നീലി: ഭാഗം 8

neeli

രചന: റിഷാന നഫ്‌സൽ

 ''പിന്നെ എന്ത് കൊണ്ട്, എന്നോടെങ്കിലും പറയാറുന്നില്ലേ അവൾക്കു... നിരഞ്ജൻ ഇഷ്ടമാണെങ്കിൽ ഞങ്ങൾ അവളെ സപ്പോർട്ട് ചെയ്യില്ലേ..'' വിക്കി. ''അവൾക്കു നിരേട്ടനെ ഇഷ്ട്ടമാരുന്നു പക്ഷെ വിക്കിയെ പോലെ കാശിയേട്ടനെ പോലെ...'' നീലു. ''അപ്പൊ നീ അല്ലെ പറഞ്ഞത് അവർ തമ്മിൽ സ്നേഹത്തിലായിരുന്നു എന്ന്...'' കാശി. ''ഇല്ല, ഞാൻ പറഞ്ഞത് അവർ സ്നേഹിച്ചിരുന്നു എന്നാണ്... പരസ്പരം സ്നേഹിച്ചിരുന്നു എന്ന് പറഞ്ഞോ..'' നീലു. ''ഇല്ല...'' വിക്കി. ''ഇനി ഒന്നും ഒളിച്ചു വച്ചിട്ട് കാര്യമില്ല. നേരത്തെ ഞാൻ പറഞ്ഞതിൽ കുറച്ചു മാറ്റങ്ങൾ ഉണ്ട്. അവൾ ഒരാളെ ഇഷ്ടപ്പെട്ടിരുന്നു, അയാളും അവളെ ഒരുപാട് സ്നേഹിച്ചിരുന്നു. തന്റെ പ്രാണനെ പോലെ. ആ ആൾ തന്നെ ആണ് വലം കൈ ആയി എന്റെ കൂടെ ഉണ്ടായിരുന്നത്.'' നീലു. ''അതാരാണെന്ന് പറ..'' കാശി. ''അത്...'' എന്ന് നീലു പറയാൻ തുടങ്ങിയതും ഒരു കറുത്ത പജേരോ അവർക്കരികിൽ വന്നു നിന്നു. അതിന്റെ ഡ്രൈവേഴ്‌സിറ്റിൽ നിന്നും ഒരാൾ പുറത്തിറങ്ങി. ''ഋഷികേശ് നമ്പ്യാർ, അരുണിമയുടെ ഭർത്താവ്.....'' കാശി അയാളെ നോക്കി പറഞ്ഞു.

''അതെ ഋഷിഏട്ടൻ തന്നെ.. സാറിന്റെ പെങ്ങൾ സ്നേഹിച്ച വ്യക്തി... മുഖം നോക്കി വിലയിരുത്താതെ മനസ്സ് കണ്ടു വീക്ഷ സ്നേഹിച്ച ആൾ..'' നീലു. ''ഞാൻ ഇച്ചിരി ലേറ്റ് ആയല്ലേ... ചെക്കിങ്ങിൽ പെട്ട് പോയി.'' ഋഷി ചിരിച്ചു കൊണ്ട് പറഞ്ഞു. ''പക്ഷെ നീ പറഞ്ഞത് ഇവൻ വിച്ചുവിനെ ഉപദ്രവിക്കാൻ നോക്കി എന്നല്ലേ..'' കാശി. ''അതെ, അത് ഞാൻ ഏട്ടന്റെ പേര് എവിടെയും വരണ്ട എന്ന് വച്ച് പറഞ്ഞതാ. അവരുടെ കഥ ഏട്ടൻ തന്നെ പറയും അല്ലെ..'' നീലു പറഞ്ഞതും ഋഷിയുടെ ചുണ്ടിലൊരു പുഞ്ചിരി വന്നു. അവന്റെ കണ്ണ് നിറഞ്ഞു. ''വീക്ഷ, അവളെനിക്കാരായിരുന്നു എന്ന് ചോദിച്ചാൽ പറയാൻ അറിയില്ല. അവളെനിക്ക് എന്റെ 'അമ്മ സഹോദരി കാമുകി ഭാര്യ എല്ലാമായിരുന്നു. പത്താം ക്ലാസ് വരെ ഞാൻ അച്ഛന്റെ കൂടെ ലണ്ടനിൽ ആയിരുന്നു. അമ്മയില്ലാതെ അച്ഛന്റെ കീഴിൽ വളർന്ന എനിക്ക് ജീവിതം വെറും ഇരുട്ടിലായിരുന്നു.. സ്കൂൾ വീട്, ഇതല്ലാത്തൊരു ലോകം ഇല്ലായിരുന്നു. ഫ്രണ്ട്സ് പോലും ഇല്ല. അച്ഛൻ എല്ലാ സമയത്തും ബിസിനസുമായി നടക്കും.

ആകെ ഉള്ള കൂട്ട് അമ്മൂമ്മയായിരുന്നു. ഞാൻ ഒൻപതിൽ പഠിക്കുമ്പോൾ അമ്മൂമ്മയും എന്നെ വിട്ടു പോയി. അത് കൊണ്ട് അച്ഛൻ എന്നെ നാട്ടിലേക്ക് അയച്ചു. നാട്ടിൽ വന്നിട്ട് എനിക്ക് കിട്ടിയതാണ് അരുണിനെ. എന്റെ അച്ഛന്റെ പെങ്ങളുടെ മകൻ. പിന്നെ എന്റെ മുറപ്പെണ്ണ് അരുണിമ. അവളെനിക്കുള്ളതാണെന്നു ചെറുപ്പം മുതലേ കേട്ടിരുന്നെങ്കിലും എന്തോ എനിക്കവളെ അംഗീകരിക്കാൻ പറ്റിയില്ല. അവൾക്കും അങ്ങനെ തന്നെ, കാരണം പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ അവൾക്കു മൂന്നു ബോയ് ഫ്രണ്ട്സ് ഉണ്ടായിരുന്നു. അവരുടെ കൂടെ കൂടിയതിനു ശേഷം ആണ് എന്റെ ജീവിതത്തിന്റെ താളം തെറ്റാൻ തുടങ്ങിയത്. എന്ത് ചെയ്താലും കൂടെ നിക്കാൻ അച്ഛനും തോന്നിവാസം മാത്രം കൈ മുതലായ കുറെ ഫ്രണ്ട്സും നിറഞ്ഞതായിരുന്നു പിന്നെയുള്ള എന്റെ ജീവിതം. ഞങ്ങൾ പ്ലസ് ടൂ പഠിക്കുമ്പോൾ അരുണിമയും നിയയും റിച്ചയും പത്തിൽ ആയിരുന്നു. അവിടെയും കുറെ ജീവിതങ്ങൾ ഞങ്ങൾ കാരണം തകർന്നിട്ടുണ്ട്. പല പെൺകുട്ടികളെയും അരുണും റിച്ചാർഡും നിഷാന്തും റോഷനും റോയിയും കിരണും പ്രേമിച്ചു പറ്റിച്ചു

