💐നീർമിഴിപൂക്കൾ💐: ഭാഗം 38

neermizhippookkal

രചന: ദേവ ശ്രീ

കോളേജ് കാലം തൊട്ട് എന്റെ കൂടെ നിഴലുപോലെ ഉണ്ടായിരുന്ന ഒരാളാണ് പ്രസാദ്.... ഒരു പാവം കൃഷിപണിക്കാരന്റെ മകൻ... അമ്മ ഒരു സാധാരണ വീട്ടമ്മ... താഴെ മൂന്നു അനിയത്തിമാരും... ആ ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷ അവനിലായിരുന്നു... അത് കൊണ്ട് തന്നെ പഠിക്കാൻ ഏറെ മിടുക്കനും... പണം കൊണ്ടും ജീവിത സാഹചര്യങ്ങൾ കൊണ്ടും ഞങ്ങൾ രണ്ടുപേരും ഒരുപാട് അന്തരമുണ്ടായിരുന്നു... ആ അന്തരം തന്നെയാണ് എന്നെ അവനിലേക്ക് അടുപ്പിച്ചതും... വരയ്ക്കാനും എഴുതാനും അവനൊരു പ്രത്യേക കഴിവായിരുന്നു.... ആരോടും കൂസാത്ത സ്വഭാവക്കാരൻ... മുന്നും പിന്നും ചിന്തിക്കാതെയായിരുന്നു അവന്റെ പ്രവൃത്തികളെല്ലാം.... ഒരു കോളേജ് ഹീറോ എന്ന് തന്നെ പറയാം... നാട്ടിൽ പോയി വന്നാൽ അവനു പറയാൻ ഉണ്ടാവുക അനിയത്തിമാരുടെ വിശേഷങ്ങളും നാട്ടിലെ കൂട്ടുക്കാരെ പറ്റിയും മാത്രമായിരുന്നു... എന്നാൽ എനിക്ക് അവനോട് തിരിച്ചു പറയാനുള്ളത് എന്റെ പാറുവിനെ പറ്റിയും...

എന്റെ എല്ലാ കാര്യങ്ങളും ഞാൻ അവനോട് പങ്കുവെക്കുമായിരുന്നു... ആദ്യമെല്ലാം എന്റെ പ്രണയവും പാർവതിയും അവനു കേൾക്കാൻ തീരെ താല്പര്യമില്ലാത്ത വിശേഷങ്ങൾ ആയിരുന്നു... പോകെ പോകെ എന്റെയും പാർവതിയുടെയും പ്രണയത്തെ കുറിച്ച് അറിയാൻ അവനു വല്ലാത്ത താല്പര്യമായിരുന്നു... ഞങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹവും എല്ലാം അറിയാൻ അവനു വല്ലാത്ത ഒരിഷ്ടം.... അത് കേൾക്കുമ്പോൾ അവന്റെ ചുണ്ടിലൊരു ചിരി വിടരും... ആദ്യമെല്ലാം അത് ഞാൻ കണ്ടില്ലെന്നു നടിച്ചെങ്കിലും പിന്നെ എനിക്കും അവന്റെ ഈ തണുപ്പൻ രീതിയിൽ എന്തോ പന്തിക്കേട് തോന്നി....

എന്തായാലും അതിനെ കുറിച്ച് ഞാൻ തുറന്നു ചോദിക്കാൻ തന്നെ തീരുമാനിച്ചു.... അങ്ങനെയാണ് അവനോട്‌ എല്ലാം തുറന്നു സംസാരിക്കാം എന്ന് ഞാൻ തീരുമാനിച്ചത്... ഇന്ദ്രന്റെ ഓർമ്മകൾ ആ ദിവസത്തിലേക്ക് ചെന്നെത്തി നിന്നു... കോളേജിലെ പടവുകളിലിരുന്നു ഏതോ ഒരു ബുക്ക്‌വായിക്കുന്ന പ്രസാദിന്റെ അരികിലേക്കു ഇന്ദ്രൻ നടന്നു... പിറകിലെ കാലൊച്ച കേട്ടതും പ്രസാദ് തിടുക്കപ്പെട്ടു ബുക്ക് അടച്ചു മറച്ചു പിടിച്ചു... എന്നാൽ ഇന്ദ്രൻ അവന്റെ പ്രവൃത്തികളെ സാസൂക്തം വീക്ഷിക്കുകയായിരുന്നു... ഇന്ദ്രന്റെ നോട്ടം കണ്ടു പ്രസാദ് ചോദിച്ചു... എന്താ ഇന്ദ്രാ? അത് തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്... എന്താ? ഒന്നുല്ല.... പതർച്ചയോടെ പ്രസാദ് പറഞ്ഞു... പ്രസാദേ... നീ എന്നിൽ നിന്നും എന്തോ മറക്കുന്നു... അതാണ് നിന്റെ ഈ പതർച്ച... ഇല്ലാ ഇന്ദ്രാ... ഞാൻ നിന്നോടു ഒന്നും മറച്ചു വെച്ചിട്ടില്ല...

