💐നീർമിഴിപൂക്കൾ💐: ഭാഗം 21

neermizhippookkal

രചന: ദേവ ശ്രീ

അവളുടെ കയ്യിൽ നിന്നും കാലുകൾ എടുത്തു അവൻ നേരെ ബെഡിലേക്ക് മറിഞ്ഞു.... ബെഡിൽ ബോധം മറിഞ്ഞു കിടക്കുന്ന പല്ലവിനെ ഒന്ന് നോക്കി അനു വളരെ ആയാസപ്പെട്ട് അവിടെ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു.... ചില്ല് കൊണ്ട് മുറിഞ്ഞ കൈകളിൽ നിന്നും രക്തം നന്നായി ഇറ്റിവീഴുന്നുണ്ടായിരുന്നു... ആ കയ്യിലെ വേദന കടിച്ചമർത്തി അനു എങ്ങനെയൊക്കെ അവിടെ നിന്നും എഴുന്നേറ്റു... തൊണ്ടയെല്ലാം വറ്റിവരണ്ട അവളുടെ കണ്ണുകൾ ഉടക്കിയത് നിലത്ത് ചിന്നിചിതറി കിടക്കുന്ന പൊട്ടിയ ജഗ്ഗിലായിരുന്നു.... പല്ലവിനോടുള്ള ദേഷ്യവും ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റാത്തതിന്റെ നിരാശയും അനുവിനെ വല്ലാതെ പിടികൂടിയിരുന്നു.... എങ്ങനെയെങ്കിലും ഒരു തുള്ളി വെള്ളം കുടിച്ചാൽ മതിയെന്ന് കരുതി അവൾ താഴേക്ക് നടന്നു... സ്റ്റെപ് ഇറങ്ങുമ്പോൾ പലതവണ അവളുടെ കാലുകൾ ഇടറിപോയിരുന്നു.... നേരെ ഫ്രിഡ്ജിനടുത്തേക്ക് നടന്ന് അതിൽ നിന്നും ഒരു ബോട്ടിൽ വെള്ളം എടുത്തു അത് മുഴുവൻ കുടിച്ചു...

വെള്ളമെല്ലാം കുടിച്ചവൾ നന്നായി കിതക്കുന്നുണ്ടായിരുന്നു... ബോട്ടിൽ തിരികെ വെക്കുമ്പോളായിരുന്നു കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടത്.... ആരായിരിക്കും ഈ നേരത്ത്? വാതിലിനടുത്തേക്ക് നടക്കണം എന്ന് ഉണ്ടെങ്കിലും ഒരടി പോലും അനങ്ങാൻ അവൾക്ക് സാധിച്ചില്ല... ശരീരമെല്ലാം ഭാരമില്ലാത്ത പോലെ വല്ലാത്ത ഒരു വിറയൽ അവളെ വന്നു പൊതിഞ്ഞു... ഹാളിലെ ചുമരുകളും സാധനങ്ങളും കറങ്ങുന്നപോലെ തോന്നിയ അനു ഒരു ആശ്രയത്തിനായി ചുമരിൽ പിടിച്ചു... വീണ്ടും കാളിങ് ബെല്ലിന്റ ശബ്ദം മുഴങ്ങി.... അനു പതിയെ ഓരോ അടിയും എടുത്തുവെച്ചു... ശരീരം കുഴയുന്നതും, ഛർദിക്കാൻ വരുകയോ, ശ്വാസം മുട്ടുന്ന പോലെയും തല കറങ്ങുന്നപോലെയും ഓക്കെ തോന്നി... ഒരു തരം അസ്വസ്ഥത അവളെ പൊതിഞ്ഞു... ഒരുപാട് നേരത്തെ പരിശ്രമത്തിനോടുവിൽ അനു വാതിലിനരികിൽ എത്തി... വീണ്ടും കാളിങ് ബെൽ ശബ്ദം ഉയർന്നതും അനു കുറ്റി അകത്തി വാതിൽ തുറന്നു.....

