💐നീർമിഴിപൂക്കൾ💐: ഭാഗം 24

neermizhippookkal

രചന: ദേവ ശ്രീ

 പൊക്കോഡോ.... പോയി കിടന്നോ.... മെഡിസിൻ ഓക്കേ കഴിച്ച ക്ഷീണം കാണും.... പിന്നെ ഇനി ഒരിക്കലും റൂം മാറി കിടക്കുന്ന കാര്യം ചിന്തിക്കുക പോലും ചെയ്യരുത്... എന്നും... എന്നും എന്റെ കൂടെ ഈ റൂമിൽ കിടക്കണം... പല്ലവ് അനുവിന്റെ കവിളിൽ പിച്ചി പറഞ്ഞു.... എന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും നിന്നെ കണ്ടുകൊണ്ടായിരിക്കണം... കവിളിൽ പിടിച്ച കയ്യുകൾ ദേഷ്യത്തിൽ തട്ടിമാറ്റി അനു പറഞ്ഞു... നിർത്ത് പല്ലവ്... എന്തിനാണ് നിന്റെ ഈ നാടകം... നീ ഈ പുണ്യാളൻ ചമയുന്നതിന്റ ഉദ്ദേശം എന്താണ്? നന്ദ ഇത് നിന്നെ ഇമ്പ്രെസ്സ് ചെയ്യാൻ വേണ്ടി പറഞ്ഞതല്ല... സീരിയസ്‌ലി ഞാൻ നിന്നെ സ്നേഹിക്കുന്നു.... പ്ലീസ് ബിലീവ് മീ.. നീ എന്താ വല്ല ഓന്തിന്റെ ജന്മമാണോ? എനിക്ക് അപ്പൊ ചെറിയ... എടോ എല്ലാം ഒരു മിസ്സ്‌ അണ്ടർസ്റ്റാൻഡിങ്ങിൽ സംഭവിച്ചതാണ്..

ഇനിയും മിസ്സ്‌ അണ്ടർസ്ഥാൻഡിംഗ് സംഭവിക്കലോ... പിന്നെ നിന്റെ സ്നേഹത്തിൽ വിശ്വസിക്കാൻ മാത്രം വിഡ്ഢിയല്ല ആനന്ദ... ഇപ്പോൾ എന്നെ നീ വിശ്വസിക്കണം എന്ന് ഞാനും പറയില്ല... കാരണം എന്നിൽ നിന്നും നിനക്ക് ഉണ്ടായ അനുഭവങ്ങൾ അത്രയും വലുതാണ്... അവളുടെ തലയിൽ തലോടി അവൻ പറഞ്ഞു നിനക്ക് എന്നിലുള്ള ദേഷ്യം ഞാൻ തന്നെ മാറ്റിയെടുക്കാം... ഇനിയുള്ള കാലം പല്ലവിന്റെ ജീവിതത്തിൽ ആനന്ദ മാത്രമേ ഉണ്ടാകൂ... എന്റെ ആനന്ദയായി... എന്റെ മാത്രം നന്ദയായി... അനു അവനിൽ നിന്നും അകന്നു നിന്ന് പറഞ്ഞു... മിസ്റ്റർ പല്ലവ് ഇന്ദ്രപാലിന് ആനന്ദയെ പോലെ അതും മറ്റു പുരുഷന്മാരുമായി ബന്ധം പുലർത്തുന്ന ഒരു ദുർനടത്തിപ്പ് കാരിയായ എന്നെ എങ്ങനെ ഭാര്യയാക്കാൻ കഴിയും? വല്ലാതെ അഭിനയിച്ചു ബുദ്ധിമുട്ടണ്ട... വൺ ഇയർ കഴിഞ്ഞാൽ തനിക്ക് ഡിവോഴ്സ് ഞാൻ തരാം.. ഞാൻ തന്റെ ജീവിതത്തിൽ അട്ടയെ പോലെ ഒട്ടികിടക്കാൻ ഒന്നും പോകുന്നില്ല... വിവിടെ സ്ഥാനത്തു മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഞാൻ എന്റെ സാഹചര്യം കൊണ്ട് മാത്രമാണ് തന്റെ ജീവിതത്തിലേക്ക് വന്നത്...

