നീലി: ഭാഗം 4

neeli

രചന: റിഷാന നഫ്‌സൽ

നീലുവങ്ങനെ പറഞ്ഞതും കാശി വിക്കിയെ ഒരു നോട്ടം.. ''നീ പറഞ്ഞ പോലെ ഇവളാണോ എല്ലാത്തിനെയും കൊന്നത്...'' കാശി പതിയെ ചോദിച്ചു. ''മിണ്ടാതിരിക്കെടാ... അവള് പറയട്ടെ...'' വിക്കി കാശിയെ നോക്കി കണ്ണുരുട്ടി കാണിച്ചു. ''താൻ പറ..'' കാശി അവളെ നോക്കി പറഞ്ഞു. ''അത്... അവര്.. അവര് കുറെ സമയം ഡോറിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു. പിന്നെ ശബ്ദമൊന്നും കേൾക്കാഞ്ഞപ്പോ ഞാൻ ഡോറിനടുത്തു പോയി ചെവി വച്ച് നോക്കി. അപ്പൊ അവര് കരയുന്ന കേട്ടു..'' നീലു പറഞ്ഞതും വിക്കി നടന്നു അവളുടെ അടുത്തേക്ക് വന്നു. ''തെളിച്ചു പറ...'' വിക്കി. നീലു വാതിലിൽ ചെവിയോർത്തു നിന്നു.. ''ഡാ നമ്മളെന്താടാ ഈ കാണിച്ചത്...'' നിഷാന്ത് ''എങ്ങനെ പറ്റിയെടാ നമ്മൾക്ക് ഇങ്ങനൊക്കെ ചെയ്യാൻ... എന്റെ റിച്ച മോള് കിടക്കുന്ന കണ്ടോ.. മുഖം പോലും മനസ്സിലാവുന്നില്ല...''

റിച്ചാർഡ് അലമുറയിട്ടു. ''ഡാ ഒക്കെ തലക്കു പിടിച്ചപ്പോ നിന്നെ മറക്കണമെന്നു പറഞ്ഞപ്പോ പെട്ടെന്ന്... ഈശ്വരാ എന്റെ നിയക്കുട്ടി...'' നിഷാന്ത് കരഞ്ഞു. ''എന്താടാ നമ്മള് വീട്ടിൽ പറയാ.. സ്വന്തം പെങ്ങളെയും പെണ്ണിനേയും നമ്മള് കൊന്നില്ലേ...'' റിച്ചാർഡ്. ''ആരും ഒന്നും അറിയണ്ട.. അതിനു ആദ്യം അകത്തു കിടക്കുന്നവളെ തീർക്കണം.. പിന്നെ നേരത്തെ പറഞ്ഞ പോലെ ഒരു ഗ്യാസ് പൊട്ടിത്തെറിക്കലിലൂടെ തീരണം എല്ലാ പ്രശ്നങ്ങളും.. എനിക്ക് വയ്യെടാ നീയില്ലാതെ ജീവിക്കാൻ..'' നിഷാന്ത്. ''ഹ്മ്മ് ഒരു ആവേശത്തിന്റെ പുറത്തു നടന്നു പോയ കാര്യങ്ങൾക്കു നിന്നെ വിട്ടു ജീവിക്കാൻ എനിക്കും പറ്റില്ല..'' റിച്ചാർഡ്. ആ സമയത്താണ് വിക്കിയും കാശിയും വന്ന് ബെൽ അടിച്ചു ഡോർ തുറക്കാൻ നോക്കുന്നത്.. പോലീസ് ആണെന്ന്ന്ന മനസ്സിലായതും രണ്ടു പേരും പരിഭ്രമിച്ചു.. ശബ്ദം കേട്ടു നീലുവിന് പുറത്തു വരണമെന്ന് ഉണ്ടായിരുന്നു.