മുന്നിൽ നിൽക്കുന്ന രൂപം അവൾ അവ്യകതയോടെ മാത്രമേ കാണാൻ കഴിഞ്ഞള്ളു... ഒരു മങ്ങൽ ഏറ്റപോലെ... അപ്പോഴേക്കും അവളുടെ ശരീരം ഭാരമില്ലാത്ത അപ്പൂപ്പൻ താടി പോലെയാവുന്നത് അവൾ അറിഞ്ഞിരുന്നു.... ബോധം മറിഞ്ഞു നിലത്തേക്ക് ഊർന്നു വീഴുമ്പോഴും അവൾ കണ്ടിരുന്നു തന്റെ അരികിലേക്ക് ഓടി വരുന്ന ആ ഭീകര രൂപം...... ❤️❤️❤️❤️❤️❤️❤️❤️❤️ ക്യാഷ്വാലിറ്റിയുടെ വാതിൽ തുറന്ന വന്ന നേഴ്സ്, അവിടെ ഇട്ടിരിക്കുന്ന ചെയറിലേക്ക് നോക്കി.... ഏകദേശം ഒരു മധ്യവയസ്‌കൻ തലമുടിയിൽ കൈകൾ കൊരുത്തു അവിടെ ഇരുപ്പുണ്ടായിരിന്നു.... സാർ.... നേഴ്സ് അയാളെ വിളിച്ചു... അയാൾ മുഖമുയർത്തി നോക്കി.... ആ കണ്ണുകളിൽ ആകുലതയും ഭയവും നിറഞ്ഞു നിന്നിരുന്നു.... പേഷ്യന്റിന്റെ ഡീറ്റെയിൽസ് വേണം.... പേരും വയസ്സും അഡ്രസ്സും ഫോൺ നമ്പർ ഫാദർ നെയിം എല്ലാം പറയൂ....

നേഴ്സ് കയ്യിലെ കേസ് ഷീറ്റിന്റെ ഫ്രന്റ്‌ പേജ് എടുത്തു പറഞ്ഞു പേര് ആനന്ദ... വയസ് 24 ഫാദർ നെയിം : ഇന്ദ്രപാൽ അഡ്രെസ്സ് അറക്കൽ ഹൌസ്...... ഫോൺ.... അത്രയും പറഞ്ഞു ഇന്ദ്രപാൽ സിസ്റ്ററിനോട്‌... ചോദിച്ചു ഇപ്പോ എങ്ങനെയുണ്ട് സിസ്റ്റർ? പേടിക്കണ്ട സാർ.... സാറിന്റെ മകൾ ഇപ്പോ ഓക്കേയാണ്.. വിശദമായി ഡോക്ടർ പറഞ്ഞു തരും.... ഡ്യൂട്ടി ഡോക്ടർ തൻവീർ സാർ ആണ് സാറിന്റെ മകളെ നോക്കുന്നത്... ഓക്കേ... താങ്ക് യൂ സിസ്റ്റർ.... ഇന്ദ്രപാൽ സിസ്റ്ററോട് നന്ദി പറഞ്ഞു ഇന്ദ്രപാൽ നേരെ ഡോക്ടർ തൻവീറിന്റെ ക്യാബിനിലേക്ക് നടന്നു... മേ ഐ കമിംഗ് ഡോക്ടർ? യെസ്.... കമിംഗ്..... തനിക്കു അരികിലെക്ക് നടന്നു വന്ന ഇന്ദ്രപാലിനോട്‌ ഡോക്ടർ തൻവീർ സ്നേഹപൂർവ്വം ഇരിക്കാൻ പറഞ്ഞു.... അവിടെ ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു കൊണ്ട് ഡോക്ടറോട് നന്ദി പറഞ്ഞു ഇന്ദ്രപാൽ ചോദിച്ചു... ഡോക്ടർ ആനന്ദ?....

