💐നീർമിഴിപൂക്കൾ💐: ഭാഗം 36

neermizhippookkal

രചന: ദേവ ശ്രീ

പിന്നീട് പലപ്പോഴായും നന്ദ പല്ലവിനെ തിരഞ്ഞെങ്കിലും അവിടെയിവിടെയായി ഒരു മിന്നായം പോലെ കാണാനേ സാധിച്ചള്ളൂ... രാഹുലിന്റെയും അവികയുടെയും കല്യാണം വളരെ നന്നായി തന്നെ കഴിഞ്ഞു... വളരെ അടുത്ത ബന്ധുക്കൾ മാത്രമുള്ള ഒരു ചടങ്ങായി മാത്രംമതിയെന്ന് അവികക്ക് നിർബന്ധമായിരുന്നു... ഒരു സഹോദരനെ പോലെ എല്ലാം മുന്നിൽ നിന്നും പല്ലവ് നടത്തി കൊടുത്തു... അമ്മയുടെയും അമ്മാവന്റെയും പല്ലവിന്റെയും അനുവിന്റെയും അനുഗ്രഹം വാങ്ങി അവിക രാഹുലിന്റെ കൂടെ പടിയിറങ്ങി... രാഹുലിന്റെ കരങ്ങൾക്കുള്ളിൽ അവിക സുരക്ഷിതയാണെന്നുള്ളത് ഊർമിളക്കും ആനന്ദക്കും പല്ലവിനും വളരെ ആശ്വാസകരമായ കാര്യമായിരുന്നു... അവരിങ്ങങ്ങി കുറച്ചു സമയം കഴിഞ്ഞു നന്ദ പല്ലവിനെ തിരഞ്ഞു... മുറ്റത്തെ പന്തലിൽ ഇട്ടിരിക്കുന്ന ചെയറിൽ ഇരുന്നു നിധിമോളുമായി കളിക്കുകയാണ് പല്ലവ്... നിധിയുടെ മുഖംഭാവം കണ്ടാൽ തന്നെ മനസിലാക്കാം അവൾ നല്ല സന്തോഷത്തിലാണ് എന്ന്...

അവരുടെ കളിചിരികൾ ദൂരെ മാറി വീക്ഷിച്ചുകൊണ്ടിരിക്കുന്ന നന്ദക്കരികിലേക്ക് വന്ന ആദി പറഞ്ഞു എന്ത് രസമാണല്ലേ ഏട്ടനും മോളും കൂടി കളിക്കുന്നത് കാണാൻ... കണ്ണെടുക്കാൻ തോന്നില്ല ഇച്ചേച്ചി, അച്ഛനും മകളും പോലെ തന്നെ.... അതിന് മറുപടിയായി നന്ദ ഒന്ന് ചിരിച്ചു... നീ പറഞ്ഞോ ചേച്ചി ഏട്ടനോട്... അവൾ ഇല്ലെന്നർത്ഥത്തിൽ തലയാട്ടി.. ഇന്നല്ലെങ്കിൽ നാളെ ഏട്ടൻ എല്ലാം അറിയില്ലേ ചേച്ചി... അറിയുകയാണേൽ അറിയട്ടെ... ഞാനായി ഒന്നും പറയില്ല.... അതിന് മറുപടിയായി ആദി ഒന്ന് മൂളി... """"""""""""""""""""""""""""""""""""""""""""""""" കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ അവിക തീർത്തും രാഹുലിനെ പാടെ അവഗണിച്ചിരുന്നു... എന്നാൽ അതൊന്നും രാഹുലിൽ തെല്ലുപോലും സങ്കടമോ നിരാശയോ ഉണ്ടാക്കിയില്ല... അവളുടെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പോലും അവൻ ശ്രദ്ധയോടെ ചെയ്തു കൊടുക്കുമായിരുന്നു... രാഹുലിന്റെ ആ പെരുമാറ്റം അവികയുടെ മനസിലും ഒരു ചാഞ്ചാട്ടം ഉണ്ടാക്കി തുടങ്ങി...

