💐നീർമിഴിപൂക്കൾ💐: ഭാഗം 51

neermizhippookkal

രചന: ദേവ ശ്രീ

മറുപ്പുറത്തുനിന്നും മറുപടി ഒന്നും വരാതെ ഇരുന്നപ്പോൾ വിവി ഫോൺ ചെവിയിൽ നിന്നും മാറ്റി ഡിസ്‌ക്കണക്ട് ആയോ എന്ന് നോക്കി... ഓൺ ഗോയിങ് എന്ന് കണ്ടതും അവൻ വീണ്ടും ശബ്ദമുയർത്തി.... ഹലോ... ഹലോ... ആനന്ദ ആർ യൂ ദേർ... അനു ഒരുനിമിഷം ഒന്നും സംസാരിച്ചില്ല... ഹലോ.... ഞാൻ വെറും തേർഡ് ക്ലാസ്സ്‌ മിഡിൽ പേഴ്സൺ അല്ലെ... ചേറിലും ചെളിയിലും വളർന്നവൾ... പുച്ഛം തോന്നുന്നു വിവി സോറി വൈഭവ് മിത്ര ഷേണായ്... നിങ്ങളോടല്ല എനിക്ക് എന്നോട് തന്നെയാണ് പുച്ഛം തോന്നുന്നത്... നിങ്ങളെ പോലെ സംസ്‍കാരം തെല്ലുമില്ലാത്ത പണത്തിന്റെ അഹങ്കാരം മാത്രമുള്ള ഒരുത്തനെ ആണല്ലോ ഞാൻ സ്നേഹിച്ചതെന്നോർത്ത്... ആനന്ദ.... ഒരു തരം ഞെട്ടലോടെയുള്ള വിവിയുടെ വാക്കുകൾ അനുവിന്റെ കാതിൽ പതിച്ചു... ഇനഫ് മിസ്റ്റർ വൈഭവ്... മേലിൽ നിങ്ങൾ എന്റെ കണ്മുന്നിൽ വന്നുപോകരുത്... എന്റെ പ്രണയം ഈ നിമിഷം എന്നിൽ നിന്നും ഞാൻ പറിച്ചു കളഞ്ഞു.... ഗുഡ് ബൈ... കാൾ ഡിസ്‌ക്കണക്ട് ആവുന്ന ശബ്ദം കേട്ടതും അവൻ വീണ്ടും വിളിച്ചു....

ആനന്ദ പ്ലീസ്... പിക് അപ്പ്‌ പിക് അപ്പ്‌... അവൻ ഫോൺ ചെവിയോട് ചേർത്ത് ഒരു കൈ നെറ്റിയിൽ തടവി കൊണ്ട് പറഞ്ഞു... മറുഭാഗത്തു നിന്നും നമ്പർ ബിസി എന്ന് കേട്ടതും അവൻ വീണ്ടും വിളിച്ചു.... ഈ സമയം ഫോൺ സ്വിച്ച് ഓഫ്‌ ആക്കി ആനന്ദ ജനലഴിയിലൂടെ വിദൂരതയിലേക്ക് കണ്ണും നട്ടു നിന്നു.... അനുവിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആണെന്നറിഞ്ഞ നിമിഷം വിവി കയ്യിലിരുന്ന ഫോൺ നിലത്തേക്ക് എറിഞ്ഞു.... നിലത്തേക്ക് മുട്ട് കുത്തിയിരുന്ന് അവൻ മുടിയിൽ കൈകൾ കൊരുത്തു.... പിന്നെ എന്തോ ഓർത്തെന്ന പോലെ അവൻ വേഗത്തിൽ ഫ്ലാറ്റിൽ നിന്നും ഇറങ്ങി വണ്ടിയുടെ അടുത്തേക്ക് നടന്നു... ആ നിമിഷം അവനു അവളെ കണ്ടേ മതിയാകുമായിരുന്നുള്ളു... മെയിൽ റോഡിലേക്ക് കയറി പോക്കെറ്റിലേക്ക് നോക്കിയപ്പോളാണ് ഫോൺ കയ്യിലില്ലാത്ത കാര്യം അവനു ഓർമ വന്നത്....