യെസ്... ആ കുട്ടീടെ ഫാദർ ആണോ? ഇന്ദ്രപാൽ ഒന്ന് മൗനിയായ ശേഷം പറഞ്ഞു അതെ..... സീ മിസ്റ്റർ......? ഇന്ദ്രപാൽ.. ഓക്കേ... നോക്ക് ഇന്ദ്രപാൽ തന്റെ മകൾക്ക് സംഭവിച്ചത് ഒരു ആക്‌സിഡന്റ് ആയി കാണാൻ കഴിയില്ല.... ഇങ്ങനെ ഒരു കേസ് വന്നാൽ ആദ്യം പോലീസിൽ റിപ്പോർട്ട്‌ ചെയ്താലേ ഇവിടെ ഉള്ള ഡോക്ടഴ്സ് പേഷ്യന്റ്സിനെ ട്രീറ്റ്‌ ചെയ്യാവു എന്നൊരു നിയമം ഉണ്ട്... ബട്ട്‌.... ഇവിടെക്ക് കൊണ്ട് വരുമ്പോൾ ആ കുട്ടീടെ അവസ്ഥ അത്രയും ക്രിട്ടിക്കൽ ആയിരുന്നു.... ഇവിടുത്തെ റൂൾസ്‌ കൊണ്ട് ഒരു ജീവൻ പോലും നഷ്ടപ്പെടാൻ പാടില്ല എന്ന് തോന്നി.... പിന്നെ ആ കുട്ടിക്ക് ബ്രീത്ങ് പ്രോബ്ലം നന്നായി ഉണ്ടായിരുന്നു... കഴുത്തിൽ പതിഞ്ഞു കിടക്കുന്ന ആ പാടുകളിൽ നിന്നും മനസിലാക്കാം ആരോ കഴുത്തിൽ മുറുക്കി പിടിച്ചിട്ടുണ്ട് എന്ന്.... ആ പിടുത്തത്തിൽ നെക്കിലെ വൈയിന് ചെറിയ ഒരു പ്രോബ്ലം ഉണ്ടായിരിക്കും... കുറച്ചു നാളത്തെ ട്രീറ്റ്‌മെന്റ് കൊണ്ട് ശരിയാക്കി എടുക്കാൻ കഴിയുന്ന പ്രശ്നം... അതുവരെ ശ്വാസം എടുക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും.... നമുക്ക് ശരിയാക്കാം....

ഒരു അച്ഛൻ എന്ന നിലയിൽ മകളോട് നിങ്ങൾ ചോദിച്ചു മനസിലാക്കണം എന്താണ് സംഭവിച്ചത് എന്ന്... പലതും ചിലപ്പോൾ ആ കുട്ടി മറച്ചു വെച്ചതിനാൽ ആണ് നിങ്ങൾ ഇപ്പോ നിസഹായനായി എന്റെ മുന്നിൽ ഇരിക്കുന്നത്.... ഇപ്പോ പേടിക്കാൻ ഒന്നുമില്ല.... ഷീ ഇസ് നൗ പെർഫെക്ട്.... നാളെ മോർണിംഗ് റൂമിലേക്ക്‌ ഷിഫ്റ്റ്‌ ചെയ്യാം... ഓക്കേ.... താങ്ക് യൂ ഡോക്ടർ.... ഡോക്ടറുടെ ക്യാബിനിൽ നിന്നും ഇറങ്ങുമ്പോൾ ഇന്ദ്രന്റെ മനസ് മുഴുവൻ പല്ലവിനോട് ഉള്ള ദേഷ്യമായിരുന്നു .... അയാൾ മുഷ്ടി ചുരുട്ടി കൊണ്ട് പല്ലുകൾ കടിച്ചമർത്തി.... പലരും പലതും പറഞ്ഞു പല്ലവിന്റ സ്വഭാവദൂഷ്യത്തേ കുറിച്ച്... പക്ഷേ അതൊന്നും താൻ കാര്യമാക്കിയില്ല.... എന്നാൽ അതെല്ലാം തെറ്റിച്ചു എന്റെ മകൻ എന്റെ കണ്മുന്നിൽ തന്നെ.... അയാൾക്ക് ദേഷ്യം നിയന്ത്രിക്കാൻ സാധിച്ചില്ല.... .................... രാവിലെ ഏഴുമണിയോടെ ആനന്ദയെ റൂമിലേക്ക്‌ മാറ്റി... ആനന്ദക്കും ഇന്ദ്രപാലിനും കൂടെ ഒരു സിസ്റ്റർ കൂടി ആ റൂമിൽ ഉണ്ടായിരുന്നു... സ്വന്തം മകന്റെ ക്രൂരതക്ക് ഇരയായ ഒരു പാവം പെൺകുട്ടിയെ കണ്ടപ്പോൾ ഇന്ദ്രപാലിന് വല്ലാത്ത വിഷമം തോന്നി...

