നീലി: ഭാഗം 5

neeli

രചന: റിഷാന നഫ്‌സൽ

''ടാ ഇന്ന് വിച്ചു ഞെട്ടും നമ്മളെ കാണുമ്പോൾ..'' വിക്കി. ''ഹ്മ്മ് അവൾക്ക് ഒരു സർപ്രൈസ് തന്നെ ആവും. ഒരു മാസം ആയില്ലേ അവളെ കണ്ടിട്ട്.'' കാശി. ''വേഗം ഇറങ്.'' കാശിയും വിക്കിയും കാർ പാർക്ക് ചെയ്തിട്ട് അകത്തേക്ക് പോയി. അവർ കേറിയതും ഗ്രൗണ്ടിലൊരു ആൾക്കൂട്ടം കണ്ടു. അവരങ്ങോട്ടേക്കു നടന്നു. മുന്നിലെ കാഴ്ച്ച കണ്ടു അവരുടെ രക്തം തിളച്ചു. ിുി് ചുറ്റുമായി നിക്കുന്ന അഞ്ചാറ് ആൺകുട്ടികളും പെൺകുട്ടികളും. അവൾ നടുക്ക് നി് കരയുന്നുണ്ട്. ഒരു പെൺകുട്ടി അവളുടെ കയ്യിൽ പിടിച്ചു എന്തൊക്കെയോ പറയുന്നു. അവർക്കു കേൾക്കാൻ പറ്റുന്നില്ല. വിച്ചു എന്തോ പറഞ്ഞതും ആ പെണ്ണ് അവളെ അടിക്കാൻ പോയി. അത് കണ്ടതും അവരങ്ങോട്ടേക്കു പാഞ്ഞു. പക്ഷെ അവർക്കു മുന്നേ ആ കൈകൾ മറ്റൊരാൾ തടഞ്ഞു, തല്ലാൻ വന്ന പെണ്ണിനെ തള്ളി താഴെ ഇട്ടു.. ഒരു പെൺകുട്ടി, നേരിട്ട് കണ്ടിരുന്നില്ലെങ്കിലും ആ നീല കണ്ണുകൾ വിളിച്ചറിയിച്ചു അത് വിച്ചുവിന്റെ നീലിയാണെന്ന്.

വിച്ചു അവളെ കെട്ടിപ്പിടിച്ചു. ആ പെണ്ണിനെ കൂടെ ഉണ്ടായിരുന്നവർ എണീപ്പിച്ചു. കൂട്ടത്തിൽ ഒരുത്തൻ അവരുടെ നേരെ പോയി നീലിയുടെ നേരെ കൈ പൊക്കിയതും അവൾ വിച്ചുവിനെ മാറ്റി നിർത്തി അവന്റെ നെഞ്ചിലേക്ക് ചവിട്ടി. പിന്നെ എല്ലാരും ഒരുമിച്ചു അവളെ വളഞ്ഞു. ഒരു തികഞ്ഞ അഭ്യസ്സിയെ പോലെ നീലി അവരെ നേരിട്ടു. വിക്കിയും കാശിയും എല്ലാം കണ്ടു വായും തുറന്നു നിന്നു. വിച്ചു നീലിയുടെ അടി കണ്ടു അങ്ങനെ കൊടുക്ക് ഇങ്ങനെ ചവിട്ട് എന്നൊക്കെ പറയുന്നുണ്ട്. വിച്ചുവിന്റെ കൂടെ വേറെ രണ്ടു പെൺകുട്ടികൾ കൂടി നിക്കുന്നുണ്ട് ഇപ്പൊ. അവരും നീലിയെ പ്രോത്സാഹിപ്പിക്കുന്നു. "എന്തോന്നെടെ ഇത് തെലുങ്ക് പടമോ???" കാശി പക്ഷെ വിക്കി അവൻ പറഞ്ഞത് കേട്ടില്ല. അവൻ നീലിയുടെ നീലക്കണ്ണിൽ കുടുങ്ങി നിക്കായിരുന്നു. പെട്ടെന്നാണ് ആ കൂട്ടത്തിലെ പെൺപിള്ളേർ വിച്ചുവിന് നേരെ പോയത്.

അവളെ അവർ പിടിച്ചു തള്ളിയതും നീലിയുടെ അടിപതറി. അവൾ വിച്ചൂ എന്ന് വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് പോവാൻ നിന്നതും രണ്ടുപേർ അവളെ പിടിച്ചു വച്ചു. ഇത് കണ്ടതും വിക്കിയും കാശിയും അങ്ങോട്ടേക്കോടി. വിച്ചുവിനെ ചവിട്ടാൻ പോയ പെണ്ണിനെ വിക്കി തള്ളിയിട്ടു. എന്നിട്ടു അവളെ വിക്കിയും കാശിയും ചേർന്ന് എണീപ്പിച്ചു. ''ഏട്ടാ...'' എന്നും പറഞ്ഞു അവൾ വിക്കിയുടെ നെഞ്ചിലേക്ക് വീണു. ''ഒന്നൂല്ലെടാ ഏട്ടൻ വന്നില്ലേ...'' വിക്കി അവളെ സമാധാനിപ്പിച്ചു. ''വിക്കിയേട്ടാ... കാശിയേട്ടാ എന്റെ നീലി..'' വിച്ചു നീലിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് പറഞ്ഞു. ഈ സമയം പിടിച്ചു വച്ചവരുടെ കയ്യിൽ നിന്നും ഒഴിഞ്ഞു മാറാനുള്ള ശ്രമത്തിലായിരുന്നു നീലി. ''മര്യാദക്ക് എന്നെ വിട്ടോ അരുൺ, ഇല്ലെങ്കിൽ..'' നീലി അവരുടെ നേരെ അലറി. ''ഇല്ലെങ്കിൽ നീ എന്ത് ചെയ്യും.. ടാ റിച്ചി ഇവൾക്ക് ഒരിക്കലും മറകാത്ത ഒരനുഭവം കൊടുക്കേ്ടേ..

