💐നീർമിഴിപൂക്കൾ💐: ഭാഗം 35

neermizhippookkal

രചന: ദേവ ശ്രീ

അവളുടെ കണ്ണുനീർ അവന്റെ ഹൃദയത്തെ പൊള്ളിക്കുന്നുണ്ടെങ്കിലും അവൾ അവന്റെ നെഞ്ചോരമാണ് കിടക്കുന്നതെന്ന ബോധം അവന്റെ ഉള്ളിൽ തണുപ്പ് വീഴാൻ പാകമുള്ളതായിരുന്നു.... പല്ലവിന്റെ നെഞ്ചിൽ കിടന്നു കരയുന്ന അനുവിന്റെ മനസ്സിൽ ആ സമയം പല്ലവ് മാത്രമായിരുന്നു... അവളുടെ മനസറിഞ്ഞ പോലെയുള്ള അവന്റെ സംസാരം അവനോടുള്ള അവളുടെ അടുപ്പം കൂട്ടിയതെയുള്ളൂ... എത്രകാലം കൂടെ നടന്നിട്ടും എന്നെ മനസിലാക്കാതെ പോയവരുണ്ട്... എന്നാൽ ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നന്നായി അവൻ മനസിലാക്കി എന്നവൾക്ക് തോന്നി... എത്രകാലം കൂടെ ഉണ്ടായിരുന്നു എന്നതിനേക്കാൾ എത്രത്തോളം നമ്മളെ മനസിലാക്കാൻ ശ്രമിച്ചു എന്നതിൽ തന്നെയാണ് കാര്യമെന്ന് അനുവിന് തോന്നി... തന്റെ നെഞ്ചോരം കിടന്നു കരയുന്ന നന്ദയുടെ എങ്ങലടികൾ നിലച്ചതും അവനൊരു കുസൃതി തോന്നി... പയ്യെ മുഖം താഴ്ത്തി ചുണ്ടുകൾ അവളുടെ കാതോരം ചേർത്തു പറഞ്ഞു... നന്ദ ഐ നീഡ് എ ഡീപ് കിസ്സ്...

അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവനെ ഒറ്റത്തള്ളായിരുന്നു അവൾ... അയ്യടാ പൂതി കൊള്ളാലോ... ഡി... ഒരു കിസ്സ് ചോദിച്ചതിനാണോ... ആ... കിസ്സാൻ പറ്റിയ ഒരു മൊതല്... എന്താ നന്ദ എനിക്ക് ഒരു കുറവ്... ഞാൻ ഗ്ലാമർ അല്ലെ... ഓഹ്... പിന്നെ... ഉണങ്ങിയ ഒരു വിജയ് ദേവരകൊണ്ടയല്ലേ... ഡി... എന്റെ നെഞ്ചോരം നിനക്ക് തോന്നുമ്പോൾ തോന്നുമ്പോൾ ചായമല്ലേ.... അതിന് അവൾക്ക് ഒരു കുഴപ്പവുമില്ല... ഒരു ഉമ്മ ചോദിച്ചാൽ അവൾക്ക് അയിത്തം... അവൻ അവളുടെ ചുണ്ടുകൾ രണ്ടുവിരലുകൾ കൊണ്ട് കൂട്ടിപിടിച്ചു പറഞ്ഞു... ഈ നിമിഷം വേണമെങ്കിൽ എനിക്ക് നിന്റെ ചുണ്ടിൽ ഉമ്മവെക്കാൻ അറിയാം. പക്ഷേ അത് ചെയ്യാത്തത് ഇനി എനിക്ക് കിട്ടുന്ന ചുംബനം നിന്റെ പൂർണമനസോടെ നിന്റെ മുഴുവൻ സ്നേഹത്തോടെയും പ്രണയത്തോടെയുമായിരിക്കണം...

