നീലി: ഭാഗം 6

neeli

രചന: റിഷാന നഫ്‌സൽ

"അവൾ പോയി..." കാശി ''എങ്ങോട്ടേു പോയി..'' നീലു. ''ഈ ലോകത്തു നിന്നു തന്നെ പോയി...'' കാശി. ''വാട്ട്..'' എല്ലാരും ഒരുമിച്ചു ചോദിച്ചു. ''അതെ ആദ്യം ഞങ്ങൾക്ക് വെറുപ്പായിുന്നു അവളോട്. വിച്ചുവിന് ആക്‌സിഡന്റ് ആയിട്ട് അവൾ വിളിക്കുകോ കാണാൻ വരുകയോ ചെയ്തില്ല. അതോണ്ട് തന്നെ നീലിയെ വിളിക്കുകയോ അവളെ പറ്റി ഞങ്ങൾ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല. വിക്കിക്ക് ആയിരുന്നു കൂടുതൽ ദേഷ്യം. പിന്നീട് ഒന്ന് രണ്ടു മാസങ്ങൾക്കു ശേഷം ഒരിക്കെ അന്നയെ യാദൃശ്ചികമായി കണ്ടു. അവളെ മൈൻഡ് ആക്കാതെ പോയപ്പോൾ അവൾ ഞങ്ങളെ കാലിൽ വീണു മാപ്പു പറഞ്ഞു. അവരുടെ മൂന്നു പേരുടെയും വീട്ടുകാരെ കൊല്ലുമെന്ന് പറഞ്ഞത് കൊണ്ടാണ് അവർ കള്ളസാക്ഷി പറഞ്ഞത്. പിന്നെ ഖദീജയുടെയും രമ്യയുടേയും അനിയത്തിമാരെ അവർ തട്ടിക്കൊണ്ടുപോയി. അവരുടെ ജീവനെ ഭയന്നാണ് അവർ സാക്ഷി പറഞ്ഞതെന്ന് അന്ന കരഞ്ഞു കൊണ്ട് പറഞ്ഞു. അവൾ പറഞ്ഞപ്പോൾ ആണ് ഞങ്ങൾ അറിഞ്ഞത് അന്ന് വിച്ചുവിന്റെ കൂടെ നീലിയും ഉണ്ടായിരുന്നു എന്ന്..

ഇവരെ മൂന്നാളെയും അവർ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു അവരെ ഉപദ്രവിക്കാൻ നോക്കുന്നു എന്ന്. അവരും ഞങ്ങളെ വിളിച്ചിരുന്നു. വിച്ചുവും നീലിയുമായി ഒരു പിണക്കവും ഉണ്ടായിട്ടില്ല എന്നാണ് അന്ന പറഞ്ഞത്. എല്ലാം അവരുടെ പ്ലാൻ ആയിരുന്നു. വിക്കിയുടെ പിറന്നാളിന് നീലി അവനെ പ്രൊപ്പോസ് ചെയ്യാനായിരുന്നു അവരങ്ങനെ ചെയ്തേ. ഞങ്ങൾ ലേറ്റ് ആയപ്പോ എല്ലാം പൊളിഞ്ഞു. അന്നയും രമ്യയും ഖദീജയും വീട്ടിലേക്കു പോയി. വിച്ചുവും നീലിയും ഞങ്ങളെ കാത്തു കോളേജിൽ തന്നെ നിന്നു. പിന്നെ മറ്റേ തെണ്ടികൾ അവിടെ എത്തി. അവരെ രണ്ടു പേരെയും റാഗിങ്ങിന്റെ പേരിൽ ഉപദ്രവിക്കാൻ നോക്കിയപ്പോൾ രണ്ടു പേരും ഓടിപ്പോയി. പിന്നെ നീലി കണ്ടത് വിച്ചു താഴെ വീഴുന്നതാണ്. അതോടെ അവളുടെ ബോധം പോയി. അവളെ ആരോ പിന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. കുറച്ചു നാൾ മെന്റലി ഡിപ്രെസ്സ്ഡ് ആയി ഹോസ്പിറ്റലിൽ ആയിരുന്നു. മൈൻഡ് ശെരിയാക്കാൻ വേണ്ടി കുറെ അവളുടെ ഏട്ടൻ നോക്കി, പക്ഷെ ഹോസ്പിറ്റലിൽ വച്ചു തന്നെ അവൾ ആത്മഹത്യ ചെയ്തു.

