💐നീർമിഴിപൂക്കൾ💐: ഭാഗം 19

neermizhippookkal

രചന: ദേവ ശ്രീ

 അപ്പോഴാണഡാ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്... വാതിൽ തുറക്കാതെ നിൽക്കുന്ന അവനെ കണ്ടതും ഞാൻ എന്റെ ചുരിദാറിന്റെ കൈ വലിച്ചു കീറി.... ശ്രീമയി ഒരു വിജയചിരി ചിരിച്ചു... പിന്നെ ഞാൻ എന്റെ ഡ്രാമ തുടങ്ങി... ഞാൻ ഉറക്കെ അലറി... ഹെല്പ് മീ... ഹെല്പ് മീ... പ്ലീസ് എന്നൊക്കെ... ശ്രീമയിക്ക് അത് അവളുടെ കൂട്ടുക്കാരോട് പറയുമ്പോൾ ചിരിയടക്കാൻ വയ്യായിരുന്നു.... ചിരി ഒരുവിധം അടക്കി പിടിച്ചു അവൾ തുടർന്നു... വന്നതോ ഏതോരുത്തൻ... അവനു എന്നോട് വല്ലാത്ത സിംപതി... അതിൽ പിടിച്ചു ഞാനും നിഷ്ക്കു ഭാവമിട്ടു നിന്നു... എന്റെ കവിളിൽ കൈപതിച്ച ജിജോയെ അവൻ പൊതിരെ തല്ലി... അതാണ് ആകെ ഒരാശ്വാസം തോന്നിയത്... ശ്രീമയി ഒന്ന് നെടുവീർപ്പിട്ടു... ചേ... ശ്രീ ഒരുത്തനെ മാത്രമേ നീ വളച്ചോള്ളൂ... നിന്റെ സ്വഭാവം വെച്ച് അത് പോരല്ലോ... അതിന് മറുപടിയായി ശ്രീമയി ഒന്ന് ചിരിച്ചു... അവൾ കൂട്ട്ക്കാരികളെ ഒന്ന് നന്നായി നോക്കി കൊണ്ട് പറഞ്ഞു അധികമോന്നും ഇല്ലെങ്കിലും രണ്ടെണ്ണം ഉണ്ട്... ഹേ... രണ്ടെണ്ണമോ?...

എങ്കിൽ രണ്ടാമത്തെ പറയൂ... കൂട്ടുക്കാരിക്കൾ അവളെ നിർബന്ധിച്ചു... പിറ്റേന്ന് തന്നെ കോളേജിലേക്ക് എന്നും പറഞ്ഞു ഞാൻ ആന്റിയുടെ വീട്ടിൽ നിന്നും ഇറങ്ങി... എന്നാൽ അന്നല്ല ആ ആഴ്ച തന്നെ കോളേജിലേക്ക് പോയില്ല... പിന്നെ... പിന്നെ നീ എവിടെ പോയി?.... ഞാൻ ഒരാളെ കുറിച്ചൊരു അന്വേഷണത്തിലായിരുന്നു... അവന്റെ ഫുൾ ഡീറ്റെയിൽസ് തപ്പി എടുക്കാൻ എനിക്ക് ഒരാഴ്ച്ച വേണ്ടി വന്നു... ആരെ കുറിച്ച്? ആകാംക്ഷ മറച്ചുവെക്കാതെ അവളുടെ സുഹൃത്തുക്കൾ ചോദിച്ചു... അന്നെന്നെ ജിജോടെ കയ്യിൽ നിന്നും രക്ഷിച്ചു എന്ന് പറഞ്ഞില്ലേ... അവനെ കുറിച്ച്... ദെ ഫേമസ് കാർഡിയാക്ക് പാർവതി ഡോക്ടറുടെ മകൻ പല്ലവിനെ കുറിച്ച് അറിയാൻ... പക്ഷേ ഒരുപാട് അന്വേഷിച്ചിട്ടും അവന്റെ ഫാദറിന്റെ ഡീറ്റെയിൽസ് കിട്ടിയില്ല... ഇത്ര റിസ്ക് എടുത്തു ഇതൊക്കെ അന്വേഷിച്ചറിഞ്ഞപ്പോൾ മനസിലായി എല്ലാം വെറുതെയാണ് എന്ന്... അവന്റെ ജീവിതത്തിൽ പേരിന് പോലും ഒരു പ്രണയമില്ല എന്ന്... ആഹാ നിരാശയോടെയാണ് പിന്നെ ഞാൻ കോളേജിലേക്ക് ചെന്നത്...

