💐നീർമിഴിപൂക്കൾ💐: ഭാഗം 39

neermizhippookkal

രചന: ദേവ ശ്രീ

പിന്നീട് പരീക്ഷ ചൂടും അവധിയുമായതിനാൽ എല്ലാവരും വീട്ടിൽ പോയി... പിന്നീട് പ്രസാദിനെ പറ്റിയോ സുഷമയേ പറ്റിയോ ഞാൻ ചിന്തിച്ചില്ല.. അല്ലെങ്കിൽ ചിന്തിക്കാൻ സമയം കിട്ടിയില്ല എന്ന് വേണം പറയാൻ... ഞാൻ എന്റെ ലോകം പാറുവിലെക്ക് മാത്രമായി ചുരുക്കി... എന്റെ ഇഷ്ട്ടം വീട്ടുകാരോട് അറിയിച്ചു... എല്ലാവർക്കും എതിർപ്പുകൾ ഒന്നുമില്ലെന്നത് എനിക്ക് വലിയ സന്തോഷം തരുന്ന ഒന്നായിരുന്നു... ഞാനും പാറു വീണ്ടും പ്രണയിച്ചു കൊണ്ടേയിരുന്നു... കല്യാണത്തിന് ദിവസം കുറിക്കെ ഒരു ദുർബല നിമിഷത്തിൽ എനിക്ക് അവളോട് തോന്നിയ വികാരത്തിന്റെ പുറത്ത് ഒരു അഗ്നി കണക്കെ എന്റെ പ്രണയം അവളിലേക്ക് ഒഴുകി.... പിന്നീട് പലതവണ ഞാനും അവളും മനസുകൾക്കൊപ്പം ശരീരവും കൈമാറി.. അത് അവൾ എന്റെതെന്ന ഉറച്ച ബോധമുള്ളത് കൊണ്ട് തന്നെയായിരുന്നു... പാറു എന്റെ ജീവിതത്തിലേക്ക് വരുന്നതിൽ ഏറെ സന്തോഷിച്ചിരുന്ന എന്നെ തേടിയാണ് ആ വാർത്ത വന്നത്.... """""""""""""""""

അച്ഛാ ഞാൻ ഇപ്പോ വരാം.... നീ എങ്ങോട്ടാ? കവല വരെ... ഇന്ദ്രൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മനസിന്റെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു.. ഞാൻ ഇത്രയും കാലം കാത്തിരുന്ന ദിവസം... എന്റെ പ്രണയം എനിക്ക് സ്വന്തമാകുന്ന നിമിഷം.... വീട്ടിൽ നിന്നും കവലയിലേക്ക് എന്ന് അച്ഛനോട് വെറുതെ പറഞ്ഞിറങ്ങിയതാണ്... ഉദ്ദേശം എങ്ങനെയെങ്കിലും പാറുവിനെ കാണണം എന്ന് മാത്രമായിരുന്നു... ഇന്നൊരു ദിവസം എങ്ങനെ അവളെ കാണാതെ ഇരിക്കും എന്ന് ആലോചിക്കാൻ വയ്യാ... അതും ഓർത്ത് കവലയിലേക്ക് കയറുമ്പോൾ ആണ് പോസ്റ്റ്മാൻ കേശവൻ ചേട്ടൻ എന്നെ വിളിച്ചത്... ഇന്ദ്രൻ കുഞ്ഞേ ഒരു കത്ത് ഉണ്ട്... എനിക്കോ ചേട്ടാ... ആഹാ കുഞ്ഞേ... കയ്യിലെ കത്തുക്കെട്ടുകൾക്കിടയിൽ തിരഞ്ഞു കൊണ്ട് അയാൾ മറുപടി പറഞ്ഞു... ഒപ്പം ഒരു കത്ത് ഇന്ദ്രന്റെ നേരെ നീട്ടി...

കത്ത് കയ്യിൽ കിട്ടിയ ഇന്ദ്രൻ അതിന്റെ ഫ്രം അഡ്രെസ്സ് നോക്കി... അവിടെ അഡ്രെസ്സ് ഇല്ലായിരുന്നു... ചെന്നെയിൽ നിന്നുമുള്ള കത്താണല്ലോ.. സീൽ കണ്ടു ഇന്ദ്രൻ ആത്മഗതിച്ചു.... ഇതാരാ.... ആശങ്കയോടെ കത്ത് പൊട്ടിച്ചു വായിച്ചു... ഇന്ദ്രാ... ഞാൻ പ്രസാദ് ആണ്... എനിക്ക് നിന്നോട് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട്... കത്ത് കയ്യിൽ കിട്ടുന്ന നിമിഷം നീയെനിക്ക് വിളിക്കണം... എന്നെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ ഞാൻ ഇതിൽ കുറിക്കുന്നു... നീ വിളിക്കുമെന്ന പ്രതീക്ഷയോടെ പ്രസാദ്... ആ കത്ത് കയ്യിൽ മടക്കി അടുത്ത് കണ്ട std ബൂത്തിലേക്ക് കയറി... കത്തിൽ കുറിച്ച നമ്പറിലേക്ക് ഡയൽ ചെയ്തു... കുറച്ചു നേരത്തിന് ശേഷം മറുതലക്കൽ നിന്നും ഗനഗംഭീരമായ ശബ്ദം മുഴുങ്ങി... ഹലോ.... യാര്? ഹേലോ പ്രസാദില്ലേ? ആമാ.... നാൻ കൂപ്പിടറേ.... പ്രസാദ്... പ്രസാദ്... ഉങ്കളുക്ക് ഫോൺ വന്തിറ്ക്കെ...