അവരുടെ ആവശ്യം കഴിയുമ്പോൾ വലിച്ചെറിയുന്നത് കണ്ടിട്ടുണ്ട്. മനസ്സിൽ സങ്കടം തോന്നിയിരുന്നു എങ്കിലും എന്തോ അവരുടെ കൂടെ എല്ലാ തോന്നിവാസത്തിനും കൂട്ട് നിന്നു. കാരണം എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും അവരെ ഉണ്ടായിരുന്നുള്ളു. പക്ഷെ ഒരിക്കലും ഒരു പെണ്കുട്ടിയോടും മോശമായി പെരുമാറാൻ എനിക്ക് തോന്നിയില്ല. അവരുടെ കൂടെ നടക്കുന്നത് കാരണം ചെയ്തിട്ടില്ലെങ്കിലും ഞാനും പലരെയും ചതിച്ച ഒരാളായി മാറിയിരുന്നു. ഞങ്ങൾ എഞ്ചിനീറിങ് നാലാം വർഷവും അരുണിമയും നിയയും റിച്ചയും രണ്ടാം വർഷവും പഠിക്കുന്ന സമയം.. രാവിലെ തന്നെ പുതിയ കുട്ടികൾ വരുന്നത് കൊണ്ട് ഞങ്ങൾ മുന്നിൽ തന്നെ ഉണ്ടായിരുന്നു. റാഗിങ് തന്നെ ഉദ്ദേശം. അവിടെ ഇരിക്കുമ്പോൾ ആണ് ഗേറ്റ് കടന്നു വന്ന ഒരു കുട്ടിയെ റോയി വിളിച്ചത്. അവനാണ് കൂട്ടത്തിലെ കോഴി. ഞാൻ ശ്രദ്ധിക്കാതെ മൊബൈൽ നോക്കി ഇരുന്നു. ആ കുട്ടി അടുത്ത് വന്നു നിന്നതും എന്തോ ഒരു പ്രത്ത്യേക സുഗന്ധം എന്നെ വന്നു മൂടി. അത് ചന്ദനത്തിന്റെ മണമായിരുന്നു.

പതിയെ തല പൊക്കി നോക്കിയപ്പോ കണ്ടത് പേടിച്ച മിഴികളാൽ ഞങ്ങളെ നോക്കി നിക്കുന്ന ഒരു പെൺകുട്ടിയെ ആണ്. ഞാൻ അവളെ നോക്കിയതും അവളെന്നെ നോക്കിയതും ഒരുമിച്ചായിരുന്നു. ആ കണ്ണുകളിലേക്കു തന്നെ ഞാൻ നോക്കി നിന്നു പോയി. അവൾ വേഗം നോട്ടം മാറ്റി. ''എന്താ മോനെ ഒരു നോട്ടം, ഇഷ്ടപ്പെട്ടോ...'' അരുൺ എന്റെ തോളിൽ കയ്യിട്ടു കൊണ്ട് ചോദിച്ചു. ഞാൻ ഒന്ന് പുഞ്ചിരിക്ക് മാത്രം ചെയ്തു. ''ഹ്മ്മ് ഹ്മ്മ് നടക്കട്ടെ'' എന്നും പറഞ്ഞു അവൻ അവിടെ പോയി ഇരുന്നു. അവളോടാരോ പേര് ചോദിച്ചു. അവൾ മുഖമുയർത്തിയതും കണ്ടത് അവളെ തന്നെ നോക്കുന്ന എന്റെ മുഖമായിരുന്നു. ഒന്നും മിണ്ടാതെ അവൾ വേഗം തല താഴ്ത്തി. അപ്പോഴാണ് നീലിയും നിരഞ്ജൻ സാറും വന്നത്. എല്ലാരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് പോയി. ഞാൻ അവളെ തന്നെ നോക്കി നിന്നു. എല്ലാരും നീലിയോട് സംസാരിക്കുമ്പോളും ഞാൻ അവളെ തന്നെ നോക്കി നിന്നു. അതിനിടയിൽ ആരോ വീണ്ടും അവളോട് പേര് ചോദിച്ചു. വീക്ഷ എന്ന് അവൾ പറഞ്ഞത് എന്റെ നേരെ നോക്കിയിട്ടായിരുന്നു. ആ പേര് എന്റെ നെഞ്ചിലായിരുന്നു പതിഞ്ഞത്. അവളെ തന്നെ നോക്കി നിന്നപ്പോൾ ആണ് പെട്ടെന്നവൾ എന്റെ മേലേക്ക് വീണത്.

