💐നീർമിഴിപൂക്കൾ💐: ഭാഗം 18

neermizhippookkal

രചന: ദേവ ശ്രീ

പറയൂ ആനന്ദ താൻ എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്? അതും പല്ലവ് അറിയാതെ തനിക്കു എന്റെ ഹെല്പ് എന്താണ് വേണ്ടത്? ഞാൻ തന്റെ ഹെല്പ് ചോദിച്ചത് എനിക്ക് ഒരാളെ കുറിച്ച് അറിയാൻ വേണ്ടിയാണ്?... ആരെ കുറിച്ച്?..... ശ്രീമയിയെ കുറിച്ച്... ശ്രീമയി... അതെ ശ്രീമയി... പല്ലവിന്റെ കാമുകിയായിരുന്ന ശ്രീമയിയെ കുറിച്ച്.... അവരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്നറിയാൻ തനിക്ക് മാത്രമേ എന്നെ സഹായിക്കാൻ സാധിക്കൂ... ചേതന്റെ മൗനം ആനന്ദയെ തെല്ലൊന്ന് നിരാശപെടുത്തി... ചേതൻ പ്ലീസ്.... . മൗനം വെടിഞ്ഞു ചേതൻ പറഞ്ഞു... മ്മം... ആനന്ദക്ക് അറിയേണ്ടതെല്ലാം ഞാൻ പറഞ്ഞു തരാം... പക്ഷേ ആ കഥകൾ വെച്ചു എന്റെ പവിയെ ബ്ലാക്ക് മെയിൽ ചെയ്യാനോ മാനസികമായി തളർത്താനോ ആണെങ്കിൽ നീ ഈ ചേതന്റെ മറ്റൊരു മുഖം കൂടി കാണും.... അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു.... ആനന്ദ ചേതന്റെ കൈകൾ അവളുടെ കൈയിൽ എടുത്തു അവന്റെ കയ്യിലേക്ക് അവളുടെ കൈ ചേർത്തു പറഞ്ഞു...

നിങ്ങൾക്ക് എന്നെ വിശ്വസിക്കാം ചേതൻ.... ആനന്ദ അത്രയും തരം താഴില്ല... ഞാൻ ഈ കാര്യം അറിയുന്നത് കൊണ്ട് പല്ലവിന് ഗുണം മാത്രമേ ഉണ്ടാകൂ.. നിന്നെ ഇപ്പോ ഞാൻ വിശ്വസിക്കുന്നു.... പക്ഷേ നീ എന്തിനാണ് അവന്റെ പാസ്ററ് അറിയാൻ ശ്രമിക്കുന്നത്.... .. ആനന്ദ മൗനിയായി.... സീ ആനന്ദ നിങ്ങളുടെ ലൈഫ് അത്ര സ്മൂത്തല്ല എന്നെനിക്ക് നന്നായി അറിയാം... എന്താണ് നിന്റെ മനസിൽ?... ശരിയാണ് ചേതൻ താങ്കൾ പറഞ്ഞത്... പക്ഷേ ഇതിൽ എനിക്ക് ഒരു ദുരുദേശവുമില്ല... പ്ലീസ് ബിലീവ് മീ ചേതൻ.... ഓക്കേ.... ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് പവി ശ്രീമയിയെ ആദ്യമായി കാണുന്നത്.... കോളേജ് ഹീറോസിൽ ഒരാളായ പവി എല്ലാവർക്കും പ്രിയങ്കരനായിരുന്നു... പാറു ആന്റിയുടെ അതെ വിനയവും സംസാരവും മറ്റുള്ളവരെ സഹായിക്കാൻ കാണിക്കുന്ന മനസും എല്ലാം മറ്റുള്ളവരിൽ നിന്നും അവനെ വ്യത്യസ്തനാക്കി...

