💐നീർമിഴിപൂക്കൾ💐: ഭാഗം 53

neermizhippookkal

രചന: ദേവ ശ്രീ

 "ആനന്ദ.... ഞാൻ ഭയങ്കര ട്ടയേർഡ് ആണ്... എന്തുണ്ടെങ്കിലും നമുക്ക് നാളെ സംസാരിക്കാം... എനിക്ക് ഇപ്പോ കിടക്കണം".... ഇന്നത്തെ സംഭവത്തെ പറ്റിയൊരു ചർച്ചക്കും ഇട നൽകാതെ വിവി നൈസ് ആയി വഴുതി മാറി...... എസിയും ഓൺ ആക്കി ബെഡിലേക്ക് വീണു പുതപ്പ് കൊണ്ട് മൂടി പുതച്ചു കിടന്നു..... അവന്റെ ആ കിടപ്പ് നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിഞ്ഞള്ളൂ...... പരസ്പരം പ്രണയയിക്കുന്നുണ്ടെങ്കിലും ശരീരങ്ങൾ തമ്മിൽ കൈമാറിയെങ്കിലും ഞങ്ങൾക്കിടയിൽ ഒരു ആത്മബന്ധം ഉടെലെടുത്തിട്ടില്ല എന്ന് അവൾ സ്വയം തിരിച്ചറിയുകയായിരുന്നു.. എന്റെ കണ്ണൊന്നു നനയുമ്പോൾ നെഞ്ച് പിടയുന്ന, എന്റെ സന്തോഷങ്ങൾക്ക് പ്രാധാന്യം നല്കുന്ന, ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുന്ന, എന്നെ മനസിലാക്കുന്ന ഒരാളാവണം എന്റെ പങ്കാളി എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു...

ഒരു പക്ഷേ ഇത് കഥയോ സിനിമയോ അല്ലല്ലോ... ജീവിതമല്ലേ... ജീവിതത്തിൽ ഇങ്ങനെയൊക്കെ ആയിരിക്കും പ്രണയങ്ങൾ... എത്രകണ്ട് അവനെ വെറുക്കാനും കുറ്റപ്പെടുത്താനുമുള്ള കാര്യങ്ങൾ ഉണ്ടായിട്ടും സ്വയം ന്യായീകരിച്ചു തെറ്റുകൾ എല്ലാം എന്റെ തന്നെ എന്ന് മനസിനെ പഠിപ്പിച്ചു അനു അവനെ വീണ്ടും സ്നേഹിച്ചു കൊണ്ടിരുന്നു.... ################### "ആനന്ദ...." രാവിലെ തന്നെ വിവിയുടെ വിളി വന്നപ്പോൾ അടുക്കളയിൽ നിന്നും അവനുള്ള ബ്രേക്ക്ഫാസ്റ്റ് എടുത്തു വെച്ച് അവൾ മുകളിലേക്ക് ഓടി... "എന്താ വിവി"... കിതപ്പ് മാറുംമുന്നേ അനു ചോദിച്ചു... "എന്റെ വൈറ്റ് ഷർട്ട്‌ എവിടെ? " മുഖത്തു കപട ഗൗരവം വരുത്തി അവൾ.... " ഈ ഇരിക്കുന്നത് അല്ലെ നീ അന്വേഷിക്കണത്... " ഇടുപ്പിൽ കൈകുത്തി ബെഡിൽ ഇരിക്കുന്ന വെള്ള ഷർട്ട്‌ അവന്റെ നേരെ നീട്ടി... ഒരു നനുത്ത പുഞ്ചിരി അവൾക്ക് നൽകി അവൻ അത് വാങ്ങി... പിന്നെയും ഓരോന്നായി അവൻ അന്വേഷിച്ചു തുടങ്ങി... ലാപ്, വാലറ്റ്, വാച്ച്, ബ്ലൂട്ടൂത്, ഫോൺ, ഫയൽ തുടങ്ങി എല്ലാം അനു എടുത്ത് കൊടുത്തു...

