💐നീർമിഴിപൂക്കൾ💐: ഭാഗം 44

neermizhippookkal

രചന: ദേവ ശ്രീ

വിവി..... പെട്ടൊന്ന് അനുവിന് വല്ലാത്ത വെപ്രാളം വന്നു.... ശരീരം വിറക്കുന്ന പോലെ... മുഖമെല്ലാം വെട്ടിവിയർത്തു... ഒരിക്കൽ കൂടിയുള്ള കണ്ടുമുട്ടൽ അവൾ ആഗ്രഹിക്കാത്ത പോലെ ചെയറിൽ ഇരുന്ന അവളുടെ ഹാൻഡ് ബാഗ് എടുത്തു ആരോടും ഒന്നും പറയാതെ അനു എൻട്രൻസിലേക്ക് ഓടി... ഹേയ്... നന്ദ... നീ ഇത് എങ്ങോട്ടാണ്... ഇവളിത് എന്താ കാണിക്കുന്നത്... പല്ലവും അവൾക്കൊപ്പം ഓടി.... റോഡിലേക്ക് ഇറങ്ങിയ അനു ആദ്യം കണ്ട ഓട്ടോയിൽ കയറി... പല്ലവ് ഓട്ടോയുടെ പിറകെ ഓടി കുറെ വിളിച്ചെങ്കിലും നന്ദ അത് ശ്രദ്ധിക്കാതെ യാത്ര തുടർന്നു... പല്ലവ് തിരിഞ്ഞു തിടുക്കപ്പെട്ടു കാറിന്റെ അരികിലേക്ക് നടന്നു.... സാർ... വിഷ്ണുവും ദിവ്യയും അടുത്തേക്ക് വന്നു... പല്ലവ് വേഗം ഫോൺ എടുത്തു അവളുടെ നമ്പറിലേക്ക് വിളിച്ചു... ഫുൾ റിങ് ഉണ്ടായിരുന്നെങ്കിലും കാൾ അറ്റൻഡ് ആയില്ല... പിന്നെയും പല്ലവ് വിളിച്ചു നോക്കി... സ്വിച്ച് ഓഫ്‌ ആയിരുന്നു ഫോൺ... കയ്യിലിരുന്ന് പല്ലവിന്റെ ഫോൺ ശബ്ദിച്ചപ്പോൾ ആൻസർ ബട്ടൺ പ്രെസ്സ് ചെയ്തു അവൻ ചെവിയോട് ചേർത്തു... ".................."

ഓക്കേ എന്നും പറഞ്ഞു ഫോൺ കട്ടാക്കി അവൻ അവരോട് പറഞ്ഞു... വൈഭവിന്റെ ഫ്ലൈറ്റ് ഡീലേ ആണ്... ടു ഹൗർ ആവും എത്താൻ... ഞാൻ ഇപ്പോ വരാം... എന്നാലും ഒന്നും മിണ്ടാതെ അനു എങ്ങോട്ട് ഓടി... ഇവൾക്ക് എന്താ പറ്റിയെ? ദിവ്യ ചോദിച്ചു... നിങ്ങൾ ഇവിടെ വെയിറ്റ് ചെയ്യൂ... ഞാൻ ഇപ്പോ വരാം... പല്ലവ് അവരോട് പറഞ്ഞു... സാർ... അനുവിനെ അന്വേഷിചാണേൽ പോവണ്ട... അവൾ ഇങ്ങോട്ട് വരും... എങ്ങനെ? നിനക്ക് എന്താ വിഷ്ണു ഭ്രാന്ത് ഉണ്ടോ... ഒന്നും മിണ്ടാതെ ഇറങ്ങി ഓടിയ അവൾ ഇങ്ങോട്ട് വരുമോ -ദിവ്യ വരും ദിവ്യാ. സമയം ഉണ്ടല്ലോ.. വിഷ്ണു അവന്റെ ഫോൺ എടുത്തു എന്തോ ടൈപ്പ് ചെയ്ത് ഫോൺ പോക്കെറ്റിൽ ഇട്ടു... പല്ലവ് വിഷ്ണുവിനെ നോക്കി.... സാർ എന്നെ വിശ്വസിക്കാം... അനു വരും തീർച്ച... പല്ലവ് ഒന്നും മറുപടി പറഞ്ഞില്ല.... നീ എന്തറിഞ്ഞിട്ടാ വിഷ്ണു സാറിനെ തടയുന്നത്? സാർ പൊക്കോട്ടെ... നീ എന്തറിഞ്ഞട്ടാ ദിവ്യാ നീ സംസാരിക്കുന്നത്... അനു പോയതിന് അവൾക്ക് തക്കതായ കാരണം ഉണ്ട്... എന്ത് കാരണം? പല്ലവും ദിവ്യയും കോറസ് മുഴക്കി... വിവി..... വിവിയോ?

