💐നീർമിഴിപൂക്കൾ💐: ഭാഗം 34

neermizhippookkal

രചന: ദേവ ശ്രീ

എന്നാൽ രാഹുൽ അപ്പോഴേക്കും സിറിഞ്ചിലേക്ക് മരുന്നുകൾ കയറ്റി... അവന്റെ മുഖത്ത് മായുന്ന ചിരി കണ്ടു അഖിലും ശരത്തും പേടിയോടെ അവനോട് കെഞ്ചി... പ്ലീസ് രാഹുൽ... അത് ഇൻജെക്ട് ചെയ്യരുത്.. തെറ്റാണ് ചെയ്തതെല്ലാം... അതെ... തെറ്റ് തന്നെയാണ് നീയൊക്കെ ചെയ്തത്... എന്റെ പ്രണയത്തെ മുതലെടുത്തു നീയൊക്കെ നിന്റെ കാമവറി തീർക്കുമ്പോൾ എന്റെ അവിക അനുഭവിച്ച വേദന നിങ്ങൾക്ക്... നിങ്ങൾക്ക് അറിയുമോഡാ... അതൊരു അലർച്ചയായിരുന്നു... അവന്റെ കണ്ണിലെ അഗ്നി അവരെ ചുട്ടെരിക്കാൻ പാകമുള്ളതായിരുന്നു... രാഹുൽ ചെയ്ത തെറ്റിനെ കുറിച്ചുള്ള പശ്ചാത്താപമല്ലേ ഏറ്റവും വലിയ പ്രായിശ്ചിത്യം... അത് ഞങ്ങളിൽ ഇപ്പോ ഉണ്ട്... -ശരത്തിന്റെ വാക്കുകൾ രാഹുലിന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിയിച്ചു.... നീയൊക്കെ പശ്ചാത്തപിക്കണം... പക്ഷെ അത് നീ ചെയ്തത്തിനുള്ള പ്രായശ്ചിത്യമായി ഞാൻ കാണില്ല... എങ്കിൽ നീ ഞങ്ങളെ അങ്ങ് കൊന്നേക്ക് രാഹുൽ... കൊല്ലാനുള്ള ദേഷ്യം എനിക്കുണ്ട്... നീയൊക്കെ ജീവിക്കാൻ പാടില്ല... എന്നാൽ എനിക്ക് ജീവിക്കണം...

പക്ഷേ.. നിങ്ങളെ വെറുതെ വിട്ടാൽ ഇന്നല്ലെങ്കിൽ നാളെ നീ എനിക്ക് ഒരു ശത്രുവായി മാറും... അവളെ നശിപ്പിച്ചത് അത്‌ നിങ്ങളാണ് എന്നറിഞ്ഞാൽ പാവം നെഞ്ച് തകർന്ന് മരിച്ചു പോകും... ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല ഇതൊന്നും... നിങ്ങളെ ജീവിക്കാൻ വിട്ടാൽ അതെനിക്ക് ഒരു ഭീക്ഷണി തന്നെയാകും... ആ റിസ്ക് എനിക്ക് എടുക്കാൻ വയ്യാ... അവികയുടെ മുന്നിൽ അവളെ പിച്ചിചീന്തിയത് ഈ രാഹുലാണ് അതല്ലെന്ന് എനിക്കും നിങ്ങൾ രണ്ടുപേർക്കും മാത്രമേ അറിയൂ.. ഞാനായിട്ട് അത് പറയില്ല... ഈ മരുന്നിന്റെ എഫക്റ്റിൽ നിങ്ങൾക്കും പറയാൻ കഴിയില്ല... നീയൊക്കെ നരകിക്കണം... ഇനിയുള്ള കാലം ജീവച്ഛവമായി കിടന്ന് കാലം കഴിച്ചു കൂട്ടണം... അവന്റെ കണ്ണിലെരിയുന്ന പകയേക്കാൾ തീവ്രമായിരുന്നു അവന്റെ ശിക്ഷ... കോമയുടെ മെഡിസിൻ അവരുടെ ശരീരത്തിലേക്ക് കുത്തിയിറക്കുമ്പോൾ വല്ലാത്ത ഒരു മുഖഭാവമായിരുന്നു രാഹുലിന്.... രണ്ടുപേരുടെയും ബോധം മറയുന്നത് ഒരു തരം ലഹരിയോടെ അവൻ നോക്കി നിന്നു...