വിയർത്തു കുളിച്ചിരുന്നു അനു.... "എന്റെ ആനന്ദ... നീ എന്തിനാണ് ഇങ്ങനെ ധൃതികാണിക്കുന്നത്... നിനക്ക് ഇതെല്ലാം എടുത്തു വെച്ച് താഴേക്ക് ഇറങ്ങിയാൽ പോരേ " "സോറി വിവി.... ഇനി ഞാൻ ശ്രദ്ധിച്ചോളാം." "മ്മ്.... നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ? " അനുവിന്റെ പരുങ്ങൽ കണ്ട് വിവി ചോദിച്ചു.. "അത്‌ വിവി... ഇവിടെ ഒറ്റക്കിരുന്നു ബോറടിച്ചു തുടങ്ങി.... ഞാനും കൂടി ഓഫീസിലേക്ക് വന്നോട്ടെ... " "വാട്ട്‌?... ഇത് പപ്പയും മമ്മയും കേൾക്കണ്ട.... ഇവിടെ സ്ത്രീകൾ പണിയെടുത്തു കുടുംബം കഴിയെണ്ട ആവശ്യമില്ല... കണ്ടില്ലേ നീ മമ്മയെയും വൈശൂനെയും ഒക്കെ... " "അപ്പൊ ഞാൻ പഠിച്ചതൊക്കെ വെറുതെയാണോ? എനിക്ക് ഒരു ജോലി എന്നത് എന്റെയും എന്റെ വീട്ടുക്കാരുടെയും ഒക്കെ സ്വപ്നമാണ്... " "ആയിരിക്കാം ആനന്ദ.... പക്ഷേ എന്റെ വൈഭവ് മിത്രാ ഷേണായക്ക് ഭാര്യയെ ജോലിക്ക് വിട്ട് ജീവിക്കണ്ടേ ഗതികേടില്ല.... നീ നിന്റെ ചേച്ചി ജോലിക്ക് പോകുന്നതാണ് പറയാൻ വരുന്നതെങ്കിൽ വേണ്ട ആനന്ദ... മഹേഷിനെ പോലെ അഷ്ടിക്ക് വകയില്ലാത്ത ഒരു റേഷൻകടക്കാരൻ അല്ല ഞാൻ...

വേൾഡിൽ തന്നെ ടോപ് ബിസിനസ് മാനിൽ ഒരാളാണ്.... " "നിർത്ത് വിവി നീ എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ...... പക്ഷെ എന്റെ വീട്ടുക്കാരെ ഒന്നും പറയരുത്.... " അനു പെട്ടൊന്ന് പൊട്ടിതെറിച്ചു.... "മോനെ വിവി എന്താ അവിടെ? " താഴെ നിന്നും വസുധയുടെ ശബ്ദം ഉയർന്നു... "ഒന്നുല്ല മമ്മാ.... " അവൻ താഴേക്ക് കേൾക്കാൻ പാകത്തിന് വിളിച്ചു പറഞ്ഞു... ശേഷം അനുവിന്റെ തൊട്ടരികിൽ വന്നു ശബ്ദം കുറച്ചു സംസാരിച്ചു... "ലുക്ക്‌ ആനന്ദ... നമുക്ക് ഈ വിഷയം വിടാം.... നീ ഇപ്പോ ഒരു ജോലിക്ക് പോകണ്ട...... പിന്നെ വെറും ഒരു ആർക്കിടെക് ഡിഗ്രിയുള്ള നിനക്ക് ഞാൻ എന്ത് ജോലി നൽകും.... " "എന്നെ നിന്റെ പി എ ആക്കിക്കൂടെ?... അതാകുമ്പോൾ നിനക്ക് എന്നെ ഹെല്പും ചെയ്യാം... " അനു പ്രതീക്ഷയോടെ അവനെ നോക്കി... "നിനക്ക് എന്താ വല്ല വട്ടുമുണ്ടോ? പി എ എന്നാൽ നിസാരജോലിയല്ല...