അവന്റെ മുഖഭാവങ്ങൾ എല്ലാം ഇന്ദ്രനിൽ സംശയം ജനിപ്പിച്ചു കൊണ്ടേയിരുന്നു... പെട്ടൊന്ന് ഇന്ദ്രൻ പ്രസാദിന്റെ കയ്യിലെ ബുക്ക്‌ വലിച്ചു.... ഹേയ്... ഇന്ദ്രാ വേണ്ട... വേണ്ട ഇന്ദ്രാ താ... ഇങ്ങു തരാൻ... പ്രസാദ് ആ ബുക്ക്‌ ബലമായി വാങ്ങി... വാങ്ങുന്നതിനിടയിൽ അതിൽ നിന്നും ഒരു വെള്ളപേപ്പർ താഴെ വീണു... പെട്ടൊന്ന് ഇന്ദ്രൻ അതെടുത്തു ഉയർത്തി പിടിച്ചു തുറന്നു നോക്കി.... എന്നെ അറിയാത്ത, എന്നെ കാണാത്ത, ഉറക്കത്തിൽ എന്നെ പേരുചൊല്ലി വിളിച്ച എന്റെ സ്വപ്നമേ.... എന്റെ മുഖത്ത് തറച്ച നിന്റെ കണ്ണുകൾ അവ ആണ്ടിറങ്ങിയത് എന്റെ ഹൃദയത്തിലാണ്, ആഴമേറിയ രണ്ടു ഗർത്തങ്ങൾ സൃഷ്ടിച്ച്‌....... (വരികൾ കടപ്പാട്)....

എന്ന് സ്വന്തം സുഷമ...... ഇന്ദ്രൻ ആ വരികളിലേക്കും പ്രസാദിന്റെ മുഖത്തേക്കും മാറി മാറി നോക്കി... ഒരു കുറ്റവാളിയെ പോലെ പ്രസാദിന്റെ മുഖം താഴ്ന്നു... പ്രസാദേ.... ഇന്ദ്രൻ ദയനീയമായി വിളിച്ചു.... ഇന്ദ്രാ... നീ എതിർപ്പൊന്നും പറയല്ലേ... ഇഷ്ട്ടപ്പെട്ടുപോയടാ... പ്രാണനായി കണ്ടുപോയി... നീ അറിഞ്ഞാൽ എതിർക്കുമെന്ന ഭയം കൊണ്ടാണ് ഞാൻ മറച്ചു വെച്ചത്.... ഇല്ലാ പ്രസാദേ... ഇതിന് ഞാൻ കൂട്ട് നിൽക്കില്ല... നീ ഇത് ഇവിടം കൊണ്ട് അവസാനിപ്പിക്കണം... ഇല്ലെങ്കിൽ ഞാൻ എല്ലാം അവസാനിപ്പിക്കും... അത് നടക്കില്ല ഇന്ദ്രാ... ഞങ്ങൾ പരസ്പരം മനസ് മാത്രമല്ല... ശരീരം കൂടി പങ്ക്വെച്ചവരാണ്... പ്രസാദേ..... ഇന്ദ്രന്റെ കണ്ണിൽ ദേഷ്യം കത്തി ജ്വലിച്ചു... നീ എന്തിനാടാ... ഇതിന്റെ ഓക്കെ ഭവിഷത്ത് എന്താ എന്ന് നിനക്ക് അറിയോ... എല്ലാം അറിയാം ഇന്ദ്രാ... പക്ഷേ പറ്റിപോയ്‌...

