💐നീർമിഴിപൂക്കൾ💐: ഭാഗം 22

neermizhippookkal

രചന: ദേവ ശ്രീ

കാർ പാർക്ക്‌ ചെയ്ത് പല്ലവ് ഹോസ്പിറ്റലിനുള്ളിലേക്ക് ഓടിക്കയറി... രാവിലെ ആയത് കൊണ്ട് ഹോസ്പിറ്റലിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ല... റിസപ്ഷനിൽ ചെന്ന് അവിടെയിരിക്കുന്ന സ്ത്രീയോട് അവൻ പറഞ്ഞു... എക്സ്ക്യൂസ് മീ ഓൺ മിസ്സ്‌ ആനന്ദയുടെ റൂം... ഇന്നലെ നൈറ്റ്‌ ആണ് ഇവിടെക്ക് കൊണ്ട് വന്നത്... ഓക്കേ.... ഓൺ മിനിറ്റ് ഒന്ന് ചെക്ക് ചെയ്യട്ടെ.... അതും പറഞ്ഞു അവർ മോണിറ്ററിലേക്ക് നോക്കി... ആകെ ടെൻഷൻ അടിച്ചു ഒരു കൈ ഇടുപ്പിൽ കുത്തി മറു കൈകൊണ്ട് മുഖം തുടച്ചു പല്ലവ് നാലു പാടും നോക്കുന്നുണ്ടായിരുന്നു... റൂം നമ്പർ 321 ആണ്... തേർഡ് ഫ്ലോറിൽ ആണ്... ഓക്കേ... ലിഫ്റ്റ് ഏതു ഭാഗത്താണ്? ടേൺ ലെഫ്റ്റ്... ഓക്കേ താങ്ക് യൂ.... അവരോട് നന്ദി പറഞ്ഞു പല്ലവ് ഓടി... അവനു മുന്നിൽ തടസമായി നിന്നിരുന്ന ആളുകളെ വകഞ്ഞു മാറ്റി ലിഫ്റ്റിലേക്ക് കയറി... അവനുമായി കൂട്ടിമുട്ടിയവർ പലരും പല്ലവിന്റെ ഓട്ടം കണ്ടു പിറുപിറുത്തു.. റൂം നമ്പർ 321ന്റെ മുന്നിൽ എത്തിയതും ഡോർ തള്ളി തുറന്നു അകത്തേക്ക് കയറി.. അനുവിന് അരികിലിരുന്നിരുന്ന നേഴ്സ് അവന്റെ വരവ് കണ്ടു ദേഷ്യപ്പെട്ടു...

ടോ, ഒരു റൂമിലേക്ക്‌ ഇങ്ങനെയാണോ കടന്നു വരുക? പുറത്ത് പോ... അത് വെക്കാതെ പല്ലവ് സിസ്റ്ററോട് പറഞ്ഞു ഡ്രിപ് ഊരി മാറ്റ്.... എന്ത്? തനിക്കു വെളിവില്ലെ... പുറത്ത് പോകാഡോ.... നിങ്ങളോട് പറഞ്ഞത് ചെയ്യ് ആദ്യം... ഡ്രിപ് ഊരാൻ... താൻ പുറത്ത് പോകാഡോ... ഞാനിപ്പോ സെക്യൂരിറ്റിയെ വിളിക്കും... ദെ ഒരക്ഷരം മിണ്ടിപോകരുത്... ഇത് എന്റെ ഭാര്യയാണ്... ഈ നിമിഷം ഞാൻ ഇവിടെ നിന്നും ഇവളെ കൊണ്ട് പോകും... അതും പറഞ്ഞു ഡ്രിപ്പോട് കൂടി തന്നെ അനുവിനെയും കയ്യിൽ കോരിയെടുത്തു പല്ലവ് നടന്നു.... പിന്നെ ഇതൊരു ഇഷ്യൂ ആക്കാൻ ആണ് ഭാവമെങ്കിൽ... ഇവൾ ഇപ്പോ ഇങ്ങനെ ആയത് ഞാൻ കാരണം ആണ്.... അതിന്റെ ഇരട്ടി വാങ്ങാൻ തയ്യാറായിട്ടാവണം എന്തിനും ഇറങ്ങി തിരിക്കാൻ... അനുവിനെ തിരിച്ചു ബെഡിൽ കിടത്തി അവൻ വാലെറ്റ്‌ തുറന്നു അതിൽ നിന്നും കുറച്ചു പൈസ എടുത്തു സിസ്റ്ററിന്റെ കയ്യിൽ വെച്ച് കൊടുത്തു അത് വാങ്ങി കയ്യിൽ പിടിച്ചു സിസ്റ്റർ ചോദിച്ചു... ഈ കുട്ടീടെ അച്ഛൻ വല്ല പ്രശ്നവുമായി വന്നാൽ? എന്റെ ജോലി പോകുന്ന കാര്യമാണ്...

അതാ അച്ഛൻ.. ഒന്ന് പുച്ഛിച്ചു കൊണ്ട് പല്ലവ് പറഞ്ഞു... ആരും ഒരു പ്രശ്നത്തിനും വരില്ല... വന്നാൽ പറഞ്ഞേക്ക് ഇവളുടെ ഭർത്താവ് ഇവളെ വന്നു കൊണ്ട് പോയി എന്ന്... പിന്നെ ഈ സംഭവം കൊണ്ട് നിങ്ങളുടെ ജോലിക്ക് ഒന്നും സംഭവിക്കില്ല... വീണ്ടും കുറച്ചു ക്യാഷ് എടുത്തു അവരുടെ കയ്യിൽ വെച്ച് കൊടുത്തു പല്ലവ് പറഞ്ഞു ഡിസ്ചാർജ് ബിൽ സെറ്റ് ചെയ്യാൻ ആണ്... ഡോക്ടറോട് പറഞ്ഞേക്ക് ബെറ്റർ ട്രീറ്റ്മെന്റ് കിട്ടുന്ന ഹോസ്പിറ്റലിലേക്ക് ഇവളെ മാറ്റി എന്ന്.. ബെഡിൽ കിടത്തിയ അനുവിനെ വീണ്ടും എടുത്തു... ഡ്രിപ്പും മറ്റും കയ്യിൽ വെക്കാൻ സിസ്റ്ററും സഹായിച്ചു.... ആരുടെയും കണ്ണിൽ പെടാതെ അനുവിനെ പുറത്തെത്തിക്കാൻ പല്ലവ് വല്ലാതെ ബുദ്ധിമുട്ടി... കാറിന്റെ ബാക്ക് സീറ്റിലേക്ക് അനുവിനെ കിടത്തി അവൻ കാറുമായി ഹോസ്പിറ്റലിൽ നിന്നും കുതിച്ചു..... പെട്ടൊന്ന് തന്നെ സിറ്റിയിൽ നിന്നും ഇത്തിരി മാറിയുള്ള ഹോസ്പിറ്റലിലേക്ക് അനുവിനെ മാറ്റി... ഇപ്പോ തത്കാലം കുഴപ്പമൊന്നും ഇല്ലാത്തത് കൊണ്ട് ഈ ഡ്രിപ് കഴിഞ്ഞാൽ വീട്ടിലേക്ക് കൊണ്ട് പോകാം എന്ന് ഡോക്ടർ പറഞ്ഞു...

ഡ്രിപ് ഇട്ട് മയങ്ങി കിടക്കുന്ന അനുവിനെ കണ്ടപ്പോൾ പല്ലവിന് എന്തോ ഒരു വേദന പോലെ... അവൻ പോലും അറിയാതെ അവന്റെ കാലുകൾ യാന്ത്രികമായി അവളുടെ അരികിലേക്ക് ചലിച്ചു... വേദന കൊണ്ട് പിടയുന്ന അനുവിന്റെ മുഖം ഒരു മങ്ങലോടെ അവന്റെ മനസ്സിൽ തെളിഞ്ഞു.... ഹൃദയം അനിയന്ത്രിതമായി മിടിക്കാൻ തുടങ്ങി.... എന്തോ ഒരു ഉൾപ്രേരണയിൽ അനുവിന്റെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമർന്നു.... നെറ്റിയിൽ നിന്നും മുഖമുയർത്തുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.... പതിയെ അനുവിന്റെ നെറ്റിയിലും ചുവന്നു തിണർത്തു കിടക്കുന്ന പാടിൽ അവൻ കൈ ചലിപ്പിച്ചു.... ചില്ല് കയറി മുറിവായ കൈ അവന്റെ കൈയോട് ചേർത്ത് മറു കൈക്കൊണ്ട് തലോടി.... കുറച്ചു നേരം അങ്ങനെ നിന്ന് പിന്നെ എന്തോ തീരുമാനിച്ചു ഉറച്ചപോലെ, പതിയെ അവൻ അവളുടെ കൈ ബെഡിലേക്ക് വെച്ച് ഫോണുമായി പുറത്ത് ഇറങ്ങി.... ആരോടോ സംസാരിച്ചു ഫോണും ചെവിയിൽ വെച്ച് റൂമിലേക്ക്‌ കയറുമ്പോൾ ആണ് കണ്ണുകൾ തുറന്നു കിടക്കുന്ന ആനന്ദയെ കണ്ടത്...

