴേക്ക് ചാടിയതും ഒരുമിച്ചായിരുന്നു. അത് കണ്ടു നീലി വിക്കിയുടെ കയ്യിലേക്ക് ബോധമറ്റു വീണു. കാശി ബാല്കണിയിലേക്കു ഓടി താഴേക്ക് നോക്കിയതിനു ശേഷം താഴേക്ക് ഓടിപ്പോയി.. വിക്കി ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയി. പതിയെ അവൻ മനസ്സ് നിയന്ദ്രിച്ചു.. ''നീലി നീലി... കണ്ണ് തുറക്ക്...'' അവൻ ഒരുപാട് തവണ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ''ഓ ഇവളെ നീലി എന്ന് വിളിച്ചിട്ടു എന്താ കാര്യം, ഇവളെ പേര് അതല്ലല്ലോ.'' പിന്നെ ഒന്നും നോക്കാതെ വിക്കി അവളെ കയ്യിലെടുത്തു കൊണ്ട് ആ റൂമിലേക്ക് കയറി. ബെഡിൽ അവളെ കിടത്തി ഒരു ഗ്ലാസിൽ വെള്ളവും കൊണ്ട് വന്നു. അപ്പോളേക്കും കാശി തിരിച്ചു വന്നിരുന്നു. ''സ്‌പോട്ട് ഡെഡ്.. മുഖമടിച്ചാണ് വീണത്. താഴെ ്റ്റേഷനിൽ നിന്നും എസ് ഐ അനിലും എ എസ് ഐ യാസീനും എത്തിയിട്ടുണ്ട്.

പിന്നെ ആംബുലൻസ് ഇപ്പൊ എത്തും. '' തന്നെ നോക്കിയ വിക്കിയോടായി കാശി പറഞ്ഞു. കയ്യിലിരുന്ന ഗ്ലാസിലെ വെള്ളമെടുത്തു അവൻ അവളുടെ മുഖത്തേക്ക് കുടഞ്ഞു. പതിയെ ഇമയനാക്കി അവൾ കണ്ണുകൾ തുറന്നു. മുന്നിൽ വിക്കിയെ കണ്ടതും നീലിയവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവൻ പതിയെ അവളെ നെറുകയിൽ തലോടി. ''സ..സാർ വരുമെന്ന് എനിക്കറിയാരുന്നു. പക്ഷെ കുറേക്കൂടി വൈകിയിരുന്നെങ്കിൽ...'' എന്നും പറഞ്ഞു അവൾ പൊട്ടിക്കരഞ്ഞു. ''ഏയ്.. കരയാതെ...'' അവൻ അവളെ തലയിൽ പതിയെ തലോടി. ''സാർ വന്നില്ലായിരുന്നെകിൽ അവരെന്നെ...'' അവൾ കരച്ചിലടക്കാൻ പാട് പെട്ടു ''റിലാക്സ് താൻ ഇങ്ങനെ കരയാതെ. അന്നത്തെ ഷോ ഒക്കെ കണ്ടപ്പോ ഞാൻ കരുതി താനൊരു ജാൻസി റാണി ആണെന്നു. ഇപ്പോളല്ലേ വെറും പൂച്ചകുട്ടി ആണെന്ന് മനസ്സിലായെ.'' വിക്കി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പെട്ടെന്ന് എന്തോ ബോധം വന്ന പോലെ അവളവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി കുറച്ചു മാറി ഇരുന്നു. ഭയവും ടെൻഷനും കാരണം അറിയാതെ ആ നെഞ്ചിലേക്ക് വീണതാണ്.

''സോറി സാർ ഞാൻ പെട്ടെന്ന് അറിയാതെ..'' അവൾ വാക്കുകൾക്കായി പരതി. ''ഏയ് നോ പ്രോബ്ലം നിനക്ക് ചായാനും സങ്കടങ്ങൾ തീർക്കാനുമല്ലേ ഞാൻ ഡെയിലി ജിമ്മിൽ പോയി ഈ ചെസ്റ്റും മസിലും സിക്സ് പാക്കുമൊക്കെ ഉണ്ടാക്കിയിട്ടുള്ളത്... സൊ നോ പ്രോബ്ലം എൻ്റെ നീലിക്കുട്ടീ..'' അത് കേട്ടതും അവൾ വിക്കിയെ തുറിച്ചു നോക്കി. ആ കണ്ണുകളിൽ നിന്നും ഭയം കുറഞ്ഞിരുന്നു. അവന്റെ ആവശ്യവും അതായിരുന്നു. ''ടാ നീ രാത്രി മതില് ചാടി കാമുകിയോട് സൊള്ളാൻ വന്നതല്ല... രണ്ടെണ്ണം ചത്ത് മലച്ചു കിടപ്പുണ്ട് അപ്പുറത്തെ റൂമിൽ. പിന്നെ പ്രതികളെന്ന് കരുതുന്ന, ഇവളെ കൊല്ലാൻ നോക്കിയ രണ്ടെണ്ണം ധാ താഴെ ചിതറി കിടപ്പുണ്ട്.. അതിനിടയിലാ അവന്റെ സിക്‌സ് പാക്ക്.'' കാശി ചെവിയിൽ പറഞ്ഞതും വിക്കി അവനെ ഒന്ന് ഇളിച്ചു കാട്ടി. പക്ഷെ അവന്റെ കണ്ണിലെ ചുവപ്പ് കാശി കണ്ടു. അതോണ്ട് പിന്നെ ഒന്നും പറയാതെ തന്നെ അറിഞ്ഞു അവന്റെ ഉള്ളിലെ പോലീസുകാരൻ ആദ്യമേ പണി തുടങ്ങി എന്ന്. ''ടോ താൻ ഇത്തിരി നേരം ഇവിടെ കിടക്ക്. ഞാൻ ഡെഡ് ബോഡിയോക്കെ നോക്കി ഇവിടെ ഒന്ന് സെർച്ച് ചെയ്യട്ടെ...'' എന്നും പറഞ്ഞു വിക്കി എണീറ്റു.