പിന്നെയും തന്റെ ഉപദ്രവങ്ങൾ സഹിച്ചു നിന്നത് ശ്രീമയിയെയും രൂപശ്രീയെയും പോലെയുള്ള സ്ത്രീകൾ മാത്രമല്ല ഈ ലോകത്തുള്ളത് എന്ന് മനസിലാക്കി തരണം എന്നുണ്ടായിരുന്നു... പിന്നെ നിന്റെ അമ്മയോട് എനിക്ക് കുറച്ചു കടപ്പാടുകൾ ഉണ്ട്... അതൊന്നും എനിക്ക് നിന്നോട് പറയേണ്ട ആവശ്യവുമില്ല... പക്ഷേ പിന്നെയും പിന്നെയും നീ എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ് പല്ലവ്... ഒരു പെണ്ണിനും സഹിക്കാൻ കഴിയാത്ത വിധം... ഇനിയും എനിക്ക് ഇങ്ങനെ വയ്യാ... എന്റെ ആത്മാഭിമാനം വൃണപ്പെടുത്തി ജീവിക്കാൻ... അത് കൊണ്ട് ആനന്ദ പൂർണമനസോടെ പറയാ നിനക്ക് ഞാൻ ഡിവോഴ്സിന് ഒരു തടസവും നിൽക്കില്ല... നിന്റെ ജീവിതത്തിലെ ഒരു അടഞ്ഞ അധ്യായം മാത്രമായിരിക്കും ഞാൻ... അത്രയും പറഞ്ഞു അനു ബെഡിന്റെ ഓരം പറ്റി കിടന്നു... പല്ലവ് ഒരേ തരിപ്പിൽ നിൽക്കുകയായിരുന്നു.... അവളുടെ വാക്കുകൾ അവന്റെ മനസ്സിൽ വല്ലാത്ത ഒരു നീറ്റലുണ്ടാക്കി... തന്റെ ഓരോ അണുവിലും കൂടെ ഉണ്ടാകുമെന്ന ദൃഢനിശ്ചയത്തോടെ എന്റെ ജീവിതത്തിലേക്ക് വന്നവളാണ് ആനന്ദ എന്ന് തിരിച്ചരിയുന്ന നിമിഷങ്ങളിൽ പല്ലവിന്റ മനസ്സിൽ വല്ലാത്ത ഒരു സന്തോഷം രൂപപെട്ടു...

ഇല്ല നന്ദ നിനക്ക് പല്ലവിൽ നിന്നോരു മോചനം ഇനിയില്ല.. ഇനി എന്നിൽ നിന്നകലാൻ ശ്രമിച്ചാലും ഞാൻ സമ്മതിക്കില്ല... അവനും അവൾക്കരികിലായി പോയി കിടന്നു... അവന്റെ കണ്ണുകൾ കണ്ണടച്ചു കിടക്കുന്ന അനുവിന്റെ മുഖത്തു പരതി നടന്നു... ആദ്യമായായിരുന്നു അത്രയും അടുത്ത് നിന്ന് അനുവിന്റെ മുഖം കാണുന്നത്... വടിവൊത്ത പുരികങ്ങളും താമരമൊട്ടുപോലെ കൂമ്പിയടഞ്ഞ കണ്ണുകളും പനിനീർഇതളുകൾ പോലെ നേർത്ത ചുണ്ടുകളും നോക്കി കിടക്കെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... കണ്ണുകൾ തുറന്ന അനു കണ്ടത് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി കിടക്കുന്ന പല്ലവിനെയാണ്... അനു അവനെ തുറിച്ചു നോക്കി... എന്താ... അവൻ ചുമൽ കുലുക്കി ഒന്നുമില്ല എന്ന് കാണിച്ചു... ഹ്മ്മ്... നോക്കി ഗർഭം ഉണ്ടാക്കുന്ന സാധനമാണ്.. അതും പറഞ്ഞു അനു തിരിഞ്ഞു കിടന്നു... ഡീ... !!!!!!!! പല്ലവിന്റെ അലർച്ച കേട്ടതും അനു ഞെട്ടി തിരിഞ്ഞു നോക്കി... ആർക്കാടി ഞാൻ നോക്കി ഗർഭം ഉണ്ടാക്കിയത്... പറയടി... പല്ലവിന്റെ ഭാവമാറ്റം കണ്ടു അനു ഒന്ന് പതറി... അനുവിന്റെ മുഖത്തേ ഭയം കണ്ടു അവന് ചിരി വന്നെങ്കിലും സമർത്ഥമായി അത് മറച്ചു വെച്ച് അവൻ ചോദിച്ചു... പറ നന്ദ ഞാൻ ആർക്കാണ് നോക്കി ഗർഭം ഉണ്ടാക്കിയത്...

