💐നീർമിഴിപൂക്കൾ💐: ഭാഗം 29

neermizhippookkal

രചന: ദേവ ശ്രീ

മുറ്റത്ത്‌ വണ്ടിയുടെ ശബ്ദം കേട്ട് ആദി പുറത്തേക്ക് വന്നു... അനുവിനെ കണ്ടപാടെ ആദി അവളെ കെട്ടിപിടിച്ചു... അനു അവളെയും തിരിച്ചു കെട്ടിപിടിച്ചു... എന്താടാ.. അയ്യേ ആദിക്കുട്ടി കരയാണോ? ഇച്ചേച്ചി... ഞാൻ... ആദിയെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ അനു പറഞ്ഞു മോളെ നീ മുഖം തുടക്ക്... ചേച്ചിയുടെയും അനിയത്തിയുടെയും സ്നേഹപ്രകടനം കഴിഞ്ഞെങ്കിൽ നമ്മളെയും ഒന്ന് പരിഗണിക്കാം... അപ്പോഴാണ് ആദി ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങിയ വിഷ്ണുവിനെ ശ്രദ്ധിച്ചത്... ഏട്ടൻ വന്നില്ലേ ചേച്ചി... അതെന്താടി കാന്താരി നിനക്ക് ഞാൻ വന്നത് ഇഷ്ട്ടായില്ലേ... അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ വിഷ്ണുവേട്ടാ... ഏട്ടൻ എവിടെ എന്നല്ലേ ചോദിച്ചള്ളൂ... രണ്ടുപേരും അകത്തേക്ക് വരൂ... അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു... പൂമുഖത്തേക്ക് കയറിയ അനു അവിടെത്തെ ചാരുപടിയിൽ ഇരുന്ന് വിഷ്ണുവിന് നേരെ ചെയർ ചൂണ്ടിഇരിക്കാൻ പറഞ്ഞു... അമ്മ കിടക്കണോ മോളെ...

മം... ഉറങ്ങി... ഈ നേരത്തോ... ഈ സമയത്ത് അമ്മ എന്താ അമ്മ ഉറങ്ങിയത്? ഇന്നലെ അമ്മക്ക് ഉറങ്ങാൻ പറ്റിയില്ല ചേച്ചി... എന്ത് പറ്റി... വീണ്ടും വല്ല അസ്വസ്ഥതയും ഉണ്ടായോ? അധികം ശരീരം ഒന്നും ഇളകി പണിയെടുക്കണ്ട എന്ന് ഞാൻ പ്രത്യേകം പറഞ്ഞതാണ്... നീ ശ്രദ്ധിക്കണ്ടേ മോളെ... അനുവിന്റെ വാക്കുകളിൽ അവളുടെ ഉള്ളിലെ ആധി പ്രകടമായി... അതിന് മറുപടിയില്ലാതെ ആദി തലതാഴ്ത്തി നിന്നു... വിഷ്ണു നീ ഇരിക്ക് ഞാൻ അമ്മയെ ഒന്ന് കാണട്ടെ... വിഷ്ണുവിനോട് അതും പറഞ്ഞു അനു അവിടെ നിന്നും എഴുന്നേറ്റു... ആദി നീ ഇവന് കുടിക്കാൻ എന്തെങ്കിലും എടുക്ക്... അതും പറഞ്ഞു അനു അകത്തേക്ക് കയറാൻ തുടങ്ങി... ആദിയെ മറികടന്നു പോകുന്ന അനുവിനെ അവൾ വിളിച്ചു... ഇച്ചേച്ചി.... അനു തിരിഞ്ഞു ആദിയെ നോക്കി... കുഞ്ഞേച്ചി വന്നിട്ടുണ്ട്... അത് കേട്ടതും അനുവിന്റെ കണ്ണുകൾ വിടർന്നു... മുഖത്ത് സന്തോഷം പരന്നു... ഹേ... അവി വന്നിട്ടുണ്ടോ... നെക്സ്റ്റ് വീക്ക്‌ അവൾക്ക് ട്രെയിനിങ്ങിന് കയറണം എന്ന് പറഞ്ഞേ... ഇപ്പോ എന്താ പെട്ടൊന്ന്... ഇനി എന്റെ കുഞ്ഞിന്റെ ഫീ എങ്ങാനും അടച്ചില്ലേ...

