💐നീർമിഴിപൂക്കൾ💐: ഭാഗം 48

neermizhippookkal

രചന: ദേവ ശ്രീ

  കോളേജ് ഗേറ്റിന്റെ മുന്നിൽ നിന്ന് അനുവും ടീംസും ആകമാനം ഒന്ന് വീക്ഷിച്ചു... ബഹുനിലകെട്ടിങ്ങൾ കൊണ്ട് സമുച്ചയമായ അന്തരീക്ഷം... ഇത് എത്രവലിയ കോളേജ് ആണല്ലേ ഇച്ചായാ.. ജീന അത്ഭുതം കൂറി ചോദിച്ചു... ആഹാടി കൊച്ചേ, അതൊക്കെ ഓരോ ബ്ലോക്ക്കൾ ആണ്... വാ... അവർ നാലുപേരും കൂടി അകത്തേക്ക് കാലെടുത്തു വെച്ചു... വലത് കാൽ തന്നെ വച്ചോ അനുവേ... കുലം മുടിയണ്ട.... ജീന തമാശ കലർന്ന സ്വരത്തിൽ പറഞ്ഞതും ഒരു ചിരിയുടെ അകമ്പടിയോടെ അവർ അകത്തേക്ക് കയറി... അങ്ങിങ്ങായി ഓരോ കൂട്ടം കുട്ടികൾ, അകത്തേക്ക് വരുന്ന കുട്ടികളെ പിടിച്ചു നിർത്തി ഓരോന്ന് ചോദിക്കുന്നതും അവരെ കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നതും കണ്ടു ജീന പറഞ്ഞു എടാ റാഗിങ് ഉണ്ടടാ... അതെ... എനിക്കും റാഗ് ചെയ്യണം...

വാ... നമുക്ക് അവിടെ ഇരിക്കാം... അനു എൻട്രൻസിൽ കാണുന്ന ബഞ്ചിലേക്ക് ഇരുന്നു... അനു വേണ്ട... പുലിവാലാകും -വിഷ്ണു ഈ പെണ്ണ് നമ്മളെ കൂടി തല്ല് കൊള്ളിച്ചേ അടങ്ങൂ.... -ജീവ ആഹാ... ഇതാ വരുന്നു രണ്ടുപേര്.. -അനു വേണ്ടാട്ടോ അനു... വല്ല സീനിയർസ് ആണെങ്കിൽ അവരെ റാഗ് ചെയ്തു എന്ന് പറഞ്ഞു പണിഷ്മെന്റ് കിട്ടുവെ... -ജീന ഹോയ്.... ഗേറ്റിലൂടെ നടന്നു വരുന്ന രണ്ടു ചെറുപ്പക്കാരെ നോക്കി അനു കൂവി വിളിച്ചു... ഹോയ്.... ഞങ്ങളെ ആണോ എന്നർത്ഥത്തിൽ അവർ സ്വയം ചൂണ്ടി ചോദിച്ചു... അതെ എന്നും ആംഗ്യം കാണിച്ചു അനു അവരെ അടുത്തേക്ക് വിളിച്ചു... എന്താ.... വന്നവരിൽ ഒരാൾ ചോദിച്ചു... എന്താ എന്ന് കണ്ടൂടെ... അവൾ ചുറ്റും നോക്കി ചൂണ്ടി ചോദിച്ചു... ചേച്ചി ചോദിക്കട്ടെ... മക്കള് വരിൻ... ഫസ്റ്റ് ഇയർ ആണോ? മ്മ്... അതിന് മറുപടിയായി അവരിൽ ഒരുവൻ മൂളി....

ആശ്വാസത്തിന്റെതെന്നവണ്ണം ജീനയുടെ ശ്വാസഗതികൾ നോർമലായി.... എന്താ പേര്? ഇത് സംഗീത്.. ഞാൻ വൈഭവ്... ഓക്കേ... രണ്ടുപേരും ഏതാ ഡിപ്പാർട്മെന്റ്? ആർക്കി... ഓഹ്... സെയിം ഡിപ്പാർട്മെന്റ് ആണല്ലേ... മ്മ്... വിവി ഒന്ന് മൂളി അപ്പൊ മോൻ ഒരു പാട്ട് പാട്. അനുവിന്റെ സംസാരം കേട്ട് ചൊറിഞ്ഞു വന്ന സംഗീത് ഒന്ന് മുന്നിലേക്ക് കയറി നിന്നപ്പോഴേക്കും വൈഭവ് ഇടത്കൈകൊണ്ട് അവനെ തടഞ്ഞു കണ്ണുകൾ കൊണ്ട് വേണ്ടെന്ന് ആംഗ്യം കാണിച്ചു.... അയ്യോ ചേച്ചി എനിക്ക് പാടാൻ ഒന്നുമറിയില്ല... വിവി വിനയകുനയനായി പറഞ്ഞു... എന്നാൽ ഒരു ഡാൻസ് കളിക്ക്... കാലിൽ ചെറിയ പരിക്കുള്ള കാരണം എനിക്ക്... വിവി ഒന്ന് തല ചൊറിഞ്ഞു.... തന്നെയൊക്കെ എന്തിന് കൊള്ളാമടോ? അതിന് മറുപടി പറയുമ്പോഴേക്കും അവന്റെ പോക്കെറ്റിൽ കിടക്കുന്ന ഫോൺ റിങ് ചെയ്തതും അവൻ ഫോൺ എടുത്തു നോക്കി മിലേഷ് എന്ന പേര് കണ്ടതും അവൻ വേഗം കാൾ കട്ടാക്കി സംഗീതിനെയും വിളിച്ചു ഓടി....