പക്ഷേ അവൻ എന്നെ കണ്ടപ്പോൾ തന്നെ ഓടിവന്നു കാര്യങ്ങൾ തിരക്കി... അവന്റെ പ്രവൃത്തിയിൽ നിന്നും മനസിലായി രോഗി ഇച്ചിച്ചതും മിൽക്ക്... വൈദ്യൻ കല്പിച്ചതും മിൽക്ക് എന്ന് പറഞ്ഞപോലെയായി കാര്യങ്ങൾ... അതൊരു പൊട്ടൻ... എന്റെ എല്ലാ കാര്യത്തിനും വേണ്ടുവോളം കാശ് ചിലവാക്കും... അവൾ ഒന്ന് നിർത്തി... അവരെ രണ്ടുപേരെയും നോക്കി കൊണ്ട് പറഞ്ഞു... ഇപ്പോ എന്റെ ചിന്ത എന്താണെന്നു അറിയുമോ? ആ പല്ലവിനെ തന്നെ കെട്ടാൻ ആണ്? എന്ത്? ആഹാടി... അതാകുമ്പോൾ ആ പൊട്ടൻ എന്നെ കണ്ണടച്ച് വിശ്വസിച്ചിരിക്കുവാണ്... എന്നെ പോലുള്ളവർക്ക് പേരിന് ഒരു ഭർത്താവ് പോരേ.... അത് കേട്ടതും ചേതൻ ഇരുന്നു കസേരയിൽ നിന്നും എഴുന്നേറ്റു... അത് കണ്ടു ജിജോ അവന്റെ കൈപിടിച്ചു അവിടെ ഇരുത്തി പതിയെ പറഞ്ഞു വേണ്ട ചേതൻ... ഇവിടെ വെച്ച് ഒരു സീൻ വേണ്ട...

നമുക്ക് ഇപ്പോ ആവശ്യം സത്യങ്ങൾ പല്ലവിനെ അറിയിക്കുക എന്നാണ്... അവളെ ഇപ്പോ ശിക്ഷിക്കാൻ ഏറ്റവും അധികാരം അവനാണ്... കുടിച്ച ജ്യൂസിന്റെ ബിൽ അടച്ചു ശ്രീമയി കൂട്ടുക്കാരുമായി അവിടെ നിന്നും ഇറങ്ങി..... അവർ പോകുന്നതും നോക്കി ജിജോയും ചേതനും നോക്കിയിരുന്നു... എക്സിറ്റ് ഡോറിന്റെ അവിടെ എത്തിയതും അവളുടെ ഒരു സുഹൃത്ത് തിരിഞ്ഞു നോക്കി.... ജിജോക്ക് നേരെ നോക്കി ചിരിച്ചു... അവൻ അവൾക്ക് നേരെ നോക്കി തമ്പ്സപ്പ് കാണിച്ചു... അവളും കൈകൾ നീട്ടി തമ്പ്സപ്പ് കാണിച്ചു.... ജിജോ ചേതന് നേരെ തിരിഞ്ഞു... സത്യാവസ്ഥ നിന്നെ അറിയിക്കാൻ ഇതല്ലാതെ മറ്റൊരു മാർഗവും ഉണ്ടായിരുന്നില്ല എന്റെ മനസ്സിൽ... അതിന് അവളുടെ ഒരു സുഹൃത്തിനെ ഞാൻ എഫ് ബി വഴി പരിചയപ്പെട്ടു... പിന്നെയെല്ലാം എനിക്ക് അവൾ പറഞ്ഞു തന്നു... ജിജോ നിന്നോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.... ചേതൻ ജിജോയെ പുണർന്നു... കാര്യമറിയാതെ നിന്നെ ഞങ്ങൾ വെറുതെ ഒരുപാട് ദ്രോഹിച്ചു... എല്ലാത്തിനും മാപ്പ്... എനിക്ക് പെട്ടൊന്ന് ഇതെല്ലാം പവിയെ അറിയിക്കണം....

