💐നീർമിഴിപൂക്കൾ💐: ഭാഗം 43

neermizhippookkal

രചന: ദേവ ശ്രീ

അവിക എന്റെ ഭാര്യയാണ് ഡോക്ടർ... വാട്ട്‌? ഐ കാണ്ട് ബിലീവ് ദിസ്‌... എന്നിട്ടാണോ രാഹുൽ താൻ ഇത്രേം ഇറെസ്പോൺസിബിളായി പെരുമാറിയത്. രാഹുലിൽ നിന്നും മൗനം മാത്രമായിരുന്നു മറുപടി... ഇത്രേം കാലം താൻ ഒളിപ്പിച്ചു വെച്ചതെല്ലാം ഡോക്ടർ മനസിലാക്കി കാണും എന്ന കാര്യം തീർച്ചയായിരുന്നു അയാൾക്ക്... ഓപ്പനായി പറയാം... ഈ കുഞ്ഞു അവികയുടെ യുട്രസിലായിരുന്നില്ല.. ബൗൾസിലായിരുന്നു... കുടലിൽ ബീജം പറ്റി ഇരുന്നാൽ അബോർഷൻ അല്ലാതെ വേറെ വഴിയില്ല രാഹുൽ... അത് കൊണ്ടാണ് ബ്ലീഡിങ് ആയതും അബോർഷൻ വേണ്ടി വന്നത്... ഡോക്ടർ, രാഹുൽ റീത്തയെ വിളിച്ചു.... അവികയുടെ ടെസ്റ്റ്‌ റിപ്പോർട്ട്‌.... റിപ്പോർട്ട്‌ രാഹുലിന് നേരെ നീട്ടുമ്പോൾ റീത്ത അതിശയകരമെന്നോണം ചോദിച്ചു... എങ്ങനെയാണ് ആ കുട്ടി ഇത്രേം ക്രൂരമായ റേപ്പിന് വിധേയമായത്? പല്ലവ് ഞെട്ടലോടെ രാഹുലിനെ നോക്കി... ഡോക്ടറുടെ ചോദ്യം കേട്ടപ്പോൾ രാഹുൽ നിശബ്ദനായി മുഖം താഴ്ത്തി ഇരുന്നതേ ഉള്ളൂ.... എന്താണ് രാഹുൽ മറുപടി പറയാത്തത്....

അവികയും ഈ കാര്യം ഞാൻ ചോദിച്ചപ്പോൾ റെസ്പോണ്ട് ചെയ്തില്ല... ആ സമയം തുടങ്ങി ഒരേ കരച്ചിലും... ആ വാക്കുകൾ രാഹുലിന്റെ ഉള്ളിലെ ഭയത്തെ ആളിക്കത്തിച്ചു... അവി ഒരിക്കലും അറിയരുത് എന്ന വിചാരിച്ച സത്യം ഇന്നിതാ അവളുടെ കാതുകളിൽ കേട്ടിരിക്കുന്നു... അവൾ സത്യത്തെ ഉൾക്കൊണ്ടാൽ എന്നിൽ നിന്നും അകലും... ഇരുന്നിടത്തു നിന്നും വേഗം എഴുന്നേറ്റു രാഹുൽ വേഗം അവികയുടെ ബെഡ് ലക്ഷ്യമാക്കി നടന്നു... പിന്നാലെ ഡോക്ടറും പല്ലവും.... അവളുടെ അരികിലേക്ക് നടക്കുമ്പോൾ രാഹുലിന്റെ നെഞ്ച് പൊട്ടിപോകുമോ എന്ന് വരെ തോന്നി അവനു... ബെഡിൽ നിന്നും മുഖം പൊത്തിയുള്ള അവളുടെ എങ്ങലടികൾ കേട്ടതും രാഹുൽ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.. രാഹുലിന്റെ സാമിപ്യമറിഞ്ഞ അവിക പരിസരം മറുന്നു ഉറക്കെ പൊട്ടികരഞ്ഞു... അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാതെ രാഹുലും ആശങ്കയിലായി... അവളെ ചേർത്തു പിടിച്ച അവന്റെ കൈകളെ തട്ടിയേറിഞ്ഞു അവിക പറഞ്ഞു വേണ്ട രാഹുൽ... വേണ്ട..

