💐നീർമിഴിപൂക്കൾ💐: ഭാഗം 52

neermizhippookkal

രചന: ദേവ ശ്രീ

വിവി ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു വലിയ ഫങ്ക്ഷൻ അറ്റൻഡ് ചെയ്യുന്നത്... വലിയ വലിയ ആളുകൾ ഓക്കേ വരില്ലേ.. എനിക്ക് എന്തോ പേടി പോലെ.... അനു ജുവൽ ബോക്സ് തുറക്കുന്നതിനിടെ പറഞ്ഞു.... നീ എന്തിനാ പേടിക്കുന്നത് ആനന്ദ... ഞാൻ ഇല്ലേ കൂടെ... നീ വൈഭവിന്റെ ക്വീൻ അല്ലെ... അവളെ തിരിച്ചു നിർത്തി മൂക്കിൻ തുമ്പോന്നു പിടിച്ചു വലിച്ചു നെറ്റിയിൽ നെറ്റിമുട്ടിച്ചു കൊണ്ട് അവൻ പറഞ്ഞു..... പോയി റെഡി ആയി വാ... അനു ഒരു ഗ്രേപ്പ് കളർ നെറ്റും ഷിഫോൺ തുണിയിൽ പ്രിന്റ്‌ വർക്കുകളുമുള്ള ഉള്ളിൽ ഷിഫ് നെറ്റ് പിടിപ്പിച്ച ഫ്രോക്കും അതിന് വിവി വാങ്ങിച്ച ഡയമണ്ട് സെറ്റും അണിഞ്ഞു.... മുടി ഗജ്‌റ സ്റ്റൈലിൽ കെട്ടിവെച്ച് സ്കേളുകൾ മുഖത്തെക്ക് വകഞ്ഞിട്ടു.... വിവി..... എങ്ങനെയുണ്ട്? വല്ലാതെ ആർഭാടമായോ? എനിക്ക് എന്തോ പോലെ തോന്നുന്നു... അനുവിനെ കണ്ട വിവിയുടെ കണ്ണുകൾ മിഴിഞ്ഞു... അവനെ മയക്കുന്ന സൗന്ദര്യമുണ്ടായിരുന്നു അവൾക്ക്... ഇപ്പോ എന്റെ കുട്ടിയെ കാണാൻ ഒരു ഏയ്ഞ്ചലിനെ പോലെയുണ്ട്...

വിവി അനുവിന്റെ തോളിലൂടെ കയ്യിട്ട് പറഞ്ഞു... നീ മമ്മയും വൈശുവിനെയും കണ്ടില്ലേ... നന്നായി ഒരുങ്ങി മേക്കപ്പ് ഇട്ട്, പളപളാ മിന്നുന്ന ഡ്രസ്സ്‌ ധരിച്ചു ഓർണമെന്റ്സ് അണിഞ്ഞു നടക്കുന്നത്... അവർക്ക് അതെല്ലാം ശീലമായ കാര്യങ്ങൾ അല്ലെ... എനിക്ക് ഇത് ആദ്യമായിട്ടല്ലേ.... പക്ഷെ വിവി എനിക്ക് എന്റെ രൂപം കണ്ണാടിയിൽ കാണുമ്പോൾ ഓർമ വരുന്നത് ഞങ്ങടെ നാട്ടില് ഉത്സവത്തിന്‌ എഴുന്നെള്ളിക്കുന്ന കാളെയെയാണ്... അനു ചിരിയോടെ പറഞ്ഞു.... അവളുടെ സംസാരം കേട്ട് വിവിയുടെ മുഖഭാവം മാറി... അവളുടെ തോളിലൂടെയിട്ട അവന്റെ കൈകൾ താനെ അയഞ്ഞു ഊക്കോടെ വലിച്ചു... വിവി... അനു ആകുലതയോടെ വിളിച്ചു... പോവല്ലേ വിവി പ്ലീസ്.... ഞാൻ ഇങ്ങനെ തന്നെ പോരാം... എനിക്ക് കൊഴപ്പല്ല്യ... ഒരു യാചനയുടെ സ്വരത്തിൽ അനു പറഞ്ഞു.... മ്മ്... വാ.... അനുവിനെയും കൂട്ടി വിവി താഴേക്ക് നടന്നു.... ❤️❤️❤️❤️❤️❤️❤️❤️