''ീസ് സാർ എന്നെ ഒറ്റയ്ക്കാക്കി പോവ്ലേ..'' എന്നും പറഞ്ഞു നീലി അവന്റെ കയ്യിൽ പിടിച്ചു കരയാൻ തുടങ്ങി.. ''വിക്കി നീ കുറച്ചു നേരം ഇവളുടെ കൂടെ ഇരിക്ക്. താഴെ സ്റ്റേഷനിൽ നിന്നും വന്നവരെ നിർത്തിയിട്ടാ ഞാൻ വന്നത്. ഞാൻ ഒന്ന് മൊത്തം നോക്കട്ടെ...'' എന്നും പറഞ്ഞു കാശി പുറത്തേക്കു നടക്കാൻ തുടങ്ങി. പിന്നെ പെട്ടെന്ന് നിന്നിട്ടു തിരിച്ചു വന്നു. ''അതെ മോന് റൊമാൻസ് കളിക്കാൻ അല്ല ഞാൻ പോവുന്നത്. മര്യാദക്ക് എന്താ സംഭവിച്ചതെന്ന് അവളോട് ചോദിക്ക്.'' കാശി മെല്ലെ വിക്കിയുടെ ചെവിയിൽ പറഞ്ഞു. വിക്കി അവനെ നോക്കി കണ്ണുരുട്ടി. ''താൻ ഒന്ന് റെസ്റ്റെടുക്ക്. ഞാൻ ഇവിടെ തന്നെ ഉണ്ട്.'' അവൾ പതിയെ കണ്ണുകളടച്ചു കിടന്നു. അപ്പോഴും അവന്റെ കയ്യിലെ പിി വിട്ടിരുന്നില്ല. അവൾ ഉറങ്ങി എന്ന് മനസ്സിലായ വിക്കി പതിയെ ആ കൈ വേർപ്പെടുത്താൻ നോക്കി. പക്ഷെ അവളുടെ പിടി മുറുകിക്കൊണ്ടിരുന്നു. ''ഈശ്വരാ ഉടുമ്പ് പിടിച്ച പോലെ എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ... ആദ്യമായിട്ടാ അനുഭവത്തിൽ വരുന്നത്.'' വിക്കി മനസ്സിലോർത്തു.

അവൾ നല്ല ഉറക്കിലേക്കു വീണതും പതിയെ അവൻ അവളുടെ കൈ വിടുവിച്ചു അവളെ മുഖത്തേക്ക് നോക്കി. പാവം കരഞ്ഞു ആകെ കരുവാളിച്ചു മുഖമൊക്കെ. അവൻ പതിയെ അവളെ നെറ്റിയിൽ തലോടിയിട്ടു പുറത്തേക്കു നടന്നു. അടുത്ത മുറിയിലേക്ക് കയറി രണ്ടു ബോഡിയും അവൻ വിശദമായി പരിശോദിച്ചു. ദേഹം മുഴുവൻ മുറിവുകൾ ആണ്. മുഖം കത്തിയുപയോഗിച്ചു കുത്തിയും വരഞ്ഞും വികൃതമാക്കിയിട്ടുണ്ട്. ഒരു ബോഡിയുടെ കഴുത്തിൽ നല്ല ആഴത്തിൽ മുറിവുണ്ട്. മറ്റേ ബോഡിയുടെ നെഞ്ചിൽ ഒരു കത്തി കുത്തനെ തറച്ചു നിൽക്കുന്നു. ''ബ്രൂട്ടൽ...'' കാശി ആ ശവശരീരങ്ങളിലേക്കു നോക്കിയിട്ടു പറഞ്ഞു. ''അതെ, ബോധമുള്ള ആരും ഇങ്ങനെ ചെയ്യില്ല.'' വിക്കി ആ റൂമിലെ ചെറിയ ടേബിളിൽ ഉള്ള മദ്യ കുപ്പികളിലേക്കും വെളുത്ത പൊടിയിലേക്കും നോക്കിപ്പറഞ്ഞു. ''യെസ് വീക്ഷിത് സാർ വല്ലാത്ത മനസ്സായിരിക്കും ആ രണ്ടെണ്ണത്തിന്റെയും.. റിയൽ സൈക്കോസ്..'' ബോഡികളിലേക്കു നോക്കിയിട്ടു എ എസ് ഐ യാസീൻ പറഞ്ഞു. ''ഇത് പ്ലാൻഡ് ആണെന്ന് തോന്നുന്നില്ല.

ദേഷ്യം വന്നപ്പോ ചെയ്ത പോലെ ഉണ്ട്. അത്കൊണ്ടാണ് ബോഡിയിൽ ഇത്രയധികം മുറിവുകൾ. പിന്നെ ദേഷ്യത്തോടൊപ്പം മയക്കുമരുന്നും കള്ളും കൂടി ആയാ പിന്നെ മതിയല്ലോ...'' കാശി പറഞ്ഞു. ''ഹ്മ്മ് അവന്മാരെ അടുത്ത് പോയപ്പോളും നല്ല മദ്യത്തിന്റെ ഗന്ധം ആയിരുന്നു. അവരുടെ അടുത്തേക്ക് പോവാം സർ... വരൂ..'' എസ് ഐ അനിലിനെ ബോഡി ഹോസ്പിറ്റലിലേക്ക് മാറ്റാൻ ഏൽപ്പിച്ചിട്ടു കാശിയുടെയും യാസിന്റെയും കൂടെ വിക്കി താഴേക്ക് പോവാൻ ഡോറിനടുത്തേക്കു നടന്നു. ''വേണ്ടാ....'' എന്നൊരു അലർച്ച അവരുടെ കാലുകൾക്കു ചങ്ങലയിട്ടു.. വിക്കി നീലി കിടന്ന റൂമിലേക്ക് ഓടി. പിന്നാലെ ബാക്കിയുള്ളവരും. വിക്കി നോക്കിയപ്പോൾ നീലി ബെഡിൽ കിടന്നു പിടയുന്നുണ്ട് കൂടെ എന്തൊക്കെയോ പറയുന്നു. ''എ..ന്നെ ഒന്നും ചെ..യ്യ...ല്ലേ... പ്ലീ... പ്ളീ...സ്.. വിട്... അ..യ്യോ അവ... അവ...രെ കൊല്ല...ല്ലേ... ഞാ..ൻ ആ..രോ..ടും ഒന്നും.. പറ..യി...ല്ല... പ്ളീ...സ് എ...ന്നെ കൊല്ല...ല്ലേ...'' അവൾ പലതും പറയുന്നുണ്ടായിരുന്നു. ''സാർ എനിക്ക് തോന്നുന്നത് ഈ കുട്ടി എല്ലാം കണ്ടിട്ടുണ്ട്.