നീ നീ ചതിയാനാണ്... അന്നു രാത്രി എന്താണ് സംഭവിച്ചത്... പറ... പറയാൻ രാഹുൽ... അവന്റെ ഷിർട്ടിൽ അവികയുടെ കൈകൾ മുറുകി... അവനെ പിടിച്ചു കുലുക്കി കൊണ്ടവൾ ചോദിച്ചു... പറയാൻ... അന്ന് നീ എന്നെ... എന്നെ ആരോ കൂട്ടമായി... വാക്കുകൾ പലയിടത്തും അവൾക്ക് മുറിഞ്ഞു പോയി... രാഹുൽ അവളുടെ എതിർപ്പുകൾ കണക്കാതെ അവളെ നെഞ്ചോട് ഒതുക്കി പിടിച്ചു... അവി... അവൻ ശാന്തമായി വാത്സല്യത്തോടെ വിളിച്ചു... അവി... നീ എന്റെ മുഖത്തേക്ക് നോക്ക്... അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി... പറ അവി... എനിക്ക് നിന്നെ മറ്റൊരാൾക്ക് വിട്ട് കൊടുക്കാൻ കഴിയുമോ? നിന്നെ മറ്റൊരാൾ ഒരു നോട്ടം കൊണ്ട് പോലും കളങ്കപെടുത്താൻ ഞാൻ അനുവദിക്കോ? ഒരു നുള്ള് മണ്ണ് പോലും നിന്റെ ദേഹത്തു വീഴാൻ ഞാൻ സമ്മതിക്കുമോ അവി? എന്റെ കണ്ണിൽ നോക്കി പറ...എനിക്ക് അതിന് കഴിയോ... കഴിഞ്ഞ കുറച്ചു ആഴ്ചകളായി അവിക രാഹുലിന്റെ സ്നേഹം അടുത്ത് മനസിലാക്കിയവളാണ്... അത് കൊണ്ട് തന്നെ അവളെ ഒന്നിനു വേണ്ടിയും രാഹുൽ നഷ്ട്ടപെടുത്തില്ല എന്നവൾക്കറിയാം..

പറ അവി... എനിക്ക് കഴിയോ... ഇല്ലാന്ന് യന്ത്രികമായി തന്നെ അവികയുടെ തല ചലിച്ചു... നിനക്ക് എന്നെ വിശ്വാസമെങ്കിൽ നിനക്ക് നിന്റെ ശരീരത്തെയും പൂർണമായി വിശ്വസിക്കാം... രാഹുൽ ഉള്ളപ്പോൾ നിനക്ക് ഒന്നും സംഭവിക്കില്ല... അവൻ അവളുടെ നെറുകയിൽ തലോടി... അവളുടെ കൈകളും അവന്റെ അരക്കെട്ടിൽ മുറുകിയിരുന്നു... ഇനിയും എന്തിനാണ് ഈ സങ്കടം... നമ്മൾ ഒരിക്കലും ആഗ്രഹിക്കാതെ വന്ന ഒരഥിതി ആയിരുന്നു ആ കുഞ്ഞ്.. അവൻ നിന്റെ ഉദരത്തിൽ രൂപം കൊണ്ടത് എന്നെയും നിന്നെയും ഒരുമിപ്പിക്കാൻ ആണ്.... ആ കുഞ്ഞിനെ നമുക്ക് വിധിച്ചിട്ടില്ല അവി... അതോർത്തു ഇനി നിന്റെ കണ്ണുകൾ നിറയരുത്... അവളുടെ കണ്ണുകൾ ഇരു കൈവിരലാലും തുടച്ചു മാറ്റി രാഹുൽ പറഞ്ഞു... എന്നാലും ആ ടെസ്റ്റ്‌ റിസൾട്ടിൽ പറയുപോലെ ഞാൻ.... .അത്രയും നേരം മൗനമായി നിന്ന ഡോക്ടർ റീത്ത മുന്നോട്ട് വന്നു പറഞ്ഞു സോറി അവിക എനിക്ക് പറ്റിയ ഒരു മിസ്സ്‌അണ്ടർസ്റ്റാൻഡിൽ ഞാൻ പറഞ്ഞതാണ്... എഗൈൻ സോറി... അവിക ഡോക്ടർക്ക് നേരെ ആശ്വാസത്തിന്റെ ഒരു പുഞ്ചിരി നൽകി...

