നീലി: ഭാഗം 7

neeli

രചന: റിഷാന നഫ്‌സൽ

 ''നീലു ദാ ടിക്കറ്റും പാസ്‌പോർട്ടും എല്ലാം ഉണ്ട്. ഇനി നീ ഇവിടെ നിക്കുന്നത് അപകടമാണ് മോളെ..'' കറുത്ത ജാക്കെറ്റ് ഇട്ടു അതിന്റെ ക്യാപ് തലയിലിട്ട ഒരാൾ നീലുവിനോട് പറഞ്ഞു. ''അറിയാം ഏട്ടാ, വിക്കി അവൻ വരും ഉറപ്പാ. ഇപ്പൊ തന്നെ എന്നെ കാണാനില്ല എന്ന് അറിഞ്ഞിട്ടുണ്ടാവും.'' നീലു അയാളുടെ കയ്യിൽ നിന്നും പാസ്‌പോർട്ടും ടിക്കെട്ടുമൊക്കെ വാങ്ങി. ''ശെരി ഇവിടെ കുറച്ചു പണി കൂടി ഉണ്ട്. അത് കഴിഞ്ഞാൽ ഞാൻ വരും അവളെയും കൂട്ടി. ടേക്ക് കെയർ ആൻഡ് ബി കേർഫുൾ..'' അയാൾ അവളെ ചേർത്ത് പിടിച്ചിട്ടു പറഞ്ഞു. ''ഓക്കേ ഏട്ടാ. ഞാൻ വിളിക്കാം.'' എന്ന് പറഞ്ഞു നീലു എയർപോർട്ടിന്റെ ഉള്ളിലേക്ക് നടന്നു. കഴിഞ്ഞു പോയതൊക്കെ ആലോചിച്ചപ്പോ അവളുടെ കണ്ണിൽ പകയും കണ്ണീരും ഒരുമിച്ചു വന്നു. ബോർഡിങ് പാസ് എടുത്തു ഇരിക്കുമ്പോളാണ് രചനയുടെ കാൾ വന്നത്. അവൾ വേഗം കട്ടാക്കി.

ഛെ ഫോൺ ഓഫ് ചെയ്യാൻ മറന്നു. ലണ്ടനിലേക്കുള്ള വിമാനത്തിന്റെ അറിയിപ്പ് വന്നതും അവൾ വേഗം എണീറ്റ് മുന്നോട്ടു നടന്നു. ഇനി ഒരിക്കലും ഈ നശിച്ച നാട്ടിലേക്ക് തിരിച്ചു വരില്ല. അതും ആലോചിച്ചു മുന്നോട്ടു നടന്നതും ഒരു കൈ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. അവൾ തിരിഞ്ഞു നോക്കിയതും ആകെ ഞെട്ടിത്തരിച്ചു നിന്ന് പോയി. ''വിക്കി... കാശിയേട്ടൻ...'' അതും പോലീസ് യൂണിഫോമിൽ. അവളാകെ പരിഭ്രമിച്ചു. ''വാ..'' എന്ന് മാത്രം പറഞ്ഞു വിക്കി അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്കു നടന്നു. പുറത്തു പാർക്ക് ചെയ്തിരുന്ന സ്കോർപിയോയിലേക്ക് അവളെയും കൊണ്ട് അവർ കയറി. അവരറിയാതെ അവരുടെ പിറകെ ഒരു കറുത്ത പജീറോയും നീങ്ങി. കാശി ഓരോന്നും ചോദിക്കുന്നുണ്ടെങ്കിലും നീലു ഒന്നും മിണ്ടാതെ ഇരുന്നു, വിക്കിയും. വിജനമായ ഒരു വഴിയിൽ എത്തിയതും കാര് നിർത്തി വിക്കി പുറത്തേക്കിറങ്ങി. എന്നിട്ടു പിറകിലിരുന്ന നീലുവിന്റെ കൈ പിടിച്ചിറക്കി.

''പറയെടീ എന്തിനാ നീ അവരെയൊക്കെ കൊന്നത്. നാല് പേരെ കൊന്നിട്ട് ഒന്നുമറിയാത്ത പോലെ ഉള്ള അവളുടെ ഒരു അഭിനയം. നീ എന്താടീ കരുതിയെ ഞാൻ വെറും പൊട്ടനാണെന്നോ...'' വിക്കി ദേഷ്യത്തോടെ നീലുവിന്റെ കൈ പിടിച്ചു തിരിച്ചു. ''ഡാ വിട്, അവൾക്കു പറയാനുള്ളത് കേൾക്ക് ആദ്യം. മരിച്ചത് പുണ്യളൻമാരൊന്നും അല്ലല്ലോ..'' കാശി അവനെ പിടിച്ചു മാറ്റി. ''നാലെണ്ണത്തിനെ കൊന്നിട്ട് അവള് നിക്കുന്ന കണ്ടില്ലേ.. ഇവളെയൊക്കെ..'' എന്നും പറഞ്ഞു വിക്കി വീണ്ടും നീലിയുടെ നേരെ പോയി. ''നാലല്ല എട്ട്..'' വിക്കി ഒരു നിമിഷം അവിടെ നിന്നു, കാശിയും. ''നീ എന്താ പറഞ്ഞെ???'' വിക്കി. ''സാർ പറഞ്ഞത് തെറ്റാ.. നാലല്ല, എട്ട് പേരെയും ഞങ്ങളെ കൈ കൊണ്ട് കൊന്നു. ഒരുത്തിയെ മാത്രം കൊല്ലാൻ പറ്റിയില്ല, ആ അരുണിമ അതിനു മുന്നേ ആത്മഹത്യ ചെയ്തു കളഞ്ഞു. പക്ഷെ മാക്സിമം അവളെ ഞങ്ങൾ ടോർച്ചർ ചെയ്തിരുന്നു.'' എന്നും പറഞ്ഞു നീലു പൊട്ടിച്ചിരിച്ചു. ''ഡാ ഇവള് ശെരിക്കും കള്ളിയങ്കാട്ടു നീലി ആണെന്നാ തോന്നുന്നത്. എനിക്ക് പേടി ആവുന്നു.''

