💐നീർമിഴിപൂക്കൾ💐: ഭാഗം 46

neermizhippookkal

രചന: ദേവ ശ്രീ

ഹേയ് ആനന്ദ എന്താടോ തനിക്ക് ഇത്രേം തിരക്ക്? ഞങ്ങളും ആ വഴിക്കാണ് പോകുന്നത്... തിരക്ക് പിടിച്ചു ഓടുന്ന അനുവിനെ നോക്കി ജീന വിളിച്ചു പറഞ്ഞു.... ജീനയുടെ സംസാരം കേട്ടതും അനു ബ്രേക്ക് ഇട്ടപോലെ അവിടെ നിന്നു.... കുറച്ചു നേരം ആലോചിച്ചു നിന്നു... നിൽക്കടോ പതിയെ പോകാം... ഹേയ്... സോറി ജീന, നിങ്ങൾ പതിയെ വാ ഞാൻ വേഗം പോട്ടെ... അത് പറഞ്ഞു അനു ഓടി... പോട്ടെ ജീന വീട്ടിൽ വൈകി എത്തിയാൽ ചിലപ്പോൾ ചീത്ത കേൾക്കുമായിരിക്കും -വിഷ്ണു പോയത് നന്നായി... അല്ലെങ്കിൽ അവളുടെ കയ്യിലിരുപ്പിന് നാട്ടുക്കാരുടെ കയ്യിൽ ഇരിക്കുന്നത് മുഴുവൻ വാങ്ങികൂട്ടേണ്ടി വരും.... ജീവ അത് പറഞ്ഞതും മൂന്നുപേരും ഒരുമിച്ചു ചിരിച്ചു... അല്ലടാ ഇച്ചായാ, ആനന്ദയെ കാണുമ്പോൾ നമ്മുടെ വിഷ്‌ണുവിന് ഒരു ഇളക്കമില്ലേ? ഹേ... എന്ത് ഇളക്കം... വിഷ്ണു പരിഭ്രമത്തോടെ ചോദിച്ചു... ഒരു പ്രണയഗന്ധം.... പിന്നെ... ഒന്ന് പോയെ.. പ്രണയിക്കാൻ പറ്റിയ ഒരു മൊതല്... സ്വഭാവം ഇത്തിരി ഇന്ട്രെസ്റ്റിങ് ആയി തോന്നി... ദേ ജീന മേലിൽ ഇത്തരം വർത്താനം ഒന്നും വേണ്ടട്ടോ...

അവൻ നമ്മുടെ വിഷ്ണുവല്ലേ... എന്തുണ്ടെങ്കിലും അവൻ നമ്മളോട് തുറന്നു പറയും... ശരിയാ.. സോറി വിഷ്ണു... ഹേയ് അത് വിട്... വാ നമുക്ക് നടക്കാം... അവർ മൂന്നുപേരും മുന്നോട്ട് നടന്നു... അപ്പോഴും വിഷ്ണുവിന്റെ മനസ്സിൽ ജീന ചോദിച്ച ചോദ്യമായിരുന്നു... അനു തന്റെ ഉള്ളിൽ കൂടിയിരുന്ന കാര്യം അവരോട് പറയാൻ അവന്റെ മനസ് അനുവദിച്ചില്ല.... ഒരുപക്ഷേ തന്റെ പ്രണയം സ്വകാര്യമായി മാത്രം കൊണ്ട് നടക്കാൻ അവനും ആഗ്രഹിച്ചു... അവർ അങ്ങനെ നടന്നു... അമ്പലത്തിന്റെ മുന്നിലൂടെ ഉള്ള വഴിയിലൂടെ നടന്നാൽ പാടവരമ്പാണ്... ആ വരമ്പിന്റെ അറ്റത്തു ഒരു മൺവഴിയുണ്ട്... അതിലേക്ക് കയറി കുറച്ചു നടന്നാൽ ജീവയും വിഷ്ണുവും താമസിക്കുന്ന വീടായി... പാടവരമ്പത്തുക്കൂടെ ഉള്ള യാത്ര അവർക്ക് കൗതുകമായിരുന്നു... കണ്ടത്തിലെ തവളെയെയും മീനിനെയും നോക്കി നടക്കുമ്പോഴാണ് ദൂരെ കല്ലിന്റെ മുകളിൽ ഒരു സ്കൂൾ ബാഗ് വിഷ്ണു കണ്ടത്... ദേ... അവിടെ എന്താ... -വിഷ്ണു... അത്‌ സ്കൂൾ ബാഗ് അല്ലെ.. വാ... അവിടെ എന്താ എന്ന് നമുക്ക് പോയി നോക്കാം -

