💐നീർമിഴിപൂക്കൾ💐: ഭാഗം 23

neermizhippookkal

രചന: ദേവ ശ്രീ

വളരെ പ്രയാസപ്പെട്ടാണ് അനു ഭക്ഷണം കഴിച്ചിരുന്നത്... രാധമ്മ അവൾക്ക് ചെറിയരി കൊണ്ട് കഞ്ഞി വെച്ചത് കോരികൊടുത്തു... ഭക്ഷണം കഴിപ്പെല്ലാം കഴിഞ്ഞു അനു സിറ്റ്ഔട്ടിലേക്ക് ഇറങ്ങി അവിടെയുള്ള തിണ്ണയിൽ ഇരുന്നു.... മുറ്റത്ത്‌ കൃഷ്ണൻ ചെടികൾ വെട്ടി ഒതുക്കുകയായിരുന്നു... ഒപ്പം ഓരോന്ന് പറയുന്നുമുണ്ട്... കുറച്ചു നേരം അത് ശ്രദ്ധിച്ച അനുവിന് മനസിലായി പൂക്കളോടും ചെടികളോടും കിളികളോടും എല്ലാം ഉള്ള സംസാരം ആണെന്നത്... അത്‌ അങ്ങനെ കേട്ടിരിക്കാൻ അവൾക്കും രസം തോന്നി... വാടിയ ചെടികളോട്, ഇനി ഒരു തുള്ളി വെള്ളം പോലും തരില്ല എന്ന് പറഞ്ഞു ദേഷ്യപെടുന്നുണ്ട്... കലപില ചൊല്ലുന്ന കിളികൾ നിശബ്ദമായപ്പോൾ അവരോട് കിന്നാരം പറയും പോലെ പറയുന്നുണ്ട് അങ്ങേലെ തൊടിയിലെ പഴങ്ങൾ പകമായ എല്ലാം തിന്നാം തരാട്ടോ...

പക്ഷേ ഇനിയും നന്നായി പാടണം.... വളരാതെ നിൽക്കുന്ന ചെടികളോട് വെട്ടികളയും എന്ന് പറഞ്ഞു ഭീക്ഷണി പെടുന്നുണ്ട്... കൃഷ്ണന്റെ ആ പെരുമാറ്റം അനുവിൽ തെല്ലു അതിശയം തീർത്തു... പ്രകൃതിയുമായി അത്രയും ഇണങ്ങി, പ്രകൃതിയെ അത്രയും സ്നേഹിക്കുന്ന ഒരു മനുഷ്യനായി തോന്നി അയാൾ.... എന്താണ് മോളെ ഒറ്റക്കിരുന്ന് ചിരിക്കുന്നത്? അത്‌ സാർ... അനു എഴുന്നേൽക്കാൻ നോക്കി.... എഴുന്നേൽക്കണ്ട എന്ന് ആംഗ്യം കാണിച്ചു ഇന്ദ്രൻ അവളുടെ അരികിൽ ചെന്നിരുന്നു... സോറി... ഞാൻ, ശീലം അതായിപ്പോയില്ലേ അതാ... അതിന് മറുപടിയായി അയാൾ ഒന്ന് പുഞ്ചിരിച്ചു... എന്താ ഇവിടെ ഒറ്റക്കിരുന്നു ചിന്തിച്ചു ചിരിക്കുന്നത്? അത് ഞാൻ കൃഷ്ണൻ ചേട്ടന്റെ വർത്തമാനം കേട്ട്... അനു കൃഷ്ണനെ ചൂണ്ടി പറഞ്ഞു... നല്ല രസമുണ്ട് അച്ഛാ കേൾക്കാൻ... സ്വാഭാവികമായിയുള്ള അനുവിന്റെ അച്ഛാ എന്നുള്ള വിളി കേട്ടപ്പോൾ ഇന്ദ്രന് വളരെ സന്തോഷം തോന്നി... കൃഷ്ണൻ ചേട്ടൻ നല്ലൊരു കൃഷിക്കാരൻ ആണല്ലേ?... അതെ... നമ്മുടെ പാടത്തും പറമ്പിലും അവന്റെ സ്ഥലത്തുമായി ഒരുപാട് കൃഷിയുണ്ട് അവന്...