എന്നും പറഞ്ഞു കാശി വിക്കിയുടെ കയ്യിൽ തൂങ്ങി. ''അടങ്ങി നിക്കെടാ കുട്ടിത്തേവാങ്കെ..'' വിക്കി കാശിയെ തള്ളി മാറ്റി. ''എന്തിനു വേണ്ടി, എന്തിനു വേണ്ടിയാ നീ ഇതൊക്കെ ചെയ്തത്.'' വിക്കി. ''എന്റെ നീലിക്കും നിരേട്ടനും വേണ്ടി. അനാഥയായ എന്നെ സനാഥയാക്കിയ എന്റെ കൂടപ്പിറപ്പുകൾക്കു വേണ്ടി.'' നീലു. ''മനസ്സിലായില്ല.'' വിക്കി. ''ഞാൻ നിങ്ങളോടു പറഞ്ഞില്ലേ ആ കഥ സത്യമാണ്. എനിക്ക് സ്‌കൂളിൽ പഠിക്കുമ്പോ കിട്ടിയ കൂട്ടാണ് എന്റെ നീലി. ഞങ്ങളുടെ കണ്ണ് തന്നെ ആണ് ഞങ്ങളെ അടുപ്പിച്ചത്. എന്റെ കഥ അറിഞ്ഞപ്പോ എന്നെ സ്വന്തം കൂടപ്പിറപ്പിന്റെ പോലെ സ്നേഹിച്ചു. നിരഞ്ജൻ എന്ന അവളുടെ ഏട്ടൻ എനിക്കും ഏട്ടനായി. പ്ലസ് ടൂ കഴിഞ്ഞപ്പോ ഞങ്ങൾ താൽക്കാലികമായി പിരിഞ്ഞു. എനിക്ക് കിട്ടിയ കോളേജ് ഇടുക്കിയിൽ തന്നെ ആയിരുന്നു. അവളുടെ കോളേജിലേക്ക് എനിക്കവൾ സീറ്റ് നോക്കിയെങ്കിലും എന്റെ വീട്ടിലുള്ളവർ സമ്മതിച്ചില്ല. ഞാൻ പോയാൽ വീട്ടിൽ ജോലി ചെയ്യാൻ ആളില്ലാതെ ആവുമല്ലോ. കോളേജിൽ പോയതിനു ശേഷം അവളെന്നെ ദിവസവും വിളിക്കും.

വിളിക്കുമ്പോളൊക്കെ അവൾക്കു പറയാൻ ഒരാളെ പറ്റിയെ ഉണ്ടായിരുന്നുള്ളു, വിച്ചു. സത്യം പറഞ്ഞാൽ ആദ്യം കുറച്ചു അസൂയ തോന്നിയെങ്കിലും വിച്ചു എനിക്കും നല്ലൊരു കൂട്ടുകാരിയായി മാറി. അവർക്കു അന്ന് അപകടം നടന്ന ദിവസം ഞാൻ എല്ലാം കേട്ടിരുന്നു. നീലുവെനിക്കു ഫോൺ ചെയ്തിരുന്നു. അവളെ രക്ഷിക്കാൻ എനിക്കൊന്നും ചെയ്യാൻ പറ്റിയില്ല. പക്ഷെ അവർ മരിക്കാൻ കാരണമായവരെ ഞാൻ തീർത്തു.'' അത് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്ന പോലെ തോന്നി വിക്കിക്ക്. ''അന്നെന്താ ശെരിക്കും നടന്നത്..'' വിക്കി. ''അന്ന് നടന്നത് അറിയുന്നതിന് മുന്നേ അത് നടക്കാനുള്ള കാരണം അറിയണം.. നീലി എല്ലാം എന്നോട് പറഞ്ഞിരുന്നു.'' അവൾ ഓർമകളിലേക്ക് പോയി. കോളജിലെ ആദ്യ ദിവസം നിരഞ്ജന്റെ കൂടെയാണ് നീലി എത്തിയത്. അവന്റെ ബൈക്കിൽ നിന്നും അവൾ ഇറങ്ങിയപ്പോ തന്നെ എല്ലാരും അവളെ അസൂയയോടെ നോക്കി. കാരണം മറ്റൊന്നുമല്ല സുന്ദരനും സുമുഖനും സർവോപരി ബാച്ചിലറുമായ നിരഞ്ജന്റെ കൂടെ ഒരു പെണ്ണ്, ആർക്കും സഹിക്കാൻ പറ്റാത്ത കാര്യമായിരുന്നു,