അനുന്റെ എക്സ് -ദിവ്യ... ഒന്നും മനസിലാവാതെ പല്ലവ് വിഷ്ണുവിനെ നോക്കി... ദിവ്യാ നീ നേരത്തെ പറഞ്ഞ ദി യങ് ആൻഡ് ഹാൻഡ്സം ബിസിനസ് മാൻ വൈഭവ് മിത്ര ഷേണായ അനുവിന്റെ വിവി ആണ്... വൈഭവ് ആണോ നന്ദേടെ വാക്കുകൾ പല്ലവ് മുഴുമിപ്പിച്ചില്ല... അതെ എന്ന് വിഷ്ണു തലയാട്ടി... വിവി എന്നത് അവനു ഒരു ക്ലോസ്ഡ് ചാപ്റ്റർ ആയിരുന്നു... അവർക്കിടയിൽ എന്ത് സംഭവിച്ചു എന്ന് അവനറിയണം എന്ന് തോന്നി... സത്യത്തിൽ വൈഭവിനും നന്ദക്കും ഇടയിൽ എന്താണ് സംഭവിച്ചത് വിഷ്ണു? എല്ലാം ഞാൻ പറയാം സാർ.... സാർ അറിയണം ഒരു ജന്മത്തിൽ അനുഭവിക്കാൻ ഉള്ളതെല്ലാം ഒരു കൊല്ലം കൊണ്ട് അനുഭവിച്ച അനുവിന്റെ ജീവിതം.. അനുവിനും വിവിക്കും ഇടയിൽ എന്ത് സംഭവിച്ചു എന്നറിയുന്നതിനു മുൻപ് അനു എന്താണ് എന്നറിയണം... അവളുടെ പ്രണയം എന്താണെന്ന് അറിയണം... നിങ്ങൾ ഇന്ന് കാണുന്ന അനു വളരെ ബോൾഡും ജീവിതത്തോട് പൊരുതുന്നവളുമാണ്... ഇങ്ങനെ ഒന്നുമായിരുന്നില്ല അവൾ.... അവൻ ഓർമകളിലേക്ക് കടന്നു ചെന്നു. ..❤️❤️❤️❤️❤️❤️❤️❤️❤️