നീ ഒു ിസ്സങ് കൊടുത്തേക്ക്..'' അരുൺ പറഞ്ഞു. ''എന്റെ പൊന്നു അരുൺ, നിയ ദേ അവിടെ നിപ്പുണ്ട് പിന്നെ റിച്ചാണ്.. എറെ കഴുത്തു ഞാൻ തനെ വെട്ടാൻ കൊടുക്കണോ..'' റിച്ചാർഡ് പറഞ്ഞു. ''എന്നാ നീ ഒരു കൈ നോക്കിക്കോ നിു..'' അരുൺ. ''ഞാനില്ല മോനെ റിച്ചയുമായുള്ള അവസാന പിണക്കം തീർത്തപ്പോ പൊട്ടിയത് രൂപ പത്തായിരമാ. നമ്മളില്ലേ...'' നിഷാന്ത് അരുണിനെ നോക്കി കൈകൂപ്പി. ''ഇപ്പൊ എന്ത് ചെയ്യും, ഞാൻ തന്നെ കിസ്സടിച്ചേനെ പക്ഷെ എന്റെ പെങ്ങള് നിക്കുമ്പോ എങ്ങനെയാടാ..'' അരുൺ. ''ഒരു കാര്യം ചെയ്യാം നീ ഇപ്പൊ അവളുടെ ഡ്രസങ് കീറിക്കള, അതിലും വലിയ നാണക്കേടുണ്ടോ.. പിന്നെ ഇവളെ നമ്മക്ക് ഒറ്റയ്ക്ക് വിശദമായി കാണാം.'' നിഷാന്ത് ഒരു വഷളൻ ചിരിയോടെ പറഞ്ഞു. ''ഹ്മ്മ് സൂപർ.. ഇവളുടെ അഹങ്കാരം ഇന്നത്തോടെ തീരണം..'' അരുൺ അവളുടെ നേരെ നടന്നു കൊണ്ട് പറഞ്ഞു. ''ആണാണെങ്കിൽ കൈ വിടെടാ ആദ്യം...''

നീലി അവരുടെ കയ്യിൽ നിന്നും ചീറിക്കൊണ്ട് പറഞ്ഞു. ''ഞാൻ ആണാണോയെന്നു നിനക്ക് കാണിച്ചു തന്നേനെ പക്ഷെ ഇത് ഗ്രൗണ്ടിൽ ആയിപ്പോയി, പിന്നെ ഞങ്ങടെ പെങ്ങമ്മാരെവിടെ നിക്കുന്നു. ഇല്ലായിരുന്നെങ്കിൽ ഇന്ന് നീ അറിഞ്ഞേനെ...'' അരുൺ "പെങ്ങന്മാരെ ഇത്ര സ്നേഹിക്കുന്നവർ ഒരു പെണ്ണിന്റെ മാനം കളയാൻ നോക്കുന്നു..." എന്നും പറഞ്ഞു നീലി പൊട്ടിച്ചിരിച്ചു. "ഞങ്ങൾക്ക് ഞങ്ങളെ പെങ്ങന്മാരെ മാത്രമേ കാര്യമുള്ളൂ. ബാക്കിയുള്ള നീയടക്കമുള്ള എല്ലാ പെൺപിള്ളേരും വെറും ശരീരങ്ങളാ, ഞങ്ങൾക്ക് ആസ്വദിക്കാനും ചവിട്ടി മെതിക്കാനും ഉള്ള ശരീരങ്ങൾ..." എന്നും പറഞ്ഞു അരുൺ അവളുടെ ഡ്രെസ്സിൽ പിടിക്കാൻ പോയതും ഒരു ചവിട്ട് കൊണ്ട് തെറിച്ചു വീണു. ''വിക്കി..'' നീലിുടെ വായിൽ നിന്നും തന്റെ പേര് കേട്ടപ്പോ വീക്ഷിത് അവളെ നോി. അവരുടെ കണ്ണുകൾ ഒരു സെക്കൻഡ് ഉടക്കി.

''ടാ നീ ആരാടാ.. എന്ത് ധൈര്യത്തിലാ നീ അവനെ ചവിട്ടിയത്.'' നിഷാന്ത് വിക്കിയുടെ കോളറിൽ പിടിച്ചു. ''നീ ഏതു ധൈര്യത്തിലാണോ എന്റെ പെങ്ങളെ നേരത്തെ തടഞ്ഞു വച്ചു കരയിച്ചത്... പിന്നെ ധാ ഇവളെ പിടിച്ചു വച്ചത്, അതെ ധൈര്യത്തിൽ തന്നെ.'' വീക്ഷിത് നിഷാന്തിനോണ്ട് പറയുന്നതിനിടയിൽ തന്നെ നീലിയെ പിടിച്ചു വച്ച രണ്ടെണ്ണത്തിനെയും ചവിട്ടി താഴെ ഇട്ടിരുന്നു. നീലി അപ്പോളും അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിക്കുകയായിരുന്നു. അവൻ കണ്ണ് കൊണ്ട് മാറി നിക്കാൻ പറഞ്ഞു. അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടു തന്നെ വിച്ചുവിന്റെ അടുത്തേക്ക് പോയി. ''ടാ നിനക്കൊന്നും പറ്റിയില്ലല്ലോ..'' വിച്ചു നീലിയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു. ''ഇല്ലേടീ പെണ്ണെ, ഞാൻ ഓക്കേ ആണ്.'' നീലി അവളുടെ കവിളിൽ നുള്ളി. ''ഞാൻ അവന്റടുത്തോട്ടു പോട്ടെ..'' എന്ന് പറഞ്ഞു കാശി വിക്കിയുടെ അടുത്തേക്ക് ഓടി. ''കാശിയേട്ടാ പൊളിക്കണം..'' നീലി അവനോടു വിളിച്ചു പറഞ്ഞു. ''നീ പറഞ്ഞാൽ പിന്നെ അപ്പീലില്ല പെങ്ങളെ..'' എന്നും പറഞ്ഞു കാശി വിക്കിയുടെ അടുത്തേക്കോടി.