അയാൾ അനുവിന്റെ നെറുകയിൽ തലോടി.... അത് കണ്ടു സിസ്റ്റർ പറഞ്ഞു....ഇപ്പോ മരുന്നിന്റെ സഡേഷൻ ആണ്.... ഒരു ഹാഫ് ഹൗർ കഴിഞ്ഞാൽ ഉണരും.... മ്മ്.... അയാൾ ഒന്ന് മൂളി.... സിസ്റ്റർ... ഞാൻ ഒന്ന് വീട്ടിൽ പോയി വരാം... അത് വരേ.... സാർ പൊക്കൊളു... ഞാൻ ഇവിടെ ഉണ്ടാകും... അയാളെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ സിസ്റ്റർ പറഞ്ഞു.... സിസ്റ്റർക്ക് നേരെ നന്ദിയോടെ ഒന്ന് കൈകൂപ്പി ഇന്ദ്രപാൽ നേരെ പുറത്തേക്ക് നടന്നു.... 💚💚💚💚💚💚💚💚💚 അടഞ്ഞു കിടക്കുന്ന വാതിൽ തള്ളി തുറന്നു ഇന്ദ്രൻ അകത്തേക്ക് കയറി.... നേരെ ചെന്നത് പല്ലവിന്റെ റൂമിലേക്കായിരുന്നു.... പല്ലവ്.... അയാൾ ആ മുറി മുഴങ്ങുമാതിരി വിളിച്ചു.... ആ വിളിയുടെ ശബ്ദത്തിൽ പല്ലവ് ഒന്ന് ഞെട്ടിയുണർന്നു... തന്റെ സുഖനിദ്ര തടസപ്പെടുത്തിയ നീരസത്തിൽ അവൻ അയാൾക്ക് നേരെ കെറുവിച്ചു.... എന്താ... എന്ത് വേണം....

നല്ലൊരു ദിവസമായിട്ട് നേരം വെളുക്കുമ്പോൾ തന്നെ എന്തിനാ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഓരോന്ന് ചെയ്യുന്നത്? ആർക്കാടാ നല്ല ദിവസം? ആർക്കാടാ.... പറയ്‌ നീ... ആർക്കാണ് അത് പറഞ്ഞതും പല്ലവിന്റെ മുഖത്ത് അയാളുടെ കൈ പതിഞ്ഞു.... അടിയുടെ ശക്തിയിൽ പല്ലവിന്റെ മുഖം ഒരു വശത്തേക്ക് ചെരിച്ചു.... എന്താ ടാ... ഇതൊക്കെ... ഈ റൂമിൽ എന്താ ഇതൊക്കെ? എന്റെ റൂമിൽ പലതും ഉണ്ടാകും... അതൊന്നും അന്വേഷിക്കാൻ ഞാൻ ആരെയും ചുമതല പെടുത്തിയില്ല... അടിച്ചതിന് പുറമെ അവനെ ചോദ്യം ചെയ്യുന്നത് കൂടി ആയപ്പോൾ പല്ലവിന് ദേഷ്യം വരുന്നുണ്ടായിരുന്നു... നിന്റെ കാര്യത്തിൽ ഞാൻ ഇടപെടുന്നില്ല... പക്ഷേ നീ കാരണം മരണകിടക്കയിൽ എത്തിയ ഒരു പെൺകുട്ടിയുണ്ട്... അവളുടെ കാര്യം എനിക്ക് അറിഞ്ഞേ പറ്റൂ.... അതെന്തിന് അറിയണം... ഞാനും എന്റെ ഭാര്യയും തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടാകും... അതെനിക്ക് ആരെയും ബോധിപ്പിക്കണ്ട.... നീയും നിന്റെ ഭാര്യയുമായോ... ഓഹ്... സോറി... ദി ഗ്രേറ്റ്‌ ബിസിനസ് മാൻ ഇന്ദ്രൻപാൽ അറിഞ്ഞില്ല അല്ലെ...