പ്രത്ത്യേകിച്ചു പെൺകുട്ടികൾക്ക്. അതിൽ ഏറ്റവും കൂടുതൽ പക ഉണ്ടായത് അവളുടെ കണ്ണുകളിൽ ആയിരുന്നു അരുണിമയുടെ. കാരണം കോളേജിൽ വന്ന അന്ന് തൊട്ടു അവൾ അയാളുടെ പുറകെ ഉണ്ട്. പക്ഷെ നിരഞ്ജൻ അവളെ തിരിഞ്ഞു നോക്കിയില്ല. ഈ കാര്യങ്ങളൊക്കെ നീലിക്കും അറിയാരുന്നു. അത് കൊണ്ട് തന്നെ ബൈക്കിൽ നിന്നും ഇറങ്ങി അവളവന്റെ കയ്യിൽ കൈ കോർത്ത് പിടിച്ചു. നിരഞ്ജൻ അവൾക്കു ക്ലാസ് പറഞ്ഞു കൊടുത്തു സ്റ്റാഫ്‌റൂമിലേക്കു പോയി. ആ നിമിഷം തന്നെ അരുണിമയും ഗാങ്ങും അവളെ വിളിച്ചു. നീലി പോവുമ്പോ അവരുടെ അടുത്ത് പേടിച്ചു നിക്കുന്ന മറ്റൊരു കുട്ടിയെ കണ്ടു. പാവം അവിടെ നിക്കുന്ന ഒരുത്തൻ അവളെ വല്ലാത്ത നോട്ടം നോക്കുന്നുണ്ടായിരുന്നു. അത് കണ്ടു പേടിച്ചാണ് അവള് നിക്കുന്നെ. ''പറയെടീ നിന്റെ പേര്...'' ആ പെൺകുട്ടിയോട് നിയ അലറി.

''വീക്ഷ...'' അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. ''ഓ പേര് ചോദിക്കുമ്പോളേക്കും കരച്ചില് തുടങ്ങിയാ ബാക്കി കഴിയുമ്പോളേക്കും എന്താവും..'' റോയ് ഒരു വഷളൻ ചിരിയോടെ അത് പറഞ്ഞതും അവരെല്ലാവരും ചിരിച്ചു. ''റോയി കോഴി ഇപ്പോൾ തന്നെ കൊത്താൻ തുടങ്ങിയോ...'' നിഷാന്ത് പറഞ്ഞു. ''ചേട്ടൻ ആള് കൊള്ളാല്ലോ, ചേട്ടന്റെ നാക്കിന്റെ ഒരു പ്രവർത്തനം വച്ച് അധിക കാലം അത് പ്രവർത്തിക്കില്ലാട്ടോ.'' നീലു ഇടയിൽ കേറി പറഞ്ഞു. ''അതെന്താ..'' റോയ് ''ആരെങ്കിലും അറുത്തു മാറ്റും..'' നീലു ഒരു പുഞ്ചിരിയോടെ പറഞ്ഞു. ''ഡീ'' എന്നും പറഞ്ഞു റോയ് അവൾക്കു നേരെ പോവാൻ നിന്നതും അവരൊക്കെ അവനെ പിടിച്ചു വച്ചു. ''എന്താടീ നിന്റെ പേര്..'' അരുണിമ. ''നീലാഞ്ജന, നീലി എന്ന് വിളിക്കാം..'' അവളതു പറഞ്ഞതും എല്ലാരും അവളെ നോക്കി. പിന്നെ ഒരു പൊട്ടിച്ചിരി ആയിരുന്നു. ''വീടെവിടെയ മോളെ.. പാല മരത്തിന്റെ മുകളിലോ അതോ സെമിത്തേരിയിലോ..'' റോഷൻ. ''അയ്യോ ചേട്ടൻ പെട്ടെന്ന് കണ്ടു പിടിച്ചല്ലോ.. ആ സെമിത്തേരിയുടെ പിറകിലുള്ള പാല മരത്തിലാ താമസം.

ഇടയ്ക്കു അങ്ങോട്ടൊക്കെ ഇറങ്ങു നമുക്ക് ഇച്ചിരി ബ്ലഡോക്കെ കുടിച്ചിരിക്കാന്നെ..'' നീലി റോഷന്റെ കയ്യിൽ തട്ടിയിട്ട് പറഞ്ഞു. ''ഡീ ഓവർ സ്മാർട്ട് ആവല്ലേ... ഞങ്ങളെ ശെരിക്കും അറിയില്ല നിനക്ക്..." റിച്ചാർഡ്. ''ഓ ഇനി എന്തോന്ന് അറിയാനാ ചേട്ടാ, ഈ രണ്ടു മിനിട്ടു കൊണ്ട് തന്നെ നിങ്ങളൊക്കെ നല്ല കൂതറകൾ അല്ല സീനിയേഴ്സ് ആണെന്ന് മനസ്സിലായി.'' നീലി. അത് കേട്ട് വീക്ഷയുടെ ചുണ്ടിലൊരു ചിരി വന്നു. പക്ഷെ അടുത്ത് നിന്ന ഋഷിയുടെ മുഖം കണ്ടതും ആ ചിരി അവൾ വിഴുങ്ങി. ''ഞങ്ങളെ കളിയാക്കുന്നോ... നീ ആരാന്നാടീ നിന്റെ വിചാരം.. സീനിയേഴ്സ് ആരാണെന്നു ഞാൻ മനസിലാക്കിത്തരാം.'' അരുൺ നീലിയോട് പറഞ്ഞിട്ട് അവളുടെ കയ്യിൽ കേറി പിടിച്ചു. അതെ നിമിഷം അവൾ അവന്റെ കാലിൽ ചവിട്ടിയിട്ടു അവനെ തള്ളി മാറ്റി. പിന്നോട്ടാഞ്ഞ അരുൺ വീക്ഷയുടെ മേലെ തട്ടി നേരെ നിന്നു. പക്ഷെ അവൾ ബാലൻസ് കിട്ടാതെ അവിടെ നിന്നിരുന്ന ആളുടെ മേലേക്ക് പോയി വീണു. വീക്ഷ എണീക്കാൻ നോക്കിയെങ്കിലും അവന്റെ ബലിഷ്ടമായ കൈകൾ അവളെ മുറുക്കിപ്പിടിച്ചു. ''ആഹാ കോളടിച്ചല്ലോ മോനെ ഋഷി, മുറുക്കെ പിടിച്ചോ വിടേണ്ട...'' കിരൺ പറഞ്ഞതും ഋഷി ഒരു വഷളൻ ചിരിയോടെ വീക്ഷയെ ഒന്നൂടെ മുറുക്കി പിടിച്ചു അവനിലേക്ക്‌ അടുപ്പിച്ചു.

. ''പ്ളീ...സ് വിട്. എന്നെ വിട്.'' അവൾ കുതറാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല. അവളെ ഒന്നൂടി ചേർത്ത് പിടിച്ചു. അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. പെട്ടെന്ന് ആരോ അവനെ അവളിൽ നിന്നും തള്ളി മാറ്റി. ഋഷി ദേഷ്യത്തോടെ നോക്കിയപ്പോ കണ്ടത് അതിലും ദേഷ്യത്തോടെ നിക്കുന്ന നീലിയെ ആണ്. ''മോനെ തൊട്ടു കളി വേണ്ടാട്ടോ.. ആ കുഞ്ഞി കൈ ഞാൻ അങ്ങ് വെട്ടും..'' നീലി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. ''ഡീ നീ അത്രയ്ക്ക് ആയോ..'' ഋഷി അവളെ തല്ലാൻ പോയെങ്കിലും മറ്റുള്ളവർ തടഞ്ഞു. അപ്പോളേക്കും അങ്ങോട്ടേക്ക് നിരഞ്ജൻ വരുന്നത് കണ്ടു. ''നിന്നെ ഞങ്ങൾ എടുത്തോളാടീ'' എന്നും പറഞ്ഞു അവർ പോയി. ഋഷി വീക്ഷയെ നോക്കിപ്പേടിപ്പിക്കാനും മറന്നില്ല. ''താങ്ക്യൂ സൊ മച്ച്'' എന്നും പറഞ്ഞു വീക്ഷ നീലിയെ കെട്ടിപ്പിടിച്ചു. അവിടെ തുടങ്ങി അവരുടെ സൗഹൃദം. നോക്കിയപ്പോ രണ്ടു പേരും ഒരേ ക്ലാസ്സിൽ. അവിടെ വച്ചു അവർ രെമ്യയെയും അന്നയെയും ഖദീജയെയും പരിചയപ്പെട്ടു. നീലി നിരഞ്ജന്റെ പെങ്ങൾ ആണെന്ന് എല്ലാരും അറിഞ്ഞു, പക്ഷെ അവർക്കു ആശ്വസിക്കാനായില്ല.

അതിനു മുന്നേ മറ്റൊരു വാർത്ത വന്നു നിരഞ്ജന്റെ മനസ്സ് ഒരു പെണ്ണ് കവർന്നു. അതാരാണെന്ന് ആർക്കും അറിയില്ല. എങ്ങിനെ നോക്കിയിട്ടും കണ്ടു പിടിക്കാനും പറ്റിയില്ല. അതിനിടയിൽ അരുണിമയും ഗ്യാങ്ങുമായി നീലി കുറെ വട്ടം മുട്ടി. ആദ്യം എല്ലാം നിരഞ്ജന് വേണ്ടി ആയിരുന്നെകിലും പിന്നെ അത് വിച്ചുവിന് വേണ്ടി ആയി. അരുണിമ പറയുന്നത് നിരഞ്ജൻ സ്നേഹിക്കുന്നത് വിച്ചുവിനെ ആണെന്നായിരുന്നു. അല്ല എന്ന് പറഞ്ഞിട്ട് അവർ കേട്ടില്ല. പിറ്റേന്ന് കോളേജിലേക്ക് വന്ന വിച്ചുവിനെ അരുണും നിഷാന്തും റിച്ചാർഡും കൂടി കമ്പ്യൂട്ടർ ലാബിലേക്ക് വലിച്ചു കൊണ്ട് പോയി ഉപദ്രവിക്കാൻ നോക്കി. പക്ഷെ നീലി വന്നു മൂന്നിനേയും അടിച്ചു പരത്തി. അതിനു ശേഷം അവർ അവളെ ഒളിഞ്ഞും തെളിഞ്ഞും ഉപദ്രവിക്കാൻ നോക്കിയെങ്കിലും നീലി എല്ലായിടത്തും അവളെ സഹായിക്കാൻ എത്തി. പിന്നൊരു ദിവസം വാഷ്‌റൂമിലേക്കു പോയ വിച്ചുവിനെ കാണാതെ നീലി അവളെ അന്വേഷിച്ചു പോയി. പക്ഷെ വാഷ്‌റൂമിൽ അവളില്ലായിരുന്നു. അടുത്തുള്ള ക്ലാസ് റൂമിൽ നിന്നും എന്തോ ശബ്ദം കേട്ട് പോയ നീലി കണ്ടത് വിച്ചുവിനെ പിടിച്ചു വച്ചു ഉമ്മ വെക്കാൻ നോക്കുന്ന ഋഷിയെ ആണ്.

