💐നീർമിഴിപൂക്കൾ💐: ഭാഗം 41

neermizhippookkal

രചന: ദേവ ശ്രീ

കാർ ഒതുക്കി നിർത്തി പാർവതി അതിൽ നിന്നും ഇറങ്ങി.... കാലുകഴുകി അമ്പലത്തിലേക്ക് നടക്കാൻ ഒരുങ്ങുമ്പോളാണ് ആൽത്തറയുടെ അരികിൽ അനുവിനെ കണ്ടത്.... അനു എന്താണ് ഇവിടെ എന്നറിയാനുള്ള ആകാംഷയിൽ പാർവതി നടയിലേക്ക് കയറാതെ നേരെ അവിടേക്ക് നടന്നു... അടുത്തെത്തിയപ്പോളാണ് അരികിൽ നിൽക്കുന്ന ഇന്ദ്രനെ കണ്ടത്... ഇന്ദ്രനെ കണ്ടതും പാർവതി പിന്തിരിഞ്ഞു... വേണ്ട... ഇപ്പോ എന്നെ കാണണ്ട... പിന്തിരഞ്ഞു നടക്കാൻ ഒരുങ്ങവേയാണ് ഇന്ദ്രന്റെ വാക്കുകൾ പാർവതിയുടെ കാതിൽ പതിച്ചത്... "എന്റെ അല്ല മോളെ പിറന്നാൾ... ഇന്ന് പാർവതിയുടെ പിറന്നാൾ ആണ് "... വർഷമിത്ര കഴിഞ്ഞിട്ടും തന്റെ ജന്മദിനം ഇന്ദ്രൻ ഓർത്തിരിക്കുന്നതിൽ പാർവതിക്ക് അതിശയം തോന്നി... പിന്നീട് അനു പാർവതിക്ക് വേണ്ടി വാദിക്കുമ്പോൾ പഴയതൊക്കെ അവളുടെ മനസിലേക്ക് ചികഞ്ഞു വന്നു... ആ നിമിഷം തന്നെ അനുവിനെ അവിടെ നിന്നും പിടിച്ചു വലിച്ചു കൊണ്ട്വരാൻ പാർവതി വീണ്ടും അവർക്കരികിലേക്ക് നടന്നു... എന്നാൽ ഇന്ദ്രന്റെ വാക്കുകൾ വീണ്ടും പാർവതിയേ നിശ്ചലയാക്കി...

ഇന്ദ്രന് പറയാൻ ഉള്ളത് എന്താണെന്ന് കേൾക്കാൻ ആദ്യമായി പാർവതി കാതോർത്തു.... ഇന്ദ്രന്റെ നാവിൽ നിന്നും വീഴുന്ന ഓരോ വാക്കുകളും ചാട്ടുളി പോലെ പാർവതിയിൽ പോയി തറഞ്ഞു.... പാർവതി ഒരാശ്രയത്തിനെന്നോണം ആൽത്തറയിലേക്ക് ചാരി.... എന്റെ ദേവി... ഞാൻ എന്തൊക്കെയാണ് ഈ കേൾക്കുന്നത്... ഒരിക്കലും തിരുത്താൻ കഴിയാത്ത ഒരു വലിയ തെറ്റ് ഞാൻ ജീവിതത്തിൽ ചെയ്തു പോയിരിക്കുന്നു... ഒരിക്കലെങ്കിലും ഇന്ദ്രേട്ടനെ ഒന്ന് കേൾക്കാൻ ശ്രമിച്ചിരിന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു... അമ്മേ.... കുറച്ചകലെ നിന്നുള്ള അനുവിന്റെ വിളിയിൽ പാർവതി തിരിഞ്ഞു നോക്കി... തനിക്കു അരികിലേക്ക് നടന്നു വരുന്ന അനുവിനെ കണ്ടതും നിറഞ്ഞ മിഴികൾ തുടച്ചു കളഞ്ഞു പാർവതി വേഗത്തിൽ നടന്നു.... അമ്മേ... നിൽക്കമ്മേ... അനുവും പാർവതിയുടെ കൂടെ വേഗത്തിൽ നടന്നു....

