💐നീർമിഴിപൂക്കൾ💐: ഭാഗം 30

neermizhippookkal

രചന: ദേവ ശ്രീ

അനു കുറച്ചു നേരം എന്തോ ചിന്തിച്ചു അങ്ങനെയിരുന്നു... വിഷ്ണു പറഞ്ഞത് പോലെ വാശിയും ദേഷ്യവും അല്ല വിവേകമാണ് ഈ സമയത്തു താൻ കാണിക്കേണ്ടത് എന്നവൾക്കും തോന്നി... അവിയെ തെറ്റ് പറയാൻ സാധിക്കില്ലല്ലോ.. പിന്നെ എന്തിനാണ് ഞാൻ ഇപ്പോ ആദിയോട് ചൂടായത്? എന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു എന്ന എന്ന തോന്നലിൽ അല്ലെ അങ്ങനെയൊക്കെ... വേണ്ടിരുന്നില്ല... അവൾക്ക് ഒരുപാട് വിഷമം ആയി കാണും... അവിയെ കാണുന്നതിന് മുന്നേ ആദിയെ കാണണം എന്നുറപ്പിച്ചു അനു അകത്തേക്ക് കയറി... ആദിയുടെ മുറി ലക്ഷ്യമാക്കി അനു നടന്നു... വാതിൽ തുറന്നു അകത്തേക്ക് കയറിയ അനു കണ്ടത് കട്ടിലിൽ കിടന്നു തലയിണയിൽ മുഖമമർത്തി കരയുന്ന ആദിയെ ആണ്... വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും ആദി കണ്ണുകൾ തുറന്നു മുഖം ഉയർത്തി നോക്കി...

അനു ആണെന്നറിഞ്ഞതും ആദി എഴുന്നേറ്റു ഓടി അനുവിനെ കെട്ടിപിടിച്ചു.. ഇച്ചേച്ചി, ആദി തെറ്റൊന്നും ചെയ്യില്ല... എന്റെ ഇച്ചേച്ചിയുടെ കഷ്ട്ടപാടും ബുദ്ധിമുട്ടും കണ്ടാണ് ആദി വളർന്നത്.. ആ ഞാൻ ഉണ്ടോ ചേച്ചിയെ വിഷമിപ്പിക്കുന്നു... എന്നെ വെറുക്കല്ലേ ചേച്ചി.. എനിക്ക് ചേച്ചിയല്ലാതെ മറ്റാരും ഇല്ല.. ആദിയുടെ പതം പറഞ്ഞുള്ള കരച്ചിൽ കേട്ടപ്പോൾ അനുവിന് വല്ലാത്ത കുറ്റബോധം തോന്നി... മോളെ ആദി ഇങ്ങനെ കരയല്ലേ... കണ്ണൊക്കെ തുടച്ചേ.. അതും പറഞ്ഞു ആദിയുടെ മുഖം ഒരു കൈകൊണ്ട് ഉയർത്തി മറുകൈകൾ കൊണ്ടു അവളുടെ കണ്ണുനീർ തുടച്ചു മാറ്റി... ദെ നോക്ക് മോളെ ചേച്ചി ഒന്നും മനസ്സിൽ വെച്ച് പറഞ്ഞതല്ല... ചേച്ചിടെ വിഷമം കൊണ്ടു പറഞ്ഞു പോയതാണ്... ഇചേച്ചിടെ ആദിക്കുട്ടി അങ്ങനെ ഒരുതെറ്റും ചെയ്യില്ല... ആദി മാത്രമല്ല അവിയും... ചെല്ല്... ചെന്ന് വിഷ്ണു ചേട്ടന് നല്ലൊരു ചായ ഇട്ടുകൊടുക്ക്‌...