അത് നിന്നെ പോലെ ഒരുത്തിക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു പൊസിഷൻ അല്ല ആനന്ദ... ഒരുപാട് ഉത്തരവാദിത്തമുള്ള ജോലിയാണ്.... നീ ഒന്ന് റിലേക്സ് ആയി ആലോചിക്കൂ.... ഒരിക്കലും ഒരു ജോലി എന്ന സ്വപ്നം നിന്റെ ഉള്ളിൽ കൂട് കൂട്ടണ്ട..." "ഞാൻ എന്താ നിന്റെ അടിമയാണോ വിവി? എനിക്കുമില്ലേ സ്വപ്‌നങ്ങൾ... " "കൂൾ ബേബി.... " അത്രയും പറഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് അവൻ ഇറങ്ങി.... " വിവി.... പ്ലീസ്.... " അവളുടെ പിൻ വിളിക്ക് കാതോർക്കാതെ അവൻ സ്റ്റെപ്പുകൾ ഇറങ്ങി.... ################## ദിവസങ്ങൾ നീങ്ങി കൊണ്ടിരിക്കെ അവർക്കിടയിലെ പിണക്കങ്ങളും ഇണക്കങ്ങളും ഇടതടവില്ലാതെ നടന്നു... ഒരുദിവസം വിവി ഓഫീസിൽ നിന്നും വരുമ്പോൾ അനു ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു... അവൻ വന്നു കുറച്ചു കഴിഞ്ഞശേഷമാണ് അവൾ കാൾ കട്ട്‌ ചെയ്ത്....

"ആരോടായിരുന്നു ഇത്രേം നേരം സംസാരിച്ചത്? " അനു വന്നതും വിവി സംശയരൂപേണ ചോദിച്ചു... "അത് വിഷ്ണുവാണ്..." അനു ഒരു ചിരിയോടെ പറഞ്ഞു... "വിഷ്ണു? " "ആഹാ വിഷ്ണു... വിവിക്ക് അറിയില്ലേ വിഷ്ണുവിനെ? " "വോ.... അറിയാം.... " അവൻ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.... അവന്റെ ആ ഇഗ്നോറിംഗ് ഇഷ്ട്ടപെട്ടില്ലെങ്കിലും അത് പ്രകടമക്കാതെ അനു നിശബ്ദമായി നിന്നു... അവളുടെ ആ നിൽപ്പ് ഇഷ്ട്ടപ്പെടാത്ത വിവി അവളുടെ വലതു കൈയിന്റെ മുട്ടിന് മുകൾ ഭാഗത്ത്‌ പിടിച്ചു അവളെ വലിച്ചു... "നീ ഇപ്പോൾ എന്റെ ഭാര്യയാണ്... അല്ലാതെ അവരുടെ ഫ്രണ്ട് അല്ല... പഠിക്കുന്ന സമയത്തെ എനിക്ക് നിന്റെ ആ കൂട്ട്ക്കെട്ട് ഇഷ്ട്ടമല്ല... ഏത് നേരവും കാണും അവറ്റകൾ കൂടെ... ഇനി മേലിൽ അവരുമായി യാതൊരു കോൺടാക്ടും വേണ്ട.... " "വിവി നീ തന്നെയാണോ ഈ പറയുന്നത്...

എങ്ങനെ കഴിയുന്നു ഇങ്ങനെയൊക്കെ ചിന്തിക്കാൻ.... ഇത്രേം ഇടുങ്ങിയ മനസാണോ നിന്റേത്... നോക്ക് അവരെന്റെ സുഹൃത്തുക്കൾ ആണ്... അവരെ ഞാൻ വിളിച്ചാൽ എന്താ കുഴപ്പം? " "സംസാരിക്കേണ്ട... അത്ര തന്നെ.... പിന്നെ എനിക്ക് മീതെ സംസാരിക്കുന്നത് എനിക്ക് ഇഷ്ട്ടമല്ല... Keep quite silent" അവളുടെ ചുണ്ടുകളിൽ വിരൽ വെച്ച് അവൻ പറഞ്ഞു... അനുവിന്റെ കണ്ണുകൾ നിറഞ്ഞു... കരയരുത് എന്ന് എത്രതന്നെ മനസിനെ പാകപ്പെടുത്തിയാലും അനുസരിക്കാത്ത അവസ്ഥ..... "ഓഹ് തുടങ്ങി.... ഈ പൂങ്കണ്ണീരോന്ന് നിർത്ത്.... ഏത് നേരവും പരിഭവങ്ങൾ അല്ലാതെ ഇപ്പോൾ നമുക്കിടയിൽ ഒന്നുമില്ല ആനന്ദ..." "ആയിരിക്കാം വിവി.... ഞാൻ അർഹിക്കുന്ന പരിഗണന എനിക്ക് നൽകുന്നില്ല എന്ന എന്റെ ചിന്തയിൽ നിന്നും ഉടലെടുത്തത് തന്നെയാണ് എന്റെ പരിഭവങ്ങൾ.... അത്‌ നിനക്ക് മനസിലാവാണമെങ്കിൽ മനുഷ്യത്വം വേണം.... "