ഒപ്പം ഇന്ദ്രനും... എന്നാൽ പാർവതിയുടെ മനസ് കുറ്റബോധം കൊണ്ട് നീറുകയായിരുന്നു... അവൾക്ക് ആ സമയം ആരെയും അഭിമുഖികരിക്കാൻ കഴിയില്ലായിരുന്നു... അനു വേഗത്തിൽ ഓടി പാർവതിയുടെ കയ്യിൽ പിടിച്ചു.. നിൽക്കമ്മേ.... പാർവതി ദയനീയമായി അനുവിനെ നോക്കി... അവർക്കരികിലേക്ക് നടന്നു വന്ന ഇന്ദ്രൻ കണ്ടത് കരഞ്ഞു കലങ്ങിയ മുഖവുമായി നിൽക്കുന്ന പാർവതിയെയാണ്.... അയാൾ എന്തോ ഓർത്തന്ന പോലെ ആധിയോടെ വിളിച്ചു പാറൂ.... പെട്ടൊന്ന് ഒരു കരച്ചിലൂടെ പാർവതി പറഞ്ഞു ... എന്നെ അങ്ങനെ വിളിക്കരുത്... ആ വിളിക്കുള്ള അർഹത എനിക്കില്ല.... എങ്ങി കരയുന്ന പാർവതിയേ തോളോട് ചേർത്തി നിർത്തുകമാത്രമായിരുന്നു ഇന്ദ്രൻ ചെയ്തത്... വാക്കുകൾ അവർക്കിടയിൽ മൗനമായി ഒഴുകി... കുറച്ചു സമയം അവരെ അവിടെ തനിച്ചാക്കി അനു കുറച്ചകലെ മാറിനിന്നു... അവൾ പ്രകൃതിയേ നോക്കി മനസ്സിൽ പറഞ്ഞു... ഒരുപക്ഷെ അമ്മ സത്യം വേറെയൊരു വിധത്തിലാണ് അറിഞ്ഞതെങ്കിൽ വിശ്വസിക്കാൻ പോലും തയ്യാറാവില്ലായിരുന്നു...

ഇത് ഇങ്ങനെ അവസാനിച്ചത് നന്നായി... അനു ചിന്തകൾക്ക് വിരാമമിട്ട് അവർക്കരികിലേക്ക് നടന്നു... അതേയ് ഇത് പൊതുവഴിയാണ്... ഏറ്റു പറച്ചിലും പരിഭവം പറച്ചിലും പരസ്പരമുള്ള കുറ്റപെടുത്തലും സ്വയം കുറ്റമേൽക്കലും ഈ റൊമാൻസ് കഴിഞ്ഞെങ്കിൽ നമുക്ക് പോകാം... ഒന്ന് നിർത്തേന്റെ കൊച്ചേ... ഇന്ദ്രൻ അത് പറഞ്ഞു രണ്ടുപേരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു മുന്നോട്ട് നടന്നു... പാർവതിയുടെ കയ്യും പിടിച്ചു അനു മുന്നോട്ട് നടന്നു... ആ സമയം ഇന്ദ്രൻ പാർവതിയുടെ ഡ്രൈവറോട് അമ്മയെയും ലച്ചുവിനെയും കൂട്ടി ഇന്ദ്രന്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു... പാർവതിയുടെ കയ്യും പിടിച്ചു പോകുന്ന അനുവിനെ കണ്ടതും ഇന്ദ്രൻ പറഞ്ഞു... ഡി കാന്താരി നീ ഇങ്ങോട്ട് വന്നത് എന്റെ കൂടെയല്ലേ... എന്നിട്ട് എന്നെ ഒറ്റക്കാക്കി പോകുന്നോ? ആ സംസാരത്തിൽ പാർവതി അവിടെ നിന്നു... നടത്തം നിർത്തിയ പാർവതിയേ ഒന്ന് നോക്കി അനു ഇന്ദ്രനോട് പറഞ്ഞു അയ്യടാ മനമേ...

