💐നീർമിഴിപൂക്കൾ💐: ഭാഗം 28

neermizhippookkal

രചന: ദേവ ശ്രീ

വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങി, വീട്ടിലേക്കുള്ള യാത്രയിൽ അനു ക്ഷീണിച്ചു തളർന്നു സീറ്റിലേക്ക് ചാരിയിരുന്നു... അവളുടെ ആ കിടപ്പ് എന്തോ അവന്റെ മനസ്സിൽ ഒരു നീറ്റലുണ്ടാക്കി... ഈ സമയം അവൾക്ക് ഒരുപാട് കരുതൽ നൽകണം എന്ന് അമ്മ പ്രത്യേകം പറഞ്ഞിരുന്നു... എന്നാൽ എന്നെ ഒന്ന് അനുസരിക്കാനോ ഞാൻ പറഞ്ഞു കേൾക്കാനോ കൂട്ടാക്കാത്ത സ്വാഭാവമായി പോയി... അവളെയും തെറ്റ് പറയാൻ പറ്റില്ല... വലിയ തെറ്റുകളുടെ കൂമ്പാരം എന്നിലും ഉണ്ടല്ലോ... ചിന്തകളുടെ വേലിയേറ്റം മാറ്റിവെച്ച് പല്ലവ് നന്ദയെ വിളിച്ചു... നന്ദ ഡി നിനക്ക് എന്തെങ്കിലും കഴിക്കണോ? വേണ്ട... വേണമെങ്കിൽ എന്തെങ്കിലും കഴിക്കാം... അതിന് മറുപടി ഒന്നും കിട്ടാതിരുന്നപ്പോൾ അവൻ വീണ്ടും വണ്ടിയെടുത്തു... വീട്ടിൽ എത്തിയതും അനു ഫ്രഷ് ആവുകപോലും ചെയ്യാതെ നേരെ ബെഡിലേക്ക് കിടന്നു... തലയെല്ലാം ചുറ്റുന്ന പോലെ, കിടക്കണം എന്ന് മാത്രമായി അവൾക്ക്....

രാധമ്മ കൊണ്ട് വന്ന ചായ കുടിച്ചു ഫ്രഷാവാൻ അനു പോയി... ഫ്രഷായി വന്നപ്പോൾ അവളൊന്ന് ഉഷാറായ പോലെ തോന്നി... ചടഞ്ഞു കിടക്കാതെ അവൾ താഴോട്ട് ഇറങ്ങി... താഴെ ഓഫീസ് റൂമിലിരുന്ന് പല്ലവ് ലാപ്പിൽ എന്തോ തിരക്കിട്ട ജോലിയിലായിരുന്നു... എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും അനുവിന് ഒന്നും കഴിക്കാൻ തോന്നിയില്ല... തൊണ്ടകുഴിയിൽ എന്തോ വന്നു നിൽക്കുന്ന പോലെ... കഴിപ്പ് നിർത്തി അനു വേഗം വാഷ്ബേസിനടുത്തേക്ക് ഓടി... ഒപ്പം പല്ലവും.. കഴിച്ചതൊക്കെയും അനു ഛർദിച്ചു... അനുവിന് അരികിലേക്ക് പല്ലവ് എത്തിയപ്പോഴേക്കും അവൾ ഛർദിച്ചു അവശയായിരുന്നു... വീണ്ടും ഛർദിക്കുന്ന അനുവിന്റെ മുതുകു തടവി കൊടുത്തു കൊണ്ടിരുന്നു... പല്ലവിന്റെ മുഖത്തെ പരിഭ്രമം കണ്ടു രാധമ്മ പറഞ്ഞു ഈ സമയത്ത് ഇതൊക്കെ സാധാരണയാണ് കുട്ടി.. ഞാൻ കുറച്ചു കഞ്ഞി ഉണ്ടാക്കി തരാം... മോള് പോയി കിടന്നോ... മുഖം കഴുകി അനു കിടക്കാൻ റൂമിലേക്ക് പോകുമ്പോൾ പല്ലവ് അവളെ താങ്ങി പിടിച്ചു..

