നീലി: ഭാഗം 3

neeli

രചന: റിഷാന നഫ്‌സൽ

''ശെരിക്കും..'' കാശി വീണ്ടും അത്ഭുതത്തോടെ ചോദിച്ചു. ''ഹ്മ്മ്'' രചന ഒന്ന് മൂളി. ''അപ്പൊ അവരെ ഗേൾഫ്രണ്ട്സ്.. അവരുമായുള്ള റിലേഷൻ..'' യാസി.. ''അവരുമായി നല്ല സ്നേഹത്തിൽ ആയിരുന്നു. എല്ലാ രീതിയിലും അവർ ഒന്നായിട്ടുണ്ട് എന്നാണു നിയ പറഞ്ഞിട്ടുള്ളത്.'' നീലു. ''അപ്പൊ നിങ്ങൾ പറഞ്ഞു വരുന്നത് അവര് ബൈസെക്ഷുഅൽ ആണെന്നാണോ..'' വിക്കി അത്ഭുതത്തോടെ ചോദിച്ചു. നീലുവും രചനയും മനസ്സിലാവാതെ അവനെ നോക്കി. ''ബൈസെക്ഷുഅൽ എന്ന് വച്ചാൽ പുരുഷന്മാരോടും സ്ത്രീകളോടും ഒരുപോലെ അട്ട്രാക്ഷൻ തോന്നുന്നവർ.. നിഷാന്തും റിച്ചാർഡും തമ്മിൽ അങ്ങനൊരു ബന്ധം ഉണ്ടായിരുന്നു എന്ന് റിച്ചയ്ക്കും നിയയ്ക്കും അപ്പൊ മുന്നേ അറിയില്ലായിരുന്നു, അല്ലെ.'' വിക്കി. ''അതെ സാർ, അവർക്കു അറിയില്ലായിരുന്നു.'' രചന. ''അന്നെന്താ ശെരിക്കും നടന്നത്..'' കാശി. ''രണ്ടു ദിവസം മുന്നേ, അതായത് ഈ കഴിഞ്ഞ വെള്ളിയാഴ്ച്ച ഓഫീസിൽ റിനോവേഷൻ നടക്കുന്നത് കാരണം ഹാഫ് ഡേ ഉണ്ടായിരുന്നുള്ളു. ഉച്ചയ്ക്ക് റാം ഞങ്ങളെ ഓഫീസിൽ വന്നു പിക്ക് ചെയ്തു, ഫുഡ് കഴിക്കാൻ പോയി.

പിന്നെ ഞങ്ങൾ മൂന്നാളുമൊരു സിനിമ കാണാൻ കേറി. അവിടുന്ന് ഇറങ്ങി കോഫി കുടിച്ചോണ്ടിരിക്കുമ്പോൾ ആണ് നിയ വിളിക്കുന്നത്. അവരുടെ കീ മിസ് ആയെന്നും ഞങ്ങളോട് ഒന്ന് പോവാനും പറഞ്ഞു. അന്നത്തെ പ്രശ്നത്തിന് ശേഷം ഞങ്ങൾ അങ്ങനെ അവരോടു സംസാരിക്കാറില്ല. ഇങ്ങനൊരു കാര്യം ആയതു കൊണ്ട് ഞങ്ങൾ പെട്ടെന്ന് ഫ്ലാറ്റിലേക്ക് വന്നു. ഇവിടെ അടുത്തുള്ള മാളിൽ ആയതു കാരണം പെട്ടെന്ന് എത്താൻ പറ്റി. ഇവിടെ എത്തിയപ്പോ നിയയും റിച്ചയും പുറത്തുണ്ടായിരുന്നു. ഡോർ തുറന്നു അകത്തു കടന്നപ്പോൾ റിച്ചയുടെ റൂമിൽ നിന്നും ടിവിയുടെ സൗണ്ട് കേട്ടു. രാവിലെ തിരക്കിൽ മറന്നതാവും എന്ന് കരുതി, അവരാണ് രാവിലെ അവസാനം ഇറങ്ങുന്നത്. അവരെ മൈൻഡ് ചെയ്യാതെ ഞങ്ങൾ റൂമിലേക്ക് നടന്നു. പെട്ടെന്ന് അവരുടെ അലർച്ച കേട്ടു. ഞങ്ങൾ ഓടിപ്പോയപ്പോ കണ്ടത്...'' രചന നിർത്തിയിട്ടു നീലുവിനെ നോക്കി.. ''ഹ്മ്മ് പറയൂ, ഞാൻ നേരത്തെ പറഞ്ഞു നിങ്ങളെ പരിചയമുണ്ട് എന്നുള്ളത് കൊണ്ടാണ് ഇവിടെ വച്ച് തന്നെ സംസാരിക്കുന്നത്. ഒരു ഡീറ്റൈലും വിട്ടു പോവരുത്...'' വിക്കി.