അവൾ ആവശ്യപ്പെടാതെ തന്നെ അവളുടെ തുടർപഠനം തുടങ്ങി... അവന്റെ ട്രെയിനിങ് പീരിയഡ് ആയിട്ട് കൂടി അവളുടെ സ്വപ്നമായ ഡോക്ടർ എന്ന ലേബൽ ഉണ്ടാക്കാൻ അവൻ കൂടെ നിന്നു... പഠിപ്പിച്ചും പഠിച്ചും അവൾ അവളുടെ കോഴ്സ് പൂർത്തിയാക്കി.. ഇതുവരെ അവളുടെ മനസ്സിലുണ്ടായിരുന്ന രാഹുലിൽ നിന്നും ഏറെ വ്യത്യസ്തനായിരുന്നു അവളുടെ ഭർത്താവ് രാഹുൽ... അവളുടെ ആഗ്രഹ സഫലീകരണത്തിന് കൂടെ നിന്ന് അവൻ അഹോരാത്രം പ്രയത്നിച്ചു... പക്ഷേ അവനിൽ നിന്നും പ്രണയത്തോടെയുള്ള ഒരു നോട്ടമോ വാക്കുകളോ അവൾക്ക് നേരെ ഉതിർന്നില്ല... അത്‌ അവിയെ വല്ലാതെ അത്ഭുതപ്പെടുത്തി... എന്നാൽ അവൾ ഉറങ്ങുമ്പോഴും അവളുടെ നോട്ടം അവനു നേരെ നീളാത്ത സമയങ്ങളിലും അവൻ അവളെ പ്രണയത്തോടെയും അത്രയും സ്നേഹത്തോടെയും നോക്കി കാണുമായിരുന്നു.. ഒരിക്കൽ വല്ലാതെ ക്ഷീണം തോന്നിയ അവളെ ബെഡിൽ കിടത്തി കാലുകൾ തിരുമ്മി കൊടുത്തു അവൻ കിടന്നോളാൻ പറഞ്ഞു... എന്നാൽ അവികയുടെ കണ്ണുകൾ രാഹുലിന്റെ മുഖത്തു മാത്രമായിരുന്നു..

അവൻ അവൾക്ക് വേണ്ടി എടുക്കുന്ന എഫോർട്ട് കണ്ടില്ലാ എന്ന് നടിക്കാൻ അവളെക്കൊണ്ട് കഴിഞ്ഞില്ല... അവളിൽ നിന്നും എഴുന്നേറ്റു പോകുന്ന രാഹുലിന്റെ കൈകളിൽ അവിക പിടുത്തമിട്ടു... ഒരുനിമിഷം ആ പിടിയിൽ അവന്റെ മനസ് സന്തോഷിച്ചെങ്കിലും അത് മുഖത്ത് കാണിക്കാതെ രാഹുൽ അവികയേ നോക്കി... രാഹുൽ.... എന്താ അവി... വല്ല ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? ഇല്ലെന്നവൾ തലയാട്ടി... എന്റെ കൂടെ കുറച്ചു ടൈം സ്പെൻഡ്‌ ചെയ്യുമോ? ഒരു ചിരിയോടെ അവൻ അവൾക്കരികിലേക്ക് ഇരുന്നു... എന്ത് പറ്റി അമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ടോ? ഇല്ലെന്ന് അവൾ വീണ്ടും തലയാട്ടി... രാഹുൽ... സോറി... ഹേയ്... എന്താടോ ഇത്... അവളുടെ വാർത്തമാനത്തിൽ അതിശയം പൂണ്ടു രാഹുൽ ചോദിച്ചു... അവന്റെ നെഞ്ചിലേക്ക് അമർന്നു അവിക പറഞ്ഞു രാഹുൽ ദിസ്‌ ഇസ് ഫോർ എവെർ... അവന്റെ ചുണ്ടിൽ സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു... അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി അവൾ അവന്റെ ചുണ്ടിൽ ചുണ്ട് ചേർത്തു... ആദ്യചുംബനം.... ശ്വാസം വിലങ്ങിയപ്പോൾ അവിക അവനിൽ നിന്നും വേർപ്പെട്ടു...