അതിന്ശേഷം അവരെ രണ്ടുപേരെയും ഗസ്റ്റ്ഹോസിലെ ഒരു കോർണറിൽ കൊണ്ട്പോയി കിടത്തി... ആ റൂം ലോക്ക് ആക്കാതെ ചാരിയിട്ട് കുറച്ചു ഡ്രഗ്സും സിറിഞ്ചു അവിടെ ഇട്ടു... അവൻ പുറത്തിറങ്ങി... ഡ്രഗ്സിന്റെ അംശം കലർന്ന മരുന്നായതിനാൽ, ഡ്രഗ്സ് അമിതമായി ഉപയോഗിച്ചത് മൂലം സംഭവിച്ചതെന്നെ കരുതൂ... അവൻ നേരെ പോയി ഡ്രസ്സ്‌ അഴിച്ചു അവിക്ക് അരികിലേക്ക് ഇരുന്നു അവളുടെ നെറുകയിൽ തലോടി മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തി.. കുറ്റബോധത്തിന്റെ നീരുറവ അവന്റെ കണ്ണിൽ ഉരുണ്ട് കൂടി... ഒരു നിമിഷത്തെ എന്റെ അശ്രദ്ധ മൂലമല്ലേ ഇതെല്ലാം... അതോർക്കവേ അവന്റെ മനസ് വെന്തുരുകി.... കൈകൾ തലയിൽ കൊരുത്തു അവിടെയിരുന്നു... ആ നിമിഷമാണ് അവിക കണ്ണുകൾ തുറന്നത്... പിന്നീട് എല്ലാം അവൻ പ്രതീക്ഷിച്ച പോലെ തന്നെ നടന്നു... കുറച്ചു ദിവസങ്ങൾക്ക് ശേഷം മൊബൈൽ ടവറിന്റെ ലൊക്കേഷൻ ട്രൈസ് ചെയ്തു അഖിലിനെയും രാഹുലിനെയും പോലീസ് കണ്ടെത്തി...

ഡ്രഗ്സിന്റെ അമിത ഉപയോഗം മൂലമാണ് ഇതെല്ലാം സംഭവിച്ചത് എന്ന് ഡോക്ടർ വിധി എഴുതി... തന്റെ പ്ലാനിങ് വിജയിച്ച സന്തോഷത്തിലായിരുന്നു രാഹുൽ... അവന്റെ ഉള്ളിൽ അപ്പോഴും ഒരു ഭയം നിഴലിച്ചിരുന്നു... ദിവസങ്ങൾ കൊഴിയുംതോറും അവികയുടെ അവഗണന അവനെ പാടെ തളർത്തി... സ്വന്തം വിഷമങ്ങൾ പങ്ക്വെക്കാൻ പോലും നല്ലൊരു സുഹൃത്ത് പോലും ഉണ്ടായിരുന്നില്ല... പേടിയായിരുന്നു അവന് അവന്റെ സുഹൃത്തുക്കളെ... ഇനി ഒരു അഖിൽ വേണ്ട എന്ന് തന്നെ തീരുമാനിച്ചു അവൻ സങ്കടങ്ങൾ എല്ലാം ഉള്ളിലൊതുക്കി നടന്നു.... അങ്ങനെയിരിക്കെ ഒരിക്കൽ അവിക അവനെ കാണാൻ വന്നു... അത് മറ്റൊന്നിനുമായിരുന്നില്ല... അവൻ ഭയന്നത് സംഭവിച്ചിരിക്കുന്നു എന്നറിയിക്കാനായിരുന്നു... . ആദ്യം മനസ്സിൽ വന്നത് അബോർഷൻ ആയിരുന്നു... പക്ഷെ അവികയോട് എന്ത് പറയും... എന്തെങ്കിലും പറഞ്ഞാൽ അവൾ അതിന് സമ്മതിക്കുമോ.. നിരവധി ദിവസത്തെ അവന്റെ ഉറക്കത്തെ കാറ്റിൽ പറത്തി കളഞ്ഞു ഒടുവിലൊരു തീരുമാനത്തിലെത്തി...