കുറേ നേരമായി നീ കിടന്നു ഹതവിളകുന്നു... വേണ്ട വേണ്ട എന്ന് വെക്കും തോറും പറഞ്ഞു പറഞ്ഞു നീ എങ്ങോട്ടാ പോകുന്നത്? അത് മൈൻഡ് ചെയ്യാതെ അനു തിരിഞ്ഞു കിടന്നു... ആരാടി നിന്നോട് തിരിഞ്ഞു കിടക്കാൻ പറഞ്ഞത്? നേരെ കിടക്കടി... അനു അനങ്ങുന്നില്ല എന്ന് കണ്ടതും അവൻ അവളുടെ കൈപിടിച്ചു വലിച്ചു അവന്റെ നേരെ കിടത്തി... ഇവിടുന്നു അനങ്ങിയാൽ ഉണ്ടല്ലോ? അവന്റെ മുഖത്തെ ദേഷ്യം കണ്ടപ്പോൾ അനു ഒന്ന് പതറി... അനു പേടിയോടെ അവനെ നോക്കി കിടന്നു... കണ്ണടച്ച് കിടക്കടി... അവന്റെ പറച്ചിൽ കേട്ട് അനു വേഗം കണ്ണുകൾ അടച്ചു കിടന്നു... ഒരു ചിരിയോടെ അവനും കണ്ണുകൾ അടച്ചു അവളുടെ നേരെ മുഖമാക്കി കിടന്നു... കുറച്ചു കഴിഞ്ഞു അനു കണ്ണുകൾ തുറന്നു നോക്കി.. പല്ലവ് കണ്ണുകളടച്ചു കിടക്കുകയായിരുന്നു... അനു തിരിഞ്ഞു കിടക്കാൻ ആഞ്ഞതും പല്ലവ് പറഞ്ഞു ഞാൻ ഉറങ്ങി എന്ന് കരുതി തിരിഞ്ഞു കിടക്കാൻ ആണ് ഭാവമെങ്കിൽ നോക്കി മാത്രമല്ല എനിക്ക് ഗർഭം ഉണ്ടാക്കാൻ അറിയാവുന്നത് എന്ന് ഞാൻ ശരിക്കും നിനക്ക് കാണിച്ചു തരും...

ഇതിന് വല്ല ദിവ്യദൃഷ്ടിയുണ്ടോ കണ്ണടച്ചു കിടക്കുമ്പോഴും ചുറ്റുമുള്ളത് അറിയാൻ... അനു പിറുപിറുത്തു... എന്താണ് കിടന്നു മുറുമുറുക്കുന്നത്? അല്ലാ ഈ ഉറക്കത്തിൽ തിരിഞ്ഞു മറിഞ്ഞും കിടന്നാൽ വല്ല കുഴപ്പവും ഉണ്ടോ എന്ന് ചോദിച്ചതാണ്... പല്ലവ് അവന്റെ ഒറ്റകണ്ണ് തുറന്നു അവളെ നോക്കി... നീ വല്ലാതെ കിടന്നു ചിന്തിക്കേണ്ട... മര്യാദക്ക് കിടന്നു ഉറങ്ങിക്കോ... പിന്നീട് കുറെ നേരം രണ്ടുപേർക്കുമിടയിൽ നീണ്ട മൗനമായിരുന്നു... പല്ലവിനെ മനസിൽ ഒരുപാട് ചീത്ത പറഞ്ഞു അനു എപ്പോഴോ ഉറങ്ങി... കുറച്ചു കഴിഞ്ഞതും അവൻ കണ്ണുകൾ തുറന്നു നോക്കി... അവളുടെ ശ്വാസഗതിയിൽ നിന്നും മനസിലാക്കാം അനു നല്ല ഉറക്കത്തിലായിരുന്നു എന്ന്... മുഖത്തേക്ക് പാറികിടക്കുന്ന കുറുനാരുകൾ അവളിലെ കുട്ടിത്തം വിളിച്ചോതുന്നുണ്ടായിരുന്നു.... അവളെ ഒന്ന് മാറോടടക്കി പിടിക്കാനും അവളുടെ നീണ്ടമൂക്കിൽ അവനൊന്നു കടിക്കുവാനും തോന്നിയെങ്കിലും അവന്റെ ആ ആഗ്രഹം ഉപേക്ഷിച്ചു നെറുകയിൽ ചുണ്ടമർത്തി.. അവന്റെ മനസിലെ സന്തോഷം ഒരു ചിരിയായി ചുണ്ടിലേക്കും പടരുന്നുണ്ടായിരുന്നു.... ജീവിതത്തിൽ ഏറ്റവും സന്തോഷം അനുഭവിക്കുന്നത് അവനെന്നു തോന്നിയ നിമിഷങ്ങൾ..... ❤️❤️❤️❤️❤️❤️❤️❤️❤️