ഇത്രയും ചെറുപ്രായത്തിൽ കൃഷിയുമായി ഇത്രയും ഇണങ്ങി ജീവിക്കുന്ന ആളുകൾ ഉണ്ടല്ലോ എന്നോർക്കുമ്പോൾ അതിശയം തോന്നുന്നു.... എന്നൊക്കെ എല്ലാവരും നാലാൾക്ക് മുന്നിൽ അന്തസോടെ മാസശമ്പളമുള്ള ജോലിയാണ് എന്ന് പറയുന്നതിലാണ് അഭിമാനം കൊള്ളുന്നത്... അനു ഒന്ന് കൃഷ്ണനെ നോക്കി... എന്നിട്ട് ഇന്ത്രനോട് ചോദിച്ചു.... കൃഷ്ണൻ ചേട്ടനും രാധമ്മയും മാത്രമേയുള്ളൂ.. വേറെ ആരുമില്ലേ അവരുടെ വീട്ടിൽ? അവർ രണ്ടുപേരും മാത്രമേ ഉള്ളൂ... ചന്ദ്രേട്ടൻ മരിച്ചിട്ട് വർഷം രണ്ടു കഴിയുന്നു.... ചന്ദ്രേട്ടൻ അതാരാ? രാധമ്മയുടെ ഭർത്താവ് ആണ്... ഇന്ദ്രൻ അവരുടെ ജീവിതം ഓർത്തു..... നല്ലൊരു കേൾവിക്കാരിയായി അനുവും ഇരുന്നു... ചന്ദ്രേട്ടനും രാധാമ്മക്കും കാത്തിരുന്നു കിട്ടിയ മകൻ ആയിരുന്നു കൃഷ്ണൻ... ഹരി കൃഷ്ണൻ... പഠിക്കാൻ മിടുക്കൻ.... നന്നായി പഠിച്ചു അവന് മിലിട്ടറിയിൽ ചേർന്നു രാജ്യത്തെ സേവിക്കണം എന്നായിരുന്നു... എന്നാൽ ചന്ദ്രന്റെയും രാധയുടെയും നിർബന്ധം മൂലം മിലിട്ടറി എന്ന അവന്റെ സ്വപനം അവന് ഉപേക്ഷിക്കേണ്ടി വന്നു...

അങ്ങനെ അവൻ നേവിയിൽ ചേർന്നു... സന്തോഷകരമായ അവരുടെ ജീവിതത്തിലേക്ക് കടന്നു വന്നവളാണ് കാർത്തിക... അവന്റെ കാർത്തു... വീട്ടുക്കാർ കണ്ടുപിടിച്ച ബന്ധം തന്നെയായിരുന്നു... ഒരു പാവം നാട്ടുംപുറത്ത്ക്കാരി... രാധക്കും ചന്ദ്രനും അവൾ മരുമകൾ ആയിരുന്നില്ല... മകൾ തന്നെയായിരുന്നു... സ്വപ്നംതുല്യമായ അവരുടെ ജീവിതത്തിലേക്ക് അങ്ങനെ വീണ്ടും സന്തോഷങ്ങൾ ഒഴുകിയെത്തി... കാർത്തു ഒരു അമ്മയാകാൻ പോകുന്നു എന്ന വാർത്ത, കല്യാണം കഴിഞ്ഞു അധികം കാത്തിരിക്കാതെ അവർക്കിടയിലേക്ക് വരുന്ന കണ്മണിക്കായി അവർ കാത്തിരുന്നു... അങ്ങനെ ലീവ് തീർന്നു കൃഷ്ണൻ ജോലിക്ക് തിരികെ പോയി.. അവന്റെ അഭാവം അവളെ ബാധിക്കാതിരിക്കാൻ ചന്ദ്രനും രാധയും അവളെ നന്നായി നോക്കി.... ഡേറ്റ് അടുത്തിട്ടും കാർത്തു സ്വന്തം വീട്ടിൽ പോകാൻ തയ്യാറായില്ല... ഡെലിവറിക്ക് ഡേറ്റ് പറഞ്ഞ ഒരാഴ്ച്ച മുന്നേ കാർത്തുവിന് പെയിൻ വന്നു... പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും ഡോക്ടർക്ക് പറ്റിയ അബദ്ധം കൊണ്ടോ വിധിയോ രണ്ടുപേരും പോയി....