അവളുടെ മുഖം താണുവന്നു... ഞാൻ... എന്റെ സ്നേഹം... അത്.. എന്റെ ഇഷ്ട്ടം.. എനിക്ക് എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ അവിക വിക്കി വിക്കി എങ്ങനെയൊക്കെയോ അത്രയും പറഞ്ഞൊപ്പിച്ചു... അവൻ ഒരു പുഞ്ചിരിയോടെ അവളെ നെഞ്ചോട് ചേർത്തു... എനിക്ക് അറിയാമായിരുന്നു അവിക എന്റെ സ്നേഹത്തിൽ നന്മയുള്ളടുത്തോളം നിനക്ക് അധികകാലം എന്നിൽ നിന്നും അകന്നു നിൽക്കാൻ കഴിയില്ല എന്ന്... അത്രയും മനസ്സിൽ പറഞ്ഞു അവൻ അവളുടെ തലയിൽ ചുണ്ടുകൾ ചേർത്തു... *********** ദിവസങ്ങൾ കൊഴിഞ്ഞു പോകെ അനുവും പല്ലവും ഇണങ്ങിയും പിണങ്ങിയും അങ്ങനെ കഴിഞ്ഞു.... എത്ര തന്നെ പിണങ്ങിയാലും രാത്രിയിൽ അവന്റെ നെഞ്ചിന്റെ ചൂടേൽക്കാതെ കിടക്കാൻ അവൾക്കോ, അവളെ നെഞ്ചോടടക്കി കിടക്കാതെ അവനോ ഉറക്കം വരില്ലായിരുന്നു... ഈ നാളുകൾ കൊണ്ട് രണ്ടുപേർക്കിടയിലും നല്ലൊരു സൗഹൃദം ഉടലെടുത്തിരുന്നു...

അവളുടെ വീർത്തു വരുന്ന കുഞ്ഞി വയറിൽ കൈകൾ ചേർക്കാൻ അവന്റെ മനസ് വെമ്പിയെങ്കിലും അവളുടെ സമ്മതമില്ലാത്തത് കൊണ്ട് അവന്റെ ആഗ്രഹം ഉള്ളിലൊതുക്കി... രാവിലെ കുളിച്ചു താഴേക്ക് വന്ന അനു കണ്ടത് എങ്ങോട്ടോ പോകാൻ റെഡിയായി നിൽക്കുന്ന ഇന്ദ്രനെയാണ്... എങ്ങോട്ടാ അച്ഛാ ഇത്രേം രാവിലെ? ഞാൻ ഒന്ന് ക്ഷേത്രത്തിലേക്കാണ് മോളെ... അതെയോ... ഇവിടെ അടുത്ത് ക്ഷേത്രമുണ്ടോ? ഇവിടെ അടുത്തില്ല... കുറച്ചു ദൂരെയാണ്... എന്തെ മോള് പോരുന്നോ? ഞാൻ... എനിക്ക് പോരണം എന്നുണ്ട്... ഞാൻ ഒന്ന് ചോദിച്ചു ഇപ്പോ പറയാം... ശരി മോളെ... അനു റൂമിലേക്ക് ചെന്നു... ഉറങ്ങി കിടക്കുന്ന പല്ലവിനെ കുലുക്കി വിളിച്ചു പല്ലവ്... പല്ലവ്... എഴുന്നേൽക്കു... എന്താ നന്ദ... ഉറക്ക ചടവോടെ അവൻ ചോദിച്ചു. അച്ഛൻ അമ്പലത്തിലേക്ക് പോകുന്നുണ്ട്.. എനിക്കും പോകണം എന്നുണ്ട്...