അവികയുടെ ഉദരത്തിൽ വളരുന്നത് എന്റെ അവികയുടെ കുഞ്ഞല്ലേ... അവിക എനിക്ക് എത്ര പ്രിയപ്പെട്ടതാണോ അത് പോലെ തന്നെയാണ് എനിക്ക് ആ കുഞ്ഞും... ജന്മം കൊണ്ട് ഞാൻ ആ കുഞ്ഞിന് അച്ഛൻ അല്ലെങ്കിലും എല്ലാവർക്കും മുന്നിൽ ഞാൻ തന്നെയാണ് ആ കുഞ്ഞിന്റെ അച്ഛൻ... അത് തിരുത്താൻ ഇനി ആരുമില്ല... ആ സത്യം എന്നോടൊപ്പം ഈ മണ്ണടിയും... ഉറച്ച തീരുമാനത്തോട് കൂടി രാഹുൽ അവികയുടെ കാര്യം വീട്ടിൽ അവതരിപ്പിച്ചു... എന്നാൽ യഥാസ്ഥിതിക കുടുംബമായിരുന്ന രാഹുലിന്റെ വീട്ടുക്കാർ അവന്റെ ജോലിക്ക് ശേഷം സമ്പന്നയായ ഒരു പെൺകുട്ടിയേ കൊണ്ട് അവന്റെ വിവാഹം നടത്തണം എന്ന് കരുതി... അതെല്ലാം തെറ്റിച്ചു രാഹുൽ അവികയുടെ കാര്യം പറഞ്ഞപ്പോൾ അവരുടെ ഡിമാൻഡ് ഒരിക്കലും അവികക്കോ അവികയുടെ ഫാമിലിക്കോ അംഗീകരിക്കാൻ പറ്റില്ല എന്ന ഉറച്ച ബോധം അവരിൽ ഉണ്ടായിരുന്നു... അന്ന് മുതൽ അവികയേ സ്വന്തമക്കാനുള്ള പണം ഉണ്ടാക്കാൻ രാഹുൽ ഓടി നടന്നു... ഒടുവിൽ പണം കൈ വന്നു ചേർന്നപ്പോൾ അവൻ അത്‌ അവിടെ ഏൽപ്പിച്ചു...

സ്റ്ററിങ്ങിൽ നിന്നും തലയുയർത്തി അവൻ മുന്നിലേക്ക് നോക്കി... നടന്നതത്രയും ഒരു ദുസ്വപ്നമായി കാണാൻ മാത്രമേ ഞാൻ ആഗ്രഹിക്കുന്നള്ളൂ.. ഒരിക്കലും ഇനി നിന്റെ കണ്ണുകൾ നിറയാൻ ഞാൻ അനുവദിക്കില്ല അവിക... രാഹുൽ കാർ മുന്നോട്ട് നീക്കി.... 💚💚💚💚💚💚💚💚💚 നീ എന്താ ആദി പറയുന്നത്? എന്തിനാ രാഹുൽ തന്ന പണവും സ്വർണവും വാങ്ങാൻ പോയത്.... അത് ഇച്ചേച്ചി.... ആദിയേ പറഞ്ഞു മുഴുവൻ ആക്കും മുന്നേ അവി അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി... ഇച്ചേച്ചി... ഞാൻ പറഞ്ഞിട്ടാണ് അമ്മ അത് വാങ്ങിയത്... എന്ന് ഞാനും എന്റെ കുടുംബവും ഇങ്ങനെയൊരു അവസ്ഥയിൽ എത്തിയത് അവൻ കാരണമാണ്... അപ്പൊ പിന്നെ എന്തിന് അവൻ തന്നത് ഒരു ഔദാര്യമായി കാണണം... ഇനി അഭിമാനപ്രശ്നമാണെങ്കിൽ അതിന്റെ ആവശ്യമുണ്ടോ? മറുഭാഗത്തു നിന്നും മൗനം... എന്റെ അവസ്ഥയോളം അപമാനം നമുക്ക് ഒന്നുമില്ല ഇച്ചേച്ചി... നീ ഓരോന്ന് ആലോചിച്ചു വിഷമിക്കല്ലേ... ഒരുപാട് കെയർ ചെയ്യണ്ട സമയമാണ്... നീ ഫോൺ വെച്ചോ...