ചേതൻ തിരക്ക് കൂട്ടി... വേണ്ട ചേതൻ നീ ഇപ്പോ അതിന് മുതിരണ്ട... തെളിവുകൾ വേണം അല്ലാതെ പല്ലവ് വിശ്വസിക്കില്ല... ചേതൻ ജിജോയെ നോക്കി... ഞാൻ പറഞ്ഞതു സത്യമാണ് ചേതൻ... കാരണം പല്ലവിന്റെ മനസ്സിൽ അവളോട് ഇപ്പോ തന്നെ അതിരുകവിഞ്ഞ വിശ്വാസം നേടിയെടുത്ത്‌ കാണും അവൾ... ഞാനും അങ്ങനെയായിരുന്നു... റോയി പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചില്ല... എന്നാൽ അവൻ തെളിവുകൾ നിരത്തിയപ്പോൾ ഞാൻ ആകെ ഷോക്ക്ഡായി പോയി... അന്നത്തെ എന്റെ ദേഷ്യത്തിൽ ഞാൻ എല്ലാം നശിപ്പിച്ചു... അല്ലെങ്കിൽ എന്നെ ഞാൻ അതെല്ലാം നിങ്ങൾക്ക് മുന്നിൽ കാണിച്ചു തന്നു അവളുടെ തനിനിറം നിനക്ക് ഓക്കെ ഞാൻ കാണിച്ചു തരുമായിരുന്നു... നീ കരുതുന്നപോലെ കാര്യങ്ങൾ അത്ര എളുപ്പമല്ല ചേതൻ... എല്ലാം നമ്മൾ പ്ലാൻ ചെയ്തു വേണം നടപ്പിലാക്കാൻ.... ജിജോയോട് നന്ദി പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോഴും എന്റെ മനസ്സിൽ പവിയെ കാര്യങ്ങൾ എല്ലാം എത്രയും പെട്ടൊന്ന് തന്നെ അറിയിക്കണം എന്നായിരുന്നു.... അതിന് വേണ്ടി ഞാൻ നേരെ അവന്റെ വീട്ടിലേക്ക് പോയി....

ഞാൻ പറഞ്ഞാൽ, എന്റെ വാക്കുകളെ അവൻ അവിശ്വസിക്കില്ലെന്ന് എനിക്ക് അത്രയും ഉറപ്പായിരുന്നു... ആ ധൈര്യമുള്ളതു കൊണ്ട് തന്നെയാണ് ഞാൻ അവനോടു എല്ലാം തുറന്നു പറഞ്ഞത്... എന്നാൽ ജിജോ പറഞ്ഞത് പോലെ തന്നെ പവി എന്റെ വാക്കുകളെ വിശ്വസിക്കാതെ എന്നിൽ നിന്നും അകന്നു അവളോട് കൂടുതൽ അടുത്തു.... പക്ഷെ വിട്ട്കൊടുക്കാൻ ഞാൻ തയ്യാറായില്ല... വൈകാതെ തന്നെ ഞാനും ജിജോയും അവൾക്ക് എതിരെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിച്ചു... ദിവസങ്ങൾ പോകെ ഞങ്ങൾക്ക് ഒന്നും കണ്ടെത്താനായില്ല.. അങ്ങനെ എന്റെ നിർബന്ധപ്രകാരം ജിജോ എന്നെ സത്യങ്ങൾ അറിയിച്ച പോലെ പവിയെയും സത്യങ്ങൾ അറിയിക്കണം എന്ന് അവനോടു പറഞ്ഞു... അതിനായി ജിജോ അപ്പോൾ തന്നെ അവളുടെ സുഹൃത്തിനെ വിളിച്ചു. കാര്യങ്ങൾ അവളോട് പറഞ്ഞു... . ആ നിമിഷം അവളോട് ജിജോ നന്ദി പറഞ്ഞു ഫോൺ കട്ടാക്കി... ഫോൺ കയ്യിൽ പിടിച്ചു അതിലേക്ക് നോക്കുന്ന ജിജോയോട് ചേതൻ ചോദിച്ചു... എന്താ ജിജോ... എന്താ അവൾ പറഞ്ഞത്...