അതിന്റെ ഷോക്കിൽ ആണ്.'' യാസി പറഞ്ഞു. ''നീലി ടാ എണീക്കു.. ഒന്നുമില്ല... നീലി...'' വിക്കി അവളെ തട്ടി വിളിച്ചു. യാസിർ അമ്പരപ്പോടെ അവരെ നോക്കി പിന്നെ കാശിയെയും.. അവൻ ഒന്നുമില്ല എന്ന രീതിയിൽ കണ്ണടച്ച് കാണിച്ചു. പെട്ടെന്ന് അവൾ ഞെട്ടിക്കൊണ്ടു എണീറ്റു... ''അവരെന്നെ കൊല്ലും.. അവരെന്നെ കൊല്ലും..'' അവൾ നിർത്താതെ പറഞ്ഞോണ്ടിരുന്നു. ''അവർ പോയി , ഇനി ഒരിക്കലും വരില്ല...'' അവൻ അവളോട്‌ പറഞ്ഞു. ''ഇല്ല അവർ വരും.. എന്നെയും കൊല്ലും.. ചെകുത്താന്മാരാ... കൊല്ലും അവരെന്നെ കൊല്ലും..'' അവൾ പറഞ്ഞോണ്ടിരുന്നു. ''ഇലെടാ ഞാൻ ഇല്ലേ ഇവിടെ... അവർ ഒന്നും ചെയ്യില്ല.'' വിക്കി അവളോട് പറഞ്ഞു. അവന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എന്നിട്ടും അവൾ ഭ്രാന്തു പിടിച്ച പോലെ ഓരോന്ന് പറഞ്ഞോണ്ടിരുന്നു. നീലി എന്ന് വിളിച്ചു അവനവളെ പിടിച്ചു കുലുക്കി. എന്തോ ബോധം വന്ന പോലെ അവൾ അവന്റെ മുഖത്തേക്ക് നോക്കി. പിന്നെ മുഖം പൊത്തിക്കരഞ്ഞു. ''ഒന്നുമില്ലെടാ... ഞാനുണ്ട് കൂടെ... ആരും നിന്നെ ഒന്നും ചെയ്യില്ല.'' വിക്കി അവളെ ചേർത്ത് പിടിച്ചിട്ടു പറഞ്ഞു.

അവൾ കരച്ചിൽ പാട് പെട്ട് നിർത്തി. കാശി അവൾക്കു കുടിക്കാൻ വെള്ളം കൊടുത്തു. അപ്പോഴും അവളൊരു കൈ കൊണ്ട് വിക്കിയുടെ കയ്യിൽ പിടിച്ചിട്ടുണ്ടായിരുന്നു. ''സാർ ബോഡി ആംബുലൻസിൽ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.'' എസ് ഐ അനിൽ വന്നു പറഞ്ഞു. ''ഓക്കേ അനിൽ ഹോസ്പിറ്റലിലേക്ക് ചെല്ലൂ.. പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ഏർപ്പാടൊക്കെ ആക്കിയിട്ടില്ലേ...'' വിക്കി അനിലിനോട് ചോദിച്ചു. ''യെസ് സാർ...'' അനിൽ പറഞ്ഞു. ''ഓക്കേ എന്നാൽ താൻ ഹോസ്പിറ്റലിലേക്ക് പോയ്കൊള്ളു. പോസ്റ്റ്മോർട്ടം ഇപ്പൊ തന്നെ നടക്കണം... എത്രയും വേഗം എനിക്ക് റിപ്പോർട്ട് കിട്ടണം...'' വിക്കി അനിലിനെ നോക്കി പറഞ്ഞു. ''ഓക്കേ സാർ...'' എന്നും പറഞ്ഞു അയാൾ പോയി. ''നമ്മൾക്ക് ഇവിടെ ഒക്കെ ഒന്ന് നോക്കാം,വാ...'' എന്നും പറഞ്ഞു കാശി യാസിനെയും കൂട്ടി പോയി. ''സാർ അപ്പുറത്തേക്ക് പോയി നോക്കിക്കൊള്ളൂ. ഞാൻ ഇപ്പൊ ഓക്കേ ആണ്. ഞാൻ കാരണം ജോലിക്കു മുടക്കം വരരുത്...'' അവൾ പറഞ്ഞു. ''തുമാരെ ലിയേ തോ ജാൻ ബി ഹാസിർ ഹേ..'' അവൻ എണീറ്റ് വലതു കൈ നെഞ്ചോടു ചേർത്ത് കൊണ്ട് പറഞ്ഞു.