പക്ഷെ വിക്കി പറഞ്ഞതോർമ്മിച്ചു അവള് റൂമിൽ തന്നെ ഇരുന്നു. ''ഡാ എന്താ ചെയ്യാ.. പോലീസ് ആണ്..'' റിച്ചാർഡ്.. ''അറിയില്ലെടാ പിടിച്ചാൽ തീർന്നു. അകത്തിരിക്കുന്ന ആ ......മോള് എല്ലാം പറഞ്ഞു കൊടുക്കും. നമുക്കൊരുമിച്ചു ജീവിക്കാൻ പറ്റില്ല..'' നിഷാന്ത്. ''പിന്നെ എന്ത് ചെയ്യുമെടാ. വീട്ടിലറിഞ്ഞാൽ അതിലും വലിയ പുകിൽ ആവും. നമ്മളെ സ്നേഹത്തിനു വേണ്ടി അവരെ നമ്മള് കൊന്നു എന്ന് അറിഞ്ഞാൽ വീട്ടുകാർ ആകെ തകർന്നു പോവും. അത് കാണാൻ വയ്യെടാ..'' റിച്ചാർഡ്.. ''ഹ്മ്മ് വേറെയൊരു വഴിയുണ്ട്.. ഒരുമിച്ചു ജീവിക്കാൻ അല്ലെ പറ്റാതുള്ളു ഒരുമിച്ചു മരിക്കാല്ലൊ...'' നിഷാന്ത്. ''ഡാ നീ...'' റിച്ചാർഡ്.. ''അതാടാ നല്ലത്, നമ്മളെ സ്നേഹബന്ധമൊന്നും ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല. ആരും നമ്മളെ ജീവിക്കാൻ സമ്മതിക്കില്ല..'' നിഷാന്ത്.. ''ശെരിയാ നമ്മളെ സമൂഹം ഒരിക്കലും നമ്മളെ അങ്കീകരിക്കില്ല. വാ...''

റിച്ചാർഡ് നിഷാന്തിന്റെ കൈ പിടിച്ചു ബാല്കണിയിലേക്കു നടന്നു. ആ സമയത്താണ് വിക്കിയും കാശിയും ഡോർ പൊളിച്ചു അകത്തേക്ക് കേറിയത്. പക്ഷെ അവർ റിച്ചാർഡും നിഷാന്തും ബാൽക്കണിയിലേക്കു പോവുന്നത് കണ്ടില്ല. ''പിന്നെ നിങ്ങൾ ഡോറിന് മുട്ടിയപ്പോൾ സാറാണെന്നു മനസ്സിലാക്കി ഞാൻ ടേബിൾ മാറ്റി ഇടുകയായിരുന്നു. ലോക് തുറന്നതും സാർ ഡോർ വലിച്ചു.'' നീലു പറഞ്ഞു നിർത്തി വിക്കിയുടെ മുഖത്തേക്ക് നോക്കി. ''ഓക്കേ അപ്പൊ അങ്ങനെ ഒക്കെ ആണ്. അവർക്കു കുറച്ചു സ്വബോധം വന്ന് കാണും, അതാ ചെയ്ത തെറ്റിനെപ്പറ്റി ബോധം വന്നത്.'' കാശി. ''ഹ്മ്മ് ആവാം.. ആ ലഹരി കാരണം തന്നെ ആവും അവർക്കു താഴേക്ക് ചാടാൻ ഉള്ള ധൈര്യവും കിട്ടിയത്.'' യാസി. ''രണ്ടാളും കട്ട സ്നേഹത്തിൽ ആയിരുന്നു. മരണത്തിലും വേർപെടാതിരിക്കാൻ അവർ സ്വയം അരയിൽ കയർ കൊണ്ട് ഒരുമിച്ചു കെട്ടി ബന്ധിച്ചിരുന്നു.'' കാശി. എല്ലാരും സംസാരിക്കുമ്പോളും വിക്കിയുടെ കണ്ണുകൾ നീലുവിൽ തന്നെ ആയിരുന്നു. എന്തൊക്കെ പറഞ്ഞാലും അവളിലെന്തൊക്കെയോ നിഗൂഢതകൾ ഉള്ളത് പോലെ.