നാട്ടിലേക്ക് വന്ന കൃഷ്ണൻ കണ്ടത് വെളുത്ത തുണിയിൽ പൊതിഞ്ഞ അവന്റെ പാതിയെയും ജീവന്റെ പകുതിയെയും ആണ്.... സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്ത് കാർത്തുവുമായി നല്ല നാളെ സ്വപ്നം കണ്ട അവന് കിട്ടിയത് തണുത്തു മരവിച്ച ശരീരങ്ങൾ മാത്രമായിരുന്നു... അന്നേ പിന്നെ അവൻ ജോലിക്ക് പോയില്ല.... എല്ലാവരും ഒരുപാട് നിർബന്ധിച്ചു... പക്ഷെ അവന്റെ തീരുമാനത്തിൽ മാറ്റമില്ലായിരുന്നു... മാനസികമായി ആകെ തളർന്നു.... അതിൽ നിന്നും റിക്കവർ ആകാൻ വേണ്ടി ചന്ദ്രനാണ് അവനെ കൃഷിയിലേക്ക് കൊണ്ട് വന്നത്... ആദ്യമൊന്നും അവന് തീരെ താല്പര്യം ഉണ്ടായിരുന്നില്ല.... വൈകാതെ തന്നെ ചന്ദ്രന്റ മരണം കൂടി ആയപ്പോൾ തളർന്നു പോയ അമ്മക്ക് അവനെ ഉള്ളൂ എന്ന തിരിച്ചറിവിൽ അവൻ ഓരോന്നുമായി പൊരുത്തപെട്ടു... ഇപ്പോ അവൻ പറയുന്നത് മരിച്ചുപോയവർ ഓക്കെ ഈ ഭൂമിയിൽ അങ്ങനെ നിറഞ്ഞു നിൽക്കും എന്നാണ്.... അവന്റെ കാർത്തുവും കുഞ്ഞും ഇങ്ങനെ ഇവിടെ എവിടെയൊക്കെയോ ഉണ്ടെന്ന് പറയും... അവരോട് എന്ന് കരുതി അവൻ ഓരോന്നിന്നോടും സംസാരിക്കുന്നതും വിശേഷങ്ങൾ പങ്കുവെക്കുന്നതും...

അനു കൃഷ്ണനെ നോക്കി.... ജീവിതത്തിൽ ഏറ്റവും വലിയ ദുഃഖം പേറിയിട്ടും അതിൽ നിന്നും കരകയറാൻ അദ്ദേഹം ശ്രമിക്കുന്നത് കണ്ടു അനു അസൂയയോടെ നോക്കി... നമുക്ക് ചുറ്റുമുള്ളവർ നമ്മളെക്കാൾ ദുഃഖം അനുഭവിക്കുന്നുണ്ടായിരിക്കും ചിലപ്പോൾ.... നീ അവനോട് ഒന്ന് കുറച്ചു നേരം സംസാരിച്ചു ഇരുന്നു നോക്ക് മോളെ... ഏതൊരു നെഗറ്റീവ് വൈബും പോസറ്റീവ് ആക്കാൻ വലിയ ഒരു കഴിവുണ്ട് അവന്... അത് കിട്ടിയത് അവന്റെ അനുഭവങ്ങളിൽ നിന്നാണ്... അപ്പോഴേക്കും രാധമ്മ അവര് മൂന്നുപേർക്കുമുള്ള ചായയുമായി വന്നു... ചെടികൾ നനക്കുന്ന കൃഷ്ണനെയും വിളിച്ചു ചായ കുടിക്കാൻ... ആ കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ അനുവും കൃഷ്ണനും തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തിരുന്നു... കൃഷ്ണന്റെ സംസാരത്തിൽ നിന്നു തന്നെ അനുവിന്റെ വിഷമങ്ങൾ എല്ലാം മാറിയിരിന്നു.... വൈകുന്നേരം ഒത്തിരി വൈകിയാണ് പല്ലവ് വന്നത്.. അവന്റെ വരവ് വൈകും തോറും അനുവിന് അറിയാമായിരുന്നു ലഹരിയിൽ മുങ്ങിയുള്ള വരവായിരിക്കും എന്ന്... ആറുമണിക്ക് ഓഫീസ് ടൈം കഴിയും..