''സാർ ശെരിക്കും പോലീസ് തന്നെ ആണോ...'' അവൾ അവനെ നോക്കി കണ്ണ് കൂർപ്പിച്ചിട്ടു ചോദിച്ചു. അവനൊന്നു അവളെ നോക്കി കണ്ണിറുക്കി. ''ഞാൻ പറഞ്ഞത് സത്യം ആണ് നിനക്ക് വേണ്ടി ഞാൻ ജീവൻ പോലും കളയും.. പക്ഷെ എന്റെ ജീവനേക്കാൾ എനിക്ക് വലുത് എന്റെ ഡ്യൂട്ടി ആണ്.. അതിൽ നോ കോംപ്രമൈസ്. അപ്പൊ പറഞ്ഞോളൂ തന്നെ കുറിച്ച്. പിന്നെ മരിച്ചവരെ കുറിച്ചും.'' ആദ്യത്തെ വാക്കുകളിൽ സ്നേഹം നിറഞ്ഞിരുന്നെങ്കിൽ അവസാനം പറയുമ്പോൾ അവന്റെ സ്വരം കടുത്തിരുന്നു. ''ഞാൻ നീലാംബരി, നീലു എന്ന് വിളിക്കും .. ജോലിയൊക്കെ സാറിനോട് അന്ന് രചന പറഞ്ഞിരുന്നല്ലോ...'' നീലു പറഞ്ഞതും അവൻ അത്ഭുതത്തോടെ അവളെ നോക്കി. ''അപ്പൊ ഞാൻ വിളിച്ചത് തെറ്റിയില്ല. നിന്റെ പേര് വച്ച് നീലി ആണ് ആപ്റ്റ്. അതോണ്ട് ഞാൻ അങ്ങനെയേ വിളിക്കൂ. അല്ല തന്റെ കൂട്ടുകാരി എവിടെ..'' വിക്കി. ''ഇന്നലെ അവളുടെ നിശ്ചയം ആയിരുന്നു. ഞങ്ങൾ ഇന്ന് ഉച്ചയ്ക്ക് അവളുടെ വീട്ടിൽ നിന്നും വന്നതാണ്. ഇടയ്ക്കു വച്ച് അവളുടെ റാം വിളിച്ചപ്പോ അവൾ അവന്റെ കൂടെ പോയി. രാത്രി വരുമെന്ന പറഞ്ഞത്...

പക്ഷെ റാമിന്റെ വണ്ടി കേടായതു കാരണം അവർ അവന്റെ വീട്ടിൽ തന്നെ നിന്നു.'' അത് കേട്ടപ്പോ വിക്കി അവളെ ഒന്ന് നോക്കി. ''അവന്റെ വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും ഉണ്ട്. '' നീലു അർഥം വച്ച് പറഞ്ഞു. ''അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ.. പിന്നെ ആദ്യം മുതൽ ഒന്ന് പറഞ്ഞെ താൻ എങ്ങനെ ഇവിടെ എത്തി ആരാ മരിച്ചവർ.. നീയുമായുള്ള ബന്ധം.'' വീക്ഷിത് അവളെ നോക്കി പറഞ്ഞു. അവൻ പോക്കറ്റിൽ യാസി കൊടുത്ത വോയിസ് റെക്കോർഡർ അവൾ കാണാതെ ഓൺ ചെയ്തു. ''ഞാൻ ഒരു വർഷം മുന്നേ ആണ് ഫാൽക്കൺ ഇൻഡസ്ട്രീസിൽ ജോയിൻ ചെയ്തത്. അവിടുന്നാണ് രചനയെ പരിചയപ്പെടുന്നത്. ആദ്യം ഞങ്ങൾ ഹോസ്റ്റലിൽ ആയിരുന്നു. വാർഡന്റെ പെരുമാറ്റം കാരണം അവിടുന്ന് മാറാൻ തീരുമാനിച്ചു.. അറിയാലോ ഈ കൊച്ചിയിൽ ഒരു വീടൊക്കെ കിട്ടാ അതും പെണ്കുട്ടിയോൾക്ക്, വളരെ ബുദ്ധിമുട്ടാണ്. മൂന്നാലു മാസം നോക്കിയിട്ടാണ് ഇവിടെ കിട്ടിയത്, അതും ഓഫീസിലെ പ്യുൺ സതീശേട്ടൻ പറഞ്ഞു തന്നിട്ട്വ. രണ്ടു പെൺകുട്ടികൾ മാത്രമേ ഉള്ളൂ മലയാളികൾ ആണ് എന്നൊെ കേട്ടാണ് വന്നു താമസിക്കാൻ തുടങ്ങിയത്.

ഇത് ത്രീ ബെഡ്‌റൂം ഫ്ലാറ്റ് ആണ്. ഞാനും രചനയും ഈ റൂമിൽ. അപ്പുറത്തു ഒരു റൂമിൽ നിയ മറ്റേ റൂമിൽ റിച്ച.. രണ്ടു പേരും ഷൈൻ ഫാഷൻ ഹൌസിൽ ജോലി ചെയ്യുന്ന അത്യാവശ്യം അറിയപ്പെടുന്ന ഡിസൈനേഴ്‌സ് ആണ്. അവരെ ഇവിടെ വന്നു പരിചയപ്പെട്ടു. രണ്ടാൾക്കും കുറച്ചു അഹങ്കാരം ഉണ്ട് എന്ന് ഫീൽ ചെയ്തിരുന്നു. നിയയുടെ അപ്പന്റെയാണ്‌ ഈ ഫ്ലാറ്റ്. വീട്ടുകാരുമായി രണ്ടാളും ഉടക്കി, അപ്പൊ അവിടുന്നുള്ള ക്യാഷ് വരവ് നിന്നു. അതോണ്ടാണ് കൂടുതൽ വരുമാനത്തിനായി അവർ ഫ്ലാറ്റ് വാടകക്ക് കൊടുക്കുന്നതെന്ന് സതീശേട്ടൻ പറഞ്ഞിരുന്നു. സതീശേട്ടന് അവരെ അറിയാം'' വിക്കി നീലു പറയുന്നതൊക്കെ സൂക്ഷ്മമായി കേൾകുന്നുണ്ടായിരുന്നു. ''എന്തായിരുന്നു പ്രശ്നം..'' വിക്കി സംശയത്തോടെ ചോദിച്ചു. ''ആദ്യം അറിയില്ലായിരുന്നു പിന്നെ പിന്നെ മനസ്സിലായി രണ്ടാളുടെയും പോക്ക് നല്ല വഴിയിൽ അല്ലാ എന്ന്. ലഹരിക്ക്‌ അടിമയായിരുന്നു രണ്ടു പേരും, അത് വാങ്ങാൻ ആണ് പൈസയുടെ ആവശ്യം.. വീട്ടുകാർ അറിഞ്ഞപ്പോ പൈസ കൊടുക്കുന്നത് നിർത്തി.'' നീലു പറഞ്ഞു.