വിച്ചുവിനങ്ങനെ വരാൻ കാരണം അവളാണെന്നുള്ള കുറ്റബോധം പിന്നെ വിക്കിയോ ഞങ്ങളോ അവളെ അന്വേഷിച്ചില്ല എന്ന സങ്കടവും കാരണം ആണ് അങ്ങനെ ചെയ്തതെന്ന് പറഞ്ഞു. അവൾ പോയതിൽ പിന്നെ അവളുടെ ഏട്ടൻ മാനസികനില തെറ്റി. ഒന്ന് രണ്ടു പ്രാവശ്യം ഞങ്ങൾ പോയി കണ്ടിരുന്നു. പിന്നെ പോയപ്പോ അറിഞ്ഞത് ഏട്ടനും ഒരു മുഴം കയറിൽ... അവർക്കു അച്ഛനും അമ്മയും ഇല്ലായിരുന്നു. അത് കൊണ്ട് ബന്ധുക്കൾ സ്വത്തിനു വേണ്ടി ഏട്ടനെ കൊല്ലിച്ചതാണെന്നും കേട്ടു. എന്താ ചെയ്യാ, എല്ലാം കൈ വിട്ടു പോയി. കാര്യങ്ങൾ അറിഞ്ഞപ്പോ വിക്കി ആകെ തകർന്നുപോയി. കുറെ നാൾ ഡിപ്രെഷനിൽ ആയിരുന്നു. പിന്നെ വീട്ടുകാരുടെ പ്രാർത്ഥന കാരണം റിക്കവർ ആയി. ഇപ്പോളും അവൻ നീലക്കണ്ണുള്ള പെണ്ണിനേയും നോക്കി നടക്കാ, നീലിയോട് അറിയാതെ ചെയ്തു പോയ തെറ്റിന് പകരം ആ കുട്ടിയെ സ്നേഹിച്ചു പ്രായശ്ചിത്തം ചെയ്യാൻ. ഓരോരോ വട്ടു, അല്ലാതെന്ത്'' അവസാനത്തെ വാക്കുകൾ കാശി നീലുവിനെ നോക്കി ആണ് പറഞ്ഞത്. അവൾ അവന്റെ മുഖത്തേക്ക് നോക്കിയിട്ടു പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു. ''ഇവന്മാർക്ക് കിട്ടിയ ശിക്ഷ അടിപൊളി ആയി. ഇപ്പൊ കുറച്ചു സന്തോഷമൊക്കെ തോന്നുന്നുണ്ട്.'' രചന

''പാവം വീക്ഷിത് സാർ ഇത്രയും ദുഃഖം ഉള്ളിലുണ്ടെന്നു കണ്ടാൽ പറയില്ല. എപ്പോളും ജോളി ആയിട്ടാണ് നടക്കാ. ഞങ്ങളെ ഒക്കെ കീഴുദ്യോഗസ്ഥർ ആയല്ല ഫ്രണ്ട്സ് ആയാണ് കാണുന്നത്. ആ അരുണിനെയും മറ്റേ പെണ്ണിനേയും കൂടി കൊല്ലണമായിരുന്നു. ചെറ്റകൾ..'' യാസി. ''അതൊക്കെ ദൈവം ചെയ്തു കഴിഞ്ഞെടോ..'' കാശി. ''എങ്ങനെ...'' രചന. ''മൂന്നാഴ്ച മുന്നേ ആ പെണ്ണുണ്ടല്ലോ അരുണിന്റെ പെങ്ങൾ അരുണിമ അവളെ ഹോട്ടലിൽ വച്ചു കാമുകന്റെ കൂടെ റെയ്‌ഡിൽ പിടിച്ചു. അത് ന്യൂസ് ആയി അതിൽ മനംനൊന്ത് അവൾ ആത്മഹത്യ ചെയ്തു.'' കാശി. ''ആണോ നന്നായിപ്പോയി.. ചാവട്ടെ തെണ്ടികൾ...'' രചന പറഞ്ഞതും റാം അവളെ നോക്കി. ''നോക്കണ്ട അവരെ പറ്റി പറയുമ്പോൾ ഇത്തിരി ചീത്ത ഒക്കെ ആവാം..'' രചന റാമിനെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് പറഞ്ഞു. അവൻ ചിരിച്ചുപ്പോയി. ''ഓ അതീ പെണ്ണാണോ.. ഞാനുമുണ്ടായിരുന്നു അറസ്റ്റ് ചെയ്യാൻ പോയപ്പോ.. വല്ലാത്ത ഒരു ജന്മം തന്നെ കെട്ടിയോനെ വീട്ടിൽ വച്ചിട്ടാ അവൾ വന്നത്. അവളുടെ മുറച്ചെറുക്കൻ തന്നെയാ കെട്ടിയത്. അതും നല്ല കാശുള്ള ഒരു ബിസിനസ്സ്മാൻ. എന്നിട്ടും അയാളെ പോര അവൾക്ക്. പിടിച്ചപ്പോ പറയാ അവളുടെ കാമുകൻ ആണ്, അവർക്കു പ്രായപൂർത്തി ആയതാണ് അതോണ്ട് ഞങ്ങൾക്ക് ഇടപെടാൻ അധികാരമില്ലാന്നു. ഒന്ന് പൊട്ടിച്ചിട്ടു കൊണ്ട് പോയി മാധ്യമപ്പടകളുടെ മുന്നിൽ ഇട്ടു കൊടുത്തു. അപ്പൊ അടവ് മാറ്റി, അവളെ ചതിച്ചതാ പോലും.