''ഡാ ഇങ്ങനെ നോക്കല്ലേ.. ആ പെണ്ണിപ്പൊ ഉരുകി തീരും..'' കാശി പറഞ്ഞതും വിക്കി പെട്ടെന്ന് നോട്ടം മാറ്റി. ചുറ്റും നോക്കി. എല്ലാരും അവനെ തന്നെ നോക്കുന്നു. നീലു തല താഴ്ത്തി ഇരിക്കുന്നു. രചന അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് തലയാട്ടി കാണിച്ചു. ചെ എല്ലാരും തെറ്റിദ്ധരിച്ചു. ഞാൻ അവളെ വായി നോക്കി നിന്നതു പോലെ ആയി. എന്തൊക്കെയോ കുഴഞ്ഞു മറിഞ്ഞു കിടപ്പുണ്ട്.. കണ്ടു പിടിക്കണം.. വിക്കി മനസ്സിലുറപ്പിച്ചു. ''എവിടെ എന്റെ മക്കൾ... അയ്യോ എനിക്ക് സഹിക്കാൻ വയ്യേ...'' ഒരു കരച്ചിലും നെഞ്ചത്തടിയും കേട്ടാണ് എല്ലാരും ഡോറിനടുത്തേക്കു നോക്കിയത്.. അവിടെ രണ്ടു സ്ത്രീകൾ ബഹളം വെക്കുന്നു. അവരെ സമാധാനിപ്പിക്കാൻ നോക്കി അവരുടെ ഭർത്താക്കന്മാർ കൂടെ ഉണ്ട്. ''എന്താ ബഹളം..'' വിക്കി യാസീനോട് ചോദിച്ചു. ''അത് മരിച്ചവരുടെ മാതാപിതാക്കൾ വന്നിട്ടുണ്ട്.'' വിക്കി യാസീന്റെ കൂടെ അങ്ങോട്ടേക്ക് നടന്നു. ''എങ്ങനെയാ അവരെ ഫേസ് ചെയ്യാ... പാവങ്ങൾ, പിള്ളേരെന്തു തോന്നിവാസം കാണിച്ചാലും അനുഭവിക്കേണ്ടത് അവരാണല്ലോ...'' വിക്കി.. ''വിധി, അല്ലാതെന്ത്...'' കാശി.

''ഹ്മ്മ് ഈ ഒരു കാര്യത്തിലാണ് എപ്പോളും പതറി പോവുന്നത്. മക്കൾ മരിച്ചത് പറയുമ്പോൾ അവരെ മുഖത്തുണ്ടാവാൻ പോവുന്ന വേദന, അതും കൊന്നത് അവരുടെ മക്കൾ തന്നെ എന്ന് അറിയുമ്പോ തകർന്നു പോവും..'' വിക്കി. ''ഹ്മ്മ് ഇതൊക്കെ നേരിട്ടല്ലെ പറ്റൂ...'' കാശി. പുറത്തെ ഡോറിനടുത്തു എത്തിയതും വിക്കി ഒന്ന് നിന്നു, അവന്റെ മുഖത്തെ ശോക ഭാവം മാറി ഒരു പുഞ്ചിരി തെളിയുന്നത് യാസീൻ കണ്ടു. അതെ പുഞ്ചിരി കാശിയുടെ ചുണ്ടിലും വിരിഞ്ഞു. അവർ മുഖത്തോടു മുഖം നോക്കി. ''അല്ല ഇതാര് കറിയാച്ചനും അനന്തൻ മുതലാളിയുമോ...'' ശബ്ദം കേട്ടു അയാൾ വിക്കിയെ നോക്കി. അവനെ കണ്ടതും അയാളുടെ കണ്ണിൽ ഭീതി നിഴലിച്ചു.. ''അപ്പൊ നിങ്ങടെ മക്കളാണോ തീർന്നത്, വളരെ നന്നായി.. അല്ല ഒരാളും കൂടെ വേണമല്ലോ, ചന്ദ്രമോഹൻ സാർ വന്നില്ലേ..'' കാശി പരിഹാസത്തോടെ ചോദിച്ചു. ''ഡാ നീ നീയാണോ എന്റെ മക്കളെ കൊന്നത്..'' കറിയാച്ചൻ വിക്കിയുടെ കോളറിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു. ''എന്താ നിങ്ങളീ കാണിക്കുന്നേ.. വിട്.. ഇത് ഈ കേസ് അന്വേഷിക്കുന്ന ആളാണ്.