''നിങ്ങളുമായിട്ടു എങ്ങനെ ആയിരുന്നു.'' വിക്കി. ''പറഞ്ഞല്ലോ അഹങ്കാരമാണോ അല്ല മറ്റു വല്ല കാരണവും ആണോ എന്നറിയില്ല ഞങ്ങളോട് സംസാരം കുറവായിരുന്നു. ആദ്യ ദിവസങ്ങളിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു. രണ്ടു മൂന്നു ആഴ്ച കഴിഞ്ഞു ഒരു ശനിയാഴ്ച രാത്രി നിയയും റിച്ചയും വരുമ്പോ കൂടെ രണ്ടു ചെറുപ്പക്കാരും ഉണ്ടായിരുന്നു. ഞങ്ങൾ ഹാളിൽ ഇരുന്നു ടി വി കാണുവായിരുന്നു. അവർ അങ്ങോട്ട് വന്നിട്ട് ഞങ്ങൾക്ക് അവരെ പരിചയപ്പെടുത്തി തന്നു. റിച്ചാർഡ് നിയയുടെ കാമുകൻ പിന്നെ നിഷാന്ത് റിച്ചയുടെ കാമുകൻ. നിയയുടെ ബോയ്‌ഫ്രൻഡ് റിച്ചുച്ചായൻ , റിച്ചയുടെ ഏട്ടനും റിച്ചയുടെ ബോയ്‌ഫ്രൻഡ് നിച്ചേട്ടൻ നിയയുടെ ഏട്ടനും ആയിരുന്നു. എല്ലാ വീക്കെൻഡിൽ അവർ ഇവിടെ ഉണ്ടാവുമെന്ന് പറഞ്ഞു. ഇപ്പൊ എന്തോ മീറ്റിംഗിനായി പുറത്തെവിടെയോ പോയത് കാരണമാണ് കുറച്ചു നാളായി വരാതിരുന്നത്. ഞങ്ങൾ അവരെ പരിചയപ്പെട്ടു.. അവർക്കു പ്രൈവസി കിട്ടിക്കോട്ടെ എന്ന് കരുതി ഞങ്ങൾ മെല്ലെ എണീറ്റ് റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു നിയ വന്നു ഞങ്ങളെ ഫുഡ് കഴിക്കാൻ വിളിച്ചു.

സാധാരണ അവർ പുറത്തു നിന്നും കഴിച്ചിട്ട് വരും, ഞങ്ങൾ ഇവിടെ ഉണ്ടാക്കി കഴിക്കും. അന്ന് അവരുടെ ട്രീറ്റ് ആണെന്ന് പറഞ്ഞു ഞങ്ങളെ വിളിച്ചു. അവർക്കു മുഷിച്ചിലാവണ്ട കരുതി ഞങ്ങൾ പോയി. അവർ പാർസൽ ആയി ചപ്പാത്തിയും ചില്ലി ചിക്കനും ഒക്കെ കൊണ്ട് വന്നിരുന്നു. റിച്ചുച്ചായനും നിച്ചേട്ടനും നല്ല രീതിയിലാണ് സംസാരിച്ചതും ഞങ്ങളോട് പെരുമാറിയതും.. അതോണ്ട് ഞങ്ങൾക്ക് അത്ര പ്രശ്നം തോന്നിയില്ല. പിന്നെ ഇടയ്ക്കു അവർ അവിടെ ടേബിളിൽ വച്ച് ഡ്രിങ്ക്സ് കഴിക്കാൻ തുടങ്ങി.. അത് കണ്ടപ്പോ ഞാനും രചനയും മെല്ലെ മുങ്ങി. നിയയും റിച്ചയും അവർക്കു കമ്പനി കൊടുക്കുന്നുണ്ടായിരുന്നു. ആങ്ങളയും പെങ്ങളുമൊക്കെ ആയതു കൊണ്ട് അവർ എന്ത് ചെയ്താലും അതിരു വിടില്ല എന്നൊരു ചിന്ത ഉണ്ടായിരുന്നു. പക്ഷെ ആ ചിന്തകളൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് രാവിലെ നിച്ചേട്ടൻ റിച്ചയുടെ റൂമിൽ നിന്നും റിച്ചുച്ചായൻ നിയയുടെ റൂമിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു. ഞങ്ങൾക്ക് അത് കൊണ്ട് ഉപദ്രവമൊന്നും ഇല്ലാത്തതു കാരണം ഞങ്ങളത് ശ്രദ്ധിക്കാൻ പോയില്ല.

എല്ലാ വീക്കെന്റിലും അവർ വരും. അതറിയാവുന്നതു കൊണ്ട് ഞങ്ങൾ ആ ദിവസങ്ങളിൽ വേഗം കിടന്നുറങ്ങും. ഇടയ്ക്കു ഭയങ്കര ബഹളം ആയിരിക്കും. പാട്ടും ഡാൻസും വേറെ ഫ്രൻഡ്‌സൊക്കെ ആയി. ഞങ്ങൾ റൂമിൽ നിന്നും ഇറങ്ങാറില്ല. ഫ്ലാറ്റ് മാറിയാലോ എന്ന് ചിന്തിക്കാൻ തുടങ്ങി. ഞങ്ങൾക്ക് നേരെ പ്രശ്‌നങ്ങൾ ഒന്നും ഇല്ലാത്തതു കാരണം ആണ് പിടിച്ചു നിന്നത്. പിന്നെ ഇവിടെ മൂന്നു മാസത്തെ വാടക മുൻ‌കൂർ ആയി കൊടുത്തിരുന്നു. അത് പോവേം ചെയ്യും. അതോണ്ട് എങ്ങനേലും ഒന്നര മാസം കൂടി പിടിച്ചു നിക്കാൻ ഞങ്ങൾ തീരുമാനിച്ചു. വേറെ ഫ്ലാറ്റ് നോക്കാനും തുടങ്ങിയിരുന്നു. ഇടയ്ക്കു രചന വീട്ടിലേക്കു പോവുമ്പോൾ ഞാൻ അയ്യർ ആന്റിയുടെ അടുത്തേക്ക് പോവും..'' നീലു ''അയ്യർ ആന്റി..'' വിക്കി സംശയത്തോടെ അവളെ നോക്കി.. ''അത് ഞങ്ങളെ ഓപ്പോസിറ്റ് ഉള്ള റൂമിൽ ഉള്ളവരാ. രാമസ്വാമി അയ്യരും രാജലക്ഷ്മി അയ്യരും, ഞങ്ങടെ അയ്യർ അങ്കിളും ആന്റിയും.. അവർക്കു ഒരു മോനും മോളും ആണ്. രണ്ടാളും ആമേരിക്കയിൽ സെറ്റിൽഡ്. അതോണ്ട് ഞങ്ങളെ വലിയ കാര്യമാ.