എക്സ്ട്രാ വർക്ക്‌ ഉണ്ടെങ്കിൽ ഒരു ഏഴുമണി.. അതിനധികമൊന്നും പല്ലവ് ഓഫീസിൽ ഇരിക്കാറില്ല... അത് കഴിഞ്ഞാൽ നേരെ ബാറിലേക്ക് പോകുകയായിരുന്നു പതിവ്.... കാളിങ് ബെല്ലിന്റ ശബ്ദം കേട്ടപ്പോൾ അനുവിന്റെ ചിന്തകൾക്ക് വിരാമമിട്ട് അനു ഹാളിലെ സോഫയിൽ നിന്നും പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു.. വേണ്ട മോളെ ഞാൻ തുറക്കാം... അടുക്കളയിൽ നിന്നും അനുവിന് കഞ്ഞിയുമായി വന്ന രാധമ്മ പറഞ്ഞു... കഞ്ഞി ടേബിളിൽ വെച്ച് അവർ വാതിൽ തുറന്നു... വാതിൽ തുറന്നതും പല്ലവ് അകത്തേക്ക് കയറി... എന്താ മോനെ വൈകിയത്? കുറച്ചു എക്സ്ട്രാ വർക്ക്‌ ഉണ്ടായിരുന്നു രാധമ്മേ... പിന്നെ എന്റെ പി എയും ലീവ് അല്ലെ... അവൻ അവരെ നോക്കി ഒന്ന് ചിരിച്ചു അനുവിനെ നോക്കി... അനുവിന്റെ കണ്ണുകൾ വേറെ എങ്ങോ ദൃഷ്ടി പതിപ്പിച്ചിരുന്നു... സ്റ്റെയർ കയറി പോകുമ്പോഴും പല്ലവിന്റെ കണ്ണുകൾ അനുവിലായിരുന്നു... മദ്യപിക്കാതെയുള്ള പല്ലവിന്റെ ഈ വരവ് അനുവിൽ ആശങ്ക തീർത്തിരുന്നു... ഈ മൂന്നാഴ്ചയും പല്ലവ് ലഹരിയില്ലാതെ രാത്രി കഴിച്ചുക്കൂട്ടിയിട്ടില്ല.. ആഹാ ഇവിടേം വാങ്ങികൂട്ടി വെച്ചിട്ടുണ്ടല്ലോ... നേരം വൈകിയത് കൊണ്ട് ബാറിൽ പോയി കാണില്ല.. എന്തെങ്കിലും ആകട്ടെ... എനിക്ക് എന്താ... അനു കഞ്ഞി കുടിച്ചു മരുന്നുകൾ കഴിച്ചു കിടന്നു...

കൂട്ടിന് രാധമ്മ കിടക്കാം എന്ന് പറഞ്ഞെങ്കിലും അനു അത് സ്നേഹപൂർവ്വം നിരസിച്ചു... മുകളിലേക്ക് പോയ പല്ലവ് ഒരുപാട് സമയം കഴിഞ്ഞാണ് താഴേക്ക് വന്നത്... അവൻ വന്നിട്ടും അത്രയും നേരവും നന്ദയെ മുകളിലേക്ക് കാണാഞ്ഞപ്പോൾ തന്നെ മനസിലായി നന്ദ പതിവിലും ദേഷ്യത്തിൽ ആണെന്ന്... ആ ദേഷ്യത്തിനും വെറുപ്പിനും താൻ അർഹനാണെന്ന് അവൻ നന്നായി ബോധ്യമുണ്ടായിരുന്നു... താഴെക്ക് ചെന്നപ്പോൾ അവളിരുന്ന സോഫയും കാലിയായിരുന്നു... അവളെ ഒരു നോക്ക് കാണാം എന്ന് കരുതിവന്ന അവന്റെ മുഖം നിരാശയിൽ മുങ്ങി... രാധമ്മ കിടന്നില്ലേ... ഭക്ഷണം വിളമ്പുന്നതിനിടയിൽ പല്ലവ് ചോദിച്ചു... ഇല്ല മോനെ... നിനക്ക് കൂടി ഭക്ഷണം വിളമ്പി തന്നു കിടക്കാം എന്ന് കരുതി... മ്മ്... എല്ലാവരും കഴിച്ചോ... ആഹാ... അച്ഛൻ കഴിച്ചു കിടന്നു, കൃഷ്ണനും... മോൾക്ക് മരുന്ന് കഴിക്കേണ്ടത് കൊണ്ട് അവളും കഴിച്ചു... മോൻ വൈകിയല്ലേ... അവൻ അവർക്ക് നേരെ നോക്കി ഒന്ന് പുഞ്ചിരിച്ചു... കഴിച്ചു കഴിഞ്ഞിട്ടും അനുവിനെ കാണാതെയപ്പോൾ പല്ലവ് ചോദിച്ചു രാധമ്മേ നന്ദ?