"വാക്കുകൾ കൊണ്ട് നിന്നോട് പോരാടാൻ ഞാൻ ഇല്ല.... നീ എന്തെങ്കിലും ഓക്കേ ചെയ്യൂ..... " വിവിയുടെ പെരുമാറ്റത്തിലെ വ്യത്യാസങ്ങൾ അവളെ വേദനിപ്പിച്ചെങ്കിലും അത് പുറമെ കാണിക്കാൻ കാണിക്കാൻ അനു തയ്യാറായില്ല..... """"""""""""""""""""""""""""""""""""""''''''''''''' പലതും പറഞ്ഞു അനുവിനെ അകറ്റാൻ ശ്രമിക്കുമ്പോഴും എല്ലാം സഹിച്ചും ക്ഷമിച്ചും അനു അവനോട് കൂടുതൽ അടുത്തു .... "വിവാഹം കഴിഞ്ഞാൽ പിന്നെ നിന്റെ ലോകം ഭർത്താവും അവരുടെ വീട്ടുകാരുമാണ്... അവിടെ ചെന്ന് നിന്റെ ഈ കുറുമ്പും കുസൃതിയുമൊക്കെ മാറ്റി വെച്ച് നല്ല കുട്ടിയായിരിക്കണം... അല്ലെങ്കിൽ അമ്മയെ അവരുടെ വീട്ടുകാർ കുറ്റം പറയു... കേട്ടല്ലോ മോളെ ".... അവളുടെ അമ്മയുടെ വാക്കുകൾ കാതുകളിൽ തുളച്ചു കയറി.... "ഇല്ലാ അമ്മ.... അമ്മടെ മോള് തിരഞ്ഞെടുത്ത ജീവിതത്തിൽ ഞാൻ പരാജയപ്പെട്ടു പോവുകയാണ്....... " അനു മനസ്സിൽ ചിന്തിച്ചു....

ദിവസങ്ങൾ വീണ്ടും കടന്നുപോകേ അവർ പരസ്പരം മിണ്ടാതെയായി... വിവി വന്നാൽ തന്നെ മണിക്കൂറുകളോളം ഫോണിൽ കുത്തിയിരിക്കും.... ആ സമയങ്ങളിൽ അവന്റെ മുഖത്തു അത്രയും സന്തോഷമായിരുന്നു നിറഞ്ഞു നിന്നിരുന്നത്... എന്നാൽ അനുവിന് നേരെ ഗൗരവം നിറഞ്ഞ നോട്ടങ്ങളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല.... "വിവി.... " "മ്മ് " ഗൗരവത്തിൽ തന്നെ മൂളി... "അച്ഛൻ വിളിച്ചിരുന്നു.... അച്ഛന് കുറച്ചു പൈസേടെ ആവശ്യമുണ്ട്..... നമുക്ക് കൊടുക്കാം.... " "അതിന് നീ എന്റെ കയ്യിൽ കെട്ടിയിരുപ്പ് തന്നിട്ടുണ്ടോ? പിന്നെ നിന്റെ അച്ഛന്റെ പ്രശ്നം അത് അയാളുടെ മാത്രമാണ്.... അത് എന്നെ ബാധിക്കില്ല... നഷ്ട്ടകച്ചവടത്തിന് ഞാൻ ഇല്ല..... " "വിവി അയാൾ അല്ല... എന്റെ അച്ഛനാണ് അത്... " അനു ആക്രോശിച്ചു.... "എങ്കിൽ നീ പോയി കൊടുക്കടി... എന്റെ പണം കണ്ടിട്ടാണോ അച്ഛനും മകളും പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്... "

