💐നീർമിഴിപൂക്കൾ💐: ഭാഗം 26

neermizhippookkal

രചന: ദേവ ശ്രീ

വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിലാണ് നിധി അനുവിന്റെ കയ്യിലെ പാടുകൾ കണ്ടത്... അമ്മേ ഇതെന്താ അമ്മേ കയ്യിൽ? നിധിയുടെ ചോദ്യം കേട്ടതും അനു ഒന്ന് പതറി... അത്... അത്‌ മോളെ... അമ്മേടെ കൈഅറിയാതെ എവിടെയോ കൊറിയതാണ്.. ഓഹ്... എന്നാലും അമ്മ സൂക്ഷിക്കാഞ്ഞിട്ടല്ലേ... ഇനി എന്റെ അമ്മക്കുട്ടി നല്ലോണം സൂക്ഷിക്കണം കേട്ടോ... നിധി എഴുന്നേറ്റു അനുവിന്റെ തോളിലൂടെ കയ്യിട്ട് കവിളിൽ മുത്തി... മതി അമ്മേടെ മുത്തിന് എന്തെങ്കിലും കഴിക്കണ്ടേ... വാ അമ്മ ഭക്ഷണം തരാം... അയ്യോ വേണ്ട അമ്മേ... അനു എന്താണെന്നർത്ഥത്തിൽ നിധിയെ നോക്കി.. നിധി അവളുടെ കുഞ്ഞി വയറുകാണിച്ചു പറഞ്ഞു... ദെ കണ്ടോ വയറു നിറഞ്ഞാ ഇരിക്കുന്നത്... വരുന്ന വഴിക്ക് അച്ഛൻ ഒരുപാട് ഫുഡ്‌ വാങ്ങി തന്നു... നീ എന്തിനാണ് മോളെ ഇതെല്ലാം വാങ്ങിയത്? അമ്മേ ഞാൻ ഒന്നും വേണം എന്ന് പറഞ്ഞിട്ടല്ല... എല്ലാം എനിക്ക് അച്ഛൻ വാങ്ങി തന്നതാണ്...

നല്ല അച്ഛനാണ്... എനിക്ക് ഒത്തിരി ഇഷ്ട്ടായി... ഞാൻ അച്ഛന്റെ അടുത്തേക്ക് പോകട്ടെ... അതും പറഞ്ഞു പല്ലവിന്റെ അരികിലേക്ക് നിധി ഓടി പോയി... നന്ദക്കും പല്ലവിനെ ഒന്ന് കാണാനും തനിച്ചു സംസാരിക്കണം എന്നും ഉണ്ടായിരുന്നു... അതിനായി ഒരു അവസരത്തിന്‌ അവളും കാത്തിരുന്നു... ഈ സമയം കൊണ്ട് നിധി കൃഷ്ണനും ഇന്ദ്രനും രാധമ്മയുമായി നല്ല കൂട്ടായി.. ഹാളിൽ അനു ഒഴികെ എല്ലാവരും നിധിമോൾക്ക്‌ ചുറ്റുമിരുന്നു നിധി പല്ലവിന്റെ അരികിൽ അവന്റെ കൈകൾ കോർത്തു പിടിച്ചു അവളുടെ വിശേഷങ്ങളും കുറുമ്പുകളും അവരോടു പങ്ക്വെച്ചിരുന്നു... ഇതെല്ലാം കണ്ടു അനുവും മുകളിൽ ഉണ്ടായിരുന്നു.. നിധിമോള് ഉന്നക്കായ കഴിച്ചിട്ടുണ്ടോ? കൃഷ്ണൻ ചോദിച്ചു... ഉന്നക്കായയോ? അതെന്താ വല്യച്ചാ?