എല്ലാം പാർവതിയമ്മ അടക്കാം എന്ന് പറഞ്ഞതാണല്ലോ... നീ എന്തിനാ ഇച്ചേച്ചി എല്ലാരേം ഇങ്ങനെ സ്നേഹിക്കുന്നത്? നീ എന്താ മോളെ ഇങ്ങനെയൊക്കെ പറയുന്നത്... ചേച്ചിക്ക് നിങ്ങളൊക്കെയല്ലേ ഉള്ളൂ... ആദിയുടെ തലയിൽ തലോടി അനു പറഞ്ഞു... പിന്നെ ഞാൻ എന്ത് പറയണം... ഇച്ചേച്ചിടെ കഷ്ടപ്പാടിന്റെ ഒരംശം എങ്കിലും മനസിലാക്കിയെങ്കിൽ അവൾ ഇങ്ങനെയൊക്കെ ചെയ്യുമോ? ആര്? അവിയോ... അവി എന്ത് ചെയ്തു എന്നാ ആദി നീ പറയുന്നത്... അവള് നമ്മളെയൊക്കെ ചതിക്കായിരുന്നു ഇച്ചേച്ചി... അതും പറഞ്ഞു അനുവിനെ കെട്ടിപിടിച്ചു ആദി കരഞ്ഞു... അനുവിനും ടെൻഷൻ കയറി... എന്താടാ... എന്താണ് ഉണ്ടായത്? ആദിയെ പിടിച്ചു അനു അവിടെയിരുത്തി അവളും കൂടെയിരുന്നു... പറമോളെ... എവിടെ അവി... എങ്ങനെ അവള് നമ്മളെ ചതിച്ചത്? ഇന്നലെ രാത്രി അവി അമ്മയോടും ആദിയോടും പറഞ്ഞ കാര്യങ്ങൾ ആദി അനുവിനോട് പറയാൻ തീരുമാനിച്ചു...

ആ വലിയ കോളേജ് അന്തരീക്ഷത്തിൽ ഒതുങ്ങി കൂടി പഠനത്തിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു ഒതുങ്ങികൂടി കഴിഞ്ഞു അവൾ ഈ നാലുകൊല്ലവും... എല്ലാം തകിടം മറിഞ്ഞത് കഴിഞ്ഞ ആറുമാസങ്ങൾക്കിടയിലായിരുന്നു... കോളേജിൽ സബ് പ്രൊജക്റ്റിന്റെ ഭാഗമായി ഓരോ വില്ലേജ് കേന്ദ്രികരിച്ചു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു... ഒരു ക്യാമ്പിൽ പത്തുപേരാണ്... അങ്ങനെ അവികയും ഒരു ടീമിൽ ചേർന്നു... ആ ടീമിന്റെ ലീഡർ രാഹുൽ ആയിരുന്നു... പഠിക്കാൻ മിടുക്കിയും എന്തും പഠിക്കാനുള്ള അവിയുടെ താല്പര്യവും അവനെ വല്ലാതെ ആകർഷിച്ചു... ആദ്യമെല്ലാം അവി പൂർണമായും അവനെ ഒഴിവാക്കി... പോകെ പോകെ അവനും പിന്തിരിഞ്ഞു നല്ല സുഹൃത്തുക്കൾ മാത്രമായി... അതിന് ശേഷം എവിടെ വെച്ച് കണ്ടാലും സൗഹൃദത്തിൽ പരം ഒരടുപ്പം രാഹുൽ അവിയോട് കാണിക്കാത്തത് രാഹുലിന്റെ മേലുള്ള അവളുടെ വിശ്വാസം ഊട്ടിയുറപ്പിച്ചു... ഒരിക്കൽ അവിയുടെ സുഹൃത്ത് ലീന ലീവ് ആയത് കാരണം അവൾ അന്ന് തനിച്ചായിരുന്നു...