അവൻ വെറും ഫ്രണ്ട് ആണ് എന്നൊക്കെ ആയി.'' യാസി. ''അവളൊക്കെ അങ്ങനെ പറയൂ.. ഒരു നാണവും മാനവും ഇല്ലാത്ത വർഗ്ഗമാ.'' കാശി. ''അല്ല ആ പെണ്ണിന്റെ ഏട്ടൻ അല്ലെ ആക്‌സിഡന്റ് ആയി മരിച്ചത്.'' യാസി. ''അതെ അരുൺ, അവൾ മരിച്ചു രണ്ടു ദിവസം കഴിഞ്ഞു റോഡ് ക്രോസ്സ് ചെയ്യുമ്പോ ലോറി ഇടിച്ചു. മദ്യപിച്ചു മയക്കുമരുന്നൊക്കെ കുത്തിക്കേറ്റി ബോധം ഇല്ലായിരുന്നു. പെങ്ങള് മരിച്ചതിൽ മനം നൊന്തു ആത്മഹത്യ ചെയ്തതാണെന്നും പറയുന്നു. എന്തായാലും ഞങ്ങളെ കൈ മെനക്കെടുത്താതെ എല്ലാം തീർന്നു.'' കാശി പല്ലുകടിച്ചു കൊണ്ട് പറഞ്ഞു. ''ഇപ്പൊ മനസ്സിലായില്ലേ ഏട്ടാ എന്റെ കൃഷ്ണന്റെ ശക്തി, തെറ്റ് ചെയ്തവർ ഇവിടുന്നു തന്നെ അനുഭവിച്ചിട്ടേ പോവൂ..'' രചന ദേഷ്യത്തോടെ പറഞ്ഞു. ''പക്ഷെ എനിക്ക് കേട്ടിട്ട് എല്ലാത്തിനെയും പ്ലാൻ ചെയ്തു തട്ടിക്കളഞ്ഞത് പോലെ തോന്നുന്നു.'' റാം. ''ഞങ്ങൾക്കും അങ്ങനൊരു ഡൌട്ട് ഉണ്ട് റാം..'' അങ്ങോട്ടേക്ക് വന്ന വിക്കി പറഞ്ഞു. ''പക്ഷെ അരുണും അരുണിമയും മരിച്ചത് ആത്മഹത്യ തന്നെ ആണ്. അരുണിമയുടെ മരണത്തിനു അവളുടെ അമ്മയും അരുണിന്റെ മരണത്തിനു നാട്ടുകാരും സി സി ടിവിയും സാക്ഷികളായുണ്ട്..

ഇപ്പൊ നടന്ന മരണങ്ങളിൽ ആണ് ഇനി തെളിവ് കിട്ടേണ്ടത്..'' അങ്ങോട്ടേക്ക് വന്ന വിക്കി നീലുവിനെ നോക്കി പറഞ്ഞു. ''അപ്പൊ ഞാൻ പറഞ്ഞതൊക്കെ കള്ളമാണെന്നാണോ..'' നീലു ദേഷ്യത്തോടെ ചോദിച്ചു.' ''ഞാൻ അങ്ങനെ പറഞ്ഞില്ലല്ലോ.. എല്ലാത്തിനും തെളിവ് വേണം. റിച്ചാർഡും നിഷാന്തും ചാടുന്നത് ഞങ്ങൾ കണ്ടതാണ്. അതിനു വേറെ പ്രശ്നമൊന്നുമില്ല. പക്ഷെ നിയയുടെയും റിച്ചയുടെയും മരണങ്ങളെ പറ്റി അറിയണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടണം.. അവരെ കൊന്നത് വേറെ ആരെങ്കിലും ആണെങ്കിലോ..'' വിക്കി നീലുവിനെ ഇടംകണ്ണിട്ടു നോക്കിയിട്ടു പറഞ്ഞു.. ''അതെ ഞാൻ ആണ് അവരെ കൊന്നത്. എനിക്ക് ദേഷ്യം വന്നപ്പോ അവരെ രണ്ടാളെയും ഞാൻ മയക്കു മരുന്ന് കൊടുത്തു കുത്തി കൊന്നു. ദേഷ്യം മാറുന്നത് വരെ കുത്തി. അത് മാത്രം അല്ല, മറ്റേ രണ്ടു പേരെയും ഞാൻ തന്നെ ആണ് തള്ളി ഇട്ടത്.. തള്ളി ഇട്ടതിനു ശേഷം ആണ് ഓടി വന്ന് സാറിന്റെ കയ്യിൽ ബോധം കെട്ട് വീണത്. സാർ എന്നെ അറസ്റ്റ് ചെയ്‌ത്‌ കൊണ്ട് പൊയ്ക്കോ...'' നീലു ദേഷ്യത്തോടെ പറഞ്ഞു.