അവളെ ഒന്ന് നോക്കി അവൻ അകത്തേക്ക് കയറി.... ഇടയ്ക്കിടെ അനുവിന്റെ നോട്ടം അവനിലേക്ക് പതിച്ചു എങ്കിലും ഒരു നോട്ടം കൊണ്ട് പോലും അനുവിനെ ശല്യപ്പെടുത്താൻ പല്ലവ് നിന്നില്ല.... അവനെ കാണും തോറും അനുവിന് തലേന്നത്തെ രാത്രിയായിരുന്നു ഓർമ വന്നത്.... അവളുടെ മനസ്സിൽ അവനോടുള്ള ദേഷ്യം രൂപപെടുകയായിരുന്നു ആ നിമിഷങ്ങളിൽ. അവൾക്ക് വേണ്ട ഭക്ഷണം വാങ്ങി കൊടുത്തു അവൻ അവളുടെ അരികിൽ കൊണ്ട് വെച്ചു... വിശപ്പ് കൊണ്ടോ, തനിക്ക് ജീവൻ പിടിച്ചു നിർത്താൻ ഇത് ആവശ്യമായത് കൊണ്ടോ ഒരക്ഷരം മിണ്ടാതെ അനുവും ഭക്ഷണം കഴിച്ചു... ഡിസ്ചാർജ് വാങ്ങി പോകുന്നവരെയും പരസ്പരം ഒന്നും മിണ്ടിയില്ല.... ഡ്രൈവർ സീറ്റിൽ പല്ലവും കോ-ഡ്രൈവർ സീറ്റിൽ അനുവും ഇരുന്നു അവർ ഹോസ്പിറ്റലിൽ നിന്നും തിരിച്ചു.... മരുന്നിന്റെ ക്ഷീണം കൊണ്ട് അനു ഒന്ന് മയങ്ങിയിരുന്നു.... കണ്ണുകൾ തുറന്നു നോക്കിയപ്പോഴും കാറിൽ തന്നെയായി... അനു ചുറ്റും ഒന്ന് നോക്കി.. പക്ഷെ പരിചയമില്ലാത്ത സ്ഥലം... ഇറങ്ങു.... അത്രയും നേരത്തെ മൗനം വെടിഞ്ഞു പല്ലവ് അനുവിനോട് പറഞ്ഞു....

