💐നീർമിഴിപൂക്കൾ💐: ഭാഗം 31

neermizhippookkal

രചന: ദേവ ശ്രീ

ഹലോ... ഹലോ ഏട്ടാ ഞാൻ അഥിതിയാണ്... അതിഥി?... അവൻ സംശയത്തോടെ ചോദിച്ചു.. അനുചേച്ചിയുടെ അനിയത്തി.... ആഹാ ആദി മോളായിരുന്നോ... പെട്ടെന്ന് അഥിതി എന്ന് പറഞ്ഞു എനിക്ക് മനസിലേക്ക് മോളെ വന്നില്ല... അതാട്ടോ... പിന്നെ എന്റെ കയ്യിൽ മോളുടെ ഫോൺ നമ്പറുമില്ല... സോറി... ഹേയ്... സോറി ഒന്നും വേണ്ടേട്ടാ... ഞാൻ ചേച്ചിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ കിട്ടിയില്ല.. വിഷ്ണുവേട്ടനെ വിളിച്ചു ചോദിച്ചപ്പോളാണ് ഏട്ടന്റെ നമ്പർ തന്നത്... ഇച്ചേച്ചി എവിടെ? അവൾ ഇപ്പോ ഇവിടെ ഉണ്ടായിരുന്നു... താഴെക്ക് പോയി... അവൻ അനുവിനെ തിരിഞ്ഞു എഴുന്നേറ്റപ്പോഴാണ് ടേബിളിൽ ഇരിക്കുന്ന അനുവിന്റെ ഫോൺ കണ്ടത്... അത് എടുത്തു നോക്കി പല്ലവ് പറഞ്ഞു... ആദി... നന്ദയുടെ ഫോൺ ഓഫ് ആണ്... അതായിരിക്കും വിളിച്ചാൽ കിട്ടാതെ വന്നിട്ടുണ്ടാവുക.. ഏട്ടാ ചേച്ചിക്ക് കുഴപ്പമൊന്നുമില്ലല്ലോ... ഹേയ് ഇല്ല മോളെ... ചേച്ചി വന്നപ്പോൾ എനിക്ക് അറിയില്ലായിരുന്നു കാരിയിങ് ആണ് എന്ന്.. അതോണ്ട് ഒന്നും ഓർക്കാതെ ഞാൻ എല്ലാം ചേച്ചിയോട് പറഞ്ഞത്...

ചേച്ചി പോയെ പിന്നെ അതോർത്തു എനിക്ക് ഒരു സമാധാനവുമില്ല... എന്നേക്കാൾ ആധി പിടിച്ചിരിക്കുന്നത് അമ്മയാണ്... ഹേയ് ടെൻഷനൊന്നും വേണ്ട... അവൾ ഓക്കേ ആണ്... എന്തോ ഒരു വിഷമം അവളുടെ മുഖത്തുള്ള പോലെ തോന്നി... ഞാനായി അവളോട് ഓരോന്ന് ചോദിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതി ഒന്നും ചോദിച്ചില്ല... ഏട്ടാ... ചേച്ചിയേ അലട്ടുന്ന പ്രശ്നം ഇത്തിരി വലുതാണ്... എന്താ ആദി? എന്ത് പ്രശ്നമാ നന്ദക്ക്... അത്... കുഞ്ഞേച്ചി വന്നിട്ടുണ്ട്... ഞാൻ പറഞ്ഞിട്ടില്ലേ അവിക, മെഡിസിന് പഠിക്കുന്ന ചേച്ചി... ആഹാ... ഓർമയുണ്ട് മോളെ... അവി വന്നത് കൊണ്ടു എന്താണ്? ആദി അവിയും രാഹുലും തമ്മിലുള്ള എല്ലാ കാര്യവും രാഹുലിന്റെ വീട്ടുക്കാരുടെ ആവശ്യവും എല്ലാം പല്ലവിനോട് തുറന്നു പറഞ്ഞു... ആദിയുടെ വാക്കുകളിൽ സങ്കടം നിഴലിച്ചു... നീ വിഷമിക്കണ്ട ആദി... ഏട്ടൻ ഉള്ളപ്പോൾ അതെ കുറിച്ച് ഓർത്ത് മോള് വിഷമിക്കണ്ടട്ടോ... അത് ഏട്ടൻ നോക്കിക്കോളാം... ആഹാ... ആദി എനിക്ക് അവിയുമായി ഒന്ന് സംസാരിക്കണം... അതിന് എന്താ ഏട്ടാ ഞാൻ ഫോൺ കൊടുക്കാം...