മോള് കിടന്നു... സ്റ്റെയർ കയറണ്ട എന്ന് കരുതി താഴെയാണ് കിടന്നത്.. ആ മുറിയിലാണ് മോനെ... അവർ ഒരു മുറിയിലേക്ക് കൈചൂണ്ടി... പല്ലവ് ആ മുറിയിലേക്ക് നടന്നു... വാതിൽ ചാരിവെച്ചിട്ടുണ്ടായിരുന്നള്ളൂ... അവൻ ഡോർ പതിയെ നീക്കി... എന്തോ ചിന്തിച്ചു കിടന്നിരുന്ന അനു ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവിടേക്ക് മിഴികൾ പായിച്ചു... വാതിൽ തുറന്നു വരുന്ന പല്ലവിനെ കണ്ടതും ആകെ പരിഭ്രാന്തിയോടെ എഴുന്നേറ്റു... തനിക്കു അരികിലേക്ക് നടന്നു വരുന്ന പല്ലവിനെ കണ്ടതും അവൾ പേടിയോടെ ചോദിച്ചു... എ.... എന്താ...? നിനക്ക് എപ്പോഴാ നന്ദ വിക്ക് തുടങ്ങിയെ? പല്ലവ് ലഹരിയിൽ അല്ലെന്നുള്ളത് അനുവിന് കുറച്ചു ധൈര്യമേകി... എനിക്ക് ഉറങ്ങണം... നീ പോ പല്ലവ്... പല്ലവ് അനുവിന് അരികിൽ ചെന്നിരുന്നു അവളുടെ മുഖത്തേക്ക് അത്രയും പ്രണയത്തോടെ നോക്കി... എന്താ... എന്ത് വേണം? അവന്റെ നോട്ടത്തിൽ പതറാതെ അനു ചോദിച്ചു... വേണ്ടത് എന്താ എന്ന് പറഞ്ഞാൽ ചേട്ടന് തരുമോ നന്ദ.... ചേ... തനിക്കു നാണമില്ലെടോ.... അവളുടെ ഈർഷ്യ പ്രകടമായി...

നിന്റെ മുന്നിൽ നിന്നാൽ എനിക്ക് നാണമല്ല തോന്നുക... പ്രണയമാണ് തോന്നുക... പ്രണയം മാത്രം... അത് കേട്ടതും നന്ദ പൊട്ടിചിരിച്ചു... കൊള്ളാം പല്ലവ്... അഭിനയം സൂപ്പർ... വല്ല സിനിമയിൽ ആയിരുന്നെങ്കിൽ മിനിമം ഒരു ബെസ്റ്റ് ആക്ടർ അവാർഡ് എങ്കിലും കിട്ടിയേനെ... സ്റ്റോപ്പ്‌ ഇറ്റ് നന്ദ... ആം സീരിയസ്... ഇത് നല്ല കഥ.... ഇന്നലെ ഒരുപാട് ഉപദ്രവിച്ചു, രാവിലെ ഡിവോഴ്സ് ചെയ്യാൻ വേണ്ടി വക്കീലിനെ കണ്ടു, ഇപ്പോ രാത്രി പ്രണയം... ഇതിന് പ്രണയം എന്നല്ല പറയുക... കാമം എന്നാണ്... രാത്രി ആരെയും കിട്ടിയില്ലെങ്കിൽ എന്റെ അടുത്തേക്ക് അല്ല വരുക... ഇനി വന്നെ തീരൂ എന്നാണെങ്കിൽ എനിക്ക് ഇനി മേലും കീഴും നോക്കാൻ ഇല്ല... എന്തും ചെയ്തെന്നു വരും... അവളുടെ വർത്തമാനത്തിൽ നിന്നും പല്ലവിന് തെല്ലു ദേഷ്യമോ സങ്കടമോ തോന്നിയില്ല... അനുവിൽ നിന്നും എന്തും ഏറ്റുവാങ്ങാൻ തയ്യാറായി തന്നെയായിരുന്നു അവന്റെ വരവ്... പല്ലവ് എനിക്ക് ഉറങ്ങണം... നീ പോ... നീ ഉറങ്ങിക്കോ... പക്ഷെ ഇവിടെയല്ല... നമ്മുടെ റൂമിൽ... എന്റെ ഭാര്യ ഉറങ്ങേണ്ടത് എന്റെ റൂമിലാണ്... വാ നമുക്ക് മുകളിലേക്ക് പോകാം... ഞാൻ ഇല്ല... നിന്റെ ഒരു ഉദ്ദേശവും നടക്കുകയുമില്ല... എന്റെ ഉദ്ദേശം നടത്താൻ പറ്റുമോ എന്ന് ഞാനും നോക്കട്ടെ എന്നും പറഞ്ഞു പല്ലവ് അവളെ കോരിയെടുത്തു...