ഹേയ്... ഹേയ്... അനു പിറകിൽ നിന്നും വിളിച്ചെങ്കിലും അവർക്ക് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ ഓടി... ചെ... അനു നിരാശയോടെ അവരെ നോക്കി... വന്നെ അനു റാഗിംഗ് ഒന്നും വേണ്ട.... ജീന അവളുടെ കയ്യും പിടിച്ചു വേഗത്തിൽ നടന്നു... ################### അവൻ കാത്തുനിന്ന് വൈകി കാണും.... വേഗം വാ വിവി.... ദേ നിൽക്കുന്നു.. മിലേഷിനെ ചൂണ്ടി സംഗീത് പറഞ്ഞു... എവിടെ ആയിരുന്നടാ കോപ്പേ... നേരം വൈകിയതിന്റ ദേഷ്യം മിലേഷ് അവരോട് പ്രകടമാക്കി... അതിന് സംഗീത് വിവിയെ ഒന്ന് തുറിച്ചു നോക്കി.... എന്തായാടാ? സംഗീതിന്റെ നോട്ടം അവഗണിച്ചു വിവി മിലേഷിനോട് ചോദിച്ചു..... ദേ ഇനി നമ്മൾ മൂന്നുപേരും മാത്രമേ ഉള്ളൂ... മിലൻ മറുപടി നൽകി... അല്ലെങ്കിൽ തന്നെ ഈ മീനുമിസ്സ്‌ എന്തിനാണ് ഫസ്റ്റ്യേർസ് വരുന്ന അന്ന് തന്നെ വൈവ വെച്ചത്.... സംഗീത് കുറച്ചു നിരാശയോടെ പറഞ്ഞു...

ആഹാ അവിടെ നിന്ന് പരുങ്ങാതെ കേറി വാ... ഹായ് മീനുമിസ്സേ... മിലൻ മിസ്സിന് ഒരു ഹായ് കൊടുത്തു, പിന്നാലെ മറ്റുള്ളവരും.... ഇതിൽ ഞാൻ ആർക്ക് വൈവ എടുക്കണം? അവരെ മൂന്നുപേരെയും ചൂണ്ടി മീനുമിസ്സ്‌ ചോദിച്ചു.. നിങ്ങളോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് വൈവക്ക് മൂന്നുപേരും കൂടി വരരുത് എന്ന്... എന്റെ വൈവക്ക് മാത്രമേ നിങ്ങളുടെ ഈ ഡ്രാമയുള്ളൂ എന്ന് ഞാൻ സ്റ്റാഫ്‌റൂമിൽ നിന്ന് അറിഞ്ഞു... ഏറെ നേരത്തെ സംസാരവും വൈവയും കഴിഞ്ഞു അവർ മൂന്നുപേരും അവിടെ നിന്നും ഇറങ്ങി.... അന്നത്തെ ദിവസം പിന്നെ വിവിയും അനുവും തമ്മിൽ കണ്ടില്ല.. വീട്ടിൽ നിന്നും ഏറേ ദൂരമുണ്ടായത് കൊണ്ട് അവർ താമസം ഹോസ്റ്റലിൽ ആക്കി... ദിവസങ്ങൾ രണ്ടും മൂന്നും കടന്നു പോയി... ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞു ക്ലാസുകളും തുടങ്ങി... അന്നത്തെ സംഭവത്തിന്‌ ശേഷം അനുവും വിവിയും തമ്മിൽ കണ്ടില്ല... പക്ഷേ അവളുടെ ആ സ്മാർട്ട്നെസും ആ തന്റേടവും അവനു നന്നായി ഇഷ്ട്ടപ്പെട്ടു.... അവളെ ഒരു നോക്ക് കാണാൻ അവനും കോളേജിൽ തപ്പി നടന്നു..