അതും പറഞ്ഞു പല്ലവ് അവളുടെ ചുണ്ടിൽ നിന്നും വിരലുകൾ എടുത്തു.. അത്‌ കേൾക്കെ അനുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞെങ്കിലും അത് അവനുമുന്നിൽ നിന്ന് സമർത്ഥമായി മറച്ചു പിടിച്ചു... ഓഹ്... ഇനി നീയെന്നെ ഇങ്ങു ഒട്ടികിടക്കാൻ വായോ... അപ്പൊ കാണിച്ചു തരാം... പല്ലവ് തിരിഞ്ഞു കിടന്നു പിറുപിറുക്കുന്നത് കണ്ടു അനു പറഞ്ഞു... എന്തിനാണ് ഇങ്ങനെ പിറുപിറുക്കുന്നത്... ആണുങ്ങളായാൽ കാര്യം മുഖത്തു നോക്കി പറയണം... അത് കേട്ടതും പല്ലവ് മുഖത്ത് കൃത്രിമ ദേഷ്യം വരുത്തി അവൾക്കു നേരെ തിരിഞ്ഞു... എന്താ നന്ദ നീ പറഞ്ഞേ... ഞാൻ ആണാണോ എന്നൊ... അതിന്റെ തെളിവല്ലേ മോളെ നിന്റെ വയറ്റിൽ കിടക്കുന്നത്... പൊടുന്നനെ അവന്റെ ദേഷ്യഭാവം ഒരു കുസൃതിയായി മാറി അവൻ പറഞ്ഞു... ഇനിയും നിനക്ക് സംശയമാണെങ്കിൽ നിന്റെ ഡെലിവറി കഴിഞ്ഞു ഏട്ടൻ ആ സംശയം അങ്ങ് മാറ്റിതരാം...

എന്ത് പറഞ്ഞാലും വേണ്ടാത്ത വർത്തമാനം മാത്രമേ വരൂ... അതും പറഞ്ഞു അനു അവനു എതിരെ തിരിഞ്ഞു കിടന്നു... ഹേയ്... നന്ദ പ്ലീസ്... എന്നെ നോക്കി കിടക്കു... എന്തിനാ എന്നിട്ട് ഞാൻ ഉറക്കത്തിൽ പേടിക്കാനോ... ഓഹ്... നല്ല അവസരോചിതമായ കോമഡി... എവിടുന്നു വരുന്നടി ഭാര്യേ നിനക്ക് ഇത്രേം ഹ്യൂമർ സെൻസ്... ഒന്ന് റൊമാന്റിക് ആവാൻ നോക്കുമ്പോഴാ അവളുടെ ഒരു ഓഞ്ഞ കൗണ്ടർ... ഓഹ്... ചേട്ടൻ റൊമാന്റിക് ആയതാണോ... സെച്ചി അറിഞ്ഞില്ല... എന്നാൽ സെച്ചിയെ ഒന്ന് അറിയിച്ചു റൊമാന്റിക് ആവട്ടെ... അവൻ അവന്റെ താടിയിൽ കൈകൾകൊണ്ട് തടവി ചോദിച്ചു... അയ്യോ വേണ്ടായേ....

അപ്പൊ ഗുഡ് നൈറ്റ്‌... അതും പറഞ്ഞു അനു അവനു നേരെ കിടന്നു കണ്ണുകൾ അടച്ചു... പല്ലവിന് വല്ലാത്ത സന്തോഷമായിരുന്നു... നന്ദയുടെ അപ്രോച്ചിൽ വന്ന മാറ്റമായിരുന്നു കാരണം... ആദ്യം അവനെ ഒന്ന് നോക്കാനോ സംസാരിക്കാനോ കൂട്ടക്കാത്ത നന്ദ ഇപ്പോൾ കോമൺ ടോക് എങ്കിലും നടത്തുന്നുണ്ടല്ലോ എന്നോർത്തു അവൻ സന്തോഷിച്ചു... അപ്പൊ അവളുടെ ഉള്ളിൽ എന്നോട് സ്നേഹം തോന്നി തുടങ്ങിയല്ലേ... അവന്റെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു... നന്ദയുടെ മുഖത്തേക്ക് നോക്കി കിടന്നു അവൻ എപ്പോഴോ ഉറങ്ങി... ❤️❤️❤️❤️❤️❤️❤️❤️❤️ നീ എങ്ങോട്ടാ നന്ദ ഈ പെട്ടിയും എടുത്തു... ഇതെന്റെ കുറച്ചു ഓർണമെന്റസ് ആണ്... നാളെ കല്യാണത്തിന് ഇടാൻ വേണ്ടി ഞാൻ അവിടെ നിന്നും കൊണ്ട് വന്നതാണ്... അയ്യേ... എന്നാൽ ഒരു നെറ്റിപട്ടം കൂടി കെട്ടിക്കോ... നിന്നെ ആനയിക്കാം.. ഇത് നല്ല കൂത്ത്... നാളെ എന്റെ അനിയത്തിയുടെ കല്യാണമാണ്... അണിഞ്ഞൊരുങ്ങിയില്ലെങ്കിലും കഴുത്തിൽ കാതിലും കഴുത്തിലും എന്തെങ്കിലും ഓക്കെ എടുത്തിടാൻ അമ്മ നേരത്തെ വിളിച്ചു പറഞ്ഞിരുന്നു...