ജീവ... വേണ്ട... വല്ല പുലിവാലാകും... ഇങ്ങ് പോര്... അങ്ങോട്ട് നടക്കുന്ന ജീവയെയും വിഷ്ണുവിനോടുമായി ജീന പറഞ്ഞു... നിനക്ക് പേടി ആണെങ്കിൽ നീ അവിടെ നിൽക്കു കൊച്ചേ... ഞങ്ങൾ പോയി നോക്കട്ടെ... അവർ രണ്ടുപേരും കൂടി പതിയെ ശബ്ദമുണ്ടാക്കാതെ അവിടേക്ക് നടന്നു.... അവിടുത്തെ കാഴ്ച കണ്ടു രണ്ടുപേരും പരസ്പരം നോക്കി ജീനയോട് ശബ്ദമുണ്ടാക്കാതെ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു... പാടത്തിന്റെ അരികിൽ മണ്ണ് നിരത്തിയ ചെറിയ, വൃത്തിയുള്ള സ്ഥലം... അങ്ങിങ്ങായി കുറച്ചു പാറകൾ. ഒത്ത നടുക്കിൽ നിറയെ വള്ളികൾ തൂങ്ങി കിടക്കുന്ന ഒരു ആൽ ഉണ്ട്... അതിന്റെ ചുവട്ടിൽ ഒരു സിമന്റ് തറയും... ആ തറയിൽ ഇവിടുത്തെ ദൈവമായി തോന്നിക്കുന്ന ഒരു കല്ലും.... കല്ലിന്റെ അടുത്ത് വിളക്ക് വെക്കുവാൻ ചിരാതുണ്ടായിരുന്നു... അതിന്റെ അരികിലുള്ള ചെറിയ പാറക്കെട്ടിലിരുന്നു എന്തോ ചെയ്യുന്ന പെൺകുട്ടിയുടെ പിറക് വശം കണ്ടപ്പോൾ തന്നെ അത് ആനന്ദയാണ് എന്നവർക്ക് മനസിലായിരുന്നു.... അവളുടെ സംസാരം കേൾക്കാനായി അവർ കാതോർത്തു.... -----------------

ജീനയോട് യാത്ര പറഞ്ഞു അനു നേരെ പോയത് അവളുടെ ഏക ആശ്രയമായ വെറ്റിലമുത്തിയുടെ അടുത്താണ്... എന്നും പതിവുള്ള യാത്രയെങ്കിലും അവൾക്ക് അച്ഛന്റെ കയ്യിൽ നിന്നും വഴക്ക് കേൾക്കുന്ന ദിവസങ്ങളിൽ പ്രത്യേകിച്ച് കുറച്ചുനേരം അധികം അനു അവിടെ ചിലവഴിക്കും... വെറ്റിലമുത്തിയുടെ പ്രധാന വഴിപ്പാടാണ് വെറ്റിലയും മുറുക്കാനും ഓക്കെ... ദിവസവും അവിടെ പ്രാർത്ഥന സഫലമായവരും ആഗ്രഹങ്ങൾ സാധിക്കാൻ വരുന്നവരും ഓക്കെ വെറ്റിലയോ മുറുക്കാനോ കൊണ്ട് വെച്ച് പോകും.... അതെല്ലാം വൈകുന്നേരം അവിടെ കുത്തിചതച്ചു പിഴിഞ്ഞ് ഒഴിക്കുന്നതാണ് അനുവിന്റെ പണി... എന്തെങ്കിലും കാര്യം നടത്താൻ ഉണ്ടെങ്കിൽ വരുന്നവഴിയിലെ നാണിയമ്മൂമ്മയുടെ വീട്ടിൽ നിന്ന് രണ്ടു വെറ്റില ആണ് അവളും പൊട്ടിച്ചു കൊണ്ട് വരും... തൊട്ടാരികിലെ ഒഴുക്ക് ചാലിൽ നിന്നും കാലും കഴുകി, അവിടെ വെച്ചിരുന്ന അവളുടെ കല്ലും മുട്ടിയും എടുത്തു ബാഗ് പാറയിൽ വെച്ച് ചെരുപ്പ് അഴിച്ചു അനു അവിടേക്ക് നടന്നു.... ഹായ് ഇന്ന് കുറേ ആളുകൾ ദക്ഷിണ വെച്ചിട്ടുണ്ടല്ലോ...