അന്ന് ലാബ് ഉള്ളത് കാരണം വളരെ നേരം വൈകിയാണ് അവിക കോളേജിൽ നിന്നും ഇറങ്ങിയത്... പെട്ടൊന്ന് അന്തരീക്ഷം ആകെ മാറി മറഞ്ഞു... മഴക്കാറ് കൊണ്ട് ഇരുട്ട് വീണു.... കൂടെ ഉള്ളവർ എല്ലാം ഹോസ്റ്റലിലേക്ക് പോയി... ബസ് സ്റ്റോപ്പിൽ അവൾ മാത്രമേ ഉണ്ടായിരുന്നള്ളൂ.. ഹോസ്റ്റലിൽ നിന്നും മഠത്തിലേക്ക് മാറി താമസിക്കാൻ തോന്നിയ നിമിഷങ്ങളെ അവൾ ശപിച്ചു കൊണ്ടിരുന്നു.... എവിടുന്നു ഒരു മണിക്കൂർ യാത്രയുണ്ട് മഠത്തിലേക്ക്.... ഒരു ഓട്ടോ എങ്കിലും വന്നെങ്കിൽ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു. പേടികൊണ്ട് കണ്ണുകൾ നിറഞ്ഞു തുളുമ്പി തുടങ്ങി... കാലുകൾ ഭയം കൊണ്ട് കൂട്ടി മുട്ടുന്നുണ്ടോ എന്നവൾക്ക് തോന്നി... ഒരു ഓട്ടോറിക്ഷയെങ്കിലും വന്നെങ്കിൽ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു... പെട്ടെന്നാണ് അവൾക്ക് മുന്നിൽ ഒരു കാർ വന്നു നിന്നത്... അവി ആകെ ഭയന്നു... മഴക്ക് വലിയ ശക്തിയില്ലെങ്കിലും ഇവിടെ എങ്ങും ഒരു മനുഷ്യകുഞ്ഞിനെ പോലും കാണുന്നില്ല...

വന്നത് ആരാണ് എന്നറിയാൻ അവൾ കാറിലേക്ക് നോക്കി... ഡ്രൈവർ സീറ്റിൽ നിന്നും ഒരു ചെറുപ്പക്കാരൻ ബസ് സ്റ്റോപ്പിലേക്ക് ഓടി... ആ മഴയുടെ കുളിരിലും അവളുടെ ശരീരത്തിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു... മഴ തുള്ളി തലയിൽ വീഴാതിരിക്കാൻ അവൻ കൈകൾ തലയ്ക്കു മീതെ പിടിച്ചു ബസ്സ്റ്റോപ്പിൽ കയറി... വന്നത് രാഹുൽ ആണെന്നറിഞ്ഞതും അവളിൽ ഒരു ആശ്വാസത്തിന്റെ തരിമ്പ് വീണു... അവിക എന്താ നീ പോവാതെ ഇവിടെ നിൽക്കുന്നത്? നേരം ഒരുപാട് ആയല്ലോ... ബസ് ഒന്നും കാണുന്നില്ല രാഹുൽ... നേരം ഒരുപാട് ആയി... നിന്റെ താമസ സ്ഥലത്തേക്ക് ഇവിടുന്നു ഒരുപാട് ദൂരമുണ്ടോ? മം.. ഒരു ഓൺ ഹൗർ ട്രാവൽ ഉണ്ട്... ഓക്കേ... എന്നാൽ ബസ് വരുന്നത് വരെ ഞാൻ ഇവിടെ തനിക്കു കൂട്ടിരിക്കാം...

