💐നീർമിഴിപൂക്കൾ💐: ഭാഗം 20

neermizhippookkal

രചന: ദേവ ശ്രീ

അപ്പൊ പിന്നെ താൻ എന്തിനാണ് ഈ കല്യാണത്തിന് സമ്മതിച്ചത്.... അതെന്റെ നിവർത്തിക്കേടായിരുന്നു... അന്ന് ആ മീറ്റിംഗിന് കുറച്ചു ദിവസം മുന്നേ എനിക്ക് സ്വന്തം വീട് പോലും നഷ്ട്ടപ്പെട്ടു അമ്മയെയും മോളെയും കൂടെപിറപ്പുകളെയും കൂട്ടി വഴിയിലേക്ക് ഇറങ്ങുമ്പോൾ ഇനി എവിടെ പോകും എന്നൊരു അറിവ് എനിക്ക് ഉണ്ടായിരുന്നില്ല... ഒരുപാട് കരുണയുള്ള മനസുകളുടെ സഹായംക്കൊണ്ട് അന്ന് എനിക്ക് അഭയം കിട്ടി... ഒരാഴ്ച്ച കഴിഞ്ഞു മീറ്റിങ്ന് പോയപ്പോൾ ആ രാത്രി എന്റെ ജീവിതത്തിലെ ഒരു മോശം സമയമായി കാണാൻ മാത്രമേ എനിക്ക് കഴിയൂ... അതിന്റെ പേരിൽ പല്ലവിനോട്‌ കേസിനു പോകാനോ മറ്റൊന്നിനും എനിക്ക് സാധിക്കുമായിരുന്നില്ല... ഒന്ന് മരിക്കാൻ പോലും ആഗ്രഹിക്കാൻ കഴിയാത്ത ഒരു ജന്മം... ഞാൻ മരിച്ചാൽ എനിക്ക് പിറകെ ജീവൻ എടുക്കുന്ന മറ്റു അഞ്ചുപേരും കൂടി ഉണ്ടാകും... ആർക്കൊക്കെയോ വെളിച്ചം പകർത്തുന്ന മെഴുകുതിരി പോലെയാണ് എന്റെ ജീവിതം.... അത് പറയുമ്പോൾ അനുവിന്റെ മുഖത്ത് ഒരു തെല്ലു സങ്കടം പോലുമുണ്ടായിരുന്നില്ല...

ഒരു തരം നിസ്സംഗതമാത്രമായിരുന്നു.... ആ സംഭവം മാനസികമായി എന്നെ ഒരുപാട് തളർത്തിയെങ്കിലും എന്റെ വീട്ടുക്കാർക്ക് വേണ്ടി ഞാൻ വീണ്ടും മനസിനെ കൈപിടിയിലോതുക്കി... അപ്പോഴേക്കും ചേതൻ എന്റെ അമ്മ..... ശബ്ദത്തിൽ സങ്കടത്തിന്റെ നേർത്ത ചിലമ്പൽ വന്നപ്പോൾ അനു ഒന്ന് നിർത്തി... പാർവതി ഡോക്ടർ ആയിരുന്നു അമ്മയെ ട്രീറ്റ്‌ ചെയ്തിരുന്നത്... ഡോക്ടർ അമ്മക്ക് സർജറി റെഫർ ചെയ്തിരുന്നു... എന്നാൽ സർജറിക്കുള്ള പണം ഉണ്ടാക്കാൻ എനിക്ക് സാധിച്ചില്ല... അമ്മടെ ഓപ്പറേഷൻ മാത്രമേ എനിക്ക് മുന്നിൽ ഉണ്ടായിരുന്നള്ളൂ ആ നിമിഷം... . ആ എനിക്ക് മുന്നിലേക്ക് ദൈവത്തെ പോലെയാണ് ഡോക്ടർ പാർവതി വന്നത്... എന്റെ എല്ലാ ബാധ്യതകളും ഡോക്ടർ ഏറ്റെടുത്തു... പകരം ഡോക്ടറുടെ മകന്റെ ജീവിതത്തിലേക്ക് ഞാൻ വരണം എന്ന് മാത്രമായിരുന്നു ഡോക്ടറുടെ തീരുമാനം... കല്യാണത്തിന് മുന്നേ ഡോക്ടറുടെ മകനെ കുറിച്ച് ഞാൻ ഒന്നും തന്നെ അന്വേഷിച്ചില്ല... ഒരിക്കലും പല്ലവ് സാറിനെ ആ സ്ഥാനത്തേക്ക് പ്രതീക്ഷിച്ചതുമില്ല...