നീലിയെ കണ്ടതും അവൻ വിച്ചുവിനെ ദേഷ്യത്തോടെ നോക്കിയിട്ടു പുറത്തേക്കു പോയി. ഋഷിയെ നീലി പുറകെ പോയി വാണ് ചെയ്‌തെങ്കിലും അവനവളെ പുച്ഛിച്ചു ചിരിച്ചിട്ട് പോയി. നീലി അവനെ പറ്റി തിരക്കിയപ്പോ അവൻ അരുണിമയുടെ മുറച്ചെറുക്കൻ ആണെന്നും അവരുടെ കല്യാണം ഉറപ്പിച്ചതാണെന്നും അറിഞ്ഞു. പക്ഷെ അവർക്കു അതിൽ താല്പര്യം ഇല്ലായിരുന്നു. അവനു പെൺകുട്ടികൾ വെറും നേരം പോക്കാണെന്നും അറിഞ്ഞു. അരുണിമക്ക് നിരഞ്ജനെ ഇഷ്ടമാണെന്നു അവൾ നീലിയോട് പറഞ്ഞെങ്കിലും നീലി അത് കേൾക്കാൻ നിന്നില്ല. ഒരാഴ്ച കഴിഞ്ഞു ക്യാന്റീനിൽ ഇരുന്നു വിച്ചു നിരഞ്ജനോട് സംസാരിക്കുന്നതു കണ്ട റോഷൻ അത് മറ്റുള്ളവരോട് പറഞ്ഞു. അതിനെ പറ്റി അവളോട് ചോദിച്ച ദിവസമാണ് വിക്കിയും കാശിയും കോളേജിലേക്ക് വന്നത്. അതിനു ശേഷം അവര് വിച്ചുവിനെ ഉപദ്രവിക്കാനുള്ള ഒരു വഴിയും വിട്ടില്ല. പക്ഷെ നീലി അവളോടൊപ്പം കട്ടക്ക് നിന്നു. ഇതിനിടയിൽ വിക്കിയും നീലിയും ഒരുപാട് അടുത്തു. അവന്റെ പിറന്നാളിന് അവനെ പ്രൊപ്പോസ് ചെയ്തു ഏട്ടന് പരിചയപ്പെടുത്താനായിരുന്നു നീലിയും വിച്ചുവും പ്ലാൻ ചെയ്തത്.

പക്ഷെ അവരുടെ പ്ലാൻ കണ്ടു വിച്ചു നിരഞ്ജനെ പ്രൊപ്പോസ് ചെയ്യാനുള്ള പരിപാടി ആണെന്നാണ് അരുണിമ കരുതിയെ. അത് കൊണ്ട് ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞു എല്ലാരും പോയപ്പോ അരുണിമയും ഗാങ്ങും നീലുവിന്റെയും വിച്ചുവിന്റെയും അടുത്തെത്തി. നീലി ആ സമയത്തു നീലുവിനോട് സംസാരിക്കുവാരുന്നു. വിച്ചു അന്നയെയും രേമ്യയെയും ഖദീജയെയും കോൺഫറൻസ് കാൾ വിളിച്ചോണ്ടിരിക്കുന്നു. ആ സമയത്തു അവിടേക്കു വന്ന അരുണിമയും ഗാങിനും അവിടത്തെ ഡെക്കറേഷനൊക്കെ കണ്ടു ആകെ പ്രാന്തായി. അവരതൊക്കെ വലിച്ചു പറിച്ചു കളഞ്ഞു. ''ഡീ നിന്നോട് ഞാൻ പറഞ്ഞതല്ലേ നിരഞ്ജൻ സാർ എന്റെ ആണെന്ന്..'' അരുണിമ. ''ഞാനും നിന്നോട് പറഞ്ഞതല്ലേ എന്റെ ഏട്ടന് നിന്നെ ഇഷ്ടമല്ല എന്ന്.'' നീലി. ''അതിന്റെ കാരണം ഇവളല്ലേ, ഇവളങ്ങു തീർന്നാൽ പ്രശനം തീരുമല്ലോ അല്ലെ..'' എന്നും പറഞ്ഞു അരുണിമ വിച്ചുവിനെ പിടിച്ചു അരുണിന്റെ നേരെ തള്ളി. അവനും നിഷാന്തും കൂടി അവളെ പിടിച്ചു വച്ചു. അങ്ങോട്ടേക്ക് പോവാൻ നോക്കിയാ നീലിയെ റോഷനും റോയിയും കൂടി പിടിച്ചു വച്ചു. ''ഛെ ഋഷിക്ക് അമ്മവീട്ടിൽ പോവാൻ കണ്ട ദിവസം, അവൻ ഇവളെ ഒരുപാട് മോഹിച്ചതാ..'' റിച്ചാർഡ് വിച്ചുവിനെ നോക്കിയിട്ടു പറഞ്ഞു. ''ഡാ അവളെ മര്യാദക്ക് വിട്ടോ...'' നീലി അലറി.

''ഇല്ല മോളെ ഇവളെ കണ്ട അന്ന് നോട്ടമിട്ടതാ ഞാൻ. പിന്നെ ഋഷിക്ക് വേണമെന്ന് പറഞ്ഞത് കൊണ്ട വെറുതെ വിട്ടത്.'' എന്നും പറഞ്ഞു അരുൺ വിച്ചുവിനെ ഉമ്മ വെക്കാൻ പോയതും അവനൊരു ചവിട്ടു കൊണ്ട് വീണു. ''നിരഞ്ജൻ സാർ...'' റിച്ച പറഞ്ഞതും എല്ലാരും അങ്ങോട്ടേക്ക് നോക്കി. ''നിന്നോടൊക്കെ പറഞ്ഞതല്ലേ ഇവരെ തൊട്ടു പോവരുതെന്ന്...'' നിരഞ്ജൻ ദേഷ്യം കൊണ്ട് പല്ലിറുമ്മി പറഞ്ഞു.. ''സാറിന്റെ പെങ്ങളെ ഞങ്ങൾ തൊടുന്നില്ല, അവളെ കൊണ്ട് പൊയ്ക്കോളൂ. ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല.'' അരുൺ ''വീക്ഷയെയും ഞാൻ കൊണ്ട് പോവും..'' നിരഞ്ജൻ. ''അത് നടക്കില്ല.'' നിഷാന്ത്. ''നടക്കും, ഞാൻ നടത്തിയിരിക്കും..'' നിരഞ്ജൻ. ''ഇല്ല സാർ, അങ്ങനെ ആണെങ്കിൽ നീലിയും ഇവിടുന്നു പോവില്ല.'' റോഷൻ. ''പോവും ഞങ്ങൾ മൂന്നുപേരും ഇവിടുന്നു പോവും..'' നിരഞ്ജൻ. ''സാറിനെന്താ ഇവളെ കൊണ്ട് പോവാൻ ഇത്ര നിർബന്ധം. ഇങ്ങനെ വാശി കാണിക്കാൻ ഇവള് സാറിന്റെ ഭാര്യ ഒന്നും അല്ലല്ലോ...'' നിയ. ''പായാൻ പറ്റില്ലെടാ, ചിലപ്പോ അത് പോലെ വല്ലതും ചെയ്തു കൊടുത്തു കാണും.