ഓരോ സ്ത്രീയെയും ബഹുമാനിക്കുകയും അവരോടു മാന്യമായും മാത്രമേ പെരുമാറിയിരുന്ന അവന്റെ ജീവിതത്തിൽ ഒരു പെൺകുട്ടിയും അന്നോളം കയറി വന്നിട്ടില്ല... അവന്റെ മുന്നിൽ കാണുന്ന പ്രശ്നങ്ങൾ എല്ലാം അവന്റെ പ്രശ്നങ്ങളായി അവൻ ഏറ്റെടുത്തു പരിഹരിക്കും... കോളേജ് ചെയർമാനേക്കാൾ കൂടുതൽ അവനായിരുന്നു ഓരോരുത്തരുടെയും പ്രശ്നങ്ങൾക്ക് മുന്നിൽ നിന്നിരുന്നത്... അങ്ങനെ കോളേജിലെ എല്ലാവർക്കും വേണ്ടപ്പെട്ടവനായിരുന്നു അവൻ.... പല പെൺതരികളുടെയും ആരാധന പുരുഷനായിരുന്നു.... അവന്റെ ഗേൾ ഫ്രണ്ട് എന്ന പദവി നേടിയെടുക്കാൻ പലരും പല വഴിയും ശ്രമിച്ചങ്കിലും അവന് അതെല്ലാം സൗഹൃദമായിരുന്നു.... ഒരിക്കൽ ഗ്രൗണ്ടിൽ നിന്നും കയറി ഫിനാൻഷ്യൽ ഡിപ്പാർട്മെന്റിന് മുന്നിലൂടെ പോകുമ്പോളാണ് അടഞ്ഞു കിടന്ന ഒരു മുറിക്കുള്ളിൽ നിന്നും ഒരു പെൺകുട്ടിയുടെ കരച്ചിലും ഉപദ്രവിക്കരുത് എന്നൊക്കെ പറയുന്നത് കേൾക്കുന്നത്....

അത് കേട്ടതും പവി ഡോറിൽ ആഞ്ഞടിച്ചു... അപ്പോഴേക്കും അകത്തു നിന്ന് ആ പെൺകുട്ടിയുടെ ഹെല്പ് മീ... ഹെല്പ് മീ എന്ന ശബ്ദം പുറത്തേക്കു കേൾക്കാമായിരുന്നു... ഞാനും പവിയും കൂടി വാതിൽ തള്ളി തുറന്നപ്പോൾ കണ്ടത് ഞങ്ങളുടെ തന്നെ ബാച്ചിലെ, അതും കോളേജിലെ ഗായകനും സ്പോർട്സ്മാനും ഹീറോയും ഓക്കെയായ ജിജോയെയും ഒപ്പം ജൂനിയറായ ഒരു പെൺകുട്ടിയെയും ആയിരുന്നു... അവളുടെ ചുരിദാറിന്റെ കൈയിന്റെ വശം ജിജോ കീറിയിരുന്നു... മുടിയെല്ലാം അലങ്കോലപെട്ട് പാറി പറന്നു കിടന്നു.... വെളുത്ത കുഞ്ഞി മുഖത്ത്‌ പതിഞ്ഞു കിടക്കുന്ന കൈ അടയാളം കൂടി കണ്ടപ്പോൾ പവിയുടെ ദേഷ്യം ഇരട്ടിച്ചു... അവൻ ജിജോയെ ചെന്ന് ഷർട്ടിന് പിടിച്ചു മറു കൈകൊണ്ട് കവിളിൽ അടിച്ചു പറഞ്ഞു... നീ എന്താടാ നായെ ആ കൊച്ചിനോട് ചെയ്തത്... നിന്റെ അമ്മയോ പെങ്ങളോ ആയിരുന്നെങ്കിൽ നീ ഇത് ചെയ്യുമായിരുന്നോടാ...

പവി വീണ്ടും അവന്റെ മുഖത്തു അടിച്ചു നെഞ്ചിൽ ചവിട്ടി.... നീ എന്ത് ധൈര്യത്തിൽ ആടാ ആ കുട്ടിയെ അടിച്ചത്... ആരും ചോദിക്കില്ല എന്ന ധൈര്യത്തിലോ.... വീണു കിടക്കുന്ന ജിജോയെ വീണ്ടും അടിച്ചു.... പല്ലവിന്റെ അടി വാങ്ങുന്ന സമയത്തും ജിജോ പറഞ്ഞു... പല്ലവ് എന്നെ തല്ലല്ലെ... എനിക്ക് പറയാൻ ഉള്ളത് കൂടി കേൾക്കൂ... പല്ലവ് പ്ലീസ്... ഞാൻ ഒന്ന് പറയട്ടെ... നിനക്ക് ഇതിൽ കൂടുതൽ എന്താടാ പറയാൻ ഉള്ളത്... ഇവൾ നിന്നെ ഇവിടേക്ക് വിളിച്ചു കയറ്റിയതെന്നോ... വേണ്ട ജിജോ... നിന്നിൽ നിന്നും ഇത്രയും തരം താഴ്ന്ന പ്രവൃത്തി ഞാൻ പ്രതീക്ഷിച്ചില്ല.... അതും പറഞ്ഞു അവൻ നിലത്ത് കിടന്ന ഷാൾ എടുത്തു അവൾക്കു നൽകി.... അവൾ ഷാൾ കൊണ്ട് കീറിയ ഭാഗത്ത്‌ മറച്ചു കുത്തി... അവളെയും കൂട്ടി അവന്റെ അടുത്തേക്ക് നടന്നു... മാപ്പ് പറയടാ.... പവി കാലുകൾ ഉയർത്തി ജിജോയോട് പറഞ്ഞു പറയാൻ... മാപ്പ്....

കൈകൾ പവിയുടെ കാലുകൾ തടയാൻ ഉയർത്തി വെച്ച് കിടന്ന കിടപ്പിൽ ജിജോ പറഞ്ഞു.... പവിയും ചേതനും കൂടി അവളെയും കൂട്ടി പുറത്തേക്കു നടന്നു... അവളുടെ പ്രവൃത്തികൾ കണ്ടാൽ അറിയാം നല്ലത്പോലെ ഭയന്നെന്ന്... പവി അവളുടെ ഷോൾഡറിൽ തട്ടി പറഞ്ഞു... മോള് പേടിക്കണ്ട.. ധൈര്യമായി വീട്ടിലേക്ക് പൊക്കോ... അല്ലെങ്കിൽ വേണ്ട ബസ്സ്റ്റോപ്പ്‌ വരെ ഞങ്ങൾ ആക്കി തരാം... അതും പറഞ്ഞു ചേതനും പവിയും ബസ്സ്റ്റോപ്പ്‌ വരെ അവളുടെ കൂടെ നടന്നു... ഷെഡിൽ എത്തിയതും അവൾ അവരോട് പറഞ്ഞു... നന്ദിയുണ്ട്.... ആ സമയം നിങ്ങൾ വന്നില്ലായിരുന്നെങ്കിൽ എനിക്ക് ഓർക്കാൻ കൂടി വയ്യാ.... ഹേയ് അതിന്റെ ആവശ്യം ഒന്നുമില്ല.... കുട്ടി എന്റെ നമ്പർ കുറിച്ച് വെച്ചോളൂ... " **** പല്ലവ്... അവൻ പറഞ്ഞു.. അവൾ നമ്പർ സേവ് ചെയ്തു അവനോടു പറഞ്ഞു... ഞാൻ ശ്രീമയി.... ന്യൂ കമർ ആണ്...

ഇവിടെ അടുത്ത് എന്റെ ഒരു റിലേറ്റീവിന്റെ വീട്ടിലാണ് താമസം... ഓക്കേ ശ്രീമയി നമുക്ക് കാണാം എന്നും പറഞ്ഞു അന്ന് പിരിഞ്ഞു.... അന്നത്തെ ആ സംഭവത്തിന് ശേഷം അവളെ ഞങ്ങൾ ഒന്ന് രണ്ട് തവണ അന്വേഷിച്ചു... പക്ഷെ കാണാൻ സാധിച്ചില്ല... അവളുടെ ക്ലാസ്സിൽ അന്വേഷിച്ചപ്പോൾ ഇപ്പോ ക്ലാസ്സിൽ വരാറില്ല എന്ന് പറഞ്ഞു... അപ്പോഴാണ് പവി അന്ന് അവന്റെ നമ്പർ കൊടുക്കുമ്പോൾ അവളുടെ നമ്പർ കൂടി വാങ്ങാമായിരുന്നു എന്ന് ഓർത്ത് നിരാശപ്പെട്ടത്... അവളുടെ ക്ലാസ്സിലെ കുട്ടികളോട് നമ്പർ ചോദിച്ചപ്പോൾ ആർക്കും നമ്പർ അറിയില്ല എവിടെയാ താമസമെന്നും അറിയില്ല... ആരുമായും അധികം ചങ്ങാത്തമില്ലാതെ ഒറ്റക്ക് നടക്കുന്നതായിരുന്നു അവളുടെ പ്രകൃതം.. അതോണ്ട് ആർക്കും അവളുടെ ഒരു ഡീറ്റെയിൽസും തരാൻ കഴിഞ്ഞില്ല... ആ സംഭവത്തിനു ശേഷം പവി എന്നും അവളെ തിരയുമായിരുന്നു... അങ്ങനെ ഒരാഴ്ച്ചക്ക് ശേഷമാണ് അവൾ വീണ്ടും വന്നത്... യാദൃശ്യമായി അവളെ കണ്ടത് കൊണ്ട് പവി അവൾക്കരികിലേക്ക് നടന്നു...

