💐നീർമിഴിപൂക്കൾ💐: ഭാഗം 25

neermizhippookkal

രചന: ദേവ ശ്രീ

 പ്രതീക്ഷ ഭവൻ ബോഡിങ് എന്ന ബോർഡ്‌ കടന്നു കാർ അകത്തേക്കു കുതിച്ചു... ഇവിടെ ആരാ മോനെ? അതൊക്കെ കാണാൻ പോകുന്നല്ലേ ഉള്ളൂ... ചേട്ടൻ ഇറങ്ങിയേ... രണ്ടുപേരും ഇറങ്ങി പരസ്പരം ഒന്ന് മുഖത്തോട് മുഖം നോക്കി ചിരിച്ചു ഓഫീസ് എന്ന് എഴുതിയ ബോർഡിന്റെ അടുത്തേക്ക് നടന്നു... വാതിൽ നോക്ക് ചെയ്തു... യെസ്.... അധികം പ്രായമാകാത്ത ഒരു സ്ത്രീയായിരുന്നു അവിടെ ഇരുന്നിരുന്നത്... വരൂ ഇരിക്കൂ... വന്നവരെ സാസൂക്തം വീക്ഷിച്ചു അവർ ചോദിച്ചു... പല്ലവ് അല്ലെ? അതെ എന്ന് അവൻ തലയാട്ടി... സോറിട്ടോ... ഒറ്റ പ്രാവശ്യമല്ലേ കണ്ടിട്ടള്ളൂ.. അതാണ് പെട്ടൊന്ന് മനസിലാവാഞ്ഞത്... ആനന്ദ വന്നിട്ടില്ലേ... ഇല്ല മാഡം.. പൂജാഹോളിഡേയ്‌സ് അല്ലെ. ഞാൻ നിധിമോളെ, സോറി നയോമികയെ കൊണ്ട് പോകാൻ വന്നതാണ്... ഓഹ്.. ആയിക്കോട്ടെ... ഞാൻ നയോമി മോളെ വിളിച്ചു വരാം... അതും പറഞ്ഞു അവർ എഴുന്നേറ്റു നടന്നു... ടാ... സത്യം പറയ്‌ ആരാ നയോമിക.. നിനക്ക് ഇങ്ങനെ ഒരു കുഞ്ഞുള്ള കാര്യം എനിക്ക് അറിയില്ലല്ലോ.. കൃഷ്ണൻ പല്ലവിനോട് ചൂടായി...

ഇതിന്റെ അമ്മ എവിടെടാ? പല്ലവ് ഒന്ന് ചിരിച്ചു പറഞ്ഞു കൃഷ്ണൻ ചേട്ടാ ഇത് നന്ദേടെ മോളാ.. ഇപ്പോ എന്റെയും... അനുവിന്റെ കുഞ്ഞോ? അപ്പൊ അനൂന്റെ കല്യാണം കഴിഞ്ഞതാണോ? . മ്മ്... അവളുടെയും വിവിടെയും കുഞ്ഞാണ് നിധി... അപ്പൊ വിവി എവിടെ? ആഹാ എനിക്ക് അറിയില്ല... ഞാൻ ചോദിച്ചിട്ടുമില്ല... ഇപ്പോ എന്റെ മോളാ... ഏട്ടനും ഇഷ്ട്ടമാവും മോളെ... കൃഷ്ണൻ പല്ലവിനെ നോക്കി... നിന്റെ മനസ് വലുതാണെടാ... അല്ലെങ്കിൽ നിനക്ക് ആ കുഞ്ഞിനെ ഇങ്ങനെ സ്നേഹിക്കാൻ കഴിയില്ല... ഓഹ്... മതി... എന്റെ മനസ് വലുതായത് കൊണ്ടൊന്നുമല്ല... ആ കുഞ്ഞിനോട് ഒന്ന് സംസാരിച്ചാൽ പിന്നെ അവളോട്‌ ചങ്ങാത്തം കൂടാത്ത ആരുമുണ്ടാകില്ല... ഒരു മിടുക്കി കുട്ടി... അപ്പോഴാണ് പല്ലവിന്റ ഫോൺ റിംഗ് ചെയ്തത്... അവൻ കൃഷ്ണനോട്‌ ഇപ്പോൾ വരാം എന്നും പറഞ്ഞു.. ഹലോ... ഇന്നലെ നിന്റെ പ്രണയം നിന്റെ പ്രിയതമയെ അറിയിച്ചോ പ്രണാനായകാ.... ടാ ടാ... .... മോനെ വല്ലാതെ അങ്ങ് ഊതല്ലേ.... ഓഹ്... രാവിലെ തന്നെ എന്ത് വാർത്താനാണ് കുട്ടി പറയുന്നത്...