രാവിലെ നേരത്തെ എഴുന്നേറ്റു പല്ലവ് ഫ്രഷായി ഒരു ക്യാഷൽ ഡ്രെസ്സും ധരിച്ചു ഉറങ്ങി കിടക്കുന്ന നന്ദയെ നോക്കി... പുതപ്പ് നേരെയാക്കി നെറുകയിൽ ഒന്ന് തലോടി അവൻ ഷർട്ടിന്റെ മീതെ ഒരു വിന്റർ ജാക്കെറ്റും ഇട്ടു കാറിന്റെ കീയുമായി താഴെക്കിറങ്ങി... ഫ്രന്റ്‌ ഡോർ തുറന്നു കിടക്കുകയായിരുന്നു... അവൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ മുറ്റത്ത്‌ പ്രകൃതി സൗന്ദര്യം ആസ്വദിച്ചു ഒരു കട്ടൻ കാപ്പിയും ഊതികുടിച്ചു കൃഷ്ണൻ നിൽപ്പുണ്ടായിരുന്നു ഉണ്ടായിരുന്നു... അവനെ കണ്ട കൃഷ്ണൻ ചോദിച്ചു എങ്ങോട്ടാ മോനെ ഇത്രേം നേരത്തെ? ഞാൻ ഒരിടം വരെ പോയേച്ചും വേഗം വരാം കൃഷ്ണേട്ടാ... നീ ചായ കുടിച്ചായിരുന്നോ? ഇല്ലേൽ നിൽക്ക് ഏട്ടൻ ഒരു ചായ ഇട്ട് തരാം... വേണ്ടന്നെ... ഞാൻ വഴിയിൽ നിന്നും കുടിച്ചോളാം... കൃഷ്ണേട്ടൻ പോരുന്നോ? ഞാൻ ഇല്ല... നീ പോയി വാ... ചെടിയെല്ലാം വെള്ളം നനക്കണം... ഓഹ് ഒരു ദിവസം ഇത്തിരി വൈകി എന്ന് കരുതി ഒരു കുഴപ്പവുമില്ല... ഞാൻ പോകുന്ന സ്ഥലം കൃഷ്ണേട്ടനും ഒത്തിരി ഇഷ്ട്ടമാകും...

വന്നെ... പല്ലവ് കൃഷ്ണനെ കോ-ഡ്രൈവർ സീറ്റിൽ ഇരുത്തി അവൻ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു... ടാ... ഞാൻ ഇല്ല... വേഷം പോലും മാറിയിട്ടില്ല... പല്ലവ് കൃഷ്ണനെ നോക്കി... എന്താ ഈ വേഷത്തിന്‌ കുഴപ്പം? കൃഷ്ണൻ സ്വയം ഒന്ന് നോക്കിയ ശേഷം പല്ലവിനെ നോക്കി... അല്ല ഞാൻ ഈ ബനിയനും കാവിമുണ്ടും എടുത്തു നിന്റെ കൂടെ വരുന്നോണ്ട് നിനക്ക് ഒരു കുഴപ്പവുമില്ലേ? എനിക്ക് ഒരു കുഴപ്പവുമില്ല കൃഷ്ണേട്ടാ... നമുക്ക് ഒരു മോർണിംഗ് ട്രിപ്പ്‌ കഴിഞ്ഞു വരാം... വഴിയിലെ ഓരോന്നിനെയും നോക്കി പല്ലവിനോട് ഓരോന്ന് പറഞ്ഞു ചിരിച്ചു രണ്ടുപേരും ഒരു കുഞ്ഞു യാത്ര നടത്തി... വഴിയിൽ നിർത്തി ഓരോ കട്ടൻ കാപ്പി കുടിച്ചു യാത്ര തുടരുമ്പോൾ കൃഷ്ണൻ ചോദിച്ചു നമ്മൾ എങ്ങോട്ടാ പോകുന്നത്? കുറച്ചു കൂടെ ക്ഷമിക്കൂ ഏട്ടാ... ഇനി അധികദൂരമില്ല അവിടേക്ക്... അതും പറഞ്ഞു പല്ലവ് വീണ്ടും യാത്ര തുടർന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story