ഞാനും കൊണ്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞു അനു കയ്യിലെ വെറ്റില അവിടെ വെച്ച് ഒന്ന് പ്രാർത്ഥിച്ചു അവളുടെ പണി ആരംഭിച്ചു... ഓരോ മുറുക്കാനും എടുത്തു അവളുടെ ഒരു കമെന്റും പറയാൻ മറക്കില്ല... എന്റെ മുത്തി ഇത്വരെ എന്നെ നീ കൈവിട്ടിട്ടില്ല... ഈ പ്രാവശ്യവും കാത്തോളണേ... എന്തിനാണ് നോക്കുന്നത്... ഞാൻ കുട്ടിയല്ലേ... അനു മുറുക്കാൻ ചതക്കുന്നതിനിടയിൽ അവൾ പറഞ്ഞു... നല്ല മാമ്പഴവും പേരക്കയും ചാമ്പക്കയും ഓക്കെ നട്ടുവളർത്തി കുട്ടികളെ കൊതിപ്പിക്കാൻ പാടുണ്ടോ? ആ മാമ്പഴത്തിന്റെ രുചി അറിഞ്ഞാൽ പിന്നെ അത് വീണ്ടും വീണ്ടും തിന്നാൻ തോന്നും... അതോണ്ട് ചാടിയതാണ്. ഇനി ആവർത്തിക്കില്ല എന്നൊന്നും പറയാൻ പറ്റില്ല... ഇതുകൊണ്ട് തൃപ്തിപ്പെട്ടു അങ്ങയുടെ ഭക്തയെ അനുഗ്രഹിപ്പിൻ... എല്ലാം പിഴിഞ്ഞ് ചാറാക്കി അവൾ അവിടെ ഒഴിച്ചു... അനു എഴുന്നേറ്റു...

ആഹാ പിന്നെ... ഈ വെറ്റില ഞാൻ ആ നാണി മുത്തിടെ അടുത്ത്നിന്ന് പൊട്ടിച്ചതാണ് എന്ന് പറഞ്ഞില്ലേ... മോഷണം ഒന്നുമല്ലട്ടോ... പക്ഷേ ഞാൻ പൊട്ടിച്ചത് ആരും കണ്ടില്ല... അപ്പൊ ആ കാര്യം കൂടി സെറ്റ് ആക്കണേ... ഇത് മുത്തിവേണ്ടി പൊട്ടിച്ചാതാണ്... അപ്പൊ ഇതിന്റെ ഫുൾ ഉത്തരവാദിത്തവും മുത്തിക്കാണ്... എങ്കിൽ ഞാൻ പോവാ... ഇനിയും നിന്നാൽ നേരം വൈകും... അനു നേരെ കൈകൾ കഴുകി കല്ലും കഴുകി ബാഗിന്റെ അരികിലേക്ക് നടന്നു... അപ്പോഴാണ് ബാഗിന്റെ അരികിൽ അവളെ നോക്കി നിൽക്കുന്ന മൂവർ സംഘത്തേ അവൾ കണ്ടത്... ഹാ നിങ്ങൾ മൂന്നുപേരും ഇവിടെ ഉണ്ടായിരുന്നോ? ഉണ്ടല്ലോ... അത് കൊണ്ടാണല്ലോ ഇത് കണ്ടത്... ഞങ്ങൾ കരുതി നീ തിരക്ക് പിടിച്ചു പോകുന്നത് കണ്ടപ്പോൾ വീട്ടിൽ കയറാൻ ആണെന്ന്.... -ജീന അനു ബാഗ് തോളിൽ ഇട്ട് ചെരുപ്പും ഇട്ട് നടന്നു... ജീനയുടെ സംസാരം കേട്ടതും അനു ചിരിച്ചു പറഞ്ഞു, വീട്ടിൽ കയറാനോ, ഇത്രേം നേരത്തെ... ഞാൻ വീട്ടിൽ എത്താൻ ആറുമണിയൊക്കെ കഴിയും... ആറുമണിയോ അത്വരെ എന്താ? -