അതിന് മറുപടി ആയി സമ്മതം പോലെ ആദി തലയാട്ടി.. അപ്പോഴേക്കും ചേച്ചി അവിയെ ഒന്ന് കാണട്ടെ... അനു റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ നോക്കവേ ആദി വിളിച്ചു... ഇച്ചേച്ചി... അനു തിരിഞ്ഞു ആദിയോട് മൃദുവായി ഒന്ന് ചിരിച്ചു കാര്യം തിരക്കി... എന്താ മോളെ... അവി ചേച്ചിയുടെ കാര്യം ഓർത്തിട്ട് എനിക്ക്... നമ്മൾ എങ്ങനെയാണ് അത്രേം സ്വർണവും പണവുമൊക്ക... നീ അതൊന്നും ഓർത്തു ടെൻഷൻ അടിക്കണ്ട... ഇപ്പോ അവി ഒരു തെറ്റാണ്... ആ തെറ്റിനെ നമ്മുക്ക് എന്ത് ചെയ്തിട്ടാണെങ്കിലും ശരിയുടെ ഭാഗമാക്കണം... ചേച്ചി നമുക്ക് ചേട്ടനോട് ചോദിച്ചാലോ? അനു ഒന്ന് ആലോചിച്ചു... **അനു നിന്റെ വീട്ടിലെ പ്രശ്നം അത് നിന്റെ അച്ഛന്റെ പ്രശ്നം മാത്രമാണ്.. അത് എന്നെ ബാധിക്കില്ല... അത് നിന്നെ ബാധിക്കുമെങ്കിൽ നീ സോൾവ് ചെയ്തോ... എന്നെ അതിലേക്ക് കൂട്ടണ്ട.. ** വിവിയുടെ വാക്കുകൾ അനുവിന്റെ കാതിൽ മുഴങ്ങി... ആ നോക്കാം മോളെ... ഞാൻ അവളെ ഒന്ന് കാണട്ടെ... അതും പറഞ്ഞു അനു നേരെ അവിയുടെ റൂമിലേക്ക്‌ നടന്നു...

അവിയുടെ റൂമിന്റെ മുന്നിൽ എത്തിയതും അനു ഒരുനിമിഷം അവിടെ തന്നെ നിന്നു... സ്വയം ഒരു നിയന്ത്രണമെന്നോണം മനസിനെ സ്വാന്തനിപ്പിച്ചു... അനു പതിയെ ഡോർ തള്ളി... ജനലിന്റെ കമ്പി അഴികളിൽ പിടിച്ചു വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന അവിയെയാണ് അനു കണ്ടത്... മുടിയെല്ലാം വാരികെട്ടി വെച്ചിട്ടുണ്ടെങ്കിലും പലതും ആ കെട്ടിൽ നിന്നും വേർപ്പെട്ട് കാറ്റിൽ പാറി നടന്നു... എപ്പോഴും ഒരു കുസൃതി ചിരി ചുണ്ടിൽ ഒളിപ്പിച്ചു വെച്ച കണ്ണുകൾ കഥപറയുന്ന തന്റെ അനിയത്തിയുടെ ആ കോലം അനുവിൽ ഒരു നീറ്റലുണ്ടാക്കി... ഇച്ചേച്ചി... അവിയുടെ ചുണ്ടുകൾ മന്ത്രിച്ചു... അവികക്ക് അനുവിനെ ഒന്ന് കെട്ടിപിടിച്ചു പൊട്ടികരയാൻ തോന്നിയെങ്കിലും അവളുടെ കാലുകൾ നിന്നിടത്തുനിന്ന് ചലിച്ചില്ല... അവൾ ദയനീയതയോടെ അനുവിനെ നോക്കി... മോളെ.... അനു അവളെ സ്നേഹത്തോടെ വിളിച്ചു... ആ വിളിക്കായി കാത്തിരുന്ന പോലെ അവി ഓടി ചെന്ന് അനുവിനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു... ഇച്ചേച്ചി.... അവി ചീത്തയായി പോയി.. ഇനി എന്തിനാ ഞാൻ ഇങ്ങനെ എല്ലാവരെയും വിഷമിപ്പിക്കാൻ വേണ്ടി ജീവിക്കുന്നത്?