അതോണ്ട് എന്റെ കയ്യിൽ ഉള്ളത് ഞാൻ എടുത്തു കൊണ്ട് വന്നു... അത് മാത്രമല്ലാ എല്ലാവർക്കും കല്യാണത്തിന് ഇടാൻ പുതിയ വസ്ത്രം വാങ്ങിയപ്പോൾ എനിക്ക് മാത്രം വാങ്ങിയില്ല... ഞാൻ മാത്രം പഴയ വസ്ത്രം ഇട്ടാൽ എന്റെ അമ്മ എന്ത് കരുതും... നീ എന്തിനാ ഇങ്ങനെ നേർവസാകുന്നത്? അമ്മ എന്ത് കരുതാൻ... നീ കിടന്നേ... രാവിലെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതാണ്... പല്ലവ് കാട്ടിലേക്ക് കിടന്നു.. കുറച്ചു നേരം എന്തോ ആലോചിച്ചു അനു അവിടെ നിന്ന ശേഷം അവളും കിടന്നു... *********** രാവിലെ നേരത്തെ എഴുന്നേറ്റു അനു കണ്ണുകൾ തിരുമ്മി തുറന്നു... ചുറ്റും നോക്കിയപ്പോൾ കൂടെയുള്ള പല്ലവിനെ അവൾ കണ്ടില്ല... അവിടെ എവിടെയെങ്കിലും കാണും എന്ന് കരുതി അവൾ ബാത്‌റൂമിൽ കയറി... കുളിച്ച് ഇറങ്ങിയ അനു കാബോർഡിന്റെ അടുത്തേക്ക് നടക്കുമ്പോളാണ് തൊട്ടടുത്ത ടേബിളിൽ ഒരു കവർ ഇരിക്കുന്നത് കണ്ടത്... അത് തുറന്നു നോക്കിയപ്പോൾ ഒരു സിംപിൾ വയലറ്റ് കളർ പട്ടുസാരിയായിരുന്നു... അതിന്റെ കൂടെ ഒരു ഒരു ഗോൾഡൻ കളർ ബ്രോക്കെയേഡ് ജാക്കെറ്റും..

അവൾ ഒരു ചിരിയോടെ അത് പുറത്തെടുത്തു... അത് നല്ല വൃത്തിയിൽ ഞൊറിഞ്ഞു ഉടുത്തു... ആ കവറിൽ ഉണ്ടായിരുന്ന ജുവൽ ബോക്സ്‌ തുറന്നു... അതിൽ ആന്റിക് ഡിസൈനിലുള്ള ഒരു നെക്ക്ലേസും രണ്ടു വളയും ജിമുക്കി കമ്മലും ഉണ്ടായിരുന്നു... അതെല്ലാം ഇട്ട് നെറ്റിയിൽ ഒരു കുഞ്ഞുപൊട്ടും നെറുകയിൽ സിന്ദൂരവും വരഞ്ഞു, മുടി വകഞ്ഞു നന്നായി കെട്ടി പൂ വെച്ച് കണ്ണാടിയിൽ ഒന്ന് നോക്കി... അപ്പോഴാണ് പിറകിൽ നിന്നും നിധിമോളുടെ അമ്മേ എന്നുള്ള വിളി കേട്ടത്.. ഒരു വയലറ്റ് കളർ ഫ്രോക്കിൽ ക്രീം പൂക്കൾ കൊണ്ട് മനോഹരമായിരുന്നു.. ഒരു കുഞ്ഞു മാലാഖയേ പോലെ തോന്നി... ഹായ്... അമ്മേടെ മോള് ചുന്ദരിആയല്ലോ... ശരിക്കും... എല്ലാം അച്ഛൻ വാങ്ങി തന്നതാണ്... അമ്മക്ക് ഇഷ്ട്ടായോ... ഒത്തിരി ഇഷ്ടമായല്ലോ... മോള് വാ അമ്മ പൂവെച്ച് തരാം... പൂവെക്കുന്നതിനിടയിൽ അവളുടെ കൈകൾ കാണിച്ചു നിധി പറഞ്ഞു..... ഇന്നലെ ചിറ്റ ഇട്ട് തന്നതാണ് ... നന്നായിട്ടില്ലേ അമ്മേ? നന്നായിട്ടുണ്ട്.... അതും പറഞ്ഞു അനു നിധിയുടെ നെറുകയിൽ ഉമ്മ വെച്ചു... ഞാൻ അച്ഛന് കാണിച്ചു കൊടുക്കട്ടെ...