ഡാ... എല്ലാം ഇന്ന് തന്നെ നമുക്ക് പൊളിച്ചു കയ്യിൽ കൊടുക്കാം... ജിജോ സന്തോഷത്തോടെ പറഞ്ഞു... എങ്ങനെഡാ... അന്ന് ആ കോഫി ഷോപ്പിൽ സംസാരിച്ചത് അവളുടെ ഫോണിൽ റെക്കോർഡ് ചെയ്തിട്ടുണ്ട്... അവൾ ഇപ്പോ സെന്റ് ചെയ്യും... അപ്പോഴേക്കും അവന്റെ ഫോണിൽ മെസ്സേജിന്റെ ബീപ് സൗണ്ട് കേട്ട് അവർ ഫോൺ ഓപ്പൺ ചെയ്തു ഓഡിയോ പ്ലേ ചെയ്തു... അന്നത്തെ അവളുടെ സംഭാഷണങ്ങൾ എല്ലാം അതിൽ ഉണ്ടായിരുന്നു.... അത് പ്ലേ ചെയ്യുമ്പോൾ തന്നെ മറ്റൊരു മെസ്സേജ് ബീപ് സൗണ്ട് കേട്ടു... അത് കണ്ടു ജിജോ പറഞ്ഞു അവളുടെ അക്കൗണ്ട് നമ്പറാണ്... പതിനയ്യായ്യിരം രൂപയാണ് ഡിമാൻഡ്... അത് സാരമില്ല... നമ്മുടെ കാര്യം നടന്നല്ലോ... ഞാൻ അതൊന്ന് എന്റെ അക്കൗണ്ടിൽ നിന്നും അവളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യട്ടെ ട്ടോ.. ഹേയ് അത് വേണ്ട ജിജോ.. ഞാൻ എന്റെ അക്കൗണ്ടിൽ നിന്നും ട്രാൻസ്ഫർ ചെയ്തു കൊടുത്തോളാം എന്നും പറഞ്ഞു ചേതൻ ഫോൺ വാങ്ങി അകൗണ്ട് നമ്പർ ഫോണിൽ അടിച്ചു.. ചേതനും ജിജോയും കൂടി നേരെ പോയത് കോളേജിലേക്കായിരുന്നു...

അവിടെ എത്തി പവിയുടെ അടുത്തേക്ക് നേരെ നടന്നു... പല്ലവ് ആ സമയം ലാബിൽ ഇരുന്നു ശ്രീമയിയുമായി സംസാരിക്കുകയായിരുന്നു.. ജിജോയും ചേതനും കൂടി ലാബിൽ കയറി ഡോർ അടച്ചു.... ജിജോ.... അവനെ കണ്ടതും ശ്രീമയി പല്ലവിന്റെ കൈയിലെ പിടിവിട്ട് അവിടെ നിന്നും എഴുന്നേറ്റു.. എന്താ ചേതാ നീ ജിജോയുമായി... വീണ്ടും ഇവളുടെ സ്നേഹം കള്ളമാണ് എന്നെ ബോധിപ്പിക്കാൻ ആണെങ്കിൽ അതിന്റെ ആവശ്യമില്ല.... എനിക്ക് അറിയാം അവളുടെ സ്നേഹത്തിന്റെ പവിത്രത... അത്‌ പറഞ്ഞു തീർന്നതും ചേതന്റെ കൈകൾ പല്ലവിന്റെ കവിളിൽ പതിഞ്ഞു... പിന്നെ എന്റെ സ്നേഹമാണോഡാ നിനക്ക് സംശയം... ചേതന്റെ ആ നേരത്തെ മുഖഭാവം പവിയിലും ശ്രീമയിയിലും ഒരുപോലെ ഭീതിയുണർത്തി... ചേതാ ഞാൻ അങ്ങനെ ഉദ്ദേശിച്ചല്ല... അവനെ പറയാൻ സമ്മതിക്കാതെ ചേതൻ പറഞ്ഞു... നിന്റെ ഉദ്ദേശമൊന്നും എനിക്ക് കേൾക്കണ്ട... കുട്ടിക്കാലം തൊട്ട് കൂടെ കൊണ്ട് നടക്കുന്നതാണ് നിന്നെ... ആ ഞാൻ നിന്റെ നല്ലതിനല്ലാതെ ഇന്നോളം ഞാൻ ഒന്നും പറഞ്ഞിട്ടില്ല...