അവന്റെ ആ വാക്കുകൾ അവൾക്ക് വലിയ ആശ്വാസമായിരുന്നു... അവന് നേരെ നന്ദി സൂചകമായി അവൾ ഒന്ന് പുഞ്ചിരിച്ചു... സമയം നീങ്ങി കൊണ്ടിരുന്നു... അത് വഴി പോയ ഒരു ബസ് മഴ കാരണം നിർത്തിയില്ല. സമയം വൈകുത്തോറും അവൾക്ക് ഒറ്റക്ക് ഓട്ടോറിക്ഷയിൽ പോകാൻ പേടിയായി തുടങ്ങി... അവിക സമയം ഒരുപാട് ആയല്ലോ... ഇനി വണ്ടി ഒന്നും നിർത്തുമെന്നു തോന്നുന്നില്ല... താൻ വാ... സ്ഥലം പറഞ്ഞു തന്നാൽ ഞാൻ ഡ്രോപ്പ് ചെയ്യാം... അവളുടെ ആ അവസ്ഥ കൊണ്ട് അവൾക്ക് അവൻ പറഞ്ഞത് നിരസിക്കാൻ തോന്നിയില്ല... രാഹുൽ നിനക്ക് ബുദ്ധിമുട്ട് ആവില്ലേ? ഒരു ഫ്രണ്ടിന് വേണ്ടി ഇത്രേങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാടോ ഈ സൗഹൃദം... അവന്റെ മേലുള്ള ആ വിശ്വാസത്തിൽ അവൾ കാറിൽ കയറി... അവൾ അവന് വഴി പറഞ്ഞു കൊടുത്തു... കാറിൽ ഇരിക്കുന്നു വാട്ടർ ബോട്ടിൽ കണ്ടതും അവി ഒന്നും ചോദിക്കാതെ അതെടുത്തു കുടിച്ചു..

അവൾ അത് കുടിക്കുമ്പോൾ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു... ഏറെ പണിപ്പെടേണ്ട ഒരു ദൗത്യം പെട്ടൊന്ന് വിജയകരമായി കഴിഞ്ഞതിന്റെ ചിരി... അവി സീറ്റിലേക്ക് ചാരി കിടന്നു.... അവളെയും കൊണ്ട് അവൻ നേരെ പോയത് അവന്റെ ഒരു ഫ്രണ്ട്ന്റെ ഗസ്റ്റ് ഹോമിലേക്ക് ആയിരുന്നു... അവിടെ ഇപ്പോൾ ആരും തന്നെ താമസമില്ലായിരുന്നു... കീ ഉപയോഗിച്ച് അവൻ വാതിൽ തുറന്നു അവളെ ബെഡിലേക്ക് കിടത്തി... അവളുടെ ആ കിടപ്പ് അവനിൽ കാമം നിറച്ചില്ല... പകരം അന്തമായ പ്രേമം മാത്രമായിരുന്നു... അവളെ തന്നോട് ചേർത്തി കിടത്തി അവൻ കുറച്ചു പിക് എടുത്തു... കുറെ സമയങ്ങൾക്ക് ശേഷം അവി കണ്ണുകൾ തുറന്നപ്പോൾ കണ്ടത് ഒരു ട്രൗസർ മാത്രം ഇട്ട് തലയ്ക്കു കൈകൊടുത്ത് തന്റെ അരികിൽ ഇരിക്കുന്ന രാഹുലിനെയാണ്... പെട്ടൊന്ന് സ്വബോധത്തിലേക്ക് വന്നപ്പോളാണ് താൻ നഗ്നയാണെന്ന് അവിക്ക് മനസിലായത്... കിടന്നിടത്തു നിന്നും അവൾക്ക് അനങ്ങാൻ സാധിച്ചില്ല...