അവളുടെ ശരീരം വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ''ടാ സാർ ഒരു തമാശ പറഞ്ഞതല്ലേ, നീ ഇങ്ങനെ റൈസ് ആവല്ലേ.. ആദ്യായിട്ടാണല്ലോ ഇങ്ങനെ ദേഷ്യം പിടിക്കുന്നെ...'' രചന അവളെ ചേർത്തു പിടിച്ചിട്ടു പറഞ്ഞു. ''പിന്നെ ഞാൻ എന്താടാ പറയേണ്ടത്.. ഇവര് വരുന്ന വരെ എന്റെ മാനവും ജീവനും കയ്യിൽ പിടിച്ച ഞാൻ ഇരുന്നത്.. ആ കത്തിയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്കാ ഞാൻ രക്ഷപ്പെട്ടത്. ഇപ്പൊ തോന്നുന്നു ചത്താ മതിയാരുന്നു എന്ന്. അതാവുമ്പോ ആരും കുറ്റപ്പെടുത്തില്ലല്ലോ, അല്ലെങ്കിലും ചോദിക്കാനും പറയാനും ആരുമില്ലാത്ത എന്നെ പോലുള്ളവർ മരിച്ചാൽ ആർക്കാ നഷ്ട്ടം...'' നീലു കരഞ്ഞു കൊണ്ട് റൂമിലേക്ക് പോയി. എല്ലാരും വിക്കിയെ ദേഷ്യത്തോടെ നോക്കി. അവൻ എല്ലാർക്കും ഒരു പുഞ്ചിരി കൊടുത്തു. നീലുവിന്റെ അടുത്തേക്ക് പോവാൻ നിന്ന രചനയെ തടഞ്ഞിട്ടു അവൻ പോയി. നീലു റൂമിലേക്ക് പോയി ജനലിൽ പിടിച്ചു പുറത്തോട്ടു നോക്കി നിന്നു. താഴെ പോലീസ് വാഹനങ്ങളൊക്കെ കാണുന്നുണ്ട്. അതിന്റെയൊക്കെ ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു ബിൽഡിങ്ങിലെ കുറച്ചു പേരൊക്കെ താഴെ ഉണ്ട്.

എന്തൊക്കെയാ ഒന്ന് രണ്ടു മാസം കൊണ്ട് തന്റെ ജീവിതത്തിൽ സംഭവിച്ചത്. ഓർക്കുമ്പോ തന്നെ പേടി ആവുന്നു. നീലു അന്ന് വിക്കിയെ കണ്ട ദിവസം ഓർത്തു. അവൻ പ്രൊപ്പോസ് ചെയ്ത രീതി കേട്ട് അവൾക്കു സന്തോഷവും ചിരിയും വന്നെങ്കിലും പുറത്തു ദേഷ്യം കാണിച്ചു. വേറൊന്നുമല്ല അവളുടെ കണ്ണും സൗന്ദര്യവും കണ്ടു പലരും ഇഷ്ടമാണെന്നു പറഞ്ഞിട്ടുണ്ട്. പക്ഷെ താൻ ഒരു അനാഥ ആണെന്ന് അറിയുമ്പോ എല്ലാരുടെയും മുഖം മാറും അവളെ കെട്ടാനുള്ള ആഗ്രഹവും തീരും. എന്നാലും വിക്കിയെ പോലെ ആരും ഇത്ര ധൈര്യത്തോടെ അവളുടെ മുഖത്ത് നോക്കി ഇഷ്ട്ടം പറഞ്ഞിട്ടില്ല. എന്തോ ഒരു ശക്തി അവളെ അവനിലേക്ക്‌ അടുപ്പിക്കുന്ന പോലെ നീലുവിനു തോന്നിയിരുന്നു. എന്നിട്ട് ആ ആൾ തന്നെ ഇന്ന് തന്നെ അവിശ്വസിക്കുന്നു. അവൾക്കു പൊട്ടിക്കരയണമെന്നു തോന്നി. പക്ഷെ കണ്ണീരൊക്കെ വറ്റിയതു പോലെ. ഇനി എന്താവും മുന്നോട്ടു എന്ന് അവളാലോചിച്ചു. രചന കൂടി റാമിന്റെ കൂടെ പോയാൽ വീണ്ടും താൻ ഒറ്റയ്ക്കായി. സാരമില്ല എന്നും ഒറ്റയ്ക്കാരുന്നല്ലോ.

പെട്ടെന്ന് രണ്ടു കൈകൾ അവളുടെ വയറിലൂടെ വട്ടം പിടിച്ചു. ''വിക്കി...'' അവളറിയാതെ പറഞ്ഞു. അവൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും ആ പിടി മുറുകിക്കൊണ്ടിരുന്നു. വിക്കിയുടെ നിശ്വാസം അവളുടെ പിൻകഴുത്തിൽ പതിയുന്നത് നീലു അറിഞ്ഞു. പതിയെ അവൻ മുഖം അവളുടെ ഷോള്ഡറില് അമർത്തി വെച്ചു. ''സോറി വേദനിപ്പിച്ചതിന്.. തന്നെ സംശയമുണ്ടെന്നല്ല പറഞ്ഞത് താൻ വേറെ എന്തോ മറക്കുന്നുണ്ടെന്നു എനിക്ക് തോന്നി. അതാ അങ്ങനെ പറഞ്ഞെ. പിന്നെ ചോദിക്കാനും പറയാനും ആരുമില്ലാത്ത പെണ്ണാണ് നീ എന്ന് ആര് പറഞ്ഞു. പിന്നെ ഞാൻ ആരാ?? നിന്നോട് ഞാൻ ഇഷ്ട്ടം പറഞ്ഞ അന്ന് മുതൽ നീ എന്റെ പെണ്ണാ. നിന്നെ ആദ്യമായി കണ്ടപ്പോ തന്നെ ഈ മനസ്സിൽ കേറിയത. നീ എന്നെ വിളിക്കുന്നതിന്‌ വേണ്ടിയാണ് ഓരോ ദിവസവും ഞാൻ എണ്ണിയെണ്ണി കാത്തു നിന്നതു. പക്ഷെ വിളിച്ചപ്പോ ഒടുക്കത്തെ വിളി ആയിപ്പോയി.'' അത് കേട്ട് നീലുവിനു ചിരി വന്നെങ്കിലും അവളതു പിടിച്ചു വച്ച് അവനെ നോക്കിപ്പേടിപ്പിച്ചു.