ഡോക്ടർ പാർവതിയുടെ മകൻ എന്ന പല്ലവ്.. അതായത് ഈ ഞാൻ ആനന്ദയെ വിവാഹം കഴിച്ചിട്ട് മൂന്നു ആഴ്ച്ച കഴിഞ്ഞു.... അല്ലേലും അതിനൊക്കെ നിങ്ങൾക്ക് എവിടെ നേരം.... ഭാര്യയുമായി ഹണിമൂണിന് പോകാൻ അല്ലെ നേരമുള്ളൂ... പേര് പ്ലെഷർ ട്രിപ്പും... പല്ലവ് പുച്ഛത്തോടെ അയാളെ നോക്കി.... പിന്നെ.... എന്നെ സ്നേഹിച്ചവർക്കും വളർത്തിയവർക്കും മാത്രമേ എന്നെ ശിക്ഷിക്കാൻ ഉള്ള അധികാരമുള്ളു... അല്ലാതെ മേലിൽ എന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പല്ലവ് ചിലപ്പോൾ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക... അതും പറഞ്ഞു അവൻ ഉറക്കെ വിളിച്ചു... നന്ദ...... നന്ദ.... അവളുടെ വിളിയോ വരവോ കാണാതെ ആയപ്പോൾ ദേഷ്യം കൊണ്ട് പല്ലവ് പിറുപിറുത്തു... ഇവൾ ഇത് എവിടെ പോയി കിടക്കുവാണ്... പല്ലവിന്റെ വാക്കുകൾ കൊണ്ട് ഇന്ദ്രന്റെ മനസ് വല്ലാതെ കലങ്ങി മറിഞ്ഞു... ഒരു ഹൃദയഭാരം വന്നു നിൽക്കുന്ന പോലെ... ശരിയാണ് എൻറെ മകൻ പറഞ്ഞത്.... സ്നേഹിച്ചവർക്കും വർത്തിയവർക്കും മാത്രമേ ശിക്ഷിക്കാനും അധികാരമുള്ളൂ... ഞാൻ ഒന്നിനും അർഹനല്ല...

അയാളുടെ മനസ് നന്നായി വേദനിച്ചു.... പക്ഷേ മോനെ നിന്നെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു.... നന്ദ എന്ന പല്ലവിന്റ വിളിയിൽ ഇന്ദ്രൻ ചിന്തയിൽ നിന്നും ഉണർന്നു... അവൾ ഇവിടെയില്ല.... പിന്നെ.... പിന്നെ അവൾ എന്നോട് പറയാതെ ഇത്രയും നേരത്തെ ഇവിടെ പോയി.... ഇന്ദ്രപാൽ ഇന്നലെ ഉണ്ടായ കാര്യങ്ങൾ എല്ലാം പല്ലവിനോട് പറഞ്ഞു.... എല്ലാം കേട്ട പല്ലവ് അയാൾക്ക് നേരെ പൊട്ടിതെറിച്ചു.... ആരോട് ചോദിച്ചിട്ടാണ് ഇത്രേം ഹോസ്പിറ്റൽ ഉണ്ടായിട്ടും അമ്മയുടെ ഹോസ്പിറ്റലിൽ തന്നെ അവളെ കൊണ്ട് പോകാൻ പറഞ്ഞത്? ദൈവമേ അമ്മ ഒ പി ക്ക് വരുന്നതിന് മുന്നേ തന്നെ അവളെ അവിടെ നിന്നും മാറ്റണം....

അതും പറഞ്ഞു പല്ലവ് വേഗം ഇറങ്ങി ഓടി കാറിൽ കയറി ഹോസ്പിറ്റലിലേക്ക് കുതിച്ചു.... ഇന്ദ്രപാൽ മകന്റെ പോക്കും നോക്കി നിന്നു.... യാതൊരു കുറ്റബോധം പോലുമില്ലാതെ സ്വന്തം സേഫ്റ്റിക്ക് വേണ്ടി അവൻ വെപ്രാളപെടുന്നത് കണ്ടപ്പോൾ ഇന്ദ്രന് സ്വയം ഒരു വെറുപ്പ് തോന്നി.... എന്റെ ചില തീരുമാനങ്ങളുടെ പാകപിഴകൾ കൊണ്ട് സംഭവിച്ച ചില ജീവിതങ്ങളുടെ താളം തെറ്റൽ കണ്ടില്ല... അല്ലെങ്കിൽ കണ്ടിട്ടും കാണാതെ പോയി.... ഇന്ന് ഞാൻ നിയന്ത്രിച്ചാൽ പോലും മകന്റെ ജീവിതം നശിച്ചു എന്നറിയപ്പെടുന്ന ഒരു അച്ഛന്റെ വേദന അയാളെയും പിടിക്കൂടി.... ആരെയും പഴിക്കാൻ കഴിയില്ല.... ചിലതെല്ലാം നന്നായിരിക്കണമെങ്കിൽ ചിലരുടെ സാമിപ്യം ജീവിതത്തിൽ അനിവാര്യമാണ് എന്ന് അയാൾ തിരിച്ചറിയുകയായിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story