അച്ഛൻ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ ആയിരുന്നു... അത് കൊണ്ട് തന്നെ അച്ഛന് ട്രാൻസ്ഫർ കിട്ടിയാണ് ആദ്യമായി അനുവിന്റെ നാട്ടിലേക്ക് ഞാൻ പോകുന്നത്... അച്ഛനും അച്ഛന്റെ കൂട്ടുകാരനായ ജോസ് അങ്കിളിനും അങ്ങോട്ട് തന്നെയായിരുന്നു മാറ്റം കിട്ടിയത്... ജോ അങ്കിളിന്റെ കുടുംബവുമായി നല്ല അടുത്ത പരിചയം ഉള്ളത് കൊണ്ട് തന്നെ അടുത്തടുത്ത വീടുകൾ വാടകക്ക് നോക്കി.... കിട്ടിയത് ഒരു നാട്ടിൻ പുറത്തായിരുന്നു... ജോ അങ്കിളിന്റെ മക്കളായ ജീനയും ജീവയും എന്റെ പ്രിയസുഹൃത്തുക്കൾ കൂടി ആണ് ...... ജീനയുടെ ട്വിൻ ബ്രദർ ആണ് ജീവ... ഞങ്ങൾക്ക് അവിടെ അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ തന്നെ ഹൈസ്കൂളിൽ പ്ലസ് വണ്ണിനുള്ള അഡ്മിഷൻ എടുത്തു.... അതുവരെ നഗരത്തിൽ ജീവിച്ച ഞങ്ങൾക്ക് ആ ഗ്രാമം തീർത്തും പുതുമയുള്ള കാഴ്ച തന്നെയായിരുന്നു... സ്കൂൾ തുറക്കുന്നതിന്റെ തലേ ദിവസം ഞാനും ജീവയും ജീനയും കൂടി നടക്കാൻ ഇറങ്ങി.... ആ നാട്ടിലെ പച്ചപ്പ് നമ്മുടെ മനസിലും ഒരു കുളിര് തരുന്നതായിരുന്നു... അടുത്തടുത്തു വീടുകൾ...

വിശാലമായ തൊടികൾ... തെങ്ങും തൊപ്പുകളും വയലുകളും നിറഞ്ഞു നിൽക്കുന്നത് കാണാം... തൊടിയിലേക്ക് നോക്കിയാൽ നിറയെ മാവും കശുമാവും പേരക്ക മരവും ചാമ്പക്കയും ഓക്കെ ആയി സമൃതമായ ഇടം..... വഴിയിലെ കാഴ്ചകൾ കണ്ടു നടക്കുമ്പോഴാണ് നിർത്തിയിട്ട ബൈക്കിൽ നിന്നും കാറ്റഴിച്ചു വിടുന്ന ഒരു പെൺകുട്ടിയെ കണ്ണിൽ പെട്ടത്... ഉടുപ്പായിരുന്നു അവളുടെ വേഷം... കയ്യിൽ നിറയെ കറുത്ത കുപ്പിവളകളും, കഴുത്തിൽ കറുത്ത ചരടും, നെറ്റിയിൽ ചന്ദനവും വരഞ്ഞു മുടി വാരികെട്ടി വെച്ച ഒരു പെൺകുട്ടി... അവളുടെ വെളുത്ത ശരീരത്തിൽ ആ കരിവളയും ചരടും ഒരു പ്രത്യേക ഭംഗിയായിരുന്നു... വണ്ടിയുടെ കാറ്റഴിച്ചു വിട്ട് ആ പെൺകുട്ടി നേരെ നോക്കിയത് ഞങ്ങളുടെ മുഖത്തായിരുന്നു... ഞങ്ങളെ കണ്ടതും അവൾ പരിഭ്രമത്തോടെ ഞങ്ങളെ നോക്കി... നാലുപാടും ഒന്ന് നോക്കി അവൾ ഒറ്റരൊട്ടമായിരുന്നു... വെറുതെ ഒരു രസത്തിന് ഞാനും ജീവയും പിറകെ ഓടി... ഞങ്ങളുടെ പിറകെ ജീനയും... ഒരു ഇടവഴിയിലൂടെ കയറി അവൾ ഓടി...