കാറിൽ നിന്നും ഇറങ്ങി പല്ലവ് മുന്നിൽ നടന്നു... വളരെ ആയാസപ്പെട്ടു അനു പിന്നിലും.... ആ കെട്ടിടത്തിലേക്ക് കയറുമ്പോൾ അനുവിന് മനസിലായി അത് ഒരു നോട്ടറിയാണ് എന്ന്.... ഈ സമയത്തു എന്തിനാ ഇവിടേക്ക് വന്നത്? അനു സ്വയം ചോദിച്ചു.... പല്ലവ് അനുവാദം ചോദിച്ചു അനുവിനെ ഒന്ന് നോക്കി അകത്തേക്കു കയറി.... അവനു പിന്നാലെ അനുവും.... രണ്ടുമൂന്നു ടേബിളും എട്ടുപത്തു കസേരയുമുള്ള വലിയ ഒരു ഒറ്റമുറിയായിരുന്നു അത്... പല ബുക്കുകളും ഷെൽഫിലും ടേബിളിലും അടുക്കി വെച്ചിരിക്കുന്നു.... ഒരു മധ്യവയസ്‌കൻ കണ്ണടയും വെച്ച് ഒരു ചെയറിൽ ഇരുപ്പ് ഉണ്ട്... അയാൾക്ക് മുന്നിൽ ഒരു ലേബൽ ബോർഡും ഉണ്ട്... അഡ്വ. ജേക്കബ് തരകൻ... ഗുഡ് മോർണിംഗ് സാർ... പല്ലവ് അയാളെ വിഷ് ചെയ്തു... ഗുഡ് മോർണിംഗ്... ഇരിക്കൂ... അയാളും ആഗതരെ ക്ഷണിച്ചിരുത്തി... സീറ്റിൽ ഇരുന്ന ശേഷം പല്ലവ് ഒന്ന് സ്വയം പരിചയപ്പെടുത്തി... സാർ ഞാൻ പല്ലവ്... കുറച്ചു മുന്നേ വിളിച്ചിരുന്നു... ഓഹ്... യാ.. ഓൺ ഡിവോഴ്സ് കേസ് അല്ലെ... അനു ഞെട്ടി പല്ലവിനെ നോക്കി... അവൻ അപ്പോഴും വക്കീലിനെ ഫേസ് ചെയ്തു ഇരിക്കുകയായിരുന്നു...

പറയൂ... എന്താണ് സെപ്പറേറ്റ് ആവണം എന്ന് തോന്നാൻ കാരണം? എന്താണ് നിങ്ങൾക്കിടയിലെ പ്രശ്നം? അനു ഒന്നും മിണ്ടാതെ ഇരുന്നു... സാർ... ഇവൾക്ക് എന്നെ കൂടാതെ മറ്റു പുരുഷൻ മാരുമായി റിലേഷൻ ഉണ്ട്... പറയാൻ തന്നെ അറക്കും തരത്തിൽ.... വക്കീൽ ആനന്ദയെ ഒന്ന് നോക്കി.... എന്നാൽ അവളുടെ കണ്ണുകൾ പല്ലവിൽ ആയിരുന്നു.... ഞാൻ മനസാവാചാ അറിയാത്ത ഒരു കാര്യം എത്ര നിഷ്പ്രയാസമായി എന്റെ തലയിൽ വെച്ചു എന്നോർത്ത് അവൾക്ക് വല്ലാത്ത ലജ്ജ തോന്നി... ഇനിയും ഇത് പോലെ ഒരുത്തിയുമായി എനിക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ല.... എനിക്ക് ഡിവോഴ്സ് വേണം സാർ.... ഓക്കേ... ഞാൻ ഒന്ന് ഈ കുട്ടിയുമായി സംസാരിക്കട്ടെ.... എന്താ പേര്? ആനന്ദ... ഓക്കേ... ആനന്ദ എന്ത് ചെയ്യുന്നു... ഞാൻ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു... ഇത് എന്താ കൈക്ക് പറ്റിയത്? അയാൾ അനുവിന്റെ കയ്യിൽ ചൂണ്ടി ചോദിച്ചു... അനു ഒന്ന് പല്ലവിനെ നോക്കി.... അവനെ തന്നെ നോക്കി വക്കീലിനു ഉത്തരം നൽകി... ഒരു ആക്‌സിഡന്റ് ആയിരുന്നു... ഓക്കേ... സീ മിസ്സ്‌ ആനന്ദ...