''അത് റിച്ചുച്ചായനും നിച്ചേട്ടനും റിച്ചയുടെ റൂമിൽ ഒരുമിച്. അവരുടെ വസ്ത്രങ്ങളൊക്കെ അവിടെ നിലത്തൊക്കെ ചിതറി കിടക്കുന്നുണ്ടായിരുന്നു. റിച്ചയുടെയും നിയയുടെയും അലർച്ച കേട്ടാണ് അവർ രണ്ടു പേരും മയക്കത്തിൽ നിന്നും ഉണർന്നു കണ്ണ് തുറന്നത്. ഞങ്ങളെ കണ്ടതും അവർ ആകെ വല്ലാതായി. ഞങ്ങളെ ആരെയും അവിടെ പ്രതീക്ഷിച്ചില്ല എന്ന് മനസ്സിലായി. കാരണം ഞങ്ങൾ നാലാളും സാധാരണ എത്തുമ്പോൾ ഏട്ടു മണി കഴിയും. അന്ന് ഞങ്ങൾക്ക് ഓഫീസ് നേരത്തെ കഴിഞ്ഞത് കൊണ്ടും റിച്ചക്കും നിയക്കും സുഖമില്ലാത്ത കൊണ്ടുമാണ് അഞ്ചു മണി ആയപ്പോൾ എത്തിയത്.'' നീലു. ''ഞങ്ങൾ വേഗം ഞങ്ങളെ റൂമിലേക്ക് നടന്നു. അവർക്കൊന്നും അറിയില്ല, ഒന്നും ഓർമയില്ല എന്നൊക്കെ പറയുന്നത് ഞങ്ങൾ കേട്ടിരുന്നു. പക്ഷെ റിച്ചയും നിയയും ഒന്നും കേൾക്കാൻ നിക്കാതെ അവരെ ഫ്ലാറ്റിൽ നിന്നും പുറത്താക്കി. ഞങ്ങൾ അപ്പൊ തന്നെ എന്റെ വീട്ടിലേക്കു പുറപ്പെട്ടു. പിന്നെ കാണുന്നത് ഇന്ന് ഈ അവസ്ഥയിൽ ആണ്...'' രചന. ''ഹ്മ്മ് താൻ കാണുന്നത് ഈ അവസ്ഥയിൽ ആണ്. പക്ഷെ നീലി സോറി

നീലാംബരി കാണുന്നത് ഇങ്ങനെ അല്ല.. ഇന്നിവിടെ എന്താ നടന്നത്..'' വിക്കിയുടെ മുഖഭാവം കണ്ട എല്ലാരും ഒന്ന് പേടിച്ചു. ''അത് ഇന്ന് ഉച്ചയ്ക്ക് ഇവിടെ വന്നപ്പോൾ ആണ് അയ്യർ അങ്കിളും ആന്റിയും മക്കളുമൊന്നും ഇവിടില്ലാന്നു മനസ്സിലായെ. രചന വരുന്നത് വരെ അവിടെ നിക്കാമെന്നാണ് കരുതിയെ. ഫോൺ ചെയ്തു നോക്കിയപ്പോളാണ് ആന്റി പറഞ്ഞത് അവരെല്ലാവരും കൂടി ഒരു കല്യാണത്തിനോ മറ്റോ പോയതാണെന്ന്. ഞാൻ മനസ്സില്ലാമനസ്സോടെ ഫ്ലാറ്റിലേക്ക് കേറി. റിച്ചയും നിയയും അടുക്കളയിൽ ഉണ്ടായിരുന്നു. ഞാൻ വേഗം എന്റെ റൂമിലേക്ക് പോയി.. കുളിച്ചു ഡ്രെസ്സൊക്കെ മാറി അടുക്കളയിൽ പോയി ഒരു ചായ ഇട്ടു. അതും കുടിച്ചു ബാൽക്കണിയിൽ നിക്കുമ്പോളാണ് നിയയും റിച്ചയും എന്റെ അടുത്തേക്ക് വന്നത്. രണ്ടാളും എന്നോട് കുറെ സോറി പറഞ്ഞു ഞാൻ അന്ന് പറഞ്ഞിട്ട് എന്നെ വിശ്വസിക്കാത്തതിന്. ഞങ്ങളോട് ഇവിടുന്നു പോവാതിരുന്നൂടെ എന്നൊക്കെ ചോദിച്ചു. കുറെ നേരം സംസാരിച്ചു അവരുമായുള്ള പിണക്കങ്ങളൊക്കെ തീർത്തു. രാത്രി ഭക്ഷണമൊക്കെ ഉണ്ടാക്കി ഞങ്ങൾ രചനയെ കാത്തു നിന്നു.