അവനെ എതിർക്കാനോ വേണ്ട എന്ന് പറയാനോ അവൾക്ക് തോന്നിയില്ല.. ആ നിമിഷം അത്രയും കരുതൽ അവളും ആഗ്രഹിച്ചിരുന്നു... അനുവിനെ ബെഡിൽ കിടത്തി പല്ലവ് താഴെ ചെന്ന് രാധമ്മയുടെ കയ്യിൽ നിന്നും കഞ്ഞിയും വാങ്ങി റൂമിലേക്ക്‌ നടന്നു... നന്ദ എഴുന്നേൽക്കു ഈ കഞ്ഞി കുടിക്കാം... മ്മ്ഹ്ഹ്... എനിക്ക് വേണ്ട... നന്ദ ഒന്നും കഴിച്ചില്ലെങ്കിൽ ക്ഷീണിക്കും... നാളെ എഴുന്നേൽക്കാൻ കഴിയില്ല, ഓഫീസിലും പോകാൻ പറ്റില്ലട്ടോ... ഇങ്ങനെ ട്ടയേർഡ് ആയിട്ടാണ് നാളെ എങ്കിൽ നിനക്ക് ഇനി മുതൽ ഓഫീസിലേക്ക് പോകാൻ പറ്റില്ലട്ടോ... അനു കഞ്ഞികയ്യിലെടുക്കാൻ നോക്കുമ്പോഴേക്കും അവൻ അവൾക്ക് നേരെ ഒരു ടീസ്പൂൺ കഞ്ഞി നീട്ടി... അറിയാതെ തന്നെ അനു വാ തുറന്നു... രണ്ടു മൂന്നു ടീസ്പൂൺ കുടിച്ചപ്പോഴേക്കും എല്ലാം തികട്ടി വരുന്ന പോലെ തോന്നിയ അനു വേഗം വാഷ്റൂമിലേക്ക്‌ ഓടി... ഛർദിച്ചു ക്ഷീണിച്ചു അനു പല്ലവിനെ ചാരി... അനുവിനെ ചേർത്തു പിടിച്ചു അവൻ ബെഡിൽ കിടത്തി...

അവനും അവളുടെ അരികിൽ കിടന്നു തലമുടിതഴുകി... അനു കണ്ണടച്ച് മുഖം അവന്റെ നെഞ്ചോട് ചേർത്തു വെച്ചു... അവളെ ഒരുകയ്യാലേ പൊതിഞ്ഞു പിടിക്കുമ്പോൾ പല്ലവിന് വല്ലാത്ത ഒരു സന്തോഷമായിരുന്നു... അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു... ആ നിമിഷം അങ്ങനെ നീണ്ടുപോയിരുന്നെങ്കിൽ എന്നവൻ ഒരുപാട് ആഗ്രഹിച്ചു... """"""""""""" ഉറക്കമുണർന്ന അനു താൻ പല്ലവിന്റെ കരങ്ങൾക്കുള്ളിലാണ് എന്ന് മനസിലായപ്പോൾ അവൾക്ക് വല്ലാത്ത ജാള്യത തോന്നി... അവനെ ഉണർത്താതെ പതിയെ എഴുന്നേറ്റു ബാത്‌റൂമിലേക്ക് കയറി... കുളി കഴിഞ്ഞു അനുവിന് വല്ലാത്ത വിശപ്പ് തോന്നി... താഴെ രാധമ്മക്കരികിൽ പോയി ഒരു ക്ലാസ് ചായയും വാങ്ങി അവൾ മുറ്റത്തേക്ക് ഇറങ്ങി... പുലർമഞ്ഞു പൊഴിയുന്ന തണുപ്പ് അവളുടെ ശരീരത്തിലേക്ക് അരിച്ചു കയറി... പൂക്കളുടെ മനോഹരഗന്ധം നാസികതുമ്പിലേക്ക് ഇരച്ചു കയറി... കിളികളുടെ കളകളാരവം കേട്ട് ചൂടുചായ ഒന്ന് മൊത്തി....