മേലാകെ വേദന... പലയിടങ്ങളിലും മരണ വേദന വരുന്നെന്നു തോന്നി... ചുണ്ടിൽ ഉമിനീര് തട്ടുമ്പോൾ വല്ലാത്ത നീറ്റൽ... ഒന്ന് അലറി കരയാൻ പോലും കഴിയാതെ ഒരു ശവം കണക്കെ അവി അവിടെ കിടന്നു... അവളെ ഒന്ന് നോക്കി രാഹുൽ പുറത്തേക്ക് പോയി... ഡ്രസ്സ്‌ എല്ലാം ഒരുവിധം മാറി അവി പുറത്തേക്ക് വന്നു... ഹാളിലെ സെറ്റിയിൽ ഇരിക്കുന്ന രാഹുലിനെ നോക്കി പറഞ്ഞു എനിക്ക് മഠത്തിൽ പോകണം... എന്തോ ചിന്തിച്ചിരുന്ന രാഹുൽ പെട്ടൊന്ന് ഞെട്ടി അവിയെ നോക്കി... അവൻ അവൽക്കരികിലേക്ക് നടന്നു... അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു.. മോളെ അവി ഞാൻ... ച്ചി... കയ്യെടുക്കടാ നായെ... നീ എന്ത് ധൈര്യത്തിലാണ് എന്റെ ശരീരത്തിൽ തൊട്ടതു.. സൗഹൃദം നടിച്ചു എന്നെ എന്നെ പിച്ചി ചീന്തിയിട്ട് നീയെന്താ കുമ്പസാരിക്കാൻ വന്നേക്കുന്നോ... നിനക്ക് അറിയുമോ പഠിച്ചു ഒരു ജോലിക്ക് വേണ്ടിമാത്രമല്ല ഞാൻ ഇവിടെ വന്നേക്കുന്നത്...

ഞാൻ ഒരു പ്രതീക്ഷയാണെടാ.. ഒരു വീടിന്റെ മൊത്തം... എന്നിലൂടെ നല്ലൊരു ജീവിതം സ്വപ്നം കാണുന്ന പലരുമുണ്ട്... എന്റെ ഇച്ചേച്ചി എനിക്ക് വേണ്ടി അനുഭവിക്കുന്ന കഷ്ട്ടപാടുകൾ... അതെല്ലാം ഇല്ലാതാക്കിയില്ലേ നായെ നീ... ഇനി എനിക്ക് ജീവിക്കാൻ എന്ത് അർഹതയാണ് ഉള്ളത്... ഞാൻ.... ഞാൻ കുടുംബത്തിന്റെ മാനം കളഞ്ഞില്ലേ... കൊല്ലാട എന്നെ കൊല്ല് അവന്റെ കൈകൾ അവളുടെ കഴുത്തിൽ വെച്ച് അവി അലറി.... ആ കൈകൾ കുടഞ്ഞെറിഞ്ഞു രാഹുൽ അവിയെ നെഞ്ചോട് ചേർത്തു... സോറി മോളെ... സോറി... എല്ലാം എന്റെ സ്വാർത്ഥതയായിരുന്നു... നിന്നെ ഞാൻ അത്രമേൽ ഇഷ്ട്ടപ്പെട്ടുപോയി... നിന്നെ നഷ്ട്ടപെടാതിരിക്കാൻ... പക്ഷേ... പക്ഷെ ഒന്നും ഇങ്ങനെ ആവുമെന്ന് ഞാൻ കരുതിയില്ല... മാപ്പ്... പൊറുക്കണം നീ എന്നോട്... ഈ രാഹുലിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും.. നിന്നെ ഞാൻ കൈവിടില്ല...