എന്തോ അപ്പൊ പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആയിരുന്നു. ഞാൻ അവളെ രണ്ടു കൈ കൊണ്ടും എന്നിലേക്ക്‌ ചേർത്ത് പിടിച്ചു. അവൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. എന്റെ കൈ വിടുവിക്കാൻ പരമാവധി നോക്കി. പതിയെ ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് ചെവിയിൽ പറഞ്ഞു..'' ഇഷ്ട്ടായി ഒരുപാട് ആദ്യ നോട്ടത്തിൽ തന്നെ... നീ എന്റെയാ..'' അപ്പോളേക്കും നീലി വന്നെന്നെ തള്ളി മാറ്റി. പോവുമ്പോ അവളെന്നെ നോക്കിയപ്പോ ഞാനൊന്നു കണ്ണിറുക്കി കാണിച്ചു. അതിനു അവള് നോക്കിയാ ഒരു നോട്ടമുണ്ട്... ഉഫ്... മരിച്ചാലും മറക്കാൻ പറ്റില്ല.'' ''മോനെ ഇത്ര ഫീൽ വേണ്ടാട്ടോ.. ഞങ്ങളവളുടെ ഏട്ടന്മാരാ..'' കാശി. അതിനു ഋഷി ഒരു കള്ളച്ചിരി ചിരിച്ചു. ''പിന്നെന്താ സംഭവിച്ചേ..'' വിക്കി. ''ഞാൻ നിഴല് പോലെ അവളുടെ പിന്നാലെ നടന്നു. എല്ലാ സമയവും അവള് നീലിയുടെ കൂടെ ആയിരുന്നു. ഞാൻ ദൂരെ നിന്നും അവളെ നോക്കുന്നത് അവൾ കാണാറുണ്ട്. പലപ്പോഴും അവൾ എന്നെയും നോക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ നോക്കുന്നത് കണ്ടാൽ അവൾ നോട്ടം മാറ്റും. അരുണും റിച്ചാർഡും നിഷാന്തും അവളെ ഉപദ്രവിക്കാൻ നോക്കിയപ്പോ ഞാൻ ആണ് മറ്റൊരാളിലൂടെ നീലിയെ അറിയിച്ചത്.

നേരിട്ട് പോയാൽ അവരെന്നെ സംശയിക്കുമെന്നു തോന്നി.'' ഋഷി. ''അതെന്താ അവരോടു പറഞ്ഞാൽ പോരായിരുന്നോ..'' കാശി. ''അരുണിമയുമായുള്ള എന്റെ കല്യാണം വീട്ടുകാർ ഉറപ്പിച്ചതാ. അരുണിനും അത് തന്നെ ആയിരുന്നു താല്പര്യം. കാരണം എന്റെ അച്ഛന്റെ സ്വത്തുക്കൾ തന്നെ.'' ഋഷി. ''അതിനു അരുണിമയ്ക്കു നിരഞ്ജനെ അല്ലാരുന്നോ ഇഷ്ട്ടം..'' കാശി. ''ഇഷ്ട്ടം, മണ്ണാക്കട്ട.. അവളും നിയയും തമ്മിൽ വച്ചൊരു ബെറ്റ്, ആർക്കും മുന്നിലും മുട്ട് കുത്താത്ത നിരഞ്ജൻ സാറിനെ അവൾ പ്രേമിച്ചു മുട്ട് കുത്തിക്കുമെന്നു. അല്ലാതെ ഒന്നുമില്ല... '' ഋഷി. ''എന്നിട്ട്..'' കാശി. ''ഒരു ദിവസം നീലി വന്നില്ല, അന്ന് അരുണും കൂട്ടരും അവളെ അപകടപ്പെടുത്താൻ പ്ലാൻ ചെയ്തു. അപ്പൊ ഞാൻ പറഞ്ഞു അവളെ എനിക്ക് വേണം എന്ന്. ആദ്യമായി ഞാൻ ഒരു പെണ്ണിനെ വേണമെന്ന് പറഞ്ഞത് കൊണ്ട് അവർ അവളെ എനിക്ക് വിട്ടു തന്നു. കൂടെ ഒരു കാര്യവും കൂടി പറഞ്ഞു എന്റെ ആവശ്യം കഴിഞ്ഞാൽ അവർക്കു വേണമെന്ന്. കൈ തരിച്ചു വന്നെങ്കിലും ഞാൻ അടങ്ങി നിന്നു.

പിറ്റേന്നും നീലി ഇല്ലായിരുന്നു. ലൈബ്രറിയിലേക്ക് പോയ വീക്ഷയുടെ പിന്നാലെ ഞാനും പോയി. അതികം ആരും ഉണ്ടായിരുന്നില്ല. മെല്ലെ അവളെ പിന്നിൽ പോയി നിന്നു. തിരിഞ്ഞു നടക്കാൻ തുടങ്ങിയ ആള് എന്നെ കണ്ടതും പേടിച്ചു പിന്നോട്ടായിപ്പോയി. അവളുടെ തല ഷെൽഫിൽ ഇടിച്ചു. ''ഡീ കുറച്ചു ശ്രധിച്ചൂടെ.. നല്ലോണം വേദനിച്ചോ..'' എന്നും ചോദിച്ചു ഞാൻ അവളുടെ തലയ്ക്കു പിന്നിൽ തടവി കൊടുത്തു. അവളെന്നെ ഇമ വെട്ടാതെ നോക്കി നിക്കുന്നുണ്ടായിരുന്നു. പതിയെ അവളെ പിടിച്ചു അവിടെ കസേരയിൽ ഇരുത്തി ഞാൻ വെള്ളം എടുത്തിട്ട് വന്നു കുടിപ്പിച്ചു. അവളെന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ പിരികം പൊക്കി എന്തെ എന്ന് ചോദിച്ചതും താഴേക്ക് നോക്കി, ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായിരുന്നു. ''ഇങ്ങോട്ടു നോക്കെടീ..'' ഋഷി പറഞ്ഞതും അവൾ തല പൊന്തിച്ചു നോക്കി. ''ഞാൻ അന്ന് പറഞ്ഞില്ലേ അതിന്റെ മറുപടി പറ..'' ''എന്ത്???'' വീക്ഷ. ''ദേ ഒരു കുത്തു വച്ച് തരും.. ഞാൻ പറഞ്ഞില്ലേ എനിക്ക് നിന്നെ ഇഷ്ട്ടാ.. നിനക്കോ..'' ഋഷി.. ''എനിക്കും എന്നെ ഇഷ്ട്ടാ..''