മനസിലിരുപ്പൊക്കെ എനിക്ക് മനസിലായി... ഓഹ്... ഇനി ഞാൻ കട്ടുറുമ്പാണല്ലോ... അതും പറഞ്ഞു ചിരിച്ചു അനു മുന്നേ നടന്നു.... കപട ദേഷ്യത്തോടെ ഇന്ദ്രനെ നോക്കുന്ന പാർവതിയേ നോക്കി അവളുടെ കൈവിരലിലേക്ക് ഇന്ദ്രന്റെ വിരലും ചേർത്തു... ആഹാ പിന്നെ... ഞാൻ ഫ്രീയായി ഒരു ഉപദേശം തരാം രണ്ടാൾക്കും... പാസ്ററ് ഇസ് പാസ്ററ്... കഴിഞ്ഞതൊക്കെ ഓർത്തുണ്ടാക്കി ഏറ്റുപറച്ചിലിന് നിന്നാൽ രണ്ടാളുടെയും എസ്‌പിടയേർഡ് ഡേറ്റ് കഴിയാൻ അധികം സമയമില്ലാട്ടോ... ആളുകൾ എന്ത് പറയുമെന്നോർത്ത് ടെൻഷൻ വേണ്ട... ജീവനുള്ള ആഗ്രഹം മാത്രം മതി.... ആഘോഷിക്കൂ അനുനിമിഷം.... ഈ പെണ്ണിന്റെ ഒരു കാര്യം... ഇന്ദ്രൻ പറഞ്ഞു... അനു നടത്തം നിർത്തി തിരിഞ്ഞു നിന്നു... എനിക്ക് ഇപ്പോ ഓർമ വരുന്നത് ഇഷ്ട്ടം സിനിമയിൽ ദിലീപേട്ടന്റെ ഡയലോഗ് ആണ്... സ്നേഹം സത്യമെങ്കിൽ ആ സ്നേഹത്തെ ആർക്കും പിരിക്കാൻ കഴിയില്ലാ എന്ന്...

പാർവതിയും ഇന്ദ്രനും അനുവിന്റെ അരികിലേക്കു നടന്നെത്തി... വാ... ഇന്ദ്രൻ അനുവിനെ വിളിച്ചു... ഹ്മ്മ്... മ്മ്... എനിക്ക് വയ്യാ ഇനി നടക്കാൻ... ഞാനെ ഒരു ഗർഭിണിയാണ്... അമ്മ വണ്ടി കാണും എന്ന് പറഞ്ഞു ഇത്രേം ദൂരം വണ്ടി കൊണ്ട് പാർക്ക് ചെയ്തിട്ട്.... ഇന്ദ്രൻ അനുവിന്റെ തലയ്ക്കു ചെറുതായി ഒന്ന് കോട്ടി പറഞ്ഞു നീ നിന്റെ സംസാരം നിർത്തി പതിയെ നടക്കു... അപ്പൊ ക്ഷീണം കാണില്ല... തീരെ വയ്യേ മോളെ... ഹോസ്പിറ്റലിൽ പോണോ... അപ്പോഴേക്കും പാർവതി ആകുലയായി... പാർവതിയുടെ മുഖം കണ്ടതും അനു പൊട്ടിചിരിച്ചു കണ്ണുകൾ ചിമ്മി കാണിച്ചു... സന്തോഷത്തോടെ അവർ വണ്ടിക്കരികിലേക്ക് നടന്നു... ഫ്രന്റ്‌ സീറ്റിലും ഇന്ദ്രനും പാർവതിയും ബാക്കിൽ അനുവും കയറി ഇരുന്നു.... പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു അനുവിന് ആ നിമിഷം... അവൾ ഫോൺ എടുത്തു വാട്സ്ആപ്പ് ഓൺ ചെയ്തു...

വാട്സ്ആപ്പ് കോണ്ടാക്ടിൽ പോയി പല്ലവ് എന്നെഴുതിയ നമ്പർ ഓപ്പൺ ചെയ്തു... ഫോൺ വിളിച്ചു പറയാൻ ഒരു മടിപോലെ തോന്നി അവൾക്ക് അതാണ് വാട്സ്ആപ്പ് ഓൺ ചെയ്തത്... ആദ്യമായിട്ടായിരുന്നു അനു പല്ലവിന് മെസ്സേജ് അയക്കുന്നത്... എന്തെഴുതും എന്നോർത്ത് കുറച്ചു നേരമിരുന്നു... പിന്നെ അവൾ ടൈപ്പ് ചെയ്തു... "യൂ ഹാവ് ബിഗ് ആൻഡ് പ്രേഷ്യസ് ഗിഫ്റ്റ് ഫോർ ടുഡേ... " ലാപ്പിൽ വർക്ക്‌ ചെയ്തു കൊണ്ടിരിക്കുമ്പോളാണ് വാട്സ്ആപ്പ് മെസ്സേജ്ന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് പല്ലവ് ഫോൺ എടുത്തത്... നന്ദ എന്ന് സ്‌ക്രീനിൽ കണ്ടതും അവൻ വേഗം വാട്സ്ആപ്പ് ഓണക്കി... ആദ്യമായി നന്ദയുടെ മെസ്സേജ് വന്നത് കൊണ്ടോ എന്തോ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു... അവളുടെ മെസ്സേജിന് മറുപടിയായി അവൻ അയച്ചു... " .???????? സർപ്രൈസ്... എന്ത് സർപ്രൈസ്...... 😍 സർപ്രൈസ് പറയാൻ ഉള്ളതാണോ?

വീട്ടിലേക്ക് വരുമ്പോൾ എല്ലാം അറിയാം.... എന്താണ് എന്നാലും... അത് വരുമ്പോൾ കാണാം... ഓഹ്... ശരിക്കും 😍😍😍 കാണിച്ചു തരുമോ 🥰🥰🥰🥰 🤦‍♀️🤦‍♀️🤦‍♀️പോ അവിടുന്ന്... നന്ദ പ്ലീസ്... പോവല്ലേ... 🤨🤨🤨🤨മ്മ് എന്താ Love you soo much baby...💋💋💋💋💋💋 Bla.......🤮🤮🤮🤮 വോമിറ്റ് ചെയ്യാൻ വരുന്നുണ്ടോ... സാരല്ല്യ ഇപ്പോ അങ്ങനെ കാണും... ടേക്ക് റസ്റ്റ്‌... 🙈🙈 എഗൈൻ... സ്റ്റിൽ ഐ ലവ് യൂ ❤️❤️❤️❤️❤️ നന്ദയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു... അവളും തിരിച്ചു ടൈപ്പ് ചെയ്തു love you so.. പിന്നെ എന്തോ ഓർത്തവൾ ബാക്ക് സ്പേസ് അടിച്ചു ഫോൺ ചുണ്ടോട് ചേർത്തു... അപ്പോഴും ആ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചിരുന്നു... 💙💙💙💙💙💙💙💙💙 ഹാളിൽ ജാനകിയമ്മയുടെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു ഇന്ദ്രൻ... സ്വന്തം മകനെ മനസിലാക്കാൻ ഇത്രേം കാലം വേണ്ടി വന്നല്ലോ എന്ന കുറ്റബോധത്തിലവർ അവന്റെ മുടിയിഴകളെ തഴുകി കൊണ്ടിരിന്നു.... കാലങ്ങൾക്ക് ശേഷം അമ്മയുടെ വാത്സല്യം ഏറ്റുവാങ്ങിയ നിർവൃതിയിൽ ഇന്ദ്രനും കണ്ണുകളടച്ചു... അടുക്കളയിൽ പാറുവും ലച്ചുവും രാധമ്മയും കൂടി പാചകത്തിന്റെ തിരക്കിലായിരുന്നു...