രചന ഉള്ളപ്പോളും ഇടയ്ക്കു ഞങ്ങൾ അവിടെ പോയി നിക്കാറുണ്ട്. അവളില്ലാത്തപ്പോൾ ഞാൻ വൈകുന്നരം അങ്ങോട്ട് പോവും.. ഇന്ന് അവർ ഒരു കല്യാണത്തിന് പോയിരുന്നു അല്ലായിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ടു വരില്ലായിരുന്നു...'' നീലു. ''അപ്പൊ തനിക്കു വീട്ടിൽ പോയാൽ പോരായിരുന്നോ...'' വിക്കി ചോദിച്ചതും നീലുവിന്റെ ചുണ്ടിൽ ഒരു വിഷാദച്ചിരി വിരിഞ്ഞു. ''എന്തെ വീട്ടുകാരുമായി ഉടക്കാണോ.'' ''എനിക്കങ്ങനെ പോവാൻ ഒരു സ്ഥലം ഒന്നും ഇല്ല. ഐ ആം ആൻ ഓർഫൻ. എന്റെ അച്ഛനും അമ്മയും എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി. പിന്നെ അച്ഛന്റെ അനിയന്റെ കൂടെ ആയിരുന്നു. ഇളയച്ഛനും ഇളയമ്മക്കും രണ്ടു പെണ്മക്കൾ ആണ്. അതോണ്ട് ഞാൻ എന്നും അവർക്കൊരു ബാധ്യത ആയിരുന്നു. അച്ഛന്റെ പേരിൽ ഉണ്ടായിരുന്നത് ആകെ ഞങ്ങളെ വീടായിരുന്നു. അത് അവർ എടുത്തു. ഇതുവരെ പഠിപ്പിച്ചത് തന്നെ വലിയ കാര്യം ആണ്. ജോലി കിട്ടിയ അന്ന് അവിടെ നിന്നും ഇറങ്ങി. ഒരു തിരിച്ചു പോക്ക് ഒരിക്കലും സാധ്യമല്ല...'' എന്നും പറഞ്ഞു അവൾ പുഞ്ചിരിച്ചു. അത് കേട്ടതും വിക്കിയുടെ ഉള്ളം പിടഞ്ഞു. ''നിങ്ങള്ക്ക് അവർ എന്തേലും ഉപദ്രവം ഉണ്ടാക്കിയിട്ടുണ്ടോ.. അല്ലെങ്കിൽ നിങ്ങളുടെ ഇടയിൽ എന്തേലും പ്രശ്നം ഉണ്ടായിട്ടുണ്ടോ..'' വിഷയം മാറ്റാനായി വിക്കി ചോദിച്ചു. ''അത് പിന്നെ... അത്...'' നീലു പരുങ്ങാൻ തുടങ്ങി. ''പറയെടോ എന്തേലും പ്രശ്നം ഉണ്ടായോ..'' വിക്കി അവളുടെ പരിഭ്രമം ശ്രദ്ധിച്ചു.

''ഹ്മ്മ് പോകെ പോകെ നിച്ചേട്ടന്റെ പെരുമാറ്റത്തിൽ എന്തൊക്കെയോ മാറ്റം കണ്ടു. അറിയാത്ത പോലെ ദേഹത്ത് തട്ടാനൊക്കെ തുടങ്ങി. റിച്ചുച്ചായനും അത് പോലെ തന്നെ ആണെന്ന് രചന പറഞ്ഞു. അതോടെ ഞാറാഴ്ച്ച ഞങ്ങൾ കൂടുതലും ഫ്ലാറ്റിൽ നിക്കാറില്ല. ഉണ്ടെങ്കിൽ തന്നെ റൂമിൽ നിക്കും. വാടക കൊടുത്തത് വല്ലാത്ത കുരിശായി മാറിയിരുന്നു.. തിരിച്ചു ചോദിച്ചപ്പോൾ അവർക്കു തരാൻ പറ്റില്ല എന്ന് പറഞ്ഞു. എനിക്ക് വേണ്ടി ആണ് രചനയും ഇവിടെ നിക്കേണ്ടി വന്നത്.'' നീലു. ''നിയയോടൊ റിച്ചയോടൊ പറയാരുന്നില്ലേ..'' വിക്കി ''വിശ്വസിക്കില്ല , ദൈവം വന്നു പറഞ്ഞാൽ പോലും അവർ വിശ്വസിക്കില്ല അത്രയും വിശ്വാസം ആണ് രണ്ടാൾക്കും റിച്ചുച്ചായനെയും നിച്ചേട്ടനെയും. കാരണം അവർ തമ്മിൽ ബന്ധം തുടങ്ങിയിട്ടു ഏകദേശം പത്തു വർഷം ആയിരുന്നു. എട്ടാം ക്‌ളാസിൽ പടിക്കുമ്പോളെങ്ങാനും തുടങ്ങിയതാണെന്നാ നിയ പറഞ്ഞത്. അവരെ വീട്ടിൊക്കെ അറിയാം. മൂന്നു മാസം കഴിഞ്ഞു അവരുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു.. മതം വേറെ ആയ കാരണം ആണ് ഇത്രയും താമസിച്ചത്.