ഫങ്ക്ഷൻ അവരുടെ തന്നെ ഓഡിറ്റോറിയത്തിലായിരുന്നു.. പല പ്രമുഖ ബിസിനസുക്കാർ വന്നിരുന്നു... ആ തിരക്കും ആൾക്കൂട്ടവുമെല്ലാം അവൾക്ക് അരോചകമായി തോന്നി... ആൺ പെൺ വ്യത്യാസമില്ലാതെ പലരുടെയും കയ്യിൽ ലഹരിയുടെ ഗ്ലാസുകൾ ഉണ്ടായിരുന്നു.... അപ്പോഴാണ് കോർണറിൽ കളിക്കുന്ന ചില കുട്ടികളെ അവൾ കണ്ടത്.... പിന്നെ ഒന്നും നോക്കാതെ അവൾ നേരെ അവിടേക്ക് നടന്നു.... അവരുടെ അടുത്തെത്തിയപ്പോൾ അനുവിന് സ്വതന്ത്രവായു ലഭിച്ച പോലെ ആയിരുന്നു.... കയ്യിൽ ഒരു സോഫ്റ്റ്‌ ഡ്രിങ്കിന്റെ ഗ്ലാസ്‌ പിടിച്ചു വിവി അവന്റെ സുഹൃത്തുക്കളുമായി സംസാരിക്കുമ്പോഴാണ് അവർ അനുവിനെ ചോദിച്ചത്... അപ്പോഴാണ് വിവിയും അനുവിനെ നോക്കുന്നത്... കുഞ്ഞികുട്ടികളുടെ കൂടെ ഇരുന്നു കളിക്കുന്ന അനുവിനെ കണ്ടതും വിവിയുടെ ദേഷ്യം ഇരട്ടിച്ചു... ജസ്റ്റ്‌ മിനിറ്റ്...

ഐ വിൽ കം ബാക്ക് എന്നും പറഞ്ഞു കയ്യിലെ സോഫ്റ്റ്‌ ഡ്രിങ്ക്ന്റെ ഗ്ലാസ്‌ ടേബിളിലേക്ക് വെച്ച് അവൻ അനുവിന്റെ അരികിൽ ചെന്ന് അവളുടെ കയ്യിൽ ബലമായി പിടുത്തമിട്ടു.... ഹേയ് വിവി കൈ വിട്... നോവുന്നു എനിക്ക്... ആളൊള് ശ്രദ്ധിക്കുന്നു പ്ലീസ്.... ആളൊഴിഞ്ഞ കോർണറിൽ എത്തിയപ്പോഴാണ് അവൻ കയ്യിലെ പിടുത്തം അയച്ചത്... കൈ സ്വതന്ത്ര്യമായതും അനുവിന്റെ നോട്ടം ചെന്നെത്തിയത് അവന്റെ നഖങ്ങൾ അമർന്ന് തിണർത്തു കിടക്കുന്ന കൈകളിലേക്കാണ്... നീ എന്താടി ഇവിടെ പിള്ളേരുമായി കളിച്ചിരിക്കാൻ വന്നതാണോ? അത്.... അത് ഞാൻ... കാലങ്ങൾക്ക് ശേഷമുള്ള അവന്റെ ഈ ഭാവമാറ്റത്തിൽ അവൾ നന്നായി ഭയന്നിരുന്നു... നോക്ക് ആനന്ദ... നീ വൈഭവിന്റെ വൈഫ് ആണ്... എനിക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട്... അതിനനുസരിച്ചു വേണം നീയും നിൽക്കാൻ... കുറച്ചു കൂടി മേച്യുരിറ്റി കാണിക്കു നീ....