ടേക്ക് റസ്റ്റ്‌... അവളുടെ കവിളിൽ തട്ടി ഡോക്ടർ പറഞ്ഞു... രാഹുൽ നന്ദി സൂചകമായി ഡോക്ടറെ നോക്കി... അവർ അവനെ നോക്കി കണ്ണുകൾ ചിമ്മി പുറത്തേക്ക് പോയി... ഒപ്പം പല്ലവും... അവർ രണ്ടുപേരും കുറച്ചു സമയം സ്വസ്ഥമായി ഇരിക്കട്ടെ എന്ന് അവനും തോന്നി... പുറത്തിറങ്ങിയ പല്ലവ് ഡോക്ടറെ വിളിച്ചു... ഡോക്ടർ താങ്ക്സ്... ഡോക്ടർ പല്ലവിനെ ചോദ്യപൂർവ്വം നോക്കി... ഡോക്ടർ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ഒരു പക്ഷെ പാവം അവി... ഇങ്ങനെയൊക്കെ അല്ലെ പരസപരം സഹായിക്കാൻ പറ്റൂ... രാഹുൽ എന്റെ സബോഡിനേറ്റ് മാത്രമല്ലാ... ഒരു അനിയൻ കൂടി ആണ്... എന്റെ ഈ ഒരു വാക്കിനാൽ അവന്റെ ജീവിതം രക്ഷപ്പെടുമെങ്കിൽ എനിക്ക് അതിൽ സന്തോഷം മാത്രെമേഉള്ളൂ... നിറഞ്ഞ ചിരിയാലെ ഡോക്ടർ പല്ലവിന്റെ അരികിൽ നിന്നും നടന്നകന്നു... പല്ലവ് കുറച്ചു നേരം തൂണിൽ ചാരി നിന്നു... രാഹുൽ മാത്രമായിരുന്നു ആ സമയം അവന്റെ മനസ്സിൽ... എന്തായിരിക്കും അവിക്ക് പറ്റിയെതെന്ന് ഓർത്ത് ചിന്തകൾ കാടുകയറി തുടങ്ങിയിരുന്നു... ഡോർ തുറക്കുന്ന ശബ്ദം കേട്ട് പല്ലവ് തിരിഞ്ഞു നോക്കി...

പല്ലവിനെ കണ്ടതും രാഹുൽ മുഖം അമർത്തി തുടച്ചു അവന്റെ അരികിലേക്ക് നടന്നു... കുറച്ചു നിമിഷങ്ങൾ കൊണ്ട് ഒരുപാട് മാറ്റങ്ങൾ വന്ന ആ ചെറുപ്പക്കാരനെ പല്ലവ് സാസൂക്തം വീക്ഷിച്ചു.. സങ്കടം നിഴലിച്ച കണ്ണുകളും വിഷാദം പിടിപ്പെട്ട മുഖവുമായി വല്ലാത്ത ഒരു കോലം... രാഹുലിനോട് എന്ത് ചോദിക്കണം എന്നോ പറയണമെന്നോ പല്ലവിന് ഒരു പിടിയുമില്ലായിരുന്നു... പല്ലവിന്റെ അരികിൽ എത്തിയ രാഹുൽ അവനെ പൂണ്ടടക്കം കെട്ടിപിടിച്ചു... ഏട്ടാ..... രാഹുലിനെ തിരികെ കെട്ടിപിടിക്കുമ്പോൾ പല്ലവിന്റെ ഉള്ള് നിറയെ ആ അനിയനോടുള്ള സ്നേഹമായിരുന്നു.. അവിക്ക് കുഴപ്പമില്ലല്ലോ? ഇല്ല ഏട്ടാ... ഉറങ്ങി... അവനിൽ നിന്നും അടർന്നു മാറി രാഹുൽ പറഞ്ഞു... അവിക്ക് സംഭവിച്ചത് അറിയണം എന്നുണ്ടെങ്കിലും അതെപറ്റി പല്ലവ് ഒന്നും ചോദിച്ചില്ല നമുക്കൊന്ന് നടക്കാം... രാഹുൽ പല്ലവിനെ നോക്കി ചോദിച്ചു... അതിന് സമ്മതമെന്നോണം പല്ലവ് തലയാട്ടി... കുറച്ചു ദൂരം ആഹാ ഹോസ്പിറ്റലിലെ വരാന്തയിലൂടെ നടന്നതും തമ്മിലുള്ള മൗനത്തെ വെടിഞ്ഞു രാഹുൽ പറഞ്ഞു...