മാതാപിതാക്കൾക്ക് പ്രശ്നം ഇല്ലായിരുന്നെങ്കിലും കുടുംബക്കാർ സമ്മതിച്ചില്ല എന്നാണു നിയ പറഞ്ഞത്.. എന്നിട്ടും ഞങ്ങൾ ഒരിക്കെ പറഞ്ഞപ്പോ അറിയാതെ പറ്റിയതാവുമെന്നാണ് റിച്ചാണ് നിയയും പറഞ്ഞത്.. പിന്നീട് അവർ വന്നപ്പോ ഞങ്ങളെടുത്തു വന്നു സംസാരിച്ചു. റിച്ചുച്ചായനും നിച്ചേട്ടനും ഞങ്ങളോട് സോറി പറഞ്ഞു. അറിയാതെ അങ്ങനെ സംഭവിച്ചതാണെന്നാ പറഞ്ഞത്. അവരതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു പോലും. ഞങ്ങൾക്കും സത്യം പറഞ്ഞാൽ വിഷമം ആയി. അവർ പറഞ്ഞ പോലെ ആണെന്ന് ഞങ്ങളും വിശ്വസിച്ചു. കാരണം അതുവരെ മോശമായി നോക്കുകയോ സംസാരിക്കുകയോ പോലും ചെയ്തിരുന്നില്ല. പക്ഷെ...'' നീലു ഇടയിൽ നിർത്തി കണ്ണുകൾ മുറുക്കെ അടച്ചു. ''പക്ഷെ... എന്ത് പറ്റി എന്നിട്ട്...'' വിക്കി ആകാംഷയോടെ ചോദിച്ചു. ''അത് ഒരു ദിവസം...'' നീലു പറയാൻ തുടങ്ങിയതും രചന ഓടി വരുന്നത് കണ്ടു. ''ഡാ നീലു എന്താ പറ്റിയെ.. എങ്ങനാടാ അവരൊക്കെ...'' എന്നും പറഞ്ഞു രചന നീലുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവളുടെ പിന്നാലെ ഒരു ചെറുപ്പക്കാരൻ കാശിയോട് സംസാരിച്ചോണ്ടു വന്നു.

''ഹായ് ഞാൻ റാം, അഭിറാം വാര്യർ രചനയുടെ വുഡ്‌ബീ..'' എന്നും പറഞ്ഞു റാം വിക്കിക്ക് നേരെ കൈ നീട്ടി. ''വീക്ഷിത്.. വീക്ഷിത് വിനായക്..'' എന്നും പറഞ്ഞു അവൻ റാമിനു കൈ കൊടുത്തു. ''താൻ ഓക്കേ അല്ലെ നീലു..'' റാം. ''അതെ..'' നീലു. വിക്കി രചനയോടു ചോദിച്ചപ്പോളും നീലു പറഞ്ഞ കാര്യങ്ങൾ തന്നെ പറഞ്ഞു. അന്ന് എന്താ സംഭവിച്ചത് എന്ന് ചോദിച്ചതും രചന നീലുവിന്റെ മുഖത്തേക്ക് നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ''അന്ന് ഇവളുടെ നിലവിളി കേട്ടാണ് ഞാൻ അടുക്കളയിൽ നിന്നും റൂമിലേക്ക് പോയത്. അപ്പോളേക്കും ബാക്കിയുള്ളവരും വന്നിരുന്നു. റൂം തുറന്നപ്പോ കണ്ടത്...'' രചന നീലുവിന്റെ കയ്യിൽ പിടിച്ചു. വിക്കിയുടെ മുഖമൊക്കെ വലിഞ്ഞു മുറുകാൻ തുടങ്ങിയിരുന്നു. കാശി അത് ശ്രദ്ധിച്ചു. അവൻ വിക്കിയുടെ തോളിൽ അമർത്തി അവനെ നോക്കി കണ്ണടച്ച് കാണിച്ചു. ''എന്തായിരുന്നു...'' കാശി. ''ഇവളെ പിടിച്ചു വച്ച് വാ പൊത്തി നിക്കുന്ന നിചേട്ടനെ ആണ് ഞങ്ങൾ കണ്ടത്. ഞങ്ങളെ കണ്ടതും നിച്ചെയേട്ടൻ ഇവളെ വിട്ടു മാറി. ഞാൻ നീലുവിനെ കെട്ടിപ്പിടിച്ചു.''

രചന എല്ലാരോടുമായിട്ടു പറഞ്ഞിട്ട് നീലുവിനെ ചേർത്ത് പിടിച്ചു. ''എന്താ അന്ന് നടന്നത്...'' വിക്കി ദേഷ്യം കടിച്ചു പിടിച്ചു നീലുവിനോട് ചോദിച്ചു. ''അത്... അ.. അന്ന് ഞാൻ കുളിച്ചു ഡ്രസ്സ് മാറി അടുക്കളയിലേക്കു പോവാൻ വാതിൽ തുറന്നതും നിച്ചേട്ടൻ അകത്തേക്ക് കേറി. ഞാൻ പേടിച്ചു പോയി.'' നീലു ആ ഓർമ്മയിലേക്ക് പോയി. ''എന്താ നിച്ചെട്ടാ... എന്താ വേണ്ടേ...'' നീലു. ''ശ്ശ് .. ഞാൻ നിന്നെ ഒന്ന് കാണട്ടെ.. എന്ത് ഭംഗിയാ നിന്നെ കാണാൻ. നിന്റെ ഈ കണ്ണുകൾ എന്റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറെ നാളായി..'' എന്നും പറഞ്ഞു നിഷാന്ത് നീലുവിന്റെ മുഖത്തേക്ക് കൈ കൊണ്ട് വന്നു. ''നിച്ചെട്ടാ പ്ളീസ് പുറത്തേക്കു പോ.. ഇല്ലെങ്കിൽ ഞാൻ ഒച്ച വെക്കും...'' നീലു നിഷാന്തിന്റെ കൈ തട്ടി മാറ്റിയിട്ടു പറഞ്ഞു. ''അങ്ങനെ പോവാൻ അല്ലല്ലോ ഞാൻ ഇപ്പൊ വന്നത്... ഈ നിഷാന്ത് വല്ലതും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് നേടിയിരിക്കും... ഇല്ലെങ്കിൽ അത് നശിപ്പിക്കാനും ഞാൻ മടിക്കില്ല.'' എന്നും പറഞ്ഞു നിഷാന്ത് അവളെ കയറിപിടിക്കാൻ ശ്രമിച്ചു. അത് കണ്ടതും നീലു ഒച്ച വെക്കാൻ തുടങ്ങി. ശബ്ദം കേട്ട് ആൾക്കാർ വന്നപ്പോ കണ്ടത് നീലുവിന്റെ വാ പൊത്തിപ്പിടിക്കാൻ നോക്കുന്ന നിഷാന്തിനെ ആണ്. ''എന്നിട്ട് നിയയും റിച്ചയും റിച്ചാർഡും ഒന്നും പറഞ്ഞില്ലേ..''