അപ്പോളാ ഇവള് വിളിച്ചു ഇന്ന് വരുന്നില്ലാന്നു പറഞ്ഞത്. പിന്നെ ഒരുമിച്ചു ഭക്ഷണം കഴിച്ചു ഞാൻ റൂമിലേക്ക് പോയി. കുറച്ചു കഴിഞ്ഞു ആരോ ബെൽ അടിക്കുന്ന ശബ്ദം കേട്ടു. ഞാൻ റൂമിന് ഇറങ്ങിയപ്പോ റിച്ച പോയി ഡോർ തുറക്കുന്ന കണ്ടു. പുറത്തു റിച്ചുച്ചായനും നിച്ചേട്ടനും ആയിരുന്നു. റിച്ച വാതിൽ അടക്കാൻ പോയപ്പോ കുറെ സോറിയൊക്കെ പറഞ്ഞു. എന്ത് പറഞ്ഞിട്ടും കേൾക്കാതായപ്പോ അവര് കുറച്ചു സംസാരിക്കാനുണ്ട് അഞ്ചു മിനിട്ടു മതി എന്നും പറഞ്ഞു കാലു പിടിക്കാൻ തുടങ്ങി. അത് കണ്ടപ്പോ റിച്ച അവരെ നിയയുടെ റൂമിലേക്ക് കൊണ്ട് പോയി. പോവുന്ന വഴിക്കു രണ്ടുപേരും എന്നെ നോക്കുന്നുണ്ടായിരുന്നു. നിച്ചേട്ടന്റെ നോട്ടം കണ്ടതും ഞാൻ വേഗം എന്റെ റൂമിൽ കേറി ഡോർ അടച്ചു. കുറച്ചു കഴിഞ്ഞു ദാഹിച്ചപ്പോൾ ആണ് വെള്ളം എടുത്തില്ല എന്ന് എനിക്ക് ഓർമ്മ വന്നത്. ഇറങ്ങേണ്ട എന്ന് വിചാരിച്ചെങ്കിലും ദാഹം സഹിക്കാതെ വന്നപ്പോൾ ഞാൻ പുറത്തേക്കിറങ്ങി.

അടുക്കളയിൽ പോവുന്ന വഴിക്കു ഞാൻ കണ്ടു റിച്ചയുടെ റൂമിലിരുന്ന് മദ്യവും മയക്കുമരുന്നും കഴിക്കുന്ന അവർ നാലുപേരെയും. ലഹരി കിട്ടിയപ്പോൾ റിച്ചയും നിയയും എല്ലാം മറന്നു എന്ന് തോന്നി. ഞാൻ വേഗം റൂമിലേക്ക് പോവാൻ നിന്നതും നിച്ചേട്ടൻ എനിക്ക് തടസ്സമായി വന്നു. മാറി നിക്കാൻ പഞ്ഞപ്പോ എന്റെ കയ്യിൽ കേറി പിടിച്ചു. ഞാൻ തള്ളി മാറ്റാൻ നോക്കിയപ്പോ കൂടുതൽ ബലത്തിൽ പിടിച്ചു. ശബ്ദം കേട്ടു മറ്റു മൂന്നു പേരും പുറത്തേക്കു വന്നു. റിച്ചുച്ചായനും നിയയും വന്നു നിച്ചേട്ടനെ പിടിച്ചു മാറ്റി. റിച്ച നിച്ചേട്ടന്റെ മുഖത്തടിച്ചു. ഞാൻ ഓടി എന്റെ റൂമിലേക്ക് കേറി. പുറത്തു നല്ല വാക്ക് തർക്കം കേൾക്കുന്നുണ്ടായിരുന്നു. ആദ്യം നിച്ചേട്ടനും റിച്ചയും തമ്മിൽ ആയിരുന്നെങ്കിൽ പിന്നെ അത് നാല് പേരിലേക്കും പടർന്നു. റിച്ചുച്ചായൻ നിച്ചേട്ടനെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്നുണ്ടായിരുന്നു.