ഞാനും അച്ഛനും അമ്മയും ഇന്ന് ഒരെ കളറിൽ ആണ് ഡ്രസ്സ്‌ ഇട്ടേക്കുന്നത്... അതും പറഞ്ഞു നിധി റൂമിൽ നിന്നും ഓടി... ഓഹ്... അപ്പൊ പ്ലാനിങ് ആണല്ലേ... ആ സമയം അവൾക്കും പല്ലവിനെ കാണാൻ തോന്നി... അവനെയും തിരിഞ്ഞു അനു പുറത്തിറങ്ങി... ഹായ് ചേട്ടന് ഈ വേഷം സൂപ്പർ ആയി ചേരുന്നുണ്ട്... പല്ലവിനെ കണ്ട ആദി അവളുടെ കമെന്റ് അറിയിച്ചു... ആണോടി മോളെ... ആന്നേ... അപ്പോഴാണ് നന്ദ ആദിയോട് സംസാരിച്ചു നിൽക്കുന്ന പല്ലവിനെ കണ്ടത്... ഒരു വയലറ്റ് ഷർട്ടും മുണ്ടുമായിരുന്നു അവന്റെ വേഷം... ഫുൾ സ്ലീവ് ഷർട്ടിന്റെ കൈ നല്ല വൃത്തിയിൽ മടക്കി കൈമുട്ട് വരെ വെച്ചിരിക്കുന്നു...

ഡ്രിം ചെയ്തു നിർത്തിയ താടിയും മുടിയും മീശയും അവന്റെ അഴക് ഒന്ന്കൂടി എടുത്തു കാണിക്കുന്ന പോലെ തോന്നി അവൾക്ക്... അവരെ നോക്കി നിൽക്കുന്ന നന്ദയേ കണ്ടതും പല്ലവ് ആദിയോട് പറഞ്ഞു നേരെ നന്ദക്കരികിലേക്ക് നടന്നു... അവളെ ഒന്ന് അടിമുടി നോക്കി പല്ലവ് പറഞ്ഞു... സുന്ദരിയായിട്ടുണ്ട്... ഒരു രാജകുമാരിയേ പോലെ... താങ്ക്സ് ഫോർ യുവർ കോംപ്ലിമെന്റ്.. ഓഹ് വരവ് വെച്ചു... അല്ല ഞാൻ എങ്ങനെയുണ്ട്... പല്ലവ് അവളോട് ചോദിച്ചു... ഗ്ലാമർ ആയിട്ടില്ലേ? നീ ഗ്ലാമർ ആയി എന്ന് പറയാൻ ഞാൻ വല്ല കണ്ണ്പൊട്ടിയാകണം... ഇത് എന്തോന്നാ വല്ല പാടത്തു വെക്കുന്ന കോലം പോലെ... നന്ദയിൽ നിന്നും പ്രതീക്ഷിച്ച മറുപടി കിട്ടാഞ്ഞത് അവനെ നിരാശനാക്കി.. അവളുടെ വാക്കുകൾ അവന്റെ മനസിനെ വിഷമിപ്പിച്ചെങ്കിലും അത് പുറത്ത് കാണിക്കാതെ അവളോട് ഒന്ന് ചിരിച്ചു പല്ലവ് നടന്നു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story