അനുവും കൃഷ്ണനും അവരെ നോക്കിക്കൊണ്ട് അവരുണ്ടാക്കുന്നത് രുചിച്ചുമിരുന്നു... അവിടുത്തെ ബഹളവും കളിചിരിയുമെല്ലാം കേട്ട് അനു പറഞ്ഞു ഇപ്പോഴാ ഇതൊരു വീടായത് അല്ലെ അച്ഛാ... മതി... നേരം സന്ധ്യയായി... അച്ചമ്മേടെ കുട്ടി പോയി കുളിച്ചേ... എന്നിട്ട് ഈ ചുരിദാർ ഓക്കെ മാറ്റി ഒരു സെറ്റ് മുണ്ട് ചുറ്റിക്കോ... ഈ ഇറുകി പിടിച്ച വസ്ത്രങ്ങൾ ഒന്നും ഇനി വേണ്ടട്ടോ... അതിന് സമ്മതമെന്നോണം അനു തലയാട്ടി അനു മുകളിലേക്ക് കയറി... പാറു എവിടെ ലച്ചു... ജാനകി ചോദിച്ചു... ഏടത്തി അപ്പുനോട്‌ കാര്യങ്ങൾ വിളിച്ചു പറയുവാണ്... എങ്കിലേ നേരത്തെ വരൂ... ആഹാ... അത് നന്നായി... ********* റൂമിലെത്തിയ അനു നേരെ പോയി ഫ്രഷായി... എന്നിട്ട് വാർഡ്രോബ് തുറന്നു സെറ്റ്‌മുണ്ടുകൾ ഇരിക്കുന്ന അറയിലൂടെ വിരലുകൾ ഓടിച്ചു... തടഞ്ഞു നിന്നത് ഒരു നീലകളർ കരയുള്ള മുണ്ടിലാണ്... അതിന് ഒരു നീല ബ്ലൗസും എടുത്തു... അത് ഉടുത്തു അനു നേരെ കണ്ണാടിയിൽ പോയി നോക്കി... ഒരു കുഞ്ഞു പൊട്ടും നെറ്റിയിൽ സിന്ദൂരവും തൊട്ട് മുടി വകഞ്ഞു കെട്ടി....

കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയമൊന്ന് നോക്കി... ഒരു പുഞ്ചിരിയോടെ താഴെക്കിറങ്ങി.... പൂജാമുറിയിൽ പോയി പ്രാർത്ഥിച്ചു നെറ്റിയിൽ ബസ്‌മവും വരഞ്ഞു അനു ഹാളിലേക്ക് നടന്നു.... ഹായ് നല്ല സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ.... അനുവിനെ കണ്ടതും രാധമ്മ പറഞ്ഞു... അനുവിനെയും കൂട്ടി ലക്ഷ്മി നേരെ അടുക്കളയിലേക്ക് പോയി... കുറച്ചു ഉപ്പും മുളകും കടുകും ഓക്കെ എടുത്തു ദൃഷ്ടി ഉഴിഞ്ഞു അടുപ്പിലേക്ക് ഇട്ടു... അവളെയും കൂട്ടി ഹാളിലേക്ക് നടന്നു... എല്ലാവരും ഓരോന്ന് പറഞ്ഞു കളിച്ചു ചിരിച്ചു ഇരിക്കുമ്പോൾ അനുവിന്റെ കണ്ണുകൾ ഗേറ്റ്ലേക്കായിരുന്നു... സർപ്രൈസ് ഉണ്ടന്ന് പറഞ്ഞതല്ലേ... ഒന്ന് നേരത്തെ വന്നൂടെ... ഇന്ന് നന്നായി ഒന്ന് ഞെട്ടും... അനു പിറുപിറുത്തു... പുറത്ത് വണ്ടിയുടെ ശബ്ദം കേട്ടതും രാധമ്മ പറഞ്ഞു മോൻ വന്നെന്നു തോന്നുന്നു... ഞാൻ വാതിൽ തുറക്കാം അതും പറഞ്ഞു അനു എഴുന്നേറ്റു വേഗം നടന്നു... പിന്നാലെ മറ്റുള്ളവരും.... കാളിങ് ബെൽ അടിക്കുന്നതിനു മുന്നേ അനു വാതിൽ തുറന്നു... പല്ലവിന്റെ മുഖത്തേക്ക് നോക്കി... എന്നാൽ അവളെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കാതെ പല്ലവ് നേരെ അകത്തേക്ക് കയറി...