സ്ഥലം പരിചയമില്ലെങ്കിലും ഞങ്ങളും പിറകെ ഓടി... തിരിഞ്ഞു നോക്കി ഓടുന്നതിനിടയിൽ വഴിയിലേക്ക് പടർന്ന വേരിൽ തട്ടി ദേ പോകുന്നു നമ്മുടെ ഓട്ടക്കാരി ഭൂമിദേവിയെ വന്ദിക്കാൻ.. പ്ഡും.... മറ്റൊന്നുമല്ല... ഓട്ടക്കാരി ഭൂമിദേവിയെ വന്ദിച്ച ശബ്ദമാണിപ്പോൾ കേട്ടത്... അവളുടെ അരികിലേക്ക് ഓടി ചെന്ന് അവളെ പിടിച്ചു എഴുനേൽപ്പിച്ചു മൂന്നുപേരും അവൾക്ക് ചുറ്റും നിന്നും... ആവശ്യത്തിലേറെ നിഷ്ക്കു ഭാവമിട്ട് ഓട്ടക്കാരിയും... വീഴ്ചയിൽ കൈമുട്ട് ചെറുതായി മുറിഞ്ഞു ചോരവരുന്നുണ്ടായിരുന്നു.. അവൾ അതിലേക്ക് നോക്കി കണ്ണിൽ വെള്ളം നിറച്ചു... അത്‌ കാണെ വിഷ്ണുവിന്റെ മനസ്സിൽ ഒരലിവ് തോന്നി... ഡി... നീ എന്നാത്തിനാ ആ വണ്ടിടെ കാറ്റഴിച്ചു വിട്ടത്? -ജീവ അവളുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവുമില്ലാത്തത് കൊണ്ട് ജീവ വീണ്ടും ചോദിച്ചു... നീ എന്താ കൊച്ചേ മിണ്ടത്തില്ലയോ ?

എന്നാത്തിനാ ജീവ നിർത്ത് ആ കൊച്ച് പേടിച്ചു കാണും... ജീന ജീവയോട് പറഞ്ഞ് അവൾക്ക് നേരെ തിരിഞ്ഞു ചോദിച്ചു, എന്നാത്തിനാ കൊച്ചേ നീ ആ വണ്ടിടെ കാറ്റഴിച്ചു വിട്ടത്? ചെയ്തത് മോശമല്ലേ... അയാൾക്ക് പെട്ടെന്നൊരു അത്യാവശ്യം വന്ന് എവിടെയെങ്കിലും പോകാൻ ഉണ്ടെങ്കിൽ എന്നാ ചെയ്യും? അതിന് മറുപടിയായി അവൾ കയ്യിലെ കരിവളകൾ കിലുക്കി... അയ്യോ പാവം കൊച്ച്.... സംസാരശേഷിയില്ലാന്നേ... ജീന അലിവോടെ പറഞ്ഞു... സംസാര ശേഷി ഇല്ലെങ്കിലും കയ്യിലിരുപ്പിന് ഒരു കുറവുമില്ല... ഇനി മിണ്ടാൻ കൂടി കഴിഞ്ഞാൽ പറയണ്ട... മതി ജീവ... നിർത്ത് നീ... ആ പെൺകുട്ടി ജീനയുടെ കയ്യിൽ തോണ്ടി അവളുടെ തൊണ്ടയിൽ പിടിച്ചു... ഓഹ് അവൾക്ക് തൊണ്ട വേദന ഉണ്ട്...മരുന്ന് കൊടുക്ക്‌ നീ -ജീവ ഇവനെ ഞാൻ... എന്നതാ കൊച്ചേ... നീ സോറി പറഞ്ഞതാണോ? അല്ലെന്ന് അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു... അത്വരെ മിണ്ടാതെ ഇരുന്ന വിഷ്ണു ചോദിച്ചു നീ ഒരു തെറ്റും ചെയ്തിട്ടില്ലാ എന്നാണോ? അതെ... അത്‌ തന്നെ എന്നവൾ ആംഗ്യം കാണിച്ചു...

