💐നീർമിഴിപൂക്കൾ💐: ഭാഗം 33

neermizhippookkal

രചന: ദേവ ശ്രീ

ഡാ... രാഹുലിന്റെ അലർച്ച ആ വീടിനെ പിടിച്ചു കുലുക്കി... ഡോറിനരികിൽ രാഹുലിനെ കണ്ടതും തന്റെ സുഖത്തിന്‌ ഭംഗം വരുത്തിയ അവനോടുള്ള ദേഷ്യം ശരത്തിന്റെ മുഖത്ത് പ്രകടമായി... തൊട്ടരികിൽ കിടക്കുന്ന അഖിലിനോട് അവനെ കൈകാര്യം ചെയ്യാൻ ശരത്ത് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു.... എന്നാൽ സർവ്വ നിയന്ത്രണങ്ങളും ഭേദിച്ചു രാഹുൽ ശരത്തിനെ ചവിട്ടി... പ്രതീക്ഷിക്കാതെയായതിനാൽ അവൻ അവളുടെ ശരീരത്തിൽ നിന്നും തെറിച്ചു വീണു... ഡാ... കിടന്നിടത്തും നിന്നും എഴുന്നേറ്റു ഒരു ടവൽ എടുത്തു ഉടുത്തു ശരത് രാഹുലിന് നേരെ ആക്രോശിച്ചു... എടാ... നീയൊക്കെ എന്റെ പെണ്ണിനെ എന്ന് പറഞ്ഞു തീരുന്നതിന് മുന്നേ അവന്റെ നേരെ പാഞ്ഞടുത്ത ശരത്തിന്റെ നെഞ്ചിലേക്ക് അവൻ ആഞ്ഞു ചവിട്ടി... ശരത് തോട്ടരികിലെ ടേബിളിൽ ചെന്നിടിച്ചുനിന്നു... പെട്ടൊന്ന് രാഹുലിന്റെ ഷോൾഡറിൽ ഒരു കൈ പതിഞ്ഞു... ഡാ എന്തിനാ നമ്മള് ഇവളെ പോലൊരുത്തിക്ക് വേണ്ടി തല്ലുകൂടുന്നത്... കണ്ടില്ലേ എല്ലാം നഷ്ട്ടപെട്ടു കിടക്കുന്നത്...

ആ അവളെ നിനക്ക് എന്തിനാണ്? കയ്യിലെ സിഗരറ്റിൽ നിന്നും ഒരു പഫ് എടുത്തു അഖിൽ അവനോട് പറഞ്ഞു... ഇവളെനിക്ക് ആരായിരുന്നു എന്ന് നിനക്ക് അറിയില്ലെടാ നായിന്റെ മോനെ... കൂടെ നടന്നു കൂട്ടികൊടുപ്പ് നടത്തിട്ട് നീ നിന്ന് പ്രസംഗിക്കുന്നോ... അഖിലിന്റെ ഷർട്ടിന്റെ കോളറിൽ രാഹുലിന്റെ കൈകൾ മുറുക്കി... ഒരു കൂടെപിറപ്പിനെ പോലെയല്ലേടാ ഞാൻ നിന്നെ കണ്ടതു... എന്നിട്ടും നീ... രാഹുൽ ശരത്തിന്റെ കൈകൾ പിടിച്ചു പിറകിലോട്ട് തിരിച്ചു അവന്റെ മുട്ട്ക്കാലിനു ചവിട്ടി... ചവിട്ട് കിട്ടി വീണ ശരത് എഴുന്നേറ്റു രാഹുലിന്റെ നടുംപുറത്തേക്ക് ചവിട്ടി... രാഹുൽ ഒന്ന് മുന്നോട്ട് പോയി... ആ സമയം അഖിലും ശരത്തും ഒരുമിച്ചു നിന്ന് രാഹുലിന് നേരെ നിന്നു... നീയെന്താ വിചാരിച്ചത്... നിന്നെ സഹായിക്കാനാണ് ഞാൻ ഇതൊക്കെ ചെയ്തതെന്നോ... എന്നാൽ നിനക്ക് തെറ്റി... എല്ലാം അവൾക്ക് വേണ്ടിയാണ്... പണം വാരിയെറിഞ്ഞു പലരെയും ഞങ്ങളിവിടെ കൊണ്ട് വന്നിട്ടുണ്ട്... എന്നാൽ ഇവളെ ഞങ്ങടെ വഴിക്കെത്തിക്കാൻ നീയേ മാർഗമുള്ളു എന്ന് തോന്നി...