അതല്ലേ ഇങ്ങനെ അസ്ഥിക്ക് പിടിച്ചേക്കുന്നേ..'' റിച്ച. ''എനിക്ക് പ്രശ്നമില്ലാട്ടോ സാർ, നമ്മളെ കല്യാണം കഴിഞ്ഞാലും സാറിനിവളുമായുള്ള ബന്ധം വേണമെങ്കിൽ തുടരാം.. ഇവളെ പോലൊരു തേർഡ് റേറ്റ് പെണ്ണ് അതിനൊക്കെ നിന്നു തരും സാർ, കല്യാണം കഴിക്കേണ്ട ആവശ്യം ഒന്നുമില്ല.'' അരുണിമ നിരഞ്ജനോട് ചേർന്ന് നിന്നു പറഞ്ഞതും അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു. ''അവൾ അല്ലെടീ നീയാണ് തേർഡ് റേറ്റ് പെണ്ണ്... പച്ചയിൽ പറഞ്ഞാൽ ഒരു വേശ്യയെക്കാളും കഷ്ട്ടം.. അവർ വയറ്റിപ്പിഴപ്പിനു വേണ്ടി ശരീരം കാഴ്ച വെക്കുമ്പോൾ നീ... കൂടുതലൊന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത്.'' നിരഞ്ജൻ ദേഷ്യത്തോടെ അവളുടെ നേരെ ചീറി. ''നിങ്ങളെന്നെ അടിച്ചല്ലേ... എന്നെ വേശ്യ എന്ന് വിളിച്ചല്ലേ.. ഏട്ടാ എനിക്കിനി ഇയാളെ വേണ്ട...'' എന്നും പറഞ്ഞു അരുണിമ അരുണിനെ കെട്ടിപ്പിടിച്ചു. അവന്റെ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നു. ''ഡാ'' എന്നും പറഞ്ഞു അവൻ നിരഞ്ജനെ തല്ലാൻ പോയി. പക്ഷെ നിഷാന്ത് തടഞ്ഞു അവന്റെ ചെവിയിൽ എന്തോ പറഞ്ഞു. ആ സമയം അരുണിന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു. ''അപ്പൊ നമുക്ക് തല്ലൊന്നും വേണ്ട, റാഗിങ് ആയാലോ. ഇതുവരെ ഒരു സാറിനെ ഞങ്ങൾ രാജി ചെയ്തിട്ടില്ല. ഇന്ന് അങ്ങനെ ആയികോട്ടെയല്ലേ..''

എല്ലാരുടെയും ചുണ്ടിൽ ക്രൂരമായ പുഞ്ചിരി തെളിഞ്ഞു. ''കാര്യമായിട്ടൊന്നും വേണ്ട സാർ, ധാ സാറിന്റെ ചുണ്ടു കൊണ്ട് അവളുട ചുണ്ടിൽ ഒരുമ്മ കൊടുക്കണം...'' അരുൺ കൈ നീട്ടിയ ഭാഗത്തേക്ക് നോക്കിയാ നിരഞ്ജൻ ഞെട്ടിപ്പോയി. അവൻ നീലിക്ക് നേരെ ആയിരുന്നു വിരൽ ചൂണ്ടിയത്. ''ഡാ കൊല്ലും ഞാൻ നിന്നെ..'' എന്ന് അലറി അരുണിന്റെ കഴുത്തിൽ പിടിച്ചു നിരഞ്ജൻ അമർത്തി. ''അവനെ കൊല്ലുന്നേനു മുന്നേ സാറിങ്ങോട്ടേക്കൊന്നു നോക്കിയേ..'' നിഷാന്ത് പറഞ്ഞ കേട്ട് നോക്കിയാ നിരഞ്ജൻ അരുണിനെ വിട്ടു. വീക്ഷയുടെ കഴുത്തിൽ കത്തി വെച്ച് നിക്കുന്ന റിച്ചാർഡും റോഷനും. റോയിയും കിരണും കൂടി നീലിയെ പിടിച്ചു വച്ചിട്ടുണ്ട്. ''വേണ്ട പ്ളീസ് അവളെ വിട്ടേക്ക്...'' നീലി ''വിടാം പക്ഷെ ഞങ്ങൾ പറയുന്ന പോലെ ചെയ്യാൻ നിന്റെ ഏട്ടനോട് പറ.'' അരുൺ. ''പ്ളീസ് എന്റെ പെങ്ങളോട് ഞാൻ എങ്ങനെയാ അങ്ങനൊക്കെ ചെയ്യാ.. വേണ്ടാ..'' നിരഞ്ജൻ ദയനീയമായി അവരെ നോക്കി. ''എന്റെ പെങ്ങളെ നീ കരയിച്ചതല്ലേ, അവളെ നീ വേശ്യ എന്ന് വിളിച്ചു. അപ്പൊ നിന്റെ അനിയത്തിക്കും തൊന്നട്ടെ അങ്ങനൊക്കെ..'' എന്നും പറഞ്ഞു അരുൺ ചിരിച്ചു കൂടെ മറ്റുള്ളവരും