പിന്നെ നീ ചെയ്തത് എന്താ കുർബാനയാണോ -ജീവ അവൾ വഴിയിലൂടെ നടന്നു പോകുന്നതും വഴിയിൽ തളം കെട്ടി നിന്ന ചെളി മനഃപൂർവം ദേഹത്തേക്ക് തെറിപ്പിച്ചു പോയി അവൻ എന്നും ആംഗ്യഭാഷയിൽ പറഞ്ഞു... ആഹാ... അപ്പൊ അവനത് വേണം... അത് പോട്ടെ... ഞങ്ങൾ ഇവിടെ അടുത്ത് പുതിയതായി താമസിക്കാൻ വന്നവരാണ്... ഇത് വിഷ്ണു, ഇത് ജീവ എന്റെ ട്വിൻ ബ്രദർ ആണ്... ഞാൻ ജീന... ഞങ്ങൾ ഈ നാട്ടിൽ പുതിയതല്ലേ... അപ്പൊ ഈ നാട്ടിലെ ഒരു കൂട്ട് നല്ലതാണ്... ആഹാ ബെസ്റ്റ്... നീ ഈ ഊമയെ പിടിച്ചു കൂടെ കൂട്ടിട്ട് എന്ത് കാര്യം? ജീവാ.... ആ കൊച്ചു ഊമയായതിൽ ആ പാവം എന്നാ പിഴച്ചു... നീ സാത്തനെ പോലെ പെരുമാറല്ലേ... എന്താ പേര്? അവൾ എന്തൊക്കയോ കാണിച്ചു... അവർക്ക് ആർക്കും ഒന്നും മനസിലായില്ല... അവർ ചിരിയോടെ പറഞ്ഞു നീ പൊക്കോ... പിന്നെ കാണാം... അവൾ തലയാട്ടി കയ്യിലെ മുറിവിലേക്ക് നോക്കി ഊതി കൊണ്ട് നടന്നു..... അവളുടെ നിഷ്കളങ്കമായ മുഖം വിഷ്ണുവിന്റെ മനസ്സിൽ കയറി കൂടിയിരുന്നു...

മുറിവിലേക്ക് ഊതി വരുമ്പോഴാണ് ശ്... ശ്... എന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കിയത്... ചേച്ചി.... നാലു പിള്ളേർ അവിടെഉള്ള മണ്ണിന്റെ മതിൽ തിട്ടയുടെ മറവിൽ നിന്നും വന്നു... മൂന്നു ആൺകുട്ടികളും ഒരു പെൺകുട്ടിയും... ആരാ ചേച്ചി അത്? ആ... പുതിയ തമാസക്കാരണത്രെ... ഓഹ് എന്റെ അനുചേച്ചി അഭിനയം പൊളിച്ചു... ഞങ്ങൾ ഓക്കെ കണ്ടു... ഇതൊക്കെ എന്ത്? പക്ഷേ കയ്യിന് ചെറിയ ഒരു മുറിവ് ഉണ്ടായി... എന്നാലും സാരല്യ... ഇനി അവന് എന്നെ കാണുമ്പോൾ ഈ ചെളി തെറിപ്പിക്കുന്ന സൂക്കേട് മാറുലോ... ഇനിയും വല്ലാതെ കളിച്ചാൽ ആ ബൈക്ക് വരെ നിങ്ങടെ ചേച്ചി കത്തിച്ചു കളയും നോക്കിക്കോ... അവരെ നോക്കി അനു നന്നായി ഒന്ന് ചിരിച്ചു കുട്ടി പട്ടാളത്തോട് പറഞ്ഞു വാ നമുക്ക് ഹാജ്യരുടെ പറമ്പിൽ പോയി മാങ്ങാ പെറുക്കാം.... അവരെയും കൂട്ടി അനു നടന്നു.... *********

