💐നീർമിഴിപൂക്കൾ💐: ഭാഗം 47

neermizhippookkal

രചന: ദേവ ശ്രീ

 അനു കണ്ണുകൾ ഒന്നടച്ചു തിരിഞ്ഞു നോക്കിയതും അവളെ നോക്കി നിൽക്കുന്ന മൂന്നെണ്ണത്തിനെയാണ് കണ്ടത്... അവൾ അവർക്ക് നേരെ നന്നായി ഒന്നിളിച്ചു കാണിച്ചു.... നിന്നെകൊണ്ട് നാട്ടുകാരും വീട്ടുക്കാരും പൊറുതി മുട്ടിയിരിക്കണോ... -ജീവ ഏത് പോലീസുക്കാരനും ഒരബദ്ധം പറ്റില്ലേ... പിന്നെയാണോ ഞാൻ... ഇത് അബദ്ധം മാത്രമല്ലെ ഉള്ളു... -വിഷ്ണു... ട്രോളടാ... ട്രോളിൻ... പക്ഷേ നിങ്ങൾ കരുതുന്ന പോലെ ഈ ആനന്ദ അത്ര വലിയ പ്രശ്നക്കാരി ഒന്നുമല്ലട്ടോ... പിന്നെ എന്നെ കൊണ്ട് ഇച്ചിരി ബുദ്ധിമുട്ടുള്ളത് ഹാജ്യാർക്കും മാഷ്ക്കും നാണിയമ്മൂമ്മക്കുമാണ്... പാവങ്ങൾ.... അനു ഒന്ന്ക്കൂടി അകത്തേക്ക് എത്തിനോക്കി... ഇങ്ങനെ ഒരു തലതെറിച്ച സാധനം, ഇന്ന് ഇങ്ങു വരട്ടെ.. ഒരു തുള്ളി വെള്ളം കൊടുക്കില്ല അവൾക്ക്.... ഊർമിള കോലായിൽ നിൽക്കുന്ന അർപ്പണയോട് പറഞ്ഞു അകത്തേക്ക് കയറി. മാഷേ മുറ്റത്തു കാണാതെയായപ്പോൾ പിൻവശത്തെ ഗേറ്റിലൂടെ പോയെന്ന് അനു ഉറപ്പാക്കാൻ വേണ്ടി ഉമ്മറത്തു നിൽക്കുന്ന അർപ്പണയെ വിളിച്ചു... സ്....സ്.... ശൂ...... അപ്പേച്ചി..... ശബ്ദം താഴ്ത്തി അവൾ വിളിച്ചു ശബ്ദം കേട്ടഭാഗത്തേക്ക്‌ നോക്കി.... അർപ്പണ ഊരക്കും കൈ കൊടുത്തു കപട ദേഷ്യത്തോടെ അനുവിനെ നോക്കി... പോയോ... അനു ആംഗ്യം ചോദിച്ചു.... മറുപടി പറയാൻ ഒരുങ്ങിയ അർപ്പണ എന്തോ കണ്ടു ഭയന്ന പോലെ വേഗം അകത്തേക്ക് നടന്നു... അർപ്പണയുടെ ഓട്ടം കണ്ടു അനു പിന്നിലേക്ക് നോക്കിയതും തൊട്ട് പിന്നിൽ ദേവൻ... അനുവിനെ ഒന്ന് കലിപ്പിച്ചു നോക്കി ദേവൻ മൂവർസംഘത്തോട് ചോദിച്ചു... നിങ്ങൾ എവിടെത്തെ കുട്ട്യോളെ.. എന്താ ഇവിടെ നിൽക്കണേ? അപ്പുറത്തെ വീട്ടിലെ പുതിയ താമസക്കാരാണ് അങ്കിൾ... ഞങ്ങൾ ആനന്ദയുടെ ക്ലാസ്സിലാണ് പഠിക്കുന്നത് ... ഇനി ഈ കുട്ടികളെ കൂടി കൂടെ കൊണ്ട് നടന്നു അവറ്റകളുടെ അച്ഛന്റെയും അമ്മയുടെയും തല്ലും കൂടി വാങ്ങിക്കേണ്ട യോഗം എന്റെ ജീവിതത്തിൽ കാണും... ആരോടെന്നില്ലാതെ ദേവൻ അതും പറഞ്ഞു അകത്തേക്ക് കയറി... വിരോധമില്ലെങ്കിൽ നിങ്ങൾ വരൂ... ഒരു കാപ്പി കുടിച്ചു പോകാം... അനുവും നല്ല ആദിദേയ മര്യാദയോടെ അവരെ അകത്തേക്ക് ക്ഷണിച്ചു.... അവർ മൂന്നുപേരും ഒന്ന് മടിച്ചു നിന്നു... വായോ... അനു വീണ്ടും അവരെ ക്ഷണിച്ചു.... ഡി, കുറുമ്പി നിന്റെ വീട്ടുകാര് ഞങ്ങൾക്ക് വല്ല വിമ്മോ പാഷാണമോ കലക്കി തരുമോ? ഒരു ചിരിയോടെ അവൾ പറഞ്ഞു, ഓൺ ആൻഡ് ഓൺലി, വൺ റയർ പീസ്, ഇട്സ് മീ.... അത് കൊണ്ട് മക്കൾസിന് ആ പേടി വേണ്ട.... അനുവിന്റെ പിന്നാലെ അവരും അകത്തു കയറി... നിങ്ങൾ കരുതുന്നുണ്ടാകും ഞാൻ കൂട്ടുകാരോടുള്ള സ്നേഹം കൊണ്ട് വിളിച്ചു കൊണ്ട് പോകാ എന്നല്ലേ... എങ്കിൽ നിങ്ങൾക്ക് തെറ്റി... നേരത്തെ എന്റെ മാതാശ്രീ പറഞ്ഞത് നിങ്ങൾ കേട്ടതല്ലേ, എനിക്ക് ഒരു തുള്ളി വെള്ളം പോലും തരില്ലാന്ന്... ഇവരെ കൂട്ടികൊണ്ട് പോയാൽ ഇവരുടെ മുന്നിൽ വെച്ച് എന്നെ എന്തായാലും ഒന്നും പറയില്ല... ആ കാര്യത്തിൽ ഊർമിളാമ്മ മുത്താണ്.... അമ്മേ.... അമ്മേ....... അനു നീട്ടിവിളിച്ചു കോലായിലേക്ക് കയറി.... അനുവിന്റെ വിളി കേട്ട് അമ്മയും ചേച്ചിയും അനിയത്തിമാരും ഒരുമിച്ച് ഇറങ്ങി വന്നു... ചൂടുള്ള ചട്ടുകവും കയ്യിൽ ഏന്തിയായിരുന്നു പോരാളിയുടെ വരവ്... ഈ വരവ് മാനത്തു കണ്ട അനു നേരെ ഊർമിളയോട് മുറ്റത്തു നിൽക്കുന്നവരെ ചൂണ്ടികാട്ടി പറഞ്ഞു, എന്റെ സുഹൃത്തുക്കൾ ആണമ്മേ.... ജീന, ജീവ ട്വിൻസ് ആണമ്മേ, ഇത് വിഷ്ണു... ഇവരാണ് നമ്മുടെ ഗോവിന്ദമാമ്മേടെ വീട്ടിലെ പുതിയ താമസക്കാരാണ്... ആണോ മക്കളെ... ഇരിക്ക്... അമ്മ കുടിക്കാൻ എടുക്കാം... അയ്യോ അമ്മേ ഒന്നും വേണ്ട... ഞങ്ങൾ ഇറങ്ങുവാ... ഇരിക്ക് മക്കളെ ആദ്യായിട്ട് വന്നതല്ലേ.... ഊർമിള ചിരിച്ചു അകത്തേക്ക് നടന്നു... അർപ്പണയുടെ തോളിലൂടെ കയ്യിട്ട് അനുപറഞ്ഞു ഗയ്‌സ്, ഇത് എന്റെ സ്വീറ്റ് ചേച്ചിക്കുട്ടി അർപ്പണ, ന്റെ അപ്പേച്ചി... ഇവിടുത്തെ എൽ പി സ്കൂളിൽ ടീച്ചറാണ്... ഇത് രണ്ടു എന്റെ കുഞ്ഞികുട്ടീസ്, അവിക, അതിഥി... അവി ആറാം ക്ലാസ്സിലും ആദി രണ്ടിലുമാണ്... തീർന്നിട്ടില്ലാട്ടോ... എന്റെ അപ്പച്ചിയും പിള്ളേരും ഉണ്ട് ഇവിടെ, അവർ എവിടെ? അവി, നീ പോയി കുഞ്ചുനെയും കിച്ചുനെയും കണ്ണനെയും വിളിച്ചു വാ.... ചെല്ല് മോളെ, മടിച്ചു നിൽക്കുന്ന അവിയോട് അവർ പറഞ്ഞു.... അത് ഇച്ചേച്ചി.... അപ്പച്ചി അവരെയും കൊണ്ട് പോയി... എങ്ങോട്ട്? അനു ആശങ്കയോടെ ചോദിച്ചു... അപ്പച്ചി, അപ്പച്ചിടെ വീട്ടിലേക്ക് പോയി.... അവിടുന്ന് നേരെ മാമൻ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോവുത്രെ... അനു ഒരു നിർവികാരതയോടെ ചോദിച്ചു... എന്താ പെട്ടൊന്ന്? ഇച്ചേച്ചി കൂടെ കൂടിയാൽ അവർ നശിക്കുത്രേ.... ആദി നിഷ്കളങ്കതയോടെ പറഞ്ഞു.... കുഞ്ചു പത്തിലും കിച്ചു എട്ടിലും കണ്ണൻ അവിടെ കൂടെ ആറിലും ആയിരുന്നു... എല്ലാവരോടും പിണങ്ങിയാലും കണ്ണൻ അവൾക്ക് എന്നും കൂട്ടായി നിന്നിരുന്നു... കണ്ണനോട് ആയിരുന്നു അവൾക്ക് ഏറെ ഇഷ്ട്ടം... അവർ താൻ കാരണം പോയി എന്നറിഞ്ഞപ്പോൾ അറിയാതെ തന്നെ അവളുടെ മിഴികൾ തൂവി... അപ്പോഴേക്കും ഊർമിള അവർക്കുള്ള ചായയുമായി എത്തിയിരിന്നു.... അവർ പോകുന്നത് വരെ അനു യാന്ത്രികമായി പെരുമാറി.... അവരെ വീട്ടിലേക്ക് ക്ഷണിക്കാൻ തോന്നിയ നേരത്തെ ശപിച്ചു.... അവരൊന്നു പോയിരുന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചു.... അവർ പോയതും അവൾ വേഗം റൂമിലേക്ക് ഓടി.... കണ്ണുകൾ ധാരധാരയായി അപ്പോഴും ഒഴുകിയിരുന്നു.... അവൾക്കാരണമാണ് അവർ പോയത് എന്നോർക്കുമ്പോൾ അവളുടെ മനസ്സിൽ വല്ലാത്ത വേദന തോന്നി.... പതിയെ പതിയെ അനുവിന്റെ കുറുമ്പുകൾ ഓരോന്നായി കുറഞ്ഞു.... അവൾ മാഷെടെ കുളത്തിലോ ഹാജ്യരുടെ തൊടിയിലോ പോകാറില്ല... ക്രിക്കറ്റ്‌ കളിക്കാൻ നിൽക്കാറില്ലായിരുന്നു... നാണിമുത്തിടെ വെറ്റിലത്തോട്ടത്തിൽ കയറി ചോദിക്കാതെ വെറ്റില പൊട്ടിക്കാറില്ല... ആകെ ഉള്ളത് മുത്തിടെ അടുത്തേക്കുള്ള യാത്രയായിരുന്നു... അനുവിന്റെ ഈ മാറ്റത്തിന്റെ കാരണം വീട്ടുക്കാർക്കെല്ലാവർക്കും അറിയാമെങ്കിലും എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് ആർക്കും അറിയില്ലായിരുന്നു... അവളുടെ കളിചിരികളും കുറുമ്പുകളും നഷ്ടമായപ്പോൾ ആ വീട് ഉറങ്ങിയപോലെ ആയി.... അങ്ങനെയിരിക്കെ ആണ് അനു ക്ലാസ്സ്‌ കഴിഞ്ഞു നേരത്തെ വീട്ടിലേക്ക് വരുന്ന സമയത്ത് വഴിയിലൂടെ പേടിച്ചു വരുന്ന അർപ്പണയെ കണ്ടത്.... അവളുടെ പിന്നാലെ ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു.... അത് കാണെ അവളുടെ ദേഷ്യം അറിയാതെ പുറത്ത് ചാടി.... ചേച്ചി നടന്നു വരുന്ന വരമ്പത്തേക്ക് അവൾ വേഗത്തിൽ നടന്നു.... ഹേയ് അർപ്പണ നിൽക്കടോ, താൻ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്... എനിക്ക് പറയാൻ ഉള്ളത് എങ്കിലും ഒന്ന് കേൾക്കു... താൻ എന്റെ പിന്നാലെ നടക്കാതെ ഒന്ന് പോയി തരുമോ? ശല്യം... നാട്ടുക്കാരെ കൊണ്ട് പറയിപ്പിക്കാതെ ഒന്ന് വേഗം പോ... നാട്ടുകാർക്ക് എന്തും പറയാം... അവര് പറയുന്നത് കേൾക്കാതെ താൻ ഞാൻ പറയുന്നത് ഒന്ന് കേൾക്കു... നിങ്ങൾക്ക് പറയാൻ ഉള്ളത് ഞാൻ കേൾക്കാം ചേട്ടാ.... പിറകിൽ നിന്നുള്ള ശബ്ദം കേട്ട് രണ്ടുപേരും തിരിഞ്ഞു നോക്കി..... അതാരാണ് എന്നറിയാതെ അയാൾ നെറ്റി ചുളിച്ചു.... മോളെ... അനു നീ ഇങ്ങു വന്നെ... നമുക്ക് പോകാം... അനുന്റെ കയ്യിലെ വടിയും അവളുടെ സ്വഭാവവും അറിയാവുന്നത് കൊണ്ട് അർപ്പണ വേഗത്തിൽ നടന്നു അനുവിന്റെ കൈയിൽ പിടിച്ചു... അപ്പേച്ചി വിട്ടേ... എന്താ ഇയ്യാൾക്ക് വേണ്ടത് എന്ന് ഞാൻ ഒന്നറിയട്ടെ... ഹേയ്... അനു മോളെ വേണ്ട.... അർപ്പണ അവളെ തടഞ്ഞു നിർത്തി... അവളെയും വകഞ്ഞു മാറ്റി അനു അയാൾക്കരികിലേക്ക് ചെന്നു... എന്താ... പതർച്ച തെല്ലുമില്ലാതെ അയാൾ ചോദിച്ചു.. അത് തന്നെയാണ് എനിക്കും അറിയേണ്ടത്... എന്താണ്... എന്ത് ഉദ്ദേശത്തിലാണ് ഈ നടത്തം... എന്റെ ചേച്ചിക്ക് ദുഷ്പേര് സമ്പാദിച്ചു കൊടുക്കാനോ? എന്റെ കൊച്ചേ, ഞാൻ അതിനൊന്നുമല്ല... എനിക്ക് തന്റെ ചേച്ചിയെ ഇഷ്ട്ടമായി... വിവാഹം കഴിക്കാനും താല്പര്യമുണ്ട്... അതിന് ചേച്ചിടെ പിന്നാലെ നടന്നാണോ പറയുന്നത്... ഞങ്ങടെ നാട്ടിൽ ഒരു പെണ്ണിനെ ഇഷ്ട്ടപെട്ടാൽ അവളുടെ വീട്ടിൽ പോയി വീട്ടുകാരുമായി അന്വേഷിക്കലാണ് മാനവും മര്യാദയുമുള്ളവർ ചെയുക... അല്ലാതെ പിന്നാലെ നടന്നു ശല്യം ചെയ്യുകയല്ല... അതിന് ഇയ്യാൾക്ക് കൂടി ഇഷ്ട്ടം... പറഞ്ഞു മുഴുവിക്കാൻ സമ്മതിക്കാതെ അനു പറഞ്ഞു... മതി മതി... ചേട്ടന്റെ ഭാഗം ന്യായീകരിക്കാൻ നോക്കണ്ട... പിന്നെ മേലിൽ എന്റെ ചേച്ചിടെ പിറകെ നടന്നാൽ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും.... ആനന്ദ ആരാണ് എന്ന് തനിക്കറിയില്ല... അതും പറഞ്ഞു അനു കയ്യിലെ വടി വലിച്ചെറിഞ്ഞു അർപ്പണയെയും കൂട്ടി നടന്നു.... ഞായറാഴ്ച ആയത് കൊണ്ട് അനു വീട്ടിൽ തന്നെ ചടച്ചിരുന്നു... കാപ്പിക്കുടി കഴിഞ്ഞു ടിവി കണ്ടു കൊണ്ടിരിക്കുമ്പോളാണ് ഉമ്മറത്തു