💐നീർമിഴിപൂക്കൾ💐: ഭാഗം 40

neermizhippookkal

രചന: ദേവ ശ്രീ

രാത്രിയുടെ കൂരിരുട്ടിൽ ഇന്ദ്രൻ നാഗമഠത്തിലെ മതിൽ ചാടി... നിലാവിന്റെ വെളിച്ചത്തിൽ അവനു അവിടെയെല്ലാം കാണാമായിരുന്നു... ചുറ്റും ഒന്ന് വീക്ഷിച്ചു ദൈവമേ ഇതൊരു പ്രേതാലയമാണോ... ചുറ്റും നിശബ്ദമായ അന്തരീക്ഷത്തിൽ ചീവീടുകളുടെയും മൂങ്ങയുടെയും ശബ്ദം മാത്രം... സമയം പുലർച്ചെ മൂന്നുമണി ആയിരിക്കുന്നു... ദൂരെ നിന്നും നായ്ക്കൾ ഓരിയിടുന്ന ശബ്ദം നേർത്തു കേൾക്കാമായിരുന്നു... ദൈവമേ ഇത് പ്രേതങ്ങൾ സ്വൈരവിഹാരം നടത്തുന്ന സമയമാണോ? ഓരോന്ന് മനസ്സിൽ പറഞ്ഞു അവൻ പാത്തും പതുങ്ങിയും മുന്നോട്ട് നടന്നു... ഇന്ദ്രന്റെ ഉള്ളിൽ ചെറുതായി ഭയം തോന്നി തുടങ്ങിയിരുന്നു... ഈ സമയം ആരെങ്കിലും എന്നെ കണ്ടാൽ തീർന്നു... പിന്നെ എന്റെ പാറു വിധവയാവുമല്ലോ... ഈ പിശാശിന്റെ റൂം ഏതാ എന്ന് എങ്ങനെ അറിയും... അല്ലെങ്കിൽ തന്നെ ഞാൻ എങ്ങോട്ടാണ് ഈ നടന്നു പോകുന്നത്... തേക്കെതാ വടക്കേതാ എന്നറിയാതെ ഞാൻ എങ്ങടാ പോവാ... എടാ പ്രസാദേ.... ഇന്ദ്രൻ പല്ലുകൾ കടിച്ചു പ്രസാദിനെ വിളിച്ചു... ഏത് നേരത്തോ എനിക്ക് ഇങ്ങോട്ട് വരാൻ തോന്നിയത്... പെട്ടൊന്ന് ഒരു കാലൊച്ച കേട്ട് ഇന്ദ്രൻ നിന്ന നിൽപ്പിൽ മുന്നോട്ട് ഓടി... ഓടി ഓടി എത്തിപെട്ടത് കുളപടവിൽ... ഒരു ആശ്വാസത്തിന്റെ ദീർഘ നിശ്വാസം വിട്ട് ഇന്ദ്രൻ ദൈവത്തെ വിളിച്ചു... എന്നെ കാത്തോളണേ... ഒരു ആവേശത്തിന്റെ പുറത്ത് ഇറങ്ങിയതാണ്.. എന്റെ വീട്ടുക്കാരെയും പാറുവിനെയും അനാഥരാക്കല്ലേ... ആ നിശബ്ദതയിൽ അവന്റെ അരികിലേക്ക് വരുന്ന കാലൊച്ച വ്യക്തമായി കേൾക്കാമായിരുന്നു... ഇന്ദ്രന്റെ ഹൃദയമിടിപ് ക്രമാതീതമായി ഉയർന്നു... അവന്റെ ശ്വാസനിശ്വാങ്ങൾ പുറത്ത് വരാതിരിക്കാൻ അവൻ കൈകൊണ്ട് വാ പൊത്തി പിടിച്ചു... കുളപടവിലേക്ക് നടന്നടുക്കുന്ന ആ കാലൊച്ച ഒരു സ്ത്രീയുടെതാണെന്ന് കണ്ടതും ദൈവമേ പ്രേതം എന്ന് അലറി കരയാൻ തോന്നി... പക്ഷെ ശബ്ദം പുറത്ത് വരുന്നില്ല... നിലാവിന്റെ വെളിച്ചത്തിൽ മുടി അഴിഞ്ഞുലഞ്ഞു പാറി കിടക്കുന്ന ആ പാവാടക്കാരി സുഷമയാണെന്ന് മനസിലായതും ഇന്ദ്രന്റെ പകുതി ജീവൻ തിരികെ കിട്ടി... അവൻ പതിയെ എഴുന്നേറ്റു വിളിച്ചു... സ്... സ്.... ശൂ....... സുഷമ തിരിഞ്ഞു നോക്കി... ഇന്ദ്രനെ കണ്ടതും അവൾക്ക് വിശ്വസിക്കാൻ ആയില്ല... ഇന്ദ്രേട്ടാ... എന്താ ഇവിടെ... പ്രസാദേട്ടൻ? അവൾ ചുറ്റും തിരഞ്ഞു... വാ നമുക്ക് വേഗം പോകാം... അവൻ പറഞ്ഞാണ് ഞാൻ വന്നത്... അവൻ വരുന്നത് വരെ നീ ഇവിടെ നിന്നും മാറി നിൽക്കണം... നെക്സ്റ്റ് വീക്ക്‌ അവൻ നിന്നെയും കൊണ്ട് ജോലി സ്ഥലത്തേക്ക് പോകും... വാ... നേരം വെളുക്കും മുന്നേ നിന്നെ സേഫ് ആയി എവിടെയെങ്കിലും ആക്കണം... ഇന്ദ്രൻ സുഷമയുടെ കയ്യും പിടിച്ചു നാഗമഠത്തിന്റെ മതിലുകൾ ചാടി... അവിടെ നിന്നും അവളെയും കൂട്ടി കണ്ട വഴിയേ ഓടുമ്പോൾ ജീവൻ തിരികെ കിട്ടിയ സമാധാനമായിരുന്നു ഇന്ദ്രന്... സുഷമ നമ്മൾ ഏത് വഴിയാണ് പോവുന്നത്... നടക്കുന്നതിനിടയിൽ ഇന്ദ്രൻ ചോദിച്ചു... ഇത് പാടത്തോട്ടുള്ള വഴിയാണ്... അതിലെ ഉള്ള വരമ്പിലൂടെ നടന്നാൽ കടവേത്തെത്തും... മം... എന്നാൽ ഇതിലെ തന്നെ പോകാം... ഇന്ദ്രേട്ടാ നമ്മൾ എങ്ങോട്ടാണ് പോകുന്നത്? ആ.... ഇന്ദ്രന്റെ ആ മറുപടിയിൽ അന്തം വിട്ട് സുഷമ നിന്നു... പിന്നെ എന്നെ കൂട്ടി എങ്ങോട്ടാണ്... രാവിലെ എന്റെ വീട്ടുക്കാർ എന്നെ കണ്ടെത്തിയാൽ മരണം ഉറപ്പാണ്... എനിക്ക് മാത്രമല്ലാ ഇന്ദ്രേട്ടനും... ഓഹ്... നീ ഇങ്ങു വാ... നീ മരിച്ചാലും ഞാൻ മരിക്കില്ല... നാളെ എന്റെ കല്യാണമാണ്... എനിക്ക് എന്റെ പാറുന്റെ കൂടെ ജീവിക്കണം... പിന്നെ നിന്റെ വീട്ടുകാര് നിന്നെ അങ്ങനെ കൊല്ലുമോഡി... ഇന്ദ്രേട്ടന് അറിയാഞ്ഞിട്ടാണ്... ഈ നിമിഷം ഞാൻ ശാപം കിട്ടിയവളാണ് അവർക്ക് മുന്നിൽ... ഇനി ഞാൻ ജീവിച്ചിരുന്നാൽ അവർക്കത് ദോഷമാണ്... ഒരു ദയയില്ലാതെ അവരെന്നെ കൊല്ലും... എനിക്ക് എന്തോ പേടി പോലെ ഇന്ദ്രേട്ടാ... ഏട്ടൻ പൊക്കോ.... സുഷമ നടത്തം നിർത്തി... എന്നിട്ട് നിനക്ക് കുളത്തിൽ ചാടി ചാവാനോ? ഹേ... അതെങ്ങനെ? മനസിലായി എന്നല്ലേ...