വിഷ്ണു നാലു മണിക്ക് ക്ലാസ്സ്‌ കഴിഞ്ഞാൽ നേരെ ഞാൻ രമേശേട്ടന്റെ കടയിൽ നിന്നും ഒരു ലോലിപ്പോപ് വാങ്ങി നടക്കും... രമേശേട്ടൻ നമ്മുടെ സ്കൂളിന്റെ അടുത്തുള്ള പെട്ടി കടക്കാരൻ ആണ്.. അത് കഴിഞ്ഞാൽ സ്ഥിരം കലാപരിപാടി ഹാജ്‌യാരുടെ പറമ്പിൽ കയറൽ... നേരത്തെ നിങ്ങൾ എന്നെ കണ്ടില്ലേ അതാണ് ഹാജ്യാരുടെ പറമ്പ്... അവിടെ നിന്നും ഒരു നാലരയാവുമ്പോഴേക്കും മുത്തിടെ അടുത്തെത്തും... ഇവിടെ നിന്നും കലാപരിപാടി കഴിഞ്ഞാൽ നേരെ ഗോദയിലേക്ക് ഇറങ്ങും... പാടത്തിന്റ അറ്റത്തു ക്രിക്കറ്റ്‌ കളിക്കുന്ന കുട്ടികളെ ചൂണ്ടി അനു പറഞ്ഞു... അതാണ് ഗോദ... ഹേ... നീ ക്രിക്കറ്റ് കളിക്കോ? അതിൽ അതിന് ഗേൾസ് ഇല്ലല്ലോ? -ജീവ അതിന് എന്തിനാണ് ഗേൾസ്... ഞാൻ ഒറ്റക്കെ പെൺകുട്ടിയായി ഉണ്ടാകൂ... കളികഴിഞ്ഞു വീട്ടിൽ എത്താൻ ആറുമണിയാകും. അവളുടെ ആ നിഷ്കളങ്കമായ സംസാരവും കുപ്പിവളകൾ കിലുങ്ങുന്ന പോലുള്ള ചിരിയും അവരെ മൂന്നുപേരെയും ഒരുപോലെ ആകർഷിച്ചു... അനു ചേച്ചി വാ.... ഇന്നില്ലഡാ... നിങ്ങൾ കളിച്ചോ... നാളെ വരാം...

ഓക്കേ ചേച്ചി... ശരി... അവർക്ക് കൈ വീശി അനു പാടത്ത് നിന്നും അവരോടൊപ്പം മൺപാതയിലേക്ക് കയറി... അതെന്താ നീ ഇന്ന് കളിക്കാൻ കൂടാഞ്ഞേ...? -വിഷ്ണു ഹേയ്... ഒരു മൂഡില്ല... അപ്പൊ ശരി... എന്റെ വീടെത്തി... ഗേറ്റ്ന്റെ അപ്പുറത്ത് നിന്നും അനു അവരോട് പറഞ്ഞു... നാളെ കാണാം ഓക്കേ... അവർ അനുവിന് നേരെ കൈവീശി... അവൾ ഗേറ്റ്ന്റെ അരികിലേക്ക് നടക്കുന്നത് അവർ മൂന്നുപേരും നോക്കി നിന്നു... ഗേറ്റ്ന്റെ അടുത്തെത്തിയപ്പോഴാണ് അനു മുറ്റത്തു നിൽക്കുന്ന മാഷേ കണ്ടത്... ദൈവമേ... എന്റെ മുത്തി ഈ പ്രശ്നം നീ സോൾവാക്കിയില്ലേ... വാഴേടെ പ്രശ്നം കഴിഞ്ഞിട്ട് മാസം ഏഴെട്ട് കഴിഞ്ഞതല്ലേ... മാഷ് ഇപ്പോഴും ഇത് വിട്ടില്ലേ... മുത്തി നിനക്ക് ഞാൻ വെറ്റില കുത്തിചതച്ചു തരുന്നതല്ലേ... നാട്ടുക്കാരുടെ തല്ല്കിട്ടി ഞാൻ മരിച്ചാൽ പിന്നെ മുറുക്കാൻ ചതച്ചു തരാൻ ആരും കാണില്ല... നോക്കിക്കോ... അനു അവിടുത്തെ സംഭാഷണം കേൾക്കാൻ കാതോർത്തു... നോക്ക് ഊർമിളെ... ഇനി ഇത് ആവർത്തിക്കരുത്... എത്ര രൂപേടെ മീനാണ് ചത്തത് എന്നറിയോ? അതും നഞ്ഞികുരു ഇട്ട് കൊടുത്തു കൊന്നതാണ്...