ഒരു കുസൃതി ചിരിയോടെ വീക്ഷ പറഞ്ഞു. ''ഓഹോ മോള് കളിക്കാ.. നിനക്കെന്നെ ഇഷ്ട്ടാണോ എന്നാ ചോദിച്ചത്..'' ഋഷി. ''എനിക്ക് തെമ്മാടികളെ ഇഷ്ടമല്ല...'' അവൾ മുഖം തിരിച്ചിട്ടു പറഞ്ഞു. ''ഡോ താൻ വിചാരിക്കുന്ന അത്ര മോശം ഒന്നുമല്ല ഞാൻ..'' ഋഷി എല്ലാ കാര്യങ്ങളും അവളോട് പറഞ്ഞു. ''എന്ത് പറഞ്ഞാലും അവരുടെ കൂടെ അല്ലെ.. ആ കൂട്ട് വിട്ടൂടെ...'' വീക്ഷ. ''എനിക്ക് വേറാരും ഇല്ലെടോ..'' ഋഷി ''ഞാനില്ലേ..'' അവളുടെ മറുപടി കേട്ടതും ഞാൻ അവളെ നോക്കി. എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ''സത്യം..'' ഋഷി അത്ഭുതത്തോടെ ചോദിച്ചു.. ''ഹ്മ്മ് എനിക്കറിയാം എന്നെ ഓരോ ആപത്തിൽ നിന്നും രക്ഷിച്ചത് ഏട്ടനാണെന്നു.. നീലിയെ ഓരോ ആളെ പറഞ്ഞയച്ചു എന്റെ അടുത്ത് വിട്ടതും ഏട്ടനാണ്. അന്ന് ആ അരുണിന്റെ തലക്കടിച്ചു എന്നെ രക്ഷപ്പെടുത്തിയത് ഏട്ടനല്ലേ.. മുഖം മറച്ചാൽ എനിക്ക് മനസ്സിലാവില്ലാന്നു കരുതിയോ..'' വീക്ഷ പുഞ്ചിരിയോടെ ചോദിച്ചു. ''എന്നിട്ടാണോ എന്നെ മനസ്സിലാക്കാതിരുന്നേ..'' എന്നും ചോദിച്ചു ഋഷി പതിയെ അവളുടെ മടിയിൽ തല വെച്ച് കിടന്നു. വീക്ഷ അവന്റെ മുടിയിലൂടെ വിരലോടിച്ചു. ''എനിക്ക് മനസ്സിലാവും, പക്ഷെ പേടിയാ ഏട്ടന്റെ കൂടെ ഉള്ളവരെ.. ഇപ്പൊ ഏട്ടൻ പറഞ്ഞ പോലെ അരുൺ അറിഞ്ഞാൽ എന്നെ വെറുതെ വിടുമോ..'' വീക്ഷ.

''ഇല്ല അതോണ്ട് തൽക്കാലം ഇത് ആരും അറിയണ്ട.. നീ പൊയ്ക്കോ..'' ഋഷി എണീറ്റിട്ടു പറഞ്ഞു. അവൾ തല ആട്ടിയിട്ടു പതിയെ എഴുനേറ്റു നടന്നു. പെട്ടെന്ന് ഋഷി അവളെ കൈ പിടിച്ചു വലിച്ചു തന്നോട് ചേർത്ത് അവളുടെ നെറ്റിയിൽ ഉമ്മ വച്ചു. അവൾ കണ്ണടച്ച് നിന്നു. കണ്ണ് തുറന്നപ്പോ ഋഷി അവളുടെ ചുണ്ടിലേക്കു തന്റെ ചുണ്ടു കൊണ്ട് വരുന്നത് കണ്ടതും വീക്ഷ അവനെ തള്ളി മാറ്റി ഓടി കളഞ്ഞു. ''ഒന്ന് താടാ...'' ഋഷി. ''പൊക്കോണം..'' അവൾ ചിരിച്ചോണ്ട് പുറത്തേക്കോടി. പിന്നീട് അവർ കണ്ണുകൾ കൊണ്ട് പ്രണയിച്ചു. ക്യാന്റീനിലും ലൈബ്രറിയിലും എന്ന് വേണ്ട ആ കോളേജ് മൊത്തം അവർ പ്രണയിച്ചു നടന്നു ആരും അറിയാതെ... ഒരിക്കെ വാഷ് റൂമിലേക്ക് പോവുന്ന കണ്ടു ഞാൻ പിന്നാലെ പോയി അവളെ ആരുമില്ലാത്ത ക്ലാസ്‌റൂമിലേക്കു തള്ളിക്കേറ്റി. ''ഓ പേടിച്ചു പോയല്ലോ..'' വീക്ഷ നെഞ്ചിൽ കൈ വച്ചു. ''ഞാനുള്ളപ്പോ എന്റെ പെണ്ണെന്തിനാ പേടിക്കുന്നെ..'' ഋഷി. ''അയ്യടാ എന്തൊരു സ്നേഹം.. എന്നെ ഗ്രൗണ്ടിൽ വച്ചു തല്ലാൻ പോയപ്പോ എവിടാരുന്നു..'' വീക്ഷ മുഖം വീർപ്പിച്ചു.