ദേ അനു... പ്ലസ് വണ്ണിലായി ഇപ്പോ... പഴയപോലെ കുട്ടികളിയായി നടക്കാൻ പറ്റില്ലാട്ടോ... ഓഹ്... ഒന്ന് നിർത്തമ്മേ... കഴിഞ്ഞ കൊല്ലം പത്താം ക്ലാസ് എന്ന് പറഞ്ഞായിരുന്നു... ഇപ്പോ പ്ലസ് വൺ... ഇതിൽ നിന്നും എനിക്ക് ഒരു മോചനം തരണേ... എന്തിൽ നിന്നാടി നിനക്ക് മോചനം വേണ്ടത്... അനു കഴിച്ചു കൊണ്ടിരിക്കുന്ന പാത്രത്തിലേക്ക് ദോശയിട്ട് കൊടുത്തു ഊർമിള ചോദിച്ചു... ഓഹ് മടുത്തമ്മേ... എന്നും ഈ ദോശയും കൂടെ ഉപദേശവും... ഇത് രണ്ടിൽ നിന്നും ഇന്നും മോചനമില്ലേ? വല്ല ഇടിയപ്പമോ ചപ്പാത്തിയോ ഉണ്ടാക്കിക്കൂടെ... മടുത്തു എനിക്ക് ഈ ദോശ ജീവിതം... ദേ അനു കിണിക്കാൻ നിക്കല്ലേ... ആദ്യത്തേത് പെൺകുട്ടിയായപ്പോൾ രണ്ടാമത്തെത് ഒരു ആൺകുട്ടിവേണം എന്നല്ലേ ഭഗവതി ഞാൻ പ്രാർത്ഥിച്ചത്... അല്ലാതെ പെണ്ണിന്റെ കോലവും ആണിന്റെ സ്വഭാവവുമുള്ള ഒരു തലതെറിച്ചതിനെ തന്നു അനുഗ്രഹിക്കും എന്ന് കരുതിയില്ല.... ഊർമിള ദോശ ചുടുന്നതിനിടയിൽ പറഞ്ഞു... ഓഹ്... പോയി പോയി അമ്മയും എന്നെ ട്രോളി തുടങ്ങിയല്ലേ... ദേ അമ്മേ അച്ഛൻ വന്നു...

അല്ല അനു നീ കുറച്ചു മുന്നേ ഇടിയപ്പം ചോദിച്ചില്ലേ? അച്ഛൻ കൊണ്ട് വന്നിട്ടുണ്ടാകും... ഹേ... ശരിക്കും... നീ അച്ഛനോട് എനിക്ക് ഇടിയപ്പം കൊണ്ടുവരാൻ പറഞ്ഞിരുന്നോ ചേച്ചി... അനു തൊട്ടരികിൽ വന്നിരുന്ന അർപ്പണയോട് ചോദിച്ചു... ഹേയ് ഇല്ല മോളെ... ആ ഹാജ്യര് വന്നിരുന്നു... ഹേ എപ്പോ? എന്നിട്ട് ഇപ്പോഴാണോ പറയുന്നത്? അമ്മേ എനിക്ക് ദോശ മതി... അത്രെയും പറഞ്ഞു അനു വേഗം എഴുന്നേറ്റു... കൈകഴുകി വന്നു... നീ ഈയിടെ ആയി അച്ഛന്റെ ആളാണ് ട്ടോ അപ്പേച്ചി... നിനക്ക് എന്നോട് ഒരു സ്നേഹവുമില്ല... ചായക്ക് വന്ന ആദിയുടെ കവിളിൽ പിടിച്ചു അനു പറഞ്ഞു മോളെ ആദി നമ്മള് ഇന്നലെ ഹാജ്യരുടെ പറമ്പിൽ കയറിയത് അച്ഛനോട് പറയല്ലേ... അച്ഛൻ തിരിച്ചും മറിച്ചും ചോദിക്കും... പക്ഷെ നമ്മൾ ധ്യാനത്തിന് പോയത് ഓഗസ്റ്റ് രണ്ടിനു തന്നെ... ഏത് ധാനം ഇച്ചേച്ചി... ഓഹ്... ധാനോം ദീനോം ഒന്നുമില്ല...