വിക്കി പല്ലു കടിച്ചു തന്റെ ദേഷ്യം അമർത്തിയിട്ടു ചോദിച്ചു. ''ഹ്മ്മ് പറഞ്ഞു പക്ഷെ ഇവൾക്കെതിരെ ആണെന്ന് മാത്രം. നിച്ചെട്ടൻ പറഞ്ഞത് ഇവൾ റൂമിലെ സ്വിച് നോക്കണമെന്നും പറഞ്ഞു വിളിച്ചിട്ടു മനപ്പൂർവം ഒച്ച വെച്ചതാണെന്നാ. അവൻ ഒന്നും അവളെ ചെയ്തില്ല പോലും..'' രചന ദേഷ്യത്തോടെ പറഞ്ഞു. ''അവർ മൂന്നുപേരും അവൻ പറഞ്ഞത് വിശ്വസിച്ചു. ഇവളുടെ കരച്ചിലോ സങ്കടമോ അവർ നോക്കിയില്ല. അതോടെ ഞങ്ങൾ പൈസ പോയാലും ഇവിടെ നിക്കില്ല എന്ന് ഉറപ്പിച്ചു. തിരിച്ചു ഹോസ്റ്റലിലേക്കാണെങ്കിൽ അങ്ങോട്ടേക്ക് എന്ന് വച്ച് മാറാൻ തീരുമാനിച്ചു.'' രചന. നീലു കണ്ണടച്ച് താഴെ നോക്കി ഇരിക്കയായിരുന്നു. പതിയെ വിക്കി അവളുടെ കൈ പിടിച്ചു. നീലു നോക്കിയപ്പോൾ അവൻ ഒന്നും സാരമില്ല എന്ന് കണ്ണടച്ച് കാണിച്ചു. ''ആദ്യത്തെ ഹോസ്റ്റലിലെ വാർഡനെ കണ്ടപ്പോ രണ്ടാഴ്ച കാത്തു നിക്കേണ്ടി വരുമെന്ന് പറഞ്ഞു. അത് വരെ ഞങ്ങൾ അയ്യർ ആന്റിയുടെ വീട്ടിൽ നിക്കാൻ തീരുമാനിച്ചു.

പക്ഷെ അവിടെയും വിധി വില്ലൻ ആയി. ഞങ്ങൾ മാറാൻ നിന്നതിന്റെ രണ്ടു ദിവസം മുന്നേ അയ്യർ ആന്റിയുടെ മോനും മോളും മരുമക്കളും പേരക്കുട്ടികളുമൊക്കെ സർപ്രൈസ് ആയി അവരെ കാണാൻ വന്നു. അതോണ്ട് ആ വഴിയും അടഞ്ഞു. നിവൃത്തി ഇല്ലാതെ രണ്ടാഴ്ച ഇവിടെ തന്നെ തുടരാൻ തീരുമാനിച്ചു. മറ്റന്നാൾ ആണ് ഇവിടുന്നു മാറേണ്ടത്..'' അപ്പോളേക്കും...'' രചന. ''ഓക്കേ, അതിനു ശേഷം പ്രശ്നം ഒന്നുമുണ്ടായില്ലേ.. അവർ പിന്നെ ഉപദ്രവിക്കാൻ എങ്ങാനും ശ്രമിച്ചോ.'' കാശി. ''ഇല്ല... പക്ഷെ..'' രചന പറയാൻ തുടങ്ങിയതും നീലു അവളെ കണ്ണ് കാണിച്ചു വേണ്ട എന്ന് തലയാട്ടി. ''എന്താ കാര്യം.. നിങ്ങള് കഥകളി ഒന്നും കളിക്കേണ്ട. എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് അറിയണം. പ്രത്യക്ഷത്തിൽ കാമുകിമാരെ കൊന്നു അവർ ആത്മഹത്യ ചെയ്തതാണ് എന്ന് തോന്നുമെങ്കിലും ഉറപ്പിക്കാൻ പറ്റില്ല. വേറെ വല്ലതുമുണ്ടോ എന്ന് ഞങ്ങൾക്ക് അറിയണം..'' വിക്കി കുറച്ചു ഗൗരവത്തിൽ പറഞ്ഞു.

അവന്റെ ആ സംസാരം കേട്ടതും നീലു ഞെട്ടി അവനെ നോക്കി. അവനാ നോട്ടം കാണാത്ത പോലെ നടിച്ചു. ''നിങ്ങളെ പരിചയമുള്ളതു കൊണ്ട് മാത്രം ആണ് ഇങ്ങനെ ഒരു ചോദ്യം ചെയ്യൽ. അല്ലെങ്കിൽ ഇപ്പൊ പോലീസ് സ്റ്റേഷനിൽ ഇരിക്കേണ്ടി വന്നേനെ..'' വിക്കി വീണ്ടും പറഞ്ഞു. ''അത് സാർ മിനിന്നാണ് ഒരു പ്രശ്നം ഉണ്ടായി..'' രചന. ''എന്ത് പ്രശ്നം..'' കാശി. അത്.. അത് പിന്നെ.. നീലു പരുങ്ങി. ''വീണ്ടും നിങ്ങളെ ഉപദ്രവിക്കാൻ നോക്കിയോ..'' വിക്കി. ''അല്ല ഞങ്ങളുമായല്ല അവർ തമ്മിൽ ആയിരുന്നു പ്രശ്നം, റിച്ചയും നിയയും റിച്ചുച്ചായനും നിച്ചേട്ടനും തമ്മിൽ.. '' നീലു. ''എന്ത് പ്രശ്നം..'' കാശി.. പിന്നീട് നീലുവും രചനയും പറഞ്ഞ കാര്യം കേട്ട് അവർ ഒരുമിച്ചു അലറി.. ''വാട്ട്...''  കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story