തന്റെ ഭർത്താവ് പല്ലവിന് താനുമായി ഈ റിലേഷൻ തുടർന്നു പോകാൻ താല്പര്യമില്ല... കാരണം അയാൾ വ്യക്തമാക്കി... തന്റെ ദൂഷ്യ നടത്തിപ്പ് കാരണമാണ് എന്ന്... തനിക്കു ഇതിൽ എന്തെങ്കിലും പറയാൻ ഉണ്ടോ... ഇല്ല സാർ.... പല്ലവും ഒന്ന് ഞെട്ടി അനുവിനെ നോക്കി... അനുവിന്റെ ഭാഗത്തു നിന്നും അങ്ങനെ ഒരു മറുപടി അവൻ പ്രതീക്ഷിച്ചില്ല... അനുവിന്റെ സമ്മതം അവന്റെ മനസിന് ഒരു വേദനയുണ്ടാക്കി... കാരണം അറിയാത്ത ഒരു വേദന.... പല്ലവ് ഒന്ന് ചിരിക്കാൻ ശ്രമിച്ചു... പക്ഷെ മുഖത്തേക്കും ആ വേദന വരുന്നത് അറിഞ്ഞു നിസ്സഹായതയോടെ ഇരിക്കാനെ അവനു കഴിഞ്ഞള്ളു... അവന്റെ ചിന്തകളെ കീറിമുറിച്ചു വക്കീൽ സംസാരിച്ചു... മുച്വൽ ഡിവോഴ്സ് ആണെങ്കിൽ വേഗം നടക്കും... അപ്പൊ കോർട്ടിൽ പേപ്പർ ഫയൽ ചെയ്യാൻ രണ്ടുപേരുടെയും ഐഡി കാർഡ്സിന്റെയും മാര്യേജ് സർട്ടിഫിക്കറ്റിന്റെയും കോപ്പി വേണം... ഐഡി കാർഡ് പെട്ടൊന്ന് തന്നെ തരാം... മാര്യേജ് സർട്ടിഫിക്കറ്റ്? എന്ത് പറ്റി? സർട്ടിഫിക്കറ്റ് ഇല്ലേ? അതല്ല... സർട്ടിഫിക്കറ്റ് ഉണ്ട്... ബട്ട്‌ രെജിസ്റ്റർ ഓഫീസിൽ നിന്നും വാങ്ങിയിട്ടില്ല...

അതെന്താ ഇത്രേം കാലമായിട്ടും വാങ്ങാത്തത്? ഓഫീസേഴ്സ് കുറവായത് കൊണ്ട് സർട്ടിഫിക്കറ്റ് ഒരു മാസം പിടിക്കും കിട്ടാൻ എന്ന് പറഞ്ഞു... സാരമില്ല സാർ... എത്രയും പെട്ടൊന്ന് ഞാൻ അത് വേടിച്ചു കൊണ്ട് തരാം... വക്കീൽ പല്ലവിനെ നോക്കി ചോദിച്ചു... നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എത്രയായി... 3 വീക്സ്.... വക്കീൽ ചിരിച്ചു കൊണ്ട് ചോദിച്ചു 3 വീക്സ്... എടോ ഇത് പ്രായത്തിന്റെ എടുത്തു ചാട്ടമാണ്... ചില പുതിയ പിള്ളേരുടെ പക്വതയില്ലായ്മ... പരസ്പരം ഒന്ന് മനസ് തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നം... അതിനെ ഡിവോഴ്സ് വരെ കൊണ്ട് എത്തിക്കേണ്ടി വന്നു... അല്ല... സാർ ഞാൻ നന്നായി ആലോചിട്ട് തന്നെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്... ഐ നീഡ് ഡിവോഴ്സ്... പല്ലവിന്റെ വാക്കുകൾ കേട്ട് വക്കീൽ ഒന്ന് ചിരിച്ചു... എന്റെ ഇത്രേം കാലത്തെ പ്രഫഷണൽ പീരീഡിൽ ആദ്യമായിട്ടാ ഇങ്ങനെ ഒരു കേസ്... ഇറ്റ്സ് റയർ... ലുക്ക്‌ മിസ്റ്റർ പല്ലവ്... ഡിവോഴ്സിന് മിനിമം മാര്യേജ് കഴിഞ്ഞു ഓൺ ഇയർ എങ്കിലും കഴിയണം... എങ്കിൽ മാത്രമേ തനിക്ക് ഡിവോഴ്സിന് അപ്ലൈ ചെയ്യാൻ കഴിയൂ... നൗ യൂ ക്യാൻ ഗോ... ഓക്കേ...