അത്രയും പറഞ്ഞു അവിക ഫോൺ കട്ടാക്കി.... പല്ലവ് റൂമിലേക്ക് വരുമ്പോൾ അനു ഫോണും കയ്യിൽ പിടിച്ചു കാര്യമായ ആലോചനയിലായിരുന്നു... അവനെ കണ്ടതും അനു ഒന്നുംമിണ്ടാതെ ബെഡിലേക്ക് കിടന്നു... അവൾക്ക് ഒരു ശല്യമാകണ്ട എന്ന് കരുതി അവനും തിരിഞ്ഞു കിടന്നു... പണവും സ്വർണവും ഓക്കെ രാഹുൽ കൊടുത്തു... അവന് പുറം തിരിഞ്ഞു കിടക്കുന്ന അനു പറഞ്ഞു... ഓഹ്... അപ്പൊ എന്റെ കയ്യിൽ നിന്നും വാങ്ങിക്കുന്നതാണ് നിനക്ക് അഭിമാനകുറവ് അല്ലെ... ഞാൻ അങ്ങനെയൊന്നു പറഞ്ഞില്ല... പിന്നെ നീയെന്തിനാ എന്നോട് ഒരു വാക്ക് ചോദിക്കാതെയും പറയാതെയും ലോണിന് അപ്ലൈ ചെയ്തത്... ഹേ... അനു ഒന്ന് ഞെട്ടി... ഇതെങ്ങനെ... അവൾ ചിന്തിച്ചു... അവൾ അവന് അഭിമുഖമായി കിടന്നു.. ഞാൻ എങ്ങനെ അറിഞ്ഞു എന്നായിരിക്കും നീ ചിന്തിക്കുന്നത് അല്ലെ? അതെന്താ ഇത്ര ആലോചിക്കാൻ? എന്നെ വാച്ച് ചെയ്തു കാണും... അനു പുച്ഛം കലർന്ന സ്വരത്തിൽ പറഞ്ഞു...

നീ എന്താടി എന്നെ കുറിച്ച് കരുതിയത്? ഭാര്യ പോകുന്നതിനു പിറകെ പോയി അവൾ എന്തല്ലാം ചെയ്യുന്നു എന്ന് ഒളിഞ്ഞു നോക്കുന്ന സൈക്കോ ഭർത്താവ് ഒന്നുമല്ല ഞാൻ... നിനക്ക് ഒരു സ്പേസ് തന്നിട്ടുണ്ട് ഞാൻ... അത് ക്രോസ് ചെയ്തു ഞാൻ ഒരിക്കലും വരില്ല... എന്റെ ഭാര്യയാണ് നീ എന്ന് കരുതി നീ വീട്ടുതടങ്കലിൽ കിടക്കേണ്ട ആവശ്യമൊന്നുമില്ല... നീ ലോണിന് അപ്ലൈ ചെയ്ത ബാങ്കിലാണ് കമ്പനിയുടെ എല്ലാ ട്രാൻസക്ഷനും നടത്താറുള്ളത് എന്ന് നിനക്ക് നന്നായി അറിയില്ലേ... അപ്പോഴാണ് അനു അത് ചിന്തിച്ചത്... ശരിയാണ്... ആ ബാങ്ക് മാനേജർ തന്നോട് പരിചയപൂർവ്വം ചിരിച്ചതുമാണ്... അന്നത്തെ മാനസികാവസ്ഥയിൽ അതൊന്നും ഓർത്തില്ല... അബദ്ധം പിണഞ്ഞ പോലെ അനുവിന്റെ മുഖഭാവങ്ങൾ മാറി.... വെറും 30 ലക്ഷത്തിന്‌ ഒരു ബാങ്ക് മാനേജറേ സമീപിക്കുമ്പോൾ നീ എന്നെ കുറിച്ച് ഒരിക്കലെങ്കിലും ഓർത്തോ... അത് എങ്ങനെയാ... എന്നെ എവിടെയൊക്കെ നാണം കെടുത്താൻ പറ്റുമോ അങ്ങനെയൊക്കെ നാണം കെടുത്താനല്ലേ നിനക്ക് ഇഷ്ട്ടം...