ഹായ്.... താൻ എന്താ ശ്രീമയി ഇത്രേം ദിവസം വരാതിരിരുന്നത്... അവളുടെ അരികിൽ എത്തിയ പല്ലവ് അവളോട് ചോദിച്ചു... അവനു നേരെ സൗമ്യമായി പുഞ്ചിരിച്ചു പല്ലവ് പറഞ്ഞു ഒന്നുമില്ല ചേട്ടാ... ഞാൻ മൈൻഡ് ഒന്ന് സ്റ്റേബിളാവാൻ കുറച്ചു ടൈം എടുത്തു... പിന്നെ വല്ലാത്ത ഒരു പേടിയും.... അവളുടെ ആ കുഞ്ഞു മുഖത്തു തെളിയുന്ന വിഷമം അവന്റെ നെഞ്ചിനെ കൊത്തിവലിക്കും പോലെ തോന്നി പല്ലവിന്.... ആ കൺക്കോണിൽ തളംക്കെട്ടി നിൽക്കുന്ന കണ്ണുനീർ അവന്റെ മനസിനെ വേദനിപ്പിച്ചു... എന്തോ ഒരു ഉൾപ്രേരണയിൽ അവൻ അവളുടെ കണ്ണുകൾ തുടച്ചു കൊടുത്തു... അവളും അവനെ അത്ഭുതത്തോടെ നോക്കുകയായിരുന്നു... അവളുടെ കവിളിൽ തട്ടി പല്ലവ് പറഞ്ഞു... മോള് പേടിക്കണ്ട... ക്ലാസ്സിൽ പൊക്കോ... എന്ത് ഉണ്ടെങ്കിലും എട്ടനെ വിളിച്ചാൽ മതി... അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.... ക്ലാസ്സിലെക്ക് നടന്നു... കുറച്ചു ദൂരം നടന്നു അവളൊന്നു തിരിഞ്ഞു നോക്കി... അപ്പോഴും അവളെ തന്നെ നോക്കി നിൽക്കുന്ന പല്ലവിനെ കണ്ടതും അവളുടെ മനസിൽ വല്ലാത്ത ഒരു കുളിരു തോന്നി...

അവൻ അവൾക്കു നേരെ കൈവീശി.... വീണ്ടും അവളൊരു നനുത്ത പുഞ്ചിരി നൽകി നടന്നു... ആദ്യമായി അവന്റെ ഉള്ളിൽ പ്രണയത്തിന്റെ അനുഭൂതി കടന്നു വരുകയായിരുന്നു... പല്ലവിന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി സ്ഥാനം പിടിച്ചു... അവൻ തലയിലൂടെ ഒന്ന് കൈഓടിച്ചു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവനെ തന്നെ നോക്കി നിൽക്കുന്ന ചേതനെയാണ്... പല്ലവിന്റെ വശപിശകു കണ്ടപ്പോൾ ചേതൻ പുരികം പൊക്കി എന്താണ് എന്ന് ചോദിച്ചു... അവൻ ഒരു ചെറുചിരിയോടെ ചോദിച്ചു... എന്താ മോനെ ഒരു ഇളക്കം.... മ്മ്മ് മ്മ്മ്... പല്ലവ് ചേതനെ കെട്ടി പിടിച്ചു കവിളിൽ കടിച്ചു പറഞ്ഞു ഐ ഫീൽ ഇൻ ലവ്.... അവൻ കടിച്ച കവിളിൽ കൈ തടവി ചേതൻ പറഞ്ഞു.... ഇത് ജസ്റ്റ്‌ ഇൻഫാക്ച്ചുവേഷനല്ലേ പവി.... അല്ല ചേതാ... ഞാൻ നന്നായി ആലോചിച്ചു എടുത്ത തീരുമാനമാണ് അത്... എന്തോ കണ്ണടക്കുമ്പോൾ അവളുടെ പേടിച്ചു വിറച്ചു നിൽക്കുന്ന മുഖമാണ് മനസ്സിൽ.... ആദ്യം എല്ലാം ഞാൻ മാക്സിമം അവോയ്ഡ് ചെയ്തു... പക്ഷേ വീണ്ടും അവൾ എന്റെ മനസിൽ കയറി കൂടി... ഓഹ്... സമാധാനമായി...