അതിന് വേണ്ടി ചെറിയ ഒരു ഡ്രാമ... അന്ന് അവൻ അവളെ പ്രൊപ്പോസ് ചെയ്‌തെന്ന് ഞങ്ങളൊരു കള്ളം പറഞ്ഞതാണ്... ഞങ്ങൾ വിചാരിച്ചപോലെ തന്നെ തൊട്ട് നിമിഷം വരെ കാര്യങ്ങൾ കടന്നു പോയി... കണ്ടില്ലേ നിന്റെ പെണ്ണ്... ഞങ്ങളുടെ എച്ചിലാണെടാ അവള്... ഇനി നിനക്ക് എന്തിനാണ് അവളെ... പുറത്ത് കൊടുത്താൽ നല്ല പണം കിട്ടും അഖിലിന്റെ ആ സംസാരം കേട്ടതും രാഹുൽ കയ്യിൽ കിട്ടിയ ഫ്ലവർ വെയിസ് അവന് നേരെ എറിഞ്ഞു... ഒരു നിമിഷം കൊണ്ട് അഖിൽ ഒന്ന് തെന്നിമാറി അത് ഭിത്തിയിൽ ചെന്നിടിച്ചു ചിന്നി ചിതറി... ശരത്തും അഖിലും രാഹുലിന്റെ നേരെ തിരിഞ്ഞു.. അഖിൽ അവന്റെ കൈകൾ കൂട്ടിപിടിച്ചു ശരത് അവന്റെ വയറിനിടിച്ചു... അഖിലിന്റെ കൈകളെ ബലപൂർവം രാഹുൽ തട്ടിമാറ്റി അവന്റെ മൂക്കിന്നിട്ടിടിച്ചു... ഒരു നിമിഷം അഖിൽ വേദന കൊണ്ട് പുളഞ്ഞു മൂക്ക് പൊത്തി.. അതിൽ നിന്നും വരുന്ന രക്തം കണ്ടപ്പോൾ അഖിലിന്റെ കണ്ണുകളിൽ പകയാളി... ശരത്തിന്റെ നാഭിക്കിട്ട് മുട്ടുക്കാൽ മടക്കി ഒറ്റ ഇടിയായിരുന്നു... അവർ രണ്ടുപേരും രാഹുലിനെ ആക്രമിക്കാൻ ഒരുങ്ങി...

ആ നിമിഷം രാഹുൽ ഇടതു കാൽ പിന്നോട്ട് വെച്ചു വലതു കാലിന്റെ മുട്ട് ചെറുതായി മടക്കി കൈകൾ ഉയർത്തി അവന് നേരെ വന്നവരെ ഒന്ന് കറങ്ങി വായുവിലൂടെ ഉയർന്നു ചവിട്ടി വീഴ്ത്തി... മാഷ്വൽ ആർട്ട്‌ പഠിച്ച രാഹുൽ അവരെ രണ്ടുപേരെയും കണക്കിന് തല്ലി... അടിക്കൊണ്ട് ക്ഷീണിച്ചു അവർ അവിടെ നിലത്ത് കിടന്നു... ബെഡിൽ കിടക്കുന്ന അവിയുടെ ശരീരത്തിലേക്ക് പുതപ്പ് വലിച്ചിട്ട്‌ രാഹുൽ അവരുടെ അടുത്തേക്ക് ചെന്നു... അവൻ അഖിലിന്റെ അരികിൽ ചെന്നിരുന്നു പറഞ്ഞു... നീ പറഞ്ഞില്ലേ എല്ലാം നഷ്ട്ടപെട്ടു അവൾ കിടക്കുകയാണ് എന്ന്... എന്നാൽ നിനക്ക് തെറ്റി.. അവൾക്ക് ഒന്നും നഷ്ട്ടപെട്ടില്ല.. നിന്നെ പോലെയുള്ള രണ്ടു പുഴുക്കൾ അവളുടെ ശരീരത്തിൽ അരിച്ചെന്ന് കരുതി അവികയേ രാഹുൽ കൈവിടില്ല... അവളുടെ മനസിന്റെ ശുദ്ധി എന്നും അവളുടെ ശരീരത്തിനും കാണും... ഞാൻ സ്നേഹിച്ച അവികയുടെ ശരീരം അവളുടെ മനസ് പോലെ എനിക്കെന്നും പരിശുദ്ധമാണ്... പിന്നെ നീയൊക്കെ പുറലോകം കണ്ടാലല്ലേ അവികയേ കീഴ്പ്പെടുത്തിയത് നിങ്ങളാണ് എന്നറിയൂ..