. അനു ജീവയുമായി എന്തോ പറഞ്ഞു തല്ല് പിടിച്ചു ഓടി നേരെ ചെന്നിടിച്ചത് വിവിയല്ല... അവനുമായി സംസാരിച്ചിരിക്കുന്ന പെൺകുട്ടിയെയായിരുന്നു... പെട്ടൊന്നുള്ള ഇടി ആയത് കാരണം ആ പെൺകുട്ടി ദേ കിടക്കുന്നു നിലത്ത്... ആകെ അബദ്ധം പിണഞ്ഞ പോലെ അനു നാവ് കടിച്ചു... കൃതി ആർ യൂ ഓക്കേ? മിലൻ നിലത്ത് വീണു കിടക്കുന്ന കൃതിയേ വേഗം എഴുന്നേൽപ്പിച്ചു... ഒപ്പം അനുവും സഹായിക്കാൻ കൂടി... അപ്പോഴും വിവിയുടെ കണ്ണുകൾ അനുവിന്റെ മുഖത്തു തന്നെ തങ്ങി നിന്നു... ആം നോട്ട് ഓക്കേ മിലൻ... അവൾ കൈ കുടഞ്ഞു പറഞ്ഞു.... അല്ലെങ്കിലും ഇവൾക്ക് കുറച്ചു അഹങ്കാരം കൂടുതലാണ്... ഫസ്റ്റ് ഡേ തന്നെ അവള് ഞങ്ങളെ റാഗ് ചെയ്യാൻ വന്നേക്കുവാ... അനുവിന്റെ കണ്ണുകൾ സംഗീതിൽ നിന്നും വിവിയിലേക്ക് തെന്നി മാറി... ഡി ഡി... ഇങ്ങോട്ട് നോക്ക്... നീയാരാടി... നിനക്ക് അറിയോ സീനിയർസ് റാഗ് ചെയ്താൽ എന്താ ഉണ്ടാവുക എന്ന്... അറിയോന്ന്... ഇല്ലെങ്കിൽ ഞങ്ങൾ അങ്ങ് അറിയിച്ചു തരും... കേട്ടോടി പുല്ലേ... ഒരൊറ്റ അടിക്കില്ല നീ...

അവളുടെ കയ്യിൽ മുറുകുന്ന ജീവയുടെ കൈകൾ തന്നോട് പ്രതികരിക്കരുത് എന്ന് പറയാതെ പറയുകയാണെന്ന് അവൾക്ക് മനസിലായി. അല്ലെങ്കിൽ തന്നെ ഇപ്പോ എന്തെങ്കിലും പറഞ്ഞാൽ സീൻ വഷളവുമെന്ന് അവൾക്കും അറിയാം... സോറി... സോറി ഫോർ എവെരിതിങ്... അത്രയും പറഞ്ഞു അനു ജീവയുടെ കൈയും പിടിച്ചു തിരികെ നടന്നു... അഹങ്കാരി.... സംഗീത് അവളെ നോക്കി പറഞ്ഞു... നീയെന്താ വിവി ഒന്നും മിണ്ടാതെ നിന്നത്? -കൃതി അവൻ മിണ്ടില്ല... അവളെ അങ്ങ് ബോധിച്ചിരിക്കുന്നു... മിസ്റ്റർ വൈഭവ് മിത്ര ഷേണായക്ക്... ആണോ ടാ.... ഉറപ്പിക്കാൻ ആയില്ല... വരട്ടെ.... **********

ഇവനൊക്കെ സീനിയർ ആണെന്ന് എനിക്ക് എങ്ങനെ അറിയാനാണ്... അത് പോട്ടെ അനു... ഇനി ജീന അറിയണ്ട... അവൾക്ക് അത് മതി... നീ അത് വിട്... അങ്ങനെ വെക്കാഷൻ വന്നതും അനു വീട്ടിലേക്ക് ഓടി.... ഈ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൾക്ക് ആ കോളേജ് അന്തരീക്ഷം അത്രയും മടുപ്പ് തോന്നിയിരുന്നു... അവരുടെ വീടായിരുന്നു അവളുടെ സ്വർഗം... മഹേഷ്‌ അവൾക്ക് ഒരു ചേട്ടനെക്കാൾ ഉപരി നല്ലൊരു സുഹൃത്തായിരുന്നു.... വീട്ടിൽ വന്നത് മുതൽ കോളേജിനെ കുറിച്ചോർക്കുമ്പോൾ ആദ്യം വിവിയുടെ മുഖമായിരുന്നു അവളുടെ മനസ്സിൽ... എന്തോ അത് അവളുടെ ചുണ്ടിൽ ഒരിളം പുഞ്ചിരി വിരിയിച്ചു...........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

.

Share this story