അയ്ഷായിഷ്.. കർമം കർമം... ഓഹ് നമ്പൂതിരി ഏത് ഇല്ലത്തെ ആണാവോ? അവന്റെ ഒരു കോപ്പിലെ ഐഡിയാ... എല്ലാം അവളോട് ഏറ്റു പറയാൻ നീ പറഞ്ഞിട്ടല്ലേടാ കോപ്പേ ഞാൻ പോയത്... മനുഷ്യന്റെ ഉള്ളവില കൂടി നഷ്ട്ടപെടാഞ്ഞത് ഭാഗ്യം... നിനക്ക് അറിയുമോടാ ഞാൻ നോക്കിയാൽ ഗർഭം ഉണ്ടാകും എന്ന് വരെ പറഞ്ഞടാ അവള്... അത് കേട്ട് ചേതൻ പൊട്ടിചിരിച്ചു... ഓഹ് അവന്റെ ഒരു ഓഞ്ഞ ചിരി... അല്ലടാ പവി... അനുവിനെ തെറ്റ് പറയാൻ പറ്റില്ല... ആരും നിന്നെ പറ്റി ആദ്യം അങ്ങനെയൊക്കെ കരുതൂ... നീ.. നീയെന്റെ കൂട്ടുക്കാരൻ തന്നെയാണോടാ... അതോ? എടാ ഞാൻ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ല... നിന്റെ ഐഡന്റിറ്റി കണ്ടാൽ ആർക്കും അതല്ലേ തോന്നു... പിന്നെ നീ സ്ത്രീ വിഷയത്തിൽ ഇടക്ക് വലിയ താല്പര്നായിരുന്നു പാസ്ററ് ഇസ് പാസ്ററ് ചേതാ... അത് നമുക്ക് രണ്ടുപേർക്കും കൂടി ഇരുന്നു പറയാം... അനുവിനോട് പറയാൻ പറ്റില്ല... കുടിച്ചു വെളിവില്ലാതെ അവളോട് ഓരോന്ന് കാണിച്ചുകൂട്ടിട്ട് കുറ്റബോധത്തിന്റെ ഒരു തരിപോലും അവളോട്‌ കാണിക്കാത്ത നിന്നെ അവൾ എങ്ങനെ സ്നേഹിക്കും... .