എ സി പി വീക്ഷിത് സാർ.'' യാസി അയാളെ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു. കറിയാച്ചൻ ഒരു ഞെട്ടലോടെ പിറകോട്ടു മാറി. ബാക്കിയുള്ളവരുടെ മുഖത്തും പേടി വന്നു. ''മേരി മാടത്തിനു കണ്ണീരൊക്കെ ഉണ്ടായിരുന്നോ...'' കാശി കളിയാക്കിക്കൊണ്ടു ചോദിച്ചു. ''പ്ളീസ് സാർ ഞങ്ങടെ മക്കളെവിടെ...'' കറിയാച്ചൻ മേരിയെ നെഞ്ചിലേക്ക് ചേർത്ത് കൊണ്ട് ചോദിച്ചു. ''നാലിനെയും പോസ്റ്റ്മോർട്ടത്തിന് വേണ്ടി കൊണ്ട് പോയി.. കഴിഞ്ഞാൽ ബോഡി വിട്ടു തരാം..'' അത് കേട്ടതും മേരിയും കൂടെ ഉണ്ടായിരുന്ന സ്ത്രീയും കരയാൻ തുടങ്ങി. ''യാസി ഇവരെ അകത്തേക്കിരുത്തു, എന്നിട്ടു കാര്യങ്ങൾ പറഞ്ഞു കൊടുക്ക്.'' വിക്കി കാശിയെയും കൂട്ടി താഴെ ബോഡി കിടന്നിരുന്ന സ്ഥലത്തേക്ക് പോയി. ''്മ്മ് ദൈവം ഉണ്ടല്ലേ...'' കാശി. ''ഉണ്ട് അല്ലെങ്കിൽ ഇവരെ ഇങ്ങനെ എന്റെ മുന്നിൽ ഞാൻ കാണില്ലാരുന്നല്ലോ...'' വിക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. ''സാർ ആ മരിച്ചവരുടെ ബന്ധുക്കൾ അവിടെ ബഹളം വെക്കുന്നു. ആ മറ്റേ കുട്ടിയെ ചീത്ത പറയുന്നുണ്ട്..'' ഒരു കോൺസ്റ്റബിൾ ഓടി വന്നിട്ട് വിക്കിയോടും കാശിയോടും പറഞ്ഞു.

അവരപ്പോ തന്നെ ഫ്ലാറ്റിലേക്ക് ഓടി. ''ഡീ നീ പറഞ്ഞത് മുഴുവൻ കള്ളമാണ്. എന്റെ മക്കൾ അങ്ങനെ ഒന്നുമല്ല. അവരല്ല നിയയെയും റിച്ചയേയും കൊന്നത്. നീ കള്ളം പറയുകയാണ്. എന്ത് കള്ളും കഞ്ചാവും ഉപയോഗിച്ചെന്ന് പറഞ്ഞാലും നിഷാന്ത് ഒരു പെണ്ണിനോടും മോശമായി പെരുമാറിയിട്ടില്ല.. ഒരിക്കലും പെരുമാറുകയും ഇല്ല.'' ആനന്ദ് മേനോൻ അലറിക്കൊണ്ട് നീലുവിനോട് പറഞ്ഞു. നീലു രചനയെ കെട്ടിപ്പിടിച്ചു നിക്കുകയാണ്. അവൾക്ക് രക്ഷ കവചം എന്ന പോൽ റാമും യാസീനും അവൾക്ക് മുന്നിലായി നിന്നിട്ടുണ്ട്. ''എന്താ ഇത് നിങ്ങൾ വിറ്റ്നസ്സിനെ ആണ് പേടിപ്പിക്കുന്നത്.'' വിക്കി ഓടി വന്നു കൊണ്ട് പറഞ്ഞു. ''ഡാ എനിക്കറിയാം ഇതെല്ലാം നിന്റെ തിരക്കഥയാണ്. നീ പകരം വീട്ടിയതാ, എനിക്കുറപ്പാ.'' മേരി ചീറി കൊണ്ട് വിക്കിയോട് പറഞ്ഞു. ''മൈൻഡ് യുവർ വേർഡ്‌സ്.. ഞാൻ നിങ്ങളെ വീട്ടിലെ ജോലിക്കാരൻ അല്ല ഐ എം ദി ഇൻവെസ്റ്റിഗേറ്റിങ് ഓഫീസർ ഓഫ് ദിസ് കേസ്.. തോന്നിവാസം പറഞ്ഞാൽ അമ്മേടെ പ്രായം ഉണ്ടെന്നൊന്നും നോക്കില്ല, അടിച്ചു അണപ്പല്ല് ഞാൻ താഴെ ഇടും..