അതും പറഞ്ഞു ദേഷ്യത്തോടെ അവൻ ചെയർ നീക്കി പുറത്ത് പോയി... പിന്നാലെ അനുവും എഴുന്നേറ്റു പതിയെ നടന്നു... തിരികെയുള്ള യാത്രയിൽ പല്ലവ് ഓരോന്ന് പിറുപിറുത്തിരുന്നു... നാശം... ഇനിയും സഹിക്കാണല്ലോ ഒരു കൊല്ലം... ഏതു കഷ്ട്ടക്കാലം പിടിച്ച നേരത്താണോ എന്തോ ഇങ്ങനെ ഓക്കേ തോന്നിയത്... നശൂലം.... പല്ലവിന്റ വാക്കുകൾ അതിര് കടന്നപ്പോൾ അനു മ്യൂസിക് പ്ലയെർ ഓൺ ആക്കി സീറ്റിലേക്ക് ചാരി കിടന്നു... മ്യൂസിക് പ്ലയെറിലൂടെ മധുരമായ ഗാനം ഒഴുകി എത്തി... "മാന്തോപ്പിൽ വീശുന്ന മധുരക്കനി വീഴ്ത്തുന്ന മാലേയക്കുളിരുള്ള കാറ്റേ... പൂമ്പാറ്റച്ചിറകുള്ള പുലർമഞ്ഞുപോലുള്ള പെണ്ണിന്നു കൂട്ടായിപ്പോരൂ... കല്യാണരാവിന്റെ നാണം കഴിഞ്ഞില്ലേ പിരിയാനൊരുങ്ങുന്നതാരെ.. ഒന്നും മിണ്ടാതെ മായുന്നതെന്തേ... തമ്മിൽ കാണാതെ പോകുന്നതെന്തേ... നീയില്ലാതെ ഞാനിന്നാരോ പാടാതെ പോകുന്ന പാട്ടായ് നിന്നെ മാത്രം കാത്തെ നിൽക്കാം ശ്വാസത്തിൻ താളം തീരോളം ഈ ജീവന്റെ നാളം താഴോളം ഈ ജീവന്റെ നാളം താഴോളം ചേലോളം ചായങ്ങൾ പൂശും വാനിൽ കാർമേഘം മൂടുന്നതാണോ ചൂടും മുന്നേ വാടുന്നുവോ ഓമൽക്കിനാവിന്റെ പൂക്കൾ കണ്ണീരാറ്റിൽ ആടും ഓടം പോലെ അങ്ങേതീരം താനെ തേടുംനേരം ഉള്ളം പൊള്ളുന്നെന്നോ... " 💙💙💙💙💙💙💙💙

കാർ നിർത്തി ഡോർ തുറന്നു വലിച്ചടച്ചു അവന്റെ ദേഷ്യം മുഴുവൻ ഡോറിനോട് കാണിച്ചു അകത്തേക്കു വേഗത്തിൽ കയറി പോയി... അവന്റെ പോക്കും നോക്കി കുറച്ചു നേരം ഇരുന്നു അനു പതിയെ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി.... അപ്പോഴേക്കും അകത്തു നിന്നും ഒരു മധ്യവയസ്ക അനുവിന്റെ അടുത്തേക്ക് വേഗം നടന്നു വന്നു അനുവിന്റെ കയ്യിൽ പിടിച്ചു.... വാ മോളെ... അവരെ നോക്കി മടിച്ചു നിന്ന അവര് പറഞ്ഞു ഞാൻ രാധാമണി... ഇവിടുത്തെ പണിക്ക് ഇടക്കൊക്കെ വരാറുണ്ട്... ഇപ്പോ സാറ് വിളിച്ചു പറഞ്ഞു വരാൻ അതാണ്... അപ്പോഴേക്കും ഇന്ദ്രനും കൂടെ ഒരാളെയും കൂട്ടി വന്നു... എന്റെ മോനാണ് കൃഷ്ണൻ.... അനു അയാളെ നോക്കി ചിരിച്ചു... സോറി ആനന്ദ... നിങ്ങളുടെ കല്യാണം കഴിഞ്ഞ കാര്യം ഞാൻ അറിഞ്ഞില്ല... അവൻ എന്തെങ്കിലും മോശമായി പെരുമാറിയോ... ഇന്ദ്രൻ അനുവിന് അരികിലേക്ക് വന്നു ചോദിച്ചു... ഹേയ് ഇല്ല സാർ... അകത്തേക്ക് കയറുന്നതിനിടെ അനു പറഞ്ഞു... മുകളിലേക്ക് കയറാൻ ഒരുങ്ങിയ അനുവിനോട് ഇന്ദ്രൻ പറഞ്ഞു നീ പെട്ടെന്ന് സ്റ്റെപ് കയറണ്ട...