ഇതെന്റെ ഉറപ്പാണ്... പ്ലീസ് എന്നെ വെറുക്കല്ലേ.. അവൻ അവളുടെ നെറുകയിൽ മുത്തി... അവന്റെ ചുണ്ടിന്റെ തണുപ്പ് നെറ്റിയിൽ പതിഞ്ഞതും അവി അവനെ ഒറ്റ തള്ളായിരുന്നു... ഒന്നും മിണ്ടാതെ അവൾ കാറിൽ കയറിയിരുന്നു... പിന്നീട് അങ്ങോട്ട് അവിക രാഹുലിൽ നിന്നും പൂർണമായി ഒഴിഞ്ഞു മാറി... ഈ കഴിഞ്ഞ ദിവസങ്ങളിൽ അവളിലെ ഉണ്ടായിരുന്ന ക്ഷീണം കൊണ്ട് സംശയമായിട്ട് പ്രേഗ്നെൻസി ടെക്സ്റ്റ്‌ ചെയ്യും വരെ രാഹുൽ അവൾക്ക് അന്യനായിരുന്നു... എന്നാൽ ഇന്ന് അയാൾ... കേട്ടതിന്റെ തരിപ്പിൽ അനു ഒരേയിരിപ്പായിരുന്നു... ഇന്ന് അയാൾ? - വിഷ്ണു... ഇന്നയാൾ കുഞ്ഞേച്ചിടെ കുഞ്ഞിന്റ അച്ഛൻ ആണത്രേ വിഷ്ണുവേട്ടാ... ആദി പൊട്ടികരഞ്ഞു... അനുവിൽ ഒരു ഞെട്ടലല്ലാതെ വികാരങ്ങളുടെ വേലിയേറ്റങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല... ഞാൻ ഒരിക്കൽ അനുഭവിച്ച അതെ അവസ്ഥയിലൂടെ തന്റെ അനിയത്തിയും കടന്നു പോകുന്നു... അനുവിന്റെ നെഞ്ചോന്ന് പിടഞ്ഞു...

അത് രക്തം ചീന്തി അലറുന്ന പോലെ തോന്നി അവൾക്ക്... അയാൾ അവളെ കല്യാണം കഴിക്കാൻ തയ്യാറാണ് ഇച്ചേച്ചി... പക്ഷെ നൂറു പവനും ഇരുപത്തിയഞ്ച് ലക്ഷം രൂപയും അയാളുടെ അമ്മക്ക് സ്ത്രീധനം വേണം എന്നാണ് പറയുന്നത്... അനു മറുപടി ഒന്നും പറഞ്ഞില്ല... അവളുടെ ആ ഇരിപ്പ് വിഷ്ണുവിലും ആദിയിലും വേദന ഉണ്ടാക്കി... വിഷ്ണു അവളേ വിളിച്ചു... അനു.. അനു...... അവളുടെ തോളുകുലുക്കി വിളിച്ചു... നിർവികാരതയോടെ അവൾ വിഷ്ണുവിനെ നോക്കി... കണ്ണുകൾ നീരുറവ തീർത്തിരുന്നു... എന്താ വിഷ്ണു എന്റെ ജീവിതം മാത്രം ഇങ്ങനെ... ഒന്നൊഴിയുമ്പോൾ ഒന്നായി വീണ്ടും പ്രശ്നങ്ങൾ... വയ്യാ എനിക്ക് ഇങ്ങനെ.... ഇങ്ങനെ ജീവിക്കാൻ വയ്യെനിക്ക്... നിനക്ക് അറിയുമോ വിഷ്ണു ഒരു സഹോദരൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ട് എന്ന്... എന്റെ വിഷമങ്ങളിൽ അങ്ങനെ ഒരാളുണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇങ്ങനെ നീറേണ്ടി വരില്ലായിരുന്നു...