ഇനി ഇത് പോലെ ഒന്ന് എന്റെ മുന്നിൽ കാണരുത്... ഫസ്റ്റ് ആൻഡ് ലാസ്റ്റ് വാണിംഗ്... കണ്ണ് തുടച്ചു കൂടെ വാ.... അവന്റെ കൂടെ ഫങ്ക്ഷൻ ഹാളിലേക്ക് നടക്കുമ്പോഴും അനുവിന്റെ മനസ് ആകെ കലങ്ങി മറഞ്ഞിരുന്നു... ഹാളിലേക്ക് അടുക്കാൻ ആയതും അവൻ അവളുടെ തോളിൽ കൈയിട്ടു ചേർത്ത് പിടിച്ചു.... അനുവിന്റെ നോട്ടം അവന്റെ മുഖത്തു പതിഞ്ഞതും അവൻ ഒന്നുമില്ലാ എന്നർത്ഥത്തിൽ രണ്ടുകണ്ണുകളും ചിമ്മി കാണിച്ചു... ഒന്ന് ചിരിക്കെന്റെ ഭാര്യേ... തോളിൽ ഒന്ന്കൂടി കൈകൾ അമർത്തി വിവി പറഞ്ഞു... അവന്റെ ആ സംസാരം അവളുടെ ഉള്ളൊന്ന് തണുപ്പിച്ചു.... അല്ലെങ്കിലും അത്രയൊക്കെ മതിയായിരുന്നു അവൾക്ക്... വിവിയുടെ സ്നേഹവാക്കുകളിലോ ചേർത്ത് പിടിക്കലിക്കോ തീരും അവളുടെ ഏതു പിണക്കവും... അവളുടെ ലോകം തുടങ്ങുന്നതും അവസാനിക്കുന്നതും വിവി എന്ന വ്യക്തിയിലായിരുന്നു... എല്ലാവർക്കും അവളെ പരിചയപ്പെടുത്തി കൊടുത്തു... എല്ലാവരോടും അവൾ നന്നായി തന്നെ പെരുമാറി...

വിവി കുറച്ചു മാറിയപ്പോൾ അതിൽ പരിഷ്ക്കാരികൾ എന്ന് തോന്നിക്കുന്ന ചിലർ അനുവിനെ നിർബന്ധിച്ച് ലഹരി കുടിപ്പിക്കുമ്പോൾ അനു പെട്ടൊന്ന് റിയാക്ട് ചെയ്തു.... അവരുടെ കയ്യിൽ ഉണ്ടായിരുന്ന ഗ്ലാസ്‌ പൊട്ടി അവരുടെ വസ്ത്രത്തിലേക്ക് ലഹരി തുള്ളികൾ തെറിച്ചു വീണു... ഡി... നീ എന്താ ചെയ്തത്? അവർ അനുവിന് നേരെ ആക്രോശിച്ചു... നിങ്ങൾ എന്താ ചെയ്തത്? എനിക്ക് താല്പര്യമില്ലാത്ത ഒന്നിന് എന്നെ നിർബന്ധിക്കാണോ? അതോണ്ടല്ലേ... അപ്പോഴേക്കും എല്ലാവരും അവിടെ തടിച്ച് കൂടി.... ആ സ്ത്രീയുടെ ശബ്ദം മാത്രം അവിടെ ഉയർന്നു നിന്നു... വൈഭവ് തന്റെ വൈഫ്‌ന് തീരെ മാനേഴ്സില്ലേ? കൺട്രി വുമൺ... കാണിച്ചത് കണ്ടില്ലേ... യൂസ്ലെസ്സ്, ഇഡിയറ്റ്... അവർ വായയിൽ വന്നതെല്ലാം വിളിച്ചു പറയുമ്പോൾ നാണക്കേട് കൊണ്ട് വിവിയുടെ അച്ഛനും അമ്മയും സഹോദരിയും അവിടെ നിന്നും മാറിയിരുന്നു....