കാശി വിച്ചുവിനെ വിളിക്കുമ്പോൾ നീലിയോടും സംസാരിക്കാറുണ്ടായിരുന്നു. അവനെ അവൾ ആദ്യമേ പിടിച്ചു ആങ്ങള ആക്കിയതാ. പിന്നെ അവിടെ പൂരമായിരുന്നു. ഐ പി എസ് ട്രൈനിങ്ങിനും മാർഷ്യൽ ആർട്സിനും പോവുന്ന വിക്കിയുടെയും കാശിയുടെയും മുന്നിൽ , കോളേജിൽ പഠിക്കുന്ന നരുന്ത് ചെക്കന്മാർ പേടിച്ചോടി. തല്ലു കൊണ്ട് എല്ലാ എണ്ണവും ചാവാനായപ്പോ അവർ നിർത്തി. ''ഇനി മേലാൽ എന്റെ പെങ്ങടെ നേരെയോ എന്റെ പെണ്ണിന്റെ നേരെയോ നിങ്ങളെ നിഴൽ വീണാൽ... അപ്പൊ ബാക്കി.'' അവരെ നേരെ വിരൽ ചൂണ്ടി വിക്കി പറഞ്ഞു. അവൻ തിരിഞ്ഞു നടന്നു കൂടെ കാശിയും. ''ടാ പെങ്ങൾ ഓക്കേ, പെണ്ണ് ഏതാ..'' കാശി സംശയത്തോടെ ചോദിച്ചു. ''ആ കള്ളിയങ്കാട്ടു നീലിയെ ഞാനങ്ങു കെട്ടാൻ തീരുമാനിച്ചു..'' വിക്കി കാശിയെ നോക്കി കണ്ണിറുക്കിയിട്ടു പറഞ്ഞു. ''വേണോ മോനെ, തീക്കട്ടയാണ്... പൊള്ളിപ്പോകും..'' കാശി ''പൊള്ളിയാൽ അവളെ കൊണ്ട് തന്നെ ഞാൻ മരുന്നും വെപ്പിക്കും..'' വിക്കി ദൂരെ നിന്നു വിച്ചുവിനെ സമാധാനിപ്പിക്കുന്ന നീലിയെ നോക്കി പറഞ്ഞു.

''ഡീ ഒന്നും പറ്റിയില്ലല്ലോ, പിന്നെന്തിനാ നീ കരയുന്നെ...'' നീലി. ''ഞാൻ പേടിച്ചു പോയെടാ..'' വിച്ചു. ''എന്തിനു ഞങ്ങള് ജീവനോടെ ഉള്ളപ്പോ നീ പേടിക്കണ്ട ആവ്യമില്ല... മന്സിലായോ എന്റെ പൂച്ച്കുട്ടിക്ക്...'' കാശി അവരുടെ അടുത്തെത്തി അങ്ങനെ പറഞ്ഞതും വിച്ചു അവന്റെ നെഞ്ചിലേക്ക് വീണു. ''കാശിയേട്ടാ എന്തേലും പറ്റിയോ..'' അവള് കരഞ്ഞോണ്ട് ചോദിച്ചു. ''ഒന്നുമില്ലെടാ, നിന്റേട്ടൻ സ്‌ട്രോങ്ങല്ലേ..'' കാശി. ''ഡീ ഞാനും ഉണ്ട് ഇവിടെ.. അടി കൊടുത്ത എന്നെയല്ല വായിനോക്കി നിന്ന അവനെ നോക്ക്.'' വിക്കി. ''ഓ കുശുമ്പാ..'' എന്നും വിളിച്ചു വിച്ചു വിക്കിയുടെ നെഞ്ചിലേക്ക് ചാഞ്ഞു അവന്റെ കവിളിലൊരുമ്മ കൊടുത്തു.. അപ്പോഴും വിക്കിയുടെ കണ്ണുകൾ നീലിയുടെ കണ്ണുകളുമായി കോർത്ത് നിക്കുകയായിരുന്നു. അവളും ഇമവെട്ടാതെ അവനെ നോക്കുകയായിരുന്നു. ''കണ്ണും കണ്ണും തമ്മിൽ തമ്മിൽ.. കഥകൾ കൈമാറും അനുരാഗമേ..''

ഒരു അപശ്രുതി കേട്ടപ്പോളാണ് രണ്ടാളും നോട്ടം മാറ്റിയത്. കാശി അപ്പോളും പാടിക്കൊണ്ടിരുന്നു. ''എന്റെ പൊന്നു ചേട്ടാ അടിയുടെ കൂടെ ഈ കഴുത രാഗം കൂടി ഞങ്ങൾ താങ്ങില്ല കേട്ടോ...'' ഒരു പെൺകുട്ടി വന്നു കാശിയോട് പറഞ്ഞു. ''ഉഫ് മുഖം കണ്ടാൽ പറയില്ലാട്ടോ ശബ്ദം ഇത്ര മനോഹരമാകുമെന്നു..'' വേറൊരു പെൺകുട്ടി പറഞ്ഞു. ''ഏതു അലവലാതിയാടീ പറഞ്ഞത് മുഖം മനസ്സിന്റെ കണ്ണാടിയാണെന്നു...'' ഒരു ഉമ്മച്ചിക്കുട്ടി പറഞ്ഞു. "ആരായാലും ഒരു കൈ കൊടുകണം. ഈ ഓഞ്ഞ മോന്ത പോലെ തന്നെ ശബ്ദവും." ആദ്യത്തെ കുട്ടി പറഞ്ഞു. ''ഹലോ ഗോളിയില്ലാത്ത പോസ്റ്റിൽ കേറി ഗോളടിക്കല്ലേ മോളെ.. വിച്ചൂട്ടി ഏതാ ഈ അലവലാതികൾ..'' കാശി ''അലവലാതി തന്റെ കുഞ്ഞമ്മ...'' അവർ മൂന്നാളും ഒരുമിച്ചു പറഞ്ഞു. ''താങ്ക്യൂ..'' കാശി അവരെ നോക്കി പറഞ്ഞു. ''ഓ ഒന്ന് മതിയാക്ക്. കാശിയേട്ടാ വിക്കിഏട്ടാ ഇത് രമ്യ പിന്നെ ഇത് അന്ന പിന്നെ അത് കദീജ..'' കാശിയോട് വിച്ചു പറഞ്ഞു. ''ഓഹോ മതമൈത്രി ആണല്ലോ അല്ലേടാ വിക്കി..'' കാശി അതും പറഞ്ഞു വിക്കിയെ നോക്കിയപ്പോ അവിടെ വീണ്ടും കണ്ണും കണ്ണും കഥ പറയാൻ തുടങ്ങിയിരുന്നു.