അല്ലാതെ നീ നട്ടപാതിരക്കു നീരാട്ടിന് വന്നതാണോ? അല്ലെന്ന് സുഷമ യന്ത്രികമായി തലയാട്ടി... അവളുടെ ഒരുപേടി... നാഗമ്മയാവേണ്ടവളാണ് എന്നറിഞ്ഞല്ലേഡി നീ പ്രസാദിനെ സ്നേഹിച്ചത്? അത് പോട്ടെ... അവന്റെ കൂടെ കിടന്നു കൊടുക്കാനും നിനക്ക് പേടി ഉണ്ടായില്ലല്ലോ? നീ ഇതൊക്കെ ചെയ്തത്‌ അവനെ കൊല്ലാൻ ആണോ? അതോ അവന്റെ കൂടെ ജീവിക്കാനോ? ഇന്ദ്രന്റെ വാക്കുകളിൽ സുഷമയുടെ മുഖം കുറ്റബോധത്തിലോ ജാള്യതയിലോ താഴ്ന്നു പോയി.... ഇനി ഇത് പോലെ എങ്ങാനും പറഞ്ഞാൽ ഒറ്റ വീക്ക്‌ വെച്ച് തരും... നടക്കു അങ്ങട്... സുഷമയെയും കൂട്ടി പാടാവരമ്പിലൂടെ നടക്കുമ്പോൾ അവളെ എവിടെ ആക്കും എന്ന ചിന്തയിലായിരുന്നു ഇന്ദ്രൻ... കുറച്ചു ദൂരം കൂടി നടന്നപ്പോൾ അവർ പടവരമ്പത്തു എത്തി... അതിലൂടെ അവർ രണ്ടുപേരും കൂടി മുന്നോട്ട് നടക്കുമ്പോളാണ് ആരോ മുന്നിൽ വന്നു നിന്നത്... ടാ... ഇത് പന്നിയല്ല... ഒരു ചെറുക്കനും പെണ്ണും ആണ്... അയാളുടെ സംസാരം കേട്ട് അവിടെ ഉണ്ടായിരുന്ന നാലുപേര് കൂടി വന്നു... അവരെ കണ്ടാൽ അറിയാം കൃഷിക്ക് കാവൽ നിൽക്കുന്നവരാണ് എന്ന്... എന്താ മക്കളെ ഈ നേരത്ത്... ഒളിച്ചോടുകയാണോ? ചൂട്ടും കൊണ്ട് വന്നായാൾ ചോദിച്ചു... ചൂട്ടിന്റ വെളിച്ചം മുഖത്തേക്ക് പതിച്ചതും സുഷമയുടെ മുഖം കണ്ടു അയാൾ ചോദിച്ചു ഇത് നാഗമഠത്തിലെ കുട്ടിയല്ലേ... നാളെ പൂജക്കിരിക്കേണ്ട കുട്ടി... നീയെന്താ കുട്ടി ഇവിടെ? ചേട്ടാ... പ്ലീസ്... ആളെ കൂട്ടി പ്രശ്നം ഉണ്ടാക്കരുത്... ഞാനും ഇവളും തമ്മിൽ ഇഷ്ട്ടത്തിലാണ്... ഇന്ദ്രൻ അതും പറഞ്ഞു സുഷമയേ നോക്കി കണ്ണിറുക്കി.... അറിയാലോ നാളെത്തെ കഴിഞ്ഞാൽ പിന്നെ ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാൻ കഴിയില്ല... അതുകൊണ്ട് ഞങ്ങളെ പോകാൻ അനുവദിക്കണം... ആ ചൂട്ട് പിടിച്ച ആള് മുന്നോട്ട് വന്നു.... ചൂട്ടൊന്നു വീശി പറഞ്ഞു... മക്കളെ നിങ്ങൾ ജീവിക്കുന്നതിന് തടസമായി ഞങ്ങൾ നിൽക്കില്ല... പക്ഷേ നാഗമഠത്തിൽ ഉള്ളവർ അറിഞ്ഞാൽ എന്താകും നിങ്ങളുടെ അവസ്ഥ എന്ന് അറിയാമല്ലോ? കൊല്ലാൻ വരെ അവർക്ക് മടിക്കാണില്ല... ഇപ്പോ നിങ്ങളുടെ ജീവൻ അപകടത്തിലാണ്... ഈ ഒരു അവസ്ഥയിൽ നിങ്ങളെ ഉപേക്ഷിക്കാൻ മനസ് വരുന്നില്ല... അയാൾ തിരിഞ്ഞു കൂട്ടത്തിൽ ഉള്ള ഒരാളോട് പറഞ്ഞു നീ വേഗം പോയി ദാമുന്റെ വണ്ടി വിളിച്ചു വാ... അയ്യോ ചേട്ടാ അതൊന്നും വേണ്ട... ഈ മനസിന് നന്ദി... ഞങ്ങളെ പോകാൻ അനുവദിച്ചാൽ മാത്രം മതി... ഇന്ദ്രൻ വിനയത്തോടെ പറഞ്ഞു... അത് വേണ്ട കൊച്ചനെ... നീ ഇവളെ കൊണ്ട് പോയി കാര്യം കഴിഞ്ഞു ഉപേക്ഷിച്ചാലോ? അതോണ്ട് നമുക്ക് നേരെ റെഷാപ്പീസില് പോയി കല്യാണം കെട്ടി നിങ്ങളെ നിന്റെ പുരയിൽ ആക്കി തരാം.... കല്യാണോ? ഇന്ദ്രൻ വെപ്രാളത്തോടെ ചോദിച്ചു... ആ... അതിനല്ലേ നീ ഇപ്പോ ഈ പെങ്കൊച്ചിനെ കൊണ്ട് പോകുന്നത്... എന്റെ പൊന്ന് ചേട്ടാ... ഞങ്ങളെ ഉപദ്രവിക്കരുത്... സത്യത്തിൽ ഞാൻ അല്ല ഇവളെ കെട്ടുന്നത്.. എന്റെ കൂട്ടുക്കാരൻ ആണ്... എന്നിട്ട് അവൻ എവിടെ? കണ്ടോ കണ്ടോ ഇത് പുലിവാലാണ്... പിന്നിൽ നിൽക്കുന്ന ഒരാൾ പറഞ്ഞു ഇതൊക്കെ വേണോ പുരുഷോത്തമാ... എന്തെങ്കിലും ആകട്ടെ... അങ്ങനെ അങ്ങ് കണ്ടില്ല എന്ന് വെക്കാൻ പറ്റോ... ഒന്നല്ലേലും നാഗമഠത്തിലെ കുട്ടിയല്ലേ... ആഹാ ദേ വണ്ടി വന്നു... പിന്നെ എല്ലാം പെട്ടൊന്ന് ആയിരുന്നു... വണ്ടി വന്നതും ഉടുത്ത വസ്ത്രത്തിൽ തന്നെ അവരെയും കൂട്ടി അവർ യാത്രയായി... ആവുന്നത്ര ഇന്ദ്രനും സുഷമയും വേണ്ട എന്ന് പറഞ്ഞെങ്കിലും അയാൾ എന്തോ മനസ്സിൽ തീരുമാനിച്ചു ഉറപ്പിച്ചപോലെ അവരുടെ കല്യാണം നടത്തി കൊടുത്തു.... പിന്നീട് വീട്ടിൽ വന്നപ്പോഴും അവരെ പേടിച്ചു സത്യം പറഞ്ഞില്ല... പാറുവിനെ കണ്ടു സത്യം ബോധിപ്പിച്ചു എല്ലാം ശരിയാക്കാം എന്ന പ്രതീക്ഷയുണ്ടായിരുന്നു... .