ചേതൻ ഒന്ന് നെടുവീർപ്പിട്ട് പറഞ്ഞു... നിനക്ക് എന്താഡാ ഇത്രേം സമാധാനം.... പവി ഒരു സംശയത്തോടെ ചോദിച്ചു... ചേതൻ പല്ലവിന് നേരെ തിരിഞ്ഞു... നോക്കടാ... നോക്ക്.... കണ്ടോ നീ എന്റെ രണ്ടുകവിളും കണ്ടോ... വീർത്തു ഇരിക്കുന്നത്... ഇത് എന്താ എന്നറിയോ നിനക്ക്... കുഞ്ഞുനാള് മുതൽ നിന്റെ സന്തോഷങ്ങൾക്ക് നീ നൽകിയ സമ്മാനമാണ്... നിന്റെ കടി കൊണ്ടാണടാ എന്റെ കവിളുകൾ ഇങ്ങനെ വീർത്തിരിക്കുന്നത്... അത് കേട്ട് പല്ലവ് വാ പൊത്തി ചിരിച്ചു... കിളിക്കല്ലേ... കിളിക്കല്ലേ... മോന് സന്തോഷം വന്നാൽ ബാക്കിയുള്ളവന്റെ കവിളിൽ പല്ല് അമർത്തിയാൽ മതിയല്ലോ... ഓഹ്... അന്നേരത്തെ വേദന.... പോട്ടെ... സാരല്യ... നിനക്ക് ഞാൻ ഉണ്ടംപൊരി വാങ്ങി തരാം..... അത്‌ നീ നിന്റെ ശ്രീമയിക്ക് കൊണ്ട് കൊടുക്ക്‌.... അതും പറഞ്ഞു അവര് നടന്നു.... പെട്ടൊന്ന് തന്നെ പല്ലവിന് ശ്രീമയിയുമായി നല്ലൊരു സൗഹൃദം സ്ഥാപിക്കാൻ സാധിച്ചിരുന്നു... അവൻ അവന്റെ ഇഷ്ട്ടം അവളെ അറിയിച്ചു.. വലിയ എതിർപ്പോന്നുമില്ലാതെ തന്നെ അവളും സമ്മതിച്ചു... പിന്നീട് അവരുടെ പ്രണയക്കാലമായിരുന്നു....

ഹോളിഡേസ് എല്ലാം അവൻ അവളുമായി കറങ്ങാൻ പോകും അവൾക്ക് വേണ്ടതെല്ലാം പവി തന്നെയായിരുന്നു വാങ്ങി കൊടുത്തിരിക്കുന്നത്... ശ്രീമയി പെട്ടെന്ന് തന്നെ എനിക്ക് ഒരു സഹോദരിയായി മാറിയിരിന്നു.... അങ്ങനെ ഇരിക്കുമ്പോളാണ് ജിജോ ഒരിക്കൽ എന്നെ കാണാൻ വന്നത്... ചേതൻ..... പിറകിൽ നിന്നും ആരുടെയോ വിളി കേട്ട് ചേതൻ തിരിഞ്ഞു നോക്കി... ജിജോ... അവന്റെ ചുണ്ടുകൾ മന്ത്രിച്ചു... അവൻ ഗൗരവം വിടാതെ തന്നെ അവനോട് കാര്യം തിരക്കി... ചേതൻ അന്ന് സംഭവിച്ചതിന്റെ സത്യാവസ്ഥ നിന്നെ പറഞ്ഞു മനസിലാക്കാൻ അല്ല ഞാൻ ഇപ്പോ വന്നത്... പിന്നെ എന്താണ് നിന്റെ ഈ വരവിന്റെ ഉദ്ദേശം? ചേതൻ നിന്റെ പല്ലവ് ആ ശ്രീമയിയുമായി ഇഷ്ട്ടത്തിലാണോ? ആണെങ്കിൽ?.... ആണെങ്കിൽ അത് വേണ്ട ചേതൻ... അവസാനം ദുഃഖം നിന്റെ സുഹൃത്തിനായിരിക്കും... അവൾ ഒരു ഫ്രോഡാണ്...