അത് നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കുന്ന ഒരു പലഹാരമാണ്.. ഈ മുത്തശ്ശി മോൾക്ക്‌ ഉണ്ടാക്കി തരും.. രാധമ്മയെ ചൂണ്ടി കൃഷ്ണൻ പറഞ്ഞു... വാ മോളെ നമുക്ക് രാധമ്മയെ സഹായിക്കാം അതും പറഞ്ഞു കൃഷ്ണൻ മോളെയും കൂട്ടി രാധമ്മയുടെ പിറകെ നടന്നു... അത് കണ്ടു പല്ലവ് മോളോട് ചോദിച്ചു... വളയച്ഛനെ കിട്ടിയപ്പോൾ അച്ഛൻ ഔട്ട്‌ അല്ലെ മോളെ... അതും പറഞ്ഞു ചിരിച്ചു പല്ലവിന്റെ കണ്ണൊന്നു തെറ്റിയപ്പോളാണ് മുകളിൽ നിൽക്കുന്ന അനുവിനെ കണ്ടത്... സെറ്റിയിലിരിക്കുന്ന ഇന്ദ്രനെ മൈൻഡ് ചെയ്യാതെ പല്ലവ് മുകളിലേക്ക് നടന്നു... അവന്റെ പോക്കുംനോക്കി ഇന്ദ്രനിരുന്നു... മുകളിലേക്ക് പല്ലവ് വരുന്നത് കണ്ടപ്പോൾ തന്നെ അനു ചിന്തിച്ചു ഇത് തന്നെ തുറന്നു സംസാരിക്കാൻ പറ്റിയ സമയം... പല്ലവിന്റെ വരവിനായി അനുവും കാത്തിരുന്നു...

മുകളിലേക്ക് എത്തിയ പല്ലവ് അനുവിന്റെ അടുത്തേക്ക് നടക്കണോ അതോ റൂമിലേക്ക്‌ പോകണോ എന്ന് കരുതി ഒന്ന് സംശയിച്ചു നിന്നു... വേണ്ട... ഇപ്പോൾ അവളുടെ അടുത്തേക്ക് പോകണ്ട... അങ്ങനെ പോയാൽ നിധിമോളെ ഉപയോഗിച്ച് ഞാൻ അവളുടെ ജീവിതത്തിലേക്ക് കടന്നുകൂടുന്നതായി തോന്നിയാലോ... അതും ആലോചിച്ചു പല്ലവ് തിരിഞ്ഞു റൂമിലേക്ക്‌ നടന്നു... പല്ലവ്.... അനുവിന്റെ ആ വിളിയിൽ അവൻ അവിടെ നിന്നു... ഒരുനിമിഷം അവന്റെ മനസ്സിൽ ഒരായിരം ലഡുകൾ ഒരുമിച്ചു പൊട്ടി... തന്റെ പ്ലാൻ ഇത്രപെട്ടൊന്ന് വിജയിച്ചു അനു എന്നെ സ്നേഹിക്കും എന്ന് ഒരിക്കൽ പോലും കരുതിയില്ല... പെട്ടൊന്ന് രണ്ടുകൈകൾ അവനെ ചുറ്റിവരിഞ്ഞു... അനു അവളുടെ തല അവന്റെ മുതുകിൽ ചേർത്തു വെച്ചു... സോറി...

ആം റിയലി സോറി... ഞാൻ ചെയ്തത് തെറ്റാണ്... എന്നോട് ചെയ്തതിന് ഞാൻ ഒരുപാട് വിഷമിപ്പിച്ചു... ഇനിയും എനിക്ക് ഇങ്ങനെ വയ്യ... അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവന്റെ മാറിൽ മുറുക്കിയ അനുവിന്റെ കൈകൾക്ക് മീതെ പല്ലവിന്റെ കൈകൾ വെക്കാൻ വേണ്ടി അവൻ കൈകൾ ഉയർത്തി... പല്ലവ് എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്... . ആ ശബ്ദം കേട്ടതും അവൻ ഞെട്ടി അനുവിനെ നോക്കി... ഏ.... അവൻ സ്ഥലകാലബോധമില്ലാതെ ചോദിച്ചു... നീ എന്താ പൊട്ടൻ കളിക്കണോ? ഓഹ്... സ്വപ്നമായിരുന്നോ... ഈ ഫൂലം ദേവിക്ക് ഒരു മാറ്റാവുമില്ലല്ലോ... എന്താടോ കിടന്നു പിറുപിറുക്കുന്നത്? ഹേയ് പൊട്ടന് ലോട്ടറി അടിച്ച സ്വപ്നം കണ്ട കാര്യം പറഞ്ഞതാണ്... എന്താ തന്റെ പ്ലാൻ? ഇപ്പോ റൂമിൽ പോയി ഫ്രഷായി ഡ്രസ്സ്‌ ഓക്കേ ഒന്ന് മാറി നിധിമോൾടെ കൂടെ ഉന്നക്കായ കഴിക്കാൻ പോണം... പിന്നെ നൗ ഫ്രീ...