കാരണം ഇന്ദ്രപാൽ സാറിന്റെയും സുഷമ മാഡത്തിന്റെയും മകൻ പല്ലവ് ഇന്ദ്രപാൽ എങ്ങനെ പാർവതി ഡോക്ടറുടെ മകൻ ആണെന്ന് എനിക്ക് അറിയും.... രജിസ്റ്ററിൽ ഒപ്പ് വെക്കും മുന്നേ എന്റെ എല്ലാ കാര്യങ്ങളും ഡോക്ടറുടെ മകനെ അറിയിക്കണം എന്ന് ഉണ്ടായിരുന്നു... എന്നാൽ അവിടെ പല്ലവിനെ കണ്ടപ്പോൾ ഞാൻ ആകെ ഷോക്കായി പോയി.... അല്ലാതെ ഞാൻ ആരെയും ബ്ലാക്ക്മെയിൽ ചെയ്തു വന്നതല്ല പല്ലവിന്റെ ലൈഫിലേക്ക്... ചേതന്റെ മനസ്സിനെ കുളിരണിയിക്കാൻ മാത്രം ഉണ്ടായിരുന്നു ആനന്ദയുടെ വാക്കുകൾ... എങ്കിലും ആനന്ദക്ക് പല്ലവിനെ പോലൊരാളെ പെട്ടെന്ന് സ്നേഹിക്കാൻ കഴിയില്ല എന്ന് തോന്നിയ ചേതൻ അനുവിനെ നോക്കി പറഞ്ഞു... ആനന്ദ... പവി.... അവനൊരു പാവമാണ്... സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരുപാവം... ശ്രീമയി അവനെ ചതിച്ചു എന്നറിഞ്ഞിട്ടും കൂടി അവളെ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ വേദനിപ്പിക്കാൻ കഴിയാതെ നിസഹായനായി നിൽക്കുന്ന പവിയെയാണ് കണ്ടത്... രൂപപ്രിയ കൂടി അവനെ വേണ്ട എന്ന് വെച്ച് പോയപ്പോൾ പിന്നെ പെണ്ണ് അവനൊരു കളിപാവ മാത്രമായി...

എനിക്ക് എന്റെ പഴയ പവിയെ വേണം... അവനെ നേരായാക്കാൻ ഇനി നിനക്കെ കഴിയൂ... എന്തിനും ഞാൻ കൂടെയുണ്ട്... ചേതൻ നിങ്ങൾക്കൊക്കെ ഭ്രാന്താണോ... ഡോക്ടറുടെയും ആവശ്യം ഇതുതന്നെയായിരുന്നു... നേരെയാക്കാൻ ഇത് വല്ല മെഷീൻ ഒന്നുമല്ല... ഒരു മനുഷ്യൻ ആണ്... പല്ലവ് നേരെയാവാണം എങ്കിൽ അവൻ തന്നെ മനസ് വെക്കണം... അതിന് എനിക്ക് മാക്സിമം ടോർച്ചർ ചെയ്യാം എന്നല്ലാതെ മറ്റൊന്നും പറ്റില്ല... നീ മറ്റൊന്നും ചെയ്യണ്ട... നീ അവനെ ആത്മാർത്ഥമായി സ്നേഹിച്ചാൽ മാത്രംമതി ആനന്ദ... അവന്റെ മാറ്റം നിന്റെ സ്നേഹത്തിലൂടെ മാത്രമേ സാധ്യമാകൂ... ഞാൻ ശ്രമിക്കാം ചേതൻ... എന്നാൽ ഞാൻ പോവാൻ നോക്കട്ടെ... സമയം ഒത്തിരിയായി... . ശരി ആനന്ദ... നമുക്ക് കാണാം.... അനു വീട്ടിൽ എത്തി ഫ്രഷ് ആയി ഒരു കോഫി ഉണ്ടാക്കി കുടിച്ചു... അപ്പോഴും അവളുടെ മനസ്സിൽ ശ്രീമയിയായിരുന്നു... രണ്ടുപേരും ഒന്നാണെങ്കിൽ ഇത് ഒരിക്കലെങ്കിലും ആനന്ദക്ക് ജയിക്കാനുള്ള ഒരു അവസരമാണ്... പല്ലവിനെ അവളുടെ ഓർമകളിൽ നിന്നും ബാക്ക് അപ്പ് ചെയ്യുന്നത് തന്നെ എനിക്ക് ഉണ്ടാകുന്ന ഒരു വിജയമാണ്...