''സോറി ഡാ അമ്മൂമ്മക്ക്‌ ബലി ഇടാൻ പോയതാ. ഇനി ഒന്നും ഉണ്ടാവില്ല ഉറപ്പ്.. '' ഋഷി അവളെ നെഞ്ചോടു ചേർത്തു. പതിയെ അവന്റെ കൈ അവളുടെ അരയിലൂടെ ചുറ്റിപ്പിടിച്ചു. ''ആ മതി വിട്ടേ..'' വീക്ഷ അവന്റടുത്തു നിന്നും മാറി. ''ഡാ ഒരുമ്മ താ പ്ളീസ്..'' ഋഷി. ''അയ്യടാ അങ്ങ് പള്ളീ പോയി പറഞ്ഞാ മതി..'' വീക്ഷ ''ഡീ ഒരെണ്ണം.. എന്റെ മുത്തല്ലേ..'' ഋഷി. ''അതൊക്കെ കല്യാണം കഴിഞ്ഞിട്ട്..'' വീക്ഷ.. ''അത് വരെ കൺട്രോൾ ചെയ്തു നിക്കാൻ ഒരെണ്ണം.. പ്ളീസ്.. '' ഋഷി. ''വേണ്ടാട്ടോ, മോൻ ഒന്നിൽ നിർത്തില്ല..'' എന്നും പറഞ്ഞു വീക്ഷ അവനെ തള്ളിമാറ്റി. ''പോടീ നീ നോക്കിക്കോ നിന്നെ കെട്ടി എന്റെ പത്തു പിള്ളേരെ പ്രസവിപ്പിച്ചു ഞാൻ പകരം വീട്ടും..'' അവൻ മുഖം വീർപ്പിച്ചു. ''അയ്യടാ എന്താ പൂതി. പിണങ്ങിയോ..'' വീക്ഷ അവന്റെ മുഖം പിടിച്ചു ചോദിച്ചു. ഋഷി ഒന്നും മിണ്ടിയില്ല. ''ഓക്കേ ഒരെണ്ണം..'' അത് കേട്ടതും അവന്റെ മുഖത്തൊരു കള്ളച്ചിരി വന്നു. പതിയെ അവളുടെ ചുണ്ടുകൾ അവൻ കവർന്നെടുത്തു. ശ്വാസം മുട്ടിയപ്പോ അവൾ ഋഷിയെ തള്ളിമാറ്റി. ''കൊരങ്ങൻ മനുഷ്യനെ കൊല്ലുമോ..'' വീക്ഷ ശ്വാസമെടുത്തോണ്ടു ചോദിച്ചു.

''ഷോ കലങ്ങിയില്ല, ഒന്നൂടി പ്ലീസ്..'' വീണ്ടും ഉമ്മ വെക്കാൻ പോയതും അവളവനെ തള്ളി മാറ്റാൻ നോക്കി. ആ സമയത്താണ് നീലി അവിടെ വന്നത്. അവളെ കണ്ടതും ഋഷി വിച്ചുവിനെ ഒന്ന് നോക്കിയിട്ടു പുറത്തേക്കു നടന്നു. നീലി പിറകെ പോയി അവനോടു വീക്ഷയുടെ അടുത്തേക്ക് ഇനി വരരുത് എന്ന് പറഞ്ഞു. അവനതു കേൾക്കാത്ത പോലെ നടന്നു പോയി. പിന്നങ്ങോട്ട് നീലി മുഴുവൻ സമയവും വിച്ചുവിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു റിഷിക്കും വീക്ഷക്കും തമ്മിൽ കാണാൻ പറ്റാതെ ആയി. ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു കൈ കഴുകാൻ പോയ വീക്ഷയെ ഋഷി കൈ പിടിച്ചു ക്യാന്റീനിന്റെ പിറകിലേക്ക് കൊണ്ട് പോയി. ഋഷിയെ കണ്ടതും അവൾ അവന്റെ നെഞ്ചിലേക്ക് വീണു. ''ഏട്ടാ എനിക്ക് വയ്യ ഏട്ടനെ കാണാതെ. ഞാൻ നീലിയോട് പറയെട്ടെ എല്ലാം.'' വീക്ഷ. ''ഇപ്പൊ വേണ്ടടാ.. ഞാൻ തന്നെ പറഞ്ഞോള്ളാം എല്ലാം. ആദ്യം എന്റെ അച്ഛനോട് പറയെട്ടെ. എന്റെ ഇഷ്ട്ടം അച്ഛൻ നടത്തിത്തരും..'' ഋഷി ''ഹ്മ്മ് ഞാനൊത്തിരി മിസ് ചെയ്തു..'' വീക്ഷ. ''ഞാനും... അതോണ്ട്..'' ഋഷി. ''അതോണ്ട്...???''

വീക്ഷ സംശയത്തോടെ അവനെ നോക്കി. ''അതോണ്ട് അന്ന് പാതി വഴിയിൽ വച്ചു നിർത്തിയ ഒരെണ്ണം ഇല്ലേ അതിങ്ങു തന്നേക്ക്..'' ഋഷി കള്ളച്ചിരിയോടെ പറഞ്ഞു. ''കോന്തൻ ഈ ഒരു ചിന്ത മാത്രമേ ഉള്ളൂ..'' എന്നും പറഞ്ഞു വീക്ഷ ഋഷിയുടെ നെഞ്ചിൽ ഒരു കടി കൊടുത്തു. ''ആഹ് ഡീ പിശാശ്ശെ വേദനിച്ചു..' ഋഷി നെഞ്ചിൽ തടവിക്കൊണ്ട് പറഞ്ഞു. ''വേദനിക്കാനാ തന്നത്..'' എന്നും പറഞു അവൾ ചിരിച്ചു. ഋഷി രണ്ടു കൈ കൊണ്ട് അവളെ പിടിച്ചു വലിച്ചു തന്നോട് ചേർത്തു. ആ സമയത്താണ് നീലിയും നിരഞ്ജനും അങ്ങോട്ട് എത്തിയത്. ''ഡാ'' എന്നും വിളിച്ചു നീലി അവനെ തല്ലാൻ പോയതും വീക്ഷ മുന്നിൽ കേറി നിന്നു. നീലി ആകെ ഞെട്ടി. ''നീലൂട്ടി വേണ്ടാ, ഏട്ടനെ ഒന്നും ചെയ്യരുത്.. '' വീക്ഷ. ''ഏട്ടനോ..'' നീലിയും നിരഞ്ജനും ഒരുമിച്ചു ചോദിച്ചു. ഋഷിയെ നോക്കിയപ്പോ അവൻ അതെ എന്ന രീതിയിൽ മുഖത്തു നിഷ്ക്കു ഭാവം വരുത്തി തലയാട്ടി. ''ഇവന്റെ അഭിനയത്തിൽ നീ വീണു പോയോ എന്റെ വിച്ചു. സത്യം പറ നിന്റെ എത്രാമത്തെ പെണ്ണാ ഇവള്..'' നീലി.