എന്റെ സ്ഥാനത്ത് നിന്ന് വേണ്ടതൊക്കെ ചെയ്യാൻ അമ്മക്ക് ഒരു താങ്ങാകാൻ എനിക്ക് അങ്ങനെ ഒരു സഹോദരനെ തന്നില്ലല്ലോ.. മഹിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ... എന്റെ ജീവിതം മാത്രമെന്താ പരീക്ഷണങ്ങൾ നിറഞ്ഞതായത്... വയ്യെനിക്... അനു പൊട്ടികരഞ്ഞു... ഹേയ് അനു... നീ ഇങ്ങനെ കരയല്ലേ... നോക്ക് അനു നിന്റെ അനിയത്തിയുടെ ജീവിതമാണ്... ഇവിടെ നീ ബോൾഡായെ പറ്റൂ... എല്ലാവർക്കും വേണ്ടി അനു എന്നും അനൂന്റെ ഇഷ്ട്ടങ്ങൾ ഒഴിവാക്കിയിട്ടേയുള്ളൂ... എനിക്ക് വേണ്ടി ഞാൻ ജീവിച്ച കാലം എല്ലാം കഴിഞ്ഞു പോയില്ലേ വിഷ്ണു... എല്ലാർക്കും വേണ്ടി ഇനിയും ഒരു കഴുതയെ പോലെ അനു ഇങ്ങനെ... സങ്കടം കൊണ്ട് അവൾ എന്തൊക്കെയോ പിറുപിറുത്തു... തൊട്ടരികിൽ നിൽക്കുന്ന ആദിയെ ഉന്തി അനു പറഞ്ഞു...

നീയും പൊക്കോ... ആരുടെ കൂടെ വേണേലും പൊക്കോ... ഇനി നീയായിട്ട് എന്തിനാ കുറക്കുന്നത്... അനു... വിഷ്ണു ശ്വാസനയോടെ അവളെ വിളിച്ചു... മോള് ചെല്ല്... ആദിയോട് അവൻ അകത്തേക്കു ചെല്ലാൻ പറഞ്ഞു... ഒരു പൊട്ടികരച്ചിലോടെ ആദി അകത്തേക്ക് ഓടി... ആദിപോയതും വിഷ്ണു അനുവിനോട് ചൂടായി... നിനക്ക് എന്താ അനു തീരെ കോമെൻസ്‌ൻസ് ഇല്ലേ... നീ എന്തൊക്കെയാ ആ കുട്ടിയോട് പറഞ്ഞത്? പിന്നെ ഞാൻ എന്ത് വേണം... നീ കുറച്ചു വിവേകം കാണിക്കണം... അവി അറിഞ്ഞു കൊണ്ടല്ല ഒന്നും... നീ വളർത്തിയ നിന്റെ അനിയത്തിമാര് വഴിപിഴച്ചു പോകില്ല... നിനക്ക് എന്ത് സംഭവിച്ചോ അത് നിന്റെ അനിയത്തിക്കും സംഭവിച്ചു... സാർ നിന്നെ കല്യാണം കഴിച്ചില്ലെങ്കിൽ നീയും ഇപ്പോ...

വിഷ്ണു... അനു വിഷ്ണുവിനെ നോക്കി ഉച്ചത്തിൽ വിളിച്ചു.. നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ല... സത്യത്തെ ഉൾക്കൊണ്ട്‌ പെരുമാറണം... ജീവിക്കണം... അതിന് വേണ്ടിയാണ് പറഞ്ഞത്... നീയൊന്ന് റിലേക്സ് ആവ്... അത് കഴിഞ്ഞു അവിയോട് സംസാരിക്കു... നല്ല പക്വതയോട് കൂടി... ഇവർക്ക് നീയേ ഉള്ളൂ.... എല്ലാം പെട്ടൊന്ന് അവസാനിപ്പിക്കാം... പക്ഷെ കെട്ടിപൊക്കാൻ പാടാണ് അനു... നീ പിടിച്ചു നിന്നപോലെ ചിലപ്പോൾ അവൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞെന്ന് വരില്ല.. നീ വേണം അവൾക്ക് ജീവിതത്തെ കുറിച്ച് പ്രതീക്ഷ നൽകാൻ... നീ കൂടെ ഉണ്ടെന്ന് തോന്നണം അനു... പറഞ്ഞത് നിനക്ക് മനസിലായി എന്ന് തോന്നുന്നു... നീയൊന്ന് ആലോചിക്കൂ... ഞാൻ പുറത്ത് കാണും... അതും പറഞ്ഞു വിഷ്ണു മുറ്റത്തേക്ക് ഇറങ്ങി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story