എനിക്ക് ഇച്ചേച്ചി ഒരു താങ്ങാവാൻ കൂടി... അവി എങ്ങി... പലയിടത്തും അവളുടെ വാക്കുകൾ മുറിഞ്ഞു പോയി... നീ ഈ സമയത്തു ഇങ്ങനെ കരഞ്ഞു ടെൻഷൻ ആവേണ്ട.. ചേച്ചിയുണ്ട് നിന്റെ കൂടെ... ഇപ്പോൾ മറ്റൊന്നിനെ കുറിച്ചും നീ ആലോചിക്കണ്ട... നന്നായി ഭക്ഷണം കഴിച്ചു നന്നായി ഒന്ന് ഉറങ്ങി എഴുന്നേൽക്കു... എന്ത് കോലാണ് മോളെ... ഇങ്ങനെ നിന്നെ കാണാൻ വയ്യെനിക്... എത്രയും പെട്ടൊന്ന് നിന്റെ കല്യാണം നടത്തണം നമുക്ക്... ചേച്ചി രാഹുലിന്റെ വീട്ടുകാരുമായി സംസാരിക്കാം.. ചേച്ചി എനിക്ക്, നമുക്ക് ഈ കല്യാണം വേണ്ട ചേച്ചി... എന്താ മോളെ നീ ഈ പറയുന്നത്? ചേച്ചി പെട്ടൊന്ന് കല്യാണം എന്നൊക്കെ പറയുമ്പോൾ നാട്ടുക്കാരൊക്കെ എന്ത് പറയും? നീയെന്താ മോളെ നാട്ടുക്കാരെ ബോധിപ്പിക്കാനാണോ ജീവിക്കുന്നത്? നിന്റെ സന്തോഷം മാത്രമാണ് ചേച്ചിക്ക് വലുത്.. പറയുന്നവർ എന്ത് വേണെമെങ്കിലും പറഞ്ഞോട്ടെ... ചേച്ചിയുടെ മുന്നിൽ ന്റെ കുട്ട്യോളെടെ ജീവിതം മാത്രമേയുള്ളൂ... എന്നാലും ഇച്ചേച്ചി? പറ മോളെ... നിന്റെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ.... ചേച്ചിയോട് സത്യം പറയണം.

.. അയ്യോ... ഇല്ല... എന്റെ ഇച്ചേച്ചിടെ അവി അങ്ങനെ ചെയ്യുമെന്ന് തോന്നുന്നുണ്ടോ.. ചേച്ചി ആരെ ചൂണ്ടി കല്യാണം കഴിക്കാൻ പറഞ്ഞാലും ഞാൻ പൂർണമനസോടെ സമ്മതിക്കും... പിന്നെ... രാഹുലുമായുള്ള വിവാഹത്തിന് നിനക്ക് എന്താ ഇത്രേം എതിർപ്പ്? നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെ അവകാശിയാണ് അവൻ... ആ തിരിച്ചറിവ് അവിയിൽ ഒരു ഞെട്ടലുളവാക്കി... ശരിയാണ് രാഹുൽ തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ അച്ഛനാണ്... എന്താ മോളെ നീ ഒന്നും മിണ്ടാത്തത്? എന്തോ ചിന്തയിൽ ആണ്ടിരുന്ന അവിയെ കുലുക്കി അനു ചോദിച്ചു... അത്... അത്... എന്നാലും... എന്താ അവി നിന്റെ മനസ്സിൽ? ചേച്ചി... രാഹുലിന്റെ വീട്ടുകാർക്ക് നൂറു പവനും ഇരുപത്തിയഞ്ച് ലക്ഷം രൂപയും വേണം... അതെങ്ങനെ എന്റെ ചേച്ചി ഒറ്റക്ക്... എന്റെ ചേച്ചി അത്രയും വലിയൊരു ബാധ്യത എടുത്തു വെച്ച് എനിക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി തരേണ്ട... ചേട്ടന്റെ വീട്ടിൽ നിന്നും ഇപ്പോ തന്നെ ഒരുപാട് സഹായം തരുന്നുണ്ട്... പിന്നെ എങ്ങനെയാണ് ചേച്ചി നമ്മൾ വീണ്ടും അവരെ ബുദ്ധിമുട്ടിക്കുക...

വേണ്ട ചേച്ചി... ഓഹ്... അത്രയേ ഉള്ളോ... അതൊക്കെ നമുക്ക് ശരിയാക്കാം... ഇച്ചേച്ചിക്ക് നീയും ആദിയും നിധിമോളും അപ്പേച്ചിയും അല്ലെ ഉള്ളൂ... നിങ്ങൾക്ക് വേണ്ടിയല്ലാതെ വേറെ ആർക്ക് വേണ്ടിയാണ് ചേച്ചി ജീവിക്കുന്നത്.. നീ ഓരോന്ന് ഓർത്ത് ആധി പിടിക്കേണ്ട... വിഷ്ണു ഉണ്ട് പുറത്ത്... ചേച്ചി അങ്ങോട്ട് ചെല്ലട്ടെ... അതും പറഞ്ഞു അനു പുറത്തേക്ക് നടന്നു... അമ്മ കിടക്കുന്ന റൂമിലേക്ക് ചെന്നപ്പോൾ നല്ല ഉറക്കത്തിലായിരുന്നു... ഉണർത്തണ്ട എന്ന് തോന്നിയ അനു ശബ്ദമുണ്ടാക്കാതെ പുറത്ത് കടന്നു... അടുക്കളയിൽ ചായ ഇടുന്ന ആദിയെ ഒന്ന് നോക്കി അനു അവളുടെ റൂം ലക്ഷ്യമാക്കി നടന്നു... റൂമിൽ കയറി കതകടച്ചു... കുറച്ചു നേരം അവൾ ആ ബെഡിൽ കിടന്നു... എന്റെ എല്ലാം സന്തോഷത്തിനും സങ്കടത്തിനും കുറച്ചു കാലങ്ങളായി സാക്ഷ്യം വഹിച്ച ചുവരുകളായിരുന്നു ഇത്... അനു ബെഡിൽ നിന്നും എഴുന്നേറ്റു റൂമിന്റെ ഒരു സൈഡിൽ ഇട്ടിരിക്കുന്ന അലമാരയുടെ അടുത്തേക്ക് നടന്നു... അതിന്റെ മുകളിൽ എത്തി പിടിച്ചു അതിന്റെ കീ എടുത്തു...