ഇങ്ങനെ നെഗറ്റീവ് അടിക്കല്ലേ ചേതാ.. പിന്നെ നന്ദയെ എന്റെ വഴിക്ക് പെട്ടൊന്ന് കൊണ്ട്വരാൻ കഴിയുമെന്ന പ്രതീക്ഷ എനിക്കുമില്ല... പക്ഷേ അതിന്റെ ആദ്യപടിയിലാണ് ഞാൻ.... എന്ത് പടി? അതോ അതാണ് നിധിമോള്... അങ്ങനെ ആനന്ദയുടെ മനസ്സിൽ കയറി പറ്റാനായി അടുത്ത തന്ത്രമല്ലേ... സത്യം പറഞ്ഞാൽ അവളുടെ സ്നേഹം കിട്ടിയില്ലെങ്കിലും അവളെ എനിക്ക് നഷ്ട്ടപെടരുത് എന്ന ചിന്ത മാത്രമേയുള്ളൂ... അത് എന്താടാ? പല്ലവ് ഇന്നലെ ഉണ്ടായതെല്ലാം ചേതനോട് പറഞ്ഞു... അവളെ പോലൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ലടാ... എങ്ങനെയാടാ അവളെ ഞാൻ നഷ്ട്ടപെടുത്തുക... എന്നെ ഇത്രയും മനസിലാക്കിയ മറ്റൊരു പെണ്ണ് കാണില്ല... എന്റെ സ്നേഹവും സന്തോഷവും ദേഷ്യവും സങ്കടവും എല്ലാം പങ്കുവെക്കാൻ അവൾ എന്നും എന്റെ കൂടെ വേണമെടാ.. അവളെ നഷ്ട്ടപെടാതിരിക്കാൻ പല്ലവ് എന്തും ചെയ്യും... എല്ലാം ശരിയാവുമടാ..... നിന്നെ സ്നേഹിക്കാൻ അവൾക്കും കഴിയും... എന്നാൽ ശരി ചേതാ... ഞാൻ പിന്നെ വിളിക്കാം... ഫോൺ കട്ടാക്കി പല്ലവ് വരാന്തയിൽ തന്നെ നിന്നു...

അകത്തിരുന്നു മുഷിഞ്ഞു കൃഷ്ണനും പുറത്തേക്ക് ഇറങ്ങി പല്ലവിന്റെ അരികിൽ വന്നുനിന്നു... ദൂരെ സിസ്റ്ററിന്റെ കൂടെ നടന്നു വരുന്ന നിധി മോള് പല്ലവിനെ കണ്ടതും അവന്റെ അരികിലേക്ക് ഓടി... നിധിമോള് അടുത്തെത്തിയതും പല്ലവ് മുട്ട്കുത്തി നിന്നു ഇരുകൈകളും നീട്ടി പിടിച്ചു... അച്ഛാ എന്നും വിളിച്ചു നിധി പല്ലവിനെ കെട്ടിപിടിച്ചു... അവനും മോളെ ചേർത്തുപിടിച്ചു തലയിൽ തലോടി നെറുകയിൽ ഉമ്മ വെച്ചു... അച്ഛൻ എന്നെ കൊണ്ട് പോകാൻ വന്നതാണോ... ആണല്ലോ... മോൾക്ക്‌ അമ്മയെ കാണണ്ടേ... വേണം... മോൾക്ക്‌ അമ്മയെ കാണണം.. എങ്കിൽ നമുക്ക് പോകാം... പല്ലവ് നിധിയെ എടുത്തു സിസ്റ്ററോട് പറഞ്ഞു അവളുമായി ഇറങ്ങി... ഇതാരാ അച്ഛാ... കൃഷ്ണനെ ചൂണ്ടി നിധി ചോദിച്ചു... ഇതോ ഇതൊരു അങ്കിൾ ആണ്... പല്ലവ് നിധിയോട് പറഞ്ഞു... അങ്കിൾ അല്ലാട്ടോ മോളെ... ഞാൻ മോൾടെ വല്യച്ഛനാണ് ട്ടോ... നിധി കൃഷ്ണനെ നോക്കി ഒന്ന് ചിരിച്ചു... വല്യച്ഛന്റെ പേരെന്താ? കൃഷ്ണൻ.... ഞാൻ നയോമിക.... നിധിമോളാണ് ട്ടോ ഞാൻ എല്ലാർക്കും... നിധി മോള് മിടുക്കി കുട്ടിയാണല്ലോ...