ചില സമയങ്ങളിൽ ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത ചിലർ നമ്മുടെ ജീവിതത്തിലേക്ക് വില്ലനായി വരും.... അഖിൽ അവനായിരുന്നു എന്റെ ഉറ്റ സുഹൃത്ത്.. പിന്നീട് രാഹുൽ അവന്റെയും അവികയുടെയും ജീവിതത്തിൽ ഉടനീളമുണ്ടായ കാര്യങ്ങൾ പല്ലവിനോട് പറഞ്ഞു... ഒടുവിൽ അവരെ കൊല്ലാതെ കോമയിലേക്ക് തള്ളി വിട്ടതടക്കം.. പല്ലവിന് എന്തെന്നില്ലാത്ത ബഹുമാനം തോന്നി... അവൻ രാഹുലിനെ ചേർത്തു പിടിച്ചു പറഞ്ഞു... അവളുടെ ഭാഗ്യമാണ് നീ.. നിന്നെ പോലെ അവളെ സ്നേഹിക്കാൻ മറ്റാർക്കും കഴിഞ്ഞെന്ന് വരില്ല... നന്ദി എനിക്ക് എന്നും ഏട്ടനോടാണ്... ഏട്ടൻ എന്നെ സഹായിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ എനിക്ക് ഇന്ന് അവിയെ എനിക്ക് കിട്ടില്ലായിരുന്നു... ഹേയ് എന്താടോ ഇത്... വാ നമുക്ക് റൂമിലേക്ക് പോകാം... ഞങ്ങൾ റൂമിലെത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും രാഹുലിന്റെ അച്ഛനും അമ്മയും വന്നു... വീട്ടിൽ നിന്നുള്ള വിളികളുടെ എണ്ണം കൂടിയപ്പോൾ പല്ലവ് അമ്മയോട് കാര്യങ്ങൾ പറഞ്ഞു... പല്ലവിനോട് രാഹുൽ പൊക്കോളാൻ പറഞ്ഞെങ്കിലും അവിക ഉണർന്നു പോകാം എന്ന് പറഞ്ഞു അവിടെ തന്നെയിരുന്നു...

രാഹുലിന്റെ വീട്ടുകാരോട് സംസാരിച്ചിരിക്കുമ്പോഴാണ് ഡോറിൽ ആരോ മുട്ടുന്നത് കേട്ടത്.. വാതിൽ തുറന്നു നോക്കിയപ്പോൾ അനുവും അച്ഛനും അമ്മയും... ഇച്ചേച്ചി... അനുവിനെ കണ്ടതും അവിക വിതുമ്പി.... മോളെ അവി... അനുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു... അനു അവളെ നെഞ്ചോട് ചേർത്തു സമാധാനിപ്പിച്ചു കൊണ്ടിരുന്നു... അനുവിന്റെ പ്രെസെൻസ് അവികയുടെ മനസിന് വല്ലാത്ത ആശ്വാസമായിരുന്നു.. രാഹുലിന്റെയും അവന്റെ വീട്ടുക്കാരുടെയും സ്നേഹപൂർവ്വമുള്ള പരിചരണം കണ്ടപ്പോൾ അനുവിന് സമാധാനം തോന്നി... ഈ അവസ്ഥയിൽ അമ്മ ഇവിടെ വന്നു നിൽക്കുക എന്ന് പറഞ്ഞാൽ അത് ശരിയാവില്ല... അവിയെ തനിച്ചാക്കി എന്നോർക്കുമ്പോൾ വല്ലാത്ത വേദനയും തോന്നി അവൾക്ക്... അനു അന്ന് അവിടെ നിൽക്കാം എന്ന് പറഞ്ഞെങ്കിലും ആരും അതിന് സമ്മതിച്ചില്ല.... എല്ലാവരോടും യാത്ര പറഞ്ഞു അവർ നാലുപേരും അവിടെ നിന്നും ഇറങ്ങി... ഇന്ദ്രനും പാർവതിയും അവർ വന്ന വണ്ടിയിലും അനു പല്ലവിനോപ്പവും ആയിരുന്നു തിരിച്ചുള്ള യാത്രയിൽ... യാത്രയിൽ ഉടനീളം രണ്ടുപേർക്കും ഇടയിൽ തികഞ്ഞ മൗനം മാത്രമായിരുന്നു...