പിടിച്ചോണ്ട് പോടോ തന്റെ പെണ്ണുമ്പിള്ളയെ..'' വിക്കി കറിയാച്ചനെ നോക്കി അലറി. അയാൾ പേടിച്ചു മേരിയെ പിറകോട്ടു വലിച്ചു. എല്ലാരും അവന്റെ ഭാവം കണ്ടു പകച്ചു പോയി. പൊതുവെ ശാന്ത സ്വഭാവനായ വീക്ഷിത് വിനായക് അമിതമായി ദേഷ്യം വന്നാൽ ചെകുത്താനാകുമെന്ന് പരസ്യമായ രഹസ്യം ആണ്. പക്ഷെ നീലുവിനും രചനയ്ക്കും റാമിനും ഇത് പുതിയൊരു അനുഭവം ആണ്. ''മായെ ഇവളെ ഒന്ന് നോക്ക്.'' കറിയാച്ചൻ അനന്തൻ മേനോന്റെ ഭാര്യയോട് പറഞ്ഞിട്ട് വിക്കിയുടെ അടുത്തേക്ക് നടന്നു. ''പക തീർക്കാൻ കിട്ടിയ അവസരം നീ മുതലാക്കിക്കോ. പക്ഷെ സത്യം എനിക്കറിയണം, എന്റെ മക്കൾ അങ്ങനെ ഒന്നും ചെയ്യില്ല. സത്യം എന്താ..'' കറിയാച്ചൻ. ''ആഹാ കോട്ടയത്തെ കിരീടം വെക്കാത്ത കള്ളു രാജാവ് മിസ്റ്റർ സക്കറിയ തോമസിന് ഇങ്ങനൊക്കെ സംസാരിക്കാൻ അറിയോ. സ്വന്തം മക്കളെ കാര്യം വന്നപ്പോ എന്താ വേദന. എന്റെ പെങ്ങളും ഒരിക്കെ മരണം മുന്നിൽ കണ്ടതാ, അന്ന് നിങ്ങൾ പറഞ്ഞതും ചെയ്തതും ഒന്നും ഞാൻ മറന്നിട്ടില്ല. എന്നാലും പറയാം യാസി പറഞ്ഞതൊക്കെ സത്യം ആണ്

. അതിന്റെ സാക്ഷി ആണ് ആ പെൺകുട്ടി നീലാംബരി. വേറെന്തെങ്കിലും ഉണ്ടോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാലേ പറയാൻ പറ്റൂ. ചെ എന്നാലും എന്റെ കൈ കൊണ്ട് ഞാൻ തീർക്കാൻ വച്ചതായിരുന്നു ആ നാലെണ്ണത്തിനെയും. എന്റെ വീക്ഷ ഇങ്ങനെ കിടക്കാൻ കാരണം അവരാണെന്നറിഞ്ഞിട്ടും വെറുതെ വിട്ടത് എന്റെ അമ്മച്ചി വിച്ചുവിന്റെ തലയിൽ തൊട്ടു എന്നെ കൊണ്ട് ഒന്നും ചെയ്യില്ലാന്നു സത്യം ചെയ്യിപ്പിച്ചത് കൊണ്ട. ഇല്ലേൽ ഇത്ര നാളും ആഘോഷിച്ചു ജീവിക്കാൻ സമ്മതിക്കില്ലായിരുന്നു. പരസ്പരം വെട്ടി തന്നെ തീർന്നല്ലോ, വളരെ സന്തോഷമായി.'' വിക്കി കറിയാച്ചനെ നോക്കി പറഞ്ഞു. അയാൾ ദേഷ്യത്തോടെ അവനെ നോക്കിയിട്ടു ബാക്കിയുള്ളവരുടെ അടുത്തേക്ക് പോയി. വീക്ഷിത് പതിയെ ബാല്കണിയിലേക്കു നടന്നു. പണ്ടത്തെ ഓർമ്മകൾ വന്നതും അവന്റെ കണ്ണ് ചുവന്നു. കരയില്ല എന്ന് പ്രതിജ്ഞ എടുത്ത കാരണം കണ്ണീരു പോലും ഇപ്പൊ അവനെ തേടി വരാറില്ല. ''സാർ..''