ഇത് എന്ത് കഥയാണ് എന്നർത്ഥത്തിൽ അനു അവിടെ തന്നെ നിന്നു... ഭാര്യ ഇത്രേം സുന്ദരിയായി നിൽക്കുന്നത് അങ്ങേരുടെ കണ്ണിൽ കണ്ടില്ലേ... പല്ലവ് ഒന്നും മിണ്ടാതെ ഇന്ദ്രനെ കെട്ടിപിടിച്ചു... ഇത്രേം നാളത്തെ അവഗണനക്കും കുത്തിനോവിപ്പിക്കലിനും മാപ്പെന്നപോലെ... ഇന്ദ്രനും അവനെ പുണർന്നു... അച്ഛാ....... പല്ലവ് അത്രമേൽ സ്നേഹത്തോടെ വിളിച്ചു... ഇന്ദ്രന്റെ കണ്ണുകളിൽ നീർത്തിളക്കമുണ്ടായി.. ഇതെങ്ങനെ അറിഞ്ഞു എന്നാലോചിച്ചു തല പുണ്ണാക്കണ്ട... പാറു ആന്റി വിളിച്ചു പറഞ്ഞു... അനുവിന്റെ അരികിൽ നിന്ന കൃഷ്ണൻ പറഞ്ഞു... ഓഹ്... അപ്പൊ അമ്മ എന്റെ സർപ്രൈസ് വെള്ളത്തിൽ വരച്ച വരപോലെ ആക്കിയല്ലേ... മ്മ്.... കൃഷ്ണൻ അതിനൊന്നു മൂളി... ഒരു സ്വർഗം പോലെ ആയിരുന്നു അന്ന് രാത്രി ആ വീട്ടിൽ... കളികളും ചിരികളുമായി... ഭക്ഷണം കഴിക്കലും കഴിപ്പിക്കലും ഓക്കെ ആയി എല്ലാവരും ഓരോ നിമിഷവും ആഘോഷിച്ചു....

സമയം ഏറെ വൈകിയായിരുന്നു അന്ന് എല്ലാവരും കിടന്നത്... അനു റൂമിലേക്ക്‌ ചെല്ലുമ്പോൾ പല്ലവ് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു... അനുവും അവന്റെ അരികിലേക്ക് നടന്നു... എന്താണ് ഇത്രേം വലിയ ആലോചന? ഹേയ്... ഞാൻ വെറുതെ ഓരോന്ന്... എല്ലാം ഒരു സ്വപ്നം പോലെ തോന്നുവാണ്... പാവം അച്ഛൻ ഒരുപാട് അനുഭവിച്ചു കാണുംലെ നന്ദ.... അതൊക്കെ കഴിഞ്ഞില്ലേ... നമുക്ക് അത് വിടാം... മ്മ്.... അവൻ നന്ദയേ ഒന്ന് നോക്കി... സെറ്റ്മുണ്ട് ഉടുത്തു ആ രാത്രിയിലെ നിലവിൻറെ വെളിച്ചത്തിൽ ഒരു പ്രത്യേക സൗന്ദര്യം തോന്നി അവൾക്കു.... അവളിൽ നിന്നും കണ്ണുകൾ പിൻവലിക്കാനാവാതെ പല്ലവ് അവളെ തന്നെ നോക്കി... മനോഹരമായ പുഞ്ചിരി ഒളിപ്പിച്ചു വെച്ച ആ ചുണ്ടുകളിലാണ് അവന്റെ കണ്ണുകൾ തറഞ്ഞത്... പല്ലവിന്റെ പ്രേമപൂർവ്വമായ നോട്ടം താങ്ങാനാവാതെ അനുവിന്റെ മുഖം താഴ്ന്നു...