''നിന്റെ ഈ നീലക്കണ്ണുണ്ടല്ലോ അതെന്റെ നീലിയെ ഓർമിപ്പിക്കുന്നു. അവളോട് ഞാൻ ചെയ്ത തെറ്റിന് എനിക്കൊരിക്കലും പ്രായശ്ചിത്തം ചെയ്യാൻ പറ്റില്ല. പക്ഷെ അവൾക്കു കൊടുക്കാൻ വച്ച കുറച്ചു സ്നേഹമുണ്ട് ഇവിടെ, എന്റെ നെഞ്ചിൽ. അത് നിനക്ക് തരണമെന്നാ എന്റെ മനസ്സ് പറയുന്നത്. വന്നൂടെ എന്റെ പെണ്ണായി.'' വിക്കി നീലുവിന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു. ''സാർ ഭയങ്കര പൈങ്കിളി ആണല്ലോ.. ഞാൻ വിചാരിച്ചു പോലീസാവുമ്പോ ഇത്തിരി കലിപ്പൊക്കെ കാണുമെന്നു. ഇതൊരുമാതിരി പൈങ്കിളി കഥയിലെ നായകന്മാരെ പോലെ.'' നീലു കുറുമ്പൊടെ മുഖം കോട്ടി. ''ഓ ആ ഫ്ലോ അങ്ങ് കളഞ്ഞു. ഒരുവിധം ഒന്ന് റൊമാന്റിക്കായതാരുന്നു. എവിടുന്നു വരുന്നെടീ നീയൊക്കെ.. പിന്നെ എന്റെ കലിപ്പ്, ഞാൻ അത് പുറത്തെടുത്താൽ താങ്ങില്ല മോള്...'' വിക്കി അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു. അത് കണ്ടതും നീലു അവനെ നോക്കി കണ്ണുരുട്ടി. ''ഇങ്ങനെ നോക്കി മനുഷ്യന്റെ കൺട്രോൾ കളയല്ലേ മോളെ.. ഞാനേ പോലീസുകാരനാണെന്ന് വച്ച് മനുഷ്യൻ അല്ലാതാവില്ല.

എനിക്കും കൺട്രോൾ കുറവാ.. ഞാനിപ്പോ മുംബൈ പൊലീസിലെ ആന്റണി മോസ്സസ് ആവാൻ നോക്കാ വെറുതെ നീ എന്നെ ഒരു വികാര ജീവി ആക്കരുത്.'' വിക്കി ഉമ്മറിനെ പോലെ അഭിനയിച്ചിട്ടു പറഞ്ഞു. അത് കണ്ടു നീലു ചിരിച്ചു പോയി. ''അയ്യേ അപ്പൊ സാറ്...'' എന്നും പറഞ്ഞു നീലു ഒരു കള്ളച്ചിരി ചിരിച്ചു. ''ഡീ ഡീ വേണ്ടാട്ടോ, ഞാൻ അതിൽ കേസ് അന്വേഷിച്ച ബുദ്ധിയും രീതിയുമൊക്കെയാ ഉദ്ദേശിച്ചേ. മോള് ഇങ്ങോട്ടു കേറി ഉണ്ടാക്കാൻ നിക്കണ്ട.'' വിക്കി പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു. ''അല്ല നേരത്തെ എന്തൊക്കെയോ ക്ലാസ്സെടുക്കുന്നതൊക്കെ കേട്ടു. പിന്നെ ഇതൊക്കെ ഇപ്പൊ കോടതിയും അനുവദിച്ചല്ലോ... അപ്പൊ ഞാൻ കരുതി.." നീലു ചിരിച്ചോണ്ട് പറഞ്ഞു. ''നീ എന്ത് കരുതി. പോട്ടെ പോട്ടെ എന്ന് വച്ചപ്പോ നീ എന്റെ തലയിൽ കേറി കബഡി കളിക്കുന്നോ... ഞാൻ നിനക്കിപ്പോ തന്നെ തെളിയിച്ചു താരാടീ..'' എന്നും പറഞ്ഞു വിക്കി നീലുവിനെ വലിച്ചു അവന്റെ നെഞ്ചിലേക്ക് ചേർത്ത്, പതിയെ അവന്റെ മുഖം അവളിലേക്ക്‌ അടുപ്പിച്ചു. നീലു എത്ര ശ്രമിച്ചിട്ടും ആ പിടി വിടീക്കാൻ കഴിഞ്ഞില്ല.