ച്ചി... നിർത്തഡാ.. ഒരു പാവം പിടിച്ച പെങ്കൊച്ചിനെ കുറിച്ച് എന്തിനാ നീ ഈഅപവാദം പറയുന്നത്... ഇനി മേലിൽ നിന്നെ എന്റെ കണ്മുന്നിൽ പോലും കണ്ടു പോകരുത്... അതും പറഞ്ഞു ചേതൻ അവിടെ നിന്നും നടന്നു... വീണ്ടും ദിവസങ്ങൾ ആഴ്ച്ചകളായും മാസങ്ങളായും കടന്നു പോയി.... അങ്ങനെ ഇരിക്കെ വീണ്ടും ജിജോ എന്നെ കാണണം എന്ന് പറഞ്ഞു... അതും മീറ്റിംഗ് കുറച്ചു അകലെയുള്ള ഒരു കോഫി ഷോപ്പിൽ ആയിരുന്നു അവൻ വരാൻ പറഞ്ഞത്... ആദ്യമെല്ലാം ഞാൻ നിഷേധിച്ചു എങ്കിലും പിന്നെ എന്തോ എന്റെ മനസ് പറഞ്ഞു ഒന്ന് പോയി നോക്കാൻ... അങ്ങനെ നാളെ അവൻ വിളിച്ച സ്ഥലത്തേക്ക് ചെല്ലാം എന്ന് സമ്മതിച്ചു... നേരെ പല്ലവിനരികിലേക്ക് നടന്നു... അവന്റെ കൂടെ തന്നെ ശ്രീമയിയും ഉണ്ടായിരുന്നു... അങ്ങോട്ട്‌ വരാമോ... ചേതൻ കുറച്ചു മാറി നിന്ന് ചോദിച്ചു... അതെന്താ ചേട്ടാ... ഞങ്ങൾക്കിടയിലേക്ക് ഏതു സമയവും കയറി വരാൻ അധികാരവും അർഹതയുമുള്ള ഒരേഒരാൾ ചേട്ടൻ അല്ലെ... ശ്രീമയിയുടെ ആ മറുപടി ചേതന്റെ ഉള്ള് നിറച്ചു...

ജിജോയുടെ വാക്ക് കേട്ട് അവളെ തെറ്റ്ധരിച്ചതിൽ ചേതന് വല്ലാത്ത വിഷമം തോന്നി... ഒരുവേളയിൽ നാളെ ജിജോ പറഞ്ഞയിടം വരെ പോകുന്നില്ല എന്ന്വരെ തീരുമാനിച്ചു... അല്ല പോകണം... ശ്രീമയിയെ കുറിച്ച് ഇല്ലാത്ത കഥകൾ പറഞ്ഞു നടക്കുന്ന അവന്റെ ഉദ്ദേശമെന്താണെന്നറിയാൻ പോകണം അവൻ മനസ്സിൽ ഉറപ്പിച്ചു... എന്താ ചേട്ടാ ആലോചിച്ചു നിൽക്കുന്നത്... പിന്നെ... ഞാൻ ഇന്ന് വൈകുന്നേരം വീട്ടിലേക്ക് പോകും... രണ്ടുദിവസം കഴിഞ്ഞേ വരൂ... ഓഹ് അതാണ് ക്യാമുകന്റെ മുഖത്തൊരു മ്ലാനതയല്ലേ... പല്ലവിന്റെ തോളിലൂടെ കയ്യിട്ട് ചേതൻ പറഞ്ഞു..... പല്ലവ് അവന്റെ കാർഡ് അവൾക്കു നേരെ നീട്ടി... വീട്ടിൽ പോവല്ലേ.. നീ കയ്യിൽ വെച്ചോ... എനിക്കിപ്പോൾ കാശിന്റെ ആവശ്യമില്ല... അവൾ ആ കാർഡ് തിരികെ മടക്കി അവനോടു പറഞ്ഞു... എനിക്കും കാശിന്റെ ആവശ്യമില്ലാട്ടോ... അവൻ ഒരു ചിരിയാലേ അത്‌ മടക്കി വെച്ച് വാലെറ്റിൽ നിന്നും പത്തായിരം രൂപ അവൾക്കു നൽകി... ഇതെങ്കിലും വെച്ചോ.... എന്റെ ഒരു സമാധാനത്തിന്.... അത്‌ ഇനി അവനു മടക്കി കൊടുക്കണ്ട ശ്രീമയി...