വീട്ടിൽ എത്തിയിട്ടും അനുവിന്റെ അവസ്ഥ കണ്ടു പല്ലവ് ആകെ അസ്വസ്ഥനായി... അനിയത്തിയുടെ അവസ്ഥയിൽ അനുവിന്റെ മനസ് വല്ലാതെ വേദനിക്കുന്നതായി തോന്നിയ പല്ലവ് അനുവിന്റെ അരികിൽ പോയിരുന്നു... നന്ദ നോക്ക്... അവൻ അവളുടെ അടുത്തേക്ക് ഒന്ന് കൂടി നീങ്ങിയിരുന്നു വിളിച്ചു... നന്ദ... നീ ഈ സമയത്തു ഇങ്ങനെ വിഷമിക്കല്ലേ... നമ്മുടെ ബേബിയെകൂടെ അത് ബാധിക്കും... നിന്റെ വിഷമം എനിക്ക് മനസിലാവും...ഒരു പക്ഷെ ആ കുഞ്ഞു നഷ്ട്ടപെട്ടത് നന്നായി... എന്തോ ഓർമ്മയിൽ പല്ലവ് പറഞ്ഞു... പറഞ്ഞു കഴിഞ്ഞതിൽ പിന്നെയാണ് പറഞ്ഞതിന്റെ പൊരുൾ അവൻ ഓർത്തത്.. അവന്റെ ആ വാക്കുകൾ അനുവിന്റെ കണ്ണിലും മനസിലും കനലുകൾ കോരിയിട്ട പോലെയായി.. നിങ്ങൾക്ക് വലുത് നിങ്ങളുടെ കുഞ്ഞിന്റെ കാര്യമാണല്ലേ... അത് പോലെ തന്നെയാണ് എനിക്ക് എന്റെ അനിയത്തിയുടെ കാര്യവും...

അവളുടെ വിഷമം എന്താണ് എന്ന് നിങ്ങൾക്കറിയോ... എങ്ങനെ അറിയാനാണ്... അതിന് നിങ്ങൾക്ക് മറ്റുള്ളവരുടെ വിഷമവും സങ്കടവും ഓക്കെ കാണാൻ കഴിയുമോ... സ്വാർത്ഥനാണ് നിങ്ങൾ... ഈ കുഞ്ഞു ഒന്ന് കൊണ്ടല്ലേ നിങ്ങൾ എന്നെ ഇവിടെ പിടിച്ചു നിർത്തിയത്... വെറും ഓൺ ഇയർ ദൈർഘ്യമുള്ള ദാമ്പത്യജീവിതമാണ് നമ്മുടെതെന്ന് വലിയ സിനിമാ ഹീറോസിനെ പോലെ നീ തന്നെയല്ലേ എന്നോട് പറഞ്ഞത്... ഈ കുഞ്ഞു നഷ്ട്ടപെട്ടാലേ നിനക്ക് ഓക്കെ വിഷമം എന്തെന്ന് മനസിലാകൂ... നന്ദ..... നീ എന്താ ഇങ്ങനെയൊക്കെ.. ഓഹ് മതി... ഇനി അതിന്റെ പേരിൽ വല്ലാതെ അഭിനയിച്ചു കൂട്ടണ്ട.... നന്ദ... നീ... പറ നന്ദ... നിനക്ക് എല്ലാം അഭിനയമായാണോ തോന്നുന്നത്... ആണോ... എന്റെ സ്നേഹവും ഞാൻ നിന്നോട് കാണിക്കുന്ന ആത്മാർത്ഥതയും എല്ലാം അഭിനയമാണോ നന്ദ.... പല്ലവിന്റെ മനസ് അത്രമേൽ വേദനിച്ചത് കൊണ്ടാകാം കണ്ണുകൾ ചുവന്നത്... അത് കാണെ അനുവിന്റെ നെഞ്ചോന്ന് പിടഞ്ഞെങ്കിലും അത് പാടെ അവഗണിച്ചു അവൾ ബെഡിൽ പോയി കിടന്നു...