പവി ചേതനെ കെട്ടിപിടിച്ചു... സോറി... എന്റെ പെരുമാറ്റം നിന്നെ ഒത്തിരി വേദനിപ്പിച്ചു എന്നെനിക്കറിയാം... പക്ഷേ ശ്രീമയി അവളൊരു പാവമാണഡാ... നീ അവളെ വല്ലാതെ തെറ്റുധരിച്ചാണ് സംസാരിക്കുന്നത്... ശരിയാ പല്ലവ് നീ പറഞ്ഞപോലെ ഞാൻ അവളെ വല്ലാതെ തെറ്റ്ധരിച്ചു... അത് കേട്ടതും പല്ലവിന്റെയും ശ്രീമയിയുടെയും മുഖം തെളിഞ്ഞു... അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... എന്നിട്ട് പറഞ്ഞു.... ഇപ്പോ എന്റെ ധാരണ ശരിയാണ് അവന്റെ കണ്ണുകൾ ശ്രീമയിയിൽ ആയിരുന്നു.... കണ്ണുകളിലെ ഞരമ്പുകൾ രക്തവർണ്ണമായത് കണ്ടു ശ്രീമയി ഒരടി പിറകിലെക്ക് വെച്ചു... ചേതൻ കൈ വീശി ശ്രീമയിയുടെ കവിളിൽ അടിച്ചു... ആ അടി കൊണ്ട് അവൾ പിറകിലെക്ക് വേച്ചു പോയി..... ചേതാ..... പവിയുടെ ശബ്ദം ഉയർന്നു.... ചേതൻ പല്ലവിന്റെ നേരെ വിരൽ ഉയർത്തി മിണ്ടരുത് എന്ന് കാണിച്ചു.... നിനക്ക് അറിയോ പവി ഈ പന്ന കഴുവേറി മോള് കാണിച്ചത് എന്താണെന്നു എന്ന് പറഞ്ഞു വീണ്ടും അവളുടെ മുടിക്കുത്തിൽ പിടിച്ചു കവിളിൽ ഒരടി കൂടി കൊടുത്തു...

ചുണ്ട് പൊട്ടി ചോര വരുന്ന ശ്രീമയിയെ കണ്ടതും പല്ലവിന്റെ നെഞ്ചിൽ ഒരു നീറ്റലുണ്ടായി... ചേതാ പ്ലീസ്... വേണ്ടടാ... ജിജോ.... ചേതൻ ജിജോയെ നോക്കി വിളിച്ചു... ജിജോ അവന്റെ ഫോണിലെ വോയിസ്‌ പ്ലേ ചെയ്തു.... അതിലെ ഓരോന്നും കേൾക്കുത്തോറും പല്ലവിന്റെ ശരീരം തളരുന്നപോലെ തോന്നിയവന്... കണ്ണുകൾ നിറഞ്ഞു... ജിജോ പറഞ്ഞത് എല്ലാം സത്യമാണഡാ... ഈ നായിന്റെ മോള് നമ്മളെയൊക്കെ അതും പറഞ്ഞു ചേതൻ അവളെ ഒന്ന് കൂടി അടിച്ചു.... ശ്രീമയി കവിളിൽ കൈകൾ ചേർത്തു നിലത്തേക്ക് ഇരുന്നു.... പല്ലവ് അവൾക്കരികിൽ മുട്ട് കുത്തിയിരുന്നു ചോദിച്ചു എന്തിനായിരുന്നഡി എന്നോട് എന്നോട് ഈ ചതി ചെയ്തത്... അതിനും മാത്രം ഞാൻ നിന്നോടു എന്ത് തെറ്റാണ് ചെയ്തത്... പറയടി.... പല്ലവിന്റെ മുഖഭാവം മാറി..... അവളോട് ഇങ്ങനെയൊന്നും ചോദിച്ചാൽ പോരാ പവി എന്നും പറഞ്ഞു ചേതൻ അവളുടെ അരികിലേക്കു നടന്നു... ചേതനെ തടഞ്ഞു പവി പറഞ്ഞു വേണ്ട ചേതാ... ഉപദ്രവിക്കണ്ട.... വാ നമുക്ക് പോകാം.... അവൻ ജിജോക്ക് നേരെ തിരിഞ്ഞു കെട്ടിപിടിച്ചു പറഞ്ഞു...