എന്ന വിളി കേട്ടു വിക്കി തിരിഞ്ഞു നോക്കി. ''എന്താ നീലി എന്നെ കാണാതെ ഇരിക്കാൻ പറ്റുന്നില്ലേ.'' മുഖത്തെ ഭാവം മാറ്റി വിക്കി ചിരിച്ചോണ്ട് ചോദിച്ചു. അവളവനെ തുറുപ്പിച്ചു നോക്കി. ''സാറിന് അവരെ നേരത്തെ അറിയാമോ..'' നീലു. അവൻ ഈ ചോദ്യം ആദ്യമേ പ്രതീക്ഷിച്ചിരുന്നു. അവളുടെ പിന്നിലായി റാമും രചനയും വന്നു. ''ഹ്മ്മ് അറിയാം.. എങ്ങനെ എന്ന് ഞാൻ പറഞ്ഞു തരാം.'' തിരിഞ്ഞു നോക്കിയപ്പോ കാശിയായിരുന്നു. ''അവനതു പറയാൻ ബുദ്ധിമുട്ടും, നിങ്ങള് വാ.. '' കാശിയുടെ പിന്നാലെ അകത്തേക്ക് നടക്കുമ്പോളും നീലു വിക്കിയെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. വീക്ഷിത്തിന്റെ കണ്ണുകൾ അകലങ്ങളിലേക്ക് നോക്കി തന്റെ ഭൂതകാലത്തിലേക്ക് പായുകയായിരുന്നു. ''ആരാ സാർ വീക്ഷ..'' രചന. ''വീക്ഷിത്തിന്റെ പെങ്ങൾ.. എന്റെയും..'' കാശി. ''ആ കുട്ടിയും മരിച്ചവരുടെ എന്താ പ്രശ്നം..'' നീലു. ''ഹ്മ്മ് പറയാം..'' കാശി. നാല് വർഷങ്ങൾക് മുന്നേ... ''ഏട്ടാ പ്ളീസ് ഇവരോട് പറ എനിക്ക് ഹോസ്റ്റലിൽ പോവണ്ട എന്ന്. ഞാൻ ഇവിടുള്ള ഏതേലും കോളേജിൽ പൊയ്‌ക്കൊള്ളാം..'' വീട്ടിലേക്കു കേറി വന്ന എന്റെ കയ്യിൽ തൂങ്ങി കൊണ്ട് വിച്ചു പറഞ്ഞു. ''ഏയ് അതെങ്ങനെ ശെരിയാവും എന്റെ കുട്ടി ഒരു ഇഞ്ചിനീയർ ആവണമെന്നത് മോൾടെ സ്വപ്നം അല്ലെ..