''എന്റെ മരിച്ചു പോയ അമ്മയാണേ സത്യം ഇവളല്ലാതെ മറ്റൊരു പെൺകുട്ടി എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുകയും ഇല്ല.'' ഋഷി പറഞ്ഞു. ''എങ്ങനെ വിശ്വസിക്കും നിന്നെ..'' നിരഞ്ജൻ.. അപ്പൊ വീക്ഷ ഇതുവരെ ഉള്ള എല്ലാ കാര്യങ്ങളും പറഞ്ഞു. ഋഷിയെ അവർക്കു വിശ്വാസം ആയി. നിരഞ്ജൻ സ്റ്റാഫ്‌റൂമിലേക്കു പോയി. ''സത്യം പറ അവരുടെ കൂടെ അല്ലെ നടത്തം. എന്നിട്ടും ഇതുവരെ ഒരു പെണ്ണിനേയും..'' നീലി ''ചോദ്യം മനസ്സിലായി. പക്ഷെ സത്യമായിട്ടും ഇവളെ അല്ലാതെ ഒരു പെണ്ണിനേയും ഞാൻ തൊട്ടിട്ടില്ല.'' ഋഷി. ''ഇവളെ തൊട്ടോ എപ്പോ..'' നീലി വാ പൊളിച്ചു നിന്നു. ''അത് പിന്നെ..'' എന്ന് പറഞ്ഞു ഋഷി നഖം കടിച്ചു നിലത്തു കളം വരക്കാൻ തുടങ്ങി. ''ഛീ വൃത്തികേട് പറയുന്നോ..'' എന്നും പറഞ്ഞു വിച്ചു ഋഷിയെ തല്ലാൻ തുടങ്ങി. ''അയ്യോ.. തല്ലല്ലേ.. ഞാൻ വെറുതെ പറഞ്ഞതാ..'' എന്നും പറഞ്ഞു ഋഷി ഓടി. നീലിയും വിച്ചുവും അവന്റെ ഓട്ടം കണ്ടു ചിരിച്ചു. പെട്ടെന്ന് തിരിച്ചു വന്നു ഋഷി വിച്ചുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ടു തിരിച്ചോടി. അവളാദ്യം ഷോക്കായെങ്കിലും പതിയെ പുഞ്ചിരിച്ചു. പിന്നീട് നീലിയും ഉണ്ടായിരുന്നു അവർക്കു സപ്പോർട്ടായി. അന്നയോ രേമ്യയോ ഖദീജയോ പോലും ഒന്നും അറിഞ്ഞിരുന്നില്ല.

അല്ലെങ്കിലും നീലിയുടെയും വിച്ചുവിന്റെയും ലോകത്തു അവർ മാത്രമേ ഉണ്ടായിരുന്നുള്ളു. ''പിന്നീട് എല്ലാം മാറി മറിഞ്ഞത് അന്നാണ്. ഞാൻ അമ്മയുടെ വീട്ടിൽ ഒരാവശ്യത്തിന് പോയതാരുന്നു. ഞാൻ അച്ഛനോട് എല്ലാം പറഞ്ഞു. അച്ഛന് എന്റെ സന്തോഷമായിരുന്നു വലുത്. അതോണ്ട് അച്ഛൻ സമ്മതിച്ചു. ഞാൻ വീക്ഷയെ വിളിച്ചു പറഞ്ഞു. വിക്കിയെ കണ്ടു ഞങ്ങടെ കാര്യം കൂടി പറയാനാരുന്നു പ്ലാൻ. പക്ഷെ ഞാൻ ഇറങ്ങാൻ ലേറ്റ് ആയി. ഞാനിവിടെ എത്തിയപ്പോ കണ്ടത് വീക്ഷയെ നിങ്ങൾ കൊണ്ടുപോവുന്നതാ. പിറകെ അരുണും മറ്റുള്ളവരും പോവുന്നതും കണ്ടു. ഞാൻ കോളേജിനകത്തു ഓടി നടന്നു. അവസാനം നീലിയെയും നിരഞ്ജനെയും എനിക്ക് കിട്ടി. അവരെ ഞാൻ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.'' ഋഷി. ''എന്നിട്ട്, അവൾ.. അവൾ എവിടെ എന്റെ നീലി.'' വിക്കി. ഋഷി നീലുവിനെ നോക്കി. അവളുടെ കണ്ണ് നിറഞ്ഞിരുന്നു. ''മൂന്നു ദിവസം ജീവന് വേണ്ടി പോരാടി അവൾ പോയി..'' ഋഷി. വിക്കിയുടെ കണ്ണ് നിറഞ്ഞു. ''അപ്പൊ നിരഞ്ജൻ... അതും കള്ളം ആണോ..'' കാശി.