ഇനി നാളെ ആണെങ്കിൽ മോൾക്ക്‌ മുത്തശ്ശിയെ കാണണം എന്ന് പറഞ്ഞിരുന്നു... സോ അപ്പൊ തന്റെ വീട്ടിലേക്ക് പോണം... എന്ത് ഉദ്ദേശത്തിലാണ് നീ എന്റെ മോളോട് ഈ സ്നേഹം കാണിക്കുന്നത്... നോക്ക് പല്ലവ് എന്റെ മോള് കൊച്ചുകുഞ്ഞാണ്... ആര് സ്നേഹം കാണിച്ചാലും അതിനും തിരിച്ചു സ്നേഹിക്കാനെ അറിയൂ... നിന്റെ ഈ കപടതയും കൗശലവും നിറഞ്ഞ സ്നേഹം അവൾക്ക് നൽകുമ്പോൾ അവൾ കെട്ടി പടുക്കുന്ന ഒരു ലോകമുണ്ട്... ഒരിക്കൽ ഇതെല്ലാം കളവാണ് എന്നരിയുന്ന നിമിഷം ആ കുഞ്ഞുമനസ് തകരും... അതെനിക്ക് സഹിക്കില്ല... പ്ലീസ്... ഇനിയും ഒരു ഉപദ്രവമായി എന്റെയും കുഞ്ഞിന്റെയും ഇടയിലേക്ക് വരരുത്... അത്രയും പറഞ്ഞു നന്ദ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു... അവളുടെ പോക്ക് നോക്കി പല്ലവും.....

പിറ്റേന്ന് കാലത്ത് തന്നെ നിധിയും പല്ലവും അനുവും കൂടി അനുവിന്റെ വീട്ടിലേക്കു പോയി... പോകുന്ന വഴിയിൽ വണ്ടി നിർത്തി വീട്ടിലുള്ളവർക്ക് എല്ലാം ഡ്രസ്സ്‌ എടുത്തു കുറച്ചു ബേക്കറിയും വാങ്ങിയാണ് അവർ പോയാത്... പല്ലവിന്റെ ഓരോ നോട്ടവും നന്ദയിലേക്ക് നീളുമ്പോഴും അനു ഒരിക്കൽ പോലും അവനെ നോക്കിയില്ല... നന്ദയുടെ വീട്ടുകാരോടുള്ള പല്ലവിന്റെ പെരുമാറ്റത്തിൽ അത്ഭുതം കൂറി നിന്നു നന്ദ... ആദിക്ക് ഒരു ഏട്ടനായും അവളുടെ അമ്മക്ക് ഒരു മകനായുമുള്ള അവന്റെ നിൽപ്പ് അവളിൽ സന്തോഷത്തേക്കാളേറെ ഭയമാണ് നിറച്ചത്... കാലങ്ങൾക്ക് ശേഷം അന്ന് എല്ലാവരും മനസറിഞ്ഞു സന്തോഷിച്ചു... അനുവോഴികെ.... എല്ലാവരോടും യാത്ര പറഞ്ഞു തിരിച്ചു പോരുമ്പോൾ അനുവിന്റെയും നന്ദയുടെയും മുഖത്തു നല്ല വിഷമം ഉണ്ടായിരുന്നു... ❤️❤️❤️❤️❤️❤️❤️❤️

പൂജാ ഹോളിഡേയ്‌സ് കഴിഞ്ഞു നിധി പോകുമ്പോൾ അനുവിന് വല്ലാത്ത വിഷമമുണ്ടായിരുന്നു... നിധിക്കും എല്ലാവരെയും വിട്ടുപിരിയുന്നതിൽ നല്ല സങ്കടമുണ്ടെന്നു അവളുടെ മുഖം പറഞ്ഞിരുന്നു... പല്ലവിനും അനുവിന്റെയും നിധിയുടെയും മുഖം കണ്ടപ്പോൾ വല്ലാതെയായി... അവൻ നിധിയെ ചേർത്തുപിടിച്ചു... എല്ലാവരോടും യാത്ര പറഞ്ഞു കാറിലേക്ക് കയറി... എല്ലാവരോടും യാത്ര പറഞ്ഞു നിധി വീണ്ടും ബോഡിങ്ങിലേക്ക് തന്നെ പോയി... അന്നത്തെ സംഭവത്തിന്‌ ശേഷം അനു ഇന്നാണ് ഓഫീസിൽ പോകുന്നത്... എന്തോ നിധിമോളുടെ അഭാവം കൊണ്ടോ മറ്റോ അവൾക്ക് വല്ലാത്ത ഒരു മൂഡ് ഓഫ് തോന്നി... ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ കഴുകി ഉച്ചത്തേക്കുള്ള ഭക്ഷണം ആക്കാൻ അടുക്കളയിലേക്ക് നടക്കുമ്പോൾ തലക്കൊക്കെ ഒരു ഭാരം വന്നു നിറയുമ്പോലെ ഒരു തോന്നൽ...