കാര്യം എന്താണ് എന്ന് പോലും അന്വേഷിക്കാതെ വിവി ആ സ്ത്രീയോട് ക്ഷമിക്കാൻ കേണപേക്ഷിച്ചു... അവൻ തന്നെ അവരോട് മാപ്പ് പറഞ്ഞു.... പ്രശ്നം സോൾവായതും വിവി അനുവിന്റെ കയ്യും പിടിച്ചു വലിച്ചു പുറത്തേക്ക് നടന്നു... വിവി ഞാനൊന്ന് പറയട്ടെ... സത്യത്തിൽ അവരാണ് എന്നെ ഡ്രിങ്ക്സ് കുടിക്കാൻ നിർബന്ധിച്ചത്... അതിന് നീ അവരുടെ ഡ്രസ്സ്‌ നാശാക്കണായിരുന്നോ... വേണ്ട എന്ന് പറഞ്ഞാൽ പോരേ.... അവരെന്റെ ചുണ്ടോട് അടുപ്പിച്ചത് കൊണ്ടാണ് ഞാൻ... ലുക്ക്‌ ആനന്ദ അവരൊക്കെ നമ്മുടെ ഗസ്റ്റ്‌ ആണ്... നമ്മൾ ഇൻവൈറ്റ് ചെയ്തു വന്നവർ... നീ ഇപ്പോൾ ചെയ്തത് അവരെ ഇൻസൾട്ട് ചെയ്യലാണ്... അതൊക്കെ വല്ല ഓണംകേറാമൂലയിൽ കിടക്കുന്ന നിനക്ക് എങ്ങനെ അറിയാനാണ്... അപ്പോഴേ മമ്മ പറഞ്ഞതാ ഇത് പോലെയുള്ള കൾച്ചറലെസിനെയൊന്നും കൂടെ കൂട്ടണ്ട എന്ന്...

അവന്റെ ആ വാക്കുകൾ അനുവിൽ വല്ലാത്ത വേദന തീർത്തു... കൊണ്ട് വരേണ്ട ആവശ്യമില്ലായിരുന്നല്ലോ? അനു സങ്കടം കൊണ്ട് ചുണ്ടുകൾ കൂട്ടി പിടിച്ചു ചോദിച്ചു.... അതിന് ഞാൻ അറിഞ്ഞോ കെട്ടിയെടുക്കുന്നത് എന്നെ നാണം കെടുത്താൻ ആണെന്ന്... അവന്റെ വാക്കുകൾ കേട്ട് അനുവിന്റെ തേങ്ങൽ അറിയാതെ പുറത്ത് വന്നു... ഓഹ് ഇനി ഇരുന്നു മോങ്ങണ്ടാ... എന്ത് പറഞ്ഞാലും ഇരുന്നു കണ്ണീരോഴുക്കിയാൽ മാറ്റിയല്ലോ... നാശം... ഏത് നേരത്തോ എന്തോ ഇതിനെയൊക്കെ? വിവി.... അനു അറിയാതെ വിളിച്ചു... നിനക്ക് ഞാൻ നാശമാണോ? പറ... നിനക്ക് ഞാൻ നാശമാണോ? മറുപടി മൗനം മാത്രമായിരുന്നു... അനുവിൽ ഒരു പുച്ഛചിരി വിരിഞ്ഞു... നമ്മൾ റിലേഷൻ ആയതിൽ പിന്നെ ഒരിക്കൽ പോലും എന്നെ നീ വഴക്ക് പറഞ്ഞിട്ടില്ല... എന്നിലെ എല്ലാ കുറ്റവും കുറവും എപ്പോഴും ക്ഷമിച്ചിട്ടേ ഉള്ളൂ... എന്റെ കുറുമ്പുകൾ ആസ്വദിച്ചിട്ടെ ഉള്ളൂ എന്നാൽ ഈയിടെ എന്റെ ഭാഗത്തേ ചെറിയ ഒരു തെറ്റ് പോലും ക്ഷമിക്കാൻ കഴിയുന്നില്ല അല്ലെ നിനക്ക്? അത്രയ്ക്ക് അന്യയായൊ ഞാൻ... എന്നെ ഇനിയും ഓരോന്ന് പറഞ്ഞു വിഷമിപ്പിക്കല്ലേ...