''അതെ, പക്ഷെ മുഴുവനും അല്ല. ബോധം വന്ന നിരഞ്ജൻ സാർ ആകെ ഭ്രാന്തമായ അവസ്ഥയിലായിരുന്നു. നീലിയോട് ചെയ്ത തെറ്റ് മാത്രമായിരുന്നു ആ മനസ്സിൽ.. ഞാൻ സാറിനെ അവിടുന്ന് മാറ്റി എന്റെ ലണ്ടനിലെ വീട്ടിൽ ആക്കി. ഇപ്പൊ ആള് നോര്മലായി.'' ഋഷി. ''അപ്പൊ മുമ്ബ് അന്ന പറഞ്ഞതൊക്കെ.'' കാശി. ''അതൊക്കെ അരുണിനെയും മറ്റുള്ളവരെയും വിശ്വസിപ്പിക്കാനുള്ള കള്ളങ്ങൾ.. ഇല്ലെങ്കിൽ അവർ കൊല്ലാൻ വന്നേനെ നിരഞ്ജൻ സാറിനെ..'' ഋഷി.. കുറച്ചു നേരം എല്ലാവരുടെയും ഇടയിൽ മൗനം മാത്രം താങ്ങി നിന്നു. ''എന്ത് കൊണ്ടാ വീക്ഷയെ കാണാൻ വരാതിരുന്നേ.. അരുണിമയെ കല്യാണം കഴിച്ചേ..'' വിക്കി. ''പക, അത് കൊണ്ട് മാത്രമാണ് അരുണിമയെ കല്യാണം കഴിച്ചത്. നിരഞ്ജൻ ആശുപത്രിയിൽ ഉള്ളപ്പോൾ ആണ് നീലുവിനെ കാണുന്നത്. ഇവൾക്ക് എല്ലാം അറിയാരുന്നു, എന്നെ പറ്റിയും. മൂന്നു വർഷം ഞങ്ങൾ പ്ലാൻ ചെയ്യുവായിരുന്നു. എല്ലാത്തിൽ നിന്നും ഒന്ന് മോചിതനാവാൻ സമയം എടുത്തു. പകരം വീട്ടാതെ വീക്ഷയുടെ മുന്നിലേക്ക് വരില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു.

അവരെ കൂടെ നിക്കുന്ന പോലെ അഭിനയിച്ചു. പകരം വീട്ടാൻ ഓരോ വഴികൾ ആലോചിച്ചു. കൊന്നാൽ അത് എളുപ്പമുള്ള ശിക്ഷ ആയിപ്പോവുമല്ലോ.. അതോണ്ട് അരുണിമയെ നരകിപ്പിച്ചു കൊല്ലാൻ തീരുമാനിച്ചു. അവളെ ഞാൻ കല്യാണം കഴിച്ചു. പിന്നെ സ്നേഹം കൊണ്ട് മൂടി. കുറച്ചു നാൾ കഴിഞ്ഞു അവളുടെ പഴയ ഒരു കാമുകനെ ഞാൻ കണ്ടു പിടിച്ചു അവളെ വിളിപ്പിച്ചു. അവന്റെ കയ്യിൽ അവളുടെ കുറച്ചു ഫോട്ടോസ് ഉണ്ട് എന്ന് പറഞ്ഞപ്പോ അവള് വീണു.. കാരണം പണ്ടത്തെ പോലെ അല്ല, അവളുടെ സ്നേഹമയി ആയ ഋഷി എന്ന ഭർത്താവിനെ അവൾ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവനെ നഷ്ടപ്പെടുത്താൻ അവൾക്കു പറ്റില്ല. അവളെ ഓരോ നിമിഷവും ബ്ലാക്‌മെയ്ൽ ചെയ്തു നരകിപ്പിച്ചു. അതിന്റെ അവസാന പടി ആയി അവളെ ഹോട്ടൽ റൂമിലേക്ക് വിളിച്ചു, പൈസ തന്നാൽ ഫോട്ടോസ് തരാമെന്നു പറഞ്ഞു. ഞാൻ തന്നെ പോലീസിനെ വിളിച്ചു. അവളെ നാട്ടുകാരുടെ മുന്നിൽ നാണം കെടുത്തി. വീട്ടിലെത്തിയ അവളെ ഞാൻ കൂടുതൽ സ്നേഹിച്ചും സപ്പോർട്ട് ചെയ്തും വീട്ടുകാരുടെ മുന്നിൽ ഒരു നല്ല ഭർത്താവായി

അവളുടെ 'അമ്മ പോലും അത് കണ്ടു അവളെ പട്ടിയെ പോലെ ചീത്ത പറഞ്ഞു. സത്യം പറഞ്ഞാൽ അതൊക്കെ കണ്ടു ഞാൻ ഉള്ളിൽ സന്തോഷിക്കുകയായിരുന്നു. അന്ന് രാത്രി അവളോട് എല്ലാം തുറന്നു പറഞ്ഞു രണ്ടു പൊട്ടിച്ചു. മറ്റുള്ളവരുടെ കയ്യിൽ നിന്നൊക്കെ നല്ലോണം കിട്ടിയത് കാരണം ഞാൻ അടിച്ചതൊന്നും തെളിഞ്ഞു കണ്ടില്ല. അവസാനം അവളെ നിർബന്ധിച്ചു ഞാൻ മരണത്തിലേക്ക് തള്ളി വിട്ടു. അവളുടെ അമ്മയുടെ മുന്നിൽ വച്ച് അവൾ വിഷം കുടിച്ചു. അമ്മയുടെ അലർച്ച കേട്ടാണ് ഞങ്ങളൊക്കെ അവളുടെ അടുത്തെത്തിയത്. അവൾ പിടഞ്ഞു തീരുന്ന വരെ ഞാൻ അവളെ നെഞ്ചിലേക്ക് ചേർത്ത് കിടത്തി ശ്വാസം മുട്ടിച്ചു. ചത്തെന്നു തോന്നിയപ്പോ എടുത്തു ഹോസ്പിറ്റലിലേക്ക് പോയി.'' കണ്ണിൽ നിറഞ്ഞ പകയോടെ ഋഷി പറഞ്ഞു. ''അപ്പൊ ഒൻപതു എന്ന് തന്നെ പറയാം അല്ലെ... എങ്ങനെയാ ബാക്കി എട്ട് പേരെ കൊന്നു എന്ന് പറഞ്ഞത്.'' കാശി സംശയത്തോടെ നീലുവിനോട് ചോദിച്ചു. അവളുടെ മുഖം മാറി നീലു, പുച്ഛത്തോടെ അവരെ നോക്കി ചിരിച്ചു.

