💐നീർമിഴിപൂക്കൾ💐: ഭാഗം 49

neermizhippookkal

രചന: ദേവ ശ്രീ

ദിവസങ്ങൾ കടന്നു പോകവേ ആനന്ദ വിവിയുടെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു... അവന്റെ ഇഷ്ട്ടം അവളെ അറിയിക്കാൻ പലവഴികളും നോക്കി... എന്നാൽ അനു അതിലൊന്നും പിടി കൊടുത്തില്ല... അവളുടെ മനസിലും വിവിയുണ്ടെന്ന് അവൾക്ക് വ്യക്തമാണ്.. എന്നാൽ അവൾക്കൊരു ലക്ഷ്യമുണ്ടായിരുന്നു... അതിന് വേണ്ടി പഴയ കുറുമ്പെല്ലാം മാറ്റിവെച്ച് അനു പഠിപ്പിൽ മാത്രം ശ്രദ്ധ കേന്ദ്രിക്കരിച്ചു മുന്നോട്ട് പോയി... ചേച്ചിയെ പോലെ അച്ഛന് താനും ഒരു താങ്ങാവണം എന്നായിരുന്നു അവളുടെ ചിന്ത.... പലരും പലതും പറഞ്ഞു അവളെ പ്രകോപിപ്പിക്കുമെങ്കിലും അനു ഒന്നിനും റിയാക്ട് ചെയ്യാതെ മുന്നോട്ട് പോയി... സംഗീതും കൃതിയുമൊക്കെ വെറുതെ ഓരോന്ന് പറഞ്ഞു അനുവിനെ ദേഷ്യം പിടിപ്പിക്കുമെങ്കിലും അവൾ പ്രതികരിക്കാറില്ല...

അനുവിന്റെ ഈ തണുപ്പൻ രീതിയിലുള്ള സ്വഭാവം ജീവക്കും വിഷ്ണുവിനും അത്ഭുതമായിരുന്നെങ്കിൽ ജീനക്ക് വലിയ സന്തോഷമായിരുന്നു... ഒരിക്കൽ അവർ നാലുപേരും ക്യാന്റീനിൽ ഇരുന്നു ജ്യൂസ്‌ കുടിക്കുമ്പോഴായിരുന്നു കൃതിയും മിലനും സംഗീതും കൂടി അവിടേക്കു വന്നത്.... അനുവിനെ അവിടെ കണ്ടതും മൂന്നുപേരുടെ മനസിലും ഗൂഢചിന്തകൾ കടന്നു വന്നു... അനുവിന്റെ തൊട്ടരികിലുള്ള ടേബിളിൽ ഇരുന്നു അവർ ഫുഡിന് ഓർഡർ ചെയ്തു... ജ്യൂസ് കുടിച്ചു തിരിച്ചു വരുന്ന അനു അവരുടെ ടേബിളിന്റെ അടുത്തെത്തിയതും മിലൻ സംഗീതിനോട് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു... മിലന്റ് ആക്ഷൻ കണ്ടതും സംഗീത് അവന്റെ ഫുഡ്‌ താഴെതട്ടി ഇട്ടു... തൊട്ടരിക്കിലൂടെ നടന്നു പോകുന്ന അനു അത് കണ്ടു ഒന്ന് തിരിഞ്ഞു നോക്കിയതും തട്ടിയത് അവളാണെന്ന മട്ടിൽ സംഗീത് അവളോട് ദേഷ്യപ്പെട്ടു...