അലമാര തുറന്നു വീടിന്റെ ആധാരവും പറമ്പിന്റെ ആധാരവും കയ്യിൽ എടുത്തു... അതൊന്നു മറച്ചു നോക്കി അവളുടെ ഹാൻഡ് ബാഗിൽ ഭദ്രമായി എടുത്തു വെച്ചു... ഇത് രണ്ടും കൂടി ബാങ്കിൽ വെച്ച് ലോൺ എടുത്താലും ഏറിയാൽ ഒരു 30 ലക്ഷം വരെ കിട്ടും... അപ്പോഴും സ്വർണത്തിനുള്ള പൈസ എവിടുന്നു ഉണ്ടാക്കും എന്ന ചിന്തയിലായിരുന്നു അനു... എന്തായാലും ആരുടെയും മുന്നിൽ തല കുമ്പിട്ടു നിൽക്കാൻ എനിക്ക് വയ്യാ... വിഷ്ണുവിനോട് ഒന്ന് സംസാരിച്ചു നോക്കാം... അതും മനസിലോർത്തു അനു റൂമിന് വെളിയിൽ ഇറങ്ങി... പൂമുഖത്തേക്ക് നടന്നു... അകത്തു നിന്നും ഇറങ്ങി വരുന്ന അനുവിനെ കണ്ടതും ഊതി കുടിച്ചിരുന്ന ചായ ഗ്ലാസ്‌ ഒന്ന് ചുണ്ടോട് ചേർത്തു വിഷ്ണു ചോദിച്ചു നിന്റെ ഫോൺ എവിടെ? എന്റെ ബാഗിൽ ഉണ്ടല്ലോ... ആഹാ... നിന്നെ വിളിച്ചിട്ട് കിട്ടണില്ല എന്നും പറഞ്ഞു സാർ ഇപ്പോ രണ്ടു പ്രാവശ്യം വിളിച്ചു...

നീ സേഫ് അല്ലെ എന്ന് മാത്രം അറിഞ്ഞാൽ മതി... അങ്ങേരുടെ വർത്താനം ടെൻഷനും കേട്ടാൽ തോന്നും ഞാൻ നിന്നെ കൊല്ലാൻ കൊണ്ടന്നെക്കാണ് എന്ന്... ഇനി നിനക്ക് കൂട്ട് ഞാൻ വരില്ല... നീ നിന്റെ കെട്ട്യോനെ വിളിച്ചു തന്നെ പോയാൽ മതി... ദെ ഇച്ചേച്ചി ഈ വിഷ്ണു ചേട്ടന് കുശുമ്പാണ്... എന്റെ പല്ലവ് ചേട്ടന് ഇച്ചേച്ചി ഒരു നിമിഷം കാണാൻ ഇരിക്കാതെ വയ്യാ അതാ... ചേട്ടൻ ഭയങ്കര കേറിങ് ആണല്ലേ... അതിന് വിഷ്ണു ഒന്ന് ചിരിച്ചു... പിന്നെ... നിന്റെ ഒരു പല്ലവ് ചേട്ടൻ... അവൻ അല്ല ലോകത്തിൽ ഏതൊരാണും ഈ സമയം ഭാര്യമാരെ കെയർ ചെയ്യും... സ്വന്തം ചോരയെ ജനിപ്പിക്കാൻ പോകുന്ന സ്ത്രീ അവന് ദൈവത്തുല്യം തന്നെയാണ്... ഹേ. എന്താ വിഷ്ണുചേട്ടൻ പറഞ്ഞത്... ഇവരുടെ കൂടെ ഇരിക്കുന്നെങ്കിലും വേറെ എന്തോ ചിന്തയിൽ മുഴുകിയിരിക്കുന്ന അനുവിനെ നോക്കി ആദി വിഷ്ണുവിനോട് ചോദിച്ചു... എന്റെ ഇച്ചേച്ചിക്ക് അപ്പൊ... ആദിക്കു വാക്കുകൾ കിട്ടിയില്ല... ആ... നീ വീണ്ടും ഒരു ചെറിയമ്മ ആവാൻ പോകുന്ന കാര്യം അറിഞ്ഞില്ലേ... അതൊന്നും ശ്രദ്ധിക്കാതെ ആദി അനുവിനെ ഓടിപോയി കെട്ടിപിടിച്ചു...