ഇല്ലടാ നായെ... ഇനി നീയൊന്നും ജീവിക്കാൻ പാടില്ല... അതിനുള്ള അർഹത നിനക്കില്ല... രാഹുൽ... പ്ലീസ്... തെറ്റ് പറ്റിപോയി... ഞങ്ങളെ ഉപദ്രവിക്കരുത്... ഞാൻ കാലുപിടിക്കാം.. കിടന്നിടത്തു നിന്നും എഴുന്നേൽക്കാൻ വയ്യാതെ എങ്ങനെയോ എത്തിപിടിച്ചു അഖിൽ രാഹുലിന്റെ കാലിൽ പിടിച്ചു... അവന്റെ കാലിൽ പിടിച്ച അഖിലിന്റെ കൈ ഒറ്റ തട്ടായിരുന്നു... ഇല്ലടാ... നിനക്കൊന്നും മാപ്പില്ലാ... ഇനിയും ഒരു അവിക ഉണ്ടാവാതിരിക്കാൻ ഞാൻ ഇത് ചെയ്തേ മതിയാകൂ... അപ്പോഴാണ് അവൻ അവിടെ ഇരിക്കുന്ന സിറിഞ്ചു ഡ്രഗ്സും കണ്ടത്.... ആ പേക്കറ്റ് കയ്യിൽ എടുത്തു അതിന്റെ പേര് വായിച്ചവൻ ഗൂഢമായി ചിരിച്ചു... propofol..... അവരെ രണ്ടുപേരെയും മറ്റൊരു മുറിയിലെക്ക് വലിച്ചു കൊണ്ട് പോയി അവിടെ ഇട്ടിരിക്കുന്ന ചെയറിൽ തുണികൊണ്ട് അവരെ കെട്ടിയിട്ടു... ഇനി ഞാൻ നിങ്ങൾക്കുള്ള ശിക്ഷ വിധിക്കുകയാണ്...

അതിന് മുന്നോടിയായി ഒരു പത്തു മിനിറ്റ് ഞാൻ നിങ്ങൾക്ക് തരും... അതും പറഞ്ഞു അവൻ പുറത്തിറങ്ങി... കാർ നീങ്ങുന്ന ശബ്ദം കേട്ടതും കയ്യിലെ കെട്ടഴിക്കാൻ അവർ രണ്ടുപേരും ആവന്നതും ശ്രമിച്ചു... എന്നാ അവശത കൊണ്ടും അവന്റെ കെട്ടിന്റെ ബലം കൊണ്ടും അതൊന്നും ലൂസാക്കാൻ കൂടി രണ്ടുപേർക്കും കഴിഞ്ഞില്ല... നിസ്സഹായതയോടെ അവർ പരസ്പരം നോക്കി..... തീർന്നാടാ... നമ്മള് തീർന്നു... ഞാൻ പറഞ്ഞതല്ലേ അവൻ അറിഞ്ഞാൽ നമ്മളെ കൊല്ലാൻ വരെ മടിക്കില്ല എന്ന്... ഒന്നും വേണ്ടിരുന്നില്ല... അഖിൽ ഓരോന്ന് പറഞ്ഞു കരയാൻ തുടങ്ങി... കുറച്ചു കഴിഞ്ഞതും രാഹുൽ വണ്ടിയുമായി തിരികെ എത്തി... ഡോർ തുറക്കുന്ന ശബ്ദം കേട്ടതും രണ്ടുപേരുടെയും ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചു... രാഹുൽ... ഞങ്ങളെ വെറുതെ വിടണം... പ്ലീസ്... ഓക്കേ അഖിൽ... നീയെന്റെ കൂട്ടുക്കാരൻ അല്ലെ... അത് കൊണ്ട് നിന്നെ ഞാൻ കൊല്ലുന്നില്ല... അത് മാത്രമല്ല... നിന്നെ ഞാൻ കൊന്നാൽ ഒരുനാൾ എന്തായാലും ഞാൻ പിടിക്കപ്പെടും... അങ്ങനെ എങ്കിൽ എന്റെ ജീവിതം നശിക്കില്ലേ..