പിന്നെ കേട്ടത് നിയയുടെ കരച്ചിലായിരുന്നു. ഞാൻ ആകെ പേടിച്ചു ഡോർ തുറക്കാനോ വേണ്ടേ എന്ന് ആലോചിച്ചു കുറെ നേരം നിന്നു. പിന്നെ പതിയെ ഡോർ തുറന്നു അവരുടെ റൂമിന്റെ മുന്നിലെത്തിയപ്പോ ക...കണ്ടത് കയ്യിലുള്ള കത്തി കൊണ്ട് റിച്ചയേയും നിയയെയും മാറി മാറി കുത്തുന്ന നിച്ചേട്ടനെ ആണ്. നിങ്ങളെന്നെ എന്റെ റിച്ചുവിൽ നിന്നും അകറ്റുമല്ലേ എന്നും പറഞ്ഞായിരുന്നു ആക്രമിച്ചോണ്ടു നിന്നത്.'' നീലുവിന്റെ വാക്കുകൾ കേട്ടതും എല്ലാരും ഞെട്ടി. ''അപ്പൊ റിച്ചാർഡ്..'' വിക്കി. ''ഇച്ചായൻ അവിടെ കസേരയിൽ ഇരുന്നു എന്തോ കയ്യിൽ കുത്തിവെക്കുവായിരുന്നു. ശരീരം മരവിച്ചു ഞാൻ അവിടെ നിന്നു പോയി. പതിയെ സ്വബോധം വന്നതും ഞാൻ തിരിഞ്ഞു ഓടാൻ നിന്നു. അപ്പോളേക്കും റിച്ചുച്ചായൻ എന്റെ കയ്യിൽ പിടുത്തമിട്ടിരുന്നു.'' നീലു ''എന്നിട്ട്..'' എല്ലാരും ആകാംഷയോടെ നീലുവിനെ നോക്കി. അവൾ ആ നിമിഷങ്ങളിലേക്കു പോയി. ''അങ്ങനങ്ങു പോയാലോ.. മോളല്ലേ ഇതൊക്കെ തുടങ്ങി വച്ചത്..'' റിച്ചാർഡ്.. ''ഞാനോ.. ഞാൻ എന്ത് ചെയ്തു... സ്വന്തം പെങ്ങളെയും കാമുകിയെയും ഒരുത്തൻ കുത്തിക്കീറുന്നതും നോക്കി ഇരിക്കാൻ നാണമില്ലേ നിങ്ങള്ക്ക്...'' നീലു.