ആദി ഫോണുമായി അവികയുടെ അടുത്തേക്ക് നടന്നു... കട്ടിലിൽ എന്തോ ഓർത്ത് കിടക്കുന്ന അവിയെ വിളിച്ചു ആദി ഫോൺ അവൾക്ക് നേരെ നീട്ടി പറഞ്ഞു... കുഞ്ഞേച്ചി... പല്ലവ് ചേട്ടനാണ്... ഇച്ചേച്ചിയുടെ... കുഞ്ഞേച്ചിയോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്... അവി മടിച്ചു മടിച്ചു ഫോൺ വാങ്ങി... പല്ലവ് പറയുന്നതിനെല്ലാം അവി മൂളി കൊണ്ടിരുന്നു ... അവൻ ബൈ പറഞ്ഞു ഫോൺ ഡിസ്‌ക്കണക്ട് ആയി... അവി ഫോൺ ആദിക്ക് നേരെ നീട്ടി... അത് വാങ്ങാൻ കൈ നീട്ടുമ്പോൾ തന്നെ ആദി ചോദിച്ചു... എന്താ കുഞ്ഞേച്ചി ഏട്ടൻ പറഞ്ഞത്? ഒന്നിനെയും കുറിച്ചോർത്തു ടെൻഷൻ വേണ്ട... എല്ലാം ഏട്ടൻ നോക്കിക്കോളാം എന്ന്... മം... പാവമാണ് ഏട്ടൻ... എല്ലാം നമ്മുടെ ഇച്ചേച്ചിയുടെ ഭാഗ്യം... അവി അതിന് മൃദുവായി ആദിയോട് ചിരിച്ചു... $$$$$$$$$$$$$ രാത്രി ഏറെ വൈകിയാണ് പല്ലവ് കിടക്കാനായി റൂമിലേക്ക് വന്നത്... അവൻ വന്നതും അനു അവനോട് എന്തോ പറയാൻ ശ്രമിക്കുന്നപോലെ തോന്നി... അത് ശ്രദ്ധിക്കാതെ പല്ലവ് നേരെ ബെഡിലേക്ക് കിടന്നു... അനു ആണെങ്കിൽ കാര്യങ്ങൾ എല്ലാം എങ്ങനെ പറയുമെന്നോർത്ത് അങ്കലാപ്പിലായി നിന്നു...