പിന്നെ മെറിറ്റിൽ കിട്ടിയത് കുറച്ചു ദൂരെ ആയിപ്പോയി. നാല് വർഷം പെട്ടെന്ന് പോവുമെടാ.. പിന്നെ ലീവുള്ളപ്പോളൊക്കെ വരാല്ലോ.. നമ്മടെ നാട്ടിൽ ലീവിനാണോ പഞ്ഞം..'' ഞാൻ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു. ''അങ്ങനെ പറഞ്ഞു കൊടുക്ക് കാശി.. അവൾക്കു മെറിറ്റിൽ തന്നെ പഠിക്കേം വേണം എന്നാ ഹോസ്റ്റലിൽ പോവാനും വയ്യ...'' വിക്കിയുടെ അമ്മ രേവതിമ്മ അങ്ങോട്ടേക്ക് വന്നൊണ്ട് പറഞ്ഞു.. ''അത് അച്ഛനെക്കൊണ്ട് വെറുതെ ലോൺ എടുപ്പിക്കണ്ടാന്നു വെച്ചിട്ടല്ലേ... വേണ്ട ഞാൻ വല്ല ഡിഗ്രിയും പഠി്ചോള്ളാം..'' വിച്ചു ''അതങ്ങു പള്ളീൽ പോയി പറഞ്ഞാ മതി. നാളെ രാവിലെ നിന്നെ ഞങ്ങള് കോട്ടയത്തേക്ക് കൊണ്ട് വിടും മോളെ. എന്നിട്ടു വേണം എനിക്ക് സ്വസ്ഥതയിലും സമാധാനത്തിലും ജീവിക്കാൻ..'' അങ്ങോട്ടേക്ക് വന്ന വിക്കി പറഞ്ഞു. അത് കേട്ട് വിച്ചുവിന്റെ കണ്ണ് നിറഞ്ഞു. ''ഡാ തെണ്ടി ഇവളെ കരയിച്ചാൽ കൊല്ലും ഞാൻ നിന്നെ.. പോട്ടെടാ അവനെ നമക്ക് ഇരുട്ടത്തിരുത്തി വെളിച്ചത്തിൽ ചോറ് കൊടുക്കാം.." ഞാൻ പറഞ്ഞതും വിച്ചു എന്റെ തലയിലൊന്നു തന്നു.

''എന്റെ മണ്ടൻ ഏട്ടാ വെളിച്ചത്തിരുത്തി ഇരുട്ടത്ത് ചോറ് കൊടുക്കാമെന്ന പറയാറ്.'' വിച്ചു വാ പൊത്തി ചിരിച്ചു. ''ആഹ് എങ്ങനായാലും എനിക്ക് ചോറ് കിട്ടിയാ മതി.'' വിക്കി.. ''തീറ്റപ്പണ്ടാരം... എന്തായാലും എന്റെ മോള് ചിരിച്ചലോ അത് മതി.'' ഞാൻ അവളുടെ തലയിൽ പതിയെ തലോടി. അനാഥനായ എനിക്ക് വിക്കിയുടെ വീട് ആണ് സ്വന്തം, അവന്റെ അച്ഛനുമമ്മയും എന്റേം കൂടി ആണ്.. പിന്നെ വിച്ചു അവളെന്റെ ജീവൻ ആണ്. ''പിറ്റേന്ന് കാലത്തു തന്നെ വിക്കിയും ഞാനും കൂടി അവളെ കോട്ടയത്തെ പ്രശസ്തമായ എഞ്ചിനീയറിംഗ് കോളേജിൽ കൊണ്ട് വിട്ടു. അവിടെ എത്തിയപ്പോ വിച്ചുവിന്റെ കരച്ചിൽ കണ്ടു അവളെ വിക്കി നെഞ്ചോടു ചേർത്തു. എന്തൊക്കെ പറഞ്ഞാലും എങ്ങനൊക്കെ തല്ലു പിടിച്ചാലും വിച്ചു അവന്റെ ജീവനായിരുന്നു. തിരികെ വരുമ്പോ കണ്ണ് നിറഞ്ഞ കാരണം വണ്ടി ഓടിക്കാൻ പറ്റാതിരുന്ന വിക്കിയെ മാറ്റി ഞാൻ വണ്ടി ഓടിച്ചു. ആദ്യത്തെ രണ്ടു ദിവസവും അവൾ ആകെ മൂഡ് ഓഫ് ആയിരുന്നു. കരച്ചിലും ബഹളവും.. പിന്നെ പിന്നെ അവള് സന്തോഷവതിയായി കാണപ്പെട്ടു.