അവളുടെ കിടപ്പും നോക്കി പല്ലവ് സോഫയിൽ തന്നെ ഇരുന്നു... നീ എന്നെ മനസിലാക്കിയില്ലല്ലോ നന്ദ... എന്റെ ലോകം തന്നെ നീയാണ്... ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നതും ആ കുഞ്ഞു ലോകത്തിലാണ്... പക്ഷെ നിനക്ക് ഞാൻ വെറുമൊരു പകരക്കാരൻ ആണോ? അവളുടെ അവസാന വാക്കുകൾ അവന്റെ നെഞ്ചിൽ കൊളുത്തി വലിച്ചു കൊണ്ടിരിന്നു.... ഈ കുഞ്ഞു നഷ്ട്ടപെട്ടാലേ നിനക്കും വിഷമം വരൂ എന്ന്... എന്റെ ഉള്ളം ഇപ്പോൾ വല്ലാതെ വേദനിക്കുന്നു നന്ദ... ഈ കടന്നു പോകുന്ന ഓരോ നിമിഷത്തിലും നിന്റെ വാക്കുകൾ എന്നെ വല്ലാതെ കുത്തി മുറിവേൽപ്പിക്കുന്നു... അതിൽ നിന്നും രക്തം കിനിയുന്നതു നീ അറിയുന്നില്ലല്ലോ... നിനക്ക് ഞാൻ വെറുമൊരു അന്യനാണെന്ന് തോന്നി പോകുന്നു... പല്ലവ് സോഫയിലേക്ക് തലചാരി കിടന്നു.... രാവിലെ ഉറക്കമുണർന്ന അനു തൊട്ടരികിൽ കിടക്കുന്ന പല്ലവിനെ തിരഞ്ഞു... അവൻ കിടക്കുന്നിടം ശൂന്യമായിരുന്നു... പെട്ടെന്നാണ് തലേന്നത്തെ കാര്യങ്ങൾ അവൾക്ക് ഓർമ വന്നത്.... ചെ... അത്രേം പറയേണ്ടിരുന്നില്ല... കുറച്ചു കൂടി പോയോ... ഹേയ് ഇല്ല... ഒരു കുഞ്ഞു ജീവൻ നഷ്ട്ടപ്പെട്ടതിൽ സന്തോഷിച്ചവനാണ്... അവനു അർഹമായാതെ ഇന്നലെ ഞാൻ പറഞ്ഞാള്ളൂ...