''മോനെ 200 കെബിയുടെ ഇലക്ട്രിക്ക് ലൈനിൽ ആണ് നീ കണക്ഷൻ എടുക്കാൻ നോക്കുന്നെ... ഷോക്കടിച്ചാ കരിഞ്ഞു പോവും..'' കാശി മെല്ലെ വിക്കിയുടെ ചെവിയിൽ പറഞ്ഞു. അവനതൊന്നും കേട്ടതും കൂടി ഇല്ല. ''ആഹാ ഞങ്ങളറിയാതെ അണ്ടർ ഗ്രൗണ്ടിലൂടെ ലൈൻ വലിക്കുന്നോ...ഇപ്പൊ ശരിയാക്കിത്തരാം'' എന്നും പറഞ്ഞു രമ്യ കയ്യിലുണ്ടായിരുന്ന വെള്ളം വിക്കിയുടെയും നീലിയുടെയും മുഖത്തേക്കാക്കി. ''അയ്യോ മഴ എല്ലാരും ഓടിക്കോ..'' വിക്കി വിച്ചുവിന്റെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു. ''മഴ അല്ലേടാ സുനാമി. എന്തൊക്കെ ആയിരുന്നു അഹങ്കാരി... പണത്തിന്റെ ഹുങ്ക്.. നാക്കിനു ലൈസെൻസ് ഇല്ലാത്തവൾ നേരിട്ടു കണ്ടപ്പോ കണ്ണെടുക്കാൻ പറ്റുന്നില്ല.'' കാശി. അത് കേട്ടതും നീലി വിക്കിയെ കണ്ണുരുട്ടി നോക്കാൻ തുടങ്ങി. അവളുടെ മുഖം ചുവന്നു. വിക്കി കാശിയെ നോക്കി പല്ലിറുമ്മി. കാശി കൈ കൂപ്പി പതിയെ ഖദീജയുടെ പിറകിലേക്ക് മാറി നിന്നു. ''അഹങ്കാരി തന്റെ അമ്മായിയമ്മ.. കോന്തൻ മാക്രി...'' നീലി. ''കോന്തൻ മാക്രി നിന്റെ കുട്ടികളുടെ തന്തയാടീ കള്ളിയങ്കാട്ടു നീലി..'' വിക്കി.

''കള്ളിയങ്കാട്ടു നീലി നിന്റെ കെട്ടിയോള്.. കൊരങ്ങൻ ചെകുത്താൻ @##@$$##..'' നീലി. ''നീ പോടീ... @##@#$@#$... വിക്കി. അവരുടെ ചീത്ത വിളി കേട്ട് ബാക്കിയുള്ളവർ ചെവി പൊത്തി നിന്നു. ''ഈശ്വരാ.. പടക്കക്കടയുടെ മൂട്ടിലിരുന്നാണോ ഞാൻ സിഗരെറ്റ് വലിച്ചേ..'' കാശി. ''ഏ ഏട്ടൻ സിഗരറ്റു വലിക്കാൻ തുടങ്ങിയോ... കൊല്ലും ഞാൻ..'' വിച്ചു. ''എന്റെ വിച്ചൂ, ഞാൻ ഒരു ഉപമ പറഞ്ഞതാ.'' കാശി കൈകൂപ്പിക്കൊണ്ട് പറഞ്ഞു. വിച്ചു അവനെ നോക്കി ഇളിച്ചു കാണിച്ചു. അപ്പോഴും ഇപ്പറത്തെ രണ്ടുപേരുടെയും ചീത്തവിളി തീർന്നിട്ടില്ലായിരുന്നു. അവസാനം വിച്ചു നീലിയുടെയും കാശി വിക്കിയുടെയും വാ പൊത്തി പിടിച്ചു. ''ഒന്ന് നിർത്തേന്റെ മക്കളെ, ഇനി കേൾക്കാനുള്ള ത്രാണി ഞങ്ങൾക്കില്ല. നിങ്ങൾ രണ്ടാളും കൊടുങ്ങല്ലൂർ ഭാഗത്തു പോയിട്ടുണ്ടോ.. ഉഫ് സഹിക്കാൻ വയ്യാട്ടോ. ചെവി വല്ല ഹാർപിക്കും ഇട്ടു കഴുകണം.'' കാശി. ''അവളോട്‌ പറ.. രക്ഷിച്ചിട്ടു അവളുടെ സംസാരം കേട്ടില്ലേ.. പൂതന...'' വിക്കി. ''പൂതന നിന്റെ...'' എന്ന് പറയുമ്പോളേക്കും വിച്ചു നീലിയുടെ വാ പൊത്തി.