തലയിൽ കൈവെച്ചനു പറഞ്ഞു... മുത്തി... അത്‌ കടലയായിരുന്നില്ലേ... നഞ്ഞിക്കുരു ആയിരുന്നോ.... ചതിച്ചല്ലോ മുത്തി... ഏത് വഴിക്കും പണിവരുവാണല്ലോ... അവൾ മുറ്റത്തേക്ക് ഒന്ന് കൂടി പാളി നോക്കി... ഇല്ലാ മാഷേ... ഇനി ഇത് ഉണ്ടാവില്ല... ഞാൻ ശ്രദ്ധിച്ചോളാം... മാഷ് ഇത് വെച്ചോളൂ... ഊർമിള കയ്യിൽ കരുതിയ പൈസ അയാൾക്ക് നേരെ നീട്ടി... അയ്യോ അതൊന്നും വേണ്ട... ഇനിയും ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി... ഓഹ്... അല്ലേലും മാഷ് മുത്താണ്... പെട്ടൊന്ന് അനുന് വാഴടെ കാര്യം ഓർമ വന്നു... മുത്തല്ലാ... കാരിങ്കലാണ്... കാലൻ മാഷ്.... അതെന്താ സംഭവം എന്നല്ലേ.... നാട്ടിലെ നല്ലൊരു വാഴ കൃഷിക്കാരനാണ് മാഷ്...

ധനുമാസത്തിലെ തിരുവാതിരക്ക് ഞങ്ങളുടെ നാട്ടിൽ ചോഴി കെട്ടുന്ന പരിപാടി ഉണ്ട്... ഉണങ്ങിയ, വാഴ തോലും ഇലയും വെച്ചു ശരീരത്തിൽ കെട്ടുക... അങ്ങനെ തോല് പൊട്ടിക്കാൻ ഞാനും എന്റെ ടീംസും പോയതാണ്... മാഷില്ലെന്ന് ഉറപ്പ് വരുത്തി പൊട്ടിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്പടികത്തിലെ ചാക്കോ മാഷേ പോലെ മാഷ്ടെ എൻട്രി.... മാഷേ കണ്ടവെപ്രാളത്തിൽ കൂടെയുണ്ടായിരുന്ന എല്ലാവരും ഓടി... കൂടെ അനുവും... കാലിൽ വാഴതോല് ചുറ്റിയതറിയാതെ ഓടിയ അനു നേരെ തട്ടി തടഞ്ഞു വീണു... വീണതോ നല്ല ഒന്നാതരം വാഴടെ മീതെ... അന്നെത്തെ ആ വീഴ്ചകൊണ്ട് മാഷെടെ കുലച്ച മൂന്നു വാഴ നഷ്ടമായി... വെറും മൂന്നുവാഴ... അന്ന് ഉണ്ടായ പുകില്... ഓർക്കാൻ കൂടി വയ്യാ.... അനു കണ്ണുകൾ ഒന്നടച്ചു തിരിഞ്ഞു നോക്കിയതും അവളെ നോക്കി നിൽക്കുന്ന മൂന്നെണ്ണത്തിനെയാണ് കണ്ടത്... അവൾ അവർക്ക് നേരെ നന്നായി ഒന്നിളിച്ചു കൊടുത്തു..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story