അവിടെ ഉണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകൾ അനുവിൽ തന്നെയായിരുന്നു... അയ്യോ... സോറി, ഞാൻ അല്ല... അനു സംഗീതിനോട് പറഞ്ഞു... നീയല്ലാതെ പിന്നെ ഞാൻ ആണോടി? ഞാൻ ഓർഡർ ചെയ്ത ഫുഡ്‌ വേസ്റ്റ് ആക്കാൻ എനിക്ക് ഭ്രാന്തൊന്നുമില്ല അയ്യോ ചേട്ടാ... ഞാൻ ഒരിക്കലും... അപ്പോഴേക്കും സംഗീതിന്റെ ഷിർട്ടിൽ വീണ ഭക്ഷണത്തിന്റെ വേസ്റ്റ് അവൻ ടിഷ്യു ഉപയോഗിച്ച് അവളോട് തുടച്ചു മാറ്റാൻ പറഞ്ഞു... അത് നടക്കില്ല ചേട്ടാ... അനു അത് ചെയ്തിട്ടില്ലാ എന്ന് പറഞ്ഞു... ചെയ്യാത്ത തെറ്റാണെങ്കിലും അവൾ സോറിയും പറഞ്ഞു... ഇനി ഇതിന്റെ പേരിൽ ഒരു വഴക്ക് വേണ്ട... വന്നെ അനു... അത്രയും പറഞ്ഞു വിഷ്ണു അനുവിനെ വിളിച്ചു... അങ്ങനെ അങ്ങു പോയാലോ? മിലൻ അവർക്ക് മുന്നിൽ തടസം സൃഷ്ടിച്ചു കയറി നിന്നു... ഇതെല്ലാം ഇവൾ ക്ലീൻ ആക്കിട്ടേ പോകൂ... നീ സീനിയർസിനെ റാഗ് ചെയ്യാൻ ഓക്കെ മിടുക്കി അല്ലെ...

അതെ പോലെ ഞങ്ങളും നിന്നെ ഒന്ന് റാഗ് ചെയ്യട്ടെടി.... നോക്ക് വെറുതെ ഒരു ഇഷ്യൂ ഉണ്ടാക്കരുത്... അനു നിങ്ങളുടെ ടേബിളിന്റെ അരികിലൂടെ അല്ല പോയത്... പിന്നെ എന്തിനാണ് ഇങ്ങനെ ഒരു പ്രഹസനം? വാക്കുകൾക്ക് മൂർച്ചയേറി തുടങ്ങിയപ്പോൾ അനു ഇടയിൽ കയറി... വേണ്ട ജീവ, വിഷ്ണു വിട്ടേക്ക്... ഞാൻ ക്ലീൻ ചെയ്യാം.... അനു... ജീന വേണ്ടെന്ന് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിച്ചു... അവൾക്ക് നേരെ ഒരു ചെറുപുഞ്ചിരി നൽകി അനു അവിടം ക്‌ളീൻ ആക്കി... പലകുട്ടികളുടെയും അടക്കം പറച്ചിലും കളിയാക്കലും കേട്ട് അനുവിന് തൊലി ഉരിഞ്ഞു പോകും പോലെ തോന്നി.... പക്ഷേ കണ്ണുകൾ നിറഞ്ഞില്ല.... കാരണം അവളെ പോലെയൊരു പെൺകുട്ടിക്ക് ആ സമയത്തു കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി വന്നാൽ അത് അവളുടെ ഏറ്റവും വലിയ തോൽവി എന്ന് കരുതുന്നവളായിരുന്നു..

അത് ക്‌ളീനാക്കി ഇറങ്ങി പോകുമ്പോ അനു ആരെയും ഫേസ് ചെയ്യാൻ മടി കാണിച്ചില്ല.... പലർക്കും അവൾ നേരിയ പുഞ്ചിരിയും നൽകി... വല്ലാത്ത തൊലികട്ടി തന്നെ, അനുവിന്റെ പോക്ക് നോക്കി കൃതി അവരോട് പറഞ്ഞു.... ശരിയാക്കാടി.... ഇന്ന് വിവി ലീവ് അല്ലെ.... അവൾക്ക് പണി കൊടുക്കാൻ ഇന്നത്തെക്കാൾ നല്ലൊരു ദിവസമില്ലാ... അവൻ ഉണ്ടെങ്കിൽ ഒന്നും നടക്കില്ല... നെക്സ്റ്റ് പ്ലാൻ ലഞ്ച് ബ്രേക്കിന്.... അവിടെ നിന്ന് ഇറങ്ങിയപ്പോഴും അവൾ അതിനെ കുറിച്ച് സംസാരിക്കാൻ ആരെയും അനുവദിച്ചില്ല... ക്ലാസ്സ്‌ ടൈം കഴിഞ്ഞു ലഞ്ച് ബ്രേക്കിന് അനുവും ജീനയും കൂടി വാഷ് റൂമിലേക്ക് നടന്നു.... എന്താണ് സംഗീത് പ്ലാൻ? പ്രത്യകിച്ചു പ്ലാൻ ഒന്നുമില്ല.. ഐഡിയ കുറച്ചു ചീപ്പ്‌ ആണ്... എന്നാലും സാരമില്ല. നീ കയ്യിൽ കുറച്ചു പേപ്പർ പിടിച്ചു നടന്നു അവളെ മനഃപൂർവം തട്ടി ആ പേപ്പർ ആ ചളിയിലേക്ക് മനപ്പൂർവം ഇടണം...

അവിടെ തളം കെട്ടിയ വെള്ളത്തിലേക്ക് ചൂണ്ടി സംഗീത് പറഞ്ഞു... ആ സ്പോട്ടിൽ തന്നെ നിന്റെ ദേഷ്യം നീ തീർത്തോ... രണ്ടുപേരും പൊട്ടിചിരിച്ചു... അവരുടെ പ്ലാൻ പോലെ തന്നെ എല്ലാം വർക്കായി... പേപ്പർ വെള്ളത്തിൽ വീണ ദേഷ്യത്തിൽ കൃതിയുടെ കൈകൾ അനുവിന്റെ കവിളിൽ പതിഞ്ഞു.... ദേഷ്യം കൊണ്ട് ഒരു നിമിഷം അനുവിന്റെ കണ്ണുകൾ ജ്വലിച്ചു.... ആ നിമിഷം നിറഞ്ഞു നിന്നത് ജീനയുടെ കണ്ണുകളായിരുന്നു... ജീന ഒരാശ്രയത്തിനെന്നവണ്ണം ജീവയെയും വിഷ്ണുവിനെയും നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം... നിനക്ക് എന്താടി കണ്ണ് കണ്ടൂടെ... എന്റെ എത്ര ഇമ്പോര്ടന്റ്റ്‌ പേപ്പർ ആണെന്നറിയുമോ? അനുവിന് ചുറ്റും നോക്കാൻ തന്നെ ഒരു വല്ലായ്മ തോന്നി.... എല്ലാവർക്കും മുന്നിൽ ഒരു പരിഹാസകഥാപാത്രമായി നില്ക്കുന്നത് അവളെ വല്ലാതെ വേദനിപ്പിച്ചു... കൃതി....

പിറകിൽ നിന്നുള്ള കനത്ത ശബ്ദത്തിൽ എല്ലാവരും തിരിഞ്ഞു നോക്കി... വിവി.... എന്താ ഇവിടെ? ..ഒന്നൂല്യ വിവി... അവൻ കൃതിയെ നോക്കി അനുവിനോട് ചോദിച്ചു എന്താ ആനന്ദ? എന്താ നിന്റെ മുഖത്തു? ഒന്നുമില്ല... അത്രയും പറഞ്ഞു അനു ജീനയെയും കൂട്ടി നടന്നു... നടന്നു പോകുന്ന ആനന്ദയെ നോക്കി കൃതിയോടും സംഗീത്തിനോടും മിലാനോടും വിവി പറഞ്ഞു... ഇപ്പൊ ചെയ്തത് ചെയ്തു... ഇനി ഇത് ആവർത്തിക്കരുത്... ആനന്ദ എന്റെ പെണ്ണാണ്... വൈഭവ് മിത്ര ഷേണായയുടെ പെണ്ണ്... ഇനി ഇത് ആവർത്തിച്ചാൽ ഞാൻ ഇങ്ങനെ ആയിരിക്കില്ല പെരുമാറുക... വിവി..... മിലൻ വിളിച്ചു... പറഞ്ഞെന്ന് മാത്രം.... -വിവി നീയെന്താ പെട്ടൊന്ന്? ലീവ് ആയിരുന്നില്ലേ നീ? മ്മ്... സനത്തിന് ഇന്നാണ് സസ്പെൻഷൻ കഴിഞ്ഞു കയറേണ്ടത്... അവൻ വരുന്നുണ്ട് എന്നറിഞ്ഞു... അവന്റെ പേര് കേട്ടതും അവർ മൂന്നുപേരും ഞെട്ടി...