''ഒന്ന് നിർത്തു രണ്ടും. പരിചയപ്പെടുന്നതിനു മുന്നേ തന്നെ രണ്ടും അടി തുടങ്ങിയല്ലോ.'' രമ്യ. ''ആര് പറഞ്ഞു പരിചയമില്ലെന്ന്. രണ്ടിനും ഡെയ്‌ലി ഇതെന്നെയാ പണി. ഞാൻ സംസാരിക്കുമ്പോ സ്പീക്കറിലിട്ടു രടും കൂടി തുടങ്ങും അടി.'' വിച്ചു ''ഓഹോ അങ്ങനൊക്കെ ഉ്ടോ..'' അന്ന. ''അതിതിന്റെ സ്വഭാവഗുണം കൊണ്ടാ.'' നീലി. ''ഓഹോ അപ്പൊ നീ നല്ല കുട്ടി അെടീ...'' വിക്കി. ''ചുപ്പ്.. ഇനി മിണ്ടിയാൽ രണ്ടിന്റേം തല ഞാൻ തല്ലിപൊട്ടിക്കും.'' വിച്ചു. ''കറക്റ്റ്... അല്ല വിച്ചൂ ഇവിടെ എന്തായിരുന്നു പ്രശ്നം..'' കാശി. ''അതോ അത് പിന്നെ... ചെറിയൊരു റാഗിങ് പ്രശ്നം.'' വിച്ചു. ''റാഗിങ്ങോ, ക്ലാസ് തുടങ്ങിയിട്ട് ഇത്ര ദിവസം കഴിഞ്ഞിട്ടോ...'' വിക്കി. ''അത് പിന്നെ, ഞാൻ വന്ന ദിവസം അവര് എന്നെ റാഗ് ചെയ്യാൻ എന്ന പേരിൽ ഉപദ്രവിക്കാൻ നോക്കി. അപ്പൊ ദേ എന്റെ നീലിക്കുട്ടിയാ എന്നെ സഹായിച്ചേ. ആ പക ഇപ്പോളും ഉണ്ട്. ദിവസവും ഓരോ പ്രശ്നം ഉണ്ടാക്കാൻ വരും അവര്.'' വിച്ചു. ''എന്നിട്ടു നീ എന്താ ഞങ്ങളോട് പറയാതിരുന്നേ..'' കാശി. ''ഞാൻ അതൊന്നും അത്ര സീരിയസാക്കിയില്ല. പിന്നെ എന്റെ നീലി ഉണ്ടല്ലോ കൂടെ.

ഇത് പോലെ ആദ്യമായിട്ടാ.'' വിച്ചു. ''അതെ ഇതൊക്കെ കോളേജ് ലൈഫിൽ സാധാരണ അല്ലെ.'' നീലി. ''ഹ്മ്മ്, നിങ്ങള്ക്ക് പ്രിൻസിക്ക് പരാതി കൊടുത്തൂടായിരുന്നോ..'' കാശി.. ''ബെസ്റ്റ്... വിക്കിയേട്ടൻ ആദ്യം ചവിട്ടിയില്ലേ അവൻ അരുൺ, അവന്റെ അച്ചനാ ഇവിടുത്തെ പ്രിൻസി രവീന്ദ്രൻ നായർ. കോളേജിന്റെ പാർട്ണർ കൂടി ആണ്‌. പിന്നെ കൂടെ ഉണ്ടായിരുന്നത് റിച്ചാർഡ്, നിഷാന്ത് പിന്നെ അവരുടെ വാലുകൾ റോഷൻ, റോയ്, കിരൺ. പിന്നൊരാൾ കൂടി ഉണ്ട് ഋഷി , അവനിന്നു ലീവാ. ഈ റിച്ചാർഡിന്റെയും നിഷാന്തിന്റെയും അരുണിന്റേയും ഋഷിയുടെയും അച്ചന്മാരുടെ ആണ് ഈ കോളേജ്.'' അന്ന. ''പിന്നെ അവരുടെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടികൾ ഇല്ലേ അതിൽ വിച്ചുവിനെ അടിക്കാൻ വന്നവൾ ആ അരുണിന്റെ പെങ്ങൾ ആണ് അരുണിമ. പിന്നെ കൂടെ ഉണ്ടായിരുന്നതിൽ നിയ നിഷാന്തിന്റെ അനിയത്തി റിച്ച റിച്ചാർഡിന്റെ അനിയത്തി.

അവർ ഒന്നാം ക്ലാസ് തൊട്ടു ഒരുമിച്ചാണ്.'' ഖദീജ. ''പിന്നെ ആ റിച്ചാർഡും നിയയും, പിന്നെ നിഷാന്തും റിച്ചയും കട്ട പ്രേമത്തിൽ ആണ്. പെങ്ങന്മാർക്കു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത പണം കൊണ്ട് അമ്മാനമാടുന്ന ക്രിമിനൽസ്.'' രമ്യ. ''ഹ്മ്മ് അപ്പൊ അങ്ങനൊക്കെ ആണ്. വിച്ചുവുമായെന്താ പ്രശ്നം..'' വിക്കി. ''അത്.. അത് പിന്നെ...'' വിച്ചു നിന്നു പുങ്ങാൻ തുടങ്ങി. ''അത് ആ അരുണിന് വിച്ചുവിനെ ഇഷ്ട്ടമാ, അതാ...'' പെട്ടെന്ന് നീലി കേറി പറഞ്ഞു. വിച്ചു അവളെ നോക്കിപ്പേടിപ്പിച്ചു. അവൾ തിരിച്ചു ഇളിച്ചു കാണിച്ചു. ''ഓ അപ്പൊ ദതാണ് പ്രശ്നം അല്ലെ.. ഹ്മ്മ് നമുക്ക് നോക്കാം.. അല്ല ഖദീജ കുട്ടീ, നിന്റെ വീടെവിടെയാ..'' കാശി ഇടയിൽ ചോദിച്ചു. ''എന്തിനാ...'' ഖദീജ ''വെറുതെ അറിഞ്ഞിരിക്കാനാ..'' കാശി. ''ഇവിടെ അടുത്ത് തന്നെയാ..'' ഖദീജ. ''വീട്ടിലാരൊക്കെ ഉണ്ട്..'' കാശി. ''ഉപ്പ ഉമ്മ ഇക്കാക്ക ഇത്താത്ത പിന്നെ അനിയത്തി.'' ഖദീജ. ''വെരി നൈസ്..