''ഇല്ലേടീ.. ഒരു നാണവും ഇല്ല. അല്ലെങ്കിൽ തന്നെ ഞങ്ങളെ റിലേഷൻ മറച്ചു വെക്കാനുള്ള ഒരു മറ അത് മാത്രം ആയിരുന്നു നിയയും റിച്ചയും... അത് നല്ല പോലെ ഈ എട്ടു പത്തു കൊല്ലം മുന്നോട്ടും പോയി. പക്ഷെ നീ.. നീ വന്നതിനു ശേഷമാണ് എല്ലാ പ്രശ്നവും. അന്ന് നിച്ചൂന് എതിരെ നീ പറഞ്ഞപ്പോ തൊട്ടു അവർക്കു ഞങ്ങളെ സംശയം ആണ്.. കൂടാതെ എന്റെ നിച്ചു നിന്നെ മോഹിച്ചിട്ടുണ്ടെങ്കിൽ അവനതു കിട്ടണം... ഡാ നിച്ചു ഇതാ നീ ആഗ്രഹിച്ച പെണ്ണ് നിന്റെ മുന്നിൽ..'' റിച്ചാർഡിന്റെ വാക്കുകൾ കേട്ടതും നീലു ആകെ പേടിച്ചു. ''വരുന്നെടാ.. രണ്ടിന്റെയും ദേഹത്ത് ചോര പൊടിയാത്ത ഒരു സ്ഥലം പോലും ബാക്കി ഉണ്ടാവാൻ പാടില്ല. നമ്മള് പരസ്പരം മറക്കണം പോലും.. .....മക്കൾ...'' നിഷാന്ത് ഭ്രാന്തനെ പോലെ അലറി. അപ്പോളാണ് നീലു അത് ശ്രദ്ധിച്ചത്. നിഷാന്ത് കത്തി ഒരു ലക്ഷ്യവുമില്ലാതെ ആ രണ്ടു ശരീരങ്ങളിലും കുത്തിയിറക്കുകയാണ്. ''നീ ഇവളെ പിടിക്ക്.. എല്ലാം കണ്ട സ്ഥിതിക്ക് ഇവളെ ജീവനോടെ വിടാൻ പറ്റില്ലല്ലോ. അവരുടെ ബോഡിയുടെ കൂടെ ഇവളതും കത്തിക്കാം...'' റിച്ചാർഡ് നീലുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അട്ടഹസിച്ചു ചിരിച്ചു. ''വേണ്ട പ്ളീസ് എന്നെ വിട്ടേക്ക്... ഞാൻ ആരോടും ഒന്നും പറയില്ല. സത്യം...''

നീലു അവരുടെ കാലു പിടിക്കുന്ന പോലെ പറഞ്ഞു. ഇല്ല ഇവർക്ക് ഒരു ബോധവും ഇല്ല.. പെങ്ങളെയും സ്നേഹിച്ച പെണ്ണിനേയും ഈ അവസ്ഥയിൽ ആക്കിയവർ എന്നെ വെറുതെ വിടുമോ... എങ്ങനെ എങ്കിലും രക്ഷപ്പെടണം.. നീലു മനസ്സിലോർത്തു. നിഷാന്തിനെ ശ്രദ്ധിച്ചു കൊണ്ടിരുന്ന റിച്ചാർഡിന്റെ കയ്യിൽ നീലു തന്റെ പല്ലുകൾ ആഴ്ത്തി. ''ആഹ്.. ഡീ പുന്നാര മോളെ..'' എന്നും പറഞ്ഞു റിച്ചാർഡ് അവളുടെ മുഖത്തടിച്ചു. നീലു നിലത്തേക്ക് വീണു പോയി. ''ഡാ ഇതിനെ നീ തന്നെ നോക്ക്.. എന്റെ കൈ കടിച്ചു പറിച്ചു ഈ @#@#@##@@#....'' കൈ കുടഞ്ഞു കൊണ്ട് റിച്ചാർഡ് നിഷാന്തിനോട് പറഞ്ഞു. ''ഞാൻ വന്നെടാ...'' ചോര പുരണ്ട കത്തി റിച്ചാർഡിനെ ഏൽപ്പിച്ചു നിഷാന്ത് നീലുവിന്റെ അടുത്തേക്ക് നടന്നു. അവന്റെ ഡ്രെസ്സിലും കയ്യിലും മുഖത്തുമൊക്കെ ചോരപ്പാടുകൾ ഉണ്ടായിരുന്നു. ''വേണ്ട പ്ളീസ് എന്നെ ഒന്നും ചെയ്യരുത്.. ഞാൻ പൊയ്ക്കൊള്ളാം.. ആരോടും ഒന്നും പറയില്ല.'' നീലു അവനോടു കൈ കൂപ്പി അപേക്ഷിച്ചു. ''വേണ്ടടി @#@#@@# മോളെ.. നിന്നെ അങ്ങനെ വിടാൻ പറ്റോ.. നീ എന്നെ ഒരുപാട് കൊതിപ്പിച്ചതല്ലേ..