കൃഷ്ണൻ അവളെ നോക്കി പറഞ്ഞു... കാറിന്റെ കീ കൃഷ്ണന്റെ കയ്യിൽ കൊടുത്ത് പറഞ്ഞു കൃഷ്ണേട്ടാ വണ്ടി എടുത്തോളൂ... ഞാനും എന്റെ മോളും കുറച്ചു വിശേഷങ്ങൾ പറയട്ടെ എന്നും പറഞ്ഞു പല്ലവ് മോളുമായി കാറിന്റെ പിറകിലെ സീറ്റിലേക്ക് ഇരുന്നു... പിന്നീട് അവര് ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു... നിധിമോളുടെ വിശേഷങ്ങൾക്ക് നല്ലൊരു കേൾവിക്കാരായി പല്ലവും കൃഷ്ണനും ഇരുന്നു... ഏട്ടാ നേരെ മാളിലേക്ക് വിട്ടോളു... മോൾക്ക്‌ കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്... നമ്മൾ മാളിലേക്ക് ആണോ പോകുന്നത്? ആഹാ... മോള് പോയിട്ടുണ്ടോ? ഹേയ് ഇല്ല.. പക്ഷേ അവിചിറ്റയും ആദിചിറ്റയും മാളിന്റെ കാര്യം പറയുന്നത് കേട്ടിട്ടുണ്ട്... ഞാൻ ഇത് വരെ പോയിട്ടില്ല... എങ്കിൽ നമുക്ക് പോകാട്ടോ... നിധിമോള് സന്തോഷം കൊണ്ട് തലയാട്ടി... മാളിന് മുന്നിൽ വണ്ടി നിന്നതും കൃഷ്ണൻ പറഞ്ഞു നിങ്ങൾ പോയി വാ... ഞാൻ ഇല്ല... ഈ വേഷത്തിൽ നിങ്ങളുടെ കൂടെ വന്നാൽ എല്ലാവരും നമ്മളെ നോക്കും... അതിന്താ ഏട്ടാ ഈ ഇൻഫിയൊരിറ്റി കോംപ്ലക്സിന്റെ ആവശ്യമുണ്ടോ...

ഇങ്ങു വന്നെ... കൃഷ്ണനെയും മോളെയും കൂട്ടി അവൻ നേരെ പോയത് മാളിലെ ടെക്സ്റ്റ്‌ടൈൽസിലേക്ക് ആയിരുന്നു... അവിടെ നിന്നും ഒരു മുണ്ടും ഷർട്ടും എടുത്തു കൃഷ്ണനോട്‌ അതിട്ട് വരാൻ പറഞ്ഞു... ഇനി ആ ഒരു അപകർഷതാബോധം വേണ്ട... കൃഷ്ണൻ വരുമ്പോഴേക്കും പല്ലവ് മോൾക്ക്‌ വേണ്ടി കുറച്ചു ഡ്രെസ്സുകൾ എടുത്തു... നിധി ഒരുപാട് വേണ്ട എന്ന് പറഞ്ഞെങ്കിലും ഡ്രെസ്സും അതിന് വേണ്ട ഓർണമന്റ്സും എടുത്തു... എക്സലെറ്ററിന്റെ അരികിൽ എത്തിയതും നിധി പേടിച്ചു പല്ലവിന്റെ കയ്യിൽ പിടിച്ചു... പേടിയുണ്ടോ... നിധിയുടെ തലയിൽ തലോടി പല്ലവ് ചോദിച്ചു... ഉണ്ടെന്നർത്ഥത്തിൽ നിധി തലയാട്ടി... പേടിക്കണ്ട... ഞാൻ ഇല്ലേ കൂടെ... നമുക്ക് ഒരുമിച്ചു കാലെടുത്തു വെക്കാം... അതും പറഞ്ഞു നിധിമോളെയും കൂട്ടി എക്സ്ലേറ്ററിലേന്റെ അടുത്തേക്ക് നടന്നു... വർധിച്ച ഹൃദയമിടിപ്പോടെ പല്ലവിന്റെ കയ്യും പിടിച്ചു അവൾ കാലെടുത്തു വെച്ചു... കയറി മുകളിലേക്കു പോകുതോറും നിധിക്ക് വലിയ സന്തോഷമായി... അവിടെയുള്ള ടോയ്‌സ് കടയിൽ കയറി മൂന്നു നാലു ടെഡ്‌ഡി ബീറും സിൻഡ്രലയുടെയും ബാർബി ഡോളും ഡോക്ടർ സെറ്റും അങ്ങനെ കളിപ്പാട്ടത്തിന്റെ നീണ്ടനിര തന്നെ വാങ്ങി കൂട്ടി...