അവർക്കേ ഇന്റർകാസ്റ്റ് വിവാഹങ്ങളോടെങ്ങനെ, താല്പര്യം ഉണ്ടോ..'' കാശി. ''എന്റുമ്മാ, ഇക്കാക്കാ എപ്പോ കൊന്നു കോല വിളിച്ചു എന്ന് ചോദിച്ചാ മതി അങ്ങനെ ഉള്ളവരെ.'' ഖദീജ. ''നിനക്ക് അപ്പൊ താല്പര്യമുണ്ടല്ലേ..'' കാശി ഒരു കള്ളച്ചിരിയോടെ അവളെ നോക്കി കണ്ണിറുക്കിക്കൊണ്ടു ചോദിച്ചു. ''ഹ്മ്മ് അവളുടെ താല്പര്യം മാത്രം അറിഞ്ഞാൽ മതിയോ...'' അന്ന... ''തൽക്കാലത്തേക്ക് മതി പെങ്ങളെ... പറ ഖദു...'' കാശി. ''ഖദുവോ...'' എല്ലാരും ചോദിച്ചു.. ''ആന്നെ...നല്ല പേരല്ലേ...'എന്റെ മുത്ത് പറ ഞാൻ നിന്റെ വീട്ടിലോട്ടു വരട്ടെ..'' കാശി നിലത്തു കളം വരക്കാൻ തുടങ്ങി. ''എന്റള്ളോഹ് സെയ്ത്താൻ... ഞാൻ പോണു...'' എന്നും പറഞ്ഞു ഖദീജ ഓടി ക്ലാസ്സിലേക്ക് പോയി. ''അയ്യോ പോവല്ലേ... ഉത്തരം പറഞ്ഞിട്ട് പോടീ.. ഷോ പോയി..'' കാശി വിളിച്ചു പറഞ്ഞു. ''എന്താ കോഴി ഒരു ഇളക്കം...'' നീലി കാശിയോട് ചോദിച്ചു. അവൻ അവളെ നോക്കി നാണത്തോടെ പുചിരിച്ചു. ''അയ്യേ... എന്തോന്നെടെ...'' വിക്കി അവനെ കളിയാക്കി. ''ഓ അതൊക്കെ വിട്, അടുത്ത ഭൂമികുലുക്കത്തിൽ നിന്നും എങ്ങനെ രക്ഷപ്പെടുമെന്ന് ആലോചിക്കൂ.

.'' അന്ന. ''ഇനി എന്ത് ഭൂമികുലുക്കം. എല്ലാം ചവിട്ടി തീർത്തിയില്ലേ..'' കാശി. ''ഇനിയാണ് ചേട്ടാ പ്രശ്നം.. ഒരു കൊടുകാറ്റു വരാൻ പോണേ ഉള്ളൂ.'' നീലി തലയിൽ കൈവെച്ചിട്ടു പറഞ്ഞു. ''അതേതു കൊടുങ്കാറ്റ്‌...'' വിക്കി ചോദിക്കലും നീലിയുടെ കാതിലൊരു പിടി വീണു. പിന്നെ അവളുടെ കൈ പിടിച്ചു തിരിച്ചു. ''ആ വിട്.. വിട്..'' നീലി നിന്നു തുള്ളാൻ തുടങ്ങി. അത് കണ്ടു വിക്കിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ''ഏയ് താനേതാ.. എന്താ കാണിക്കുന്നേ...'' നീലിയുടെ കയ്യിൽ പിടിച്ച ആളോട് കാശി ചോദിച്ചു. ഒരു റെഡ് ഷർട്ടും ബ്ലൂ ജീനും ഇട്ടു നല്ല കട്ടത്താടിയൊക്കെ വച്ച ഒരു ചുള്ളൻ ആണ് അവളുടെ കൈ പിടിച്ചത്. ''അത് ചോദിക്കാൻ താനാരാ..'' കാശിയോട് അയാൾ ചോദിച്ചു. ''ഞാൻ അവളുടെ ഏട്ടനായി വരും.'' കാശി പറഞ്ഞു. ''ആണോ.. അതേതാടീ ഞാനറിയാൊരു ഏ്ടൻ നിനക്ക്. നമ്മടെ അ്ഛന് എന്റെ അറിവിൽ നമ്മൾ രണ്ടു മകളല്ലേ ഉള്ളൂ..'' അയാൾ നീലിയുടെ തലയിലൊരു കൊട്ട് കൊടുത്തിട്ടു ചോദിച്ചു. ''ആഹ് നിരാ എനിക്ക് വേദനിച്ചു.'' എന്നും പറഞ്ഞു അവൾ തലയും കയ്യും തടവി. ''നിരഞ്‌ജൻ മേനോൻ...

ഇവളുടെ ഏട്ടൻ, ഇവിടെ പ്രൊഫസ്സർ ആണ്.'' നിരഞ്‌ജൻ വിക്കിയുടെ നേരെ കൈ നീട്ടിയിട്ടു പറഞ്ഞു. ''ഓ ഇവളുടെ ഏട്ടൻ ആണോ.. കണ്ടാൽ പറയില്ലാട്ടോ.. നല്ല ഐശ്വര്യമുള്ള മുഖം, ഇത് പോലെ പേടി തോന്നില്ല കണ്ടാൽ...'' അത് കേട്ടതും നിരഞ്‌ജൻ ചിരി കടിച്ചു പിടിച്ചു. ''നീ പോാ കാ...'' നിരഞ്ചന്റെ നോം കണ്ടതും പറയാൻ വന്നത് നീലി പകുതിക്കു വിഴുങ്ങി. ''വീക്ഷിത് വിനായക്, വീക്ഷയുടെ ഏട്ടൻ ആണ്.'' അവൻ നിരഞ്ചന്റെ കൈ പിടിചു കൊണ്ട് പറ്ഞു. നിരഞ്‌ജൻ വിച്ചുവിനെ പാളി നോക്കി. ''ഞാൻ കാശിനാഥ്.. വിച്ചുവിന്റെ ഏട്ടൻ ത്നെ.'' കാശി നിരഞ്ജനെ പരിചയപ്പെട്ടു. ''ഇവളെങ്ങനെ ആ് സാർ ക്ലാസ്സിൽ.'' വിക്കി വിച്ചുവിനെ ചേർു പിടിച്ചിട്ടു ചോദിച്ചു.. ''നല്ല കുട്ടി ആണ്, ആകെ ഉള്ള കുഴപ്പം ഇവള് കൂടെ ഉള്ളതാ.'' നിരഞ്‌ജൻ നീലിയുടെ തലയിലൊരു കൊട്ട് കൊടുത്തിട്ടു പറഞ്ഞു. ''ദേ കുറെ നേരമായി തുടങ്ങീട്ട്, ഏട്ടനാണെന്നൊന്നും നോക്കില്ല ചവിട്ടിക്കൂട്ടും ഞാൻ.