ദൃശ്യം കാണാത്ത നിനക്ക് എന്ത് ധാനം... അച്ഛനോട് ഒന്നും പറഞ്ഞില്ലെങ്കിൽ അപ്പുറത്തെ മാഷ്ടെ തൊടിന്ന് ഇച്ചേച്ചി വന്നിട്ട് ആപ്പിൾ ചാമ്പക്ക പൊട്ടിച്ചു തരാം... അതിന് സമ്മതമെന്നപോലെ ആദി തലയാട്ടി... ആഹാ അങ്ങനെ എങ്കിൽ എനിക്കും വേണം... ഇല്ലേൽ ഞാൻ അച്ഛനോട് പറയും... -അവി ഈശ്വരാ... ഇവറ്റകൾ എന്റെ പുക കണ്ടെ അടങ്ങൂ... ആഹാ തരാം... ഞാൻ ഇറങ്ങി... അനുവിന്റെ പോക്ക് നോക്കി... അർപ്പണയും അമ്മയും ചിരിച്ചു... അനു പതുങ്ങി പതുങ്ങി അച്ഛനെ കാണാതെ മുറ്റത്തേക്ക് ഇറങ്ങി വേഗത്തിൽ നടന്നു... അനു... അനുവിനെ കണ്ടതും അവളുടെ അച്ഛൻ വിളിച്ചു... ഓഹ് പുറകിൽ നിന്നും വിളിക്കല്ലേ അച്ഛാ... ഇന്ന് ആദ്യത്തെ ദിവസല്ലേ... എല്ലാം നമുക്ക് പിന്നെ പറയാം... തിരിഞ്ഞു നോക്കാതെ അത്രയും പറഞ്ഞു അനു വേഗത്തിൽ നടന്നു... അച്ഛന്റെ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ശ്വാസം ഒന്നാഞ്ഞു വിട്ട് നടത്തം പതിയെ ആക്കി.... """"""""""""""""""""""""""""""""""""""""""""""

അവിടെ തന്നെ പത്താം ക്ലാസ് പഠിച്ചത് കൊണ്ട് കുറച്ചു പേരെ അവൾക്ക് അറിയാമായിരുന്നു... ക്ലാസ്സിൽ 60ഇൽ അധികം കുട്ടികൾ ഉണ്ടായിരുന്നു... ഫസ്റ്റ് ഡേ തന്നെ ആയത് കൊണ്ട് പരിചയപെടൽ ആയിരുന്നു... ഓരോരുത്തർ എഴുന്നേറ്റു നിന്ന് പരിചയപ്പെടുത്തി... അങ്ങനെ എന്നെ ഞെട്ടിച്ചു എന്റെ ക്ലാസ്സിലേക്ക് മൂന്നു പുതിയ അഡ്മിഷൻ കൂടി... അവർ ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ അവരെ പരിചയപ്പെടുത്തിയാണ് സീറ്റിലേക്ക് പറഞ്ഞയച്ചത്...... അവൻ സ്വയം പരിചയപെടുത്തി... വിഷ്ണു, ജീന, ജീവ വീണ്ടും പരിചയപെടൽ തുടർന്നു... അങ്ങനെ എന്റെ ഊഴവും വന്നു... മുഖത്തു യാതൊരു പതർച്ചയും ഭാവ വ്യത്യാസവും വരുത്താതെ ഞാൻ എഴുന്നേറ്റു നിന്നു... എന്നെ ആ ക്ലാസ്സിൽ കണ്ട അവരുടെ മുഖവും വിടർന്നു... വിഷ്ണു ജീവയോട് പറഞ്ഞു ഇത് അവളല്ലേ... ഇവൾ എന്തിനാണ് എഴുന്നേറ്റത്? എങ്ങനെ അവൾ ഇൻട്രോഡ്യൂസ് ചെയ്യും? എല്ലാവരോടും ചോദിച്ചപോലെ എന്നോട് ടീച്ചർ ചോദിച്ചു.... പേര്...... ആനന്ദ...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story