''ഊട്ടിയിലേക്ക് ടൂർ പോയ കാർ ഇടിപ്പിച്ചു കൊക്കയിലേക്ക് തള്ളി ആദ്യം നീ മൂന്നു പേരെ കൊന്നു. റോഷൻ റോയ് കിരൺ നിന്റെ ആദ്യത്തെ ഇരകൾ അല്ലെ...'' വിക്കി നീലുവിനോട് ചോദിച്ചു. അവൾ അത്ഭുതത്തോടെ അവനെ നോക്കി. ''നിന്റെ കണ്ണിലുണ്ടായിരുന്ന നിഗൂഢത ഞാൻ ആദ്യമേ ശ്രദ്ധിച്ചിരുന്നു. അതൊരു രഹസ്യങ്ങളുടെ കലവറ ആണെന്ന് എനിക്ക് തോന്നിയിരുന്നു. കേസും കോടതിയുമായി എല്ലാരും നടക്കുമ്പോൾ ഞാൻ നിന്റെ പിന്നാലെ ആയിരുന്നു. മരിച്ചവരുടെ ബാക്കി ഫ്രണ്ട്സിനെ പറ്റി ഞാൻ അന്വേഷിച്ചപ്പോ ആദ്യം അറിഞ്ഞത് ഈ അപകട വാർത്ത ആണ്. അപ്പൊ തന്നെ അതിലൊരു ചതി മണത്തു.'' വിക്കി നീലുവിനെ നോക്കി പറഞ്ഞു. ''അതെ ചതിയിലൂടെ തന്നെയാ അവരെ കൊന്നത്. കാര്യായിട്ടൊന്നുമില്ല, ഒരു ഫേക്ക് ഫേസ്ബുക് ഐ ഡി, അതിലൂടെ റോയ് എന്ന ആസ്ഥാന കോഴിയെ രണ്ടു മൂന്നു ഫോട്ടോസ് കാണിച്ചു അങ്ങ് പാട്ടിലാക്കി.മൂന്നുപേരും കൂടി ഒരുമിച്ചു എന്നെ ചതിച്ചു ആസ്വദിക്കാൻ വന്നതാ, മൂന്നിനേയും മരണമെന്ന മഹാ സാഗരത്തിന്റെ രുചി ആസ്വദിക്കാൻ അയച്ചു.'' എന്നും പറഞ്ഞു നീലു പൊട്ടിച്ചിരിച്ചു..

''ഇവൾക്ക് ശെരിക്കും വട്ടാടാ...'' കാശി പതിയെ പറഞ്ഞു. ''അവരുടെ വണ്ടിയിൽ ഇടിച്ച കാർ ഓടിച്ചത് ഞാൻ ആയിരുന്നു.'' ഋഷി. ''അപ്പൊ ഇവനും വട്ടാ...'' കാശി. ''അപ്പൊ അരുൺ എങ്ങനെ??? ആൾക്കാരൊക്കെ കണ്ടതാണല്ലോ..'' വിക്കി സംശയത്തോടെ ചോദിച്ചു. ''അതും വലിയ പണി ഇല്ലായിരുന്നു. എന്റെ സങ്കടം തീർക്കാൻ ഞാൻ അരുണിനെ കമ്പനിക്കു വിളിച്ചു. നല്ലോണം കല്ലും കുടിപ്പിച്ചു അവനറിയാതെ അവന്റെ കല്ലിൽ ഇച്ചിരി പൊടിയും ഇട്ടു കൊടുത്തപ്പോ ആള് ഫ്ലാറ്റ്. റോഡ്‌സൈഡിലേക്കു കൊണ്ട് പോയി നിർത്തിയിട്ടു ഞാൻ കാർ എടുത്തു അപ്പുറത്തെ സൈഡിലേക്ക് വരാം നീ ക്രോസ്സ് ചെയ്തു അപ്പുറത്തെ സൈഡിലേക്ക് വാ എന്ന് പറഞ്ഞു. ബോധമില്ലാത്തവന്റെ നേരെ ഞാൻ ഏല്പിച്ച ടിപ്പർ ലോറി കയറി ആള് ക്ലോസ്...'' ഋഷി. ''ഹ്മ്മ് അപ്പൊ വെൽ പ്ലാൻഡ് ആണ് എല്ലാ മരണവും..'' വിക്കി.

''അതെ മൂന്നു നാല് വർഷത്തെ പ്ലാനിംഗ് ആണ്. പറയുമ്പോൾ വളരെ എളുപ്പമായി തോന്നും. പക്ഷെ ഓരോന്നും സാധാരണ മരണം ആക്കാൻ ഞങ്ങൾക്ക് സമയമെടുത്തു.'' ഋഷി. ''ഓക്കേ, അപ്പൊ ബാക്കി നാല് പേരുടെ മരണത്തെ പറ്റി പറയുന്നതിന് മുന്നേ നിങ്ങളുടെ കൂട്ടത്തിലെ മൂന്നാമനെ ഇങ്ങു വിളിക്ക്..'' വിക്കി. ''മൂ...മൂന്നാമനോ.. അങ്ങനാരും ഇല്ലല്ലോ..'' ഋഷി. ''വിക്കണ്ട.. ഞാൻ എല്ലാം അറിഞ്ഞിട്ടു തന്നെയാ നിങ്ങടെ മുന്നിൽ നിക്കുന്നെ... അവനെ ഇങ്ങു വിളിക്ക്.. നിങ്ങടെ കാറിന്റെ ബാക്സ്റ്റിൽ ഒളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയില്ലേ..'' വിക്കി ''ഓ, ഇങ്ങു പോര്.. കണ്ടു പിടിച്ചു..'' ഋഷി.. ''ഈശ്വരാ ഇത് തീർന്നില്ലേ.. ഇനിയുമുണ്ടോ..'' കാശി.. അപ്പോൾ ആ കറുത്ത പജേറോയുടെ ഉള്ളിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു വിക്കിയും കാശിയും പരസ്പരം നോക്കി....... കാത്തിരിക്കൂ.........

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story