സീഘ്രം വന്തിടുവേ... കൊഞ്ചം വെയിറ്റ് പണ്ങ്കോ... പ്രസാദ്ക്ക് സ്വന്തക്കാരൻ താനെ... മം... മറുപടിയായി ഇന്ദ്രൻ മൂളി... അപ്പോഴേക്കും പ്രസാദ് വന്നു... പ്രസാദിനെ കണ്ടതും അയാൾ ഫോൺ നീട്ടി... ഹലോ... പ്രസാദേ ഞാനാ ഇന്ദ്രൻ... ഇന്ദ്രാ... നിന്റെ വിളിക്കായി ഞാൻ കാത്തിരിക്കൂവായിരുന്നു... ആകെ പ്രശ്നമായടാ... നാളെ അവിടെ പൂജയാണ്... സുഷമയേ നാഗമ്മയാക്കാൻ... നിനക്ക് ഇപ്പോ സമാധാനമായില്ലേ പ്രസാദേ... ആ പെൺകുട്ടിയേ കൊലക്കു കൊടുക്കണമായിരുന്നോ? ഇന്ദ്രാ എന്നെ കുറ്റപെടുത്താനല്ല വിളിച്ചത്... നീ എന്നേ സഹായിക്കണം... നാളെ എനിക്ക് ഇവിടെ ജോലിക്ക് പോസ്റ്റിങ്ങ്‌ ആണ്... അടുത്ത ആഴ്ചയിൽ ഞാൻ അവിടെ എത്തും... അതുവരെ നീ അവളെ എവിടെങ്കിലും സേഫ് ആയി മാറ്റി നിർത്തണം... പ്ലീസ്... ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ സുഷമയുടെ ദേഹത്തൊരു മണ്ണ് വീഴാൻ സമ്മതിക്കില്ലായിരുന്നു...

പ്രസാദേ നീ എന്താ പറയുന്നത്... നാളെ എന്റെ കല്യാണമാണ്.. അതിനിടയിൽ ഞാൻ സുഷമയുമായി എവിടെക്ക് മാറും... അതുമല്ല ഞാൻ അങ്ങനെ ചെയ്താൽ നാട്ടുക്കാർ എന്ത് പറയും... അത് നടക്കില്ല... ഇന്ദ്രാ നീ എന്നെ കൈവിടരുത്... ഈ സമയത്തു ഇങ്ങനെ ഒരു സഹായം ചോദിക്കാൻ എനിക്ക് നീ മാത്രമേ ഉള്ളൂ... ഇന്ദ്രൻ എന്തെങ്കിലും പറയുന്നതിന് മുന്നേ കാൾ ഡിസ്‌ക്കണക്ട് ആയി... തിരിച്ചു വിളിച്ചു നോക്കിയപ്പോൾ കിട്ടിയതുമില്ല... വല്ലാത്ത ഒരു പ്രതിസന്ധിയിലായി പോയല്ലോ ദൈവമേ ഞാൻ... ഇപ്പോ ഞാൻ എന്തെങ്കിലും ചെയ്താൽ അതെന്റെ കല്യാണത്തെ ബാധിക്കും... എന്നെ മാത്രം മനസിലിട്ട് നാളെത്തെ ദിവസത്തിന്‌ നോമ്പും നോറ്റിരിക്കുന്ന ഒരു പാവം പെണ്ണാണ് എന്റെ പാറു.... എന്നാൽ കുറച്ചു കാലം തന്റെ സഹപാഠിയും തന്റെ സുഹൃത്തിന്റെ പ്രണയിനിയുമായ ഒരു പെൺകുട്ടിയേ ദുരചാരത്തിന്റെ പേരിൽ മരണത്തിലെക്ക് അറിഞ്ഞുക്കൊണ്ട് എങ്ങനെ പറഞ്ഞു വിടും... ഒരുപക്ഷെ അവൻ എന്റെ സഹായം അത്രയും പ്രതീക്ഷിച്ചായിരിക്കില്ലേ എന്നെ വിളിച്ചത്...