വിടില്ല മോളെ, നിന്നെ ഞാൻ വെറുതെ വിടില്ല...'' തന്റെ അടുക്കലേക്കു നടന്നു വരുന്ന നിഷാന്തിനെ കണ്ടപ്പോ സിംഹത്തിന്റെ മുന്നിൽ പെട്ട മാൻപേടയുടെ അവസ്ഥയായിരുന്നു നീലുവിന്. ഒരു ആയുധത്തിനു വേണ്ടി അവൾ ചുറ്റും പരതി. ഒന്നും കണ്ടില്ല. നിഷാന്ത് അവളുടെ അടുത്തേക്ക് വരാൻ നിന്നതും അവൾ സർവ്വശക്തിയുമെടുത്തു അവനെ ചവിട്ടി. നിഷാന്ത് പിന്നിലേക്ക് തെറിച്ചു വീണു. ''അപ്പോൾ തന്നെ ഞാൻ ഓടി റൂമിലേക്ക് കേറി.. അവർ വന്നു കുറെ ഡോറിനു മുട്ടി. ഞാൻ മേശയെടുത്തു ഡോറിനു മുന്നിലിട്ടു. എന്ത് ചെയ്യണമെന്ന് അറിയാതെ കുറെ നേരം മരവിച്ചിരുന്നുപ്പോയി. പിന്നെയാണ് ഞാൻ രചനയെ വിളിച്ചത്. അവളാണ് സാറിനെ വിളിക്കാൻ പറഞ്ഞത്. അന്ന് സേവ് ചെയ്തു വച്ചത് പലവട്ടം ഡിലീറ്റ് ആക്കണമെന്ന് കരുതി ഫോൺ എടുത്തിരുന്നെങ്കിലും എന്തോ മനസ്സ് സമ്മതിച്ചില്ല. അതോണ്ട് ഞാൻ ഇപ്പൊ ജീവനോടെ ഉണ്ട്..'' നീലു പറഞ്ഞു നിർത്തി. അവളുടെ കണ്ണിൽ നിന്നും കണ്ണീർ നിർത്താതെ ഒഴുകുന്നുണ്ട്. അതിലുണ്ട് കഴിഞ്ഞ കുറച്ചു മണിക്കൂറിലവൾ അനുഭവിച്ച എല്ലാ പേടിയും വേദനയും എന്ന് വിക്കിക്ക് തോന്നി. ''ഓക്കേ യാസി എല്ലാം നോട്ട് ചെയ്തല്ലോ അല്ലെ...'' കാശി യാസീനോട് ചോദിച്ചു. ''യെസ് സാർ...''

യാസി പേപ്പർ വിക്കിക്ക് നേരെ നീട്ടി. രചനയും റാമും നീലുവിന്റെ അടുത്തിരുന്നു അവളെ ആശ്വസിപ്പിച്ചു. എഫ് ഐ ആർ നോക്കുന്നതിനിടയിലും വിക്കിയുടെ ശ്രദ്ധ നീലുവിന്റെ മേലെ ആയിരുന്നു. പാവം കുറച്ചു ദിവസങ്ങൾ കൊണ്ട് അവളാകെ കോലം കെട്ടു. അന്ന് കോഫി ഷോപ്പിൽ നിന്നും കണ്ട തന്റെ പെണ്ണിന്റെ നിഴലാണത് എന്ന് തോന്നും. ''സാർ ഹോസ്പിറ്റലിൽ നിന്നും വിളിച്ചിരുന്നു. ആ രണ്ടു പെൺകുട്ടികളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു സാർ. റിപ്പോർട്ട് ഇപ്പൊ വേണോ അതോ ബാക്കി രണ്ടു പേരുടെയും കഴിഞ്ഞിട്ട് മതിയോ എന്ന് ചോദിച്ചു ഡോക്ടർ..'' എസ് ഐ അനിൽ വിക്കിയുടെ നേരെ വന്നു ചോദിച്ചു. ''നാലും ഒരുമിച്ചു മതി. ബട്ട് ഫാസ്റ്റാക്കാൻ പറയണം. നേരം പുലരാറായി, മീഡിയ അറിഞ്ഞു വരുമ്പോളേക്കും എനിക്ക്്ലാം ക്ലിയർ ആവണം...'' വിക്കി അനിലിനോട് പറഞ്ഞു. ''അല്ല ഇവരുടെ പാരന്റ്സിനെ അറിയിച്ചോ..'' വിക്കി. ''ആ അത് അതിലും വലിയ ദുരന്തം ആണ്. ഈ നിഷാന്തിന്റെയും നിയയുടെയും ഒരു കസിൻ കുറച്ചു നാൾ മുന്നേ ആത്മഹത്യ ചെയ്തിരുന്നു.