അവന്റെ ശ്വാസം മുഖത്ത് തട്ടിയതും അവൾ കണ്ണുകൾ മുറുക്കെ അടച്ചു. ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതാണെങ്കിലും അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ കണ്ടതും എ സി പി സാറിന്റെ കണ്ട്രോള് പോയി. അവളിലേക്കവന്റെ മുഖം അടുപ്പിച്ചു.. ''ആഹാ എന്താ സീൻ, ഡാ നീ ഇവിടെ കേസ് അന്വേഷിക്കാൻ വന്നതോ അതോ നിന്റെ ഹണിമൂൺ ആഘോഷിക്കാൻ വന്നതോ..'' കാശിയുടെ ചോദ്യം കേട്ടതും വിക്കി നീലുവിനെ വിട്ടു നിന്നു. എന്നിട്ട് കാശിയെ നോക്കി കണ്ണുരുട്ടി കാണിച്ചു. നീലു വേഗം പുറത്തേക്കു ഓടി പോയി. ''തെണ്ടി എവിടുന്നു വന്നെടാ, ചുളുവിന്‌ ഒരു കിസ്സടിക്കാമെന്നു വിചാരിച്ചതാ. അപ്പോളേക്കും വന്നു വേതാളം..'' വിക്കി. ''അതെന്നെയാടാ തെണ്ടീ ഞാനും ചോദിച്ചേ നിന്റെ റൊമാൻസ് എടുക്കാനുള്ള സ്ഥലമാണോ ഇത്. പാവപ്പെട്ട ഒരു പെണ്ണിനെ പിടിച്ചു ഉമ്മ വെക്കാൻ നോക്കുന്നോ. അതും കെട്ടു പ്രായം കഴിഞ്ഞ ഞാൻ ഇവിടെ നിക്കുമ്പോ..'' കാശി. ''അസൂയക്കും കഷണ്ടിക്കും മരുന്നില്ല മോനെ.'' വിക്കി അവനെ കളിയാക്കി. ''ഓ അവന്റൊരു അസൂയ. ആ ഡി ജി പി വന്നിട്ടുണ്ട്.

അറിയാലോ ആ സക്കറിയയുടെ വലം കൈ ആണ്. അയാൾക്ക് അല്ലെങ്കിലേ നമ്മളെ കാണുമ്പോ ചൊറിച്ചിൽ ആണ്.'' കാശി. ''പോവാൻ പറയെടെ.. അയാളുടെ ഒരു പേട്ടിലെ അന്വേഷണം.. നീ വാ.'' വിക്കിയുടെ കണ്ണൊക്കെ ആകെ ചുവന്നു അവൻ പുറത്തേക്കു നടന്നു. ''എന്റെ ദൈവങ്ങളെ കാത്തോളണേ...'' എന്നും പറഞ്ഞു കാശി പിന്നാലെ പോയി. അവർ നേരെ ഡി ജി പിയുടെ അടുത്തേക്ക് പോയി സല്യൂട്ട് ചെയ്തു. അയാളുടെ അടുത്ത് നീലുവും രചനയും റാമും യാസീനും പിന്നെ സകറിയ ആനന്ദ മേനോൻ അവരുടെ ഭാര്യമാർ, തുടങ്ങി എല്ലാരുമുണ്ട്. ''എന്താടോ ഇവിടെ നടന്നത്.. റിച്ചുവും നിഷുവും ഒരിക്കലും അങ്ങനൊന്നും ചെയ്യില്ല. ഈ പെണ്ണാവും എല്ലാം ചെയ്തത്. ഇവളെ ഒന്ന് വിശദമായി ചോദ്യം ചെയ്‌താൽ ഇവള് തത്ത പറയുന്ന പോലെ പറയും...'' ഡി ജി പി ശശിധരൻ നായർ നീലുവിനെ നോക്കി ഒരു വഷളൻ ചിരിയോടെ പറഞ്ഞു. അവൾ വിക്കിയെ ദയനീയമായി നോക്കി.

''ഇല്ല സാർ, അവൾ പറയില്ല...'' കാശി. ''അതെന്താ..'' ഡി ജി പി ''ഇവൾക്ക് മിമിക്രിയൊന്നും അറിയില്ല, തത്തയെ പോലെ പറയാൻ..'' കാശി പറഞ്ഞതും വിക്കി ചിരിച്ചു പോയി. ഡി ജി പി അവരെ രൂക്ഷമായി നോക്കിയതിനു ശേഷം വീണ്ടും നീലിയെ മൊത്തത്തിൽ നോക്കി. ''കള്ളക്കിളവൻ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു എന്നാലും നോട്ടം കോഴിക്കൂട്ടിൽ തന്നെ...'' കാശി പറഞ്ഞു. ''എന്താ..'' ഡി ജി പി ''ഒന്നുമില്ല സാർ ഇന്നലെ രാത്രി വന്നപ്പോ താഴെ അവിടേം ഇവിടേം വലിഞ്ഞു കേറി വായി നോക്കി കൊത്തി പെറുക്കി നടക്കുന്ന ഒരു വലിയ കാട്ടു കോഴിയെ കണ്ടാരുന്നു പോലും ഈ കാശി സാർ.. ഇപ്പൊ നോക്കുമ്പോ കാണുന്നില്ല എന്ന്, മിക്കവാറും സ്വഭാവും കാരണം ആരേലും തല്ലിക്കൊന്നു പൊരിച്ചു തിന്നു കാണും എന്ന് ഞാൻ പറയാരുന്നു...'' രചന അർഥം വച്ച് പറഞ്ഞു. അയാൾ ദേഷ്യത്തോടെ അവളെ നോക്കിയതും റാം രചനയുടെ മുന്നിൽ കേറി നിന്നു. ''നിങ്ങളെന്താ തമാശ കളിക്കാ ഞങ്ങടെ മക്കളാ അവിടെ ജീവനില്ലാതെ കിടക്കുന്നത്...

