💐നീർമിഴിപൂക്കൾ💐: ഭാഗം 42

neermizhippookkal

രചന: ദേവ ശ്രീ

കിടക്കാനായി റൂമിലേക്ക്‌ വന്ന നന്ദ റൂമിൽ പല്ലവിനെ കാണാത്തതു കൊണ്ട് ബാൽക്കണിയിലേക്ക് ചെന്ന് നോക്കിയപ്പോൾ കണ്ണുകൾ അടച്ചു നിൽക്കുന്ന പല്ലവിനെയാണ് കണ്ടത്.... ഇതെന്താ നിന്ന് ഉറങ്ങുവാണോ? നന്ദയുടെ സ്വരം കേട്ട് പല്ലവ് ഞെട്ടി കണ്ണുകൾ തുറന്നു.... പരിസരബോധമില്ലാതെ പല്ലവ് മൂളി... ഹേ... ഞാൻ കണ്ടതൊക്കെ വെറും പാഴ്ക്കിനവായിരുന്നോ അപ്പൊ.... ഒരു ഗ്രേ കളർ ടോപ്പും ബ്ലാക്ക് പാഡ്യാലയും ഇട്ട് മുന്നിൽ നിൽക്കുന്ന അനുവിനെ ഒന്ന് കൂടി അവൻ നോക്കി... എന്തോന്ന്? പുരികം പൊക്കി ഗൗരവത്തിൽ അനു ചോദിച്ചു..... ഒന്നുല്ല്യ... ഞാൻ ഒരു സെൽഫ് കോൺവെർസേഷൻ നടത്തിയതാണേ.... അങ്ങനെയെങ്കിൽ മനസ്സിൽ പറഞ്ഞാൽ പോരെ... എന്തിനാ ഇത്രേം സൗണ്ടിൽ പറയുന്നത്... ഇത് ഇപ്പോ നല്ല കഥ... എന്റെ വീട്... എന്റെ വാ... എന്റെ സൗണ്ട്... പക്ഷെ കേൾക്കുന്നത് എന്റെ ചെവിയാണ്... അത്രേം കേൾക്കാൻ ബുദ്ധിമുട്ടെങ്കിൽ തമ്പുരാട്ടിക്ക് ചെവി പൊത്തി പിടിക്കാമായിരുന്നില്ലേ... ഓഹ് ഈ ജന്തുവിനെയാണോ ഞാൻ നേരത്തെ കിനാവ് കണ്ടു നിന്നത്....

പല്ലവ് മനസ്സിൽ ഓർത്തു.. ഉറങ്ങാൻ വരുന്നില്ലേ.... പല്ലവ് അനുവിനെ നോക്കി.. എന്റെ നന്ദ... നിനക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ നീ പോയി കിടന്നോ... എനിക്ക് ഉറക്കം വരുന്നില്ല... ഞാൻ കുറച്ചു നേരം കൂടി ഇവിടെ ഇരുന്നോട്ടെ... അതെന്തിനാ? അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കാ... നീ എന്നെ ഉറക്കിട്ടൊന്നുമല്ലല്ലോ എന്നും ഉറങ്ങാറ്... അവളുടെ ഓരോ ചോദ്യങ്ങൾ.... അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പല്ലവ് വീണ്ടും പറഞ്ഞു... നന്ദ മുഖം കൊണ്ട് ഗോഷ്ഠി കാണിച്ചു അകത്തേക്ക് കയറി... ച്ചേ..... എന്നാലും നല്ലൊരു സ്വപ്നമായിരുന്നു... എന്നെങ്കിലും ഒരിക്കൽ അത് സഫലമാകുമായിരിക്കും.... ഇത്രേം കാലം അന്യമായി നിന്നതെല്ലാം ഇപ്പോ സ്വന്തമല്ലേ... അച്ഛന്റെ സ്നേഹം... എല്ലാവരും ഒരു വീട്ടിൽ... ഇതൊക്കെ ഒരിക്കലും എന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല... ആഗ്രഹിച്ചിട്ടും കാര്യമില്ലാത്തത് കൊണ്ടായിരിക്കാം...