എന്താണ് അനുക്കുട്ടി രാവിലെ പ്രകൃതി ഭംഗി ആസ്വദിക്കുകയാണോ? അവൾ കൃഷ്ണന് നേരെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു... കൃഷ്ണേട്ടൻ ഇത്രേം കാലത്ത് എവിടെ പോയതാണ്? ഞാൻ തോട്ടത്തിലൊക്കെ ഒന്ന് പോയതാണ്... ഞാൻ പോയി ഒരു കട്ടൻ കുടിക്കട്ടെ... ഭയങ്കര തണുപ്പ്... അതും പറഞ്ഞു കൃഷ്ണൻ അകത്തേക്ക് കയറി.... അനു അവിടെ തന്നെ കുറച്ചുനേരം കൂടി നിന്നു.. പിന്നെ അകത്തേക്കു നടന്നു. അനു റൂമിലേക്ക്‌ ചെല്ലുമ്പോൾ അവൻ ഓഫീസിലേക്ക് പോകാൻ തയ്യാറായിരുന്നു... നീ ഇന്ന് ഓഫീസിലേക്ക് വരുന്നുണ്ടോ? അവൻ അവൾക്ക് നേരെ തിരിഞ്ഞു ചോദിച്ചു... എന്റെ മറുപടി ഞാൻ ഇന്നലെ പറഞ്ഞതല്ലേ... എനിക്ക് തീരെ വയ്യെങ്കിൽ ഞാൻ ലീവിന് അപ്ലൈ ചെയ്തേ ലീവ് എടുക്കൂ... അതും പറഞ്ഞു അനു കബോർഡിൽ നിന്നും ഒരു സാരിയെടുത്തു ഡ്രസിങ് റൂമിലേക്ക്‌ കയറി വാതിൽ അടച്ചു... അവളുടെ പോക്കും നോക്കി നിസ്സംഗതയോടെ അവൻ നിന്നു..

ഇന്നലെ രാത്രിയിലെ അവളുടെ സമീപനം കണ്ടപ്പോൾ നല്ല രീതിയിലുള്ള മറുപടി കിട്ടുമെന്ന് കരുതി... ഭദ്രക്കാളി വീണ്ടും ഭദ്രക്കാളി തന്നെ.... ഇവള് ഓന്തിനെയും കടത്തി വെട്ടുമല്ലോ... അവളുടെ ഒരു കോപ്പിലെ മറുപടി... നല്ലത് രണ്ടെണ്ണം എനിക്ക് തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല... പണ്ടാരടങ്ങാൻ ഏതോരു നിമിഷത്തിൽ ഞാൻ ആ കുരിപ്പിനെ സ്നേഹിച്ചും പോയില്ലോ..... എന്ന് കരുതി നിന്റെ എല്ലാ തുള്ളലും കണ്ടോണ്ടിരിക്കാൻ ഞാൻ വെറും കോന്തനല്ല.. അപ്പോഴേക്കും അനു ഡ്രസ്സ്‌ മാറി പുറത്ത് വന്നു... അവളെ ഒന്ന് നോക്കുകപോലും ചെയ്യാതെ പല്ലവ് പറഞ്ഞു ഇന്നല്ലെങ്കിൽ നാളെ നമുക്ക് അമ്മടെ അടുത്ത് പോകണം... മം.. പോവാം.... അതും പറഞ്ഞു അനു റൂമിന് പുറത്ത് ഇറങ്ങി... 💚💚💚💚💚💚💚💚

ഓഫീസിൽ എത്തിയ അനു അവളുടെ ഓരോ വർക്കും ചെയ്തു കൊണ്ടിരിന്നു... അപ്പോഴാണ് അവളുടെ ഫോൺ റിംഗ് ചെയ്തത്... പല്ലവിനെ നോക്കി അനു ഫോണെടുത്തു ചെവിയിൽ വെച്ചു.. മോളെ ആദി പറ.... ചേച്ചി... എന്താ ടാ.... ചേച്ചി ഏട്ടനെ കൂട്ടി ഒന്നിവിടംവരെ വരുമോ? എന്താടാ... അമ്മക്ക് എന്തെങ്കിലും... ഹേയ് അതൊന്നുമല്ല ചേച്ചി... വേറെ ഒരു പ്രശ്നമാണ്... നേരിട്ട് പറയാം... ഒന്നിവിടെ വരെ വായോ... ഓക്കേ.. ശരി... അനു ഫോൺ കട്ട്‌ ചെയ്തു... വിവി..... അച്ഛന് വിളിച്ചിരുന്നു... ഇപ്പോൾ ബാങ്കിന്റെ ലോൺ തുക അധികമായി ജപ്തി വരെയായിത്രേ... അച്ഛനും മഹേഷേട്ടനും കൂടി ഒരുപാട് അലഞ്ഞു പൈസക്ക്... എന്നിട്ട് ശരിയായോ അനു... ഇല്ല വിവി... അച്ഛൻ ഇപ്പോ ആകെ പ്രശ്നത്തിലാണ്... നമുക്ക് സഹായിക്കാം വിവി... നിനക്ക് എന്താ അനു ഭ്രാന്താണോ... വിവി അത് നമ്മുടെ പ്രശനം കൂടിയല്ലേ... നമ്മുടെ കല്യാണത്തിന് വേണ്ടിയല്ലേ അച്ഛൻ? സോറി അനു...