ഞാൻ ഒരു കൊലയാളിയായാൽ അവൾക്ക് പിന്നെ ആരാണ് ഉള്ളത്... എനിക്കും അവികക്കും ജീവിക്കണം... നിങ്ങൾ ജീവിച്ചോളൂ... ഞങ്ങൾ ഒരു ശല്യത്തിനും വരില്ല... ഞങ്ങളെ ഞങ്ങടെ വഴിക്ക് വിടണം.. ഞങ്ങൾ നിനക്ക് വാക്ക് തരാം.... രാഹുൽ പൊട്ടിചിരിച്ചു... അതിന് നിങ്ങൾ ബുദ്ധിമുട്ടണ്ടാ... നിങ്ങൾ എന്റെ വഴിക്ക് വരാതിരിക്കേണ്ടത് എന്റെ ആവശ്യമാണ്... അപ്പോൾ അതിന് വേണ്ടത് ഞാൻ തന്നെ ചെയ്യമല്ലേ... രാഹുലിന്റെ സംസാരം കേട്ട് അവരുടെ മുഖം തെളിഞ്ഞു... നന്ദിയുണ്ട് രാഹുൽ... എനിക്കും... അവൻ എന്തോ അർത്ഥം വെച്ചപോലെ പറഞ്ഞു... അവർ രണ്ടുപേരും അവനെ നോക്കി.. എനിക്ക് ജയിലിൽ പോകാതെ ഇരിക്കാനുള്ള അവസ്ഥ ഉണ്ടായല്ലോ എന്നോർത്ത്...

അതും പറഞ്ഞു രാഹുൽ അവർക്ക് നേരെ തിരിഞ്ഞു നിന്ന് രണ്ടു പോക്കെറ്റിലും കയ്യിട്ട് കുറച്ചു സമയം നിന്നു.. അപ്പോ നമ്മുക്ക് നമ്മുടെ പരിപാടികൾ തുടങ്ങാമല്ലേ... പോക്കെറ്റിൽ നിന്നും ഒരു കൈ എടുത്തു അതിലുണ്ടായിരുന്ന ഒരു കുപ്പി അവർക്ക് നേരെ കാണിച്ചു... Pentobarbital ആ കുപ്പി നോക്കി അവൻ വായിച്ചു... ഞൊടിയിടെ അവരുടെ മുഖം മാറി... കണ്ണുകളിൽ ഭയം ചേക്കേറി... ടേബിളിൽ ഇരിക്കുന്നു മരുന്ന് കയ്യിലെടുത്തു അവരോട് പറഞ്ഞു... Propofol എന്ന ഈ ഡ്രഗ്സും Pentobarbital എന്ന മരുന്നും കൂടി ചേർത്തു ഞാൻ ഒരു മരുന്നുണ്ടക്കട്ടെ... ഇത് രണ്ടും ചേർത്താൽ thiopental കിട്ടും... എന്ന് നമ്മൾ പഠിച്ചതല്ലേ... അപ്പൊ ഇനി രണ്ടുപേരും സുഖമായി വിശ്രമിച്ചോളൂ... രാഹുൽ നോ... പ്ലീസ്... അത് ഇൻജെക്ട് ചെയ്യരുത് രാഹുൽ പ്ലീസ്... എന്നാൽ രാഹുൽ അപ്പോഴേക്കും സിറിഞ്ചിലേക്ക് മരുന്നുകൾ കയറ്റി...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story