പല്ലവിന്റെ ഉള്ളിലും ചിന്തകളുടെ സംഘർഷഭരിതമായിരുന്നു... രാഹുലിനെ എന്തെങ്കിലും മോശമായി നന്ദ പറഞ്ഞാൽ അത് തന്നെ പറയുമ്പോലെ ആണല്ലോ... ഞാനും അവനും ഒരേ പോലെ ആണല്ലോ വിവാഹം കഴിച്ചത്... ആഹാ മൗനം വിദ്വാനുഭൂഷണം... അല്ലെങ്കിൽ തന്നെ അവൾക്ക് എന്നോട് ഭയങ്കര നീരസമാണ്... ഇതും കൂടി ആയാൽ തികഞ്ഞു... ഇനി എന്തൊക്കെ കേൾക്കണം ആവോ... അവൻ തല വഴി പുതപ്പ് ഇട്ട് കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു... അവന്റെ കിടപ്പ് കണ്ടു അനുവിന് ദേഷ്യം വന്നു... തലവഴി മൂടിയ പുതപ്പ് വലിച്ചിട്ടു... ആ നിമിഷം കൊണ്ട് തന്നെ അവൻ തിരിഞ്ഞു കിടന്നു... അനുവിന്റെ ദേഷ്യം അതിന്റെ പരിധിവിട്ട് പോയി തുടങ്ങി... പല്ലവ്... പല്ലവ്... അനു അവനെ വിളിച്ചു... മം... അവൻ ഉറക്കത്തിലെന്ന പോലെ മൂളി... എനിക്ക് ഒരു കാര്യം പറയാനുണ്ട്... നാളെ പറയാം... അവൻ അതും പറഞ്ഞു പുതപ്പ് വീണ്ടും വലിച്ചിട്ടു... അനുവിന് അവന്റെ ആ പ്രവൃത്തി വല്ലാതെ വിഷമമായി... അല്ലെങ്കിലും ഇത് എന്റെ പ്രശ്നമല്ലേ... ഇവൻ എന്തിനാണ് കേൾക്കുന്നത്... അനുവിന്റെ കണ്ണുകൾ ഈറനണിഞ്ഞു...

അവളും അവന് എതിരെ തിരിഞ്ഞു കിടന്നു... ഹേ... ഇത്ര പെട്ടൊന്ന് സൈലന്റ് ആയോ... അവൻ ഒന്ന് തിരിഞ്ഞു കിടന്നു അനുവിനെ നോക്കി... തിരിഞ്ഞു കിടക്കുന്ന അനുവിന്റെ അരികിലേക്ക് കിടന്നു അവളുടെ വയറിനെ ചുറ്റിപിടിച്ചു കിടന്നു... അരയിൽ മുറുകിയ പല്ലവിന്റെ കൈ വിടുവിച്ചു അനു തിരിഞ്ഞു അവനെ സൂക്ഷിച്ചു നോക്കി... കണ്ണുകൾ അടച്ചുകൊണ്ട് തന്നെ അവളുടെ നോട്ടത്തെ നേരിടാൻ കഴിയാതെ അവളുടെ കൈയെടുത്തു അവന്റെ കവിളിന്റെ അടിയിൽ ചേർത്തു വെച്ചു.. നന്ദ പ്ലീസ്... ഞാൻ തെറ്റ്ക്കാരനാണ് എന്നെനിക്ക് നന്നായി അറിയാം... പക്ഷേ രാഹുലിന്റെ പേരും പറഞ്ഞു എന്നെ നീ വീണ്ടും ഹരാസ് ചെയ്യല്ലേ... അത്‌ കേട്ടതും നന്ദയുടെ ചുണ്ടിൽ അറിയാതെയൊരു പുഞ്ചിരി തെളിഞ്ഞു.. കണ്ണുകൾ അടച്ചു കിടക്കുന്ന അവനെ കണ്ടതും നന്ദയുടെ ഉള്ളിൽ പേരറിയാത്ത ഒരു വികാരം ഉടലെടുത്തു. പെട്ടൊന്ന് എന്തോ ചിന്തിച്ചപോലെ അനു പല്ലവിനെ നോക്കി... ആ നിമിഷം തന്നെയാണ് പല്ലവിന് തനിക്കു പറ്റിയ അമളി മനസിലായത്... അവൻ ഒരു കണ്ണ് പതിയെ തുറന്നു നോക്കി..