നേരെ വണ്ടി ബോയ്സ് ഹോസ്റ്റലിലേക്ക് വിട്ടു... അവിടെ നിന്നും മിലനെയും പൊക്കി അവൻ കൃതിയെ വിളിച്ചു അനുവിന്റെ റൂം നമ്പർ ചോദിച്ചു... ഗേൾസ് ഹോസ്റ്റലിന്റെ പിൻവശത്തേക്ക് ബൈക്ക് സൈഡാക്കി നിർത്തി... നാലുഭാഗവും ഒന്ന് നന്നായി നോക്കി വിവി മിലാനോട് പറഞ്ഞു നീ പൊക്കോ... ഞാൻ വിളിക്കുമ്പോൾ വന്നാൽ മതി.... അത്രയും പറഞ്ഞു അവന്റെ കയ്യിൽ നിന്നും ഒരു ഫോണും വാങ്ങി അത് സൈലന്റ് മോഡിൽ ഇട്ട് വിവി ഹോസ്റ്റലിന്റെ മതിൽ ചാടി.... പലരുടെയും കണ്ണ് വെട്ടിച്ചവൻ അനുവിന്റെ റൂം ലക്ഷ്യമാക്കി നടന്നു... മെസ്സ് ടൈം ആയത് കൊണ്ട് അധികം തിരക്കില്ല.... ഒരുപക്ഷെ അവൾ മെസ്സിലാണെങ്കിൽ വന്നത് വെറുതെ ആകുമോ എന്ന നിരാശയും അവനിൽ ഉണ്ടായിരുന്നു... വിവി റൂമിന്റെ മുന്നിൽ എത്തിയതും വർധിച്ച ഹൃദയമിടിപ്പോടെ പതിയെ ഡോർ തുറന്നു.... റൂമിൽ ആരും തന്നെ ഉണ്ടായിരുന്നില്ല....

അത് അവനെ നിരാശനാക്കി.... തിരിഞ്ഞു നോക്കിയപ്പോളാണ് ആ ഫ്ലോറിന്റെ അറ്റത്ത് കൈവരിയിൽ പിടിച്ചു എന്തോ ചിന്തിച്ചു ഒറ്റക്ക് നിൽക്കുന്ന അനുവിനെ കണ്ടത്... അവൻ വേഗം അവൾക്കരികിലേക്ക് നടന്നു.... ആനന്ദ.... ആ വിളിയിൽ ഒന്ന് ഞെട്ടി അനു തിരിഞ്ഞു നോക്കി... പിന്നിൽ നിൽക്കുന്ന വിവി സത്യമാണോ മിഥ്യയാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ.... തരിച്ചു നിൽക്കുന്ന അനുവിന്റെ കയ്യും പിടിച്ചു വിവി ടെറസിന് മുകളിലേക്ക് ഓടി.... പല തവണ അവൾ അത് വിടുവിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കൈകരുത്തിനു മുന്നിൽ അവൾ നിസ്സഹായയായി നിൽക്കാനേ കഴിഞ്ഞള്ളു... ടെറസിൽ എത്തിയപ്പോഴേക്കും രണ്ടുപേരും നന്നായി കിതച്ചിരുന്നു.... ശ്വാസഗതി യഥാക്രമമായപ്പോൾ വിവി ചോദിച്ചു കുറച്ചു വെള്ളം കിട്ടുമോ? പകരം അനുവിന്റെ കൂർത്ത നോട്ടമായിരുന്നു...

കിട്ടില്ലല്ലേ? ഡോ എന്ത് പണിയാടോ കാണിച്ചേ? തനിക്കു അറിയുമോ ആരെങ്കിലും കണ്ടാൽ ഉണ്ടാകുന്ന പ്രശ്നം? എനിക്ക് സസ്‌പെൻഷൻ കിട്ടും... എന്റെ പഠിപ്പ് മുടങ്ങും... അത്രയും പറയുമ്പോഴും അനു ടെൻഷൻ കൊണ്ട് നാലുപാടും നോക്കിയിരുന്നു... അവളുടെ സംസാരം ഒന്നും വകവെക്കാതെ വിവി അവളുടെ അരികിൽ ചെന്ന് കൈകൾ കോർത്തു പിടിച്ചു പറഞ്ഞു സോറി..... അവളുടെ കൈകളിൽ കൊരുത്ത അവന്റെ കൈകൾ തട്ടി എറിഞ്ഞു അനു പറഞ്ഞു എനിക്ക് പോണം... നിങ്ങൾ പൊക്കൊളു.... ഹേയ് ആനന്ദ... ഞാൻ തന്റെ കാലുപിടിക്കാം... വിവി ഒരു അപേക്ഷ പോലെ പറഞ്ഞു... അവന്റെ ഒരു വാക്കിനും വില നൽകാതെ അനു തിരിഞ്ഞു നടന്നു.... പെട്ടൊന്ന് കാൽ മുട്ടിൽ പതിഞ്ഞ കൈകൾ അനുവിനെ ഞെട്ടിച്ചു... അനു താഴെക്ക് നോക്കിയപ്പോൾ വിവി അവളുടെ അടുത്ത് മുട്ട്ക്കുത്തി കാലുകളിൽ പിടുത്തമിട്ടിരിക്കുന്നു...