പല്ലവ് അനുവിന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു... എന്തോ പ്രതീക്ഷിച്ചെന്ന വണ്ണം അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.... അവളുടെ മുഖഭാവം നോക്കി നിൽക്കെ കുസൃതിയോടെ അവളുടെ മുഖത്തേക്ക് പല്ലവ് ഊതി... കണ്ണുകൾ തുറന്ന അനുവിനെ നോക്കി അവൻ പുരികം പൊക്കി... എന്താണ് ഭാര്യേ... എ......എ..ന്താ ..... പതർച്ചയോടെ അനു ചോദിച്ചു.... മ്മ്ഹ്... എന്താ... എന്റെ നന്ദക്കുട്ടി ചേട്ടന്റെയിൽ നിന്നും ഒരു കിസ്സൊക്കെ പ്രതീക്ഷിച്ചോ? അയ്യടാ... ഒന്ന് പോയെ... അനു അവളുടെ ചമ്മൽ മറച്ചു വെച്ച് പറഞ്ഞു... എന്തിനാ പെണ്ണെ ഇത്രേം ജാഡയിടുന്നത്... നീ എന്നിൽ നിന്നും ഒരു ഉമ്മ പ്രതീക്ഷിച്ചു... പ്രതീക്ഷിച്ചു... പ്രതീക്ഷിച്ചു... ഇല്ലാ... ഇല്ലാ... ഇല്ല. പല്ലവ് പൊട്ടി ചിരിച്ചു... നീ കള്ളം പറഞ്ഞാലും നിന്റെ കണ്ണുകൾ കളവ് പറയില്ല... നിന്റെ ഈ മൊടയെല്ലാം മാറ്റി തരാൻ എനിക്ക് നന്നായി അറിയാം കേട്ടോ... അവന്റെ തടിയിൽ വിരലുകൾ ഓടിച്ചു അവൻ പറഞ്ഞു... ഓഹ്... ഇങ്ങ് വായോ... അതും പറഞ്ഞു അനു തിരിഞ്ഞു നിന്നു... അരികിൽ വന്നാൽ എന്ത് തരും.... നല്ല വീക്ക് വെച്ച് തരും..

. എങ്കിൽ അതൊന്നു കണ്ടിട്ട് തന്നെ കാര്യം... പല്ലവ് അനുവിന്റെ അരികിലേക്ക് നടന്നു... അനു പെട്ടൊന്ന് ഒരടി പിന്നോട്ട് വെച്ചു... അയ്യാ... പേടിച്ചു പിറകിലേക്ക് നടക്കുന്ന നീയാണോ എന്നെ അടിക്കാൻ വരുന്നത്... നിന്നിടത്തു നിന്നും അനങ്ങരുത്... പല്ലവിന്റ വാക്കുകൾ കേട്ടതും അനു അവിടെ തന്നെ നിന്നു... അവളുടെ കണ്ണിലേക്കു നോക്കി കൊണ്ട് അവൻ ഓരോ അടിയും മുന്നോട്ട് വെച്ചു..... അവന്റെ ആ നോട്ടത്തിൽ അവൾ സ്വയം മറന്നു നിന്നു... അവളുടെ ആ നിൽപ്പ് അവന്റെ ഉള്ളിലെ പ്രണയത്തെ ആളിക്കത്തിക്കാൻ പാകമുള്ളതായിരുന്നു... അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടോട് ചേർത്തു വെച്ചവൻ നുകർന്നു.... ഭ്രാന്തമായ ആവേശത്തോടെ അവരുടെ പ്രണയം ദീർഘ ചുംബനമായി അവർ കൈ മാറി.... പരസ്പരം അകലുമ്പോൾ അനുവിനെ പല്ലവിനെ നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി....

അവൾ അവന്റെ നെഞ്ചിലേക്ക് മുഖമമർത്തി... ഒരു ചിരിയോടെ അവൻ അവളെ പൊതിഞ്ഞു പിടിച്ചു നെറുകയിൽ ചുംബിച്ചു.... അവന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന അനു അവന്റെ കൈകൾ എടുത്തു അവളുടെ സെറ്റ്മുണ്ടിന്റെ വിടവിലൂടെ അവളുടെ വയറിൽ തട്ടിച്ചു.... ആദ്യമായി ഉദരത്തിൽ കിടക്കുന്ന അവന്റെ കുഞ്ഞിനെ തൊട്ടപ്പോൾ അവന്റെ കൈകളിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു.... അവളുടെ സെറ്റ് മുണ്ടിന്റെ തലപ്പ് കുത്തിയത് അഴിച്ചു മാറ്റി അവൻ അവളുടെ വയറിൽ ചുംബിച്ചു.... അവന്റെ കുഞ്ഞിന് അവൻ നൽകുന്ന ആദ്യചുംബനം..... ഒത്തിരി സ്നേഹത്തോടെയും സന്തോഷത്തോടെയും പല്ലവ് അനുവിനെ കൈകളിൽ കോരിയെടുത്തു റൂമിലേക്ക് നടന്നു..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story