റിച്ചാർഡിന്റെ പേരെന്റ്സും ആ കുടുംബവുമായി വളരെ ക്ലോസ് ആണ്. ആ മരിച്ച പെണ്ണിന്റെ ഏട്ടൻ രണ്ടു ദിവസം മുന്നേ ആക്‌സിഡന്റായി മരിച്ചു. റോഡ് ക്രോസ്സ് ചെയ്യുമ്പോ പറ്റിയതാണ്, നല്ല വെള്ളം ആയിരുന്നു. ഇവരുടെ പേരെന്റ്സ് ആ വീട്ടിലുള്ളവരെ സമാധാനിപ്പിക്കാൻ പോയതാണ്. ഇനി ഇവരെ ആര് സമാധാനിപ്പിക്കുമെന്നാ ഞാൻ ഓർക്കുന്നെ. ആകെ പാട് ഉണ്ടായ മക്കൾ അല്ലെ. ഇട്ടു മൂടാൻ കാശുണ്ട്, ഇനി അതൊക്കെ എന്താവോ എന്തോ..'' കാശി വിക്കിയോട് പറഞ്ഞു. ''ഡാ എനിക്കൊരു സംശയം.. ഈ മരണങ്ങളൊക്കെ ഇങ്ങനെ അടുത്തടുത്ത് നടന്നത് കാണുമ്പോ... ഇതിനു പിന്നിൽ വേറെ ആരേലും ആവോ..'' കാശിയോടങ്ങനെ സംസാരിക്കുമ്പോൾ വിക്കിയുടെ കണ്ണ് നീലുവിന്റെ മേലെ ആയിരുന്നു. ''ആ ഇനി എല്ലാം കൂടെ ആ പാവം പെണ്ണിന്റെ മണ്ടേലോട്ടു വച്ച് കൊടുക്ക്. ഡാ മരിച്ച പെണ്ണിനെ അവൾ മരിക്കുന്നതിന്റെ തലേന്ന് ഒരു ഹോട്ടലിൽ വച്ച് റെയ്‌ഡിനിടെ പിടിച്ചതാ, അവളുടെ കാമുകനുമായി. കെട്ടിയോൻ കേരളത്തിലെ ഇപ്പൊ ഉള്ളതിൽ വൺ ഓഫ് ദി ബെസ്റ്റ് ബിസിനസ്സ്മാൻ ആണ് ഋഷികേശ് നമ്പ്യാർ. അയാൾ അവളെ അപ്പൊ തന്നെ ഇട്ടിട്ടു പോയി.

അതിന്റെ വിഷമത്തിലാ അത് പോയി വിഷം കഴിച്ചത്. നമ്മടെ അനിൽ ആണ് അന്ന് ആ കേസ് അന്വേഷിച്ചത്. പിന്നെ അവളുടെ ഏട്ടൻ അവള് മരിച്ചതിനു ശേഷം ഫുൾ വെള്ളത്തിലാ. റോഡ് മുറിച്ചു കടക്കുമ്പോ എല്ലാരും നൂറു തവണ പറഞ്ഞതാ, അവൻ കേട്ടില്ല. അതിനു ആ കൊച്ചിന്റെ മെക്കിട്ടു കേറണ്ട. അല്ലേൽ തന്നെ അതാകെ പേടിച്ചിട്ടാ ഉള്ളത്." കാശി നീലുവിനെ നോക്കിക്കൊണ്ടു പറഞ്ഞു. അവൾ രചനയുടെ മടിയിൽ തല വച്ച് കിടക്കുകയായിരുന്നു. ''ഓ ഇപ്പൊ നല്ല സോഫ്റ്റ് കോർണർ ആണല്ലോ...'' വിക്കി. ''ഹ്മ്മ് എനിക്കെന്തോ അവളെ കാണുമ്പോൾ നമ്മടെ വിച്ചുവിനെ(വീക്ഷ ) ഓർമ്മ വന്നു. ഞാൻ കാരണം അല്ലെ അവളങ്ങനെ കിടക്കുന്നത്. എന്റെ ഒരു പിടിവാശി കാരണം ആണ് അവൾക്കു അങ്ങനെ ആയത്... എന്റെ തെറ്റാ അവൾ അനക്കമില്ലാതെ കിടക്കുന്നത്...