അവള്ളില്ലാതെ ഇനി എനിക്ക് പറ്റില്ല.... അവന്റെ വാക്കുകളും മിഴിനീരും കണ്ടില്ലെന്ന് നടിച്ചു ഇന്ദ്രൻ തിരികെ നടന്നു.... എന്താണ് അച്ഛാ മാഡത്തിനെ പ്രസാദ് അങ്കിൾ സ്നേഹിച്ചാൽ? എന്തിനാണ് അതിന് അച്ഛന് എതിർപ്പ്? അച്ഛനും അപ്പൊ മാഡത്തെ സ്നേഹിച്ചിരുന്നോ? -അനുവിന്റെ സംശയങ്ങൾ കെട്ടഴിഞ്ഞു... അനുവിന്റെ അവസാന ചോദ്യം ഇന്ദ്രനിൽ നീരസം പൂണ്ടെങ്കിലും അയാൾ അത് മറച്ചു വെച്ച് പറഞ്ഞു.... സുഷമ... അവളൊരു നമ്പൂതിരി കുട്ടിയാണ്.... വെറും നമ്പൂതിരിയല്ല... നാഗമഠമില്ലത്തെ ദത്തൻ നമ്പൂതിരിയുടെ മകൾ.... നാഗമഠത്തിലെ പെൺകുട്ടികൾക്ക് ഒരു പ്രത്യേകതയുണ്ട്... ഓരോ തലമുറയിലെയും ആദ്യത്തെ പെൺകുട്ടി അവിടുത്തെ തറവാട്ടിലെ നാഗമ്മയായി പ്രതിഷ്ഠിക്കും... മൂന്നുമാസത്തെ ഉപവാസവും വേദപഠനങ്ങളും ആണ് ആദ്യം... ആ സമയങ്ങളിൽ പുരുഷനെ കാണാൻ പാടില്ല... അത് കഴിഞ്ഞാൽ ഏഴ് ദിവസത്തെ പൂജ... ഒരു പ്രത്യേക പീഠത്തിലിരുത്തിയാണ് പൂജ... പൂജക്ക് പ്രത്യേക പുഷ്പങ്ങളും വസ്തുക്കളും വേണം...

നാഗത്തിന്റ ഇഷ്ട്ട സാധനങ്ങളായ പാലും മഞ്ഞളും പ്രധാനമാണ്... ഒരു ദേവതയെ പോലെ നാഗമ്മയെ ഒരുക്കണം... ഈ ഏഴു ദിവസത്തെ പൂജക്ക്‌ ശേഷം നാഗമ്മയായാൽ ആ പെൺകുട്ടിയേ സർപ്പം കാമിക്കും... എങ്കിൽ മാത്രമേ അവൾക്ക് ശക്തി ലഭിക്കുകയള്ളൂ... സർപ്പത്തിന്‌ കീഴടങ്ങുന്ന നാഗമ്മ കന്യകയായിരിക്കണം... അല്ലെങ്കിൽ സർപ്പം ഉഗ്രകോപിയായി ആ വംശം തന്നെ നശിപ്പിക്കും... അല്ലെങ്കിൽ പിന്നെ ആ പെൺകുട്ടി സ്വയം കന്യകയല്ലെന്ന് പറയണം... അങ്ങനെ പറഞ്ഞാൽ ആ വീട്ടുകാർ അവളെ ഹോമകുണ്ഠത്തിലെക്ക് തളിയിടും... അല്ലാതെ അവളെ ജീവിക്കാൻ വിട്ടാൽ അത് ആ കുടുംബത്തിൽ സർപ്പശാപം ഏറ്റുവാങ്ങുന്ന പോലെ ആവുമാത്രേ...

ഹോമകുണ്ഠത്തിൽ തള്ളിയിടുന്ന പെൺകുട്ടിയേ പാലിൽ കുളിപ്പിച്ച് വിവസ്ത്രയാക്കി മഞ്ഞളും കുങ്കുമവും വാരി ദേഹം മുഴുവൻ തേച്ചു പിടിപ്പിച്ചു വേണം എറിയാൻ.... അങ്ങനെ ഒരാചാരമുള്ള കുടുംബത്തിലെ കുട്ടിയേ തന്റെ ഉറ്റചങ്ങാതി പ്രണയിച്ചതിലെ ഭയം... അങ്ങനെ ഉണ്ടെന്നറിഞ്ഞാൽ അവളുടെ വീട്ടുക്കാർ പ്രസാദിനെ കൊല്ലാൻ പോലും മടിക്കില്ല എന്നോർത്ത് എനിക്ക് വല്ലാത്ത ഭീതി തോന്നി... ഒരുപാട് തവണ രണ്ടുപേരെയും പിരിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് പരാജയം മാത്രമായിരുന്നു... അവരുടെ പ്രണയം അത്രയും കാമ്പുള്ളതായിരുന്നു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story