എന്നിട്ട് കൊന്നതും അവരെന്നെ എന്ന് പറഞ്ഞാൽ ഞങ്ങൾ വിശ്വസിക്കില്ല.'' സക്കറിയ ദേഷ്യത്തോടെ പറഞ്ഞു. ''വിശ്വസിക്കണം സക്കറിയാ സാർ , വിശ്വസിച്ചേ പറ്റൂ.. കാരണം ഇപ്പൊ ഹോസ്പിറ്റലിൽ നിന്നും വിളിച്ചിരുന്നു. അവരുടെ നാലുപേരുടെയും ബോഡിയിൽ നിന്നും കള്ളും കഞ്ചാവും എന്ന് വേണ്ട കൊക്കെയിൻ അടക്കം പല പല ലഹരി വസ്തുക്കളുടെ അംശങ്ങൾ കിട്ടീട്ടുണ്ട്. അവർ അതൊക്കെ ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് നിങ്ങക്കൊക്കെ ആദ്യമേ അറിയുന്ന കാര്യം ആണല്ലോ അല്ലെ..'' വിക്കി പുച്ഛത്തോടെ ചോദിച്ചപ്പോൾ അവരൊക്കെ തലതാഴ്ത്തി നിന്നു.. ''പിന്നെ നിങ്ങടെ പെണ്മക്കളെ ആൺമക്കൾ കൊല്ലുന്നതിനു സാക്ഷിയാണ് ഈ പെൺകുട്ടി, നീലാംബരി. അത് പോലെ റിച്ചാർഡും നിഷാന്തും താഴേക്ക് ചാടുന്നത് ഞാനും കാശിയും നേരിട്ട് കണ്ടതാണ്. സൊ ഇതിൽ വേറൊന്നുമില്ല സാർ... ഇറ്റ്സ് എ ക്ലിയർ കേസ് ഓഫ് മർഡർ ആൻഡ് ഗിൽറ്റ് സൂയിസൈഡ്. ലഹരി തലയ്ക്കു പിടിച്ചു സ്വന്തം പെങ്ങന്മാരെ കൊന്നു എന്ന കുറ്റബോധത്താൽ അവർ ആത്മഹത്യ ചെയ്തു." വിക്കി

''ഇല്ല ഞാൻ വിശ്വസിക്കില്ല..'' സക്കറിയ. ''തനിക്കു വേണേൽ വിശ്വസിച്ചാൽ മതി. വേണെങ്കി വേറെ ആരെ കൊണ്ട് വേണേലും അന്വേഷിപ്പിക്കാം. പിന്നെ ഒരു ഔദാര്യം എന്ന രീതിയിലാണ് ഇത് വരെ മീഡിയയെ അറിയിക്കാതിരുന്നേ. പുറത്തറിഞ്ഞാൽ സക്കറിയ സാറെങ്ങനെ ഇവിടെ ജീവിക്കും. മാനം പോയാൽ പിന്നെ ജീവിക്കാൻ പറ്റോ, അല്ലെ അനന്തൻ മേനോൻ സാറേ..'' വിക്കി അവരെ നോക്കി പറഞ്ഞു. അപ്പൊ സക്കറിയയുടെയും അനന്ദന്റെയും മനസ്സിൽ നാല് വർഷം മുന്നേ വിക്കിയോട് ഇതേ കാര്യം പറഞ്ഞത് ഓർമ്മ വന്നു. കേസ് പിൻവലിച്ചില്ലെങ്കിൽ കട്ടിലിൽ ശവം പോലെ കിടക്കുന്ന വീക്ഷയെ അയാളുടെ ആൾക്കാർ പിച്ചിച്ചീന്തുമെന്നു അവന്റെ അമ്മയുടെ കഴു്തിൽ കത്തി വെചു കൊണ്ട് ഭീഷണിപ്പെുത്തി. സ്വന്തം മക്കളെ രക്ഷിക്കാൻ വേറെ വഴി ഒന്നും ഇല്ലായിരുന്നു. ഇപൊ എല്ലാം തീർന്നു. വിധി തിരിഞ്ഞു വന്നിരിക്കുന്നു. "എനിവേ എനിക്കീ കുട്ടിയെ എന്തായാലും ഒന്ന് ചോദ്യം ചെയ്യണം." ഡി ജി പി നീലുവിനെ ഒരു വൃത്തികെട്ട നോട്ടം നോക്കിയിട്ടു പറഞ്ഞു. അവളിപ്പോ കരയുമെന്ന അവസ്ഥ ആയി. "നടക്കില്ല സാർ..." കാശി "അതെന്താ..." ഡി ജി പി ദേഷ്യത്തോടെ ചോദിച്ചു. "സാറൊന്നു വിക്കിയെ നോക്കിയെ. അവന്റെ പെണ്ണാ അവൾ. മുമ്പത്തെ കാര്യം ഓർമ്മ ഉണ്ടല്ലോ.