ആ കാഴ്ച അനുവിന്റെ ഉള്ളിലൊരു നീറ്റലുണ്ടാക്കി.. പെട്ടൊന്ന് അകന്ന് മാറി അനു അവന്റെ അരികിൽ മുട്ട് കുത്തിയിരുന്നു കവിളിൽ കൈ ചേർത്ത് വിളിച്ചു... വിവി.... പറ്റില്ലടോ... എനിക്ക് തനില്ലാതെ പറ്റില്ല... അത്രയും ഇഷ്ട്ടം കൊണ്ട്, തന്നെ നഷ്ട്ടപെടുമോ എന്ന ഭയത്തിൽ ഞാൻ അങ്ങനെയൊക്കെ പറഞ്ഞതാണ്... ഒരിക്കലും തന്നെ ഞാൻ ഹർട്ട് ചെയ്യണം എന്ന് കരുതിട്ടില്ല... അത്രേം ഇഷ്ട്ടം കൊണ്ടാണ്.... ലവ് യൂ സോ മച്ച്.... അവൻ അവളെ ഇറുകെ പുണർന്നു.... കുറച്ചു നേരത്തെ സ്തംബനത്തിന്‌ ശേഷം ഒരു ചിരിയോടെ അനുവും അവനെ പുണർന്നു.... തിരികെ അടർന്നു മാറുമ്പോൾ അനുവിന് അവനെ നോക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നി.... ചമ്മല് കൊണ്ട് അനുവിന്റെ തല താഴ്ന്നു പോയി.... ആനന്ദ.... അവൻ പ്രണയാർദ്രമായി വിളിച്ചു.... മ്മ്.... തല താഴ്ത്തി തന്നെ അവൾ വിളി കേട്ടു...

അവളെ നെഞ്ചോട് അടുപ്പിച്ചു മുടിയിൽ തലോടി അവൻ ചോദിച്ചു എന്റെ പെണ്ണിന് ഇത്രേം നാണമുണ്ടോ? ഒരു കൈകൊണ്ട് അവളുടെ താടിയിൽ പിടിച്ചു ഉയർത്തി... നിന്റെ മുഖത്തിന് ഈ നാണം ഒട്ടും ചേരണില്ലട്ടോ... ഞാൻ പോട്ടെ... ആരെങ്കിലും കാണും... അനു തിടുക്കപ്പെട്ടു... ഇത്രേം പെട്ടൊന്ന് പോണോ... ആഹാ... എങ്കിൽ പൊക്കോ... അനു ഒരു പുഞ്ചിരി അവനു തിരികെ നൽകി പറഞ്ഞു ശരി നാളെ കാണാം.... ആനന്ദ.... ഗിവ് മീ സോമേതിങ് സ്വീറ്റ്സ്? അയ്യടാ.... പോയെ പോയെ.... അനു അവനെ ഉന്തി തള്ളി വിട്ടു... പോകാൻ മനസില്ലെങ്കിലും അവസ്ഥയാലോചിച്ചു വിവി അവിടെ നിന്നും തിരികെ പോന്നു.... മതിൽ ചാടി റോഡിൽ നിന്ന് വിവിക്ക് അനു കൈവീശി കാണിച്ചു... തിരികെ അവൻ ഒരു പ്ലൈൻ കിസ്സ് നൽകി ടാറ്റാ പറഞ്ഞു മിലന്റെ പിറകിൽ കയറി പോകുമ്പോൾ വലിയ സന്തോഷത്തിലായിരുന്നു....