വീണ്ടും കാലെടുത്തു വെച്ചപ്പോൾ അത് തോന്നൽ അല്ലെന്ന് മനസിലായി... ഒരു ആശ്രയത്തിനായി അനു നാലു ദിക്കും നോക്കിയെങ്കിലും ഒന്നിനെയും പിടിക്കാൻ ആകാതെ അനു നിലത്തേക്ക് ഊർന്നു വീണു... എന്തോ ശബ്ദം കേട്ട് അടുക്കള പുറത്ത് നിന്നും അകത്തേക്ക് വന്നു നോക്കിയ രാധമ്മ കണ്ടത് ബോധമില്ലാതെ കിടക്കുന്ന അനുവിനെയാണ്... അയ്യോ... മോളെ അവർ അവളെ കുലുക്കി വിളിച്ചു... അനക്കം ഒന്നും കാണാതെ ആയപ്പോൾ അവർ ഹാളിലേക്ക് ഓടി... സ്റ്റെയർ ഇറങ്ങി വരുന്ന പല്ലവിനെ കണ്ടതും മോനെ അനുമോള് അതാ അവിടെ അടുക്കളയിൽ... അവരുടെ വെപ്രാളം കണ്ടു പല്ലവ് അടുക്കളയിലേക്ക് വേഗത്തിൽ ഓടി... എന്താ എന്ത് പറ്റി രാധമ്മേ എന്റെ നന്ദക്ക്... അറിയില്ല മോനെ... പല്ലവ് അനുവിന്റെ തല പൊക്കി കയ്യിൽ കിടത്തി..

നന്ദ... നന്ദ കണ്ണ് തുറക്ക് മോളെ.. രാധമ്മേ കുറച്ചു വെള്ളം എടുക്ക്.. ഇവൾ ഒന്നും കഴിച്ചില്ലേ... കഴിച്ചതാ മോനെ... കഴിക്കാൻ കൊടുത്തിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്... മറുപടി പറയുന്നതിനിടയിൽ അവർ വെള്ളവുമായി വന്നു... വെള്ളത്തുള്ളികൾ മുഖത്തേക്ക് പതിച്ചിട്ടും അനുവിൽ നിന്ന് ഒരു ഞരക്കമല്ലാതെ വേറെ ഒന്നുമുണ്ടായില്ല... നന്ദ... നന്ദ മോളെ കണ്ണ് തുറക്കടാ... അവന്റെ കണ്ണുകളിൽ ഭയം നിഴലിച്ചു... ഒരു ഭയം അവനെ പൊതിഞ്ഞു... പെട്ടൊന്ന് നന്ദയുമായി ഹോസ്പിറ്റലിലേക്ക് എത്തിയാൽ മതി എന്ന് കരുതി അവൻ നന്ദയെയും പൊക്കി പുറത്തേക്ക് നടന്നു... ദൈവമേ... എന്റെ നന്ദക്ക് ഒരാപത്തും വരുത്തല്ലേ... അവളില്ലാതെ എനിക്ക് ഒരു നിമിഷം പോലും തള്ളി നീക്കാൻ സാധിക്കില്ല... മനസ്സിൽ ഒരായിരം വട്ടം അവൾക്കൊന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിൽ അവൻ വേഗം ഹോസ്പിറ്റൽ ലക്ഷ്യമാക്കി വണ്ടി ഓടിച്ചു...