ബെഡിൽ നിന്നും എഴുന്നേറ്റ അനുവിന്റെ കണ്ണുകൾ നേരെ പോയത് സോഫയിൽ ഇരുന്നു ഉറങ്ങുന്ന പല്ലവിലേക്കാണ്... അത് കാണെ എന്തോരു വിഷമം അവളെ പിടികൂടി... കണ്ണുനീർ ഒഴുകിയ പാട് അവന്റെ മുഖത്തു കാണാമായിരുന്നു.... വേണ്ടിരുന്നില്ല... അനു സ്വയം പറഞ്ഞു.... ❤️❤️❤️❤️❤️❤️❤️❤️❤️ തുടർച്ചയായി രണ്ടുദിവസങ്ങൾ അനുവിനെ ഒരു നോട്ടം കൊണ്ട് പോലും പല്ലവ് ശല്യപ്പെടുത്തിയല്ലാ... ഓഫീസിലേക്ക് വരുമ്പോൾ ഡ്രൈവിംഗിലും മ്യൂസിക് പ്ലയെറിലും മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു അവൻ... തിരികെ വീട്ടിൽ എത്തിയിരുന്നത് അനു ഉറങ്ങിയതിന് ശേഷമായിരിക്കും... പുതിയ പ്രൊജക്റ്റ്‌ന്റെ തിരക്കാണെന്നു ഇന്ദ്രനെയും പാർവതിയെയും പറഞ്ഞു വിശ്വസിപ്പിച്ചു... ഓഫീസിൽ ഒരേ ക്യാബിനിൽ ആയിട്ട് കൂടി അവൻ നന്ദ ഗൗനിച്ചില്ല... പല്ലവിന്റെ ഈ അവഗണന അനുവിനെ സങ്കടപെടുത്തിയിരുന്നു...

പല തവണ അനു പല്ലവിനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൻ പെട്ടൊന്ന് ഒഴിഞ്ഞു മാറി പോകും... രണ്ടും കല്പ്പിച്ചു അനു പല്ലവിനോട് സംസാരിക്കാൻ വേണ്ടി സീറ്റിൽ നിന്നും എഴുന്നേറ്റു.... മെ... ഐ... ഡോറിനരികിൽ നിന്നും സ്ത്രീ ശബ്ദമുയർന്നു... .. യെസ്... സാർ... എന്താണ് ദിവ്യാ .?. നമ്മുടെ പുതിയ പ്രൊജക്റ്റ്‌ മീറ്റിംഗ് ഇന്ന് രണ്ടുമണിക്കാണ്.. ഹോട്ടൽ ഡ്രീം പാലസിൽ അല്ലെ... അതെ സാർ... ഓക്കേ... എന്നാൽ നമുക്ക് ഇപ്പോ പോകാം.. ഫയൽസ് എടുത്തോളൂ... നീയല്ലേ റേപ്രെസെന്റെഷൻ... വിഷ്ണുവിനെ വിളിച്ചോ... നിന്റെ ഫസ്റ്റ് ടൈം അല്ലെ.. അവൻ ഹെല്പ് ചെയ്യും... ഓക്കേ സാർ... താങ്ക്യൂ... ഓക്കേ... 💚💚💚💚💚💚💚💚💚

ഹോട്ടലിൽ ക്ലൈന്റ്സിന് വേണ്ടിയുള്ള കാത്തിരുപ്പിലായിരുന്നു അനുവും പല്ലവും ദിവ്യയും വിഷ്ണുവും... ആരാ ക്ലൈന്റ്... ഇരുന്നു മുഷിഞ്ഞ വിഷ്ണു ക്ലൈന്റിനെ കുറച്ചു ചോദിച്ചു.. ഹൈദ്രബാദിലെ ഫേമസ് ബിസിനസ് ടീംസ് ആണ്... കേരളത്തിലെ ഫസ്റ്റ് പ്രൊജക്റ്റ്‌ നമ്മളുമായി... കിടപ്പിടിക്കാൻ പറ്റും എന്ന് ഉറപ്പുള്ളവുരുമായി മാത്രം കൂട്ട് കച്ചവടം നടത്തുന്ന ഷേണായ ഗ്രൂപ്പ്...... മിത്ര ഷേണായയുടെ സാമ്രാജ്യം... മിത്ര സാർ അല്ല വരുന്നത്... മകൻ ആണ് മീറ്റിംഗ് അറ്റൻഡ് ചെയ്യുന്നത്...... ഈ ചുരുങ്ങിയ കാലയളവിൽ ബിസിനസ് ഫീൽഡിൽ ചുവടുകൾ ഉറപ്പിച്ച ദി യങ് ആൻഡ് ഹാൻഡ്സോം മാൻ വൈഭവ് മിത്ര ഷേണായ.... കേട്ടതിന്റെ ഞെട്ടലിൽ അനുവും വിഷ്ണുവും പരസ്പരം നോക്കി.... "വിവി".............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story