അനു കൈകാലുകൾ ഇട്ടടിച്ചു കൊണ്ട് താഴെക്ക് ഇറങ്ങാൻ ശ്രമിച്ചു... ദെ നന്ദ ഇപ്പോ കുഞ്ഞു പരിക്കെയുള്ളൂ... താഴെ വീണാലുള്ള കാര്യം ഞാൻ പറയാതെ നിനക്ക് അറിയാലോ... അടങ്ങി കിടന്നോ... യാതൊരു നിവർത്തിയുമില്ലാതെ അനു അടങ്ങി കിടന്നു... പക്ഷേ എന്തോ ഒരു ഉത്ഭയം അവളെ പൊതിഞ്ഞു... റൂമിൽ കയറി അവൻ അവളെ ബെഡിൽ കിടത്തി ഡോർ അടച്ചു... ബെഡിൽ നിന്നും തിടുക്കപെട്ട് ഇറങ്ങി പല്ലവിനോട്‌ കയർത്തു... ഡോർ തുറക്കാഡോ... എനിക്ക് പുറത്ത് പോകണം... നീ ചൂടാവുമ്പോൾ കാണാൻ തീരെ ഭംഗിയില്ലട്ടോ നന്ദ... എപ്പോഴും പുഞ്ചിരിച്ച നിന്റെ മുഖം കാണാൻ എനിക്ക് ഇഷ്ട്ടം... താൻ എന്താ ചെയ്യുന്നത്? ഞാൻ എന്ത് ചെയ്തു നന്ദ... ഞാൻ ഇത് വരെ ഒന്നും ചെയ്തില്ലല്ലോ... ചെയ്യാൻ പോകുന്നല്ലേയുള്ളൂ... അവൻ അവളുടെ അരയിലൂടെ കയ്യിട്ട് അവനോട് ചേർത്തു നിർത്തി...

ആ നിമിഷം തന്നെ അവൾ അവന്റെ കാലിൽ ആഞ്ഞു ചവിട്ടി... ആഹാ... എങ്കിലും അവൻ അവളിലെ പിടുത്തം വീട്ടില്ല... അവളുടെ എതിർപ്പുകൾ തുടർന്നു... അവന്റെ കൈക്ക് പിടിച്ചിയും ബനിയനിൽ പിടിച്ചു വലിച്ചും നന്ദ ദേഷ്യം തീർത്തു... ഓഹ്... നിർത്ത് പെണ്ണെ... ഞാൻ ചുമ്മാ ചെയ്തതല്ലേ... അവളിലെ പിടിത്തം വിട്ട് പറഞ്ഞു... പോ... പൊയി കിടന്നോ... അവന്റെ സംസാരം കേട്ട് അനു ശങ്കിച്ചു നിന്നു.... പൊക്കോഡോ... പോയി കിടന്നോ... മെഡിസിൻ ഓക്കേ കഴിച്ച ക്ഷീണം കാണും... പിന്നെ ഇനി ഒരിക്കലും റൂം മാറി കിടക്കുന്ന കാര്യം ചിന്തിക്കുക പോലും ചെയ്യരുത്... എന്നും..... എന്നും എന്റെ കൂടെ ഈ റൂമിൽ കിടക്കണം.... പല്ലവ് അനുവിന്റെ കവിളിൽ പിച്ചി പറഞ്ഞു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story