അവനെ തന്നെ സൂക്ഷിച്ചു നോക്കുന്ന നന്ദയേ കണ്ടതും അവൻ കണ്ണുകൾ വീണ്ടും ഇറുക്കി അടച്ചു... ഓഹ്... അപ്പൊ കാര്യങ്ങൾ എല്ലാം അറിയാം.. ഇനി ഞാനായിട്ട് ഒന്നും പറയണ്ട അല്ലെ... നീ അവരുടെ വീട്ടുകാരുമായി സംസാരിക്കണം... അത് കേൾക്കാത്ത മട്ടിൽ പല്ലവ് വീണ്ടും അവളോട് ചേർന്നു കിടന്നു... അവനിൽ നിന്നും അകന്നു അനു പറഞ്ഞു... പല്ലവ് ഞാൻ... അവളെ വീണ്ടും നെഞ്ചോട് തന്നെ ചേർത്തു പറയാൻ വന്ന കാര്യം മുഴുവനാക്കാൻ സമ്മതിക്കാതെ അവൻ പറഞ്ഞു... നാളെ രാവിലെ ഞാൻ അവനെ വിളിക്കുകയോ, അല്ലെങ്കിൽ ഞാൻ അവന്റെ വീട്ടിലേക്ക് പോവുകയോ എന്ത് വേണമെങ്കിലും ചെയ്യാം... നെക്സ്റ്റ് വീക്ക്‌ തന്നെ നല്ലൊരു മുഹൂർത്തവും നോക്കാം... നീ ഇപ്പോൾ ഉറങ്ങു.... പിന്നെ അവിടെ നിന്നും അനങ്ങരുത്... അങ്ങനെ കിടന്നോളണം... ഇല്ലെങ്കിൽ ഇതിനും വലുത് സംഭവിക്കും... പേടികൊണ്ട് നന്ദ അവന്റെ നെഞ്ചിൽ വെച്ച തല അനക്കാൻ കൂട്ടാക്കിയില്ല... അല്ലെങ്കിൽ അവളും ഒരുവേള അവന്റെ നെഞ്ചിന്റെ ചൂടേറ്റ് കിടക്കാൻ ആഗ്രഹിച്ചിരുന്നു.. പിന്നെ നിന്റെ പിടിവാശി ഇത്തിരി കുറച്ചേക്ക്...

അല്ലെങ്കിൽ അതെ വാശിയുമായി എന്റെ കുഞ്ഞും ജനിക്കും... നന്ദ അതിന് മറുപടി ഒന്നും പറഞ്ഞില്ല... നന്ദ എനിക്ക് നിന്റെ വയറിൽ ഒന്ന് തൊടണം... നീ ഉറങ്ങു പല്ലവ്... അതും പറഞ്ഞു നന്ദ ഒന്ന്കൂടി ചെരിഞ്ഞു ചുരിദാറിന്റെ ടോപ് ശരിയാക്കി... അത് കാണെ അവന് ചിരി വന്നു... താൻ പേടിക്കണ്ടടോ... നിന്റെ സമ്മതമില്ലാതെ ഞാൻ നിന്റെ വയറിൽ തൊടുകയില്ല... ഞാൻ എന്റെ കുഞ്ഞിനെ തൊടുമ്പോൾ കുഞ്ഞിന്റെ അമ്മയുടെ പൂർണസമ്മതത്തോടെയാകും... നീ ഉറങ്ങിക്കോ... അവളെയും നെഞ്ചോട് ചേർത്ത് പല്ലവ് ഉറക്കത്തിലേക്ക് വീണു... 💙💙💙💙💙💙💙💙💙 നീ ആരോട് ചോദിച്ചിട്ടാ വിഷ്ണു പല്ലവിനോട് എല്ലാം തുറന്നു പറഞ്ഞത്? ഫ്രീ ടൈമിൽ അനു നേരെ വിഷ്ണുവിനെയും കൂട്ടി ആളൊഴിഞ്ഞ ഓഫീസിലെ ഒരു കോർണറിൽ പോയി അവനോട് ചൂടായി... ഹേ ഞാനോ... വിഷ്ണുവിന്റെ കണ്ണുകൾ പുറം തള്ളി.... ഞാൻ ഒന്നും പറഞ്ഞിട്ടില്ല.. നിന്നോട് സാറ് പറഞ്ഞോ ഞാനാണ് എല്ലാം പറഞ്ഞത് എന്ന്? അത്... അതല്ല... നീയല്ലേ എന്റെ കൂടെ ഉണ്ടായത് അപ്പൊ... ദെ അനു ഒറ്റ വീക്ക് വെച്ചു തരും ഞാൻ...