ജിജോ... സോറി.... ഹേയ് സാരമില്ല പല്ലവ്... അതും പറഞ്ഞു അവർ അവിടെ നിന്നും നടന്നു.... അന്ന് കണ്ടതാണ് അവളെ... ചേതൻ ആനന്ദയെ നോക്കി പറഞ്ഞു.... പിന്നെ ശ്രീമയിയെ കുറിച്ച് അന്വേഷിച്ചില്ലേ.... ഇല്ല... പല്ലവിനും താല്പര്യമില്ലായിരുന്നു... അവൾ ഇപ്പോ എവിടെയാണെന്നങ്കിലും? എന്താ ആനന്ദ നിന്റെ ഉദ്ദേശം? അവളെ കണ്ടുപിടിച്ചു തിരികെ കൊണ്ട് വരാനോ? ഹേയ് ഞാൻ ജസ്റ്റ്‌ ചോദിച്ചു എന്നെയുള്ളൂ.. മ്മ്മ്... രണ്ടുപേർക്കും ഇടയിൽ മൗനം തളം കെട്ടി നിന്നു... കുറച്ചു നേരത്തിന് ശേഷം ചേതൻ ചോദിച്ചു ഞാൻ തന്നോട് ഒരു കാര്യം ചോദിക്കട്ടെ ആനന്ദ... മം... ചോദിച്ചുച്ചോളൂ ചേതൻ... സത്യത്തിൽ നീ പാർവതിയാന്റിയെ ബ്ലാക്ക്മെയിൽ ചെയ്താണോ പവിയുടെ ജീവിതത്തിലേക്ക് വന്നത്... ചേതന്റെ ചോദ്യം കേട്ട് ആനന്ദ അവനെ ഒന്ന് നോക്കി... എന്താണ് ചേതൻ ഇങ്ങനെയൊരു ചോദ്യം? ഹേയ്... പവി ചെയ്തത് തെറ്റാണെന്ന്നിക്ക് അറിയാം.... അത് ഞാൻ ന്യായീകരിക്കുന്നുമില്ല... പക്ഷേ അവൻ ഒരിക്കലും തന്നെ പോലെ ഒരു പെൺകുട്ടിയെ ഉപദ്രവിക്കണം എന്ന് കരുതി കാണില്ല....

അതിനു മറുപടിയായി ആനന്ദ ഒന്ന് മൂളി... തന്നെ പോലെ ഒരു പെൺകുട്ടി ഒരിക്കലും പവിയുടെ ജീവിതത്തിലേക്ക് ഇങ്ങനെ കടന്നു വരും എന്ന് ഞാൻ വിശ്വസിക്കുന്നില്ല... എന്താണ് സത്യത്തിൽ സംഭവിച്ചത്? ആനന്ദ ദൂരെ എങ്ങോട്ടോ നോട്ടമെറിഞ്ഞു പറഞ്ഞു... എന്നെ പോലുള്ള പാവപെട്ടവർക്ക് നല്ലൊരു ജീവിതം ഒന്നും സ്വപ്നം കാണാനുള്ള അർഹതയില്ല.... പിന്നെ പല്ലവിന്റെ ജീവിതത്തിലേക്ക് ഞാൻ വന്നത് ആ ഒരൊറ്റ രാത്രിയുടെ പിൻബലത്തിൽ അല്ല ചേതൻ... സ്വന്തം മാനത്തിന് വില പറഞ്ഞു പല്ലവിന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ അത്രയും അഭിമാനമില്ലാത്തവളല്ല ആനന്ദ... കല്യാണത്തിന് രജിസ്റ്റർ ഓഫീസിൽ വെച്ച് പല്ലവിനെ കാണുമ്പോൾ ആണ് ഡോക്ടർ പാർവതിയുടെ മകൻ പല്ലവ് ആണെന്ന്... ആനന്ദ താൻ പറഞ്ഞത് സത്യമാണോ? ചേതന്റെ വാക്കുകളിൽ അത്ഭുതവും സന്തോഷവും ഒരുപോലെ നിറഞ്ഞു നിന്നു... അവന്റെ സന്തോഷത്തിന് അതിരില്ലെന്ന് അവന്റെ മുഖത്തു നിന്നും മനസിലാക്കാം.... പക്ഷേ അപ്പോഴും ചേതന്റെ മനസ്സിൽ ബാക്കിയായ സംശയം അവൻ തുറന്നു ചോദിച്ചു... അപ്പൊ പിന്നെ താൻ എന്തിനാണ് ഈ കല്യാണത്തിന് സമ്മതിച്ചത്? ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story