ചേതൻ കൂടി പറഞ്ഞപ്പോൾ അവൾ അത് ബാഗിലേക്ക് വെച്ചു... അവരോട് രണ്ടുപേരോടും യാത്ര പറഞ്ഞു അവൾ നടന്നു...... ❤️❤️❤️❤️❤️❤️❤️❤️❤️ ജിജോ പറഞ്ഞ കോഫി ഷോപ്പിൽ അവനെയും കാത്തിരിക്കുകായായിരുന്നു ചേതൻ.... കുറച്ചു സമയങ്ങൾക്ക് ശേഷമാണ് ജിജോ വന്നത്... ജിജോ ചേതനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... ഞാൻ ലേറ്റായോ.... ചെയർ വലിച്ചിട്ടിരിക്കുന്നതിനിടയിൽ ജിജോ ചോദിച്ചു.... അതിന് മറുപടി നൽകാതെ ചേതൻ ചോദിച്ചു... എന്തിനാ എന്നെ കാണണം എന്ന് പറഞ്ഞത്?... പോക്കറ്റിൽ നിന്നും രണ്ടു കർചീഫെടുത്ത് ജിജോ ഒന്ന് ചേതന് നേരെ നീട്ടി... ഇത് മുഖത്തു കെട്ടിക്കോ... എന്തിന്? അതിന്റെ ആവശ്യം എനിക്കില്ല ജിജോ... നിന്റെ വട്ടിന് കൂട്ട് നിൽക്കാൻ ചേതനില്ല... ഞാൻ പോകുന്നു... ചേതൻ പ്ലീസ്... പ്ലീസ്... പോകല്ലേ... എന്തായാലും സമയം കളഞ്ഞു താൻ ഇതുവരെ വന്നില്ലേ... ഇനി എനിക്ക് വേണ്ടി കുറച്ചു ടൈം കൂടി... പ്ലീസ് ഒന്ന് കേട്ട്.... ചേതൻ മനസില്ലാമനസോടെ അത് മുഖത്ത് കെട്ടി... എൻട്രൻസിലെക്ക് ഇടക്കിടെ നോക്കുന്ന ജിജോക്ക് പിന്നാലെ ചേതനും നോക്കി...

അവന്റെ കണ്ണുകളെ വിസ്മയിപ്പിച്ചു കൊണ്ട് ശ്രീമയിയും ഒപ്പം രണ്ടുപെൺകുട്ടികളും.... അതുവരെ കണ്ട ശ്രീമയിയിൽ നിന്നും വളരെ മാറ്റമുള്ള ശ്രീമയി... മോഡൽ വസ്ത്രം ധരിച്ചു മോഡേൺ ആയി... ചേതൻ കണ്ണുകൾ ചിമ്മിയടച്ചു... ഹേയ്... ശ്രീമയി അല്ലെ അത്... ഇവൾ എന്താ ഇവിടെ... അവളെ കണ്ടതും ചേതൻ അവൾക്കരികിലേക്ക് നടക്കാൻ ശ്രമിക്കവേ ജിജോ അവനെ തടഞ്ഞു... ഇരിക്കു ചേതൻ... അവളെ കണ്ടു സംസാരിക്കാൻ അല്ല നിന്നെ ഞാൻ വിളിച്ചത്... പിന്നെ എന്തിനാ നീ എന്നെ വിളിച്ചത്... ചേതന്റെ വാക്കുകളിൽ ദേഷ്യം പ്രകടമായി... ഞാൻ വിളിച്ചത് നിന്നെ ചിലത് കേൾപ്പിക്കാനാണ്... എന്ത് കേൾപ്പിക്കാൻ? നീ വാ... ചേതനെയും കൂട്ടി ജിജോ ശ്രീമയിയും കൂട്ടുക്കാരും ഇരിക്കുന്ന സീറ്റിന്റെ പിറകിലെ സീറ്റിൽ പോയി അവർക്ക് എതിരായി തിരിഞ്ഞിരുന്നു... പറയടാ ശ്രീ എന്താ നിന്റെ വിശേഷങ്ങൾ? ഫോൺ വിളിച്ചാൽ നിന്റെ വിശേഷങ്ങൾ ഒന്നും നീ പറയില്ലല്ലൊ... എങ്ങനെ പറയും ആ ആന്റിയെ അച്ഛൻ എന്നെ വാച്ചിങ്ന് വെച്ചേക്കുവല്ലേ... അച്ഛനെയും കുറ്റം പറയാൻ പറ്റില്ല...