ഓരോന്നോർത്തു കുറച്ചു നേരം കൂടി പല്ലവ് അവിടെ നിന്നു... പിന്നെ കിടക്കാനായി റൂമിലേക്ക്‌ ചെന്നു.... പുതച്ചു മൂടിഉറങ്ങുന്ന നന്ദയുടെ മുഖത്തെ മുടിയിഴകൾ മാറ്റി കവിളിൽ ചുണ്ടുകൾ ചേർത്തു.... ഇനിയും ഒരുപാട് ദൂരമുള്ള യാത്രയാണോ നീ എനിക്ക്... കയ്യെത്തിപിടിക്കാൻ അത്രയും അരികെ ഉണ്ടായിട്ടും നിന്നിലേക്കുള്ള അകലം കൂടി വരുവാണോ.... എന്നെങ്കിലും നിന്റെ ഈ മനസ്സിൽ എനിക്കും ഒരു സ്ഥാനമുണ്ടാകില്ലേ നന്ദ... അവന്റെ മനസിൽ ഓരോന്നോർത്ത് എപ്പോഴോ ഉറക്കത്തിലേക്ക് വീണു... രാവിലെ നന്ദ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ കണ്ടത് അവളുടെ മാറിൽ മുഖം പൂഴ്ത്തി ഉറങ്ങുന്ന പല്ലവിനെയാണ്... അവന്റെ മുഖം മാറിൽ നിന്നു പതിയെ അടർത്തി മാറ്റി പില്ലോയിലേക്ക് വെച്ചു... കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയോട് കൂടി ഉറങ്ങുന്ന അവന്റെ മുഖത്തേക്ക് ഉറ്റുനോക്കിയവൾ... ഡ്രിം ചെയ്തു വൃത്തിയിൽ ഒതുക്കിയ തലയിലെ കുറ്റി മുടിയിൽ അവൾ വിരലുകൾ തഴുകി... നെറ്റിയിൽ അമർത്തി ചുംബിച്ചു.... ബെഡ്ഷീറ്റ് മാറ്റി അഴിഞ്ഞുലഞ്ഞ മുടി വാരി കെട്ടി പതിയെ എഴുന്നേറ്റു...

ചുരിദാർ ആയതിനാൽ അവളുടെ വീർത്തു വരുന്ന കുഞ്ഞിവയറു കാണാം... സാരി ഉടുത്താൽ അപ്രത്യക്ഷമാവുന്നത് കാണെ അനുവിന് ഒരു നിരാശ തോന്നും.... അവൾ പതിയെ ശ്രദ്ധയോടെ ബെഡിൽ നിന്നും എഴുന്നേറ്റു ബാത്‌റൂമിലേക്ക് നടന്നു... ഫ്രഷായി താഴേക്ക് ചെന്നു... അടുക്കളയിൽ രാധമ്മയും അപ്പച്ചിയും അമ്മയും ഓരോ പണികളിലായിരുന്നു... അനുവിനെ അടുക്കളയിൽ കണ്ടപ്പോൾ ലക്ഷ്മി പറഞ്ഞു എന്തിനാ മോളെ ഇത്രേം നേരത്തെ എഴുന്നേറ്റത്... കുറച്ചു നേരം കൂടി കിടക്കാമായിരുന്നില്ലേ... നല്ല കഥയായി... കുഞ്ഞു ഇന്ന് നേരം വൈകിയേക്കുവാ.... ഇത്രേം നേരം ഒന്നും കിടക്കാറില്ല... നേരത്തെ എഴുന്നേൽക്കും... അനുവിന് ചായ കൊടുക്കുന്നതിനിടയിൽ രാധമ്മ പറഞ്ഞു.... ജാനകിയും ഇന്ദ്രനും കൂടി പൂമുഖത്തിരുന്നു സംസാരിക്കുകയായിരുന്നു.... ഒപ്പം പല്ലവും അവർക്കിടയിലേക്ക് വന്നു... ഗുഡ് മോർണിംഗ് അച്ഛാ...

ഗുഡ് മോർണിംഗ്... ജാൻ... അച്ഛമ്മയുടെ കവിളിൽ പിടിച്ചു പല്ലവ് പറഞ്ഞു... ഈ ചെക്കൻ.... അവന്റെ കയ്യിൽ ചെറുതായി ഒന്നടിച്ചു ജാനകി പറഞ്ഞു... ദേ അപ്പൂ കുട്ടികളിയെല്ലാം മാറ്റി വെച്ചോ... നിനക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ പോവാ... ഇനി നീ ഞങ്ങടെ ചെല്ല കുട്ടിയല്ല... അച്ഛനായി... ജാനകി പല്ലവിനോട്‌ പറഞ്ഞു... ഓഹ് തുടങ്ങി ഉപദേശം... ഒന്നു നിർത്തന്റെ അച്ഛമ്മേ.... പിന്നെയും പല്ലവും ജാനകിയും കൂടി ഓരോന്ന് സംസാരിച്ചു കൊണ്ടിരിന്നു... ആദ്യമായിട്ടായിരുന്നു ഇന്ദ്രൻ പല്ലവിനെ അത്രയും കൂളായും ജോളിയായും കാണുന്നത്... ആദ്യം രണ്ടുപേർക്കിടയിലും സംസാരത്തിന് തുടക്കം കുറിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും പോകെ പോകെ അവർ ഓരോന്ന് സംസാരിച്ചു തുടങ്ങി... പിന്നെ കളിചിരികൾ മുഴങ്ങി കേട്ട് തുടങ്ങി... പല്ലവിന്റെ കുട്ടിക്കാലത്തെ ഓരോ കുസൃതികളും പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു....

ഇന്ദ്രൻ അറിയുകയായിരുന്നു ഇത്രേം കാലം നഷ്ട്ടപെടുത്തിയ നല്ല നിമിഷങ്ങളുടെ വില.... അപ്പോഴാണ് പല്ലവിന്റെ ഫോൺ റിംഗ് ചെയ്തത്... അവിടെ ഉള്ളവരോട് ഇപ്പൊ വരാം എന്നും പറഞ്ഞു അവൻ കാറിന്റെ കീയുമായി വേഗം ഇറങ്ങി... 💙💙💙💙💙💙💙💙💙 രാഹുൽ എനിക്ക് എന്തോ ഒരു വയ്യായാ പോലെ തോന്നുന്നു... വയറൊക്കെ കുളത്തി പിടിക്കും പോലെ.... ഇല്ല അവി... ഈ സമയത്ത് ഇങ്ങനെ ഓക്കേ ഉണ്ടാകും... കൂടാതെ ദിവസവുമുള്ള യാത്രയും... നെക്സ്റ്റ് വീക്ക്‌ കൂടി കഴിഞ്ഞാൽ ഞാൻ അമ്മയോട് ഇവിടേക്ക് വരാൻ പറയാം... അതാകുമ്പോൾ തനിക്കു ഒരു കൂട്ടാകും... അല്ലെങ്കിൽ കുറച്ചു ദിവസം താൻ രണ്ടു വീട്ടിലും പോയി നിന്നോ... രാഹുൽ അവികയുടെ അടുത്തിരുന്നു അവളെ സമാധാനിപ്പിക്കും വിധം പറഞ്ഞു... ഈ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ രാഹുലിൽ അത്രയും അടിമപെട്ടു പോയിരുന്നു അവിക... അവന്റെ ഓരോ നിമിഷത്തെ കെയറും സ്നേഹവും അവളെ മാറ്റി എന്ന് വേണം പറയാൻ.. അവളോട് കുറച്ചു നേരം കൂടി കഴിഞ്ഞു എഴുന്നേറ്റാൽ മതി എന്ന് പറഞ്ഞു അവൻ അവളുടെ അടുത്ത് തന്നെ ഇരുന്നു...