അവളുടെ സന്തോഷങ്ങൾക്ക് അതിരില്ലായിരുന്നു... ചിന്തയിൽ മുഴുകിയിരിക്കുന്ന അനു ഒന്ന് പകച്ചു... എന്താ ആദി... ആദിയുടെ നിറഞ്ഞ കണ്ണുകൾ കാണെ വ്യാകുലതയോടെ അനു ചോദിച്ചു... അതിന് മറുപടി പറയാതെ ആദി അവളുടെ കവിളിൽ മുത്തി വയറിന് മീതെ കൈവെച്ചു... എന്താ ചേച്ചി ഇങ്ങനെയൊരു കാര്യം ഞങ്ങളോട് പറയാതെയിരുന്നേ? ആദി അവളുടെ പരിഭവം പറഞ്ഞു... അത് മോളെ... അത്രയും പറയാൻ മാത്രമായില്ല... വിഷ്ണുവിനെ നോക്കി കള്ളം പറയും പോലെ അനു പറഞ്ഞൊപ്പിച്ചു.. എന്നാൽ നമുക്ക് ഇറങ്ങാം അനു... മം... നീ അമ്മയോട് പറയുമോളെ.. ചേച്ചി പിന്നെ വരാം... ചേച്ചി നന്നായി സൂക്ഷിക്കണേ... കുറച്ചു ദിവസം ഇവിടെ വന്നു നിന്നൂടെ... ചേച്ചി വരാമടാ... കുറച്ചു ദിവസം കഴിയട്ടെ... ആദി അതിന് തലകുലുക്കി സമ്മതം അറിയിച്ചു... കാറു കണ്ണിൽ നിന്നും മറയുന്നത് വരെ ആദി അവരെ നോക്കി കൈ വീശി... വിഷ്ണു... അവന്റെ വീട്ടുക്കാരുടെ ആവശ്യം നീയും കേട്ടില്ലേ... എന്റെ കയ്യിലുള്ള പ്രോപ്പർട്ടി വെച്ചു ലോൺ എടുത്താൽ ഒരു 30ലക്ഷം കിട്ടും... ബാക്കി എന്ത് ചെയ്യും...

നിന്റെ കയ്യിൽ ചോദിച്ചു മുഴുവനാക്കും മുന്നേ വിഷ്ണു പൊട്ടിചിരിച്ചു... എന്താടാ നീ പൊട്ടൻ ചിരി ചിരിക്കുന്നത്? പിന്നെ ഞാൻ ചിരിക്കാതെ... കോടികളുടെ ആസ്തിയുള്ള ദി ഗ്രേറ്റ്‌ ബിസിനസ് മാൻ ഇന്ദ്രപ്പാൽ സാറിന്റെ മരുമകൾക്ക് ഇതൊക്കെ നിസാരം... നീ ഇത് എന്നോട് ചോദിച്ച നേരം സ്വന്തം കെട്ട്യോനോട് ഒന്ന് മനസ് തുറന്നു സംസാരിച്ചാൽ തീരാവുന്ന കാര്യമല്ലേയുള്ളൂ... വിഷ്ണുവിന്റെ വാക്കുകൾ കേട്ട് അനു മൗനിയായി... അവന്റെ ആ പറച്ചിൽ ഏറ്റന്ന് അവന് തോന്നി... ഇനി അവർക്കിടയിലെ അകലം കുറയുമെന്ന് അവൻ അശ്വസിച്ചു... എന്നാൽ അനുവിന്റെ ചിന്ത എവിടെ നിന്ന് അത്രയും പണം സംഘടിപ്പിക്കുമെന്നായിരുന്നു... വിഷ്ണു ഞാൻ ഇനി ഓഫീസിലേക്ക് ഇല്ല... എന്നെ വീട്ടിലേക്ക് ആക്കിയേക്ക്... അവളുടെ മനസ് ശരിയല്ല എന്ന് തോന്നിയത് കൊണ്ടു അവനും അതേതിർത്തില്ല... വീട്ടിൽ അനുവിനെ ഇറക്കി വിട്ട് പല്ലവിനെ വിളിച്ചു കാര്യം പറഞ്ഞു വിഷ്ണു നേരെ ഓഫീസിലേക്ക് ചെന്നു... 🧡🧡🧡🧡🧡🧡 ഇല്ല... പല്ലവിനോട് എന്ത് വന്നാലും ചോദിക്കില്ല എന്ന് അനു ഉറച്ച തീരുമാനം എടുത്തു...