നമുക്ക് ഇനി എന്തെങ്കിലും കഴിച്ചു വീട്ടിലേക്ക് പോകാം..... - പല്ലവ് നിധി സമ്മതം അറിയിച്ചു തലയാട്ടി... ഫുഡ്‌ കോർണറിൽ ചെന്ന് ബിരിയാണിയും ഐസ്ക്രീം എല്ലാം കഴിച്ചു അവർ നേരെ വീട്ടിലേക്ക് പോയി... കാർ ഗേറ്റ് കടന്നു വരുമ്പോൾ തന്നെ മുറ്റത്തു നിൽക്കുന്ന രാധമ്മയെയും അനുവിനെയും അവർക്ക് കാണാമായിരുന്നു... കാർ നിർത്തി ഡ്രൈവർ സീറ്റിൽ നിന്നും കൃഷ്ണൻ ഇറങ്ങി... കൃഷ്ണനെ കണ്ടതും രാധമ്മ അവന് നേരെ കൈ ഓങ്ങി... രാവിലെ പോയതല്ലേ നീ.. അതും ഫോൺ പോലും എടുക്കാതെ... എവിടെ ആയിരുന്നടാ മനുഷ്യനെ ഇങ്ങനെ തീതീട്ടിക്കാനായി പോയത്... അപ്പോഴേക്കും പല്ലവും ഇറങ്ങി വന്നു.. അയ്യോ രാധമ്മേ കൃഷ്ണൻ ചേട്ടൻ എന്റെ കൂടെ വന്നതാണ്... എവിടെക്കാ രണ്ടാളും പോയത്? ഞാൻ എന്റെ മോളെ കാണാൻ പോയതാണ്... അത് പറഞ്ഞപ്പോൾ അനുവിന്റെ മുഖം ഒന്ന് തിളങ്ങി...

എന്നിട്ട് മോള് എന്ത് പറഞ്ഞു? അനു ആകാംഷയോടെ ചോദിച്ചു... നല്ല അസല് മലയാളം തന്നെയാണ് പറയുന്നത് കുട്ടി അല്ലെ പവി... കൃഷ്ണനും ഗോളടിച്ചു... അനു ഒരു നിമിഷം മൂകയായി... പല്ലവ് നിധിമോളോട് ഇറങ്ങാൻ കണ്ണുകൾ കൊണ്ട് കാണിച്ചു... കാറിൽ നിന്നും ഇറങ്ങിയ മോളെ കണ്ടു അനു അവളുടെ സർവ്വ വേദനയും മറന്നു നിധിമോളെ കെട്ടിപിടിച്ചു... ചുംബനങ്ങൾ കൊണ്ട് മൂടി... ആദ്യമായിട്ടാ ഞാൻ എന്റെ കുട്ടിയെ കാണാതെ ഇത്രേം ദിവസം... അനുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു... അനു മോളെയും കൂട്ടി അകത്തേക്കു നടന്നു... റൂമിലെത്തിയ നിധിക്ക് മാളിലെ വിശേഷങ്ങലായിരുന്നു പറയാൻ ഉണ്ടായിരുന്നത്... അവളെ മടിയിൽ കിടത്തി അനു അതെല്ലാം കേട്ട്ട്ടിരുന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story