ആ പൂപ്പാറ ആദിവാസി കോളനിയിലെ കള്ളമോഷണ കേസിന്റെ പേരിൽ അറസ്റ്റ് ചെയ്ത പെണ്ണിനെ കേറി പിടിക്കാൻ നോക്കിയതിനു സാറിനെ അവൻ പഞ്ഞിക്കിട്ടത് മറന്നോ... ഇതവന്റെ പെണ്ണാ, സാറിനെ അവൻ കൊല്ലും." കാശി രഹസ്യമായി ഡി ജി പി യുടെ ചെവിയിൽ പറഞ്ഞു. അയാൾ മെല്ലെ വിക്കിയെ നോക്കിയപ്പോ, തന്നെ ചുട്ടെരിക്കാനുള്ള തീ അവന്റെ കണ്ണിൽ അയാൾ കണ്ടു. അയാൾ അറിയാതെ വലതു കൈ പിടിച്ചു പോയി. ആ പെണ്ണിനെ തൊട്ടതിന് അയാളുടെ വലതു കൈയാണ് വിക്കി ഒടിച്ചത്. അവന്റെ അടി ഓർമ്മ വന്നതും അയാളൊന്നു ഞെട്ടി. ഡി ജി പി നോക്കിയതും വിക്കി പതിയെ നീലുവിന്റെ കൈ തന്റെ കയ്യിൽ ചേർത്ത് പിടിച്ചു. അയാൾ പതിയെ നോട്ടം മാറ്റി സക്കറിയയോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കാൻ തുടങ്ങി. അപ്പോളാണ് ലിഫ്റ്റ് ഇറങ്ങി കുറച്ചു മാധ്യമപ്രവർത്തകർ വന്നത്. ആരോ വിളിചു പറഞ്ഞു അവർ എല്ലാം അറിഞ്ഞു. അവർ എല്ലാരേയും ചോദ്യങ്ങൾ കൊണ്ട് മൂടി. താമസിയാതെ പ്രമുഖ വ്യവസായികളുടെ മക്കളുടെ കൊലപാതകവും ആത്മഹത്യയും അവരുടെ സ്വവർഗ്ഗ പ്രേമവുമൊക്കെ ടി വി യിൽ ഫ്ലാഷ് ന്യൂസ് ആവുകയും പത്രത്തിലെ ഫ്രന്റ് പേജ് ന്യൂസ് ആവുകയുമൊക്കെ ചെയ്തു.

നീലുവിനെ രചന കൂടെ കൊണ്ട് പോയി. വിക്കിയും കാശിയും നാളുകൾക്കു ശേഷം വീട്ടിലെത്തി. തങ്ങളുടെ സഹോദരിയെ ഈ അവസ്ഥയിലാക്കിയവരെ നശിപ്പിക്കാതെ ഒരു മടങ്ങിപ്പോക്കില്ല എന്ന് തീരുമാനിച്ചതായിരുന്നു. ഇപ്പൊ അവർ ചെയ്യാനിരുന്ന കാര്യം മറ്റാരോ ചെയ്തിരിക്കുന്നു. എന്നാലും ബാക്കിയുണ്ട് ഇനിയും. സക്കറിയ, അനന്തൻ, രവീന്ദ്രൻ ഇവരുടെ പതനം, അതൂടി ഉണ്ട് ബാക്കി. വിക്കിയെയും കാശിയെയും കണ്ടു വീട്ടിൽ എല്ലാർക്കും ഒരുപാട് സന്തോഷം ആയി. അവർ വീക്ഷയുടെ അടുത്തെത്തിയപ്പോൾ അവളുടെ കണ്ണ് നിറഞ്ഞതു അവർ തുടച്ചു കൊടുത്തു. കാലങ്ങൾക്കു ശേഷം ആ വീട്ടിൽ സന്തോഷം കളിയാടി. കേസ് കോടതിയിൽ എത്തി. നീലുവിന്റെയും രചനയുടെയും മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികൾ മരിച്ചു എന്ന കാരണത്താലും കേസ് കോടതി ക്ലോസ് ചെയ്തു. പിറ്റേന്ന് രചന വിളിച്ചിട്ടാണ് വിക്കി എണീറ്റത്. ഒരു മാസം മുന്നേ നീലി വിളിച്ചപ്പോ എണീറ്റ പോലെ. "വാട്ട്, എന്താ പറഞ്ഞെ നീലുവിനെ കാണാനില്ലേ...????"..... കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story