എന്തായാലും പാറുവിനോട് പറയാം... അവൾ പറയുന്നത് പോലെ ചെയ്യാം... ഇന്ദ്രൻ പാറുവിന്റ വീട്ടിലേക്കുള്ള വഴിയിലേക്ക് എത്തിയതും പാർവതിയുടെയും അച്ഛനെ കണ്ടു... ദൂരെ നിന്ന് തന്നെ അയാളെ കണ്ടതും ഇന്ദ്രൻ വേഗം തിരിച്ചു നടന്നു... ഇപ്പോ എന്നെ ഇവിടെ കണ്ടാൽ അച്ഛൻ അറിയുമെന്നത് ഉറപ്പാണ്... എന്നാൽ പിന്നെ കേമായി... കവലയിലെ ആൽത്തറയിൽ ഇരുന്നു ഇന്ദ്രൻ ആലോചനയിലാണ്ടൂ... എന്തായാലും പകൽ വെളിച്ചത്തിൽ അവളെ കാണാൻ സാധിക്കില്ല... എങ്കിൽ പിന്നെ രാത്രി നോക്കാം... എന്റെ ഭഗവാനെ ഒരു വയർലെസ് ഫോൺ ഉണ്ടായിരുന്നെങ്കിൽ.. എനിക്ക് ഉണ്ടായിട്ടെന്താ അവൾക്ക് കൂടി വേണ്ടേ... അല്ലെങ്കിൽ ഞാൻ മനസ്സിൽ കരുതുന്നതെല്ലാം മനസിലാക്കാനുള്ള വല്ല ദിവ്യദൃഷ്ടിയെങ്കിലും അവൾക്ക് കിട്ടിയിരുന്നെങ്കിൽ... . അയ്യോ...... അത് വേണ്ട... മം... എന്തായാലും രാത്രി ആവട്ടെ...

പടിഞ്ഞാറു ചുമപ്പിക്കും വരെ സമയം ഇഴഞ്ഞുനീങ്ങി കൊണ്ടിരിക്കുന്നു... സമയം 9 കഴിഞ്ഞതും ഇന്ദ്രന്റെ നെഞ്ച് പിടക്കാൻ തുടങ്ങി... രാത്രിയേ പേടിച്ചായിരുന്നില്ല.. ആരെങ്കിലും കണ്ടാൽ ഇതിലും വലിയ ഒരു അപമാനം ഇനി ജീവിതത്തിൽ ഉണ്ടാകില്ല... എന്തായാലും രണ്ടും കല്പ്പിച്ചു ഇന്ദ്രൻ അവിടേക്ക് പോയി... ഇന്നത്തെ കാലത്തെ പോലെ പത്തമ്പത് പേര് കൂടിയ കല്യാണം ഒന്നുമായിരുന്നില്ല അന്ന്... ഒരു കല്യാണം എന്നാൽ ആ നാട്ടിലെ ഒരു ഉത്സവം പോലെയാണ്... ഒരുപാട് പേര് കൂടിയ കേമമായ കല്യാണം... അത് കൊണ്ട് തന്നെ ആൾക്കൂട്ടത്തിന്റെ ഇടയിൽ നിന്നും പാർവതിയേ വിളിച്ചു സംസാരിക്കുക ആസാധ്യമാണ് എന്ന് മനസിലാക്കിയ ഇന്ദ്രൻ തിരികെ വീട്ടിലേക്ക് ചെന്നു.. കല്യാണ വീടിന്റെ എല്ലാ തിരക്കും ഇന്ത്രന്റ വീട്ടിലും ഉണ്ടായിരുന്നു... എല്ലാം കഴിഞ്ഞു കിടക്കാൻ സമയം ഒരുപാട് ആയി...

പാർവതിയേയും ഓർത്ത് ഒരു നറുപുഞ്ചിരി ഇന്ദ്രന്റെ ചുണ്ടിൽ വിടർന്നു.... കണ്ണുകൾ താനെ അടഞ്ഞു... പെട്ടൊന്ന് അവന്റെ മനസിലേക്ക് സുഷമയുടെ മുഖം ഓടിയെത്തി.... ഞെട്ടി വെപ്രാളത്തോടെ ഇന്ദ്രൻ എഴുന്നേറ്റിരുന്നു..... ആകെ ഒരു വല്ലായ്മ പോലെ തോന്നി അവനു... വല്ലാത്ത ഒരു പരവേശം പോലെ... തൊണ്ടയെല്ലാം വരണ്ട് നന്നായി വിയർത്തിരുന്നു... ജഗിലെ വെള്ളം പാർന്നു കുടിക്കുമ്പോഴും മനസ്സിൽ സുഷമയുടെ മുഖം തെളിഞ്ഞു വന്നു... ഇല്ല... എനിക്ക് അവളെ രക്ഷിക്കാൻ കഴിയുമെങ്കിൽ രക്ഷിക്കുക തന്നെ വേണം... ഇല്ലെങ്കിൽ ഒരുപക്ഷെ എനിക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞെന്നു വരില്ല... ഇന്ദ്രൻ രണ്ടും കല്പിച്ചു നാഗമഠത്തിലേക്ക് പോവാൻ തീരുമാനിച്ചു..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story