അറിയാല്ലോ ഞാൻ കരാട്ടെ ബ്ലാക്കബെൽറ്റാണ് '' നീലി അവനെ ചവിട്ടാൻ പോയി. വിച്ചു അവളെ പിടിച്ചു വച്ചു. ''ആടി ഇനി എന്റെ നേരെ വാ. രാവിലെ എവിടായിരുന്നു ഈ ചവിട്ടലൊക്കെ. ഇയാൾ വന്നില്ലാരുന്നേൽ കാണാമായിരുന്നു.'' നിരഞ്‌ജൻ ''അതൊക്കെ എങ്ങനെ കണ്ടു..'' നീലി. ''ഹ്മ്മ് കോളേജ് ഗ്രൂപ്പ് എടുത്തു നോക്ക്, വീഡിയോ വൈറൽ ആണ്.'' നിരഞ്‌ജൻ ''അത് പിന്നെ എന്റെ വിച്ചൂനെ ഉപദ്രവിക്കാൻ നോക്കിയത് കൊണ്ടല്ലേ.'' അത് കേട്ടപ്പോ നിരഞ്‌ജൻ വിച്ചുവിനെ നോക്കി. അവൾ തല താഴ്ത്തി നിന്നു. "പിന്നെ ഏട്ടനും ഒരു കാരണമല്ലേ.." നീലി ഒരു കള്ളച്ചിരിയോടെ നിരഞ്ജനെ നോക്കി കണ്ണിറുക്കി കൊണ്ട് ചോദിച്ചു. "അതെന്താ കാര്യം..?" വിക്കി സംശയത്തോടെ വിച്ചുവിനെ നോക്കി. "അതോ അതുണ്ടല്ലോ ആ അരുണിമക്ക് നമ്മളെ ഏട്ടനോട് ചെറിയൊരു പ്രേമരോഗം. ഏട്ടൻ നോ പറഞ്ഞു.

അപ്പൊ ഏട്ടൻ പിടികൊടുക്കാത്തതിന്റെ ദേഷ്യവും ഈ അനിയത്തിയോടുണ്ട്. ഏട്ടനെന്താ അവളെ പ്രേമിച്ച..." നീലി. ''ടീ ടീ വേണ്ടാട്ടോ വേണ്ടാട്ടോ...താൻ ഓക്കേ അല്ലെ...'' നിരഞ്‌ജൻ വിച്ചുവിനോട് ചോദിച്ചു. ''അതെ സാർ.'' വിച്ചു. ''ഹ്മ്മ് നിങ്ങള് ഏതായാലും ഇന്ന് പോവാൻ നിന്നതല്ലേ, വൈകുന്നേരം ആക്കണ്ട ഇപ്പൊ തന്നെ പൊക്കോ.'' നിരഞ്‌ജൻ വിച്ചുവിനെയും ബാക്കിയുള്ളവരെയും നോക്കി പറഞ്ഞു. ''ആ ഞങ്ങൾ ഇവളെ കൊണ്ട് പോവാൻ തന്നെയാ വന്നത്.'' വിക്കി. ''നീ എന്റെ കൂടെ വാടീ.. അപ്പൊ കാണാം കേട്ടോ... '' നിരഞ്‌ജൻ നീലിയുടെ കൈ പിടിച്ചു കൊണ്ട് പോയി. വിക്കിും കാശിയും വിച്ചുവും അന്നയോം രമ്യയോടും ബൈ പറഞ്ഞു നടന്നു.'' ''അതായിരുന്നു വിക്കിയും നീലിയും തമ്മിൽ ഉണ്ടായ ആദ്യത്തെ കൂടിക്കാഴ്ച. വിച്ചു ഞങ്ങളെ കൂടെ വീട്ടിലേക്കു വന്നു. രണ്ടു ദിവസം കഴിഞ്ഞു അവൾ അച്ഛന്റെ കൂടെ തിരിച്ചു പോയി ഞങ്ങൾ ട്രൈനിങ്ങിനും. അവിടെ എത്തിയിട്ടും വിക്കിയുടെ മനസ്സിൽ നീലി തന്നെ ആയിരുന്നു. വിച്ചുവിനെ വിളിച്ചാൽ നീലിയോട് സംസാരിക്കാതെ അവൻ വെക്കാറില്ല.

കൂടുതലും തല്ലു പിടിത്തം തന്നെ. മാസത്തിൽ വിച്ചുവിനെ കാണാനാണെന്നു പറഞ്ഞു പോയി അവൻ നീലിയെയും കാണും. പിന്നെ കോളേജിൽ പ്രശ്നങൾ ഒന്നും ഉണ്ടായില്ല എന്നും അവർ പറഞ്ഞു. പിന്നെ പിന്നെ വിക്കിയും നീലിയും തമ്മിൽ ആർക്കും പിരിക്കാൻ പറ്റാത്ത രീതിയിൽ പ്രണയം വളർന്നു. ട്രെയിനിങ് സമയു കാളിങ് അതികം പ്റില്ല, അതോണ്ട് െസ്സേജ് അയക്കൽ ആണ് കൂടുതൽ. അങനെ ദിവസങ്ങൾ പോയി. ഒരു രണ്ടു മാസം കഴിഞ്ഞു ഒരു ിവസം വിച്ചു വിിച്ചിട്ടു അവൾക്ക് നാട്ടിലേക്ക് വരണമെ്ന് പറു. അവളും നീലിുമായി തെറ്റിയെന്നും ഇനി അവിടെ നിക്കാൻ പറ്റില്ല എന്നൊക്കെ പറഞ്ഞു ബഹളം ആയിരുന്നു ഫോണിലൂടെ. നീലിയുടെ സ്റ്റാറ്റസിന് വിച്ചു പോരാ എന്ന് അവൾ പറഞ്ഞൂന്നു പറഞ്ഞു വിച്ചു കരച്ചിലായിരുന്നു. വിക്കി നീലിയെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. മെസ്സേജിനും മറുപടി ഒന്നും വന്നില്ല.