പല്ലവ് എന്നെ കല്യാണം കഴിച്ചിട്ടില്ലായിരുന്നെങ്കിൽ ഇങ്ങനെയോരവസ്‌ഥ വന്നാൽ ഞാൻ എന്താണോ ചെയ്യുക അത് തന്നെ ഇവിടെ ചെയ്യണം... എന്താണ് ഇത്രേം വലിയ ഒരാലോചന? അനുവിന്റെ അരികിലേക്ക് ഇരുന്നു പല്ലവ് ചോദിച്ചു.. ഒന്നുമില്ല... മുഖത്ത് ഗൗരവം വരുത്തി അനു പറഞ്ഞു... ആഹാ എങ്കിൽ ഉറങ്ങാം... നാളെ രാവിലെ നമുക്ക് അമ്മടെ അടുത്ത് പോകണം... ഞാൻ ഇല്ല... അനു പെട്ടൊന്ന് പറഞ്ഞു... ഹേ... നീയില്ലേ..? നിന്നോട് ഞാൻ പറഞ്ഞതല്ലേ നമ്മൾ പോകുന്ന കാര്യം... അപ്പൊ നീ സമ്മതിച്ചതല്ലേ... ആ.... ആ ഞാൻ തന്നെ ഇപ്പോൾ ഇല്ല എന്ന് പറയുന്നത്.... അതും പറഞ്ഞു അനു ദേഷ്യത്തോടെ എഴുന്നേറ്റു മുറിക്കു പുറത്ത് ഇറങ്ങി... ശെടാ... ഇവളെന്താ വല്ല ഓന്തിന്റെ ജന്മമാണോ... നീ ഇന്ദ്രപാലിനെയും കടത്തി വെട്ടും.... അവന്റെ ചുണ്ടിൽ ഒരു പുച്ഛം തെളിഞ്ഞു... ഇന്നലെ എന്റെ നെഞ്ചോരം കിടന്ന പെണ്ണ് പെട്ടൊന്ന് പൊട്ടിത്തെറിച്ചു പോകാൻ മാത്രം എന്തുണ്ടായി.

. ഇന്നലത്തെ പെരുമാറ്റം കണ്ടു അവള് മാറി എന്ന് വിചാരിച്ചു... ഇത് ഇപ്പോ എന്തായി... ഇങ്ങനെ ഒരു അവസ്ഥ ആയത് കൊണ്ടാണ്... അല്ലെങ്കിൽ നിന്റെ ഈ നെഗളിപ്പ് ഓക്കെ ഞാൻ അവസാനിപ്പിച്ചേനെ... എന്തായാലും എന്തോ കാര്യമായി ഉണ്ടായിട്ടുണ്ട്... ഇന്ന് എന്തിനായിരിക്കും അവൾ വീട്ടിൽ പോയത്...? അറിയണമെങ്കിൽ വിഷ്ണുവിനെ വിളിക്കണം... വിളിച്ചു ചോദിച്ചാൽ അത് ഭർത്താവ് എന്ന നിലയിൽ എന്റെ പരാജയം തന്നെയായിരിക്കും.. എന്നാലും അവളുടെ പ്രശ്നം അറിയാമല്ലോ... അവൻ മനസില്ലാ മനസോടെ ഫോൺ കയ്യിൽ എടുത്തു... അപ്പോഴേക്കും അവന്റെ ഫോൺ റിംഗ് ചെയ്തു... അൺനോൺ നമ്പർ കാളിങ്... അത് ആരാണ് എന്നറിയാൻ അവൻ ആൻസർ ബട്ടൺ അമർത്തി ചെവിയോട് ചേർത്തു... ഹലോ.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story