ഒരേ സമയം നാലുപേരെ ഒരുമിച്ചു സ്നേഹിച്ചു നാലും ഒരുമിച്ചു കയ്യോടെ പൊക്കിയിട്ട് ഒരു ഉപദേശം കൊടുത്തു പെങ്ങളുടെ വീട്ടിൽ നന്നാവാൻ കൊണ്ട് വിട്ടതല്ലേ... എന്നിട്ട് ഉണ്ടോ നന്നാവുന്ന്... ഞാൻ അല്ലെ സാധനം.... ശ്രീമയി ഒന്ന് ചിരിച്ചു... ചേതൻ ജിജോയെ കണ്ണ് മിഴിച്ചു നോക്കി... ജിജോ അവനു നേരെ കണ്ണടച്ച് കാണിച്ചു... രാഹുലിനെയും സച്ചിനെയും ഒഴിവാക്കാൻ തന്നെ നിന്നതാണ് ഞാൻ... പക്ഷെ പ്രേം അവനെ വിട്ട് കളയാൻ മനസ്സില്ലായിരുന്നു... റോയും നല്ല ഒരു പണച്ചാക്ക് തന്നെയാണ്... എല്ലാം ഒറ്റദിവസം കൊണ്ട് പൊക്കി നാലിനെയും മുന്നിൽ നിർത്തിയപ്പോൾ എന്നെക്കാൾ കൂടുതൽ ഞെട്ടിയതു അവരാകും... നീ അതൊക്കെ വിട്... പുതിയ കോളേജിലെ വിശേഷങ്ങൾ പറയൂ... പറയാൻ എന്താ... ആരുമായും വലിയ ടച്ച്‌ ഒന്നുമില്ല... എല്ലാവരുമായി ഒരു ഡിസ്റ്റൻസ് ഉണ്ട്.. പിന്നെ അവിടെ ഉള്ള ഒരു മൊഞ്ചൻ... അത്യാവശ്യം കൃഷിയൊക്കെ ഉള്ള റിച്ച് നസ്രാണി.... ഒരു ജിജോ... ഏകദേശം എല്ലാം ഒന്ന് സെറ്റായി വരുമ്പോളാണ് അവന്റെ ഒരു കസിന് എന്റെ ഫോട്ടോ കാണിച്ചു കൊടുത്തത്...

എന്നിട്ട്... എന്നിട്ട് എന്താ... എനിക്ക് കഷ്ട്ടക്കാലം ഉച്ചിയിലായിരുന്നു... ആ ജിജോടെ കസിൻ റോയിയായിരുന്നു... എന്റെ സകല ചരിത്രവും അവൻ ജിജോക്ക് പറഞ്ഞു കൊടുത്തു... പിന്നെ പറയാൻ ഉണ്ടോ പുകില്.... അത് ചോദിക്കാൻ വേണ്ടി അവൻ എന്നെ ഒരു ക്ലാസ്മുറിയിലേക്ക് കൊണ്ട്പോയി... സത്യങ്ങൾ എല്ലാം തെളിവ് സഹിതം അവൻ നിരത്തിയപ്പോൾ പുറത്ത് ആരും കേൾക്കണ്ട എന്ന് കരുതി ഞാൻ വേഗം പോയി ഡോർ ക്ലോസ് ചെയ്തു... പിന്നെ അവന്റെ വിസ്താരം തുടങ്ങി... എല്ലാം സമ്മതിച്ചപ്പോൾ അണപല്ല് ഇളകും പോലെ അവന്റെ ഒരടിയും.... ആ അടിയുടെ ആഘാതത്തിൽ ഞാൻ ഒന്ന് വീണു... അപ്പോഴാണ് ഡോറിൽ മുട്ടുന്ന ശബ്ദം കേട്ടത്... വാതിൽ തുറക്കാതെ നിൽക്കുന്ന അവനെ കണ്ടതും ഞാൻ എന്റെ ചുരിദാറിന്റെ കൈ വലിച്ചു കീറി... ശ്രീമയി ഒരു വിജയിയുടെ ചിരി ചിരിച്ചു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story