സനത്ത് എന്നത് ആ കോളേജിന്റ് തന്നെ പേടി സ്വപ്‌നമായിരുന്നു... പെൺകുട്ടികളെ അവൻ ഒരേ ഒരു കണ്ണിൽ മാത്രമേ കാണൂ... കാമം... കൃതിയുടെ കയ്യിൽ കയറി പിടിച്ചതിനുള്ള കംപ്ലയിന്റലാണ് അവൻ സസ്‌പെൻഷനിൽ പോയത്... അവനോട് ഏറ്റുമുട്ടാൻ ആരും നിൽക്കില്ല... ഒരിക്കൽ വിവിയും സനത്തും തമ്മിൽ കോർത്തതാണ്... എല്ലാവരും ഒന്ന് സൂഷിച്ചോ... നീ എന്താ അനു ഇങ്ങനെ? നീ ഞങ്ങടെ പുലിക്കുട്ടിയല്ലേ... ആ നിന്നെ ഇങ്ങനെ കാണാൻ വയ്യെനിക്... ജീന അനുവിന്റെ ഷോൾഡറിലേക്ക് മുഖമമർത്തി... ജീന, നീ അത് വിട്... ഇനി ഇത് അവരറിയേണ്ട... ഇവിടെ അവസാനിച്ചു ട്ടോ അത്.... എന്നാലും അനു.... വേണ്ട ജീന, നമ്മളൊക്കെ പാവങ്ങളാണ്... എന്റെ അച്ഛന്റെ പ്രതീക്ഷയാണ് മോളെ ഞാൻ... എന്നെ ഇവിടേക്ക് പഠിക്കാൻ വിടുമ്പോൾ ആ പാവത്തിന്റെ മനസ്സിൽ ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടാകും...

അത് കൊണ്ട് എനിക്ക് ഇവിടെ പഠിച്ചേ മതിയാവൂ... അതിന് വേണ്ടി പലതും കണ്ടില്ലാ എന്ന് നടിക്കണം... നീ വാ..... അനു ഒരു ചിരിയോടെ അവളെയും കൂട്ടി നടന്നു... നിനക്ക് നല്ല പക്വതയൊക്കെ ആയിട്ടോ അനു... നന്നായി സംസാരിക്കാനും നീ പഠിച്ചിരിക്കുന്നു... അനു മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു... പിന്നീടുള്ള രണ്ടുമൂന്നു ദിവസങ്ങളിൽ അവരുടെ ഭാഗത്തു നിന്നും ഒരു ഉപദ്രവവും ഉണ്ടായില്ല എന്നത് അനുവിന് ആശ്വാസമായിരുന്നു... അങ്ങനെ പതിവ് പോലെ കോളേജിൽ ഉച്ച സമയത്ത് ഒറ്റക്ക് ബാത്‌റൂമിലേക്ക് പോയി... ജീനയും ജീവയും വിഷ്ണുവും കോളേജ് ഗ്രൗണ്ടിന്റ് പരിസരത്ത് നിൽക്കുകയായിരുന്നു... ജീനയോട് ക്ലാസ്സിലെക്ക് പോകാൻ പറഞ്ഞു ജീവയും വിഷ്ണുവും പുറത്തേക്ക് പോയി.... ജീന ഗ്രൗണ്ടിലൂടെ ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് സനത്തു അവൾക്ക് മുന്നിൽ തടസം സൃഷ്ടിച്ചത്.... നിൽക്കടി മോളെ... അവര് മാത്രമല്ലാ ഞങ്ങളും ആണുങ്ങൾ തന്നെയാണ്... ഞങ്ങളെയും ഒന്ന് പരിഗണിക്കു... അവനും കൂടെ ഉണ്ടായിരുന്നവരും പൊട്ടിചിരിച്ചു... ച്ചി..

. അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ... ജീന സനത്തിന് നേരെ വിരൽ ചൂണ്ടി... നീ എന്ത് ചെയ്യും? അവളുടെ വിരലിൽ പിടിച്ചു അവൻ ചോദിച്ചു.... അപ്പോഴേക്കും ആ കോളേജിലെ ഒട്ടുമിക്ക കുട്ടികളും അവിടെ കൂടിയിരുന്നു... വിവിയും ടീംസും വരെ ഉണ്ടായിരുന്നു... അവനിൽ നിന്നും ഒരുപാട് അകലെയായിരുന്നു കുട്ടികൾ... സനത്തേ അവളെ വിട്ടേക്ക്... ഞങ്ങൾ കംപ്ലയിന്റ് ചെയ്യും... നിനക്ക് വീണ്ടും സസ്‌പെൻഷൻ കിട്ടും... വിവി വിളിച്ചു പറഞ്ഞു... നീ കംപ്ലയിന്റ് ചെയ്തോ വൈഭവ്... ഇവളെ പോലെ ഒരു മൊതലിനെ കിസ്സ് ചെയ്തിട്ടല്ലേ സസ്‌പെൻഷൻ... അത് ഞാൻ വാങ്ങിക്കോളാം.... ################## ബാത്‌റൂമിൽ നിന്നും ഇറങ്ങി അനു നേരെ ജീനയുടെ അടുത്തേക്ക് നടന്നു... ഗ്രൗണ്ടിലേക്ക് ചെന്നപ്പോൾ അനു കണ്ടത് ചുറ്റും കൂടിനിൽക്കുന്ന കുട്ടികളെയും ഒത്ത നടുക്കിൽ നിൽക്കുന്ന നാലുപേരെയുമാണ്... അത് ജീനയാണെന്ന് അറിഞ്ഞതും അനുവിന്റെ ദേഷ്യം ഇരട്ടിച്ചു.... അയാളുടെ കയ്യുകൾ ജീനയുടെ മുഖത്തേക്ക് നീണ്ടതും അനു ചുറ്റും തിരഞ്ഞു.... ചുമരിൽ ചാരി വെച്ച ഹോക്കി സ്റ്റിക്ക്സിൽ ഒന്നെടുത്തു അനു സ്റ്റെപ്പുകൾ വേഗത്തിൽ ഇറങ്ങി.... നിലത്ത് നിന്നും ഒരു കല്ലും എടുത്തു കൈപിടിച്ചു ആൾക്കുട്ടത്തേ വകഞ്ഞു മാറ്റി അവൾ മുന്നിൽ എത്തി...