എന്നാൽ കാര്യങ്ങൾ ഒന്നും ഞാൻ വിചാരിച്ച പോലെ എന്റെ കയ്യിൽ നിന്നില്ല... എല്ലാം തകർത്തു എറിഞ്ഞു എന്നിൽ നിന്നും നടന്നകലുന്ന പാറുവിനെ ജീവിതത്തിലേക്ക് വീണ്ടും കൂടെ കൂട്ടും എന്ന് പറയാൻ വേണ്ടി അവളെ തിരികെ വിളിച്ചു... പെട്ടെന്നാണ് ചുറ്റുമുള്ളവരെ ഓർമ വന്നത്... അത് കൊണ്ട് തന്നെ അവളോട് മറ്റൊരു ജീവിതം തുടങ്ങാൻ പറഞ്ഞു ഞാൻ.... പക്ഷേ ഞാൻ ചെയ്ത തെറ്റ്...... എന്റെ പാറുവിന്റെ ഉള്ളിൽ എന്റെ ചോര തുടിപ്പ് ഉണ്ടെന്ന് അവൾ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം അതിരില്ലായിരുന്നു... അവളെയൊന്നു വാരി പുണരാൻ തോന്നിയെങ്കിലും നിർവികാരനാവനെ എനിക്ക് കഴിഞ്ഞള്ളൂ.... എല്ലാം എന്റെ കൈവിട്ട് പോകുന്നത് നോക്കി നിൽക്കാൻ മാത്രം സാധിച്ച അഹതഭാഗ്യൻ എങ്കിലും വിട്ട് കൊടുക്കാൻ ഞാൻ തയ്യാറായില്ല മോളെ... പക്ഷേ അച്ഛന്റെ മരണം അതെന്നെ പാടെ തളർത്തി.... ഞാൻ സ്നേഹിക്കുന്ന ആരും എന്റെ കൂടെ ഒരു ആശ്വാസ വാക്ക് പോലും പറയാൻ ഇല്ലതെ ഒറ്റപെട്ടു പോയി... വൈകാതെ അമ്മയും ലച്ചുവും കൂടി വീട്ടിൽ നിന്നും ഇറങ്ങി... പിന്നെ വീടാകെ ശൂന്യമായ പോലെ.... ഓർമ്മകളിൽ തളഞ്ഞു കിടക്കാൻ എനിക്ക് തോന്നിയില്ല... പിറ്റേന്ന് തന്നെ പാറുവിന്റെ വീട്ടിലേക്ക് പോയി... എന്നാൽ വീട് പൂട്ടികിടക്കുകയായിരുന്നു... ചുറ്റുമുള്ളവരുടെ പഴിചാരലിൽ നിന്നും പരിഹാസ വാക്കിൽ നിന്നും മനസിലായി അവർ ഇവിടം വിട്ട് പോയെന്ന്... ഒരുപാട് നാളെത്തെ അന്വേഷണത്തിന്‌ ശേഷം നിറവയറുമായി ഞാൻ കണ്ടു എന്റെ പാറുവിനെ... കാലു പിടിച്ചു എന്നെ ഒന്ന് കേൾക്കാൻ... അവളുടെ മുന്നിൽ ഞാൻ ഒരു ചതിയനായിരുന്നു... അമ്മയെയും ലച്ചുവിനെയും പോയി കണ്ടു കൂടെ വരാൻ പറഞ്ഞു... പക്ഷേ അവർക്ക് ഞാൻ ഒരു പാവം പെണ്ണിനെ നശിപ്പിച്ചു കടന്നു കളഞ്ഞ, അച്ഛനെ കൊന്ന, കുലം മുടിച്ച ദ്രോഹിയായിരുന്നു... നടന്നതിന്റ സത്യാവസ്ഥ പോലും മനസിലാക്കാൻ അവർ തയ്യാറായില്ല... ഞാൻ പ്രതീഷിച്ചത് പോലെ നാഗമഠത്തിൽ നിന്നും യാതൊരു ഉപദ്രവവും ഉണ്ടായില്ല എന്നത് ആശ്വാസമായിരുന്നു... പിന്നീട് സുഷമയേ പ്രസാദിനെ ഏൽപ്പിച്ചാൽ അവർ സത്യം മനസിലാക്കും എന്ന് കരുതി... എന്നാൽ പറഞ്ഞ ദിവസം കഴിഞ്ഞു പ്രസാദിന്റെ വിളിയും വന്നില്ല. വരവും ഉണ്ടായില്ല.. പിന്നീട് അറിഞ്ഞു നാട്ടിൽ വന്ന പ്രസാദിനെ വീട്ടുക്കാർ തെറ്റ് ധരിപ്പിച്ചെന്നു ... ഒറ്റമകന്റെ പ്രണയം കൊണ്ട് അവന്റെ ജീവിതം നശിക്കാതിരിക്കാൻ, നാഗമഠത്തിലുള്ളവർ അവനെ കൊല്ലാതിരിക്കാൻ വേണ്ടി പ്രസാദിന്റെ അച്ഛൻ തന്നെയായിരുന്നു അന്ന് ഞങ്ങളുടെ കല്യാണം നടത്തിയതെന്ന് ഞാൻ അറിഞ്ഞു... സുഷമയുടെ കല്യാണം കഴിഞ്ഞു എന്ന് കരുതി ആ ദേഷ്യത്തിൽ എനിക്ക് പോലും മുഖം തരാതെ എല്ലാത്തിൽ നിന്നും അവനും ഒഴിഞ്ഞു മാറി... ഞാൻ അവനെ അന്ന് സഹായിക്കാത്തത് കൊണ്ടാണ് അവനു അവളെ നഷ്ട്ടമായത് എന്ന് കരുതി അവൻ എന്റെ മുന്നിൽ മറഞ്ഞിരുന്നു... ഇതിനിടയിൽ സുഷമയും രണ്ടുമൂന്നു തവണ ഇറങ്ങി പോയി... എന്നാൽ അവളെ ഒറ്റക്ക് അവളുടെ വീട്ടുക്കാരുടെ കയ്യിൽ കിട്ടിയാൽ കൊന്ന് കളയുമോ എന്ന ഭയം കൊണ്ട് വീണ്ടും തിരികെ കൊണ്ട് വന്നു... ഒരിക്കൽ, പല്ലവ് ജനിച്ചതിന് ശേഷം അവനെ കാണാനുള്ള എന്റെ ആഗ്രഹം കണ്ട് സുഷമ പാർവതിയോട് സത്യങ്ങൾ പറയാൻ പോയി... പാറുന്റെ വിഷമം കൊണ്ടായിരിക്കാം ഒരിക്കലും ഒരു പെണ്ണിനേയും പറയാൻ പറ്റാത്ത പലതും പറഞ്ഞു പാറു സുഷമയേ ഇറക്കി വിട്ടു... സുഷമയുടെ കവിളിൽ പാറുവിന്റെ കൈ പതിഞ്ഞപ്പോൾ പോലും പ്രതികരിക്കാതെ അവൾ സത്യങ്ങൾ പറയാൻ ശ്രമിച്ചു... എന്നാൽ ആരും ഞങ്ങളെ കേട്ടില്ല... പോകെ പോകെ നഷ്ട്ടങ്ങളുമായി ഞാൻ പൊരുത്തപെട്ടു തുടങ്ങി മോളെ.... പലതിലും ഞാൻ സന്തോഷം കണ്ടെത്തി... പലതും എന്റെ ആ ഒരു തീരുമാനത്തിൽ എനിക്ക് നഷ്ട്ടപെട്ടു... ആരെ ഞാൻ പഴിക്കണം മോളെ... സുഷമയെയോ? അതോ പ്രസാദിനെയോ? അല്ലെങ്കിൽ വിധിയെയോ? എന്റെ ആ തീരുമാനത്തെയോ? കഴിഞ്ഞില്ല അച്ഛന് ഒന്നിനും കഴിഞ്ഞില്ല.... ഒടുവിൽ പ്രസാദിന്റെ കൈകളിൽ സുഷമയേ ഏൽപ്പിക്കുമ്പോൾ പണ്ട് അവനു കൊടുക്കാൻ കഴിയാതെ പോയൊരു വാക്ക്.... അത് കണ്മുന്നിൽ കൊണ്ട് നിർത്തി കൊടുത്തപ്പോൾ കാലമെത്ര കഴിഞ്ഞെങ്കിലും ഒരു സുഹൃത്ത് എന്ന നിലയിൽ ഞാൻ പൂർണനായി... പക്ഷേ എന്റെ മകൻ... എന്റെ പാറു... എല്ലാർക്കും ഞാൻ അന്യൻ ആണ്... മകന്റെ വാക്ക് കേൾക്കാൻ കൂടെ നിൽക്കാതെ എന്റെ അമ്മ എന്നെ വിട്ടു പടിയിറങ്ങി... ഒരിക്കൽ പോലും എന്റെ ഭാഗത്തു നിന്നും എന്താ സംഭവിച്ചത് എന്നറിയാൻ ആരെങ്കിലും ശ്രമിച്ചെങ്കിൽ ഇങ്ങനെ ഒന്നും വരുമായിരുന്നില്ല... സ്വന്തമാക്കുന്നത് പോലെ നഷ്ട്ടപ്പെടുന്നതും പ്രണയം തന്നെയാണ്.... പിന്നെ വർഷാവർഷം അവളുടെ പിറന്നാളിന് ദൂരെ നിന്നും അവളെ ഒരു നോക്ക് കാണുക എന്നതാണ് എന്റെ സന്തോഷം... കാണുമ്പോൾ തോന്നും ഓടി ചെന്ന് ഒരു ജന്മദിനാശംസകൾ പറയാൻ... പക്ഷേ അവൾക്ക് ഞാൻ അന്യൻ അല്ലെ... ഏത് നിമിഷത്തിലും പ്രതിസന്ധിയിലും കൂടെ ഞാൻ ഉണ്ടാകും എന്ന് പറഞ്ഞ പാറു തന്നെ എന്നെ ഒറ്റക്കാക്കിയല്ലോ എന്നോർത്താണ്... അച്ഛാ.... അനു സങ്കടത്തിൽ ഉതിർന്ന സ്വരവുമായി വിളിച്ചു... ഹേയ് ഇല്ലടോ... അച്ഛന് വിഷമമൊന്നുമില്ല... ഈ ജന്മം ഇങ്ങനെ അങ്ങ് പോട്ടെ.. എനിക്ക് ഇപ്പോ മോള് ഉണ്ട്... പിന്നെ ബേബി വരാൻ പോകുവല്ലേ... അയാൾ അനുവിനെ നോക്കി പറഞ്ഞു... വാ മോളെ... സമയം ഒരുപാട് ആയി... പോകാം... അതിന് സമ്മതമെന്നോണം അനു തലയാട്ടി... മുഖമുയർത്തി കണ്ണുകൾ തുടച്ചു തിരിഞ്ഞ അനു കണ്ടത് കരഞ്ഞു ചുവന്ന കണ്ണുകളുമായി കണ്ണുനീർ വാർത്തു നിൽക്കുന്ന പാർവതിയെയാണ്.... പാർവതിയേ കണ്ടതും അനുവിന്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി... അനുവിന്റെ നാവുകൾ അറിയാതെ ഉച്ചരിച്ചു.... അമ്മ...............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story