ഇണങ്ങിയും പിണങ്ങിയും അവരുടെ സ്നേഹം മുന്നോട്ട് തന്നെ പോയി.... വർഷം ഒന്ന് രണ്ടെണ്ണം കഴിഞ്ഞതും അനുവിന്റെ വീട്ടിലേക്ക് വിവാഹാലോചനയുമായി വിവി വന്നു..... എന്നാൽ ഇങ്ങനെ ഒരു ആലോചന വന്നപ്പോൾ തന്നെ വിഷ്ണു അതിനെ പൂർണമായും എതിർത്തു.... വിഷ്ണുവിന്റെ എതിർപ്പിന്റെ കാരണം ജീവക്ക് അറിയാമായിരുന്നെങ്കിലും അവൻ വിഷ്ണുവിനെ പറഞ്ഞു മനസിലാക്കി അവനോട് നല്ലൊരു സുഹൃത്തായി മാത്രം കൂടെ നിൽക്കാൻ പറഞ്ഞു... പോകെ പോകെ മനസ് കൊണ്ട് അവൻ അത് അംഗീകരിച്ചു... വീട്ടിൽ ആലോചന വന്നപ്പോൾ തന്നെ അനുവിന്റെ അച്ഛൻ ഇതിനോട് പൂർണമായി എതിർത്തു.... ഇത്രേം ദൂരമായത് കൊണ്ടും ഹൈദ്രബാദിലേക്ക് ആയത് കൊണ്ടും വലിയ പണക്കാരായതു കൊണ്ടും അയാൾ ഈ വിവാഹത്തിനോട് യോജിച്ചില്ല... എന്നാൽ അർപ്പണയും മഹേഷും എല്ലാം ഇടപെട്ട് ആ എതിർപ്പുകളെ ഇല്ലായ്മ ചെയ്തു....

അങ്ങനെ ഒരുപാട് പേരോട് പൊരുതിയും പലവിധ എതിർപ്പുകളെ അവഗണിച്ചും പട്ടിണി കിടന്നും അനു നേടിയെടുത്ത ജീവിതമാണ് വൈഭവുമായുള്ളത്... നല്ലൊരു ജീവിതം പ്രതീക്ഷിച്ചു അനു വിവിയുടെ ഭാര്യയായി അവന്റെ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു... ഷേണായയിലേക്ക് കാലെടുത്തു വെക്കുമ്പോൾ അനുവിന്റെ മനസ്സിൽ വല്ലാത്ത സന്തോഷമായിരുന്നു.... മനസ് കൊണ്ടും ശരീരം കൊണ്ടും വിവിയുടെത് മാത്രമായ ദിനങ്ങൾ.... കാണാത്ത ഒരുപാട് സ്ഥലങ്ങളിലൂടെയുള്ള യാത്രകൾ... എല്ലാം കൊണ്ടും അനു ജീവിതം നന്നായി ആസ്വദിച്ചിരുന്നു.... മിത്ര ഷേണായയും ഭാര്യ വസുധ ഷേണായയും മകൾ വൈശാനയും ഭർത്താവ് സമ്പത്തും ഉണ്ടായിരുന്നു ആ വീട്ടിൽ...

അവിടെ പൊതുവെ ആർക്കും അവളോട് വലിയ താല്പര്യമില്ലെങ്കിലും വിവിക്ക് അവൾ പ്രിയപ്പെട്ടതായിരുന്നു... അത്‌ മാത്രം മതിയായിരുന്നു അനുവിനും... എല്ലാവരും പലതരത്തിലും അവളെ അവഗണിക്കുമ്പോഴും എന്റെതെന്നപോലെ വിവി അവളെ ചേർത്ത് പിടിക്കുമായിരുന്നു.... അങ്ങനെ ഇരിക്കെ ആണ് കമ്പനിയിലെ ആനുവൽ ഫങ്ക്ഷൻ വന്നത്... അനുവിനെ കൊണ്ട് പോകാൻ ആർക്കും വലിയ താല്പര്യമില്ലായിരുന്നു... എന്നാൽ വിവിയുടെ നിർബന്ധത്തിൽ അനുവും ഫങ്ക്ഷന് റെഡിയായി.... ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾക്ക് വിരാമം കുറിക്കുന്ന ദിവസമാണെന്നറിയാതെ കമ്പനി ഫങ്ക്ഷന് പോകാൻ അനുവും ഒരുങ്ങി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story