താഴത്തെ ഏതെങ്കിലും റൂം ഉപയോഗിച്ചോളൂ... രാധമ്മേ മോളെ ആ റൂമിലേക്ക്‌ കൊണ്ട് പൊക്കൊളു... ഇന്ദ്രൻ ഒരു റൂം ചൂണ്ടി പറഞ്ഞു... അനുവിനെ അവിടെ കിടത്തി കഴിക്കാൻ എന്തെങ്കിലും എടുക്കാൻ രാധമ്മ പോയി... നന്നായി റസ്റ്റ്‌ എടുത്തോളൂ... അനുവിനോട് ഇന്ദ്രൻ പറഞ്ഞു റൂമിൽ നിന്നും പുറത്തേക്ക് നടന്നു... സാർ... .. ഇന്ദ്രൻ തിരിഞ്ഞു നോക്കി... സുഷമ മാഡം? ഇവിടെ ഇപ്പോ ഞാൻ മാത്രമേ ഉള്ളു... ഇനി അങ്ങോട്ടും... . അയാൾ പറഞ്ഞത് മനസിലാവാതെ അനു മൗനിയായി... അയാൾ തിരിഞ്ഞു നടന്നു... എന്തോ ഓർത്ത് ഒന്ന് നിന്ന്... പിന്നെ അനുവിന്റെ അരികിലേക്കു നടന്നു... മോളെ... നീ എന്നെ സാർ എന്ന് വിളിക്കണ്ട... അച്ഛാ എന്ന് വിളിച്ചോളൂ... അങ്ങനെ എന്നെ വിളിക്കാൻ ആരുമില്ല... അനു ഇന്ദ്രനെ നോക്കി... അയാളുടെ മിഴികളിൽ ഒരു തിളക്കം കാണുന്നുണ്ടോ? അയാൾ അനുവിന്റെ തലയിൽ തലോടി നടന്നു... പിന്തിരിഞ്ഞു നടക്കുമ്പോഴും അയാളുടെ മിഴികളിൽ നിന്നും ഉതിർന്ന കണ്ണുനീർ തുടച്ചു മാറ്റുന്നത് അനുവിന് കാണാമായിരുന്നു..... 🧡🧡🧡🧡🧡🧡🧡 ഡാമിറ്റ്... പല്ലവ് റൂമിൽ കയറി കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു... അൽപ്പനേരം സ്വന്തം പ്രതിബിംബത്തിൽ നോക്കി നിന്നു... അവന്റെ മനസുകൾ അവനോട് ഒരുപാട് ചോദ്യം ചോദിക്കുന്നുണ്ടായിരുന്നു..

എന്തിനാണ് ഞാൻ ഇങ്ങനെ നന്ദയെ ഉപദ്രവിക്കുന്നത്.... സത്യത്തിൽ എനിക്ക് അവളോട് പ്രണയമാണോ? ആ പ്രണയം പുറത്ത് വരാതിരിക്കാൻ വേണ്ടിയല്ലേ ഞാൻ ഇങ്ങനെയൊക്കെ... ഇല്ല... അവളെ എനിക്ക് പ്രണയിക്കാൻ ആവില്ല... വെറുപ്പാണ്... അറപ്പാണ് അവളോട്.... അതുകൊണ്ട് തന്നെയാണ് ഇല്ലാത്തതെല്ലാം പറഞ്ഞുണ്ടാക്കിയെ... പക്ഷെ എന്തിന് നന്ദയെല്ലാം സമ്മതിച്ചു? ഓഹ്... ഭ്രാന്ത് പിടിക്കുന്നു... അവൻ നേരെ ബെഡിലേക്ക് ഇരുന്നു... ഫോൺ എടുത്തു... ഓഹ് ഗോഡ് 33 മിസ്സ്ഡ് കാൾ... ചേതൻ... ഓഹ്... ഹോസ്പിറ്റലിൽ ആയിരുന്നപ്പോ ഫോൺ സൈലന്റ് ആയിരുന്നല്ലോ? അവൻ വേഗം ചേതനു വിളിച്ചു... ഹലോ ചേതാ നീ എന്തിനാടാ വിളിച്ചേ?... നീ ചത്തോ എന്നറിയാൻ? ചത്തില്ലേ നീ .... ഭയങ്കര ചൂടല്ലേ? ദെ കോപ്പേ വല്ലാതെ കിടന്നു ചെലക്കല്ലേ.... നീ ഇന്നലെ രാത്രി മുതൽ എവിടെ ആയിരുന്നഡാ? ഇന്നലെ തൊട്ട് വിളിക്കുന്നതാണ്... ഓഹ് ആണോ... ഇന്നലെ കുറച്ചു ഓവർ ആയാടാ...പക്ഷേ രാവിലെ ഞാൻ ഫോൺ നോക്കിയതാണല്ലോ? നിന്റെ കാൾ കണ്ടില്ല... കാണില്ല... നീ ഒന്നും കാണില്ല...