പക്ഷേ അവനെ സ്നേഹിക്കുക എന്നത് എന്നെ കൊണ്ട് അസാധ്യവും.... വിവിയെ പോലെ എനിക്ക് മറ്റൊരാളെ സ്നേഹിക്കാൻ കഴിയില്ല ഒരിക്കലും... അതോർക്കെ അവളുടെ ഉള്ളം വിതുമ്പി..... ജോലികൾ കഴിഞ്ഞു അവൾ വായിക്കാൻ വേണ്ടി ബുക്ക്‌ എടുക്കാൻ മുകളിലേക്ക് നടക്കുമ്പോൾ ആണ് കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടത്.... അനു ഡോറിനരികിലേക്ക് നടന്നു.... വാതിൽ തുറന്നതും മുന്നിൽ ആടി ആടി നിൽക്കുന്ന പല്ലവ്.... അവളെ കണ്ടതും അവൻ കുഴഞ്ഞ നാവ് കൊണ്ട് പറഞ്ഞു.... മാറി നിൽക്കഡി... ഡോറിന്റെ അരികിലേക്ക് അവളെ തള്ളി മാറ്റി അവൻ അകത്തു കയറി... വീഴാൻ പോകുന്ന പല്ലവിനെ അനു താങ്ങി.... .. ച്ചി കൈ എടുക്കഡി... പല്ലവ് ഓക്കേയാണ്... ഈ പല്ലവിനെ ആരും സഹായിക്കണ്ട... നീയും പൊക്കോ... നീ......യും.... പൊ....ക്കോ ... റൂമിൽ എത്തിയതും അവൻ അവളെ ചുമരിനോട്‌ ചാരി നിർത്തി... പെട്ടൊന്നായത് കൊണ്ട് അനു ഞെട്ടി... അവളുടെ കണ്ണിൽ ഭയം നിഴലിച്ചു... പേടി തോന്നുന്നുണ്ടോ ഭാര്യേ.... അവളുടെ കഴുത്തിലേക്ക് കൈ ചേർത്ത് അവൻ ചോദിച്ചു....

അവൾ ഇല്ലെന്നു തലയാട്ടിയതും അവന്റെ കൈകൾ അവളുടെ കഴുത്തിൽ പിടിമുറുക്കി... ശ്വാസം കിട്ടാതെ അനുവിന്റെ കണ്ണുകൾ തുറിച്ചു.... പെട്ടൊന്ന് അവൻ പിടി വിട്ടു... അനു കഴുത്ത് തടവി കൊടുത്തു ചുമച്ചു... തൊണ്ടയെല്ലാം വറ്റി വരണ്ടു അവൾ ജഗ്ഗിനടുത്തേക്ക് നടന്നു.... പല്ലവ് അത് കണ്ടു ഒറ്റ തട്ടായിരുന്നു വെള്ളം.... ജഗ്ഗ് ചിന്നി ചിതറി വെള്ളം റൂമിൽ പരന്നു.... തിരിച്ചു നിർത്തി അവളുടെ മുടി കുത്തിൽ പിടിച്ചു ഒറ്റ അടിയായിരുന്നു അവൻ... അനുവിന് ശരീരമാകെ തളരുന്നപോലെ, തലയെല്ലാം കറങ്ങി ഭാരമില്ലാത്തതു പോലെ അവൾ ശില കണക്കെ നിന്നു... എന്താടി നിന്ന് അഭിനയിക്കുന്നത്.... വല്ലാതെ ഷോ ഇറക്കരുത് നീ എന്നോട്.... അനു പതിയെ മുന്നോട്ട് നടന്നു.... എവിടെയെങ്കിലും ഒന്നു കിടന്നാൽ മാത്രം മതി എന്ന് കരുതിയിട്ട്... പക്ഷെ താഴെ പോയ വെള്ളത്തിൽ ചവിട്ടി പെട്ടെന്നാണ് അനു മുന്നോട്ട് കുതിച്ചത്...

നേരെ നെറ്റി ചുമരിൽ ഇടിച്ചു കൈകുത്തി നിലത്തേക്ക് വീണു... വീഴ്ചയുടെ ആഘാതത്തിൽ അവിടെ ചിതറിയ ചില്ല് കഷ്ണങ്ങളിൽ ഒന്ന് അവളുടെ കൈയിൽ കുത്തികയറി.... അനു വേദനക്കൊണ്ട് അലറി അമ്മേ..... വേദനിക്കുന്നോ നന്ദ.... ഇല്ലടോ... നല്ല സുഖമാണ്.... ആണോ എങ്കിൽ ഞാൻ നിന്നെ ഒന്ന് കൂടി സുഖിപ്പിക്കാം എന്നും പറഞ്ഞു ഷൂ ഇട്ട കാല് കൊണ്ട് അവളുടെ വിരലിൽ അമർത്തി ചവിട്ടി... വേദന കൊണ്ട് അനു പുളഞ്ഞു... പല്ലവ് പ്ലീസ്... എന്നെ.... ഉപ.... വേദനകൊണ്ട് അവളുടെ വാക്കുകൾ മുറിഞ്ഞു പോയി.... പല്ലവ് അനുവിന്റെ മുഖത്തെക്ക് നോക്കി.... അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളും വിതുമ്പുന്ന ചുണ്ടും കരഞ്ഞു ചുവന്ന മുഖവും കണ്ടതും പല്ലവിന് എന്തോ പോലെ തോന്നി... അവളുടെ കയ്യിൽ നിന്നും കാലെടുത്തു അവൻ നേരെ ബെഡിലേക്ക് മറിഞ്ഞു.... ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story