അനുവിനെ ഡോക്ടർ ചെക്കപ്പ്‌ ചെയ്യുമ്പോഴും പല്ലവിന്റെ ഹൃദയമിടിപ്പ് അതിവേഗത്തിൽ തന്നെയായിരുന്നു... വാടിയ താമരതണ്ടുപോലെ കിടക്കുന്ന നന്ദയെ കാണുത്തോറും അവന്റെ ഉള്ളം നീറി കൊണ്ടിരുന്നു... അക്ഷമനായ പല്ലവ് ഡോക്ടറോട് ചോദിച്ചു ഡോക്ടർ നന്ദക്ക്? പ്രഷർ ലെവൽ കുറഞ്ഞിട്ടുണ്ട്... അത് മാത്രമാണ് എന്ന് പറയാൻ പറ്റില്ല.. മറ്റെന്തെങ്കിലും ഉണ്ടോ എന്ന് ഒരു ഡീറ്റെയിൽ ചെക്കപ്പിന് ശേഷമേ പറയാൻ പറ്റൂ... അതുകൂടി കേട്ടപ്പോൾ അവന്റെ സങ്കടം പുറത്ത് വരാതിരിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു... വിവാഹം കഴിഞ്ഞു ഇത്ര നാളായി? ഒരു മാസം കഴിഞ്ഞതേയുള്ളൂ... ഓക്കേ... ലാസ്റ്റ് പീരിയഡ് ഡേറ്റ് എന്നാണ്? ദൈവമേ... ഇതൊക്കെ എനിക്ക് എങ്ങനെ അറിയാനാണ്... (ആത്മ) ഓക്കേ ആലോചിച്ചു ബുദ്ധിമുട്ടണ്ട... ഒന്ന് ചെക്കപ്പ് ചെയ്ത ശേഷം പറയാം... ഒന്ന് പുറത്തേക്ക് നിന്നോളൂ... . അതിന് തീരെ താല്പര്യമില്ലെങ്കിലും അവൻ അനുവിനെ നോക്കി ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി...

പുറത്തിറങ്ങിയ പല്ലവിന് ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയായിരുന്നു... വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ അവന് മിനിറ്റുകൾ മണിക്കൂറുകളായി തോന്നി... കുറച്ചു നേരത്തിന്‌ ശേഷം ഡോക്ടർ അവനെ അകത്തേക്ക് വിളിച്ചു... ഡോക്ടർ നന്ദക്ക്? അവരുടെ മുഖത്തെ ഗൗരവം കണ്ടു അവന്റെ ഉള്ളിൽ എന്തൊക്കയോ സംശയങ്ങൾ മുളപൊട്ടി.... താൻ ഭയക്കുന്നപോലെ ഒന്നും സംഭവിക്കരുതെ എന്ന പ്രാർത്ഥനയിൽ ഡോക്ടറുടെ വാക്കുകൾക്കായി അവൻ കാതോർത്തു... സീ മിസ്റ്റർ പല്ലവ്... ഞാൻ പറയുന്ന കാര്യം നിങ്ങൾക്ക് എങ്ങനെ അക്‌സെപ്റ്റബിളാണ് എന്നെനിക്ക് അറിയില്ല.... എന്തായാലും ഇത് അധികകാലം ഒളിപ്പിച്ചു വെക്കാൻ സാധിക്കില്ല... അവന്റെ ഹൃദയമിടിപ്പിന്റ വേഗത കൂടി... കണ്ണുകളിൽ രക്തവർണ്ണം പാറി...

ഓക്കേ ഓപ്പണായി ചോദിക്കാം... കല്യാണത്തിന് മുൻപ് നിങ്ങൾക്കിടയിൽ സെക്സ് റിലേഷൻ ഉണ്ടായിരുന്നോ? യെസ് ഡോക്ടർ... ഓൺ ടൈം... എങ്കിൽ താൻ ഒരു അച്ഛനാവാൻ പോകുന്നതിന്റെ ക്ഷീണമാണ് ആനന്ദക്ക്... കുട്ടിക്ക് രണ്ടുമാസം വളർച്ചയായി... അവന്റെ കണ്ണുകളിൽ കണ്ണുനീർ ഉരുണ്ട് കൂടി... സന്തോഷം അവന്റെ ഉള്ളം തുടികൊട്ടി... ഒപ്പം എന്റെ നന്ദക്ക് പേടിച്ചപോലെ ഒന്നും സംഭവിച്ചില്ലല്ലോ എന്നതിന്റെ സന്തോഷവും... ഡ്രിപ് കഴിഞ്ഞാൽ പോകാം... നന്നായി കെയർ ചെയ്യണം... ഇപ്പോൾ ഞാൻ കുറച്ചു ഫോളിക് ആക്‌സിടും അയോണിന്റെയും ടാബ്ലറ്റ്സ് എഴുതിയിട്ടുണ്ട്... നെക്സ്റ്റ് വീക്ക്‌ ഒരു ഗൈനിനെ പോയി കാണണം... ബാക്കി വിശദമായി ഗൈൻ പറഞ്ഞു തരും... അതും പറഞ്ഞു ഡോക്ടർ പുറത്ത് പോയി...