''വേഗം നോക്ക്, ഇല്ലെങ്കിൽ ധാ ഇവളെ ഞങ്ങൾ തീർക്കും'' എന്ന് പറഞ്ഞു വീക്ഷയുടെ കഴുത്തിൽ അവർ കത്തി അമർത്തി.. അവളുടെ കഴുത്തു ചെറുതായി മുറിഞ്ഞു ചോര വരാൻ തുടങ്ങി. ''വേണ്ടാ... ഞാൻ ചെയ്യാം...'' നിരഞ്ജൻ ദയനീയമായി പറഞ്ഞു. അവൻ നീലിയുടെ അടുത്തേക്ക് പോയതും അവൾ കണ്ണ് രണ്ടും ഇറുക്കി പൂട്ടി. നിരഞ്ജൻ കണ്ണടച്ച് നീലിയെ ചുംബിച്ചതും നിയ അത് മൊബൈലിൽ പകർത്തി. ''പ്ളീസ് ഇനി ഞങ്ങളെ വെറുതെ വിട്..'' നിരഞ്ജൻ അവരെ നേരെ കൈ കൂപ്പി. അവനാകെ തളർന്നിരുന്നു. ''അങ്ങനെ നിറുത്തല്ലേ, ഞങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂ.. ഇനി അവളുടെ ശരീരത്തിലൂടെ നിന്റെ കൈ ഒന്ന് തഴുകിയാട്ടെ..'' റിച്ചാർഡ് വഷളൻ നോട്ടത്തോടെ പറഞ്ഞു. ''പ്ളീസ് നിങ്ങൾക്കുമില്ലേ പെങ്ങൾ, എനിക്ക് വയ്യ...'' നിരഞ്ജൻ പറഞ്ഞു. മകളെ പോലെ സ്വന്തം കൈ കൊണ്ട് നോക്കി വളർത്തിയ അനിയത്തിയെ ആണ് മറ്റൊരു കണ്ണിലൂടെ കാണാൻ പറയുന്നത്. ''ഞങ്ങളുടെ അനിയത്തിക്ക് വേണ്ടി തന്നെയാ പറഞ്ഞത്. നീ അവളെ വിളിച്ച പേര് നാളെ നിങ്ങളുടെ വീഡിയോ കണ്ടു നാട്ടുകാരിവളെ വിളിക്കണം.. നീ ചെയ്യുന്നോ അതോ..'' എന്നും പറഞ്ഞു നിഷാന്ത് വീക്ഷയുടെ അടുത്തേക്ക് പോയി അവളുടെ കവിളിൽ കുത്തിപ്പിടിച്ചു ബലമായി തന്റെ മുഖത്തേക്ക് അടുപ്പിച്ചു.

''വേണ്ട...'' നീലി കരഞ്ഞു പറഞ്ഞു. ''ഏട്ടാ അവര് പറയുന്ന പോലെ ചെയ്യൂ, എനിക്കറിയാലോ എന്റെ ഏട്ടനെ.'' നീലി കരഞ്ഞു കൊണ്ട് പറഞ്ഞു. ''എനിക്ക് വയ്യ മോളെ...'' നിരഞ്ജനും കരഞ്ഞു പോയി. ''വേഗം തീരുമാനിക്ക്. നോ എന്നാണെങ്കിൽ അങ്ങനെ തീരുമാനം പറ. എന്നിട്ടു വേണം ഈ വീക്ഷക്കുട്ടിയെ നിങ്ങടെ മുന്നിൽ വച്ചു ഞങ്ങൾക്കോരോരുത്തർക്കും മാറി മാറി ആസ്വദിക്കാൻ...'' അരുൺ. ''നോ... ഏട്ടാ പ്ളീസ് അവർ പറയുന്ന പോലെ ചെയ്യൂ..'' നീലി നിരഞ്ജനെ നോക്കി കരഞ്ഞു.. നിരഞ്ജൻ നീലിയുടെ നേരെ കൈ നീട്ടി. ''വേണ്ട സാർ.... എനിക്ക് വേണ്ടി ഇങ്ങനൊന്നും ചെയ്യല്ലേ..'' വീക്ഷ കരഞ്ഞു കൊണ്ട് പറഞ്ഞു. ''മിണ്ടാതിരിക്കെടീ..'' എന്നും പറഞ്ഞു റിച്ചാർഡ് അവളുടെ മുഖത്തടിച്ചു. എല്ലാരും വീണ്ടും നിരഞ്ജനെ നോക്കി. അവരുടെ ശ്രദ്ധ മാറി എന്നറിഞ്ഞ നിമിഷം വീക്ഷ കത്തി തട്ടി മാറ്റി പുറത്തേക്കോടി. ''ഡാ പിടിയെടാ അവളെ..'' അരുൺ അലറി. പിടിക്കപ്പെട്ടാൽ താൻ കാരണം സാറും നീലിയും വീണ്ടും അപമാനം നേരിടേണ്ടി വരുമെന്ന് തോന്നിയ വീക്ഷ താഴേക്ക് എടുത്തു ചാടി.. പിറകെ വന്നവർ അത് കണ്ടു ഞെട്ടിത്തരിച്ചു നിന്നു. അരുണിനും ഗാങിനും പിന്നാലെ അങ്ങോട്ടെത്തിയ നീലിയും നിരഞ്ജനും വീക്ഷയെ വിക്കിയും കാശിയും എടുത്തോണ്ട് പോവുന്നത് കണ്ടു.