ഓഹ്... വന്നോ... കണ്ടില്ലേ നീ കൂട്ടുകാരിയുടെ അവസ്ഥ... കൃതി പുച്ഛത്തോടെ പറഞ്ഞു.... സനത്തിന്റെ കൈകൾ അവളുടെ ചുണ്ടിന്റെ നേരെ അടുത്തതും അനു കയ്യിലെ കല്ല് അവന്റെ നെറ്റിക്ക് നേരെ ഉന്നം പിടിച്ചു ഒറ്റ ഏറായിരുന്നു... ഏതു ഉയരത്തിൽ ഉള്ളതും ഉന്നം പിടിച്ചു വീഴ്ത്തുന്ന അനുവിന് ആ കല്ല് അവന്റെ നെറ്റിയിൽ തട്ടിക്കാൻ അതികം പ്രയാസമുണ്ടായില്ല... കല്ല് തട്ടി നെറ്റി പൊട്ടിയതും ജീനയിലെ പിടുത്തം വിട്ടവൻ നെറ്റിയിൽ കൈ വെച്ചു... വേദനകൊണ്ട് അവൻ കണ്ണുകൾ അടച്ചു പിടിച്ചു.... അനു വേഗത്തിൽ ഓടി ജീനയെ അവിടെ നിന്നും പിടിച്ചു ബാക്കിലേക്ക് നിർത്തി അവളുടെ കവിളിൽ തലോടി... ഡി..... സനത്തിന്റ അലർച്ചയായിരുന്നു... S അനുവിന് നേരെ നടന്നടുത്ത അവൾ സനത് ആരാണെന്നോ എന്താണ് അവന്റെ ബാക്ക്ഗ്രൗണ്ട് എന്നോ ചിന്തിക്കാതെ സ്വന്തം സുഹൃത്തിനെ കുറിച് മാത്രം ചിന്തിച്ചു കയ്യിലെ ഹോക്കിസ്റ്റിക്ക് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു...

അവൾക്ക് ആ സമയം ഗ്രൗണ്ടിൽ ക്രിക്കറ്റ്‌ കളിക്കുന്നതായിരുന്നു ഓർമ വന്നത്.... ബാറ്റ് വീശുന്ന പോലെ അനു സ്റ്റിക്ക് വീശി അവനെ നന്നായി അടിച്ചു... ഓരോ അടിയും പ്രതിരോധിക്കും മുന്നേ അവളുടെ അടുത്ത അടികളും അവന്റെ മീതെ വീണിരുന്നു.... ഒരുപെണ്ണിൽ നിന്നും ഇങ്ങനെയൊന്നും പ്രതീക്ഷിക്കാത്തത് കൊണ്ട് കിട്ടിയതിനെ പ്രതിരോധിക്കാൻ കഴിയാതെ സ്തംഭിച്ചു നിൽക്കാനെ സനത്തിനും കഴിഞ്ഞള്ളൂ.... അനു അവളുടെ ദേഷ്യം തീരും വരെയും അവനെ തല്ലി.... അവിടേക്കു വന്ന ജീവയും വിഷ്ണുവും അനുവിനെ പിടിച്ചു മാറ്റി.... അനു... എന്താ ഇത്... മതി... അവൻ ചത്തു പോകും...

രണ്ടുപേരും അവളോട് പറഞ്ഞു... ഇത് നിനക്ക് മാത്രമല്ലാ...പെണ്ണിനെ തെറ്റായ രീതിയിൽ സമീപിക്കുന്ന ഓരോരുത്തർക്കും ഉള്ള വാണിംഗ് ആണ്.... ഇനി മേലിൽ നിന്റെ ഒരു നോട്ടം പോലും ഇവൾക്ക് നേരെ ഉണ്ടാകരുത്... ഉണ്ടായാൽ..... ഇതായിരിക്കില്ല മറുപടി.... അനുവിന്റെ പെർഫോമൻസ് കണ്ടു ആകെ കിളി പോയ മൂന്നുപേരുഉണ്ടായിരുന്നു... കൃതിയും മിലനും സംഗീതും.... കൃതി അവളോട് ചെയ്തതിന് അവൾ പ്രതികാരം ചെയ്താൽ പിന്നെ നമ്മളെ ഓക്കെ പെട്ടിയിലേക്ക് എടുക്കാം... നിർവികാരതയോടെ മിലൻ അവരെ നോക്കി പറഞ്ഞു... ഇവളാരാടാ... താൻസിറാണിയോ? സംഗീതും ഞെട്ടലിൽ നിന്ന് മുക്തമായില്ല.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story