നിന്നും അച്ഛന്റെ സംസാരം കേൾക്കുന്നത്.... വരൂ കയറി ഇരിക്കൂ.... മാന്യമായി തന്നെ അവർ തമ്മിലുള്ള സംസാരം തുടർന്നപ്പോൾ അതാരാണ് എന്നറിയാൻ അനു ചുമ്മാ ഒന്ന് എത്തിനോക്കിയപ്പോൾ അവളുടെ കണ്ണുകൾ ബുൾസൈ പോലെ ആയി.... എന്റെ മുത്തി... നിനക്ക് ഈയിടയായി ഒരു സ്നേഹവുമില്ല... പണി കാലന്റെ രൂപത്തിൽ വരെ നീ എനിക്ക് തന്നോണ്ടിരിക്കല്ലേ... എന്തായാലും ഫേസ് ചെയ്യണം... എന്ത് വന്നാലും തളരരുത് ആനന്ദ... കണ്ണുകൾ നിറയരുത്... അവൾ ഒന്ന് സ്വയം മൊറ്റീവ് ചെയ്തു.... ഒരു ചെറുപ്പകാരനും ഒരു കാർന്നോരും... ചെറുപ്പക്കാരൻ ആരാണ് എന്ന് പറയണ്ടേ കാര്യമില്ലല്ലോ... അത് തന്നെ... അർപ്പണയുടെ പിന്നാലെ നടന്ന കക്ഷി.... ഞാൻ മഹേഷ്‌... ഇത് എന്റെ അമ്മാവനാണ്... ഇവിടെ അർപ്പണ വർക്ക്‌ ചെയ്യുന്ന സ്കൂളിന്റെ അവിടെ ഒരു സൂപ്പർമാർക്കറ്റ് ഇല്ലേ... അത് എന്റെയാണ്... മഹേഷ്‌ ഒന്ന് മൗനമായി... വീണ്ടും ദേവനെ നോക്കി പുഞ്ചിരിച്ച ശേഷം പറഞ്ഞു... കാര്യങ്ങൾ എല്ലാം തുറന്നു പറയാം... എനിക്ക് സ്വന്തമെന്ന് പറയാൻ ഈ അമ്മാവൻ മാത്രെമേ ഉള്ളൂ... എന്റെ അമ്മടെ ആങ്ങളയാണ്... എനിക്ക് രണ്ടുവയസുള്ളപ്പോൾ അമ്മയും അച്ഛനും ചേച്ചിയും ഒരു ആക്‌സിഡന്റിൽ മരിച്ചു... അന്ന് ആ യാത്രയിൽ ഞാൻ ഇല്ലാത്തത് കൊണ്ട് എന്നെ മാത്രം.................. പിന്നെ ഒരു കല്യാണം കൂടി കഴിക്കാതെ എനിക്ക് വേണ്ടി ജീവിച്ചത് എന്റെ അമ്മാവൻ ആണ്... നിങ്ങൾക്ക് പരിപൂർണ താല്പര്യം ഉണ്ടെങ്കിൽ മാത്രം മതി.... കാരണം എനിക്ക് ഈ വിവാഹത്തിലൂടെ വേണ്ടത് ഒരു പങ്കാളിയെ മാത്രമല്ലാ... ഒരു കുടുംബത്തെയാണ്... എന്തോ ദേവനു മഹേഷിന്റെ സംസാരം നന്നായി ഇഷ്ട്ടപെട്ടു... അത്‌ നിന്റെ കുറ്റമല്ലല്ലോ കുട്ടി... പിന്നെ അന്വേഷിക്കാതെ എടുത്തു ചാടി എനിക്ക് ഒന്നും ചെയ്യാൻ ആവില്ല... ജാതകങ്ങൾ ചേരുമെങ്കിൽ നോക്കാം... എനിക്ക് നാലു പെണ്മക്കളാണ്... അപ്പുന്റെ വരൻ ഞങ്ങൾക്ക് മരുമകനല്ല, മകനും ഇവർക്ക് ഏട്ടനും ആയിരിക്കണം... ആഹാ... അടിപൊളി... ആത്മ ഓഫ് അനു... മോളോട് സംസാരിക്കണമെങ്കിൽ സംസാരിച്ചോളൂ... ദേവൻ അത് പറഞ്ഞപ്പോൾ മഹേഷിന്റെ നോട്ടം ചെന്നെത്തിയത് കാപ്പി കൊണ്ട് വന്ന ട്രൈ പിടിച്ചു നിൽക്കുന്ന ഊർമിളയുടെ പിന്നിലേ രണ്ടു കണ്ണുകളുടെ ഉടമസ്ഥയിലാണ്... കാലൊടിച്ചു കളയുമോ എന്തോ? മോളെ... അപ്പൂ... അവർ അകത്തു നിൽക്കുന്ന അർപ്പണയെ പൂമുഖത്തേക്ക് വിളിച്ചു.... അർപ്പണയെ ഒന്ന് കണ്ടശേഷം അവർ രണ്ടുപേരും മുറ്റത്തേക്ക് ഇറങ്ങി നിന്നു... മഹേഷ്‌ അയാളുടെ എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചു.... ഇനി തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ പറഞ്ഞോളൂ.... എന്റെ അനിയത്തി, അനു അവളൊരു പാവമാണ്... ഇത്തിരി എടുത്തു ചാട്ടവും ദേഷ്യവും ഉണ്ടെന്നേ ഉള്ളൂ... അവൾ പറഞ്ഞതോന്നും മനസ്സിൽ വെക്കരുത്... ഹേയ്... മഹേഷ്‌ ഒന്ന് ഇല്ലന്നർത്ഥത്തിൽ തലയാട്ടി ചിരിച്ചു... തന്നോട് ശരിക്കും എനിക്ക് നല്ല അസൂയ ഉണ്ട്ട്ടോ... നല്ലൊരു വായാടി ആണല്ലേ അനിയത്തി... മ്മ്.... രണ്ടുപേരും കുറച്ചു കൂടി സംസാരിച്ചു പിരിഞ്ഞു... പിന്നെ എല്ലാം പെട്ടെന്നായിരുന്നു... ജാതകം പൊരുത്തവും നിശ്ചയവും കല്യാണവും എല്ലാം... അങ്ങനെ അർപ്പണ മഹേഷിന്റെ സ്വന്തമായി.... മഹേഷ്‌ അർപ്പണക്ക് നല്ലൊരു ഭർത്താവന്ന പോലെ ആ വീട്ടിലെ മൂത്തമകൻ കൂടി ആയിരുന്നു.... പയ്യെ പയ്യെ അനു പുതിയ കൂട്ടുകാരുമായി ഇടപഴകി അവളുടെ കുറുമ്പുകളും തമാശകളും കുസൃതികളും തിരികെ അവളിൽ തന്നെ എത്തിച്ചേർന്നു... അല്ലെങ്കിൽ ജീവയും ജീനയും വിഷ്ണുവും അതിന് നിമിത്തമായി എന്ന് വേണം പറയാൻ.... ദൃഢമായ ഒരു സൗഹൃദം അവരിൽ ഉടലെടുത്തിരിന്നു ഈ രണ്ടുകൊല്ലത്തിനുള്ളിൽ... ജീവ അവരുടെ ഇച്ചായനും ആനന്ദ അവർക്ക് അനുവും ആയി മാറി.... പ്ലസവണ്ണും പ്ലസ്ടുവും വേഗം കടന്നു പോയി.... നെക്സ്റ്റ് പ്ലാൻ എൻട്രൻസ് തന്നെയായിരുന്നു.... അങ്ങനെ ആർക്കിടെക്ച്വർ തന്നെ ചൂസ് ചെയ്ത് എഞ്ചിനീയറിങ്ന് കയറി.... നാലുപേരും ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ തന്നെ ജോയിൻ ചെയ്തു.... അനുവും വിവിയും തമ്മിലുള്ള കണ്ടുമുട്ടലിനും അവരുടെ പ്രണയത്തിനും സാക്ഷ്യം വഹിച്ച കോളേജ്.... മിക്ക കോളേജ് പ്രണയങ്ങളുടെ തുടക്കം പോലെ റാഗിംഗിൽ നിന്ന് തന്നെയായിരുന്നു ഇവരുടെ പ്രണയത്തിന്റെയും തുടക്കം.... പക്ഷെ റാഗ് ചെയ്തത് അനുവും... അതിന് ഇരയായത് വിവിയുമാണ്................കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story