ഞാൻ മനസാവാചാകർമണാ അറിയാത്ത ഒരു കാര്യം എന്റെ തലയിൽ വെക്കാൻ നിനക്ക് എങ്ങനെ തോന്നിയടി... അപ്പൊ പിന്നെ ആരായിരിക്കും... അനുവിന്റെത് ന്യായമായ സംശയമായിരുന്നു... അത് സാർ അറിഞ്ഞാൽ തന്നെ ഇപ്പോ എന്താ പ്രശ്നം അനു? എടാ.. എന്നാലും അതല്ല... ഞാൻ എല്ലാം അവനോട് പറയണ്ട എന്ന് കരുതിയതാണ്... അതാ... ആഹാ അറിഞ്ഞോണ്ട് നിനക്ക് അത്രയും ബാധ്യത കുറഞ്ഞില്ലേ... സാർ എന്ത് പറഞ്ഞു... ഫുൾ ചിലവ് ഏറ്റുകൊള്ളാം എന്ന് പറഞ്ഞോ... അനു അതിന് മറുപടി പറഞ്ഞില്ല... എന്താടി? അവളുടെ മൗനം കണ്ടു വിഷ്ണു ചോദിച്ചു... ഞങ്ങൾ അതെ പറ്റി ഒന്നും സംസാരിച്ചില്ല വിഷ്ണു... മം... അനു ഞാൻ ഒരു കാര്യം ചോദിക്കട്ടെ? മ്മ്... നിന്റെ മനസ്സിൽ ഇപ്പോഴും വിവി ആണോ? മറക്കാൻ കഴിഞ്ഞിട്ടില്ല... പക്ഷേ എന്റെ താലിയോടും സിന്ദൂരത്തോടും ഞാൻ ഒരിക്കലും കളവ് കാണിച്ചിട്ടില്ല വിഷ്ണു...

പിന്നെ എന്തിനാ അനു സാറിനോട് ഇത്രേം അകലം? സാർ ചെയ്ത തെറ്റിന് ഇത്രേം വലിയ ഒരു ശിക്ഷ വേണോ? അറിഞ്ഞു കൊണ്ടല്ല ഒന്നും എന്ന് പറഞ്ഞു പലതവണ നിന്നോട് മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് നീ പറഞ്ഞു... പിന്നെയും ആ പാവത്തിനെ ശിക്ഷിക്കണോ? വിഷ്ണു... അതെനിക്ക്... പേടിച്ചിട്ടാ വിഷ്ണു ഞാൻ... ഞാൻ അത്രമേൽ സ്നേഹിച്ചത് എല്ലാം എന്നിൽ നിന്നും ദൈവം അടർത്തിമാറ്റിയിട്ടേ ഉള്ളൂ... എന്റെ പ്രണാനായ അച്ഛൻ, സ്വന്തം സഹോദരനായി കണ്ട മഹിയേട്ടൻ, നീണ്ടകാലത്തെ പ്രണയത്തിനോടുവിൽ അഗ്നി സാക്ഷിയായി താലി കെട്ടിയവൻ... എല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ എന്നിൽ നിന്നും നഷ്ടമായി... എനിക്ക് ഇനി ആകെ പല്ലവേ ഉള്ളൂ... അവനെയും കൂടി നഷ്ട്ടപെട്ടാൽ പിന്നെ ആനന്ദക്ക് ജീവിക്കാൻ കഴിയില്ല എന്ന് തോന്നി... ഇല്ല... ആരുമായും ഒന്നും വേണ്ട... പല്ലവ് എക്കാലത്തും എന്റെ കൂടെ ഉണ്ടായിരുന്നാൽ മാത്രം മതി.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story