അത് നമ്മുടെ പ്രശ്നമല്ല... നിന്റെ അച്ഛന്റെ പ്രശ്നമാണ്... അത് നമ്മളെ ബാധിക്കില്ല... വിവി......... വെറുതെ നീ ഒച്ചയിടണ്ട... ബിസിനസിനെ കുറിച്ച് നിനക്കുമറിയാലോ... നിന്റെ അച്ഛനെ സഹായിച്ചാൽ എനിക്ക് ഫുൾ ലോസ്റ്റ്‌ മാത്രമേ ഉണ്ടാകൂ... ഇത് നിന്റെ പ്രശ്നമല്ലെങ്കിൽ എന്റെ പ്രശ്നമാണ്... എനിക്ക് എന്റെ അച്ഛനെ സഹായിക്കണം... നിന്റെ കയ്യിൽ ഉണ്ടെങ്കിൽ സഹായിച്ചോ അനു... നോ പ്രോബ്ലം... എന്റെ കയ്യിൽ ഇല്ല... അതും പറഞ്ഞു അവൻ നടന്നു... നന്ദ... ഡി നന്ദ... പല്ലവിന്റെ വിളിയിൽ നന്ദ ചിന്തയിൽ നിന്നും ഉണർന്നു... എന്താണ് ഭാര്യേ വലിയ ചിന്ത? ആദിയാണ്.. വീട്ടിലേക്ക് വരാൻ പറഞ്ഞു... പോണെങ്കിൽ പോവാം... ഞാൻ വരണോ? വരാൻ പറയാണോ... വേണ്ട... എന്ത് തന്നെയായാലും എന്റെ പ്രശ്നമാണ്... വീണ്ടും ഒന്നും ആവർത്തിക്കണ്ട... അവൾ പല്ലവിനെ നോക്കി പറഞ്ഞു... വേണ്ട ഞാൻ പൊക്കോളാം... എങ്ങനെ പോകും... നീ നിൽക്കു... ഇത് പെട്ടൊന്ന് തീർത്തു ഞാൻ നിന്നെ കൊണ്ടാക്കാം.. അത്... അത്‌ വേണ്ട... എനിക്ക് ഇപ്പോ പോകണം... ടേബിളിൽ ഇരുന്ന ഫോൺ എടുത്തു ഏതൊരു നമ്പർ കുത്തി അവൻ പറഞ്ഞു..

കം ടു മൈ ക്യാബിൻ... കുറച്ചു സമയത്തിന് ശേഷം ഡോർ തുറന്നു... മേ ഐ കമിംഗ് സാർ.. യെസ്... വിഷ്ണു..... നീയൊന്ന് നന്ദയെ അവളുടെ വീട്ടിൽ ഒന്ന് കൊണ്ട് ചെന്നാക്കു... എനിക്ക് കുറച്ചു വർക്ക്‌ ഉണ്ട്... എന്റെ കാർ എടുത്തോളൂ... ഓക്കേ സാർ... ആഹാ വിഷ്ണു... ഓവർ സ്‌പീഡ്‌ വേണ്ട... ഗട്ടർ ശ്രദ്ധിക്കണം... സൂക്ഷിച്ചു പോകണം... നിന്റെ മേലുള്ള വിശ്വാസം കൊണ്ടാണ് ഇവളെ നിന്റെ കൂടെ വിടുന്നത്... പതിയെ പോകണം... പോയി വാ നന്ദ... അവൾ അവനെ നോക്കി തലയാട്ടി... രണ്ടുപേരും കൂടി ഓഫീസിൽ നിന്നും പുറത്തിറങ്ങി... ഡി അനു എന്തൊരു പാവാടി സാറ്... എന്തൊരു കേറിങ് ആണ്... നീയും ഇനി സാറിനെ സ്നേഹിച്ചു തുടങ്ങണം... അതിനുള്ള എല്ലാ അർഹതയുമുണ്ട് സാറിന്... ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും... ആദ്യം വിവിയും ഇങ്ങനെയൊക്കെ ആയിരിന്നു... ഓഹ് തുടങ്ങി... നീ വാ നമുക്ക് പോകാം... എന്താടി ഇത്ര അർജെന്റ് ആയിട്ട്... അറിയില്ല ടാ... ആദി ചെല്ലാൻ പറഞ്ഞു വിളിച്ചു... അതാണ് പെട്ടൊന്ന് പോകാം... മം... രണ്ടുപേരും കാറിൽ കയറി വണ്ടി സ്റ്റാർട്ട്‌ ചെയ്തു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story