വിളിച്ചാൽ അവൾക്കു ആകെ ഒരു പേര് മാത്രമേ പറയാനുള്ളു. നീലി...'' അത് കേട്ടതും എല്ലാരും നീലുവിനെ നോക്കി. അവൾ ആകെ ഞെട്ടിയിട്ടുണ്ട്.. ''അവൾക്ക് അവിടെ കിട്ടിയ ആദ്യത്തെ ഫ്രണ്ട്.. അവളെ പറ്റി വാ തോരാതെ സംസാരിക്കും. ശെരിക്കും വിച്ചു ഹാപ്പി ആയിരുന്നു. ഓരോ വട്ടം ഫോൺ വിളിക്കുമ്പോഴും വീട്ടിൽ ലീവിന് വരുമ്പോളും അവളുടെ വാക്കുകളിൽ നീലിയും അവളുടെ നീലക്കണ്ണുകളും നിറഞ്ഞു നിന്നിരുന്നു. അത് എല്ലാർക്കും ഷോക്കിന്റെ മേൽ ഷോക്കായിരുന്നു. ''ഡീ നീയാണോ ആ നീലി..'' രചന ചോദിച്ചതും നീലു അവളെ കണ്ണുരുട്ടി ദേഷ്യത്തോടെ നോക്കി. ''വിച്ചുവിന്റെ വാക്കുകളിലൂടെ നീലി ഞങ്ങടെയൊക്കെ മനസ്സിൽ കേറിപ്പറ്റി. പ്രത്ത്യേഗിച്ചു വിക്കിയുടെ മനസ്സിൽ. നീലി വിച്ചുവിന്റെ നേരെ എതിരായുള്ള സ്വഭാവമുള്ള കുട്ടിയായിരുന്നു. നല്ല തന്റേടിയും വായാടിയും പിന്നെ ആരെയും കൂസാത്ത അലമ്പ് സ്വഭാവവും.. അവളായിരുന്നു വിച്ചുവിന്റെ ബോഡിഗാർഡ്. വിച്ചുവിന്റെ സംസാരത്തിലൂടെ വിക്കിയുടെ മനസ്സിലേക്ക് നീലി കേറി, അല്ല വിച്ചു കേറ്റി.

അവൾക്ക് കൂട്ടുകാരിയെ പിരിയാതിരിക്കാനുള്ള മാർഗ്ഗം. ഏതോ വലിയ പണച്ചാക്കിന്റെ മോളായിരുന്നെങ്കിലും അതിന്റെ ഒരു അഹങ്കാരവും നീലിക്കില്ലായിരുന്നു. പക്ഷെ വിച്ചുവിന്റെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് നീലിയും വിക്കിയും ആദ്യം തന്നെ ഉടക്കി. വിച്ചുവിന്റെ ഫോണിലേക്കു വിളിച്ച അവളുമായി എന്തൊക്കെയോ പറഞ്ഞു വിക്കി തെറ്റി. പിന്നെ രണ്ടും പൂരത്തെറി ആയിരുന്നു പരസ്പരം. ഞാൻ വീട്ടിലേക്കു വന്നപ്പോളാണ് വിച്ചു ഇതൊക്കെ പറഞ്ഞത്. ഐ പി എസ് പ്രീപെറേഷനിലായിരുന്ന ഞങ്ങൾ ഇടക്കെ വീട്ടിലേക്കു പോവാറുണ്ടായിരുന്നുള്ളു. അച്ഛനാണ് വിച്ചുവിനെ കൊണ്ട് വരാനും വിടാനും പോവാറ്. അതിനിടയിൽ നീലിയും വീട്ടിൽ വന്നു എല്ലാരേയും കയ്യിലെടുത്തിരുന്നു. പക്ഷെ ഞങ്ങൾക്ക് കാണാൻ പറ്റിയില്ല. വിക്കി പുറമെ നീലിയെ കുറ്റം പറയുമെങ്കിലും ഉള്ളിൽ എന്തോ ഉണ്ടെന്നു എനിക്ക് തോന്നിയിരുന്നു. അങ്ങനെ ഇരിക്കെ ഞാനും വിക്കിയും ഒരിക്കെ വിച്ചുവിനെ കൊണ്ട് വരാൻ പോയി. അവിടെ കണ്ട കാഴ്ച്ച , ഹോ മറക്കാൻ പറ്റില്ല. അതായിരുന്നു നീലിയുമായുള്ള ഞങ്ങടെ ആദ്യത്തെ കൂടി കാഴ്ച്ച.''...... കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story