നീലി വിക്കി എന്ന് വിളിക്കാൻ തുടങ്ങിയതും നിഷാന്ത് അവളുടെ വാ പൊത്തി വലിച്ചു കൊണ്ട് പോയി. പിന്നാലെ നിരഞ്ജനെയും അവർ പിടിച്ചു കൊണ്ട് പോയി. നിരഞ്ജൻ അവരുടെ പിടി വിടുവിച്ചു അവരെ നേരിട്ടെങ്കിലും പിന്നിൽ നിന്നും അരുണിന്റെ അടിയേറ്റു അവൻ വീണു. നീലി കരഞ്ഞു കൊണ്ട് അവന്റെ അടുത്തേക്ക് പോവാൻ നിന്നെകിലും ബാക്കിയുള്ളവർ പിടിച്ചു വച്ചു. അവളെ അരുണും നിഷാന്തും റിച്ചാർഡും കൂടി ഉപദ്രവിക്കാൻ നോക്കിയതും പിടി വിടുവിച്ചു നീലി ഓടി. ഓടി എത്തിയത് സ്റ്റോർ റൂമിൽ ആയിരുന്നു. പിന്നാലെ വന്ന നിയയെയും റിച്ചായേയും അവൾ തള്ളി എങ്കിലും പിന്നിൽ നിന്നും അരുണിമ അവിടെ ക്ലീൻ ചെയ്യാൻ ഉപയോഗിക്കുന്ന ആസിഡ് എടുത്തു നീലിയുടെ നേരെ ഒഴിച്ചു. പൊള്ളലേറ്റു നീലി താഴേക്ക് വീണപ്പോളായിരുന്നു അരുണും ബാക്കിയുള്ളവരും എത്തിയത്. അവിടെ കിടന്നു രണ്ടാളും മരിച്ചോളും എന്ന് കരുതി അവർ നീലിയെ അവിടെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. എല്ലാം കേട്ട് വിക്കിയുടെയും കാശിയുടെയും കണ്ണ് നിറഞ്ഞു.

വിക്കിക്ക് തന്റെ ഹൃദയത്തിൽ ആരോ കത്തി കുത്തി ഇറക്കിയ പോലെ തോന്നി. തന്റെ നീലി അനുഭവിച്ചതൊക്കെ കേട്ടപ്പോ അവനു തന്റെ ജീവൻ കളയാൻ തോന്നി. ''അപ്പൊ അന്ന് അന്ന പറഞ്ഞതൊക്കെ...'' വിക്കി. ''അത് ഞാൻ പറയിച്ചതാ. നീലിക്ക് അങ്ങനൊക്കെ സംഭവിച്ചു എന്ന് അറിഞ്ഞാൽ സാർ അവരെ തീർക്കുമെന്ന് ഞങ്ങൾക്കറിയാരുന്നു. അവരെ ഞങ്ങൾക്ക് തന്നെ തീർക്കണായിരുന്നു...'' നീലു പകയോടെ പറഞ്ഞു. ''അന്ന് അവരെ ആരാ ഹോസ്പിറ്റലിൽ കൊണ്ട് പോയെ..'' വിക്കി സംശയത്തോടെ നീലുവിനെ നോക്കി.. ''ഏട്ടൻ..'' നീലു എന്തോ ഓർമ്മയിൽ പറഞ്ഞു. ''ഏഹ് നിരഞ്ജന് ബോധം ഇല്ലായിരുന്നല്ലോ...'' വിക്കി. ''അത്.. അത് പിന്നെ ഏട്ടന് ബോധം വന്നിരുന്നു.'' നീലു പറഞ്ഞൊപ്പിച്ചു. ''നിന്റെ കൂടെ ആരൊക്കെ ഉണ്ട്...'' വിക്കി ചോദിച്ചതും അവളൊന്നു ഞെട്ടി. ''എന്റെ കൂടെ ആരും ഇല്ല, ഞാൻ ഒറ്റയ്ക്കാ...'' അവൾ പറഞ്ഞു. ''മോളെ നീ എന്നെ ഇനിയും പൊട്ടനാക്കല്ലേ... മര്യാദക്ക് പറയെടീ ആരൊക്കെ ആണെന്ന്...'' വിക്കി ദേഷ്യത്തോടെ പറഞ്ഞു...

''അതിനു മുന്നേ നീ പറഞ്ഞില്ലേ നേരത്തെ നിരഞ്ജൻ ഒരു പെൺകുട്ടിയെ സ്നേഹിച്ചിരുന്നു എന്ന്, അത് ആരായിരുന്നു.'' കാശി. ''പറ എന്റെ വിച്ചു തന്നെ അല്ലെ അത്. അവർ രണ്ടു പേരും സ്നേഹിച്ചിരുന്നില്ലേ...'' വിക്കി. നീലു അവനെ നോക്കി പുഞ്ചിരിച്ചു. ''അതെ അവർ രണ്ടു പേരും സ്നേഹിച്ചിരുന്നു.. ആത്മാർത്ഥമായി, അഗാധമായി..'' നീലു ''എന്നിട്ടെന്താ അത് പുറത്തു പറയാഞ്ഞേ...'' വിക്കി.. ''ഡാ പൊട്ടാ ആ അരുണിനെയും ഫ്രണ്ട്സിനെയും പേടിച്ചിട്ടു... നിരഞ്ജൻ വിച്ചുവിനെ ആണ് സ്നേഹിക്കുന്നത് എന്ന് തോന്നിയിട്ടാണ് അവരൊക്കെ അവളെ ഉപദ്രവിക്കിക്കാൻ നോക്കിയത്. അപ്പൊ അത് ശെരി ആണ് എന്ന് അറിഞ്ഞാൽ വെറുതെ വിടുമോ.'' കാശി. ''അല്ല... അത് കൊണ്ടല്ല....'' നീലു...... കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story