നിനക്ക് ഞാൻ കാണിച്ചു തരാം... ആടാ മുത്തേ എനിക്കും നിന്നെ കാണണം... ഇന്ന് ഒരു ഗതിക്കെട്ട ദിവസമായിരുന്നു... ഒരുപാട് പറയാൻ ഉണ്ട് നിന്നോട്.... നീ നേരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വായോ? ഹോട്ടൽ എന്ന് പറയല്ലേ... ബാർ എന്ന് പറയ്‌... എന്റെ പവി ഞാൻ പറയുന്നത് അത്രയും പേർസണൽ ആണ് അതുപോലെ ഇമ്പോര്ടന്റ്റ്‌ ആണ്... ഞാനെ മൈതാനത്ത് ഉണ്ടാകും അങ്ങോട്ട് വാ... ഓക്കേ ഡാ.... ****** എന്താടാ ചേതാ നിനക്ക് എന്നോട് പറയാൻ ഉള്ളത്? മൈതാനത്തേ സിമന്റ് ബഞ്ചിൽ ഇരുന്നു പവി ചേതനോട് ചോദിച്ചു... പവി ഞാൻ വിളിച്ചത് അനുവിനെ കുറിച്ച് പറയാൻ ആണ്.... നന്ദയെ കുറിച്ചൊ? എന്ത്? എടാ നമ്മൾ അവളെ ഒരുപാട് തെറ്റ്ധരിച്ചു... ചേതൻ അനുവിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ എല്ലാം പല്ലവിനോട് പറഞ്ഞു.... ചേതാ.... കേട്ടതിന്റെ ഞെട്ടലിൽ പല്ലവ് അവനെ വിളിച്ചു... ആടാ... അതാണ് സത്യം... അവളാണടാ നിന്റെ പാതി... നിന്റെ മാത്രം പ്രണയം.... പല്ലവിന് എന്ത് ചെയ്യണമെന്നറിയാതെ നിശ്ചലമായി നിന്നു... എന്താ പവി നിനക്ക് കേട്ടതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ലേ?

എന്നാൽ സത്യം അതാണെടാ.... അപ്പൊ ചേതാ... ഞാൻ... ഞാൻ അവളോട്... നീ അവളോട്? എന്താ പവി? പല്ലവ് ഇന്നലെ മുതൽ ഇന്ന് തൊട്ട് നിമിഷം വരെയുള്ള കാര്യങ്ങൾ എല്ലാം ചേതനോട് പറഞ്ഞു.... പവി.... എന്തോ ആ നിമിഷം പല്ലവിനെ കുറ്റപ്പെടുത്താനോ ഒറ്റപെടുത്താനോ ചേതന് തോന്നിയില്ല...കാരണം പവിയുടെ മനസ് ഇപ്പോ കുറ്റബോധം കൊണ്ട് നീറുകയാണ് എന്ന് തോന്നിയ പവിയെ ഒന്നും പറയാതെ ചേതൻ കെട്ടിപിടിച്ചു... ഞാൻ ഒരു തെറ്റ് ചെയ്തല്ലോ... എന്നെ ഒന്ന് ചീത്തപറയടാ... എന്നെ ഒന്ന് തല്ല് എങ്കിലും ചെയ്യടാ... എടാ... എന്റെ നന്ദ അവളെ എനിക്ക് വേണം... അവളെ എനിക്ക് വേണം ചേതാ.... നന്ദയെ എനിക്ക് വേണം.... നന്ദയെ എനിക്ക് വേണം.... നന്ദയെ എനിക്ക് വേണം..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story