നാലഞ്ചു വര്ഷമായില്ലേടാ അവളാ കിടപ്പു കിടക്കാൻ തുടങ്ങിയിട്ട്.'' കാശിയുടെ തൊണ്ട ഇടറിപ്പോയി. ''ഡാ വിടെടാ... അതവളുടെ വിധിയാ.. നീ അവളെ സ്വന്തം പെങ്ങളെപ്പോലെയാണ് കാണുന്നത് എന്നെനിക്കറിയാം. അവളുടെ ആ കിടപ്പു കാണാൻ പറ്റാത്തത് കൊണ്ടാണ് ഞാൻ വീട്ടിലേക്കു തന്നെ പോവാത്തത്. ആഹ് പോട്ടെ, എല്ലാം നേരെ ആവുമായിരിക്കും.'' വിക്കി കാശിയുടെ തോളിൽ തട്ടിയിട്ട് നടന്നു. കാശി അവന്റെ കണ്ണ് തുടച്ചിട്ട് നീലുവിനെ നോക്കി. അവൾ കണ്ണടച്ച് കിടക്കുകയാണ്. ''അല്ല സാർ ഈ കുട്ടി പറഞ്ഞതൊക്കെ ഓക്കേ, പക്ഷെ അവർ രണ്ടുപേരും എന്തിന് താഴേക്ക് ചാടി.. ഇവിടുന്നു രക്ഷപ്പെട്ടാൽ പോരായിരുന്നോ...'' പെട്ടെന്ന് യാസി ആ ചോദ്യം ചോദിച്ചതും എല്ലാരുടെയും ശ്രദ്ധ അയാളിലേക്കായി. ''ആ അത് ശെരിയാണല്ലോ.. എന്തിനാവും അവർ ആത്മഹത്യ തിരഞ്ഞെടുത്തത്..'' കാശി സംശയത്തോടെ വിക്കിയെ നോക്കി.

അവന്റെ നോട്ടം അപ്പോളും നീലുവിൽ തന്നെ ആയിരുന്നു. ''ഡാ കുറച്ചു മയത്തിലൊക്കെ നോക്ക്. ആകെ പാടെ ഇച്ചിരി ചോരയെ ഉള്ളൂ, അതും ഊറ്റി തീർക്കല്ലേ...'' കാശി വിക്കിയുടെ ചെവിയിൽ പറഞ്ഞു. ''പോടാ... ഞാൻ വേറൊരു കാര്യം ആലോചിക്കുവായിരുന്നു. ഇവൾ പറഞ്ഞത് മുഴുവൻ വിശ്വസിക്കാമോ..'' വിക്കി കാശിയുടെ നേരെ നോക്കി ചോദിച്ചു. ''ആഹാ നല്ല കാമുകൻ, ഇത്ര പെട്ടെന്ന് വിശ്വാസമൊക്കെ പോയോ..'' കാശി. ''അതല്ലെടാ എന്തൊക്കെയോ നിഗൂഢതകൾ.. അല്ലെങ്കിൽ തന്നെ അവർ എന്തിന് മരിക്കണം. അതും ലഹരി മൂത്തു നിക്കുന്ന അങ്ങനൊരവസ്ഥയിൽ. ശെരിക്കും ബോധം പോലും കാണില്ലല്ലോ..'' വിക്കി സംശയത്തോടെ ചോദിച്ചു. ''എനിക്കറിയാം അവരെന്തിനാ ചാടിയതെന്ന്..'' പെട്ടെന്ന് നീലു അങ്ങനെ പറഞ്ഞതും എല്ലാരും അവളെ നോക്കി....... കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story