കണ്ണിലെ ഉറക്കംപാടെ കളഞ്ഞു പല്ലവ് നന്ദയേ നോക്കി... അവളുടെ പ്രതീക്ഷയോടെ ഉള്ള നോട്ടം കാണുമ്പോൾ അവനു എതിര് പറയാൻ തോന്നിയില്ല... എന്നാൽ ഇന്ദ്രന്റെ കൂടെ നന്ദയേ പറഞ്ഞയക്കുന്നത് പല്ലവിന് തീരെ താല്പര്യമില്ലായിരുന്നു എങ്കിലും അവൻ അർദ്ധ സമ്മതം നൽകി... അത് കേട്ടതും നന്ദ വേഗം റെഡിയായി... ഒരു കറുപ്പ് കളർ ജാക്കറ്റും കറുപ്പ് കരയുള്ള സെറ്റ് മുണ്ടുമായിരുന്നു അവളുടെ വേഷം... വസ്ത്രം മാറിവരുന്ന നന്ദയേ കണ്ടതും പല്ലവ് പറഞ്ഞു നീ ഈ സൗന്ദര്യമെല്ലാം എവിടെ എടുത്തു വെച്ചേക്കുവായിരുന്നു... ഇപ്പോ നിന്നെ കണ്ടാൽ മഹാലക്ഷ്മി മാതിരി ഉണ്ട്... . പല്ലവിന്റെ നാവിൽ നിന്നും അത് കേട്ടപ്പോൾ നന്ദയുടെ മുഖം തിളങ്ങി... അങ്ങനെയെല്ലാം പറയണമെങ്കിൽ ഞാൻ വല്ല കണ്ണ്പൊട്ടനുമായിരുന്നിരിക്കണം... ഇത് ഒരുമാതിരി പേകോലം... ബ്ലാ..... അത് കേട്ടതും നന്ദയുടെ മുഖം മങ്ങി... ഓഹ്.. ഞാൻ ഇങ്ങനെയാണ്... ഇങ്ങനെ എന്നെ ഇഷ്ടപ്പെടാൻ പറ്റുമെങ്കിൽ ഇഷ്ടപ്പെട്ടാൽ മതി... അവൾ ചുണ്ട് കൊണ്ട് ഗോഷ്ടി കാണിച്ചു... ആഹാ... എങ്ങനെ ഇഷ്ട്ടപ്പെട്ടിട്ട് എന്താ കാര്യം...

ആ ഇഷ്ട്ടം തിരിച്ചും തോന്നണ്ടേ... ഓഹ് ഇഷ്ട്ടം തോന്നാൻ പറ്റിയ ഒരു സാധനം... ഇതിനൊക്കെ ഏത് നേരത്താണാവോ.. അവളുടെ ആ സംസാരത്തിനിടയിൽ പല്ലവ് പറഞ്ഞു നീ താഴെ ഉള്ള ആളുടെ കൂടെ അല്ലെ പോകുന്നത്.. ചോദിച്ചാൽ പറഞ്ഞു തരും.... എന്ത്? അല്ല എന്നെ ഏത് നേരത്താണ് നന്ദ അവനെ നോക്കി പല്ലിറുമി.... നീ ഉള്ള പല്ല് പൊട്ടിക്കാതെ പോ... ഇന്ന് ലീവ് അല്ലെ നീ... മം... ഇങ്ങനെ ലീവ് എടുത്താൽ ഞാൻ പുതിയ പി എ നോക്കും കേട്ടോ... ഓഹ്.. ആയിക്കോട്ടെ... എനിക്ക് തന്റെ തുക്കടാ ജോലി ഒന്നും വേണ്ട... എന്നെ പൊന്നുപോലെ നോക്കാൻ ഉള്ളതൊക്കെ എന്റെ ഭർത്താവ് സമ്പാദിക്കുന്നുണ്ട്... വർത്തമാനത്തിൽ എന്താ ഭർത്താവിനോടുള്ള ബഹുമാനം.... എന്നാൽ നേരിട്ട് കണ്ടാലോ അത്തവും ചതുർത്ഥിയും പോലെ... അത് കേട്ട് നന്ദ ചിരിച്ചു... ഞാൻ ഇറങ്ങാ... ഓക്കേ... സൂക്ഷിച്ചു പോ... ഞാൻ ഷെൽഫിൽ കുറച്ചു ഫയൽസ് വെച്ചിട്ടുണ്ട്.. ഫ്രീ ആണേൽ അതൊന്നു നോക്കണം... നെക്സ്റ്റ് വീക്ക്‌ ആ ക്ലൈന്റുമായി ഒരു മീറ്റിംഗ് ഉണ്ട്... ഞാനും നീയും ദിവ്യയും വിഷ്ണുവുമാണ് പോകുന്നത്... വിഷ്ണു പ്രേസേന്റ് ചെയ്യും... അവനു ചിലപ്പോൾ നിന്റെ കുറച്ചു ഹെല്പ് വേണ്ടി വരും.. ശരി എന്നർത്ഥത്തിൽ നന്ദ തലയാട്ടി.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story