അപ്പൊ എന്തോ പ്രശ്നമുണ്ടെന്നു ഞങ്ങൾക്ക് തോന്നി. പിറ്റേന്ന് ഞാനും വിക്കിയും കൂടി അവളുടെ കോളേജിലേക്ക് പോയി. ഒരു ഉച്ച ആവുമ്പോളേക്കും ഞങ്ങളെത്താമെന്നു പറഞ്ഞിരുന്നു. പക്ഷെ ഞാൻ കാരണം, എന്റെ ചെറിയൊരു തെറ്റ് കാരണം എന്റെ വിച്ചു...'' കാശി സംസാരിക്കാൻ പറ്റാതെ നിന്നു. യാസി അവന്റെ തോളിൽ കൈ വച്ചു സമാധാനിപ്പിച്ചു. ഞങ്ങൾ ഉച്ചയ്ക്ക് കോളേജ് ഏകദേശം എത്താൻ ആയപ്പോൾ ഞാൻ നിര്ബന്ധിച്ചിട്ടാണ് വിക്കി വണ്ടി ഒരു മാളിലേക്കു വിട്ടത്. അന്നവന്റെ പിറന്നാൾ ആയിരുന്നു. ട്രീറ്റിനായി അവനേം കൊണ്ട് അവിടെ പോയി ഫുഡ് കഴിച്ചു ഞങ്ങൾ ഒരു സിനിമക്ക് കേറി. അതും എന്റെ നിർബന്ധം കാരണം ആയിരുന്നു. അവൻ പറഞ്ഞതാ വിച്ചൂനേം കൊണ്ട് വരാമെന്നു. ഞാൻ ആണ് വാശി പിടിച്ചത്. വിച്ചുവും നീലിയുടെ ചെറിയ എന്തേലും പിണക്കമാവുമെന്നാ ഞാൻ കരുതിയെ. അതവർ തന്നെ തീർക്കട്ടെ എന്ന് കരുതി ഞാൻ അവർക്കു രണ്ടു പേർക്കും മെസ്സേജ് അയച്ചിരുന്നു. ഞങ്ങൾക്ക് എടങ്ങേറാവണ്ട എന്ന് കരുതി ഫോൺ സ്വിച്ചോഫ് ചെയ്തിരുന്നു. സിനിമ കഴിഞ്ഞു

ഞങ്ങൾ കോളേജിലേക്ക് പോയപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. വാച്ച്മാനോട് ചോദിച്ചപ്പോ ഉച്ചയ്ക്ക് തന്നെ ക്ലാസ് വിട്ടിരുന്നു എന്ന് പറഞ്ഞു. ഫോൺ ഓൺ ചെയ്തപ്പോ വിച്ചുവിന്റെ കുറെ മിസ്സ്കാൾ ഉണ്ടായിരുന്നു. ഞങ്ങൾ വേഗം കോളേജിലേക്ക് നടന്നു. അവിടെ എത്തിയപ്പോ ഞങ്ങൾ കണ്ടത് രണ്ടാമത്തെ നിലയിൽ നിന്നും താഴേക്ക് ചാടുന്ന ഞങ്ങടെ വിച്ചുവിനെ ആണ്. മുകളിലേക്ക് നോക്കിയപ്പോ കണ്ടു അന്ന് ഞങ്ങളുമായി അടിയായവർ. പക്ഷെ അവരെ നോക്കാൻ സമയം ഇല്ലായിരുന്നു. ഞങ്ങൾ വിച്ചുവിനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. ജീവൻ രക്ഷപ്പെട്ടെങ്കിലും എന്റെ വിച്ചു... അവൾ...അവൾ... ഒന്ന് അനങ്ങാൻ വയ്യാതെ കട്ടിലിൽ തളക്കപ്പെട്ടു. ഞ...ഞങ്ങൾ നേര...ത്തെ എത്തിയി...രുന്നേൽ അവ..ൾക്ക് ഒന്നും പറ്റില്ലാ...രുന്നു.'' കാശി വിതുമ്പിപ്പോയി.. ''അപ്പൊ അവന്മാരെ ഒന്നും ചെയ്തില്ലേ.'' രചന ദേഷ്യത്തോടെ ചോദിച്ചു.. ''ഹ്മ്മ് . ഞാനും വിക്കിയും അവരെ കൊല്ലാൻ ഇറങ്ങിയതാ, പക്ഷെ 'അമ്മ തടഞ്ഞു.

പിന്നെ കേസ് കൊടുത്തെങ്കിലും പണത്തിന്റെയും അധികാരത്തിന്റെയും ബലത്തിൽ അവർ രക്ഷപ്പെട്ടു. പരീക്ഷക്കു കോപ്പി അടിച്ചിട്ട് പിടിച്ചതിനു അവൾ ആത്മഹത്യ ചെയ്യാൻ നോക്കിയതാണെന്നു അവർ വരുത്തിത്തീർത്തു. അതിനു സാക്ഷികൾ ആയതു അന്നയും രമ്യയും ഖദീജയും. അത് കള്ളം ആണെന്ന് വാദിച്ചു വീണ്ടും കേസുമായി പോയപ്പോൾ അവർ വീട്ടിൽ വന്നു ഭീഷണിപ്പെടുത്തി. വിക്കിക്ക് ആക്‌സിഡന്റ് ആക്കി. അതോടെ അച്ഛൻ കേസ് പിൻവലിച്ചു. അമ്മ വിച്ചുവിന്റെ തലയിൽ കൈ വെപ്പിച്ചു ഞങ്ങളെ കൊണ്ട് ഒന്നും ചെയ്യില്ലാന്നു സത്യം ചെയ്യിച്ചു. അങ്ങനെ ഞങ്ങളെ കയറില്ലാതെ 'അമ്മ കെട്ടിയിട്ടു." കാശി. ''അപ്പൊ ദൈവം കൊടുത്ത ശിക്ഷയാണ് അവർക്കിപ്പോ കിട്ടിയത് അല്ലെ. അങ്ങനെ തന്നെ വേണം.'' രചന. ''അല്ല അപ്പൊ നീലി.. അവൾ വിച്ചുവിനെ അന്വേഷിച്ചു വന്നില്ലേ...'' നീലു. അത് കേട്ടതും കാശിയുടെ കണ്ണ് നിറഞ്ഞു. മുഖം ദേഷ്യം കൊണ്ട് മുറുകി... നീലി... അവൾ.. അവൾ പോയി..'' ..... കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story