പല്ലവിനാണെങ്കിൽ സന്തോഷം കൊണ്ട് അവൻ നന്ദക്കരികിലേക്ക് നടന്നു... കണ്ണടച്ച് കിടക്കുന്ന നന്ദയുടെ തലയിൽ തലോടി നെറുകയിൽ മുത്തി... പൊടുന്നനെ നന്ദ കണ്ണുകൾ തുറന്നു പല്ലവിനെ തുറിച്ചു നോക്കി... അത് വകവെക്കാതെ പല്ലവ് അവളുടെ കവിളിൽ പല്ലുകൾ ആഴ്ത്തി... അവന്റെ ആ പ്രവൃത്തിയിൽ തന്നെ അനുവിന് അവന്റെ സന്തോഷത്തിന്റെ അളവ് മനസിലാക്കാൻ സാധിച്ചു... എങ്കിലും അത് മറച്ചു വെച്ച് അനു അവനോട് ദേഷ്യപ്പെട്ടു... ടോ നീയെന്താ കാണിക്കുന്നത്? എന്താ എന്ന്... ഹേയ്... കൂൾ നന്ദ... ഈ സമയത്ത വളരെ സന്തോഷത്തോടെ സമാധാനമായി ഇരിക്കണം... ഈ സമയത്ത് എന്താ ഇത്ര പ്രത്യേകത... അതോ... അവൻ അവളുടെ കയ്യിൽ കൈകോർത്തു പറഞ്ഞു... നീ ഒരു അമ്മയാവാൻ പോവുകയല്ലേ... അവളുടെ കയ്യിൽ കൊരുത്ത അവന്റെ കൈ കുടഞ്ഞെറിഞ്ഞു അനു ചോദിച്ചു ഞാൻ അമ്മയാകുന്നതിൽ നീ എന്തിനാണ് ഇത്രേം സന്തോഷിക്കുന്നത്...

പിന്നെ... എന്റെ കുഞ്ഞ് നിന്റെ ഉദരത്തിൽ വളരുന്നു എന്നറിഞ്ഞാൽ എനിക്ക് സന്തോഷം തോന്നില്ലേ... ഞാൻ ഒരു അച്ഛനാകാൻ പോകുന്നു എന്ന വാർത്ത കേട്ടപ്പോൾ എനിക്ക്... എടോ പറയാൻ പറ്റുന്നില്ല... അനു പൊട്ടിചിരിച്ചു... നീ എന്താ പല്ലവ് പൊട്ടനാണോ... ഇത് നിന്റെ കുഞ്ഞല്ല... പല്ലവിന്റെ മുഖഭാവം പൊടുന്നനെ മാറി... പിന്നെ... ഇത് ആനന്ദ എന്ന എനിക്ക് വഴിവിട്ട ബന്ധത്തിൽ ഉണ്ടായ കുഞ്ഞാണ്... അതിന്റെ അച്ഛനാരാണ് എന്ന് ചോദിച്ചാൽ എനിക്ക് കൃത്യമായി ചൂണ്ടികാണിക്കാൻ എനിക്ക് ഒരാളില്ല... കാരണം ഞാൻ ഓരോ സമയം ഒരുപാട് പേരുമായി... ..

എന്താടി നീ പറഞ്ഞത്... അവൻ അവളുടെ കവിളിൽ കുത്തിപിടിച്ചു... നിന്റെ ചാരിത്ര്യത്തെ എനിക്ക് ഒരു സംശയവുമില്ല... ഇതെന്റെ കുഞ്ഞാണ്.. ഇനി മേലിൽ നിന്റെ വായയിൽ നിന്നും അങ്ങനെ ഒരു..... അത്രയും സംസാരിച്ചപ്പോളാണ് പല്ലവിന് എന്താണ് അവൻ ചെയ്യുന്നത് എന്ന ബോധ്യമുണ്ടായത്... അവളുടെ കവിളിലേ പിടി വിട്ട് അവൻ പറഞ്ഞു... ഇനി ഒരിക്കലും നിന്നിൽ നിന്ന് ഇങ്ങനെയൊരു സംസാരം ഉണ്ടാകരുത്... അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി... കേട്ടവാർത്തയുടെ സന്തോഷത്തിൽ അനുവിന്റെ കണ്ണുകളും തിളങ്ങി.... അവളുടെ കൈകൾ വയറിലൂടെ തഴുകി... കണ്ണുകൾ അടച്ചു കിടന്നു, അപ്പോഴും അവളുടെ കണ്ണുകൾ ചാലിട്ടൊഴുകിയിരുന്നു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story