സംസാരിച്ചു സംസാരിച്ചു അവർ രണ്ടുപേരും കാറിനടുത്തെക്ക് എത്തി... അനുവിനും അവിടെ നിന്നും പോയാൽ മതി എന്നായിരുന്നു... ഫ്രന്റ്‌ ഡോർ ഓപ്പൺ ചെയ്തു അവൾ കയറി.... അവളുടെ സീറ്റിനരികിൽ വന്ന് നിന്ന് വിവി പറഞ്ഞു... ഞാൻ വരുന്നവരെ ഇനി ഇതിൽ ഇരുന്നോണം... അതും പറഞ്ഞു പാന്റിന്റെ പോക്കറ്റിൽ കിടന്ന റിമോട്ട് എടുത്തു കാർ ലോക്ക് ചെയ്തു അവൻ നടന്നു... നടന്നകലുന്ന അവനോട് എന്തോ പറയാൻ അവൾ ശ്രമിച്ചിരുന്നു എങ്കിലും കേൾക്കാൻ നിൽക്കാതെ അവൻ അകത്തേക്ക് കയറി.... കുറേ സമയം കഴിഞ്ഞതും അനുവിന് ദാഹിക്കാനും വിശക്കാനും ഓക്കേ തുടങ്ങി... തൊണ്ട വരളുന്ന പോലെ തോന്നിയ അനു കാറിലെ മിനറൽ ബോട്ടിൽ തപ്പി... ബോട്ടിലിന്റെ അടിയിൽ ഉണ്ടായിരുന്ന വെള്ളം മുഴുവൻ അവൾ വായയിലേക്ക് കമഴ്ത്തി സീറ്റിലേക്ക് ചാരിയിരുന്നു....

ആ നിമിഷം അവളുടെ മനസ്സിൽ ഉണ്ടായത് അവളുടെ അച്ഛനും അമ്മയും ആയിരുന്നു... എല്ലാവരെയും ധിക്കരിച്ചു ഞാൻ നേടിയെടുത്തത് വെറും നാട്യം മാത്രമാണ് എന്ന തിരിച്ചറിവ് അവൾക്ക് ഉണ്ടായി... ഒട്ടുമിക്ക പ്രണയബന്ധങ്ങളെ പോലെയും തുടക്കത്തിലെ പുതുമ കഴിഞ്ഞപ്പോൾ മടുത്തു തുടങ്ങിയൊ വിവി എന്നെയും.... തെറ്റായി പോയോ ഞാൻ എടുത്ത തീരുമാനം... ഇല്ല വിവി ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല... നാനാവിധ ചിന്തകളുമായി അനു പതിയെ ഉറക്കത്തിലേക്ക് വീണു... ഫങ്ക്ഷൻ എല്ലാം കഴിഞ്ഞു വിവി വന്നപ്പോൾ സമയം 1 മണി കഴിഞ്ഞിരുന്നു....

ഫ്രന്റ്‌ ഡോർ തുറന്നു ഡ്രൈവർ സീറ്റിലേക്ക് വിവി കയറിയതും കാലിയായ വെള്ളം ബോട്ടിൽ കയ്യിൽ പിടിച്ചു ഉറങ്ങുന്ന അനുവിനെയാണ്.... അവൾ ഭക്ഷണം കഴിച്ചില്ല എന്ന് അറിയാമായിരുന്നെങ്കിലും അവളെ ഉണർത്താനോ ഭക്ഷണം വാങ്ങി കൊടുക്കാനോ തെല്ലു അലിവ് പോലുമില്ലാതെ അവൻ വണ്ടി എടുത്തു... വീട്ടിൽ എത്തി വണ്ടി നിർത്തി അനുവിനെ വിളിച്ചുണർത്തി അവൻ അകത്തേക്ക് കയറി.... കരഞ്ഞു കലങ്ങിയത് കൊണ്ടാകാം കണ്ണുകൾ കടയുന്ന പോലെ തോന്നി അവൾക്ക്... പതിയെ വലിച്ചു തുറന്നു കൊണ്ട് അവൾ അകത്തേക്ക് പതിയെ കയറി.... റൂമിൽ കയറി അനു നേരെ ചെന്നത് വിവിയുടെ അടുത്തേക്ക് ആണ്..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story