"എന്താ ഇവിടെ? കുറേ നേരമായല്ലോ? " -വസുധ.... "ഞങ്ങൾ ഭാര്യയും ഭർത്താവുമാണ്.... ഞങ്ങൾക്ക് ഈ വീട്ടിൽ ഒന്ന് സ്വസ്ഥതയോടെ സംസാരിക്കാൻ പാടില്ലേ... ഞാൻ വന്ന അന്ന് മുതൽ കാണുന്നതാണ് ഇത്... ഞങ്ങൾക്ക് എവിടെയും ഒരുമിച്ച് ഇരിക്കാൻ പാടില്ല... ഒന്ന് സംസാരിക്കാൻ പാടില്ല... എന്നോട് ഇന്നീ നിമിഷം വരെ അമ്മയൊന്നു സംസാരിച്ചിട്ടുണ്ടോ? ഞാനും ഒരു മനുഷ്യ ജീവിയാണ്... എനിക്കും ഉണ്ട് ഫീലിംഗ്സ് ഒക്കെ..... " മുന്നിൽ വന്ന വസുധയോട് അവളുടെ അത്രയും നാളത്തെ അമർഷം ഒരുമിച്ചു തീർത്തു.... "ആനന്ദ...... " "വിവി... അലറണ്ട... എനിക്ക് ചെവി കേൾക്കാം.... " ചെവിയിൽ കൈപൊത്തി അനു പറഞ്ഞു.... "എങ്കിൽ ഇത് കൂടി നീ കേട്ടോ... നിന്റെ വീട്ടിലെ പ്രശ്നങ്ങൾ ഒന്നിനും വൈഭവ് ഇടപെടില്ല..... " വിവി അമർഷത്തോടെ റൂമിൽ നിന്നിറങ്ങി.... ആ സംഭവത്തിന്‌ ശേഷം വിവി വീട്ടിലേക്ക് അധികം വരാതെയായി....

ഗസ്റ്റ് ഹൗസിൽ തന്നെ താമസമാക്കി... മാനസികമായി അനു ആകെ തളർന്നു.... വീട്ടിലെ ഒറ്റപ്പെടലും ആരും അവളോട് സംസാരിക്കാത്തതും പലപ്പോഴുമുള്ള മുറുമുറുപ്പും കുറ്റപെടുത്തലും സഹിക്കവയ്യാതെ അവൾ വിവിയെ ഗസ്റ്റ് ഹൗസിൽ പോയി കാണാൻ തീരുമാനിച്ചു...... വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു കാലുപിടിച്ചാണെങ്കിലും അവനെ തിരികെ കൊണ്ട് വരണം എന്ന്...... കാളിങ് ബെൽ അടിച്ച് കാത്തിരിക്കുമ്പോഴും അവളുടെ ഹൃദയം കാരണമില്ലാതെ അതിവേഗത്തിൽ മിടിച്ചു കൊണ്ടിരുന്നു.... അധികം പ്രായം ചെന്നെത്തിയ ഒരു സ്ത്രീയാണ് വാതിൽ തുറന്നത്.... "വിവിയില്ലേ ഇവിടെ? " "ഉണ്ട്... മുകളിലെ റൂമിൽ ആണ്... " വല്ലാത്ത ഒരു പരവേശത്തോടെ അവർ പറഞ്ഞു..... അനു അവരെ ഒന്ന് നോക്കികൊണ്ട് മുകളിലേക്ക് നടന്നു...

അനു നടന്നു കയറുമ്പോൾ അവർ വ്യഗ്രതയോടെ കൈകളുടെ വിരലുകൾ പൊട്ടിച്ചു..... സ്റ്റെയർ കയറി ആദ്യത്തെ റൂമിൽ അവൻ ഉണ്ടാകുമെന്നു കരുതി അവൾ ഡോറിന്റെ ഹാൻഡിൽ പിടിച്ചു തിരിച്ചു...... കണ്ട കാഴ്ച വെറും സ്വപ്നമാവണേ എന്ന് ഒരുനിമിഷം അവൾ ആഗ്രഹിച്ചു.... പ്രാണൻ എന്ന് കരുതിയവൻ മറ്റൊരു പെണ്ണുമായി ഒരു നൂൽ ബന്ധം പോലുമില്ലാതെ.... അനു കണ്ണുകൾ ഇറുക്കി അടച്ചു..... തങ്ങളുടെ സുഖത്തിന്‌ ഭംഗം വരുത്തിയതിന്റെ ഈർഷ്യയോടെ വിവി ബെഡിൽ നിന്നും എഴുന്നേറ്റു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് മുന്നിൽ കണ്ണുകൾ അടച്ചു നിൽക്കുന്ന ആനന്ദയെയാണ്..... അവളെ ആ നിമിഷം കണ്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ വിവിയും പകച്ചു....... "ആനന്ദ......" അവന്റെ നാവുകൾ ചലിച്ചു.... ഒരു തളർച്ചയോടെ അനു ചുമരിലേക്ക് ചാരി..........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story