കണ്ണടച്ചു കിടക്കുമ്പോഴും അവിയുടെ മുഖഭാവവും കൈകൾ വയറിൽ അമരുന്നതും കണ്ടു രാഹുൽ ടെൻഷനായി.... അവി... വാ... നമുക്ക് ഹോസ്പിറ്റലിൽ പോകാം... ഇങ്ങനെ വേദന സഹിച്ചു കിടക്കേണ്ട.... മ്മ്... അതിന് അവി മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല... ബെഡിലേക്ക് ഒഴുകുന്ന ചുവന്ന ദ്രാവാകം കണ്ടതും രാഹുൽ ഭീതിയോടെ അവിയെ കോരിയെടുത്തു വേഗം കാറിന്റെ അരികിലേക്കു നടന്നു.... ഹോസ്പിറ്റലിൽ എത്തുംവരെയും രാഹുലിന്റെ നെഞ്ച് പെരുമ്പറകൊട്ടി കൊണ്ടിരുന്നു.... അവികക്കും കുഞ്ഞിനും ഒന്നും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിൽ രാഹുൽ ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി... സീറ്റിൽ കിടന്നു വേദന കൊണ്ട് പുളയുന്ന അവികയെ കാണുത്തോറും അവന്റെ നെഞ്ച് കൊളുത്തി വലിച്ചു... ഹോസ്പിറ്റലിൽ എത്തിയതും രാഹുൽ അവികയെ കോരി എടുത്തു ലേബർ റൂം ലക്ഷ്യമാക്കി ഓടി... രാഹുലിന്റെ കൂടെ അറ്റൻഡറും ഉണ്ടായിരുന്നു... തോമസേട്ടാ... ഏതാ ഗൈൻ? റീത്താ മാഡം ആയിരുന്നു... അവൻ ലേബർ റൂമിലേക്ക്‌ നേരെ കയറി... അവിടെ ഉണ്ടായിരുന്ന ബെഡിലേക്ക് അവിയെ കിടത്തി...

അപ്പോഴേക്കും അവികയുടെ ബോധം നഷ്ട്ടമായിരുന്നു... ഡോക്ടർ പുറത്ത് നിന്നോളൂ... റീത്താ മാഡം ഉണ്ട് ഇവിടെ... തോമസ് രാഹുലിനോട് പറഞ്ഞു... രാഹുൽ പുറത്തേക്ക് ഇറങ്ങി... സമയം കടന്നു പോയി... വൈകാതെ തന്നെ പല്ലവും അവിടെയെത്തി... രാഹുലിന്റെ ഫോൺ വന്നപ്പോഴാണ് പല്ലവ് വീട്ടിൽ നിന്നും ഇറങ്ങിയത്... നന്ദ അറിഞ്ഞാൽ ടെൻഷനാകണ്ടാ എന്ന് കരുതി പല്ലവ് ഒന്നും പറഞ്ഞില്ല... രാഹുലിന് ധൈര്യമെന്നോണം പല്ലവ് കൂടെ നിന്നു... കുറച്ചു മണിക്കൂറുകൾക്ക് ശേഷം ലേബർ റൂമിന്റെ വാതിൽ തുറന്നു വന്ന നേഴ്സ് ഉറക്കെ വിളിച്ചു... അവികയുടെ ആരെങ്കിലും ഉണ്ടെങ്കിൽ ഡോക്ടറുടെ ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു... പെട്ടൊന്ന് രാഹുലും പല്ലവും അവിടേക്ക് നടന്നു... വാതിൽ തുറന്നു വരുന്ന ഡോക്ടർ രാഹുലിനെയും മറ്റൊരു ചെറുപ്പക്കാരനെയും കണ്ടു ഡോക്ടർ റീത്ത അവരോട് ഇരിക്കാൻ പറഞ്ഞു...

എന്താ ഡോക്ടർ രാഹുൽ? രാഹുലിനെ കണ്ടു ഡോക്ടർ ചോദിച്ചു... വർധിച്ച ഹൃദയമിടിപ്പോടെ രാഹുൽ ചോദിച്ചു... ഡോക്ടർ അവി... അവിക? അപ്പോഴും ലേബർ റൂമിൽ നിന്നും കരച്ചിലിന്റെ നേർത്ത ചീളുകൾ കേൾക്കാമായിരുന്നു... രാഹുലിന്റെ ആരാണ് അവിക? കഷ്ട്ടമാണ് രാഹുൽ അതിന്റെ കാര്യം... ആ കുട്ടിടെ ജീവൻ രക്ഷിക്കാൻ പറ്റി... പക്ഷെ കുഞ്ഞ് പോയി... ഹെവി ബ്ലീഡിങ് ആയിരുന്നു.. രാഹുലിന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു... ആ കുഞ്ഞിനെ അവി ഉദരത്തിൽ പേറിയപ്പോൾ മുതൽ താനായിരുന്നു ആ കുഞ്ഞിന്റെ അച്ഛൻ... പല്ലവ് ആശ്വാസത്തിനെന്നവണ്ണം രാഹുലിന്റെ കൈകളിൽ കൈ മുറുക്കി ചേർത്തു പിടിച്ചു............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story