അത് കേൾക്കവേ അവളുടെ കണ്ണുകൾ നീർച്ചാലിട്ടു... അവന്റെ ദേഷ്യം കാണെ അവളുടെ ഉള്ളിൽ ഒരു ഭയം രൂപപ്പെട്ടു... അല്ലെങ്കിൽ നിനക്ക് എന്നോട് ഒരു വാക്ക് പറഞ്ഞാൽ പോരായിരുന്നോ? ഞാൻ നിനക്ക് അന്യനൊന്നുമല്ലല്ലോ നന്ദ... അവന്റെ വാക്കുകളിലെ അവസാന അലർച്ചയിൽ അവന്റെ ഉള്ളിലെ ദേഷ്യത്തിന്റെ അളവ് നന്നായി കാണാമായിരുന്നു... അനു ഭയം കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു... പല്ലവ് അനുവിനെ നോക്കി... കണ്ണുകൾ ഇറുക്കി അടച്ചു കരയുന്ന അനുവിനെ കണ്ടതും അവന്റെ ഉള്ളിലെ ദേഷ്യമെല്ലാം ആവിയായി... അവളെ നോക്കുംതോറും നിറഞ്ഞ വാത്സല്യമായിരുന്നു... പല്ലവിന്റ കൈകൾ അറിയാതെ തന്നെ അവളുടെ മുഖത്ത് തലോടി... അനു കണ്ണുകൾ തുറന്നു അവനെ നോക്കി... കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുനീർ കൈകൊണ്ട് തുടച്ചു മാറ്റി പല്ലവ് പറഞ്ഞു...

നിനക്ക് എന്താവശ്യമുണ്ടെങ്കിലും എന്നോട് പറയാം..... എന്റെ ഭാര്യ എന്തിനും എന്നെ ആശ്രയിച്ചു കഴിയണം എന്നല്ല ഞാൻ പറഞ്ഞത്... നിനക്ക് കൂടി അവകാശപ്പെട്ടതാണ് ഇതെല്ലാം... ഒരിക്കലും നിന്റെ വീട്ടുക്കാർ എനിക്ക് അന്യരാകില്ല... അവർ എന്റെ കൂടി അനിയത്തിമാരല്ലേ... നിന്റെ പ്രശ്നങ്ങൾ ഒരിക്കലും നീ നിന്റേതായി കാണരുത്... അത് നമ്മുടെ പ്രശ്നങ്ങളാണ്... ഒരുമിച്ചു നിന്നാൽ നമുക്ക് എളുപ്പത്തിൽ പരിഹരിക്കാവുന്നതാണ് പലതും... അത്രയും പറഞ്ഞു അവൻ അവളുടെ നെറുകയിൽ ചുംബിച്ചു... സകലനിയന്ത്രണങ്ങളും തെറ്റിച്ചു അനു പല്ലവിന്റ നെഞ്ചിലേക്ക് വീണു... പൊട്ടി കരഞ്ഞു... അവളുടെ കണ്ണുനീർ അവന്റെ ഹൃദയം പൊളിക്കുന്നുണ്ടെങ്കിലും അവൾ അവന്റെ നെഞ്ചോരമാണ് കിടക്കുന്നതെന്ന ബോധം അവനിൽ തണുപ്പ് വീഴാൻ പകമുള്ളതായിരുന്നു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story